നിനക്ക് ഇപ്പോഴും അമ്മയോട് ദേഷ്യം ആണല്ലേ. ആ അത്രയ്ക്ക് ദ്രോഹമല്ലേ ഞാനും നിന്നോട് ചെയ്തത്.. പക്ഷെ ഈ കുഞ്ഞിനെയും എന്റെ മോനെയും ഓർത്തു മോള് വരണം…

(രചന: മിഴി മോഹന)

“”ലക്ഷ്മി..””മോളെ അവനെ വെറുക്കല്ലേ എന്റെ കൂടെ വാ മോളെ ….. “””

മുൻപിൽ നിൽക്കുന്ന സ്ത്രീയുടെ കണ്ണുനീരിലേക്ക്‌ മിഴികൾ ഉയർത്തി ഞാൻ നോക്കുമ്പോൾ ഒന്നും അറിയാത്ത എന്നോട് ചേർന്ന് നിൽക്കുന്ന എന്റെ കുഞ്ഞ് എന്നെ തല പൊക്കി നോക്കി…

മോളുടെ അച്ഛമ്മയാ ഞാൻ…..”” മൂക്ക് പിഴിഞ്ഞ് സാരി തുമ്പിൽ തുടച്ചു കൊണ്ട് കുഞ്ഞിന് നേരെ അവർ കൈ നീട്ടിയതും ഭയത്തോടെ എന്നിലേക്കു ചേർന്നവളെ ഒന്ന് കൂടി ചുറ്റി പിടിച്ചു ഞാൻ…

നിനക്ക് ഇപ്പോഴും അമ്മയോട് ദേഷ്യം ആണല്ലേ. ആ അത്രയ്ക്ക് ദ്രോഹമല്ലേ ഞാനും നിന്നോട് ചെയ്തത്.. പക്ഷെ ഈ കുഞ്ഞിനെയും എന്റെ മോനെയും ഓർത്തു മോള് വരണം…

അത് പറയാനാ അമ്മയും വല്യമ്മയും ഇത്ര ഇടം വരെ വന്നത്….. “” അവരുടെ നോട്ടം അടുത്ത് നിന്ന സ്ത്രീയിൽ എത്തിയപ്പോൾ അവർ കുറച്ചു കൂടി മുൻപോട്ട് കയറി നിന്നു…

ഒന്നില്ലെങ്കിലും അവന്റെ ചോര അല്ലെ ഇത്.. “” അവന് ഒരു അബദ്ധം പറ്റി നീ അങ്ങ് ക്ഷമിക്ക് കുടുംബത്തിൽ പിറന്ന നമ്മൾ പെണ്ണുങ്ങൾ അല്ലെ ക്ഷമിച്ചും സഹിച്ചും ജീവിക്കേണ്ടത്.. “” ഇവളുടെ കണ്ണുനീർ കണ്ടെങ്കിലും നീ വരണം.. “”

വല്യമ്മ എന്ന് പറയുന്ന ആ സ്ത്രീ എന്നിലെ പെണ്ണിന്റെ ആത്മാഭിമാനത്തിന് യാതൊരു വില കൽപിക്കാതെ പറയുമ്പോൾ പോലും അവരുടെ മുൻപിൽ എന്റെ മുഖം കറുത്തില്ല… എനിക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്ത ഒരു തരം നിസംഗത എന്നിൽ നിറയുമ്പോൾ അമ്മ എന്ന് പറയുന്ന സ്ത്രീ എന്റെ തോളിൽ പിടിച്ചു..

മോള് മറുപടി ഒന്നും പറഞ്ഞില്ല.. “” ഈ മൗനത്തിന് അർത്ഥം സമ്മതം ആണെന്ന് രാജേഷിനോട് പറഞ്ഞൊട്ടെ ഞാൻ ..

ഹഹ്.. “” വീണ്ടും ചോദ്യം ഉയരുമ്പോൾ മറുപടി പറയാതെ ശ്വാസം മാത്രം പുറത്തേക്ക് വന്നത്..

അല്ലങ്കിലും ലക്ഷ്മിക്ക്‌ എല്ലാം ക്ഷമിക്കാൻ കഴിയുമെടി .. അത് കൊണ്ട് അല്ലെ അവൾക് ലക്ഷ്മി എന്ന പേര് തന്നെ വീട്ടുകാർ ഇട്ടത്.. “” വല്യമ്മ ചുറ്റും ഒന്ന് കണ്ണോടിച്ചു…..

ഞാൻ കഷ്ടപെട്ട് പടുത്തുയർത്തിയ ചെറിയ കടയിലേക്ക് ആണ് അവരുടെ നോട്ടം എന്ന് മനസിലായി…

ലോൺ ആണ് അല്ലിയോ ലക്ഷ്മി.. “” കുടുംബശ്രീക്കാർ ആയിരിക്കും ലോൺ തന്നത്…”” എന്തായാലും അത് നന്നായി നിനക്ക് ഇനി ആരുടെയും മുൻപിൽ കൈ നീട്ടണ്ടല്ലോ…… “” അല്ലങ്കിലും നീ ഇനി രാജേഷിന്റെ കൂടെ വന്നാൽ പിന്നെ ഇവിടെ ഇരുന്ന് കഷ്ടപെടേണ്ട അവൻ എല്ലാം നോക്കികൊള്ളും … അല്ലയോ ഭാനു.. “” ആയമ്മ ചിരിച്ചു കൊണ്ട് മുൻപിൽ ഇരിക്കുന്ന മിട്ടായി ഭരണിയിൽ നിന്നും ഒരു പിടി വാരി കൈയിലേക്ക് എടുത്തു…….

“”അതെ “”കുടുംബകാര്യവും നാട്ടുകാര്യവും പിന്നെ സംസാരിക്കാം ആദ്യം എന്നെ ഒന്ന് പറഞ്ഞു വിട്.. “”കുറച്ചു നേരം ആയി പാല് ചോദിക്കുന്നു…”””

പെട്ടന്ന് മറുവശത്തു നിന്നും കനത്ത ശബ്ദം കേട്ടതും കണ്ണുകൾ അവിടെക് പാഞ്ഞു.. “” കാക്കി ഷർട്ടിന്റെ കൈ ചുരുട്ടി കയറ്റി വായിലെ മുറുക്കാൻ ചുവപ്പ് കട്ടി താടിക്ക് ഇടയിൽ കൂടി ചെറുതായി പുറത്തേക്ക് വന്നത് വിരൽ കൊണ്ട് തുടച്ചു മുഖത്തെ അമർഷം കാണിക്കുന്നയാൾ …..

എന്നാ മോള് ചെല്ല് ആളുകളെ മുഷിപ്പിക്കണ്ട.. ഞങ്ങള് ഈ കൊച്ചന്റ ആട്ടോയില് ആ സ്റ്റാൻഡിലോട്ട് ഇറങ്ങി കൊള്ളാം.. മക്കള് ഒരു ദിവസം കുഞ്ഞിനെ കൂട്ടി അങ്ങ് വായോ.. “” പറയുന്നതിന് ഒപ്പം ആ സ്ത്രീ കടയുടെ മര തൂണിൽ പിടിച്ചു കൊണ്ട് രണ്ട് പടി താഴേക്ക് ഇറങ്ങി അയാളെ നോക്കി..

എടാ കൊച്ചനെ നീ സ്റ്റാന്റിലോട്ട് അല്ലെ ഞങ്ങളെയും അങ്ങോട്ട് വിട്ടേര്..” ലക്ഷ്മി കാശ് തന്നോളം… അല്ലെ മോളെ..”” കടയിൽ നിന്ന് എടുക്കാവുന്നത് മുഴുവൻ ഒരു കൂടിലാക്കി വെളുക്കെ ചിരിക്കുന്ന അവരെ ഞെട്ടലോടെ നോക്കി നിൽകുമ്പോൾ മുൻപിൽ നിൽക്കുന്നവൻ ചിരി അടക്കാൻ ചുണ്ട് കൂട്ടി പിടിക്കുന്നുണ്ട്…..

കണ്ണും മിഴിച്ചു നിൽക്കാതെ പാല് എടുക്കെടി… “”പണം ആര് തന്നാലും എനിക്ക് ഒരു ഓട്ടം കിട്ടിയതാ കളയാൻ പറ്റില്ല..”” പെട്ടന്ന് അയാൾ ചാടി കേറി പറയുമ്പോൾ മുഖം ഒന്ന് കനപ്പിച്ചു
ഞാൻ…. “”

ഹഹ്.. “” തരാം .. കിടന്നു വെപ്രാളം തല്ലാതെ.. “” കൊച്ചിനെ മാറ്റി നിർത്തി ഫ്രിഡ്ജിൽ നിന്നും പാല് എടുത്തു കൊടുക്കുമ്പോൾ ആ മുഖത്ത് വിരിയുന്നത് ചിരി ആണെങ്കിലും അത് എന്നെ മറയ്ക്കാൻ ശ്രമിക്കുന്നതായി തോന്നി..

എന്നോട് കാണിക്കുന്ന ഈ തന്റേടം ആ തള്ളയോട് ഇനി എങ്കിലും കാണിച്ചാൽ നീയും കൊച്ചും രക്ഷപെടും.. “””” മുറുക്കാൻ ചവച്ചു കൊണ്ട് പറഞ്ഞതും വീണ്ടും ഒന്ന് മുഖം കറുപ്പിച്ചു ഞാൻ….

“”എന്റെ കാര്യം ഞാൻ നോക്കി കൊള്ളാം താൻ തന്റെ കാര്യം നോക്കിയാൽ മതി.. “” പലതിൽ നിന്നും ഒളിച്ചോടാൻ ഉള്ള ശ്രമം ആയിരുന്നു ആ വാക്കുകൾ..

എന്നാൽ നീ പോയി അനുഭവിച്ചോ.. “” ഇന്നാ കാശ്.. “”ഒരു കൂസലും ഇല്ലാതെ പാലിന്റെ കാശ് കൈയിൽ തരുമ്പോൾ ബാക്കി കൊടുക്കാൻ ഇല്ലാതെ ആ മുഖത്ത് നോക്കി പരുങ്ങി..

ആ ഇരിക്കുന്ന രണ്ട് മുതലിനെ കൊണ്ട് വന്നു വിട്ടിട്ട് വരുമ്പോൾ അതിന്റെ ഓട്ടോ കൂലി ഉൾപ്പടെ തന്നാൽ മതി..”” എനിക്കെ വീട്ടിൽ ഒരു പെങ്ങൾ കൂടി ബാക്കി ഉണ്ട്‌ കെട്ടിച്ചു വിടാൻ…

“”അന്തസായി ഓട്ടോ ഓടിച്ചു വേണം അവളെ കൂടി കെട്ടിച്ചു വിടാൻ..””ചുണ്ടിൽ നേർത്ത പുച്ഛത്തോടെ വെള്ള മുണ്ട് മടക്കി കുത്തി മുൻപോട്ടയാൾ പോകുമ്പോൾ അറിയാതെ രണ്ട് തുള്ളി കണ്ണുനീർ എന്നിൽ നിന്നും താഴേക്ക് പതിച്ചു…

ശരിയാണ് ആ വാക്കുകളിൽ ഒരു അഹം ഭാവം ഉണ്ട്… ഒരിക്കൽ എന്റെ അച്ഛന്റ്റെ മുൻപിൽ നിന്നും തല കുനിച്ചറിങ്ങി പോയവനിൽ നിന്നും ഉയർന്നു വന്ന അഹംഭാവത്തിന് ഇന്ന് അഭിമാനം എന്നൊരു വാക്കിട്ട് വിളിക്കാൻ ആണ് തോന്നിയത്..””

മ്മ്ഹ്ഹ്.. “” ഉണ്ണി… ഉണ്ണിയേട്ടൻ ആ പേരിനോട് തന്നെ പുച്ഛം നിറഞ്ഞ നാളുകൾ.. “” അപ്പച്ചിയുടെ മകൻ എന്നതിലുപരി പണവും പ്രതാപവും ഒന്നും ഇല്ലാത്ത ഉണ്ണിയേട്ടനോട് പുച്ഛം ആയിരുന്നു….. എനിക്കും അച്ഛനും.. “”

പക്ഷെ എന്നിട്ടും ഒളിഞ്ഞും തെളിഞ്ഞും ഉള്ളിലുള്ള സ്നേഹം എന്നോട് പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന ഉണ്ണിയേട്ടനോട് തിരികെ വഴക്ക് കെട്ടി.. “” ഓർമ്മ വെച്ച നാൾ മുതലുള്ള ശീലം… കൂട്ടത്തിൽ അച്ഛൻ അതിനെ കണ്ണടച്ച് വിട്ടപ്പോൾ അത് എനിക്കൊരു വളം തന്നെ ആയിരുന്നു..

പാതി വഴിക്ക് പഠിത്തം നിർത്തി ഉണ്ണിയേട്ടൻ ഓട്ടോ ഓടിക്കാൻ തുടങ്ങുമ്പോൾ ഡിഗ്രിക്ക്‌ ചേർന്നതിന്റെ അഹങ്കാരം ആയിരുന്നു എന്റെ മുഖത്ത്…””കോളേജിലേക്കുള്ള ബസ് കിട്ടിയില്ലങ്കിൽ പോലും ആ ഓട്ടോയിൽ കയറാൻ മടിച്ചിരുന്നു ഞാൻ… ഇന്നോളം കയറിയിട്ടുമില്ല…

പക്ഷെ മുത്തശ്ശിയുടെ ആഗ്രഹം പ്രകാരം ഉണ്ണിയേട്ടൻ അമ്മയെ കൂട്ടി എന്നെ പെണ്ണ് ചോദിക്കാൻ വരുമ്പോൾ ഓട്ടോ ഓടിച്ചു നടക്കുന്നവന് ഈ വീട്ടിൽ പെണ്ണില്ല എന്ന് അച്ഛൻ ആ മുഖത്ത് നോക്കി പറഞ്ഞു…

എന്റെ സ്വത്തു കണ്ടിട്ട് അല്ലെ തള്ളയും മോനും എന്റെ കൊച്ചിനെ ആലോചിച്ചു വന്നത്.. “” അത് കിട്ടിയിട്ട് വേണമല്ലോ പൊര നിറഞ്ഞു നിക്കുന്ന പെൺപിള്ളേരെ കെട്ടിക്കാൻ.. അല്ലാതെ മൂന്നു ചക്രം ഉരുട്ടിയാൽ വയറ്റിലേക്ക് ഉരുട്ടി കയറ്റാൻ ഉള്ള ചക്രം അല്ലെ കിട്ടൂ… “””

അവസാനം ആയി പറഞ്ഞേക്കാം ഒരു ഗൾഫ്കാരനെ കൊണ്ടേ അവളെ കെട്ടിക്കൂ.. നീ ഇനി ഈ പേര് പറഞ്ഞ് എന്റെ വീട്ടിൽ വരരുത് എന്ന് അപ്പച്ചിയോടും ഉണ്ണിയേട്ടനോടും അന്ന് അച്ഛൻ പറയുമ്പോൾ മറുത്ത് ഒരു വാക്ക് പറയാതെ തല കുനിച്ച് ഇറങ്ങി പോകുന്ന മനുഷ്യനെ അന്ന് പുച്ഛത്തോടെ ആണ് ഞാനും നോക്കിയത്…

ഉണ്ണിയേട്ടനോടുള്ള ആ വാശിയിൽ എന്റെ പഠിത്തം പോലും പൂർത്തിയാക്കാതെ അടുത്ത മാസം തന്നെ അച്ഛൻ ഒരു ഗൾഫ്കാരനെ കണ്ടെത്തി… “” രാജേഷ്…. “” ഗൾഫ്കാരൻ എന്നതിൽ പരം കൂടുതൽ ഒന്നും അന്വേഷിക്കാൻ അച്ഛൻ നിന്നില്ല..

ബ്രോക്കർ പറഞ്ഞത് വിശ്വസിച്ചു പണം വാരി എറിഞ്ഞു കൊണ്ട് അയാളെ വിലയ്ക്ക് എടുക്കുമ്പോൾ അറിഞ്ഞില്ല മകളുടെ ജീവിതം അവിടെ തകർന്നു തുടങ്ങുകയാണെന്ന സത്യം… എന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല…

അഹങ്കാരവും ആർത്തിയും എന്നെയും മായലോകത്ത് എത്തിച്ചിരുന്നു.. “”

പക്ഷെ ആ അഹങ്കാരത്തിന് ദിവസങ്ങൾ മാത്രം ആയിരുന്നു ആയുസ്…

“”രാജേഷ് ഇനി ഗൾഫിലേക്ക് തിരികെ പോകുന്നില്ലന്ന് കേട്ടല്ലോ ഭാനു.. “””വല്യമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി…

അവൻ ഇനി എന്തിനാ ഇച്ചേയ് ആ ചൂടത്തു പോയി കഷ്ടപെടുന്നത്..”””അവന്റ ബാദ്യത തീർക്കാൻ ഉള്ളതൊക്കെ ഇവളുടെ വീട്ടിൽ നിന്നും കിട്ടിയില്ലേ..”നാളെ ഇവളുടെ സ്വർണം കൊണ്ടോയ് വിൽക്കും.. രാജിയെ കെട്ടിച്ച കടം കൊറേ ഉണ്ടേ.

.”” അത് കൂടി തീർന്നാൽ സ്വസ്ഥമായി… പിന്നെ എന്തെങ്കിലും ബിസിനസ് നാട്ടിൽ ഇടാം എന്നാ അവൻ പറയുന്നത്… “” ഇവളുടെ അച്ഛനോട് കുറച്ചു പണം ചോദിച്ച മതിയല്ലോ… അങ്ങേര് ആർക്കു വേണ്ടിയാ എല്ലാം കെട്ടി പൂട്ടി വെച്ചിരിക്കുന്നത്… “”””അമ്മയുടെ വാക്കുകൾ ഞെട്ടലോടെയാണ് ആ നിമിഷം ഞൻ കേട്ടത്..

പിന്നീട് അങ്ങോട്ട് അച്ഛൻ തന്നതൊക്കെയും പിടിച്ചു വാങ്ങി പെങ്ങളെ കെട്ടിച്ച ബാധ്യത തീർക്കുമ്പോഴും അനുജന് ജോലിക്ക് വേണ്ടി നൽകുമ്പോഴും എന്നോട് ഒരു വാക്ക് ചോദിച്ചില്ല അയാൾ.. “” അല്ലങ്കിൽ എന്റെ നാവ് അടപ്പിക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നു അത് ആണ് സത്യം….അതിനിടയിൽ കുഞ്ഞും.. “”

എല്ലാം സഹിച്ചും ക്ഷമിച്ചും അയാൾക് ഒപ്പം മുൻപോട്ട് പോകുമ്പോൾ ആണ് ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത ആ സത്യം ഞാൻ അറിഞ്ഞത്…. അയാൾക് മറ്റൊരു ബന്ധം ഉള്ളത്… അതിൽ ഒരു കുഞ്ഞും.. അതും വർഷങ്ങൾ കൊണ്ടുള്ള ബന്ധം…

വെറും സ്വത്തിനും പണത്തിനും പിന്നെ നാട്ടുകാരെ കാണിക്കാനും മാത്രം ആയിരുന്നു അവര്ക് ഞാൻ.. അറിഞ്ഞ നിമിഷം ആ വീട്ടിൽ നിന്നും ഇറങ്ങി…. ബന്ധം പിരിയുമ്പോൾ പോലും അയാൾക്ക്‌ യാതൊരു മനസ്ഥാപവും ഇല്ലായിരുന്നു… കുഞ്ഞിനെ പോലും വേണ്ടന്ന് നിർദ്ധക്ഷിണ്യം പറഞ്ഞു അയാൾ…

മകളുടെ അവസ്ഥക്ക്‌ കാരണം ഞാൻ ആണെന്നുള്ള കുറ്റബോധത്തിൽ കുടിച്ചു കുടിച്ചു ആകെഉള്ള വീടും വിറ്റ് കടവും തീർത്ത് ഒരു മുഴം കയറിൽ അച്ഛൻ എല്ലാ ദുഃഖവും തീർക്കുമ്പോൾ മുൻപിൽ ഇനി എന്ത് എന്നുള്ള ചോദ്യചിഹ്നം ആയിരുന്നു..

മരിക്കാനുള്ള ഭയം കൊണ്ടോ കുഞ്ഞിനെ ഓർത്തത് കൊണ്ടോ തളരാൻ തയാറായില്ല.. ബാക്കി ഉണ്ടായിരുന്ന കുറച്ചു കാശിനു ഈ ഒറ്റ മുറി വീടും കടയും വാങ്ങി.. “” മുൻപോട്ട് ജീവിക്കാൻ ഇത് ഉണ്ടെന്നുള്ള ധൈര്യം ആയിരുന്നു ഇത് വരെ…

പക്ഷെ വീണ്ടും മറ്റെന്തോ എന്നെ തളർത്തുന്നു…. “” രാജേഷേട്ടൻ…

ഇന്ന് അമ്മ വന്നത് മറ്റൊന്നിനും അല്ല…. അയാൾ സ്നേഹിച്ചതും ആഗ്രഹിച്ചതും ആയ അയാളുടെ പെണ്ണ് അയാൾ സമ്പാദിച്ചതും എന്നിൽ നിന്നും അപഹരിച്ചതും കൊണ്ട് ആരുടെയോ കൂടെ ഇറങ്ങി പോയി…… രണ്ട് പിളേളരെയും അയാളെ ഏല്പിച്ചു കൊണ്ട്……ഇന്ന് ഒരു ആത്മഹത്യയുടെ വക്കിൽ ആ കുഞ്ഞുങ്ങളെയും കൊണ്ട് നട്ടം തിരിയുകയാണ് അയാൾ…

ആ മകനെ ജീവിതത്തിലേക്ക് തിരികെ പിടിക്കാൻ അല്ലെ എന്നോട് തിരികെ ചെല്ലാൻ ആ അമ്മ പറയുന്നത്
… “” അവര്ക് കൈ വിടാൻ കഴിയുവോ… ആ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് എന്ത് ചെയ്യും അവർ…

പോകണം…. “” ആ അമ്മയുടെ വാക്കുകളെ തള്ളി കളയാൻ ആവില്ല.. “”കുഞ്ഞിനെ ചേർത്ത് നിർത്തുമ്പോൾ ചില തീരുമാനങ്ങൾ എടുത്തു കഴിഞ്ഞിരുന്നു…

നീ എന്തിനാ വിളിച്ചത്…”” ഓട്ടത്തിന്റെ കാശ് തരാൻ ആണെങ്കിൽ ഇപ്പോ വേണ്ട..” ആവശ്യം വരുമ്പോൾ ഞാൻ വന്നു വാങ്ങികൊള്ളാം.. ”

ചെറിയ ചന്ദനകുറിയും ചാർത്തി മുണ്ട് മടക്കി കുത്തി ഉണ്ണിയേട്ടൻ കടയുടെ മുന്പിലെക്ക്‌ വരുമ്പോൾ കൈയിൽ ഒരു ബാഗും കുഞ്ഞിനേയും എടുത്തു പുറത്തേക്ക് ഇറങ്ങി ഞാൻ പതുക്കെ കടയുടെ ഷർട്ടർ താഴ്ത്തി…

കാശ് ഞാൻ ഇന്നത്തെ ഓട്ടം കഴിഞ്ഞ് ഒരുമിച്ചു തന്നാൽ പോരെ.. “” എനിക്ക് ഒരിടം വരെ പോകണം ഒന്ന് വരുവോ.. “”? ചോദ്യത്തിന് ഒപ്പം തന്നെ കുഞ്ഞിനേയും കൊണ്ട് ഓട്ടോയിൽ കയറുമ്പോൾ ഉണ്ണിയേട്ടൻ സംശയത്തോടെ ആണ് ഓട്ടോയിലേക്ക് കയറിയത്..

രാജേഷേട്ടന്റെ വീട്ടിലേക് ആണ് പോകേണ്ടത്..” കഴിഞ്ഞ ദിവസം പോയത് കൊണ്ട് വഴി അറിയാമല്ലോ..”ഞാൻ പറയുന്നതിന് അനുസരിച്ചു തലയാട്ടി ഉണ്ണിയേട്ടൻ..

ഒരിക്കൽ ആളും ആരവവും ആയി ചെന്ന് കയറിയത് ആണ് ആ വീട്ടിൽ..” ഇന്ന് തിരികെ പോകുമ്പോൾ ആരും ഇല്ല…. മ്മ്ഹ്ഹ്….”” അന്ന് കൂടെ ഇല്ലായിരുന്ന ഉണ്ണിയേട്ടൻ വേണം എന്ന് തോന്നി അതാ വിളിച്ചത്…. എനിക്ക് ഒരു കൂട്ട് ആയിട്ട്… ആരും ഇല്ലാതെ അല്ല ലക്ഷ്മി തിരിച് ചെല്ലുന്നത് എന്ന് കാണിക്കണം അത്രേ ഉള്ളു…

ലക്ഷ്മി അത് വേണോ.. “”? നിനക്ക് ഇപ്പോൾ ജീവിക്കാൻ ഒരു മാർഗം ഇല്ലേ…. ആ നരകത്തിലേക്ക് വീണ്ടും പോകണോ… ആ തള്ളയുടെ വർത്തമാനം എനിക്ക് ചൊറിഞ്ഞു വന്നതാ..'”” പിന്നെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ നിനക്ക് ഇഷ്ടപെടുവോ… നമ്മൾ പാവങ്ങൾ അല്ലെ..”’

ഉണ്ണിയേട്ടൻ ഓരോന്നും കുത്തി പറയുമ്പോൾ മിണ്ടാതെ തന്നെ ഇരുന്നു..” ആ വാക്കുകൾക്ക്‌ മറു വാക്ക് നൽകാൻ എനിക്ക് അർഹത ഇല്ലെന്നു അറിയാവുന്നത് കൊണ്ട് തന്നെ ആയിരുന്നു ആ മൗനം..

അകത്തേക്ക് വാ ഉണ്ണിയേട്ടാ..” ചിരിയോടെ ഞാൻ വിളിക്കുമ്പോൾ ഓട്ടോയിൽ നിന്നും ഇറങ്ങി ആ വീട്ടിലേക് തല ഉയർത്തി നോക്കി ഉണ്ണിയേട്ടൻ ശേഷം എന്നെ നോക്കി..

ഞാൻ വരണോ..”നീ തനിച്ച് പോയാൽ പോരെ.. “”

പോരാ.. “” അല്പം കടുപ്പിച്ചു പറഞ്ഞു കൊണ്ട് അകത്തേക്ക് കയറുമ്പോൾ ഉണ്ണിയേട്ടൻ പുറകെ കയറി..

അല്ലങ്കിലും എനിക്ക് അറിയാമായിരുന്നു ലക്ഷ്മി വരും എന്ന്..”മോളെ..” ഓടി വന്ന അമ്മ കുഞ്ഞിനെ പിടിച്ച് കൊണ്ട് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു…

മോനെ രാജേഷേ.. “” ദേ ലക്ഷ്മി വന്നെടാ..”” അവൻ കുളിക്കുവാ മോളെ.. “‘ പിള്ളേരെ സ്കൂളിൽ നിന്നും വിളിച്ച് കൊണ്ട് വരണ്ടേ…”””” തള്ള തല്ലി കൊള്ളിതരം കാണിച്ചു എന്ന് വച്ച് പിള്ളേരെ പള്ളികൂടതിൽ വിടാതെ ഇരിക്കാൻ പറ്റുവോ.. “” വന്നു കഴിഞ്ഞാൽ ഭയങ്കര ശല്യമാ രണ്ടും..ആ തള്ളേടെ അല്ലെ……

ആ ഇനി അവരുടെ കാര്യം നോക്കാൻ മോള് ഉണ്ടല്ലോ.. “”” ചിരിയോടെ അവർ പറയുമ്പോൾ കൈ കെട്ടി നിൽക്കുന്ന ഉണ്ണിയേട്ടൻ എന്റെ മുഖത്തേക്ക് നോക്കി…”” ആ നിമിഷം ഒന്ന് ചിരിച്ച് കാണിച്ച് ഞാൻ..

ആ രാജേഷ് വന്നല്ലോ..” അവർ പറയുമ്പോൾ ഞാൻ രാജേഷേട്ടനെ നോക്കി…. “” ചമ്മൽ മറയ്ക്കാൻ പാട് പെടുന്ന മുഖം..

അയ്യേ അവന്റ ഒരു നാണം കണ്ടില്ലേ.. “” എടാ ചെറുക്കാ ലക്ഷ്മി എല്ലാം മറന്നു വന്നത് നിന്നെ മാത്രം ഓർത്ത് അല്ല ആ പിള്ളേരെ കൂടി ഓർത്ത.. “” വിളിച്ച് അകത്തോട്ടു കൊണ്ട് പോ…. “” ആ സ്ത്രീ രാജേഷിനെ ആയത്തിൽ ഒന്ന് തട്ടിയതും ചെറു നാണത്തോടെ നോക്കി..

വാ ലക്ഷ്മി.. “”

എങ്ങോട്ട്..? തന്റെ കൂടെ പൊറുതിക്കോ.. അതോ താൻ കണ്ട ഇടം നടന്നു വിത്ത് പാകി ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക്‌ തള്ള ആവാനോ..???

ലക്ഷ്മി…!!!

എന്നിൽ നിന്നും വാക്കുകൾ പുറത്തേക്ക് വന്നതും അയാളുടെ ശബ്ദം ഉയർന്നു… ആ നിമിഷം ഉണ്ണിയേട്ടന്റെ മുഖം വിടരുന്നത് ഞാൻ കണ്ടു…

അലറരുത് താൻ..” തനിക് നാണം ഉണ്ടോടോഎന്നെ വിളിക്കാൻ ഈ തള്ളയെ പറഞ്ഞു വിടാൻ.. “” ഇനിയും തനിക്ക്‌ പുതിയ ബന്ധങ്ങൾ വരും അതിൽ കുഞ്ഞുങ്ങൾ ഉണ്ടാകും… അതിനെയൊക്കെ നോക്കാൻ അല്ല ഈ ലക്ഷ്മി ജീവിക്കുന്നത്….എന്റെ കുഞ്ഞിന് വേണ്ടിയാണ്….. കോടതിയിൽ അതിനെ വേണ്ട എന്ന് താൻ പറയുമ്പോൾ തീർന്നു അച്ഛൻ എന്ന ബന്ധം…

ഇനി എന്തിന്റെ പേരിൽ ആയാലും എന്നെയോ എന്റെ കുഞ്ഞിനെയോ തേടി അമ്മയും മോനും ആ വഴി വന്നേക്കരുത്… ഉണ്ടാക്കി എങ്കിൽ അതുങ്ങളെ താൻ നോക്കിക്കോണം… “”

പിന്നെ ഇവിടെ വരെ വന്നത് ഇത് തരാൻ വേണ്ടിയാണ് താൻ കെട്ടിയ താലി… “” ഇനി എന്റെ കൈയിൽ ഇത് ഇരിക്കാൻ പാടില്ല… കാരണം ഞാൻ മറ്റൊരു വിവാഹം ചെയ്യാൻ പോകുവാണ്… ഈ ഉണ്ണിയേട്ടനെ..””””

ഞങ്ങളുടെ ജീവിതത്തിൽ ഇനി തന്റെ നിഴൽ പോലും പതിയരുത്.. “” താലി അയാളുടെ മുഖത്ത് വലിച്ചെറിഞ്ഞു കൊണ്ട് തിരിയുമ്പോൾ ഞെട്ടി നില്ക്കുന്ന ഉണ്ണിയേട്ടന്റെ കൈയിൽ പിടിച്ചു വലിച്ചു.

ക്ഷമിക്കണം പറഞ്ഞത് തെറ്റ് ആണെന്ന് അറിയാം.. “‘പക്ഷെ ഒറ്റയ്ക്ക് ആണെന്ന് അറിഞ്ഞാൽ വീണ്ടും ശല്യത്തിന് വരും അവർ…..ഇനി കുറച്ചു നാൾ ശല്യം കാണില്ല അത് കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്..'”””

ഓട്ടോ മുൻപോട്ട് പോകുന്നതിനിസരിച്ചു ഞാൻ പറയുന്നതിനു ഒരു മൂളൽ മാത്രം ആയിരുന്നു മറുപടി….

നിശബ്ദമായ കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ഓട്ടോ ചെന്ന് നിന്നത് ഉണ്ണിയേട്ടന്റെ വീട്ടിൽ ആണ്…

ഇവിടെ..? സംശയതോടെ പുരികം ഉയർത്തുമ്പോൾ പതിയെ തിരിഞ്ഞിരുന്നു ഉണ്ണിയേട്ടൻ..

കുറച്ചു നാൾ കഴിയുമ്പോൾ അവൻ നിന്നെ തേടി വരുമ്പോൾ നീ എന്ത് മറുപടി പറയും.. “”? ചോദ്യത്തിന് അനുസരിച്ചു തല പതിയെ കുനിച്ച് ഇരുന്നു…

നീയും കുഞ്ഞും ആ ഒറ്റ മുറിയിൽ കിടന്നു തുടങ്ങിയത് മുതൽ എനിക്ക് എന്നും രാത്രി ഓട്ടം ആയിരുന്നു..” കാശിനോടുള്ള ആർത്തി അല്ല…. കഴുകൻ കണ്ണുകൾ നിങ്ങളെ പൊതിയുന്നില്ല എന്ന് എനിക്ക് ഒരു ഉറപ്പ് വേണം ആയിരുന്നു..”” എന്നും നൈറ്റ്‌ ഓടി എനിക്കും ക്ഷീണം ആയി തുടങ്ങിയിട്ടുണ്ട്….അത് കൊണ്ട് ഇതേ ഉള്ളു എന്റെ മുൻപിൽ വഴി….

ഇന്ന് അവിടെ പറഞ്ഞത് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഈ നിലവിളക്ക് കൊണ്ട് അകത്തേക്ക് കയറാം…. “”””

ഉണ്ണിയേട്ടന്റെ വാക്കുകൾ കേട്ടതും ഞെട്ടലോടെ തല ഉയർത്തി നോക്കുമ്പോൾ മുൻപിൽ നിലവിളക്കുമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന അപ്പച്ചി…

ഉണ്ണിയേട്ടാ ഞാൻ.. “”വാക്കുകൾ ഇടറി നോക്കുമ്പോൾ എന്നിൽ നിന്ന് കണ്ണുകൾ വെട്ടിച്ചു ആ മനുഷ്യൻ..

അമ്മയ്ക്കും മായമോൾക്കും പണ്ടേ സമ്മതം ആണ്..”” പിന്നെ നിന്റെയും നിന്റെ അച്ഛന്റെയും കാശ് ഒന്നും വേണ്ട എന്റെ മായ മോളെ കെട്ടിക്കാൻ പിന്നെ നമ്മുടെ ഈ മോളെയും…..

പറയുന്നതിന് ഒപ്പം മോളെ കൈയിലേക്ക് എടുത്തു… ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ പറയുമ്പോൾ ആ വാക്കുകളെ ധിക്കരിക്കാൻ തോന്നിയില്ല…

അമ്മായി തരുന്ന വിളക് കൈയിലേക്ക് വാങ്ങുമ്പോൾ കണ്ണിൽ നിന്നും താഴേക്ക് ഒഴുകിയ കണ്ണുനീരിൽ ഒരു നൂറ് ജന്മം പറഞ്ഞാൽ തീരാത്ത മാപ്പ് അപേക്ഷ ഉണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *