(രചന: പ്രജിത്ത് സുരേന്ദ്ര ബാബു)
” നീ എവിടേലും റൂം റെഡിയാക്ക് എന്നിട്ട് വിളിക്ക് ഞാൻ വരാം. ”
ആതിരയുടെ വാക്കുകൾ കേട്ട് അവിശ്വസനീയമായി അവളെ തന്നെ നോക്കി നിന്നുപോയി അനൂപ്.
” ടീ.. സത്യമാണോ.. നീ വരോ.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ”
” ഉറപ്പായും വരാം ടാ.. എവിടെ വരണം ന്ന് നീ പറഞ്ഞാൽ മതി. പക്ഷെ അടുത്തെങ്ങും ഉള്ള സ്ഥലം പറഞ്ഞേക്കരുത്.. ഇച്ചിരി ദൂരേക്ക് എവിടേലും.. ”
പുഞ്ചിരിയോടെ അവൾ മറുപടി പറയുമ്പോൾ ദേഹമാസകലം കുളിരു കോരി അനൂപിന്.
സ്ത്രീ വിഷയത്തിൽ അല്പം തത്പര കക്ഷിയായ അനൂപ് ഫേസ്ബുക്കിലൂടെയും അല്ലാതെയും ഒക്കെ പരിചയപ്പെട്ട പല പെൺകുട്ടികളുമായും സെക്സ് ഷെയർ ചെയ്തിട്ടുണ്ടെങ്കിലും അതൊക്കെയും ഫോൺ കോളുകളും ചാറ്റും വീഡിയോ കോളുമൊക്കെ മാത്രമായി ഒതുങ്ങിയിരുന്നു .
എന്നാൽ ആദ്യമായാണ് ഒരു പെണ്ണ് അവനോട് നേരിട്ട് വരാൻ തയ്യാറാണെന്ന് അറിയിക്കുന്നത്. ആ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്നാൽ ഒരു ആശങ്ക അപ്പോഴുമവനെ അലട്ടി.
‘ റൂം എവിടെ റെഡിയാക്കും.. അതിനുള്ള പരിചയം തനിക്ക് ഇല്ല കൂട്ടുകാരോട് ആരോടും ഈ കാര്യം ഷെയർ ചെയ്യാനും പറ്റില്ല. എല്ലാം രഹസ്യം ആയിരിക്കണം.’
ഒരു പോംവഴിക്കായി അല്പസമയം ചിന്തയിലാണ്ട ശേഷം വീണ്ടും ആതിരക്ക് നേരെ തിരിഞ്ഞു അവൻ.
” എടോ.. റൂം തന്നെ വേണോ.. ഞാൻ കാർ കൊണ്ട് വന്നാൽ പോരെ നമുക്ക് അതിൽ കറങ്ങാം എന്നിട്ട് ആളൊഴിഞ്ഞ ഏതേലും സ്ഥലം കണ്ടെത്തിയാൽ മതിയല്ലോ…. ”
“ഏയ്.. അതൊന്നും സേഫ് അല്ല … ആരേലും കണ്ടാൽ അറിയാലോ…….റൂം ആണേൽ മതി.. അല്ലേൽ വേണ്ട വിട്ടേക്ക്… ശെരിയാവില്ല.. ”
ആതിര കടുപ്പിച്ചു പറഞ്ഞതോടെ റൂം തന്നെ കണ്ടെത്താമെന്ന് തീരുമാനിച്ചു അനൂപ്.
” ഓക്കേ റൂം എടുക്കാം… എന്തായാലും ഞാൻ എല്ലാം പ്ലാൻ ചെയ്തിട്ട് വിളിക്കാം.. ഉടനെ തന്നെ നമുക്ക് കൂടാം.. അപ്പോ നൈറ്റ് വീഡിയോ കോളിൽ കാണാം കേട്ടോ.. ഇന്ന് തകർക്കണം നമുക്ക് ”
ഒരു വഷളൻ ചിരിയോടെയാണവൻ അത് പറഞ്ഞത്.
“ഇന്ന് പറ്റില്ലെടോ.. ഹസ്ബൻഡ് നൈറ്റ് വിളിക്കും നാളെ ഓഫ് ആണ് പുള്ളിക്ക് വിളിച്ചാൽ പിന്നെ മോളോട് സംസാരിച്ചു കുറേ സമയം എടുക്കും… മാത്രമല്ല കുറച്ചു കാര്യങ്ങൾ സീരിയസ് ആയി സംസാരിക്കാനുമുണ്ട് ഞങ്ങൾക്ക് .. ഞാൻ നാളെ പകൽ വിളിക്കാം നിന്നെ.. ”
ആതിരയുടെ ആ വാക്കുകൾ അല്പം നിരാശ പടർത്തിയെങ്കിലും നാളെ വിളിക്കാം എന്ന് അവസാനം അവൾ പറഞ്ഞത് വീണ്ടും ആശ്വാസമായി. അവളോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ റൂം എങ്ങിനെ എവിടേ കണ്ടെത്തും എന്ന ചിന്തയിലായിരുന്നു അനൂപ്.
അന്നത്തെ രാത്രി മുഴുവൻ റൂം കണ്ടെത്തുവാനുള്ള തിരച്ചിൽ ആയിരുന്നു അവൻ . അകലെ മാറി ലോഡ്ജിൽ മുറിയെടുക്കാൻ പറ്റും പക്ഷെ എന്തേലും പ്രശ്നമാകുമോ എന്ന പേടി അവന്റെ ധൈര്യത്തെ കെടുത്തി.
കാരണം ആതിരയെയും അനൂപിനെയും കണ്ടാൽ ഭാര്യ ഭർത്താക്കന്മാരാണെന്ന് ഒരിക്കലും പറയില്ല. അവളെക്കാൾ പ്രായം കുറവാണ് അനൂപിന്.
ഒടുവിൽ ഒരു രക്ഷയില്ലാതെ പോംവഴിക്കായി സുഹൃത്ത് അനീഷിനെ വിളിക്കുവാൻ തന്നെ തീരുമാനിച്ചു അനൂപ്. അവനറിഞ്ഞാലും പ്രശ്നമില്ല എന്ന് വിശ്വാസം ഉണ്ടെങ്കിലും മടിച്ചു മടിച്ചാണവൻ അനീഷിന്റെ നമ്പറിലേക്ക് കോൾ ചെയ്തത് .
” ടാ അളിയാ അനീഷേ നീ എവിടാ.. രണ്ട് ദിവസമായല്ലോ കോളും മെസേജും ഒന്നും ഇല്ല”
അനീഷ് കോൾ എടുത്ത പാടെ അങ്ങട് കയറി തന്നെ മിണ്ടി അനൂപ്.
” ഓ എന്ത് പറയാനാ ടാ.. അച്ഛമ്മയ്ക്ക് ഒട്ടും സുഖമില്ലായിരുന്നു രണ്ട് ദിവസം മെഡിക്കൽ കോളേജിൽ ആയിരുന്നു. ഞങ്ങൾ അവിടെ പുറത്ത് ലോഡ്ജിൽ റൂമെടുത്ത് നിന്നു. ഇന്ന് ഉച്ചക്കാ തിരിച്ച് വന്നെ..”
അനീഷിന്റെ മറുപടി കേട്ടപ്പോഴാണ് അനൂപിന്റെ ഉള്ളിൽ പെട്ടെന്ന് ആ പോംവഴി തെളിഞ്ഞത്..
” അളിയാ.. അവിടെ മെഡിക്കൽ കോളേജിനടുത്ത് ഒക്കെ റൂം കിട്ടില്ലേ ഈ ഹോസ്പിറ്റലിൽ. വരുന്നവർക്ക് ഫ്രഷ് ആകാനൊക്കെ.. ”
“കിട്ടുമെടാ.. അതല്ലേ മുന്നേ പറഞ്ഞത് ഞങ്ങൾ എടുത്തിരുന്നു. എഴുന്നൂറ് രൂപയാണ്. നല്ല റൂം ആണ്. എന്താ ടാ ”
അനീഷിന്റെ ചോദ്യം കേട്ടെങ്കിലും മറുപടി പറഞ്ഞില്ല അനൂപ്. അവന്റെ ഉള്ളിൽ അപ്പോൾ വ്യക്തമായ ഒരു പ്ലാൻ തെളിഞ്ഞിരുന്നു.
” അളിയാ ഞാൻ പിന്നേ വിളിക്കാം.. ഒരു ഫ്രണ്ടിനെ വിളിച്ചു ഈ റൂമിന്റെ കാര്യം ഒന്ന് പറയട്ടെ.. അവന് ഒരു ആവശ്യത്തിനാണ്…. ശെരി ടാ.. ”
ക്ഷണനേരം കൊണ്ട് കോൾ കട്ട് ആകുമ്പോൾ ഒന്നും മനസിലാകാതെ നിന്നു അനീഷ്. അനൂപ് അപ്പോൾ ആതിരയ്ക്ക് വാട്സാപ്പിൽ വോയിസ് മെസേജ് അയക്കുകയായിരുന്നു
‘ടീ.. റൂം സെറ്റ് ആണ്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനടുത്തു റൂം എടുക്കാം.. അവിടെ ഹോസ്പിറ്റലിൽ വരുന്നവർക്ക് ആയി ഒരുപാട് റൂമുകൾ ഉണ്ട്.
നമ്മൾ രണ്ടാളും ചെന്നാലും ഹോസ്പിറ്റലിനടുത്ത് ആയത് കൊണ്ട് ആരും സംശയിക്കില്ല. ആരേലും അഡ്മിറ്റ് ആണ് ഒന്ന് ഫ്രഷ് ആകാൻ ആണെന്ന് പറഞ്ഞ് റൂം എടുത്താൽ മതിയല്ലോ .. നീ ഓക്കേ ആണേൽ നമുക്ക് നാളെ തന്നെ പോകാം.. റിപ്ലൈ അയക്കണേ..’
മറുപടിക്കായി അധിക സമയം കാത്തിരിക്കേണ്ടി വന്നില്ല ആതിരയുടെ ഭാഗത്തു നിന്നും ഗ്രീൻ സിഗ്നൽ കിട്ടിയതോടെ സന്തോഷത്താൽ തുള്ളിച്ചാടി അനൂപ്. പിറ്റേന്നത്തെ ദിവസത്തെ പറ്റി ഓർത്തപ്പോൾ കുളിരു കോരിപ്പോയി അവന്. അന്നത്തെ ദിവസം വളരെയേറെ വൈകിയാണ് അവൻ ഉറങ്ങിയത്.
പിറ്റേന്ന് പ്ലാൻ ചെയ്ത പ്രകാരം രണ്ടാളും മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനടുത്ത് ഒരു ലോഡ്ജിൽ മുറിയെടുത്തു.
ആദ്യം അല്പം ഭയം തോന്നിയെങ്കിലും ഒരു പ്രശ്നവും ഇല്ലാതെ വേഗത്തിൽ റൂമിന്റെ കീ കയ്യിൽ കിട്ടിയപ്പോൾ ആശ്വാസമായി അനൂപിന്. ആതിരയുടെ ഉള്ളിൽ അപ്പോഴും ചെറിയൊരു ഭയം ഉണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരാണിനൊപ്പം..
അനൂപിനൊപ്പം റൂമിനുള്ളിലേക്ക് കയറി വാതിൽ അടയ്ക്കുമ്പോൾ അവളുടെ ശരീരം വിറ പൂണ്ടിരുന്നു. എന്നാൽ അനൂപ് ആകട്ടെ അപ്പോഴേക്കും ഫുൾ എനെർജിയിൽ എത്തിയിരുന്നു.
” നീ ഇവിടിരിക്ക് ഞാൻ ഇപ്പോൾ വരാം.”
വെപ്രാളത്തിൽ അവൻ പുറത്തേക്ക് പോകാനിറങ്ങുമ്പോൾ ആതിരയുടെ നെറ്റി ചുളിഞ്ഞു.
” എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കി എവിടെ പോവാ അനൂപ്.. ഞാനും വരാം ”
അവൾ പിന്നാലെ വാതിലിനരികിലേക്കെത്തിയപ്പോൾ ഒന്ന് നിന്നു അനൂപ് .
” കൊച്ചേ നീ ഇവിടിരിക്ക് ഞാൻ ഇപ്പോൾ വരാം. സേഫ്റ്റി വാങ്ങാൻ മറന്നു അതൊന്ന് വാങ്ങട്ടെ. ”
അവൻ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാക്കവേ ചെറിയൊരു നാണം ആതിരയുടെ മുഖത്തു മിന്നി മറഞ്ഞു.
” അപ്പോൾ ഇതൊന്നും ഇല്ലാതെ ഓടിപ്പിടച്ച് ഇങ്ങ് വന്നതാ അല്ലേ. ശെരി ശെരി.. വേഗം പോയിട്ട് വാ ”
പുഞ്ചിരിയോടെ അവൾ വാതിലടയ്ക്കവേ ആവേശത്തോടെ പുറത്തേക്ക് പാഞ്ഞു അനൂപ്. അധിക സമയം വേണ്ടി വന്നില്ല നിമിഷങ്ങൾക്കകം തന്നെ അവൻ തിരികെയുമെത്തി. മുറിക്കുള്ളിൽ കയറി വാതിലടച്ചു കയ്യിലിരുന്ന പാക്കറ്റ് മേശയിലേക്കിട്ട് അവൻ ആതിരയുടെ നേരെ ആർത്തിയോടെ പാഞ്ഞു.
” എന്റെ പൊന്നേ ഇങ്ങട് വന്നേ നീ.. ഇനീം പിടിച്ചു നിൽക്കാൻ പറ്റില്ല എനിക്ക് ”
ജന്നലിനരുകിൽ നിന്ന അവളെ കൊതിയോടെ കടന്നു പിടിച്ചു ബെഡിലേക്ക് വലിച്ചിട്ടു..
” ചെക്കാ നിനക്ക് എന്താ വട്ടായോ.. എന്നെ വേദനിപ്പിക്കല്ലേ… ”
ആതിരയുടെ ചെറിയ ചെറിയ എതിർപ്പുകൾ പതിയെ പതിയെ ഇല്ലാതായി. അവളും ആ നിമിഷങ്ങൾ ആസ്വദിച്ചു തുടങ്ങി.സമയം ഇഴഞ്ഞു നീങ്ങി.
ഒടുവിൽ ക്ഷീണിതനായി ആതിരയിൽ നിന്നും വേർപെട്ട് ബെഡിലേക്ക് മലർന്നു കിടക്കുമ്പോൾ വല്ലാത്ത ആനന്ദമായിരുന്നു അനൂപിന്. ജീവിതത്തിൽ ആദ്യമായി സ്ത്രീ സുഖം അനുഭവിച്ചതിന്റെ ആനന്ദം.
” എന്താടാ ചെക്കാ മതിയായോ നിനക്ക്.. സ്റ്റാമിന തീർന്നോ.. ഇതിനായിരുന്നല്ലോ ഇത്രയും നാളും കൊതി എന്നിട്ട് വേഗത്തിൽ തളർന്നു പോയോ ”
കുസൃതി ചിരിയോടെയുള്ള ആതിരയുടെ ചോദ്യം കേട്ട് ചാടിപ്പിടഞ്ഞെഴുന്നേറ്റു അവൻ.
” തീർന്നില്ലല്ലോ ഇത് സാമ്പിൾ വെടിക്കെട്ട് അല്ലേ ആയുള്ളൂ.. ശെരിക്കുള്ളത് ഇനി വരാൻ പോകുന്നതല്ലേ ഉള്ളു അതിനിടക്കുള്ള ചെറിയ ബ്രേക്ക് ആണ് ഇപ്പോൾ. ആ മറുപടി കേട്ട് അറിയാതെ പൊട്ടിച്ചിരിച്ചു പോയി ആതിര.
” കൊള്ളാം.. കൊള്ളാം.. സമ്മതിച്ചു നിന്നെ.. ”
പുഞ്ചിരിയോടെ അവൾ മലർന്നു കിടക്കവേ പതിയെ അരികിലേക്ക് ചേർന്നു കിടന്നു അനൂപ്
” നിനക്ക് എന്തായാലും നല്ല എക്സ്പീരിയൻസ് ഉണ്ട്. കല്യാണം കഴിഞ്ഞതിന്റെ ഗുണമാകും അല്ലേ പെണ്ണേ ”
ആ ചോദ്യം പെട്ടെന്ന് അവളുടെ മുഖത്തെ പുഞ്ചിരി മായ്ച്ചത് ശ്രദ്ധിച്ചു അവൻ. പറഞ്ഞത് അബദ്ധമായോ എന്നൊരു നിമിഷം ഓർത്തു പോയി . എന്നാൽ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു ആതിര.
” കല്യാണം കഴിച്ചതിന്റെ ഗുണം കൊണ്ടാണ് ടാ ഇന്നിപ്പോ എനിക്ക് ഈ സുഖം അറിയുവാനായി ഇങ്ങനെ നിന്നോടൊപ്പം വന്ന് കിടക്കേണ്ടി വന്നത്”
ആ മറുപടിയിൽ വല്ലാത്ത നിരാശ നിഴലിക്കവേ സംശയത്തോടെ പതിയെ എഴുന്നേറ്റു അനൂപും.
” എന്താ ടീ പെട്ടെന്ന് സെന്റി ആയപോലെ. എന്തെ കെട്ട്യോനും നീയും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ.. ”
അവന്റെ ചോദ്യം കേട്ട് പെട്ടെന്ന് ഒന്ന് പുഞ്ചിരിച്ചു ആതിര.
” ഉണ്ടോ ന്ന് ചോദിച്ചാൽ ചെറിയൊരു പ്രശ്നം ഉണ്ട്. അടുത്ത മാസം അയാൾ വരും വന്നാൽ ഞങ്ങൾ ഡിവോഴ്സ് ആകും ”
ആ മറുപടി അനൂപിനെ നടുക്കുമ്പോൾ പതിയെ ജനലിനരികിലേക്ക് നടന്നു ആതിര. അല്പസമയം പുറത്തേക്ക് നോക്കി നിന്ന് ഒന്ന് നെടുവീർപ്പ് ഇട്ടു ശേഷം തിരിഞ്ഞു.
” അങ്ങേർക്ക് പേരിനു ഒരു ഭാര്യയായി എന്നെ വേണം. പേരിനു മാത്രം.. ബാക്കി കാര്യങ്ങൾക്കായി അയാൾക്ക് ഒരു ബന്ധം ഉണ്ട്… അത് ഞാൻ അറിഞ്ഞു എന്ന് അറിഞ്ഞ ശേഷവും അയാൾക്ക് ഒരു കൂസലും ഇല്ല. കല്യാണം കഴിഞ്ഞ നാൾ മുതൽ തൊട്ടേ എനിക്കൊരു സംശയം ഉണ്ടായിരുന്നു.
എന്നോട് ഒരു താത്പര്യം ഇല്ലാത്ത പോലെ. കുഞ്ഞ് പോലും എന്റെ നിർബന്ധം കാരണം സംഭവിച്ചതാണ്. സുഖം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല അറിയിക്കാൻ അയാൾക്ക് താത്പര്യവും ഇല്ല എന്നും വേദന മാത്രം.
ചിലവിനു പോലും നേരെ കാശയക്കില്ല. അയാൾക്ക് ആ ബന്ധത്തിൽ ഒരു കുഞ്ഞുമുണ്ട് എന്നറിഞ്ഞപ്പോ പിന്നേ കടിച്ചു തൂങ്ങി കിടക്കാൻ എനിക്ക് താത്പര്യം തോന്നിയില്ല. അതുകൊണ്ട് ഞാനായിട്ട് തന്നെ ഒഴിഞ്ഞു എന്റെ മോളെയും കൊണ്ട്. ”
ആതിരയുടെ ഓരോ വാക്കുകളും അനൂപിന് നടുക്കമായി.
” അപ്പോൾ.. അപ്പോൾ ഇനി എന്താ നിന്റെ പ്ലാൻ… ഒറ്റയ്ക്ക് എങ്ങിനാ.. ”
” പ്ലാൻ എന്താണ് എന്ന് ചോദിച്ചാൽ മോളുമൊത്ത് ഇനിയുള്ള കളം ജീവിക്കണം. അതിനായി എനിക്കൊരു ജോലി വേണം. അത് കണ്ടെത്തണം. അത് തന്നെ പ്ലാൻ എനിക്കൊരു വരുമാനം ആയി കഴിഞ്ഞാൽ പിന്നെ ഒറ്റയ്ക്ക് ജീവിക്കാനൊന്നും എനിക്ക് പേടി ഇല്ലെടോ ”
അത്രയും പറഞ്ഞിട്ട് അവൾ പതിയെ അനൂപിനരികിൽ തിരികെ വന്നിരുന്നു. ശേഷം അവന്റെ കരങ്ങൾ കവർന്നു.
” അയാൾ അവളെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതാണ്. ആ ബന്ധമാണ് പിന്നീട് വളർന്നു വലുതായത്. അറിഞ്ഞപ്പോൾ എനിക്ക് കൗതുകം ആയിരുന്നു ഒരു പരിചയവും ഇല്ലാത്തവർ തമ്മിൽ എങ്ങിനാ ഇങ്ങനൊക്കെ കൂട്ട് ആകുന്നതും ബന്ധങ്ങൾ ഉണ്ടാകുന്നതുഎന്ന് ഓർത്തിട്ട്.
അതെങ്ങിനെ എന്നറിയുവാനുള്ള കൗതുകം കൊണ്ടാണ് ഞാനും ഫേസ്ബുക്കിലേക്ക് കേറിയതും നീ മെസേജസ് അയച്ചപ്പോൾ താത്പര്യത്തോടെ മറുപടികൾ തന്നതും പിന്നെപ്പോഴോ നിന്നോട് ഒരു താത്പര്യം തോന്നി അതാണ് ഇന്നിപ്പോൾ നിനക്കൊപ്പം ഈ മുറിയിൽ….
ഒരുപാട് നന്ദി ഉണ്ട് ടാ.. ജീവിതത്തിൽ ഇന്നേവരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത സുഖവും സന്തോഷവും എനിക്ക് തന്നതിന്.. ചെയ്തത് തെറ്റാണ് എന്നറിയാം പക്ഷെ എനിക്ക് ഇതിപ്പോൾ എന്റെ ശെരിയാണ്. ”
മറുപടി പറഞ്ഞില്ല അനൂപ്. ആതിരയും കുഞ്ഞും തന്റെ തലയിൽ ആകുമോ എന്നൊരു പേടി അവന്റെ മനസ്സിൽ ഉണ്ടായിരുന്നു. അത് മനസിലാക്കിയിട്ടാകണം അവന്റെ നെറുകയിൽ പതിയെ തലോടി ആതിര…
” ഇന്ന് വൈകുന്നേരം വരെ ഞാൻ ഇവിടെ നിനക്കൊപ്പം ഉണ്ട്. അത്രയും സമയം കൊതി തീരെ നിനക്ക് എന്നെ എന്ത് വേണേലും ചെയ്യാം. ഇവിടുന്ന് പോയാൽ പിന്നേ ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല..
മിണ്ടില്ല.. ഒരു കോണ്ടാക്റ്റും ഉണ്ടാകില്ല. ഞാനും ഈ നിമിഷവും എല്ലാം നിന്റെ ഓർമകളിൽ മാത്രം ഉണ്ടായാൽ മതി. അങ്ങിനെയല്ലെങ്കിൽ ചിലപ്പോൾ നമുക്ക് രണ്ടാൾക്കും ഈ ബന്ധം ദോഷം ചെയ്തേക്കും. ”
ആ വാക്കുകൾ വല്ലാത്ത നിരാശ സമ്മാനിച്ചെങ്കിലും ആതിരയുടെ ഇപ്പോഴത്തെ അവസ്ഥ നോക്കുമ്പോൾ അത് തന്നെയാണ് നല്ലതെന്ന് അനൂപിനും തോന്നി.
” ഓക്കേ സമ്മതം.. അങ്ങിനെയെങ്കിൽ.. നമുക്ക് ഒന്നുകൂടി… ”
വഷളൻ ചിരിയോടെ അവൻ നോക്കുമ്പോൾ പതിയെ പുഞ്ചിരിച്ചു ആതിര.
“കൊതിയൻ.. ”
പിറുപിറുത്ത് കൊണ്ടവൾ വീണ്ടും ബെഡിലേക്ക് ചാഞ്ഞു.
‘ ഇതൊരു കുരുക്ക് ആണ് മോളെ.. എത്ര ഊരി പോവാൻ നോക്കിയാലും ഒരിക്കൽ ഈ സുഖം നീ അറിഞ്ഞാൽ പിന്നെ നീ തന്നെ ഇങ്ങട് വന്നോളും’
ആത്മഗതത്തോടെ അനൂപ് വീണ്ടും ആതിരയിലേക്കമർന്നു.