(രചന: ക്വീൻ)
“”” എന്താണ് നിങ്ങളും ആ പെണ്ണും തമ്മിലുള്ള ബന്ധം?? “””
ഓഫീസിൽനിന്ന് തിരികെയെത്തിയതായിരുന്നു രാജീവ് അന്നേരമാണ് സ്വന്തം ഭാര്യ ഒരു പോരുകാളയേപ്പോലെ നിന്ന് അയാളോട് അത്രയും ചോദിക്കുന്നത്!!
“”‘ ഏതു പെണ്ണ് എന്ത് ബന്ധം നീ എന്തൊക്കെയാ പറയുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല!””
ഇന്ന് രാജീവ് പറഞ്ഞു!!”
അന്നേരം അവൾ ദേഷ്യത്തോടെ അവന്റെ അരികിലേക്ക് വന്നു എന്നിട്ട് പറഞ്ഞു..
“” അറിയില്ലേ നിങ്ങളുടെ മരിച്ചുപോയ കൂട്ടുകാരന്റെ ഭാര്യ!!”
അത് കേട്ടതും രാജീവ് ചെറുതായി ഒന്ന് ഞെട്ടി… എങ്ങനെയാണ് ഇക്കാര്യം അവൾ അറിഞ്ഞത് എന്നായിരുന്നു അയാളുടെ ചിന്ത മുഴുവൻ..
“” അവൾക്ക് അസുഖം വന്നാൽ പോലും ഡോക്ടറിന്റെ അരികിൽ കൊണ്ടുപോകാൻ നിങ്ങളല്ലേ ഉള്ളൂ!!! എങ്കിൽ പിന്നെ എന്തിനാണ് ഇങ്ങോട്ട് വരുന്നത് അവിടെത്തന്നെ ആവാമല്ലോ പൊറുതി!!”
രാജീവിന്റെ ക്ഷമ നശിച്ചു അയാൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോകാൻ തുടങ്ങിയതും അയാളുടെ മുന്നിൽ കയറി നിന്നു ദിവ്യ.
“”” എങ്ങോട്ടാണ് നിങ്ങൾ പോകുന്നത് എനിക്കറിയണം നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന്??? “””
പോകാൻ ഭാവമില്ലായിരുന്നു ദിവ്യയ്ക്ക് അതുകൊണ്ടാണ് രാജീവ് പിടിച്ച് ഒന്ന് തള്ളിയത്.
വീണ തല പൊട്ടും എന്നൊന്നും അവൻ കരുതിയില്ല!!
വിവാഹം കഴിഞ്ഞ് ഒരു കാര്യത്തിനും ഒരു സമാധാനവും തരാറില്ലായിരുന്നു വെറുതെ തന്നെ വിളിച്ചു ശല്യം ചെയ്യും.
എന്നും അവൾ പറഞ്ഞതുപോലെ തന്നെ നടക്കണമായിരുന്നു.
തീരെ അഡ്ജസ്റ്റബിൾ അല്ല അതുകൊണ്ടുതന്നെ ഒരു ദിവസം പറഞ്ഞു പോയി മിഥുന്റെ വൈഫ് അമൃത എന്തൊരു നല്ല സ്വഭാവമാണ് എത്ര അഡ്ജസ്റ്റബിൾ ആണ് എന്ന് പിന്നെ അവളുടെ പേരും പറഞ്ഞായിരുന്നു ഞങ്ങൾ തമ്മിലുള്ള പ്രശ്നം മുഴുവൻ.
മിഥുനും അമൃതയും പ്രണയിച്ച വിവാഹം കഴിച്ചവരാണ് അതുകൊണ്ടുതന്നെ അവർ ഇവിടെ ഒരു വാടക വീട് എടുത്ത് താമസിക്കുകയാണ് രണ്ടുപേരുടെയും വീട്ടുകാർ അവരെ വീട്ടിലേക്ക് കയറ്റിയിട്ടില്ല.
മിഥുൻ വലിയ സുഹൃത്തായതുകൊണ്ട് തന്നെ അവരുടെ എല്ലാ കാര്യത്തിനും സഹായിക്കുന്നത് താനാണ്… ആദ്യം ഒന്നും ദിവ്യക്ക് അതിൽ എതിർപ്പില്ലായിരുന്നു.
മിഥുന്റെ ഭാര്യയെ പുകഴ്ത്തി പറഞ്ഞത് ഒരിക്കലും ഇഷ്ടമായിരുന്നില്ല അതുകൊണ്ടുതന്നെ പിന്നെ അവൾ അവരുടെ എന്തെങ്കിലും കാര്യം പറയുന്നതുപോലും വെറുത്തു.
ഒരു ആക്സിഡന്റിൽ മിഥുൻ മരിച്ചു പെട്ടെന്ന് അമൃത തനിച്ചായി അവൾ ഗർഭിണിയും ആയിരുന്നു അതുകൊണ്ട് തന്നെയാണ് അവളെ സഹായിക്കേണ്ടി
വന്നത്..
മിഥുൻ ഇളയ മകൻ ആയതുകൊണ്ട് അവന്റെ മരണം അവന്റെ കുടുംബത്തെ വല്ലാതെ തളർത്തിയിരുന്നു ദിവ്യയുടെ വീട്ടുകാർ ഒരു പ്രത്യേക സ്വഭാവക്കാരാണ് അവർ എന്തുതന്നെയായാലും അവളെ സ്വീകരിക്കില്ല എന്ന കാര്യം ഉറപ്പായിരുന്നു.
മിഥുന്റെ വീട്ടുകാരിൽ ആയിരുന്നു എന്റെ പ്രതീക്ഷ അവന്റെ അച്ഛനും അമ്മയ്ക്കും അവൻ പ്രിയപ്പെട്ടവൻ ആയിരുന്നു ഈ വിവാഹം അവരുടെ ഇഷ്ടപ്രകാരം അല്ലാതെ കഴിച്ചത് കൊണ്ട് അവർ വിട്ടുനിൽക്കുകയാണ് പക്ഷേ എന്നെങ്കിലും വരും ഞങ്ങളെ കൂട്ടിക്കൊണ്ടുപോകും എന്ന് കൂടെക്കൂടെ പറയുമായിരുന്നു മിഥുൻ.
ഞാൻ അവന്റെ അച്ഛനെ കാണാൻ വേണ്ടി ശ്രമിച്ചു പക്ഷേ അവന്റെ ഏട്ടന്മാർ എന്നെ അനുവദിച്ചില്ല…
എന്നോ ഒരിക്കൽ അമൃത നല്ല സ്വഭാവമുള്ള ആളാണ് എന്ന് പറഞ്ഞതിന് പിന്നീട് മുഴുവൻ ഞാൻ അനുഭവിക്കേണ്ടി വന്നു എന്ത് ചെയ്താലും ഏത് ചെയ്താലും കുറ്റം..
അമൃത പലപ്പോഴും പറഞ്ഞിരുന്നു എന്നെ ഒരു സഹോദരന്റെ സ്ഥാനാത്താണ് കാണുന്നത് എന്ന് ഞാനും അവളെ ഒരു സഹോദരി ആയിട്ടാണ് കണ്ടിരുന്നത് പക്ഷേ ദിവ്യക്ക് മാത്രം ഞങ്ങളെ രണ്ടുപേരെയും ആ ഒരു രീതിയിൽ കാണുക അസാധ്യമായിരുന്നു.
അവൾ പലപ്പോഴും പ്രശ്നമുണ്ടാക്കി എത്രയോ തവണ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധമില്ല എന്ന് അതൊന്നും അവളുടെ ചെവിയിൽ കയറിയില്ല..
ഇത്തവണ എന്തോ കോംപ്ലിക്കേഷൻ ചെറുതായി ബ്ലീഡിങ് ഉണ്ട് പക്ഷേ മാസം ആയിട്ടില്ല താനും അത് കണ്ടിട്ട് അവൾ ഭയത്തോടെ എന്നെ വിളിച്ചതാണ് അവൾക്കിനി സ്വന്തം എന്ന് പറയാൻ മിഥുന്റെ ആ കുഞ്ഞു മാത്രമേയുള്ളൂ അതിനെ നഷ്ടപ്പെടുത്താൻ അവൾ ഒരുക്കമല്ല ആയിരുന്നു.
അവളുടെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാണ് ഇന്ന് ഓഫീസിൽ നിന്ന് നേരെ അങ്ങോട്ട് ചെന്നത് അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി തൽക്കാലം കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് ഡോക്ടർ മരുന്നു കൊടുത്തു.
ആരോ വഴി അത് ദിവ്യ അറിഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് ഇപ്പോൾ ഈ ചോദ്യം ചെയ്യലും പ്രശ്നം ഉണ്ടാക്കലും എല്ലാം..
അടുത്തദിവസം രാവിലെ തന്നെ അമൃത വീട്ടിലേക്ക് വന്നിരുന്നു അവളുടെ ഹൗസ് ഓണർ അവിടെ നിന്ന് ഇറങ്ങാൻ പറഞ്ഞത്രേ.
വേറെ വഴിയൊന്നുമില്ലാതെ പാവം അങ്ങോട്ടേക്ക് വന്നതാണ് ഞാൻ എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടുപിടിച്ചു കൊടുക്കും എന്ന് വിശ്വാസത്തിൽ അവളെ കണ്ടതും ദിവ്യ ദേഷ്യത്തോടെ
അവളുടെ അരികിലേക്ക് ചെന്നു..
“” എന്ത് കാര്യത്തിനാണ് എല്ലാ സഹായത്തിനും നീ രാജീവേട്ടനെ ബുദ്ധിമുട്ടിക്കുന്നത്!! നിന്റെ ഭർത്താവ് മരിച്ചു എന്നത് ശരി തന്നെയാണ് അങ്ങനെയാണെങ്കിൽ സ്വന്തം വീട്ടിലേക്ക് പോകാൻ നോക്ക് എന്തായാലും ഈ ഒരു അവസ്ഥയിൽ അവർ സ്വീകരിക്കാതിരിക്കില്ല!!
അല്ലാതെ ഭർത്താവിന്റെ കൂട്ടുകാരനാണ് എന്നും പറഞ്ഞ് ഒരാളെ ഇങ്ങനെ വന്നു ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്!!!
ഇനി ഇത്രമാത്രം വന്ന് ബുദ്ധിമുട്ടിക്കാൻ നിന്റെ വയറ്റിൽ കിടക്കുന്നത് രാജീവേട്ടന്റെ കുഞ്ഞാണോ??? “””
മിഥുനെ മാത്രം മനസ്സിൽ ധ്യാനിച്ച് കഴിയുന്നവർക്ക് ആ പറഞ്ഞത് വലിയൊരു ഷോക്കായിരുന്നു ഞാൻ കുളിക്കുകയായിരുന്നു അതുകൊണ്ട് ഇതൊന്നും കേട്ടതും ഇല്ല ഇപ്പോൾ വരാം എന്ന് പറയാൻ വിട്ട ദിവ്യ ഇത്രയൊക്കെ പറയും എന്ന് ഞാനും കരുതിയില്ല..
കുളികഴിഞ്ഞ് വന്നപ്പോൾ അവിടെ അമൃതയില്ലായിരുന്നു അവൾ പോയി എന്ന് പറഞ്ഞു ദിവ്യ എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ കൂടുതൽ ഒന്നും പറഞ്ഞതുമില്ല അന്നേരം മനസ്സിലായിരുന്നു എന്തോ ഉണ്ടായിട്ടുണ്ട് എന്ന് ഞാൻ വേഗം ബൈക്ക് എടുത്ത് പോയി ദിവ്യ എന്തൊക്കെയോ അവിടെ നിന്ന് പറയുന്നുണ്ടായിരുന്നു അതൊന്നും ശ്രദ്ധിക്കാൻ പോയില്ല..
അമൃതയുടെ വീട്ടിലേക്കാണ് നേരെ ചെന്നത് അവിടെ വീട്ടുടമസ്ഥൻ അവളുടെ പെട്ടിയും ബാഗും എല്ലാം പുറത്തേക്ക് എടുത്തു വച്ചിരുന്നു അവളെ അവിടെ കണ്ടതും ഇല്ല…
എനിക്കെന്തോ പേടിയാവാൻ തുടങ്ങി മിഥുൻ ഒരു പക്ഷേ മരിക്കുന്ന നേരത്തും അവൾക്ക് ഞങ്ങളൊക്കെ ഉണ്ടാവും എന്നായിരിക്കും ആശ്വസിച്ചിട്ട് ഉണ്ടാവുക അതോർത്തപ്പോൾ എനിക്ക് വലിയ സങ്കടം തോന്നി ഞാൻ അവിടെയെല്ലാം അവളെ അന്വേഷിച്ചു..
മിഥുന്റെ ശരീരം സംസ്കരിച്ചത് അവന്റെ വീട്ടിലായിരുന്നു എന്തോ ഒരു ഊഹം വെച്ച് ഞാൻ അങ്ങോട്ടേക്ക് ചെന്നു. അവിടെ തൊടിയിൽ അവനെ സംസ്കരിച്ച ഇടത്ത് കണ്ണുനീരോടെ ഇരിക്കുന്നുണ്ട് അവൾ..
ഞാൻ അവരുടെ വീട്ടിലേക്ക് കയറിച്ചെന്നു അവരോട് കാര്യം പറഞ്ഞു അവരുടെ മകന്റെ കുഞ്ഞാണ് അവളുടെ വയറ്റിലുള്ളത് എന്നും പറഞ്ഞു ഇത്ര നാളായിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല..
മിഥുന്റെ ഏട്ടന്മാരായിരുന്നു അവിടെ ഉണ്ടായിരുന്നത് അവർ എന്നോട് ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞു അവസാന പ്രതീക്ഷയായിരുന്നു അത്.
പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മിഥുന്റെ അച്ഛൻ പുറത്തേക്കിറങ്ങി വന്നു.. മകന്റെ നിര്യാണത്തിൽ അയാൾ ആകെ തളർന്നു പോയിരുന്നു..
അമൃത ഗർഭിണിയാണെന്ന് വിവരം അയാൾ അറിഞ്ഞിട്ടില്ല എന്ന് അയാളുടെ വർത്തമാനത്തിൽ നിന്ന് എനിക്ക് മനസ്സിലായി അതോടെ അവളെ വിളിച്ചുകൊണ്ട് അയാൾ അകത്തേക്ക് കയറി.
സ്വത്തുക്കൾ തങ്ങൾക്ക് കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്ന ഏട്ടന്മാർക്ക് അത് ഇഷ്ടമായില്ല എന്ന് അറിയാം…
എങ്കിലും അതുതന്നെയാണ് നല്ലത് എന്ന് തോന്നി അർഹതപ്പെട്ട ഇടത് അവൾ നിൽക്കണം ആ കുഞ്ഞ് എല്ലാ സൗകര്യങ്ങളോടും കൂടി വളരണം..
എന്നെപ്പോലെ ഒരു സുഹൃത്തിന് ചെയ്തു കൊടുക്കുന്നതിന് ലിമിറ്റേഷൻസ് ഉണ്ട്..
സമാധാനത്തോടെയാണ് ഞാൻ വീട്ടിലേക്ക് നടന്നത് വീട്ടിലെത്തിയതും അവൾ ചോദിച്ചിരുന്നു എന്തേ അവളുടെ കൂടെ പോയില്ല എന്ന്!!
“”” എന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് ഞാൻ അവളെ കണ്ടത് നിനക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല എന്റെ സുഹൃത്ത് എന്റെ സഹോദരസ്ഥാനത്ത് ആയിരുന്നു അവന്റെ ഭാര്യയെ മറ്റൊരു കണ്ണ് കൊണ്ട് ഞാൻ കണ്ടിട്ടില്ല നിനക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലായിക്കോളണം എന്നില്ല നിനക്ക്, ആ ഒരു കണ്ണിലൂടെ മാത്രമേ എല്ലാവരെയും കാണാൻ കഴിയൂ കഷ്ടമുണ്ടെടീ!!”
നാളെ ഞാൻ ഇല്ലാതായാൽ നിനക്ക് മറ്റാരുടെയെങ്കിലും സഹായം സ്വീകരിക്കേണ്ടി വരും അന്ന് ഇങ്ങനെയൊക്കെ ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ നിനക്കത് സഹിക്കാൻ കഴിയുമോ?? “””
ഒരു നിമിഷം അവളൊന്നു ചിന്തിച്ചു പിന്നെ എന്നെ നോക്കി പറഞ്ഞു എനിക്ക് നിങ്ങളെ നഷ്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ടാണ് രാജീവേട്ട ആരൊക്കെയോ എനിക്ക് നിങ്ങൾ തമ്മിൽ നിൽക്കുന്ന ഫോട്ടോ അയച്ചു തന്നു അതോടെ എനിക്ക് അത് ഭ്രാന്ത് പിടിക്കുന്നത് പോലെയായി ഞാൻ വേണമെങ്കിൽ അവളോട് മാപ്പ് പറയാം അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞു പോകുന്നതാണ്.
അവളെ ഒന്ന് ചേർത്ത് പിടിച്ചു സ്നേഹ കൂടുതൽ കൊണ്ടാണ് ഇതുപോലുള്ള ഓരോന്ന് അവൾ ചെയ്തു കൂട്ടുന്നത് എന്നറിയാം..
ഇവിടെ ആരെ കുറ്റം പറയും ആരെ തള്ളിപ്പറയും എനിക്കറിയില്ലായിരുന്നു..
അടുത്ത ദിവസം അവളും ഞാനും കൂടി പോയിരുന്നു… അമൃതയെ കണ്ട് മാപ്പ് പറയാൻ..
അവൾക്ക് അവിടെ സുഖമാണെന്ന് അറിഞ്ഞു ഏട്ടന്മാരെല്ലാം അവരവരുടെ വീട്ടിലേക്ക് തിരികെ പോയി..
അച്ഛനും അമ്മയും ഇപ്പോൾ അവളെ പൊന്നുപോലെ നോക്കുന്നുണ്ട്..
”’ ദിവ്യ ചേച്ചി വന്നത് നന്നായി അല്ലെങ്കിൽ എന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട ആളോട് ചേർത്ത് ചേച്ചി സംശയിച്ചല്ലോ എന്ന് കരുതി ഒരിക്കലും എനിക്ക് സമാധാനം കിട്ടില്ല!!” ഇനിയൊരിക്കലും ഞാൻ ചേച്ചിയെ ശല്യപ്പെടുത്താനായി അങ്ങോട്ട് വരില്ല!!! ഗതികേടുകൊണ്ട് വന്നു പോയതാണ്… “”
എന്ന് പറഞ്ഞപ്പോൾ ദിവ്യ പറഞ്ഞിരുന്നു..
“”” ആരൊക്കെയോ ചേർന്ന് തെറ്റിദ്ധരിച്ച് അതിന്റെ പേരിൽ പറ്റിപ്പോയതാണ് നീ എന്നോട് ക്ഷമിക്ക് എന്ന്.
തെറ്റിദ്ധാരണകൾ മാറിയപ്പോൾ തന്നെ ജീവിതം സ്വർഗതുല്യമായി ഇപ്പോൾ അവൾ ഞങ്ങളുടെ രണ്ടുപേരുടെയും കുഞ്ഞ് അനിയത്തി തന്നെയാണ്.
മിടുക്കനായ ഒരു മോനും ഉണ്ട് ഇപ്പോൾ…
എന്നെക്കാൾ അവിടേക്ക് പോകാൻ ഇപ്പോൾ താല്പര്യം ദിവ്യക്കാണ്..