പെട്ടെന്നാണ് അടക്കി പിടിച്ച ഒരു ചിരി കേട്ടത്‌ ..അങ്ങോട്ട് വെളിച്ചം കാണിച്ചു …കുറ്റി കാടിനുള്ളിൽ രണ്ട് ശരീരങ്ങൾ ആടി തിമിർക്കുന്നുണ്ട് … ഉള്ളിൽ തിളക്കുന്ന അവരുടെ

അർദ്ധനാരികൾ പൂക്കുന്പോൾ
(രചന: സഫീദ മുസ്തഫ)

“എന്തൊരു കഷ്ടം ..ഇനി വീട്ടിൽ എപ്പോഴാണ് എത്തുക .സമയം രാത്രി 10.30 മണി ആയി ..ഇനി ഇവിടെ നിന്ന് നാട്ടിലേക്കുള്ള ട്രെയിൻ കിട്ടുമോ എന്തോ ..??

തന്നോട് തന്നെ പിറുപിറുത്ത്‌ കൊണ്ട് മനോജ് ഇടവഴിയിലൂടെ നടന്നു. ഇനിയും കുറച്ച് നടക്കാനുണ്ട് സ്റ്റേഷനിലേക്ക് …വാഹനം പോകാത്ത വഴിയായത് കൊണ്ട് നടത്തം തന്നെ ശരണം ..

“ഏത് സമയത്താണോ വരാൻ തോന്നിയത്..അവൻ നിർബന്ധിച്ചപ്പോ ഒഴിഞ്ഞ് മാറാൻ പറ്റിയില്ല …അല്ലെങ്കിൽ കൊല്ലത്ത് നിന്ന് ഒരു കല്ല്യാണ നിശ്ചയത്തിന് വേണ്ടി ഇങ്ങോട്ട് വരുമോ …!

സ്ട്രീറ്റ് ലൈറ്റൊന്നും കത്തുന്നില്ല …എല്ലാം എറിഞ്ഞ് ഉടച്ച നിലയിൽ …മൊബൈൽ വെളിച്ചത്തിലാണ് നടക്കുന്നത്‌ …

പെട്ടെന്നാണ് അടക്കി പിടിച്ച ഒരു ചിരി കേട്ടത്‌ ..അങ്ങോട്ട് വെളിച്ചം കാണിച്ചു …കുറ്റി കാടിനുള്ളിൽ രണ്ട് ശരീരങ്ങൾ ആടി തിമിർക്കുന്നുണ്ട് …

ഉള്ളിൽ തിളക്കുന്ന അവരുടെ പ്രണയത്തിന്റെ നീരുറവകൾ പൊട്ടിയൊലിക്കുന്ന സമയം..പരിസരത്തെ കുറിച്ചൊന്നും ചിന്തിക്കാതെ അവർ രമിക്കുകയാണ് ..

“ഇതൊക്കെ ഇവിടെ സ്ഥിരം ഏർപ്പാടായിരിക്കും …” അയാൾ പിറുപിറുത്തു…

ആരാടാ അത് …???

കുറ്റിക്കാടിനുളളിൽ നിന്നും ഒരു ശബ്ദം .. രതിയുടെ രസച്ചരട് പൊട്ടിച്ചതിന്റെ ഒരു ഈർഷ്യ ആ ശബ്ദത്തിലുണ്ടായിരുന്നു…

മറുപടിയൊന്നും കൊടുക്കാതെ വേഗത്തിൽ നടന്നു. …തെരുവു പട്ടികൾ കലന്പുന്ന ശബ്ദം നിശ്ശബ്ദതയെ ഇടയ്ക്ക് കീറി മുറിക്കുന്നുണ്ട്…

“സാമൂഹിക വിരുദ്ധരുടെ താവളമായിരിക്കും ഇവിടം …എങ്ങനെയെങ്കിലും ഒന്ന് സ്റ്റേഷനിൽ എത്തിയാ മതിയായിരുന്നു..

മഴയ്ക്കുള്ള മുന്നോടിയെന്നവണ്ണം. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട് .

കുറച്ചു കൂടി നടന്നപ്പാ സ്റ്റേഷനിലെത്തി …സ്റ്റേഷന്റെ ചുറ്റുപാടും മഞ്ഞ വെളിച്ചം വീണിരുന്നു … അവിടെ ഇവിടെയൊക്കെ ബോഗികൾ നിർത്തിയിട്ടിട്ടുണ്ട് ..സ്റ്റേഷൻ പരിസരത്തൊന്നും ആരും ഇല്ല …

“ഇതെന്താ ഇങ്ങനെ ..എന്ന് മനസ്സിൽ ആലോചിച്ചു അയാൾ മുന്നോട്ട് നടന്നു ..

.രണ്ട് മൂന്ന് യാചകർ അവിടെ വരാന്തയിൽ കിടന്നുറങ്ങുന്നുണ്ട് ..ഒരറ്റത്ത്‌ ഒരു
നാടോടി സ്ത്രീ മുറുക്കാനും ചവച്ച് കൊണ്ട് തന്റെ കുഞ്ഞിനെ മുലയൂട്ടുന്നുണ്ട്…!

ചുറ്റുപാടും ഒന്ന് നോക്കി ..ചെറിയ ലോക്കൽ സ്റ്റേഷനാണ് ..എല്ലാ വണ്ടിയും നിർത്തില്ല …നേരെ ടിക്കറ്റ് കൗണ്ടറിൽ ചെന്നു ..അവിടെ മേശയിൽ തല വെച്ചു ഉറങ്ങുന്നുണ്ടായിരുന്നയാളെ ഉണർത്തി ടിക്കറ്റ് വാങ്ങി ..

ഇനി അടുത്ത വണ്ടി വരാൻ രണ്ട് മണിക്കൂർ ഉണ്ട് ..!

നിരാശയോടെ അയാൾ അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്ന് ഒരു ബുക്കെടുത്ത് വായിക്കാൻ തുടങ്ങി …

ഇടയ്ക് കുഞ്ഞ് കരയുന്ന ശബ്ദം കേട്ടപ്പോൾ അയാൾക്ക് പനിച്ചു കിടക്കുന്ന മോളെ കുറിച്ച് ഓര്മ വന്നു ..ഭാര്യയ്ക്കു വിളിച്ചു സംസാരിച്ചു ..വീണ്ടും വായനയിൽ മുഴുകി ..

കുറച്ചു സമയം കഴിഞ്ഞ് എന്തോ ശബ്ദം കേട്ട് അയാൾ ബുക്കിൽ നിന്നും തലയുയർത്തി നോക്കി ..മൂന്ന് പേർ ഉച്ചത്തിൽ സംസാരിച്ചു കൊണ്ട് അയാളെ കടന്ന് പോയി. കുറച്ച് ദൂരം നടന്ന് അയാളെ നോക്കി തമ്മിലെന്തോ പറഞ്ഞ് അതിലൊരാൾ തിരിച്ചു വന്ന് അയാളുടെ അടുത്തിരുന്നു.

മനോജ്‌ ബാഗിൽ നിന്നും ബോട്ടിലെടുത്തു വെള്ളം കുടിച്ചു. സമയം 11 ആവാറായി ..

“ഹലോ സാർ എവിടേക്കാണ് ഈ രാത്രിയിൽ ??

മനോജ്‌ അയാളെ ഒന്ന് നോക്കി

ജീൻസും ടീ ഷർട്ടുമാണ് അയാളുടെ വേഷം ..വായിൽ മുറുക്കാനുണ്ട് ..!

“എനിക്ക് എറണാകുളത്തേക്ക് പോകണം ..”

അപ്പോഴാണ് മനോജ് ശ്രദ്ധിച്ചത് അയാൾ കണ്ണെഴുതിയിട്ടുണ്ട് .

“അതിനിപ്പോ അങ്ങോട്ടേക്ക് ഉടനൊന്നും വണ്ടിയില്ലല്ലോ സാറേ …കുറച്ച് സമയം കാത്തിരിക്കേണ്ടി വരും …

“ആയിക്കോട്ടെ …
മനോജ് വീണ്ടും വായിക്കാൻ തുടങ്ങി ..

അയാൾ എണീറ്റ് മനോജിനെ ചേർന്നിരുന്നു ..മനോജ് മെല്ലെ ഒന്ന് നീങ്ങിയിരുന്നു ..അയാൾ എണീറ്റ് പുറകെ നിന്നു …

കുറച്ച് കഴിഞ്ഞപ്പോ പുറത്തെന്തോ ഇഴയുന്നത് പോലെ തോന്നി ….പുറത്ത് നിന്നും മെല്ലെ അത് തുടയിലേക്കെത്തി ..മനോജ്
നോക്കിയപ്പോ അയാൾ കൈ വലിച്ചു. മനോജ്. അയാളെ രൂക്ഷമായി ഒന്ന് നോക്കി..അപ്പോൾ അയാളുടെ കണ്ണുകൾക്ക് വല്ലാത്ത തിളക്കമായിരുന്നു …!!

താൻ എന്താടോ ചെയ്യുന്നത് …??

“ഒന്നുല്ല സാർ … . സാറിന് എന്നെ ഇഷ്ടായില്ലേ …?

“എന്താ താൻ പറയുന്നത് താനൊരു ആണല്ലേ ..പിന്നെന്താ ഇങ്ങനെ …?

“ഇതൊക്കെ ഇവിടെ പതിവാണ് …സാർ എന്റെ കൂടെ ഒന്ന് വന്നാൽ മതി …ഈ കെട്ടിടത്തിന്റെ പിറക് വശത്ത് ഒരു ഷെഡ്ഡ് ഉണ്ട് …അവിടെയാണ് ഞങ്ങളുടെ താവളം …”

അപ്പോഴാണ് മനോജിന് മനസ്സിലായത് ..അയാൾ ഒരു ട്രാൻസ്ജന്ററാണെന്ന്..

എന്തോ മനോജിന്റെയുള്ളിൽ ഒരു വെറുപ്പ് നുര പൊങ്ങി വന്നു ..

“താൻ എന്താടാ എന്നെപ്പറ്റി വിചാരിച്ചത് …ഞാൻ അങ്ങനത്തെ ഒരാളല്ല …”

“എങ്ങനത്തെ ആളല്ലാന്ന് ..
സാറിനെപ്പോലെയുള്ളവർ തന്നെയാണ് ഞങ്ങളെ തേടിയെത്താറ് …പകൽ മാന്യന്മാർ ..പകൽ വെളിച്ചത്തിൽ ഞങ്ങളെ കണ്ടാൽ എല്ലാർക്കും പുച്ഛമാണ് …രാത്രിയാവുന്പോൾ ഞങ്ങളെ വേണം…

ഇതും പറഞ്ഞ് അയാൾ മനോജിനെ ചുംബിക്കാൻ തുനിഞ്ഞു … മനോജ് സർവ്വശക്തിയുമെടുത്ത് അയാളെ ആഞ്ഞ് തള്ളി …

“എനിക്ക് നിന്നോട് വെറുപ്പാണ് തോന്നുന്നത് നല്ല തടിയും ആരോഗ്യവ്യമുണ്ടല്ലോ പണിയെടുത്ത് ജീവിക്ക് ”

“ആരാ സാറേ ഞങ്ങൾക്ക് ജോലി തരുന്നത് ??

അയാൾ ചോദിച്ചു.

“എല്ലാർക്കും ഞങ്ങളോട് എന്തോ ഒരു വെറുപ്പാണ് …നിങ്ങളെ പോലെ തന്നെ ജീവിക്കാൻ ഞങ്ങൾക്കും അവകാശമില്ലേ….ഇങ്ങനെ ജനിച്ചു പോയത് ഞങ്ങളുടെ തെറ്റാണോ …???

മനോജിന് ഒന്നും പറയാൻ കിട്ടിയില്ല. …!!

അയാൾ അവിടെ നിന്നും എണീറ്റ് മെല്ലെ നടന്ന് പോയി. അപ്പുറത്തെ ബെഞ്ചിൽ ഇരുന്നു ..

വലിയ ഒരു പണക്കാരനായിരുന്ന മഹാദേവൻ മുതലാളിയുടെ മകനായിരുന്ന താൻ ഈ നിലയിലെത്തിയതോറ്ത്ത് അയാൾക്ക് കരച്ചിൽ വന്നു ..രണ്ട് സഹോദരിമാരുടെ അനിയനായിരുന്ന താൻ ..സ്കൂളിൽ പഠിക്കുന്ന സമയത്ത് അവരോടും ബാക്കി പെൺകുട്ടികളോടൊത്തും കളിക്കാനായിരുന്നു താൽപ്പര്യം …

കുറച്ച് കൂടി വളർന്നപ്പോ അവർക്ക് മനസ്സിലായി താൻ സാധാരണ ആൺകുട്ടിയല്ലെന്ന് …പിന്നെ പിന്നെ അവർ എന്നെ വെറുക്കാൻ തുടങ്ങി ..കുടുംബം മുടിയാനുണ്ടായ അശ്രീകരം “എന്ന് അമ്മ പറയുന്നത് കേൾക്കുമായിരുന്നെങ്കിലും തനിക്ക് അവരെ വെറുക്കാൻ കഴിഞ്ഞില്ല ..അവർ തന്ടെ അമ്മയല്ലേ ..

ആദ്യമൊന്നും ചേച്ചിമാർക്ക് പ്രശ്നണ്ടായിരുന്നില്ല …എന്നാൽ മൂത്ത ചേച്ചിക്ക് വരുന്ന ആലോചനകളൊക്കെ തൻടെ പേരും പറഞ്ഞ് മുടങ്ങിയപ്പോൾ അവരും കുറ്റപ്പെടുത്താൻ തുടങ്ങി …

ഈ നശ്ശൂലമാണ് ഈ വീടിന്റെ ശാപമെന്ന് അവൾ മുഖത്ത് നോക്കി പറഞ്ഞു. നിനക്ക് എങ്ങോട്ടെങ്കിലും പോയ്കൂടെയെന്ന് സ്വന്തം അമ്മ ചോദിച്ചപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല ..അന്ന് തന്നെ വീട് വിട്ടിറങ്ങി ..15 വർഷമായി ആരും ഇത് വരെ തിരക്കി വന്നിട്ടില്ല..

ഇനി ആരും വരുമെന്നും പ്രതീക്ഷയില്ല … അവരൊക്കെ സന്തോഷത്തോടെ ജീവിച്ചോട്ടേ…
അയാളുടെ കവിളിലൂടെ കണ്ണീർ ഒഴുകി തുടങ്ങി…

അയാൾ കരയുന്നത്‌ കണ്ട് മനോജ് അയാളുടെ അടുത്ത്‌ പോയി ഇരുന്നു ..

പെട്ടെന്ന് ആർത്തലച്ചു കൊണ്ട് ഒരു ട്രയിൻ കടന്ന് പോയി

അത് കണ്ടത് അയാൾ ചാടിയെണീറ്റു വന്ന വഴി നടക്കാൻ തുടങ്ങി …അയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേരും തിരിച്ചു വരുന്നുണ്ടായിരുന്നു …

അയാൾ അവരുടെ അടുത്ത് പോയി എന്തൊക്കെയോ പറയാൻ തുടങ്ങി ..ഇത് കണ്ട മനോജ്‌ ആകെ പരിഭ്രമിച്ചു ..അവർ മൂന്ന് പേരും അയാളുടെ നേരെ വരുന്നുണ്ടായിരുന്നു. അവർ തന്നെ ആക്രമിക്കുമോ എന്ന് മനോജ് ഭയന്നു.

അവരിലൊരാൾ പറഞ്ഞു.

“ഇവൻ സാറിനെ കുറച്ചു പറഞ്ഞു ..എല്ലാരും സാറിനെ പോലെയായിരുന്നുവെങ്കിൽ ഞങ്ങളെ പോലെയുള്ളവർ ഇവിടെ പൂക്കില്ലായിരുന്നു …!”

മനോജ് അയാളുടെ തോളിൽ ഒന്ന് തട്ടി …

“ഞങ്ങളെ പോലെ തന്നെ നിങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്
ഇനിയെങ്കിലും ഇതൊക്കെ നിർത്തി നല്ല നിലയിൽ ജോലിയെടുത്ത്. ജീവിക്കാൻ നോക്ക് ..സമൂഹത്തിൽ
നിങ്ങൾക്കും ഒരു വിലയുണ്ടാകും ..”

ഇത് കേട്ടപ്പോ അയാൾ ഒന്ന് ചിരിച്ചു ..ആ ചിരി ബാക്കി രണ്ട് പേരിലേക്കും പടർന്നു ..അത് പിന്നെ വലിയൊരു പൊട്ടിച്ചിരിയായി മാറി .

അവർ തന്നെ കളിയാക്കിയതാണോ എന്ന് മനോജ് ചിന്തിക്കുന്പോഴേക്കും അവർ
മൂന്ന് പേരും നടന്ന് തുടങ്ങിയിരുന്നു …!!!

Leave a Reply

Your email address will not be published. Required fields are marked *