ഛായത്തിൻ ചുവപ്പ് ആ അധരങ്ങളെ ചുംബിച്ചില്ല. സൂര്യന്റെ ചുവന്ന തിലകം ആ തിരുനെറ്റിയെ കവർന്നില്ല. ചായ നൽകി അവൾ അകത്തേക്ക് പോയി.

സരയൂ
(രചന: Sarya Vijayan)

രാവിലെ തന്നെ അമ്പലത്തിൽ പോയി, തൊഴുതു വന്ന് പ്രസാദവും തൊടുവിച്ചാണ് അമ്മ ഇങ്ങോട്ടയച്ചത്.

ജാ തകച്ചേർച്ച ഇല്ലാ എന്ന കാരണത്താൽ വന്ന ആലോചനകളെല്ലാം ഓരോന്നായി മുടങ്ങി പോകുകയാണ്.

ഇതെക്കിലും നടന്നു കാണാൻ ഇനി വൈകിട്ടത്തേക്കും പൂജ കഴിപ്പിച്ചിരിക്കുകയാണ്. ഞാനും അമ്മാവനും മകൻ രാഘവും ആയിരുന്നു പോയത്.

വീടിന്റെ മുന്നിൽ തന്നെ ഞങ്ങളെ പ്രതീഷിച്ച് അദ്ദേഹമുണ്ടായിരുന്നു. പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു. വളരെ ആകർഷകമായ പെരുമാറ്റമുള്ള മനുഷ്യൻ.

അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഞാൻ പെൺകുട്ടിയുടെ അച്ഛൻ. അധികം സൗകര്യങ്ങൾ ഒന്നുമില്ലാത്ത കുഞ്ഞ് ഒരു വീട്. ഞങ്ങൾ അകത്തേക്ക് കടന്നിരുന്നു.

അകത്തെ മുറിയിൽ നിന്ന് പയ്യനെ കാണാൻ എത്തിനോക്കിയ മൂന്ന് തലകളെ അദ്ദേഹം ഞങ്ങൾക്ക് പരിചയപ്പെടുത്തി.

ഇത് എന്റെ ഭാര്യ പെൺകുട്ടിയുടെ അമ്മ, ഇത് എന്റെ അമ്മ മോളുടെ മുത്തശ്ശി.

ഇത് ഞങ്ങളുടെ മകൻ പത്തിൽ പഠിക്കുന്നു. എന്നെ നോക്കിയ അവരുടെ കണ്ണുകളിൽ ആകാംഷയല്ല ഞാൻ കണ്ടത് മറിച്ച് ആശങ്കയാണ്. കാരണം ഞാൻ തിരഞ്ഞില്ല.

ഇതേ സമയം അകത്തെ മുറിയിൽ അവൾ തന്റെ ഫേസ്ബുക്ക് പേജിൽ “സ്നേഹം” എന്ന തലകെട്ടോടുകൂടി, “ഇതൊരു കഥ മാത്രമാണ്”എന്ന അവസാന വാക്യം കൂടി എഴുതി അവൾ “പോസ്റ്റ്” എന്ന ഐക്കണിൽ ക്ലിക്ക് ചെയ്തു.

സരയൂ… വന്നേ. അമ്മയുടെ വിളികേട്ടവൾ ഫോൺ അലസമായി കട്ടിലിലേക്ക് എറിഞ്ഞു. ചായയുമെടുത്ത് അമ്മയ്ക്ക് ഒപ്പം നടന്നു.

ഓരോരുത്തർക്കും ചായ കൊടുത്തു. ആദ്യം അമ്മാവൻ, പിന്നെ രാഘവ്.

ഒടുവിൽ എന്റെ ഊഴം എത്തി. നന്നായി നോക്കിക്കോ എന്ന അർത്ഥത്തിൽ രാഘവ് എന്നെ ഒന്നു തട്ടി. ചായ എടുക്കുന്നതിനിടയിൽ ഞാൻ അവളെ ഒന്ന് നോക്കി.

ഞാൻ ഇതുവരെ കണ്ട പെൺകുട്ടികളിൽ വച്ച് വ്യത്യാസമായിരുന്നു അവളുടെ ഭാവം. നാണം മിന്നി മറയുമെന്ന എന്റെ ചിന്തയ്ക്ക് വിപരീതമായി പേടിയായിരുന്നു ആ മിഴികളിൽ.

കാർമേഘത്തിൻ കണ്മഷി ആ മിഴികളെ കാലമാൻ മിഴികളാക്കിയില്ല.

ഛായത്തിൻ ചുവപ്പ് ആ അധരങ്ങളെ ചുംബിച്ചില്ല. സൂര്യന്റെ ചുവന്ന തിലകം ആ തിരുനെറ്റിയെ കവർന്നില്ല. ചായ നൽകി അവൾ അകത്തേക്ക് പോയി.

എന്തോ എനിക്കവളെ ഇഷ്ടമായി. ഉള്ളിൽ ഇവൾ മതിയെന്ന് ആരോ മന്ത്രിക്കുന്നത് പോലെ. അവളോട് സംസാരിക്കണമെന്ന് തോന്നിയില്ല. വേണ്ട ഇനിയും സമയമുണ്ടല്ലോ.

ഇറങ്ങി നേരെ വീട്ടിൽ എത്തി. ഇഷ്ടമായോ എന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് രാഘവായിരുന്നു. പിന്നെ ആ കുട്ടിയെ കണ്ടപ്പോൾ അവൻ ചുറ്റുമുള്ളതൊന്നും കണ്ടില്ല.

മറുപടി ഒരു ചിരിയിൽ ഒതുക്കി. എന്തുകൊണ്ടോ അവളുടെ മുഖം ഓർത്തെടുക്കാൻ കഴിയുന്നില്ല.

ഒരുപാട് ഇഷ്ട്ടംതോന്നുന്നവരുടെ മുഖം ഓർത്തെടുക്കാൻ പ്രയാസമാണെന്ന് ആരോ പറഞ്ഞു കേട്ടത് എത്ര ശരിയാണ്.

ദിവസ ങ്ങൾ കടന്നു പോയി. അങ്ങനെ ഇരിക്കെ എന്റെ ഓഫീസിലേയ്ക്ക് വീട്ടിൽ നിന്ന് അമ്മാവന്റെ കാൾ വന്നു. പരിഭ്രമത്തോടെയാണ് വീട്ടിൽ എത്തിയത്.

വന്നപ്പോൾ ഒരിടത്ത് അമ്മാവൻ വിഷാദഭാവത്തിൽ ഇരിക്കുന്നു. മറ്റൊരിടത്ത് എന്തൊക്കയോ പുലമ്പികൊണ്ട് അമ്മ കണ്ണ് തുടക്കുന്നു.

എല്ലാവരോടും മാറി മാറി കാരണമന്ന്വേഷിച്ച എന്റെ അടുത്ത് വന്നമ്മാവൻ പറഞ്ഞു. മോൻ ആ കുട്ടിയെ മറന്നേയ്ക്ക് ആ ബന്ധം നമുക്ക് ശരിയാക്കില്ല.,

എന്താ… എന്താ.. കാരണം അത് പറ.

അവൾക്ക് ഒരു പ്രണയം ഉണ്ടെന്നും ആ പയ്യനുമായി പലയിടങ്ങളിലും കറങ്ങി നടക്കുകയാണെന്നും അവരെ അടുത്തറിയാവുന്ന ആരോ അമ്മാവനോട് പറഞ്ഞു.

കേട്ടപ്പോൾ ഞാൻ നിശ്ചലനായി ഇരുന്നു. സത്യാവസ്ഥ അവളുടെ വായിൽ നിന്നറിയണമെന്നുതോന്നി.

രാഘവിനൊപ്പം പുറപ്പെട്ടു. ചെന്നപ്പോൾ അവളും അമ്മയും മുത്തശ്ശിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. സരയുവിനോട് ഒന്ന് സംസാരിക്കണം.

ഭയത്തോടെ എന്തോ..എന്നോട് പറയാൻ വന്നതായിരുന്നു ആ അമ്മ. എന്റെ വാക്കുക്കേട്ട് അവളെ വിളിക്കാനായി അകത്തേക്ക് പോയി.

തലകുനിച്ചുകൊണ്ട് ഒരു പ്രതിയെ പോലെ അവൾ എന്നടുത്തേയ്ക്ക് നടന്നു വന്നു. “ഞാൻ കേട്ടതൊക്കെ ശരിയാണോ?”.എന്ത്? എന്ന അർത്ഥത്തിൽ അവൾ എന്നെ നോക്കിയില്ല.

ഒരുപക്ഷേ ഇതേ കാരണത്താൽ മുടങ്ങി പോയേക്കാവുന്ന അവളുടെ ആദ്യവിവാഹലോചന ആയിരിക്കില്ല എന്റേത്. കുറച്ചു നേരത്തെ മൗനത്തിന് ശേഷം ഞാൻ തുടർന്നു.

സരയൂ…ആരെങ്കിലുമായി പ്രണയത്തിലാണോ? ചോദ്യം കേട്ടപ്പോൾ ഒരു ധൈര്യംസംഭരിച്ചപോലെ അവൾ തുടർന്നു. ശരിയായിരുന്നു ഒരു വര്ഷം മുൻപ് വരെ.

ഞാൻ ഒരാളുമായി പ്രണയത്തിലായിരുന്നു, ആ ആൾക്കൊപ്പം പലസ്ഥലങ്ങളിലും കറങ്ങി നടന്നുവെന്നും കേട്ടിട്ടുണ്ടാകുമല്ലോ.

അങ്ങനെ കറങ്ങി നടക്കാനൊന്നും ഞാൻ പോയിട്ടില്ല. ഞങ്ങളുടെ പ്രണയം ഇരുവീട്ടിലും അറിഞ്ഞപ്പോൾ, അവർ നടക്കില്ലെന്നു പറഞ്ഞു. അവസാനമായി എല്ലാം പറഞ്ഞു നിർത്തിയത്.. എല്ലാ സത്യത്തിനും സാക്ഷിയായ കടലമ്മയെ സാക്ഷിനിർത്തിയാണ്.

ആ വേർപിരിയലി നെ കണ്ടു നിന്നവർ എന്റെ വീട്ടിലും നാട്ടിലും എന്നെ കുറിച്ച് പലകഥകളും പറഞ്ഞു നിരത്തി. കഥകേട്ടറിഞ്ഞവർ അച്ചനെ വിളിച്ച് എന്നെ ഇഷ്ടമായില്ല എന്ന് പറഞ്ഞു.

മറ്റുചിലരോ ദുർനടപ്പുക്കാരിയായ നിങ്ങളുടെ മകളെ എന്റെ മകന് വേണ്ട എന്നു പറഞ്ഞു. എന്നെ മനസിലാക്കിയ എന്റെ അച്ഛനുമമ്മയും മാത്രം എന്നെ കുറ്റപ്പെടുത്തിയില്ല.

ഇവിടെ വരെ വന്ന് എന്നോട് സത്യാവസ്ഥ ചോദിച്ചറിയാൻ കാണിച്ച ആ മനസിനെ ഞാൻ നമിക്കുന്നു. ഇനി എന്തുവേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

നിറഞ്ഞുതുളുമ്പിയ കണ്ണീർ തുടച്ചു കൊണ്ടവൾ അകത്തേയ്ക്ക് പോയി. കാണാം എന്ന് പറഞ്ഞ് ഞങ്ങൾ അവിടെനിന്നിറങ്ങി.

രാത്രിയായി വീട്ടിൽ എത്തിയപ്പോൾ, ഭക്ഷണം വേണ്ടാന്ന് വെച്ച് റൂമിൽ വന്നു. മനസ്സിന് എന്തോ ഒരു ഭാരം പോലെ. നേരെ കമ്പ്യൂട്ടറിനടുത്തെത്തി. ഫേ സ്ബുക്ക് ഓപ്പൺ ചെയ്തു. സെർച്ച് ലിസ്റ്റിൽ സരയൂ. വി.

എസിനെ തിരഞ്ഞു. അവളുടെ പ്രൊഫൈലിൽ ദിവസങ്ങൾക്ക് മുൻപ് അവൾ പോസ്റ്റ് ചെയ്ത “സ്‌നേഹം” എന്ന കഥ വായിച്ചു.

സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി തങ്ങളുടെ പ്രണയം വേണ്ടാന്ന് വെച്ച പ്രണയിതാകളുടെ കഥ. കഥയുടെ അവസാനം “ഇതൊരു കഥ മാത്രമാണ്” എന്ന വരിയും,ആ ഒറ്റവരിയിൽ അവളെ അവളുടെ മനസിനെ ഞാനറിഞ്ഞു.

സ്വന്തം മാതാപിതാക്കളെ അറിഞ്ഞ അവൾക്കെ എന്നെ എന്റെ അമ്മയെ നന്നായി നോക്കാൻ കഴിയു. അവൾക്കെ നല്ലൊരു ഭാര്യയാകാനും നല്ലൊരു അമ്മയാകാനും കഴിയു.

ഹൃദയത്തിൽ ഒരായിരം കഠാര കുത്തി യിറക്കുന്ന വേദനയോടെ സ്വന്തം ജീവിതം ഒരു കഥയാക്കിമാറ്റിയ അവളെ, എന്റെ കഥയിലെ രാജകുമാരിയായി സ്വപ്നത്തിൽ കണ്ടു ഞാൻ.

താലികെട്ടും നേരം കൈകൾ കൂപ്പി തൊഴുതിരുന്നു അവൾ. സിന്ദൂര തിലകം ചാർത്തിയപ്പോൾ നിറഞ്ഞു നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ എന്റെ കണ്ണിലേയ്ക്ക് നോക്കിയവൾ.

എന്റെ കണ്ണിൽ ഉദിച്ചുയർന്ന സൂര്യകിരണങ്ങളേറ്റ് അവളുടെ കണ്ണിലെ നീല ജലാശയത്തിൽ പ്രതീക്ഷയുടെ പുതുസ്വപ്നത്തിന്റെ ഒരായിരം താമരപൂക്കൾ വിടർന്നു വന്നു…

Leave a Reply

Your email address will not be published. Required fields are marked *