സ്വന്തം കുഞ്ഞിനു മുല കൊടുക്കാൻ പോലും ഭയപ്പെട്ട് നിങ്ങൾ നിങ്ങളെ സ്വയം ശപിച്ചിട്ടുണ്ടോ……? ? എന്നാൽ ഞാൻ എന്നെ ശപിച്ചിട്ടുണ്ട്…, ഒന്നല്ല ഒരായിരം വട്ടം……!!!

രചന: Pratheesh

ഒരു പെണ്ണായി ജനിച്ചു പോയതിൽ എപ്പോഴെങ്കിലും

സ്വന്തം കുഞ്ഞിനു മുല കൊടുക്കാൻ പോലും ഭയപ്പെട്ട് നിങ്ങൾ നിങ്ങളെ സ്വയം ശപിച്ചിട്ടുണ്ടോ……? ?

എന്നാൽ ഞാൻ എന്നെ ശപിച്ചിട്ടുണ്ട്…,
ഒന്നല്ല ഒരായിരം വട്ടം……!!!

അത്രക്ക് സഹിക്കെട്ടിട്ടുണ്ട് ഞാൻ….,
അത്രക്ക് ഭയപ്പെട്ടിട്ടുണ്ട്……,

ഞാൻ ജനിച്ചത് സ്നേഹനിധിയായ രണ്ടു എട്ടൻന്മാരുടെ രാജകുമാരിയായ കൊച്ചു പെങ്ങളായിട്ടിയിരുന്നു…..,”

കൈകുഞ്ഞായിരിക്കുമ്പോൾ ഒരു ദിവസം അമ്മ എന്നെ കുളിപ്പിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്നെന്റെ കുഞ്ഞു ഹൃദയം നിശ്ചലമായി….!

ഏവരും ഭയപ്പെട്ട ആ നിമിഷം എന്റമ്മേടെ കൈയ്യിൽ നിന്നും എന്നെയും വാരിയെടുത്ത് ഏട്ടൻ ആശുപത്രിയിലെക്കോടി

ഏട്ടന്റെ ആ ഒാട്ടത്തിന്റെ സ്പീഡാണ് ഇന്നെന്റെ ജീവന്റെ വില…..!!

ഭാവിയിൽ ഹാർട്ടിന് അത്യാവശ്യം നല്ല അറ്റക്കുറ്റ പണികൾ വേണ്ടിവരും എന്ന കണ്ടീഷനോടെ ആശുപത്രിക്കാൻ
അന്നു ഞങ്ങളെ താൽക്കാലികമായി പറഞ്ഞു വിട്ടു…..,

അതു കൂടി അറിഞ്ഞതോടെ എനിലൊരു കണ്ണ് അവർക്കേവർക്കുമുണ്ടായതോടെ ഞാൻ ശരിക്കും രാജകുമാരിയായി വളർന്നു…..!

നാട്ടിലെ പലർക്കും എന്നോട് പ്രണയം തോന്നിയിരുന്നെങ്കിലും എന്റെ ഹൃദയത്തിൽ പ്രണയം മുളപ്പൊട്ടുന്നത് കോളേജിൽ പഠിക്കുമ്പോഴാണ്…,

എന്റെ വീട്ടുക്കാർ സമ്മതിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു എന്റെ പ്രണയത്തിൽ പക്ഷെ വില്ലനായത് അവനാണ് എന്റെ പ്രണയനായകൻ…..!!!!

കാര്യത്തോട് അടുത്തപ്പോഴാണ് അവനു നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയായിരുന്നു എന്നു മനസ്സിലാവുന്നത്….,

അവന്റമ്മ പറയുന്നതേ അവനു കേൾക്കാനും അനുസരിക്കാനും കഴിയൂയെന്ന്…

അതൊടെ ഒരു കാര്യം ഞാൻ തീരുമാനച്ചു…,
ഇനി ഇത് മുന്നോട്ട് കൊണ്ടു പോകുന്നതിൽ അർത്ഥമില്ലായെന്ന്…!

അതവനെയറിച്ചതും അവന്റെ വക ഭീഷണി

മറ്റൊരാളോടൊത്ത് എന്നെ മനസമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലാന്ന്….”

അവനതു പറഞ്ഞതോടെ ഒറ്റയടിക്കു എനിക്ക് അവനോട് കടുത്ത ദേഷ്യമായി….,

സ്വന്തം പെണ്ണിന്റെ കൈയ്യും ചേർത്തു പിടിച്ച് വീട്ടിൽ കയറിച്ചെന്ന് ഇന്നു മുതൽ ഇവളാണെന്റെ ഭാര്യ എന്നു പറയാനുള്ള ചങ്കൂറ്റവും ഇല്ല
അതല്ലാതെ മൂന്നാംകിട ബ്ലാക്ക്മെയിലിങ്ങും…,

അതോടെ അവനെന്റെ ജീവിതത്തിൽ നിന്നു പുറത്തായി…..!

അതിനു ശേഷമാണ് മനു എന്നെ പെണ്ണു കാണാൻ വന്നത്…,

അച്ഛനും അമ്മക്കും ഏക മകൻ രണ്ടു ചേച്ചിമാർ വിവാഹിതരും അച്ഛനാണേൽ റിട്ടേഡ് പട്ടാളക്കാരനും അമ്മ ഹൗസ് വൈഫും വലിയ ബാധ്യതയില്ലാത്ത കുടുംബം..!

അവർക്കെന്നെ ഇഷ്ടമാണെന്നറിഞ്ഞതോടെ….,

എന്റെ തകരാറായ ഹൃദയത്തിന്റെ അവസ്ഥയടക്കം പരാജയപ്പെട്ട പ്രണയം തുടങ്ങി ബ്ലാക്ക്മെയിൽ വരെ എല്ലാം മനുവിനോട് തുറന്നു പറഞ്ഞു

അതൊന്നും അവർക്കത്ര പ്രശ്നമല്ലായെന്നു വന്നതോടെ മനുവുമായ് എന്റെ വിവാഹവും കഴിഞ്ഞു….,

അതോടെ വീണ്ടും പുതിയ സന്തോഷങ്ങൾ എന്നിൽ വിരിയാൻ തുടങ്ങി..,
നല്ലൊരു കുടുംബവും സമാധാനപ്പരമായ ജീവിതവും മാത്രം ആഗ്രഹിച്ചതു കൊണ്ടാവാം ആദ്യമൊന്നും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല….,

വിവാഹശേഷം ഗർഭിണിയായ ഞാൻ നാലാം മാസാം അബോർഷനായി ആ സമയം ഹോസ്പ്പിറ്റലിലെത്തിയ മനുവിന്റെ അച്ഛനായിരുന്നു എന്നെ ഏറെ ആശ്വസിപ്പിച്ചതും കൂടെ നിന്നതും സ്വാന്ത്വനമായതും….,

അമ്മ എന്നെ അന്നെല്ലാം ഞാനെന്തോ അപരാധം ചെയ്തപ്പോലെയാണ് എന്നോട് പെരുമാറിയത്…,

അല്ലെങ്കിലും കല്ല്യാണം കഴിഞ്ഞതിൽ പിന്നെ അമ്മക്കെന്നോട് വല്ലാത്ത ഒരു അപ്രീതിയുണ്ട് അത് മനുവേട്ടന്റെ മേലുള്ള അമ്മയുടെ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയായിരിക്കാം

പക്ഷെ അവർ അതിനെല്ലാം പ്രതികരിച്ചത് എന്നോടുള്ള വിരോധമായിട്ടായിരുന്നു എന്റെ ഒരോ ചെറിയ കുറ്റങ്ങളും വലിയ അപരാധങ്ങളായിട്ടാണ് അവർ എല്ലാവർക്കു മുന്നിലും അവതരിപ്പിക്കാനിഷ്ടപ്പെട്ടത്…,

എന്നിട്ടും ഞാൻ അതൊന്നും അത്ര കാര്യമാക്കിയില്ല ജീവിക്കണമല്ലെ…?
എല്ലാം എല്ലായ്പ്പോഴും നല്ലതാവില്ലല്ലൊ…?

എല്ലാം നേരിട്ട് ജീവിതം മുന്നോട്ട് പോയി…,

പിന്നേയും ഞാൻ ഗർഭിണിയായി വളരെ ശ്രദ്ധയോടെ ഒരോ സ്റ്റെപ്പും വെച്ചു കൊണ്ട്
ഞാൻ ഒരു പെൺക്കുഞ്ഞിനു ജൻമം നൽകി….,

ആദ്യമൊന്നും വലിയ കുഴപ്പമില്ലയിരുന്നു കുഞ്ഞു ജനിച്ച് ആറുമാസം കഴിഞ്ഞതൊടെ മനുവിനു കുറച്ചുക്കാലത്തേക്ക് മറ്റൊരു സ്ഥലത്തേക്ക് ജോലിമാറ്റമായി പോകേണ്ടി വന്നു….

മനു പോയി രണ്ടാഴ്ച്ച കഴിഞ്ഞതോടെ എനിക്കൊരിക്കലും വിശ്വസിക്കാനാവാത്ത വിധം
ആ മൃഗം പുറത്തു വന്നു….!!
മുന്നേ പലപ്പോഴും തട്ടുകയും മുട്ടുകയും തൊടുകയും തലോടുകയും ചേർന്നിരിക്കുമ്പോൾ വിരൽ ശരീരത്തിൽ പെടുമ്പോഴെല്ലാം അത്ര കാര്യമാക്കിയില്ലെങ്കിലും…,

അതെല്ലാം മനപ്പൂർവ്വമാണെന്നു തിരിച്ചറിഞ്ഞ ഒരു നിമിഷം എന്റെ ഉള്ളം ഭയം കൊണ്ടു പൊട്ടി തെറിച്ചു പോയി….!

അതിനേക്കാൾ ഭയം തോന്നിയത് ഒരു ജീവിതക്കാലം മുഴുവൻ എന്തു വിശ്വസിച്ചു ഞാനവടെ ജീവിച്ചു തീർക്കും എന്നതിനാണ്….!

ഒരു പെണ്ണിനും അങ്ങിനെ ഒരവസ്ഥ ഉണ്ടാവരുതെയെന്നു എതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒന്ന്….!

പല തരത്തിലുള്ള പലരുടെയും പ്രശ്നങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് സ്വന്തം ജീവിതത്തിൽ വന്നപ്പോൾ പകച്ചു പോയി

നാത്തൂൻപോരും അമ്മായിയമ്മപോരും ഭർത്താവിന്റെ കള്ളുകുടിയും ദേഹോപദ്രവവും സംശയ രോഗത്തേയും മറികടന്ന്

എന്റെ മുന്നിലേക്ക് വന്നുപ്പെട്ടത് ഭർത്താവിന്റെ അച്ഛൻ എന്ന കാമ പിശാചാണ്….”

നിങ്ങൾക്കൂഹിക്കാൻ കഴിയുമോ…?
മകന്റെ ഭാര്യയുടെ കൂടെ അച്ഛനു കിടക്കണം എന്നു വെച്ചാൽ….?

അതെനിക്ക് മനസ്സിലായത്……,

കുളിച്ചു വരുമ്പോൾ പോലീസ് നായയെപ്പോലെ എന്റെ സോപ്പിന്റെ മണം പിടിച്ച് കുളിമുറിക്ക് സൈഡിൽ വട്ടംചുറ്റി നിൽക്കുന്നതും….,

എന്റെ കുഞ്ഞിനു സ്വസ്ഥമായി മുല കൊടുക്കാൻ പോലുമാവാതെ ഒളിച്ചും പാത്തും കൊടുക്കേണ്ടി വന്നപ്പോൾ….,

മാസാമാസ്സം മിലിട്ടറി ക്വോട്ടയായി കിട്ടുന്ന മദ്യം രാത്രിയെന്നോ പകലെന്നോയില്ലാതെ വീട്ടിലിരുന്നു കുടിക്കുന്നതിനു പുറമേ അശ്ലീല ചുവയുള്ള ചേഷ്ടകളും ആംഗ്യങ്ങളും അതിരുകടന്നപ്പോൾ

അസഹനീയമായി ജീവിതം…!!!

ഒരു സമൂഹത്തിൽ നിന്ന് വല്ലപ്പോഴും ഒരു സ്ത്രീക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ സ്വന്തം കുടുംബത്തിൽ സ്ഥിരമായി തന്നെ ഉടലെടുക്കുക എന്നു വെച്ചാൽ

അതിൽപ്പരം ദുരന്തം മറ്റൊന്നുണ്ടോ…?

അതിനേക്കാൾ വലിയ പ്രശ്നം ആയിരുന്നു ഒരു സൂചന നൽകിയിട്ടു പോലും അതൊന്നും വിശ്വസിക്കാൻ മനു പോലും തയ്യാറാവുന്നില്ല എന്നത്…,

അതോടെ അതൊരു തുടർ നാടകമായി ജീവിതത്തിൽ തുടരാൻ തുടങ്ങുകയാണെന്ന് വേദനയോടെ മനസ്സിലാക്കി…..,

ആ വേട്ടമൃഗത്തിന്റെ ഏറ്റവും വലിയ ധൈര്യവും അതു തന്നെയായിരുന്നു….,

അതൊടെ ഞാൻ ഒറ്റക്കായി അതിർത്തിയിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ട് ആ പിശാചിനെ തിരിച്ചു വിളിച്ചിരുന്നെങ്കിൽ എന്നു പോലും ഞാനാശിച്ചിട്ടുണ്ട് അത് യുദ്ധകൊതി കൊണ്ടല്ല കുറച്ചു സമാധാനത്തിനാണ്….,

ഒരു ദിവസം അയാളെ മാത്രമല്ല ഈ ജൻമത്തെപ്പോലും വെറുത്ത ഒരു സംഭവം ഉണ്ടായി…,

അലക്കാൻ വേണ്ടി ഞാൻ എന്റെ മുഷിഞ്ഞ വസ്ത്രങ്ങളിൽ എല്ലാം എടുത്ത് കൂട്ടിയിട്ട് സോപ്പ് എടുക്കാൻ വേണ്ടി അകത്തു പോയി തിരിച്ചു വരുമ്പോൾ ഞാൻ കണ്ട കാഴ്ച്ച

ആ കൂട്ടിയിട്ട വസ്ത്രങ്ങളിൽ നിന്ന് എന്റെ പേന്റീസ് എടുത്ത് കൊണ്ട് ബാത്ത്റൂമിലെക്ക് പോകുന്ന ആ നരഭോജിയെയാണ് അതൊടെ അറപ്പും വെറുപ്പും കൊണ്ട് എന്റെ തൊലിയുരിഞ്ഞു പോയി…,

ആ ഒരു പ്രവൃത്തി ഭയനകമായിരുന്നു പേടിയും ഭയവും മാത്രമല്ല

അരക്ഷിതത്വത്തിന്റെ ഭീകരതയെ നേരിൽ കണ്ട നിമിഷമായിരുന്നു അത്
ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോള്ളം നിർജീവപരമായിരുന്നു ആ കാഴ്ച്ച….!

അതെപിന്നെ അടിവസ്ത്രങ്ങളൊന്നും ഞാൻ പുറത്തിട്ടുണക്കാറില്ല
ഭയമാണ് എന്തോ സംഭവിക്കാൻ പോകുന്നുവെന്നതിന്റെ ഭയം….,

പേടിച്ചു വിറച്ചാണ് ഇന്നെന്റെ ജീവിതം…,
ഞാനെന്തെങ്കിലും പറയാൻ ശ്രമിച്ചാൽ തന്നെ അതെന്റെ തോന്നലാണെന്ന് പറഞ്ഞൊഴിയുന്ന ഭർത്താവിനോട് ഇതെല്ലാം ഞാനെങ്ങനെ പറയും….?

എന്നിട്ടും വീണ്ടും വീണ്ടും ഞാനിതേ പല്ലവി ആവർത്തിച്ചപ്പോൾ അവർ എന്നോട് പറഞ്ഞു

” നീ അമ്മയോടുള്ള ദേഷ്യം പാവം എന്റെ അച്ഛന്റെ മേലെ പഴി ചാരരുതെന്ന് ”

അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല മക്കൾക്കു മുന്നിൽ പുണ്യത്മാവാണല്ലൊ ഈ മഹാൻ….!

എന്റെ മനസ്സ് പക്ഷെ അവിടുന്ന് രക്ഷപ്പെടണം എന്നു തന്നെയാണ് സദാസമയവും ആഗ്രഹിച്ചത്

അയാളാണേൽ തക്കം പാർത്തു കഴിയുന്ന ചെന്നായയാണ്…..,
എപ്പോൾ വേണമെങ്കിലും എനിക്കു മാനനഷ്ടമോ കൂടെ ജീവനഷ്ടമോ സംഭവിച്ചേക്കാം…,

വീട്ടിലറിയിക്കുക എന്നു വെച്ചാൽ അതവരെ കൂടി വിഷമിപ്പിക്കാനോ അല്ലെങ്കിൽ മറ്റൊരു കുടുംബ കലഹത്തിനോ മാത്രേ ഉപകരിക്കു മാത്രവുമല്ല അയാൾ അങ്ങിനെയെല്ലാം ചെയ്തു എന്നതിന് സോളിഡ് തെളിവുകളൊന്നും എന്റെ പക്കം ഇല്ലായിരുന്നു.

മാത്രമല്ല അവരെല്ലാം കൂടി എനിക്കു മാനസ്സീകരോഗമാണെന്നു വാദിച്ചാൽ
എന്റെ ഭർത്താവാകും അത് ആദ്യം വിശ്വസ്സിക്കുക….!

എന്റെ ഭയം എന്നെ ദിനംപ്രതി കാർന്നു തിന്നാൻ തുടങ്ങി

അങ്ങിനെയിരിക്കെ ഒരു ദിവസം മറ്റൊരു സംഭവം കൂടിയുണ്ടായി…,

ഞാനന്ന് വൈകിട്ട് മുറ്റമടിക്കുകയായിരുന്നു ആ തക്കം നോക്കി അയാൾ അങ്ങോട്ട് കടന്നു വന്നു കൊണ്ട് ചവിട്ടുപ്പടിയിൽ കഴുകൻ കണ്ണുകളോടെ എന്നെ നോക്കിയിരിക്കാൻ തുടങ്ങി

ഒന്നുകിൽ എന്റെ കഴുത്തിന്റെ വിടവിലൂടെ മാറു കാണുകയാവും ഉദേശം
അല്ലെങ്കിൽ
അടിക്കാൻ കുനിഞ്ഞു നിൽക്കുമ്പോൾ എന്റെ പുറകുവശത്തിന്റെ ചലനങ്ങൾ കാണ്ടാസ്വദിക്കുക..,

അതു കൊണ്ടു തന്നെ ഒരു കൈകൊണ്ട് കഴുത്തിന്റെ വിടവ് പൊത്തിപ്പിടിച്ച് പുറം തിരിഞ്ഞു നിന്നടിക്കാതെ മുൻവശം കൊണ്ട് മാത്രം മുറ്റമടിച്ചു തീർക്കാനാണ് ഞാൻ ഉദേശിച്ചത്

പക്ഷെ ഞാൻ കരുതിയതിലും വിരുതനും നീചനും വൃത്തികെട്ടവനുമായിരുന്നു അയാൾ….,

അയാൾ എന്തു ചെയ്യുന്നു അറിയാനായി നോക്കിയ എനിക്കു നേരെ മുണ്ടു മടക്കി കുത്തിയിരുന്ന അയാൾ പെട്ടന്ന് കാലുകൾ വിടർത്തി ഒരു ജെട്ടി പോലും ഇട്ടിട്ടുണ്ടായിരുന്നില്ല ആ ചെകുത്താൻ…,
അതു കണ്ടതും ഒാക്കാനമാണ് എനിക്കു വന്നത്

ആ കിണ്ഠാമണിച്ചെത്തിയെടുത്ത് പേപ്പട്ടികൾക്ക് എറിഞ്ഞു കൊടുക്കാനുള്ള ദേഷ്യമുണ്ടായിരുന്നു ആ സമയം….,

ഇനിയും അവിടെ നിന്നാൽ ഞാനയാളെ കൊല്ലെണ്ടി വരും എന്നെനിക്കു തോന്നി..,

അതൊടെ ഒരു കാര്യം ഞാൻ തീരുമാനിച്ചു ഇനി എന്തു സംഭവിച്ചാലും ഞങ്ങൾ രണ്ടാളും കൂടി ഈ വീട്ടിൽ വേണ്ട

ഇന്ന് എന്നോടു തോന്നുന്ന ഇതെല്ലാം നാളെ എന്റെ കുഞ്ഞിനോടു തോന്നില്ലെന്നു ആരു കണ്ടു…?

അതോടെ ഞാൻ നേരെ മനുവിനെ ഫോൺ വിളിച്ചു അതുവരെയും പറഞ്ഞ പോലെയായിരുന്നില്ല അന്നെന്റെ സംസാരം…,

ഞാനവരോട് പറഞ്ഞു നിങ്ങൾക്ക് നിങ്ങളുടെ വേണ്ടപ്പെട്ടവർ പ്രിയപ്പെട്ടവരായിരിക്കാം പക്ഷെ എനിക്ക് അങ്ങിനല്ല എന്റെ കുഞ്ഞിനേയും കൊണ്ട് ഞാനെന്റെ വീട്ടിൽ പോവാ

നിങ്ങൾക്ക് എന്നെയും മോളെയും വേണമെങ്കിൽ ഒരു വാടകവീടെടുത്ത്
എന്റെ വീട്ടിൽ വന്നു കൂട്ടി കൊണ്ടുപോകാം

നിങ്ങൾക്ക് രണ്ടാഴ്ച്ചത്തെ സമയം ഞാൻ തരും അത് വാടകവീടും മറ്റും സങ്കടിപ്പിക്കാനുള്ളതാണ്

അതല്ലാത്തപക്ഷം എല്ലാം ഞാനെന്റെ വീട്ടുക്കാരോട് പറയും പിന്നെന്തു സംഭവിക്കുമെന്നു അപ്പോൾ അറിയും….!!!

അതും പറഞ്ഞ് ഞാൻ ഫോൺ വെച്ചു സംഭവം ഏറ്റു….,
അതുവരെയും മനുവേട്ടാനു മാത്രം വിളിച്ചു സംസാരിച്ചിരുന്ന ഞാൻ നിങ്ങൾ എന്നു വിളിച്ചപ്പോൾ തന്നെ മുപ്പര് അപകടം മണത്തു…,

ഇന്നു ഞങ്ങൾ ഒരു വാടകവീട്ടിലാണ് പൂർണ്ണമായും രക്ഷപ്പെട്ടെന്ന് പറയാനാവില്ലെങ്കിലും

ഇന്നും അങ്ങോട്ട് പോകുമ്പോഴെല്ലാം എപ്പോഴും ബൗസ്സിനുള്ളിൽ ഒരായുധം സൂക്ഷിക്കുന്നുണ്ട് അയാളുടെ മരണം കൊണ്ടെ അതൊഴിവാക്കാനാവൂ….!!!

കൂടെ ഒന്നു കൂടി നിങ്ങളറിഞ്ഞു കൊള്ളൂ
” നിങ്ങൾക്ക് പ്രിയപ്പെട്ടവർ എന്നു തോന്നുന്നവർ നിങ്ങൾക്ക് സ്വർഗ്ഗസ്ഥരായിരിക്കും പക്ഷെ മറ്റുള്ളവർക്ക് അവർ രക്തബന്ധമില്ലാത്ത പച്ചയായ മനുഷ്യർ മാത്രമായിരിക്കും…!!!!

……
NB: ഈ പെൺക്കുട്ടി വന്ന് ഞാൻ പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ലെന്നും പറഞ്ഞ്
ഈ കഥ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഒരു ഞെട്ടിലോടെയാണ് ഞാനത് കേട്ടത്…,

അപ്പോൾ അതനുഭവിച്ച അവരുടെ മാനസ്സീകാവസ്ഥ എന്തായിരിക്കും….?

അതാണ് അവർക്കു വേണ്ടി ഇത് നിങ്ങളെ അറിയിക്കാൻ എന്നെ പ്രേരിപ്പിച്ചത്, അവൾ ഒറ്റക്കല്ലെന്ന് അവളെ ബോധ്യപ്പെടുത്തേണ്ടത് ഒരാവശ്യമാണെന്നും.,

അവൾ ഈ കഥകൾ പറഞ്ഞത് എട്ടു മാസങ്ങൾക്കു മുന്നേയാണ്……
ഫോൺ കേടായതു കൊണ്ടും സജ്ജീവമായി ഫ്ബിയിൽ വരാൻ കഴിയാത്തതു കൊണ്ടും അവൾ പറഞ്ഞകാര്യങ്ങളെ കോർത്തിണക്കാനായില്ല…
അതു കൊണ്ടാവാം ഞാനും അവളെ അവിശ്വസിച്ച് ചതിച്ചു എന്നു കരുതിയാവണം

അവളെ പിന്നെ കണ്ടതേയില്ല
അവൾ ആരെന്നു പോലും
അറിയില്ല

എന്നാലും എന്നെങ്കിലും നീ ഇതു വായിക്കാൻ ഇടവന്നാൽ ഒാർക്കുക

നീ തനിച്ചല്ലയെന്നെങ്കിലും….!!!

.
Pratheesh
.

Leave a Reply

Your email address will not be published. Required fields are marked *