ഗ്രീഷ്മ
(രചന: Noor Nas)
വീടിന്റെ ജനൽ വിരികൾക്കിടയിലൂടെ അയൽ വീട്ടിലേക്ക് നോക്കിയിരിക്കുന്ന ഗ്രീഷ്മ.. അവളുടെ കണ്ണിലെ കരട് പോലെ അയൽ വീട്ടിലെ ആ വിധവ..
ഉണ്ണി അവളുടെ പിറകിൽ വന്ന് നിന്ന് ചോദിച്ചു എന്ത് കാഴ്ച്ചയാ നീ ഇവിടെ കണ്ടോട് ഇരിക്കുന്നെ..?
ഗ്രീഷ്മ. അയൽ വീട്ടിലെ ജനൽ കാണിച്ചു ക്കൊണ്ട് ഉണ്ണിയോട് പറഞ്ഞു..
ഭർത്താവ് മരിച്ച സ്ത്രീയാണ് അത് ചിരിക്കുന്നത് കണ്ടില്ലേ…?
ഉണ്ണി…അവരുടെ ഭർത്താവ് മരിച്ചിട്ട് കൊല്ലം രണ്ടായില്ലേ? അതോർത്തു ഇപ്പോളും അവർ കരയണോ.?
ഗ്രീഷ്മ എന്നാലും ഒരു ഒളിയും മറയുമൊക്കെ വേണ്ടേ.?
ഉണ്ണി…അതെന്താ ഭർത്താവ് മരിച്ച സ്ത്രീക്ക് വെള്ളിച്ചത്ത് നിന്ന് ചിരിക്കാനുള്ള അവകാശമില്ലേ..?
ഗ്രീഷ്മ…അതല്ല.. മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കും..?
ഉണ്ണി…മറ്റുള്ളവരുടെ തണലിൽ ആണോ ഇപ്പോൾ ആ സ്ത്രിയുടെ ജീവിതം മുന്നോട്ട് പോകുന്നത്…?
ഗ്രീഷ്മ…അതല്ല ആ സ്ത്രീ എന്നും ആ വീടിന്റെ ജനലിനു ഓരം ഇരിക്കും…
എന്നിട്ട് ആരോടോ ചിരിക്കുന്നത് പോലെ തോന്നും…
ഉണ്ണി… അത് നിന്റെ കണ്ണുകളും മനസും അഴുക്ക് നിറഞ്ഞ വഴിയിലൂടെ നിന്നെ കൊണ്ട് പോകുന്നത് കൊണ്ടുള്ള തോന്നലുകൾ ആണ്…
ഗ്രീഷ്മ.. ഹോ പിന്നെ ആ സ്ത്രീക്ക് അരക്കയോ ഉണ്ടെന്നേ..
രാതി കാലങ്ങളിൽ ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട് ആരോ ആ മതിൽ ചാടുന്ന ശബ്‌ദം…
ഉണ്ണി. ദേ ഗ്രീഷമേ വെറുതെ ഇല്ലാത്തത് ഒന്നും പറയല്ലേ…
അവരുടെ ഭർത്താവ് മരിച്ചിട്ട് കൊല്ലം രണ്ടായി.. എന്നിട്ടും ഇപ്പോളും അവർ രണ്ടാം വിവാഹത്തിന് സമ്മതിക്കാത്തത് മരിച്ചു പോയ തന്റെ ഭർത്താവിനെ അത്രയ്ക്കും ഇഷ്ട്ടം ഉള്ളത് കൊണ്ട് തന്നെയാണ്….
ഗ്രീഷ്മ.. ഹോ ആ സ്ത്രിയെ കുറിച്ച് വലതും പറഞ്ഞു പോയാൽ നിങ്ങൾക്ക് നൂറു നാക്ക് ആണല്ലോ.?
ഉണ്ണി. ആ പാവത്തിനെ കുറിച്ച്
ഇല്ലാത്തത് പറഞ്ഞാൽ എന്നിക്ക് നൂറു നാക്കല്ല ചിലപ്പോ ആയിരം നാക്ക് തന്നേ ഉണ്ടാകും…
ഉണ്ണി പറഞ്ഞ ആ വാക്കുകൾ ഗ്രീഷ്മ്മക്ക് അത്രയ്ക്ക് അങ്ങ് പിടിച്ചില്ല..
രാത്രി . ബെഡിൽ തിരിഞ്ഞു കിടക്കുന്ന ഗ്രീഷ്മ…അവളുടെ ചെവിയും മനസും അടുത്ത വീട്ടിലെ മതിലിനു ചുറ്റുമാണ്..
ഉണ്ണി വന്ന് കിടന്നിട്ടും അവൾ തിരിഞ്ഞു ഒന്നു നോക്കുക പോലും ചെയ്തില്ല..
അവൾ വിരൽ നഖം കടിച്ചു ക്കൊണ്ട് അങ്ങനെ കിടന്നു… അവളുടെ കണ്ണുകളും. ഇപ്പോൾ.. മതിലിന്റെ അടുത്ത് ആണെന്ന് തോന്നി പോകും..
ഉണ്ണി ബെഡ് ലാപ് അണച്ചു കിടന്നപ്പോൾ
ഗ്രീഷ്മ ഇരുട്ടിന്റെ മറവിൽ പതുക്കെ ഉണ്ണിക്ക് അഭിമുഖകമായി കിടന്നു..
ചില്ലു ജനലിൽ കൂടി അകത്തേക്ക് വരുന്ന നിലാവിന്റെ വെട്ടത്തിൽ അവൾ കണ്ടു.
ഉറക്കത്തിലേക്ക് വഴുതി വിഴുന്ന ഉണ്ണിയുടെ കണ്ണുകൾ..
ഗ്രീഷ്മ പതുക്കെ ബെഡിൽ എഴുനേറ്റ് ഇരുന്ന്. തലയണക്കടിയിൽ നിന്നും.
ഒരു വെള്ള തോർത്ത് എടുത്ത് ഉണ്ണിയുടെ കൈ പൊക്കി പതുകെ കെട്ടിയിട്ടു.. അതിന്റെ അറ്റം അവളുടെ കയ്യിലും….
ശേഷം ഒന്നും അറിയാത്ത പാവത്തെ പോലെ. ഉണ്ണിയുടെ നെഞ്ചിൽ തല ചേർത്ത്.. സമാധനത്തോടെ ഗ്രീഷ്മ ഉറക്കത്തിലേക്ക് വീണു തുടങ്ങിയപ്പോൾ
ഇരുട്ടിൽ നിന്നും ഉണ്ണിയുടെ ശബ്‌ദം.
നീ എന്താടി ഇങ്ങനെ..?
ഗ്രീഷ്മ പാതി ഉറക്കത്തിൽ ഉണ്ണിയോട് പിച്ചും പേയും പറയുന്നത് പോലെ പറഞ്ഞു.
ഉണ്ണിയേട്ടൻ രാവിലെ ആ സ്ത്രിയുടെ ഭാഗം ചേർന്ന് പറഞ്ഞപ്പോൾ.. എന്നിക്ക് ഒരു സംശയം.
ഇന്നി ഉണ്ണിയേട്ടൻ എങ്ങാനുമാണോ ആ മതിൽ…..???
ഉണ്ണി ഒന്നും പ്രതികരിച്ചില്ല കാരണം.
സംശയത്തിന്റെ ഒരു ഗോപുരം തന്നെയാണ് അവൾ അവളെ പലപ്പോഴും ഞാൻ തിരുത്താൻ നോക്കിയിട്ടുണ്ട്..
പക്ഷെ അതിന് മുകളിൽ അവൾക്കും ഉണ്ടാകും ചില തിരുത്തലുകൾ..
താൻ തന്നെയാണ് ശെരി എന്ന തിരുത്തലുകൾ .. നാളെയും ഗ്രീഷ്മ കാണും മുറിയുടെ ജനലിന് അരികിൽ…
അയലത്തെ ആ വിധവ സ്ത്രീയുടെ ഓരോ ചലനവും ഒപ്പിയെടുക്കുന്ന ഒരു സിസി ടിവി കാമറയെപ്പോലെ…
തന്റെ ജീവിതത്തിലെ ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റ് പോലെ അതാണ് ഗ്രീഷ്മ..