(രചന: രജിത ജയൻ)
“നിന്നോട് പറഞ്ഞിട്ടില്ലേ ടീ നശൂലമേ ഞാൻ പുറത്തേക്കിറങ്ങുമ്പോൾ നിന്റെയീ തിരുമോന്തയുമായ് എന്റെ മുമ്പിൽ വന്നു പോകരുതെന്ന് ..
“മാറി നിക്കെടീ അസത്തേ മുന്നീന്ന്..
തന്റെ മുന്നിൽ പേടിയോടെ വിറച്ച് നിൽക്കുന്ന ഗൗതമിയെ വലിച്ച് ഉമ്മറത്തെ ചാരുപടിയിലേക്കിട്ട് ഗിരി ദേഷ്യത്തിലവിടെ നിന്നിറങ്ങി പോയ്
തീരെ പ്രതീക്ഷിക്കാതെയുള്ള ഗിരിയുടെ ആ പ്രവർത്തിയിൽ ഗൗതമിയുടെ കൈമുട്ട് പടിയിൽ ചെന്നിടിച്ചു
“അമ്മേ…
അവളിൽ നിന്നൊരു കരച്ചിൽ പുറത്തേക്ക് വന്നു
“ഇന്നും കിട്ടീലോ ഗൗതമീ നല്ല ഭേഷായിട്ട് ..?
“നിനക്കിത് എത്ര കിട്ടിയാലും മനസ്സിലാവില്ലേ..?
“വെറുതെ എന്തിനാ അവന്റെ മുമ്പിൽ
ചെന്നു നിന്നിങ്ങനെ തല്ലു വാങ്ങി ചാവണത്..?
അവളെ പിടിച്ച് എഴുന്നേൽപ്പിച്ച് കൊണ്ട് ഗിരിയുടെ അച്ഛൻ സങ്കടത്തോടെ പറഞ്ഞതും ഗൗതമി നിറകണ്ണുകളോടെ അയാളെ നോക്കി..
“അതച്ഛാ അമ്മ പറഞ്ഞു ഗിരിയേട്ടന് ചായ വേണോന്ന് ചോദിക്കാൻ .. ഞാൻ അതിനു വന്നതാ..
“എന്റെ മോളെ നിനക്കിത് വരെ ഗിരിയുടെ അമ്മയുടെ സ്വഭാവം മനസ്സിലായിട്ടില്ലേ ..?
“അവളെന്റെ ഭാര്യയാണെങ്കിലും ഈ വീട്ടിൽ അവളെനിക്കൊരു പട്ടിയുടെ വില പോലും തരാറില്ലാന്ന് നിനക്കറിയില്ലേ..?
അവൾ മാത്രമല്ല എന്റെ രണ്ട് മക്കളും ..
“അങ്ങനെയുള്ള അവളുടെ വാക്ക് കേട്ട് നീ അവന്റെ അടുത്തേക്ക് വരാമോ..?
” നിന്നെ ഗിരി വഴക്ക് പറയുന്നതും അടിക്കുന്നതും കാണാൻ വേണ്ടി തന്നെയാവും അവൾ നിന്നെ ഇങ്ങോട് അയച്ചത് ..
“ആ.. അതെ, അതിനു വേണ്ടി തന്നെയാണ് ഇവളെ അവന്റെ മുമ്പിലേക്ക് വിട്ടത്, നന്നായിട്ട് കിട്ടീലേ നിങ്ങളുടെ മരുമകൾക്ക് …
” അവിടെ ഇരുന്ന് സുഖിക്കാതെ വേഗം അടുക്കളയിലേക്ക് വാടീ.. വന്ന് പാത്രങ്ങളെല്ലാം കഴുക്..
ഗൗതമിയെ നോക്കിയൊരു പരിഹാസച്ചിരിയോടെ പറഞ്ഞു കൊണ്ട് ഗിരിയുടെ അമ്മ അകത്തേക്ക് നടന്നതും ഗൗതമി മെല്ലെ പടിയിൽ നിന്നെണീറ്റു
വലം കൈ ഒന്ന് അനക്കിയതും അവളുടെ ശരീരത്തിലൂടെ വേദന പാഞ്ഞുകയറി
“യ്യോ.. മോളെ കയ്യിൽ നീരു വെച്ചല്ലോ..
നീരു വെച്ച വലം കൈ കണ്ടതും ഗിരിയുടെ അച്ഛൻ ഭയന്നു.
“സാരല്ല അച്ഛാ.. വീണപ്പോൾ കൈ ഇവിടെ തട്ടിയിരുന്നു ,ഇത്തിരി ഉപ്പുവെള്ളം ഒഴിച്ചാൽ ശരിയായിക്കോളും..
അച്ഛനോടു പറഞ്ഞു കൊണ്ട് മെല്ലെ അടുക്കളയിലേക്ക് നടക്കുമ്പോഴും ഗൗതമിയുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു വേദനയാൽ ..
അടുക്കള നിറയെ ചിതറി നിറഞ്ഞു കിടക്കുന്ന പാത്രങ്ങൾ കണ്ടതും അവൾ തന്റെ നീരു വെച്ച കയ്യിലേക്ക് നോക്കി ..
“എന്താടീ മൂധേവി ആലോചിച്ച് നിൽക്കുന്നത് ..?
“ഇവിടെ നിന്ന് സ്വപ്നം കാണാതെ വേഗം ആ പാത്രങ്ങളെല്ലാം കഴുകി വെച്ചിട്ടടുക്കള വൃത്തിയാക്കി ഇടടീ..
അവൾക്ക് പുറക്കിൽ വന്നു നിന്ന് ഗൗതമിന്റെ അമ്മ ദേഷ്യത്തിൽ പറഞ്ഞതും അവളൊന്നും മിണ്ടാതെ പാത്രം കഴുക്കാൻ തുടങ്ങി
വലം കയ്യിന്റെ വേദന മൂലം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും അവളതെന്നും ശ്രദ്ധിക്കാതെ തന്റെ ജോലി തുടർന്നു ..
രാത്രി മുറിയിലിരിക്കുമ്പോഴും പേടിയോടെ ഗൗതമിയുടെ കണ്ണുകൾ അമ്മയോട് സംസാരിച്ച് ഹാളിലിരിക്കുന്ന ഗിരിയിലേക്ക് ചെന്നു വീണു കൊണ്ടിരുന്നു ..
വലം കൈയുടെ നീര് ഉപ്പുവെള്ളമൊഴിച്ചപ്പോൾ ഇത്തിരി കുറഞ്ഞെങ്കിലും വേദന ഉണ്ടായിരുന്നു കൈക്ക്..
തന്റെ കൈ വയ്യാതിരിക്കുകയാണെന്നറിഞ്ഞിട്ടും ഗിരിയേട്ടന്റെ അമ്മ തന്നോട് ഇത്തിരി പോലും ദയ കാട്ടിയില്ലല്ലോന്ന് ഓർത്തപ്പോൾ ഗൗതമിയുടെ നെഞ്ചിലൊരു നിലവിളി പിടഞ്ഞുണർന്നു ..
നാലു വർഷങ്ങൾക്ക് മുമ്പിവിടെ മരുമകളായ് താൻ വന്നു കയറിയപ്പോൾ ജീവനായിരുന്നു തന്നെ അമ്മയ്ക്കും ഗിരിയേട്ടനും മറ്റുള്ളവർക്കും ..
എന്നാൽ ഗിരിയേട്ടന്റെ അനിയത്തി വിവാഹശേഷം അവരുടെ ഭർത്താവുമായ് തെറ്റി ഇവിടെ വന്നു നിൽക്കാൻ തുടങ്ങിയതു മുതൽ താൻ അമ്മയുടെയും അനിയത്തിയുടെയും കണ്ണിലെ കരടായ് മാറി
അമ്മയുടെ മകൾക്ക് ലഭിക്കാത്ത സന്തോഷമൊന്നും മരുമകൾക്ക് കിട്ടരുത് എന്ന ചിന്ത അവരിൽ വന്നപ്പോൾ തകർന്നത് തന്റെ ജീവിതമായിരുന്നു
ഗിരിയോട് ഓരോ നുണകൾ പറഞ്ഞു കൊടുത്തവനെ ഗൗതമിയിൽ നിന്നകറ്റി അവർ ..
ഓരോരോ കാരണങ്ങൾ ഉണ്ടാക്കി ഗിരി ഗൗതമിയെ തല്ലുന്നത് പതിവുകാഴ്ചയായപ്പോൾ അമ്മയും മകളും അതു കണ്ടു രസിച്ചു ..
ഇനിയുമെത്ര നാൾ ഇങ്ങനെ മുന്നോട്ടു പോവും, ചെന്നു കയറാൻ സ്വന്തമായിട്ടൊരു വീടുപോലുമില്ല തനിക്ക് .. പറയാൻ ബന്ധുക്കളും ..
ഓരോന്നും ഓർക്കവേ അവളിൽ നിന്നൊരു തേങ്ങൽ പുറത്തു വന്നു
നിലത്തുറയ്ക്കക്കാത്ത കാലുകളുമായ് മുറിയിലേക്ക് കടന്നു വന്ന ഗിരിയെ കണ്ടതും അവൾ കട്ടിലിൽ നിന്ന് പിടഞ്ഞെണീറ്റു
അവൻ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായതും ഗൗതമിയുടെ നെഞ്ചിലൊരു നടുക്കമുണ്ടായ് ..
”എന്താടീ നിനക്കൊരു കള്ള ലക്ഷണം&&####&&& മോളെ ..
“നീ ആരെയാടീ പട്ടിച്ചീ ഓർത്തോണ്ടിരുന്നത് ..?
ചോദിച്ചു കൊണ്ടവൻ അവളിലേക്ക് അടുത്തതും ഭയന്നവൾ പുറകിലേക്ക് നടന്നെങ്കിലും കൈ നീട്ടിയവനവളെ പിടിച്ചു വലിച്ചു
“അമ്മേ….
നീരു വെച്ച വലംകയ്യിലവൻ പിടിച്ചു വലിച്ചതും പ്രാണൻ പോവുന്ന വേദനയാൽ അവളുറക്കെ കരഞ്ഞു ..
“ഗിരിയേട്ടാ.. എന്റെ കൈ വയ്യാത്തതാണ് …വിടൂ.. വേദനിക്കുന്നു
അവളവനോട് കെഞ്ചി പറഞ്ഞു
“നുണ പറയുന്നോടീ ശവമേ.. അമ്മ പറഞ്ഞിരുന്നു എന്നോട് പണിയെടുക്കാതിരിക്കാൻ നീ പുതിയ വേലയുമായിട്ട് ഇറങ്ങീന്ന് ..
“നിന്റെ വേദന ഞാനിന്ന് മാറ്റി ത രാ ടീ …
പറഞ്ഞു കൊണ്ടവൻ അവളുടെ വലത്തെ കൈ പുറകിലേക്ക് തിരിച്ചതും അവളുടെ നിലവിളിയാ മുറിയിൽ നിറഞ്ഞു..
“നിന്റെ എല്ലാ വേദനയും ഞാനിന്ന് മാറ്റി തരാടീ നുണച്ചീ.. എന്നോടാ നിന്റെ കളി..
പറഞ്ഞു കൊണ്ടവൻ അവളുടെ സാരിയിൽ പിടിച്ചു വലിച്ചതും എതിർക്കാൻ കഴിയാത്ത വിധം തളർന്നവൾ അവന്റെ കാൽച്ചുവട്ടിലേക്ക് വീണു
വീണു കിടക്കുന്നതൊരു മനുഷ്യജീവിയാണെന്ന ചിന്ത പോലുമില്ലാതെ അവളുടെ ശരീരത്തിലേക്കവൻ അമർന്നു തന്റെ പരാക്രമം തുടർന്നപ്പോൾ വേദനയാ ലവൾ ഞരങ്ങിപിടഞ്ഞെണീക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം അവനിലെ ചെകുത്താനെ കൂടുതൽ ഉന്മത്തനാക്കി..
കൂടുതൽ കൂടുതൽ ശക്തിലവൻ അവളിലേക്ക് അമർന്നു ചേർന്നതും അവളുടെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു …
പുറത്തെ വാതിലിലുള്ള ശക്തമായ മുട്ടുകേട്ടപ്പോഴാണ് ഗിരിയുടെ അമ്മ ഞെട്ടി എഴുന്നേറ്റ് വാതിൽ തുറന്നു
മുമ്പിൽ നിൽക്കുന്ന പോലീസുക്കാരെ കണ്ടവർ ഭയന്നു
“എന്താ സാർ കാര്യം. .?
ഗിരിയുടെ അമ്മ ചോദിച്ചെങ്കിലും പോലീസുകാർ അതു ശ്രദ്ധിച്ചില്ല
“ആരാണ് ഇവിടെ നിന്ന് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തത് ..?
എസ് ഐ ചോദിച്ചതും കാര്യം മനസ്സിലാവാതെ ഗിരിയുടെ അമ്മ പകച്ചു
“ഞാനാണ് സാർ..
പെട്ടന്ന് ഗിരിയുടെ അച്ഛൻ പറഞ്ഞതും അമ്മ പകച്ചയാളെ നോക്കി
“സാർ എന്റെ മരുമകളെ രക്ഷിക്കണം ,അവളാ മുറിയിൽ ഉണ്ട്, എന്റെ മകനവളെ …
പറഞ്ഞു വന്നത് പൂർത്തിയാക്കാൻ കഴിയാതെ പാതിയിലയാൾ പറഞ്ഞു നിർത്തിയതും പോലീസുകാർ ആ മുറിയിലേക്ക് പാഞ്ഞിരുന്നു
അവിടെ കണ്ട കാഴ്ചയിലവരൊന്ന് പകച്ചു പോയ്
ജീവനുണ്ടോ ഇല്ലയോ എന്നു പോലും തിരിച്ചറിയാൻ സാധിക്കാത്ത ഒരു പെണ്ണുടലിൽ പരാക്രമം കാണിക്കുന്ന ഗിരിയെ ഒറ്റയടിയിൽ നിലത്തേക്കിട്ടു എസ് ഐ
ഒരു ഷീറ്റെടുത്ത് പുതച്ച് ഗൗതമിയെ വാരിയെടുത്ത വർ ആശുപത്രിയിലേക്ക് പാഞ്ഞു
കുറച്ചു മാസങ്ങൾക്കിപ്പുറം ഗൗതമിയോടൊത്ത് വീടിനു മ്മറത്ത് ഇരിക്കുമ്പോൾ ഗിരിയുടെ അച്ഛന്റെ കയ്യിലെ പേപ്പറിൽ ആ വാർത്ത ഉണ്ടായിരുന്നു
ഭാര്യയെ ക്രൂരമായ് ഉപദ്രവിച്ചതിന്റെ പേരിൽ ജയിൽ ശിക്ഷ ഏറ്റുവാങ്ങിയ ഗിരിയുടെയും മറ്റുള്ളവരുടെയും വാർത്ത ..
വൈകിയാണെങ്കിലും തന്റെ തെറ്റുതിരുത്താൻ കഴിഞ്ഞൊരു അച്ഛന്റെ ചാരിഥാർത്യം ഗിരിയുടെ അച്ഛന്റെ മുഖത്തു തെളിഞ്ഞിരുന്നു
തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം…(രചന: രജിത ജയൻ)

തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം…