(രചന: മിഴി മോഹന)
ഒരുപിടി ചോറ് കുഞ്ഞിന്റെ വായിലേക്ക് വെച്ചതും അകത്തു നിന്നും കേട്ടു തുടങ്ങിയിരുന്നു ഭർത്താവിന്റെ അച്ഛന്റെ ശബ്ദം……….
കൊഴുക്കട്ട ഉരുട്ടും പോലെ ഉരുട്ടി കേറ്റികൊ… അവളുടെ തന്തയൊ കെട്ടിയോനോ അധ്വാനിച്ചത് അല്ല…… ഞാൻ വളയം പിടിച്ചു ഉണ്ടാകുന്ന കാശ് ആണ്……. “”””
ഒന്നു നിർത്തുന്നുണ്ടോ ആ കൊച്ച് അത് കേൾക്കും അമ്മയുടെ ശബ്ദവും അടുക്കളപുറം വരെ എത്തിയിരുന്നു….
കൈയിൽ കുഴഞ്ഞ അടുത്ത ഒരുപിടി ചോറിലേക്കു കണ്ണുനീർ തുള്ളിയുടെ ഉപ്പു രസം കൂടി ചേർന്നിരുന്നു…… കുഞ്ഞിന്റെ മുഖത്തേക്കു നോക്കിയതും രണ്ട് വയസ് മാത്രം പ്രായം ഉള്ള ഒന്നും അറിയാത്ത ആ ബാല്യം അടുത്ത ഉരുളക് ആയി വാ തുറക്കുന്നു…….
കണ്ണുനീർ തുടച്ചു കൊണ്ടു അവൾക് അത് നൽകുമ്പോൾ കറുത്ത് തുടങ്ങിയ മുക്ക് പണ്ടതിന്റെ അറ്റത്തെ മഞ്ഞ തിളക്കം നെഞ്ചകം പൊള്ളിച്ചു കൊണ്ടിരുന്നു….. അർദ്ധപട്ടിണിക്കാരൻ ആയ പ്രവാസിയുടെ ഭാര്യ എന്ന ഓർമ്മപെടുത്തലോടെ………
പലപ്പോഴായി ചോദിച്ചത് ആണ് ഞാനും എന്തെങ്കിലും ജോലിക്കു പൊക്കോട്ടെ എന്ന്….. കുഞ്ഞിനെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞു അമ്മ തടയിടുമ്പോൾ നിസ്സംഗത മാത്രം ആയിരുന്നു എന്റെ മുഖത്ത്………
പിജി വരെ പഠിച്ച എനിക്ക് നല്ല ജോലി കിട്ടിയിട്ടും ദൂരെ കൂടുതൽ കാരണം പറഞ്ഞു ഏട്ടനും വിലക്കി…. എന്നിട്ട് പറയുന്ന കാരണങ്ങൾ ആണ് ബഹു രസം………..
നീ അത്രേം ദൂരം പോയി വരുമ്പോൾ ക്ഷീണിക്കും.. നിന്നെ കഷ്ടപെടുത്താൻ അല്ല കെട്ടി കൊണ്ടു ഞാൻ വന്നത് ഞാൻ അധ്വാനിക്കുന്നുണ്ട് അത് മതി… …..
തേൻ പുരട്ടി പറഞ്ഞു കൊണ്ടു വീണ്ടും എന്റെ മോഹങ്ങളെ കുഴി കുത്തി മണ്ണിട്ടു മൂടും എന്റെ നല്ല പാതി……..
പല മാസങ്ങളിലും ചിട്ടിക്കാരൻ അണ്ണാച്ചി കൊടുക്കാൻ ഉള്ളതാ മാത്രം അയച്ചു തരുമ്പോൾ കൂടെ പറയുന്നത് ആണ് സങ്കടം വരുത്തുന്നത്..
ഈ മാസം ഇതേ ഉള്ളൂ….. ഓവർടൈം ഇല്ല സാലറി കുറഞ്ഞു… കൂട്ടുകാരുടെ കൂടെ ട്രിപ്പ് പ്ലാൻ ചെയ്തു…… എല്ലാം കേട്ടു തഴമ്പിച്ച വക്കുകൾ….
എങ്കിലും ഉള്ളിലെ വിഷമം മറച്ചു പിടിച്ചു ചോദിക്കും വീട്ടു സാധനങ്ങൾ വാങ്ങണ്ടേ……. “””അതിനുള്ള മറുപടിയുടെ ബാക്കി ആണ് കുറച്ചു മുൻപ് കേട്ടത്….
അച്ഛൻ “”ഓട്ടോ ഓടാൻ പോകുന്നില്ലേ അച്ഛൻ വാങ്ങിക്കോളും….. “””
പലപ്പോഴായി അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ഏൽക്കുന്ന കുത്തുവാക്കുകൾ ആ കാതുകളിൽ എത്തിക്കാൻ ശ്രമിച്ചു അതും ഗതികേട് കൊണ്ടു….. പക്ഷെ ഒറ്റ ഫോൺ കോളിൽ മോനോട് അവർ പറഞ്ഞു തീർക്കും…..
ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല… അവളെയും കൊച്ചിനെയും നോക്കുന്നതിന് അച്ഛന് ഒരു വിഷമം ഇല്ല… മോന് കാശ് ഇല്ല എങ്കിൽ അയക്കണ്ട… അവരെ ഞങ്ങൾ നോക്കിക്കൊള്ളാം എന്ന്…….
ആ വിളിയുടെ അവസാനം രണ്ടു ഭാഗത്തു നിന്നും കുറ്റപ്പെടുത്തലുകൾ എന്റെ നേരെ ഒഴുകി വരും………
“”””എന്നേ എന്റെ അച്ഛനെയേയും അമ്മയെയും തമ്മിൽ തല്ലിക്കാൻ ഒരുങ്ങിയ ചീത്ത മരുമകൾ ആയി മാറും ഏട്ടന് ഞാൻ…. “”
“””ഇവിടെ പറയുന്നത് അവന്റെ ചെവിയിൽ ഓതി കൊടുത്തു ശീലാവതി ആകാൻ നോക്കുന്നു…
നിന്റ തള്ള പഠിപ്പിച്ചു വിട്ടത് ഇതാണോ…. വന്നു കേറുന്നവൾ ഇങ്ങനെ ഒന്നും അല്ല ഒരു വീട്ടിൽ പെരുമാറേണ്ടത്…… ഞങ്ങൾ അമ്മായിഅമ്മയും അച്ഛനും ആണ് പലതും പറയും… അത് സഹിച്ചങ്ങു നിൽക്കണം…… “””””
പലപ്പോഴായി അനുഭവിക്കുന്ന ഈ അവഗണ നിസ്സഹായ ഒരു പെണ്ണിന്റ ദുരവസ്ഥ ആയി മാറി കഴിഞ്ഞിരുന്നു…………
കെട്ടിച്ചു വിട്ടു കഴിഞ്ഞാൽ ബാധ്യത തീർന്നു എന്നു ചിന്തിക്കുന്ന വീട്ടുകാരുടെ മുൻപിലും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ..”” കയിച്ചിട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത അവസ്ഥ……….
എവിടെയെങ്കിലും ജോലിക്ക് പോകണം എങ്കിൽ കുഞ്ഞിന്റെ കാര്യം അത് പ്രശ്നം ആകും… അമ്മയ്ക്ക് നോക്കാൻ കഴിയില്ല എന്ന് ആദ്യമേ പറഞ്ഞിരുന്നു…… മാനസികമായി തളര്ന്നു നിൽക്കുന്ന നിമിഷങ്ങൾ….
ഈ ദുരിതത്തിൽ നിന്നും ഒളിച്ചോടാൻ ആത്മഹത്യയേ കുറിച്ച് പോലും ചിന്തിച്ചു പോയ നിമിഷങ്ങൾ…. പക്ഷെ കുഞ്ഞിന്റെ മുഖം അത് മാത്രം ആയിരുന്നു എന്നെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത്…
“”ഒന്നില്ലെങ്കിൽ ഭർത്താവ് നേരെയാകണം അല്ലങ്കിൽ ഞാൻ നേരെയാകണം എന്തായാലും അങ്ങേര് നേരെ ആകില്ല അച്ഛനും അമ്മയും പറയുന്നത് ആണ് ശരി എന്ന് ചിന്തിച്ചു ജീവിക്കുന്ന ആൾക്ക് കാലം മറുപടി കൊടുക്കട്ടെ…”””….
അന്ന് രാത്രിയിൽ ഉറങ്ങാൻ കിടന്നത് എല്ലാ തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ട് ആണ്….
പിന്നീടുള്ള രാത്രികൾ എന്റെ ഉറക്കം നഷ്ടമായി… അത് ജീവിതത്തിലേക്കുള്ള പുതിയ കാൽ വയ്പ്പ് ആയിരുന്നു..” പകൽ മുഴുവൻ കേൾക്കുന്ന കുത്തുവാക്കുകളെ ഒരു ചെവിയിൽ കൂടി കയറ്റി മറു ചെവിയിൽ കൂടി കളഞ്ഞു കൊണ്ട് രാത്രിയിൽ psc ക്ക് വേണ്ടി പഠിച്ചു…….
മാസങ്ങളോളം ആരും അറിയാതെ പഠനം തുടർന്നു…. അന്നു ഒരു ദിവസം പരീക്ഷ എഴുതാനായി പോകുന്ന എന്റെ മുഖത്ത് നോക്കി ആവോളം പുച്ഛം വാരി വിതറി അമ്മായി അമ്മ..
വർഷങ്ങൾ ആയി psc പഠിക്കാൻ പോകുന്ന മായയ്ക്ക് അതായത് അവരുടെ മോള് അവൾക് ഇത് വരെ ജോലി കിട്ടിയില്ല… പിന്നെ അല്ലെ ഇരുപത്തി നാല് മണിക്കൂറും ആ ഫോണും തോണ്ടി ഇരിക്കുന്നവൾക്….
ആ പോയി വാ ഇനി സ്ഥലം ഒന്നും കണ്ടില്ലന്നു വേണ്ട..”” കൊച്ചിനെയും എടുത്തു പുച്ഛത്തോടെ അകത്തെക്ക് അവർ പോകുമ്പോൾ എന്റ്മുഖത്തെ ആത്മവിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല…..
പിന്നീടുള്ള കാത്തിരുപ്പിലാണ് പെട്ടന്ന് ഒരു ദിവസം എന്റെ ഭർത്താവിന്റെ ജോലി നഷ്ടം ആയി തിരിച്ചു വരുന്നത്…..
ഗൾഫിൽ നിന്നും വന്നത് കൊണ്ട് നാട്ടിൽ ഒരു ജോലി കണ്ടു പിടിക്കാൻ ഉള്ള ബുദ്ധിമുട്ടോ മടിയോ… രണ്ടാമത് പറഞ്ഞത് ആണ് ശരി മടി …. അത് കാരണം കൂടുതൽ സമയം വീടിന് ഉള്ളിൽ തന്നെ ആയി ആളുടെ ജീവിതം…
പണ്ട് മരുമകൾക്ക് കഴിക്കാൻ കൊടുക്കുന്ന കണക്ക് പറഞ്ഞു കൊണ്ടിരുന്നു അമ്മായി അച്ഛൻ ഒളിഞ്ഞും തെളിഞ്ഞും ആ വാക്കുകൾ മകന് നേരെയും നീട്ടി തുടങ്ങിയത് ഞാൻ അറിഞ്ഞു…
ഏട്ടാ അച്ഛനെ ഈ പ്രായത്തിൽ കഷ്ടപെടുത്തുന്നത് ശരിയല്ല…ചെറിയ വരുമാനം ആണെങ്കിലും സാരമില്ല ഒരു ജോലി നോക്കിക്കൂടെ ഇനിയും ഗൾഫ് നോക്കി ഇരുന്നിട്ട് കാര്യം ഇല്ല…. “”
അല്ലങ്കിലും പോയിട്ടും വലിയ കാര്യം ഇല്ലല്ലോ….കിടക്കാൻ നേരം ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ കൈയിൽ ഇരുന്ന ഫോൺ വലിച്ചെറിഞ്ഞു ആള്…
എന്റ് അച്ഛനും അമ്മയും ഒരിക്കൽ പോലും ചിന്തിക്കാത്തത് മെനഞ്ഞു കൂട്ടി വീണ്ടും അവരെ തമ്മിൽ തെറ്റിക്കുന്നവൾ ആയി ഞാൻ…പിന്നെ മറുതൊന്നും പറയാൻ പോയില്ല…
കാള പോലെ വളർന്നിട്ടും പണ്ട് അച്ഛൻ ഊട്ടിയത് പോലെ ആണ് ഇന്നും എന്ന് ചിന്തിക്കുന്ന മനുഷ്യന് മുൻപിൽ ഇനി എന്റെ വാക്കുകൾക്ക് പ്രസക്തി ഇല്ല എന്ന തിരിച്ചറിവിൽ തിരഞ്ഞു കിടന്നു ഞാൻ…
പക്ഷെ എന്റെ പ്രതീക്ഷകൾ തെറ്റിയില്ല… “”” എന്നോട് പറഞ്ഞതിലും കടുത്ത വാക്കുകൾ അച്ഛന്റ്റെ മുഖത്ത് നിന്നും മകൻ കേൾക്കേണ്ടി വന്നപ്പോൾ ആണ് ഭാര്യ ആയിരുന്നു ശരി എന്ന തിരിച്ചറിവിൽ എന്നെ ഒന്ന് തിരിഞ്ഞു നോക്കി….
ഗൾഫിൽ പോയി കിടന്നു തൊലിക്കുമ്പോൾ നിന്റെ അച്ചിക്ക് വരെ ചിലവിന് കൊടുത്തത് ഞാൻ ആണെടാ.. നീ പത്തു പൈസ അയച്ചു തന്നോടാ….. അച്ഛന്റ്റെ വാക്കുകൾ കൂരമ്പ് പോലെ തുളച്ചു കയറുമ്പോൾ ആളെന്നെ ഒന്ന് നോക്കി…
എടുക്കാൻ ഉള്ളത് എല്ലാം എടുത്തോ നമുക്ക് ഈ വീട്ടിൽ നിന്നും പോകണം…”””ഒറ്റ വാചകത്തിൽ തീർന്നിരുന്നു പുള്ളിയുടെ ഉത്തരവാദിത്തം..
എങ്ങോട്ട്..? എങ്ങോട്ട് പോകാൻ… അതിന് നിങ്ങടെ കൈയിൽ പത്തു പൈസ ഉണ്ടോ…ഇത്രയും നാൾ പട്ടിണി ഇല്ലാതെ കിടന്നത് തന്നെ അച്ഛൻ വളയം പിടിചിട്ട് ആണ്.. അച്ഛൻ പറയുന്നതിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല……..
“” എന്റ് ഭാഗത്തു നിന്നു കൂടി വാക്കുകൾ കേട്ടതും ആളിന്റെ തല ഒന്ന് കുനിഞ്ഞു….
അവനെ മാത്രം നീ അങ്ങനെ കുറ്റപെടുത്തണ്ട അവൻ ഞങ്ങൾടെ മോനാ..ജീവൻ ഉള്ള ഇടത്തോളം അവന് ചിലവിന് കൊടുക്കുന്നതിന് ഞങ്ങള്ക് യാതൊരു ബുദ്ധിമുട്ട് ഇല്ല…അമ്മ ഇടയിൽ കയറിയതും ഞാൻ ഒന്ന് ചുണ്ട് കൊട്ടി..
അപ്പോൾ എനിക്ക് ചിലവിന് തരുന്നത് ആയിരുന്നു ബുദ്ധിമുട്ട്…. നിങ്ങൾ കേട്ടല്ലോ..
ഓരോ മാസവും ഓരോ ഒഴിവ് പറഞ്ഞു ക്യാഷ് അയകാതെ ഇരിക്കുമ്പോൾ ഇതിലും വലിയ കുറ്റപെടുത്തലും കുത്തു വാക്കും ആണ് ഞാൻ ഇവിടെ അനുഭവിച്ച് കൊണ്ടിരുന്നത്…
അതൊക്കെ ഞാൻ പറയാൻ ശ്രമിച്ചിട്ടു പോലും നിങ്ങളെ എന്നെ ഒന്ന് മനസിലാക്കിയോ..
ഒരു ജോലിക്ക് പോകാൻ പോലും എന്നെ അനുവദിച്ചോ നിങ്ങൾ… അതിന് നിങ്ങളെ മാത്രം ഞാൻ കുറ്റപെടുത്തില്ല ഈ നിൽക്കുന്ന നിങ്ങളുടെ അമ്മ ആദ്യമേ തന്നെ പറഞ്ഞിരുന്നു കുഞ്ഞിനെ നോക്കാൻ കഴിയില്ല എന്ന് …. “”
എല്ലാം കേട്ടിട്ടും സഹിച്ചു നിന്നത് എന്റെ ഗതികേട് കൊണ്ട് തന്നേയാണ്… “” പക്ഷെ ഇനി അങ്ങനെ ഒന്നില്ല…ഇനി ഞാൻ ജീവിക്കാൻ തുടങ്ങുവാ…””
നീ എങ്ങനെ ജീവിക്കുമെന്നാ..ഇവിടെ നിന്നും പോയാൽ നിന്റെ വീട്ടുകാർ പോലും തിരിഞ്ഞു നോക്കില്ല….
നീ കെട്ടി കേറി വന്നപ്പോൾ കൊണ്ട് വന്നത് അല്ല ഈ കുഞ്ഞിനെ അത് ഞങ്ങടെ മോന്റെ കുഞ്ഞാ….. ഹ്ഹ.. “” നിസ്സഹായ ആയ പെണ്ണിന്റെ മുഖത്ത് നോക്കി വീണ്ടും അമ്മായി അമ്മ പുച്ഛം വാരി വിതറി…
അതിന് ഞാൻ എങ്ങും പോകുന്ന കാര്യം പറഞ്ഞില്ലല്ലോ.. “” എനിക്ക് psc വഴി അപോയിന്മെന്റ് ഓർഡർ കിട്ടി… നാളെ മുതൽ ഇവിടുത്തെ പഞ്ചായത്തിൽ ജോയിൻ ചെയ്യണം…
“”മേശ വലിപ്പിലിൽ നിന്നും ഓർഡർ എടുത്തു കെട്ടിയോന്റെ കൈയിൽ കൊടുക്കുമ്പോൾ ആളുടെ കണ്ണൊന്നു നിറഞ്ഞോ…
അ.. അതെങ്ങെനെ.. ക്ലാസിനു പോയ മായ്ക്ക് കിട്ടിയില്ലല്ലോ പിന്നെ നിനക്ക് എങ്ങനെ കിട്ടി..”” അമ്മ അച്ഛനെ ഒന്നു നോക്കി…
ഈ ചോദ്യത്തിനു ഉത്തരം അമ്മ കുറച്ചു മുൻപ് പറഞ്ഞതിൽ ഉണ്ട്… മകളെ കെട്ടിച്ചു വിട്ട് കഴിഞ്ഞാൽ ബാദ്യത തീർന്നു എന്ന് കരുതുന്ന മാതാ പിതാക്കൾ ഉള്ള മക്കൾ ജീവിക്കാൻ സ്വയം മാർഗം കണ്ടെത്തും….
മായചേച്ചിക്ക് ആ ഗതി ഇല്ലല്ലോ..മാസത്തിൽ ഇരുപതു ദിവസവും ഇവിടെ തന്നെ അല്ലെ.. എന്തിനും ഏതിനും പിന്നിൽ ആളുണ്ടന്നുള്ള ധൈര്യം…
പക്ഷെ എനിക്ക് അത് ഇല്ലായിരുന്നു… അമ്മ പറഞ്ഞില്ലേ ഫോൺ കുത്തി ഇരിക്കുന്നവൾ…. അങ്ങനെ ഇരുന്നു തന്നെയാണ് അമ്മേ ഈ ജോലി ഞാൻ വാങ്ങി എടുത്തത്..
മ്മ്ഹ ഇനി എന്റെ കുഞ്ഞിന്റെ കാര്യം ഓർത്ത് അമ്മ പേടിക്കണ്ട…
എന്തായാലും ഗൾഫിൽ കിടന്നു കഷ്ടപെട്ടിട്ടും ഭാര്യയുടെ കെട്ട് താലി കൂടി പണയം വയ്ക്കാൻ അല്ലാതെ അമ്മേടെ മോനെ കൊണ്ട് ഇനി മര്യാദയ്ക്ക് ജോലി എടുത്തു കുടുംബം പോറ്റാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല.. അത് കൊണ്ട് കൊച്ചിനെ അങ്ങേര് നോക്കി കൊള്ളും….
അത് അല്ല ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ എന്റെ കുഞ്ഞിനേയും കൊണ്ട് പൊയ്കൊള്ളാം… നമുക്ക് നിയപരമായി നേരിടാമല്ലോ…ഏട്ടന്റെ അഭിപ്രായം പറഞ്ഞില്ല…ഞാൻ അദ്ദേഹത്തെ ഒന്ന് നോക്കി..
മ്മ്ഹ.. “” വേണ്ട ആരുടെയും സഹായം ഇല്ലാതെ ജീവിക്കാൻ കഴിയും എന്ന് നീ കാണിച്ചു തന്നു.. തെറ്റ് എന്റ് ഭാഗത്ത് ആയിരുന്നു.. “” കുഞ്ഞിനെ പകൽ ഡേകേയറിൽ വിടാം… ഞാനും ഒരു ജോലി നോക്കാം…
കുഞ്ഞിനെ എന്തിനാ കണ്ടവരുടെ അടുത്ത് വിടുന്നത് ഞങ്ങൾ ഇവിടെ ജീവിച്ചിരിപ്പില്ലേ..”” അച്ഛൻ ആണ്…
ഇത്രയും നാളും നിങ്ങൾ ഇവിടെ തന്നെ അല്ലെ ജീവിച്ചിരുന്നത്… ഓരോ തവണ ഇവള് ജോലിക്ക് പോകാൻ ഒരുങ്ങുമ്പോൾ ഈ കുഞ്ഞിന്റെ പേര് പറഞ്ഞല്ലേ നിങ്ങൾ അത് വിലക്കിയത്…
ഇനി അത് വേണ്ട നാളെ അതിനെ നോക്കിയ കണക്ക് കൂടി ഞങ്ങൾ കേൾക്കേണ്ടി വരും… അത് കൊണ്ട് ഞങ്ങടെ ജീവിതം ഇനി ഞങ്ങൾ തീരുമാനിച്ചോളാം..”
കിട്ടേണ്ടത് കിട്ടിയപ്പോൾ എന്റെ ഭർത്താവിന് വന്ന കാര്യമായ മാറ്റത്തെ ഒരു ചെറു ചിരിയോടെ നോക്കി കാണുമ്പോൾ എന്റെ കൈയിൽ ഇരുന്ന psc ഓർഡറിലേക്ക് രണ്ട് തുള്ളി കണ്ണുനീർ വീണു കഴിഞ്ഞിരുന്നു….
Nb : ഇത് ഒരു യഥാർത്ഥ കഥയാണ്.. പച്ചയായജീവിതത്തിലെ നേർകാഴ്ച്ച…