(രചന: ഋതു)
നീയിങ്ങനെ നടന്നാൽ മതിയോ ഉത്തരവാദിത്വം വേണ്ടേ ഉണ്ണി….. നിനക്ക് താഴെ രണ്ടും പെൺപിള്ളേർ ആണ്. അവരുടെ കാര്യം നോക്കാൻ ആരെങ്കിലും ഉണ്ടോ…..
അച്ഛൻ ഉണ്ടായിരുന്നപ്പോൾ ഒരു കുറവും നിങ്ങളെ അറിയിച്ചിട്ടില്ല… പക്ഷെ ഇപ്പോൾ അങ്ങനെ ആണോ ഇവിടുത്തെ ദാരിദ്ര്യവും ബുദ്ധിമുട്ടും കാരണം ആ കുഞ്ഞുങ്ങൾ…..
കാണുമ്പോൾ വല്ലാത്ത വിഷമമാണ്. എങ്ങനെ കഴിഞ്ഞ കുഞ്ഞുങ്ങള…… ഇപ്പോൾ അവരുടെ അവസ്ഥ.
ഒരാൾ തയ്യലിന് പോകുന്നു മറ്റേ ആൾ വീട്ടിൽ ട്യൂഷൻ എടുക്കുന്നു… ഒരു അല്ലലും ഇല്ലാതെ വളർത്തിയതാണ്. എന്നിട്ടിപ്പോൾ….
ഞാൻ എന്ത് ചെയ്യാനാ അമ്മേ…. ഇപ്പോൾ ചെയ്യുന്ന ജോലി തന്നെ അച്ഛൻ സർവീസിൽ ഇരുന്നു മരണ പെട്ടതുകൊണ്ട് കിട്ടിയതാണ്… അതും ആശ്രിത നിയമനം..
നേരെ ചൊവ്വേ സാലറി പോലും ഇല്ല.എനിക്ക് മതിയായി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഞാൻ ഒരുപാട് പാടു പെടുന്നുണ്ട്.
നിന്റെ സങ്കടം അമ്മക്ക് മനസിലാകും. പക്ഷെ നമ്മുടെ അവസ്ഥ അതു പറഞ്ഞതാണ്…
ഉണ്ണി ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങിപ്പോയി.
രാവിലെ ശ്യാമ ഒരുങ്ങി ഇറങ്ങി തയ്യലിന് പോയി. അവളുടെ പ്രായത്തിലുള്ള പിള്ളേർക്ക് വിവാഹം കഴിഞ്ഞു.മക്കളും ആയി.
രാവിലെ ഉണ്ണി പതിവുപോലെ ജോലിക്ക് പോയി. ഓഫീസിൽ അന്ന് പതിവിൽ കൂടുതൽ തിരക്കുണ്ടായിരുന്നു.
ഒരുവിധം തിരക്കൊക്കെ തീർത്ത് മൊബൈൽ എടുത്തു നോക്കുമ്പോഴാണ് ഇളയവൾ ശ്രീക്കുട്ടിയുടെ നാലഞ്ചു മിസ്കോൾ കാണുന്നത്.
സാധാരണ അങ്ങനെയൊരു വി ളിപതിവില്ലാത്തതാണ്. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചു പറയും.
ഇനി അമ്മയ്ക്ക് എങ്ങാനും അസുഖം വല്ലതുമായിരിക്കുമോ. ഉണ്ണി വെപ്രാളപ്പെട്ടുകൊണ്ട് തിരികെ വിളിച്ചു.
ഹലോ…. ഉണ്ണിയേട്ടാ.. ആദ്യ റിങ്ങിൽ തന്നെ ഫോൺ ശ്രീക്കുട്ടി അറ്റൻഡ് ചെയ്തു.
എന്താടി… നീ ഒത്തിരി തവണ വിളിച്ചല്ലോ…
അതു സതിച്ചേച്ചി തയ്യലിന് പോയിട്ട് ഇതുവരെ വന്നിട്ടില്ല…
വന്നില്ലേ അവൾ വരേണ്ട സമയം കഴിഞ്ഞു ഒരു മണിക്കൂർ ആയല്ലോ…
അതുതന്നെ ഏട്ടാ…. ഞാൻ കൂടെയുള്ള സന്ധ്യ ചേച്ചിയെ വിളിച്ചു പക്ഷെ ആ ചേച്ചി പറഞ്ഞത് സതി ചേച്ചി ഇന്ന് തയ്യൽ ക്ലാസിൽ ചെന്നിട്ടില്ല എന്നാണ്. അത് കേട്ടത് മുതൽ ഇവിടെ അമ്മയ്ക്ക് വെപ്രാളമാണ്.. ഏട്ടൻ ഒന്ന് പെട്ടെന്ന് ഇവിടേക്ക് വരുമോ..
മറുപുറത്തുനിന്ന് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഉണ്ണിയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി.
നീ ഫോൺ വച്ചേക്ക് ഞാൻ അന്വേഷിക്കട്ടെ…
നേരെ പോയി ലീവ് പറഞ്ഞിട്ട് ഓഫീസിൽ നിന്നിറങ്ങി. വണ്ടിയും എടുത്തുകൊണ്ടു പോകുമ്പോൾ മനസ്സിലാകെ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അബദ്ധത്തിൽ ഒന്നും ചേർന്ന് ചാടരുത് ഭഗവാനെ……
നേരെ തയ്യൽ ക്ലാസിലാണ് ചെന്നത്…
ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. വണ്ടി നേരെ സ്റ്റാൻഡിൽ ഇട്ട് വച്ച്ഭാനുമതി ടീച്ചറിന്റെ അടുത്തേക്ക് ചെന്നു.
പുറത്ത് ആളനക്കം കേട്ടപ്പോൾ തന്നെ കുട്ടികളുടെ ശ്രദ്ധ അവിടേക്കായി .. അതുകണ്ട് ടീച്ചർ പുറത്തേക്ക് നോക്കുമ്പോൾ അതാ നിൽക്കുന്നു ഉണ്ണി. അവർ എഴുന്നേറ്റു പുറത്തേക്ക് വന്നു.
എന്താ സതിയുടെ ചേട്ടൻ പതിവില്ലാതെ ഇവിടെ…
അനിയത്തി രാവിലെ തയ്യൽ ക്ലാസിന് എന്നുപറഞ്ഞ് പുറപ്പെട്ടായിരുന്നു. പക്ഷേ ഇത്രയും നേരമായിട്ടും എത്തിയില്ല. അതുകൊണ്ട് ഇളയവൾ വിളിച്ച് പറഞ്ഞത് അനുസരിച്ച് ഒന്ന് അന്വേഷിക്കാൻ വന്നതാണ്…
ഞാൻ സതിയുടെ ഏട്ടനെ അവിടേക്ക് വിളിക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു..
കഴിഞ്ഞ ഒരാഴ്ചയായി സതി ക്ലാസ്സിൽ വരുന്നില്ല. സാധാരണ വരാതിരിക്കുമ്പോൾ ഉണ്ണി വിളിച്ചു വിവരം പറയാറുള്ളതാണല്ലോ ഇത്തവണ അതുമുണ്ടായില്ല..
ടീച്ചർ എന്തൊക്കെയാ ഈ പറയുന്നത് കഴിഞ്ഞ ഒരാഴ്ചയായി അവള് ക്ലാസിന് വരുന്നില്ലല്ലോ…..
അതേ ഉണ്ണി കഴിഞ്ഞ ഒരാഴ്ചയായി സതി ക്ലാസിൽ വരുന്നില്ല..
ഇല്ല ടീച്ചർ ദിവസവും വീട്ടിൽ നിന്ന് അവൾ കൃത്യമായി ക്ലാസിന് എന്ന് പറഞ്ഞ് ഒരുങ്ങി ഇറങ്ങുന്നുണ്ട്. ഇവിടെ വന്നില്ലെങ്കിൽ പിന്നെ അവൾ എവിടെ പോകാനാണ്..
പറയുന്നതുകൊണ്ട് ഉണ്ണി തെറ്റിദ്ധരിക്കരുത്. ഇടയ്ക്ക് സതി ക്ലാസിൽ വരുമ്പോൾ അവളെയി വിടെ ഡ്രോപ്പ് ചെയ്യുന്നത് ഒരു പയ്യനാണ്.. ഒന്ന് രണ്ട് തവണ ഇവിടെ പല കുട്ടികൾക്കും അത് കണ്ടിട്ടുണ്ട്.
ആ വഴിക്ക് ഒന്ന് അന്വേഷിച്ച് നോക്കി നോക്കൂ..
തളർച്ചയോടെ പോകുന്ന ഉണ്ണിയെ നോക്കി നെടുവീർപ്പ് ഇട്ടുകൊണ്ട് ടീച്ചർ ക്ലാസിലേക്ക് കയറിപ്പോയി..
ഉണ്ണി സതിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ വിളിച്ചു വിവരം തിരക്കി.
സന്ധ്യ,,
സതി ഇതുവരെ തയ്യൽ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയിട്ടില്ല. ഇടയ്ക്ക് അവളെ ബൈക്കിൽ ആരോ കൊണ്ടുവന്ന് ഇറക്കാറുണ്ട് എന്ന് ടീച്ചർ പറഞ്ഞു. സന്ധ്യയ്ക്ക് അതിനെപ്പറ്റി എന്തെങ്കിലും അറിയാമെങ്കിൽ എന്നോട് പറയണം.
സന്ധ്യ പതർച്ചയോടുകൂടി നിൽക്കുന്നത് കണ്ടു അവളുടെ അമ്മ ശകാരിച്ചു.. എന്തെങ്കിലും അറിയാമെങ്കിൽ വാ തുറന്ന് പറഞ്ഞു കൊടുക്കെടി… ആ കൊച്ചൻ ആദി പിടിച്ച് നിൽക്കുന്നത് കണ്ടില്ലേ.
ചേട്ടാ…. സതിക്കു കുറച്ചു നാളായി ഒരാളുമായി അടുപ്പത്തിലാണ്. ചാലിന്റെ പണിക്കു നിൽക്കുന്ന ഗിരീശൻ……..
ഗിരീശനോ…… അവൻ…. അവനോ.
ഞാൻ അവളോട് ഒരുപാട് പറഞ്ഞു ഏട്ടാ… പക്ഷെ അവളതു കേട്ടില്ല. കുറച്ചു ദിവസമായി അവൾ ക്‌ളാസിൽ വരുന്നില്ല ഗിരീഷിന്റെ ഒപ്പം എവിടെയൊക്കെയോ പോകുന്നുണ്ട്. ഞാൻ പലവട്ടം പറഞ്ഞു വിലക്കിയിട്ടും അവളതു കേൾക്കാൻ തയ്യാറായില്ല….
കുറച്ചു ദിവസമായിട്ടാണ് അവളിൽ പ്രകടമായി ഈ മാറ്റങ്ങൾ കാണുന്നത്.
ഗിരീഷിനെ പറ്റി അത്ര നല്ല അഭിപ്രായമൊന്നുമല്ല പുറത്തുനിന്ന് ആൾക്കാർ പറയുന്നത് ഞാൻ അവളെ പലതവണ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുവെങ്കിലും അവൾ അതൊന്നും കേട്ട ഭാവം കാണിക്കുന്നില്ല.
കഴിഞ്ഞദിവസം അവൾ അയാളുമൊത്ത് ഏതോ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി പോയിരുന്നു.
നീ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത് നിനക്ക് താഴെ ഒരു അനിയത്തി കൂടി ഇല്ലേ ഉണ്ണിയേട്ടൻ നിങ്ങളുടെ കാര്യങ്ങളൊക്കെ ഭംഗിയായി നടത്തി തരില്ലേ എന്ന് ചോദിച്ചപ്പോൾ….
എന്റെ ജീവിതം എങ്ങനെയാണെന്ന് തീരുമാനിക്കേണ്ടത് ഞാനാണ് അല്ലാതെ ഉണ്ണിയേട്ടൻ അല്ല.. എന്റെ മനസ്സിനെ പിടിച്ച ആളോടൊപ്പം ഞാൻ ജീവിക്കുന്നതിന് ആർക്കാണ് എതിർപ്പ്.
നീ നിന്റെ കാര്യം നോക്കിയാൽ മതി എന്ന് അവൾ എന്നോട് ഒരുപാട് ദേഷ്യപ്പെട്ടു.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഇതൊന്നും അവളോട് പറയാറില്ല.
ഇന്ന് രാവിലെ പോയതാണ് തയ്യൽ ക്ലാസിന്. പക്ഷേ ഇതുവരെ അവിടെയും എത്തിയിട്ടില്ല വീട്ടിലും വന്നിട്ടില്ല. ഗിരീശൻ ഇവിടെ അടുത്ത് ഒരു ലോഡ്ജിൽ ആണ് താമസിക്കുന്നത്.
ഉണ്ണിയേട്ടൻ ഒന്ന് അവിടെ പോയി അന്വേഷിച്ചു നോക്കൂ. ഇടയ്ക്ക് അയാൾ അവളെ അവിടെ കൊണ്ടുപോകാറുണ്ട്….
അതും കൂടി കേട്ടപ്പോൾ ഉണ്ണി തകർന്നു പോയി.
സന്ധ്യ പറഞ്ഞുകൊടുത്തത് അനുസരിച്ച് ഉണ്ണി വേഗം ബൈക്കുമായി ലോഡ്ജിൽ എത്തി. അവിടെ റിസപ്ഷനിൽ ചെന്നാൽ അന്വേഷിച്ചപ്പോൾ അയാൾ ആദ്യമൊക്കെ ഉരുണ്ടു കളിച്ച എങ്കിലും പിന്നീട് കാര്യങ്ങളെല്ലാം കൃത്യമായി പറഞ്ഞു.
ഉണ്ണി വേഗത്തിൽ സ്റ്റെപ്പുകൾ കയറി റൂമിന് മുന്നിലെത്തി. ഒന്ന് രണ്ട് തവണ കതകിൽ തട്ടിയെങ്കിലും തുറന്നില്ല. ഒടുവിൽ ബലം പ്രയോഗിച്ചു കതക് തള്ളി തുറന്നപ്പോൾ…
അകത്തേക്ക് നോക്കുമ്പോൾ കണ്ട കാഴ്ച.
ഒരു സഹോദരൻ ഒരിക്കലും കാണാൻ പാടില്ലാത്ത കാഴ്ച ആയിരുന്നു.
ബോധമില്ലാതെ കിടക്കുന്ന തന്റെ സഹോദരിയെ മാറിമാറി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന രണ്ടുപേർ … ഗിരീശൻ അവർക്ക് കാവലായി നിൽക്കുന്നു…..
കണ്ട കാഴ്ചയിൽ ഞെട്ടിത്തെറിച്ച് അവൻ കയ്യിൽ കിട്ടിയ കുപ്പി അടിച്ചു പൊട്ടിച്ച് ഗിരീഷിനെ ആഞ്ഞുകുത്തി.
അത് കണ്ട് പേടിച്ച് മറ്റ് രണ്ടുപേരും പുറത്തേക്ക് ഓടാൻ തുടങ്ങിയപ്പോൾ. അവരുടെയും കാലുകളിൽ ആഞ്ഞു കുത്തി.. ബഹളം കേട്ട ആളുകൾ ഓടി കൂടാൻ തുടങ്ങിയപ്പോൾ കയ്യിൽ കിട്ടിയ ബെഡ്ഷീറ്റ് സതിയുടെ ശരീരമാകെ പുതപ്പിച്ചു….
ചോരയൊലിച്ചു കിടക്കുന്നവളെ ഇത് കൈകളിലും കോരിയെടുത്ത് താഴേക്ക് ഇറങ്ങി വന്നു. ആദ്യം കണ്ട വാഹനത്തിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു.
കാട്ടുതീ പോലെയാണ് വാർത്ത പടർന്നത് . ക്രൂരമായ ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ സഹോദരൻ പ്രതിയെയും കൂട്ടുകാരെയും കുത്തി പരിക്കേൽപ്പിച്ചു………
ദിവസങ്ങളുടെ ചികിത്സകൾക്ക് ശേഷം സതി വീട്ടിൽ തിരികെ എത്തി.
നിയമനടപടികളുമായി ഉണ്ണി കോടതിയും പോലീസ് സ്റ്റേഷനും കയറിയിറങ്ങി.
അമ്മയുടെ ശാപവാക്കുകളും പ്രാക്കും , സതിയുടെ സമനില തെറ്റിച്ചു. താൻ വരുത്തിവെച്ച വിനയിൽ ഒരു കുടുംബം ആകെ നശിക്കുന്നത് കണ്ട് ഒടുവിൽ അവൾ ആത്മഹത്യ ചെയ്തു…..
സതിയുടെ മരണത്തോടുകൂടി അമ്മ മുഴു ഭ്രാന്തിയായി മാറി… ഉണ്ണി ജയിലിലായി…..,…. ചുമതലകളുടെ ഭാരവും തോളിലേറ്റി…. അനിയത്തി ശ്രുതി അമ്മയ്ക്ക് കൂട്ടായി…,…..
ഒരാൾ ചെയ്ത തെറ്റിന്റെ ഫലം വിധി പല രൂപത്തിൽ ബാക്കിയുള്ളവർക്കും കൂടി പകുത്തു നൽകി……..
നമുക്ക് ചുറ്റും ഇപ്പോഴും ഇതുപോലെ അബദ്ധത്തിൽ ചെന്ന് ചാടുന്ന ഒരുപാട് സതിമാരുണ്ട്…..