(രചന: ശിഖ)
“വിദ്യേ… നീ നാളെ രാവിലെ കൃത്യം ഒൻപത് മണിക്ക് തന്നെ മറൈൻ ഡ്രൈവിൽ വന്ന് നിൽക്കണം. നിന്നെ പിക്ക് ചെയ്യാൻ ഞാനങ്ങോട്ട് വന്നോളാം കേട്ടോ.”
“ശരി ആദി. ഞാൻ വരാം. നീ പറഞ്ഞ സമയത്തു തന്നെ എത്തില്ലേ. കോളേജിൽ പോകേണ്ട ഞാൻ അവിടെ വന്ന് നിൽക്കുന്നത് ആരെങ്കിലും കണ്ടാൽ നല്ല പ്രശ്നമാകും.”
“ഇല്ലെടി… ഞാൻ കൃത്യ സമയത്ത് തന്നെ എത്തും.”
“നീയെങ്ങനെയാ വരുന്നത്. ബൈക്കിൽ ആണോ? നിന്റെ കൂടെ ഞാൻ ബൈക്കിൽ കേറി വരുന്നത് ആരെങ്കിലും കണ്ടാലും സീനാകും കേട്ടോ.” വിദ്യയുടെ സ്വരത്തിൽ ഭീതി നിഴലിച്ചു.
“അതെനിക്കറിയില്ലേ വിദ്യേ. ഞാൻ കാറുമായിട്ടാ വരുന്നത്. നീ ഷാള് തലയിൽ കൂടിയിട്ട് മുഖം മറച്ച് വന്ന് വണ്ടിയിൽ കയറിക്കോ.”
“ആടാ… അങ്ങനെ ചെയ്യാം ഞാൻ.”
“എങ്കിൽ പിന്നെ ഫോൺ വച്ചിട്ട് കിടന്നുറങ്ങിക്കോ നീ. സമയം ഒരുപാടായില്ലേ. നാളെ നേരിട്ട് കാണുമ്പോ നമുക്കൊരുപാട് സംസാരിക്കാലോ.” പ്രണയത്തോടെയുള്ള ആദിയുടെ സംസാരം കേട്ട് അവളൊന്ന് മൂളി.
ഫോൺ കട്ടാക്കി അവന്റെ ഫോട്ടോയിൽ മതിവരുവോളം ഉമ്മകൾ നൽകി കണ്ണുകൾ അടച്ച് വിദ്യ കിടന്നു.
ബാങ്ക് ഉദ്യോഗസ്ഥരായ രവിചന്ദ്രന്റെയും സീമയുടെയും ഒരേയൊരു മകളാണ് വിദ്യ.
രണ്ട് വർഷം മുൻപാണ് ഫേസ്ബുക് വഴി ആദിയെ വിദ്യ പരിചയപ്പെടുന്നത്. ആദ്യമാദ്യം സൗഹൃദം മാത്രമായിരുന്ന അവരുടെ ബന്ധം പ്രണയമായി വളരാൻ അധിക സമയം വേണ്ടി വന്നില്ല.
വിദ്യ എറണാകുളം സ്വദേശിയാണ്. ആദിയുടെ വീട് എറണാകുളം ഫോർട്ട് കൊച്ചിക്ക് അടുത്തായിട്ടാണ്. ജോലിയുടെ ഭാഗമായി രണ്ട് വർഷമായിട്ട് അവൻ ചെന്നൈയിലാണ്. അവിടെ ഒരു ബിൽഡഴ്സിൽ സിവിൽ എഞ്ചിനീയർ ആണ് ആദി. വിദ്യ ഡിഗ്രി മൂന്നാം വർഷമാണ് ഇപ്പോൾ.
സൗഹൃദം പ്രണയമായി മാറിയപ്പോൾ മുതൽ ഇരുവരും പരസ്പരം ഒന്ന് കാണാൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴാണ് അതിന് അവസരമൊത്തു വന്നത്.
പിറ്റേന്ന് രാവിലെതന്നെ കുളിച്ചൊരുങ്ങി പതിവിനെക്കാൾ സുന്ദരിയായിട്ടാണ് അവൾ മറൈൻ ഡ്രൈവിലേക്ക് ചെന്നത്.
എട്ടര മണിക്ക് തന്നെ ആദി മറൈൻ ഡ്രൈവിലെത്തി വിദ്യയെ കാണാനായി കാത്ത് നിൽക്കുന്നുണ്ട്. അവൾ അവിടെ എത്തിയപ്പോൾ അവൻ തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം അവൾക്ക് പറഞ്ഞു കൊടുത്തു.
കറുത്ത ഷാൾ കൊണ്ട് മുഖം മറച്ചൊരു പെണ്ണ് നടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ ആദിക്ക് അത് വിദ്യയാണെന്ന് മനസ്സിലായി. ബ്ലാക്ക് കളർ ചുരിദാർ ആയിരിക്കും താനിടുന്നതെന്ന് അവൾ തലേ ദിവസം തന്നെ പറഞ്ഞിരുന്നു. അതുകൊണ്ട് ആദി പെട്ടെന്ന് തന്നെ അവളെ തിരിച്ചറിഞ്ഞു.
വിദ്യ തന്റെ കാറിന്റെ തൊട്ടടുത്തായി എത്തിയതും സൈഡ് മിറർ തുറന്ന് അവൻ അവളെ നോക്കി കൈ കാണിച്ചു. ചുറ്റിലും ഒന്ന് കണ്ണോടിച്ച ശേഷം ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കിയ വിദ്യ പെട്ടെന്ന് തന്നെ കോ ഡ്രൈവിംഗ് സീറ്റിലെ ഡോർ തുറന്ന് കാറിനുള്ളിലേക്ക് കയറിയിരുന്നു.
അവൾ കയറിയ ഉടനെ തന്നെ ആദി കാർ സ്റ്റാർട്ട് ചെയ്തു. പ്രധാന റോഡ് വഴി പോകാതെ പോക്കറ്റ് റോഡിൽ കൂടിയാണ് അവൻ വണ്ടിയോടിച്ചത്. കുറച്ചു നിമിഷത്തേക്ക് ഇരുവരും കണ്ണുകൾ കൊണ്ട് പരസ്പരം നോക്കി നിശബ്ദരായി ഇരുന്നു.
കുറച്ചു സമയം കാറോടിച്ച ശേഷം തിരക്ക് തീരെ കുറഞ്ഞൊരു റോഡിന് ഓരം ചേർന്ന് അവൻ വണ്ടി നിർത്തി.
“എന്തെ കാർ നിർത്തിയത്?” പരിഭ്രമത്തോടെ വിദ്യ ചോദിച്ചു.
“തന്നെ ഞാൻ ശരിക്കുമൊന്ന് കാണട്ടെടോ. നമ്മള് ആദ്യമായിട്ടല്ലേ കാണുന്നത്.” കണ്ണുകൾ കൊണ്ട് അവളെ അടിമുടി ഉഴിയുന്നതിനിടയിൽ ആദി പറഞ്ഞു.
“ഫോട്ടോയിൽ കാണുന്നത് പോലെത്തന്നെ നല്ല സുന്ദരനാ ആദി.”
“വിദ്യ ഫോട്ടോയിൽ ഉള്ളതിനേക്കാൾ സുന്ദരി കുട്ടിയാണ് നേരിട്ട് കാണാൻ.” വെളുത്തു മെലിഞ്ഞ സുന്ദരിയായ പെണ്ണിനെ ഇഷ്ടത്തോടെ നോക്കികൊണ്ട് ആദി പറഞ്ഞു.
അത് കേട്ടതും വിദ്യയുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു.
“നമ്മളെങ്ങോട്ടാ പോവാ?”
“നീ പറയുന്നിടത്തേക്ക് പോകാം നമുക്ക്.”
“എങ്കിൽ ഇവിടുന്ന് കുറച്ചു ദൂരെയേതെങ്കിലും ഹോട്ടലിൽ പോയി നമുക്ക് ഫുഡൊക്കെ കഴിച്ച് കോളേജ് വിടുന്ന സമയമാകുമ്പോഴേക്കും തിരിച്ചെത്താം. ഇവിടെ അടുത്തെവിടെയെങ്കിലും കറങ്ങി നടന്നാൽ അറിയുന്ന ആരുടെയെങ്കിലും കണ്ണിൽ ചെന്നുപെടും.” ആലോചനയോടെ വിദ്യ പറഞ്ഞു.
“നിന്റെ ഇഷ്ടം പോലെ. നമുക്ക് ഫോർട്ട് കൊച്ചിയിലേക്ക് പോവാം. അവിടെ ഏതെങ്കിലും നല്ല ഹോട്ടലിൽ കയറി ഫുഡ് കഴിച്ച ശേഷം അവിടെയൊക്കെ ഒന്ന് ചുറ്റിയടിച്ചു വൈകുന്നേരം തിരിച്ചെത്താം, അത് പോരെ.”
“അതുമതി ആദി.” അവൾ അവനെ നോക്കി പുഞ്ചിരി തൂകി.
“എങ്കിൽ നമുക്ക് നേരെ ഫോർട്ട് കൊച്ചിക്ക് വിടാം.” ആദി കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.
കുറച്ചുദൂരം കൂടെ പിന്നിട്ടപ്പോൾ പോക്കറ്റ് റോഡിൽ നിന്നും അവർ മെയിൻ റോഡിലേക്ക് കയറി. തിരക്കുകളിൽ കൂടി ഊളിയിട്ട് അവന്റെ എക്സ് യു വി കുതിച്ചു പാഞ്ഞു.
“നിനക്ക് എന്റെ കൂടെ വരാൻ പേടി തോന്നിയില്ലേ വിദ്യേ.”
“എന്തിന്? നമ്മൾ പരിചയപ്പെട്ടിട്ട് രണ്ടു വർഷം കഴിഞ്ഞു. ഇതുവരെ നീയെന്നോട് മോശമായി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. ഒന്ന് വീഡിയോ കാളിൽ വരാൻ പറഞ്ഞു പോലും നിർബന്ധിച്ചിട്ടില്ല. അതൊക്കെ പോരെ നിന്നെ വിശ്വസിക്കാൻ.”
“എനിക്ക് നിന്നെ അത്ര ഇഷ്ടാടി. നേരിട്ട് കാണാൻ പറ്റാത്തോണ്ട് വീഡിയോ കാളിൽ കൂടി കാണാനൊക്കെ തോന്നിയിട്ടുണ്ട്. പിന്നെ നീയെന്ത് വിചാരിക്കുമെന്ന് കരുതിയാ ചോദിക്കാതിരുന്നത്.”
“വീഡിയോ കാളിൽ കൂടി കാണുന്നതിനേക്കാൾ നേരിട്ട് കാണാനായിരുന്നു എനിക്കും ഇഷ്ടം.” വിദ്യയുടെ മുഖത്ത് നാണത്തിൽ ചാലിച്ചൊരു പുഞ്ചിരി വിടർന്നു.
“ഞാൻ നിന്റെ കൈയിലൊന്ന് തൊട്ടോട്ടെ വിദ്യേ.” പ്രണയപൂർവ്വം അവൻ ചോദിച്ചു.
അതിന് മറുപടിയായി അവൾ തന്റെ വലത് കൈയെടുത്തു ഗിയർ ലിവറിൽ പിടിച്ചിരുന്ന ആദിയുടെ ഇടത് കൈക്ക് മുകളിൽ വച്ചു.
പ്രേമവായ്പ്പോടെ അവൻ വിദ്യയെ നോക്കി. റോസാ ദളങ്ങൾ പോലെയുള്ള അവളുടെ ചുണ്ടുകളിൽ ഉമ്മ വയ്ക്കാൻ അവന് അതിയായ ആഗ്രഹം തോന്നി. വികാരങ്ങളെ ശ്രമപ്പെട്ട് അടക്കി നിർത്തി ആദി ഡ്രൈവിംഗിൽ ശ്രദ്ധിച്ചു.
ഫോർട്ട് കൊച്ചിക്ക് അടുത്തുള്ള ഒരു വലിയ ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിലാണ് അവൻ കാർ നിർത്തിയത്.
“വിദ്യേ… നമുക്ക് ഇവിടുന്ന് ഫുഡ് കഴിക്കാം. എന്റെ ഫ്രണ്ട് നിരഞ്ജനും റൂമിയും ഇവിടെയാണ് വർക്ക് ചെയ്യുന്നത്. നമുക്ക് അവരെക്കൂടി വേണമെങ്കിൽ കമ്പനിക്ക് വിളിക്കാം.” ആദി, ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
“വേണ്ട ആദി. നമുക്ക് കുറച്ചു പ്രൈവസി വേണ്ടേ. വേണമെങ്കിൽ തിരിച്ചു പോകാനാവുമ്പോ അവരെ കാണാം.” അവന്റെ കൈകളിൽ ചുറ്റിപ്പിടിച്ചു വിദ്യ നടന്നു.
സമയമപ്പോൾ രാവിലെ പത്തര മണി കഴിഞ്ഞതേയുള്ളൂ.
“എങ്കിൽ നമുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് അവരെ കണ്ട ശേഷം ഇവിടെയൊക്കെ ഒന്ന് കണ്ട് വരാം. നിനക്ക് ഓക്കേ ആണോ അത്.” വാച്ചിലേക്ക് നോക്കി ആദി ചോദിച്ചു.
“എനിക്ക് ഓക്കേ ആൺ ആദി.”
ഇരുവരും ആ ഹോട്ടലിനുള്ളിലേക്ക് കയറി ഫുഡിന് ഓർഡർ കൊടുത്ത് കാത്തിരുന്നു.
ഇണക്കുരുവികളെ പോലെ മുട്ടിയിരുമ്മി ഇരുന്ന് അവർ ഭാവി ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ടു. ആദ്യമായി കാണുന്നതിന്റെ സങ്കോചമൊന്നും ഇരുവർക്കുമില്ലായിരുന്നു.
ബെയറർ ഫുഡ് കൊണ്ട് കൊടുത്തപ്പോൾ രണ്ടുപേരും ആഹാരം കഴിച്ച് തുടങ്ങി.
“ആദി… ഇങ്ങോട്ട് വന്നിട്ട് ഒരു വാക്ക് നീ വിളിച്ചു പറഞ്ഞില്ലല്ലോ.” പെട്ടെന്ന് അവന്റെ പിന്നിലൂടെ വന്ന് തോളിൽ കയ്യിട്ട് കൊണ്ട് നിരഞ്ജൻ പറഞ്ഞു.
“ഹലോ നിരഞ്ജൻ… ഞങ്ങളിപ്പോ വന്ന് കേറിയതേയുള്ളൂ. കുറച്ചു കഴിഞ്ഞു നിന്നെ വിളിക്കാനിരിക്കുകയായിരുന്നു ഞാൻ.” അവനെ കണ്ടതും സൗഹാർദ്ദത്തോടെ ആദി ചിരിച്ചു.
“ഇതാണോ നീ പറഞ്ഞ കക്ഷി.”
“അതെ… ഇതാണ് ഞാൻ പറഞ്ഞ വിദ്യ. രണ്ട് വർഷത്തെ എന്റെ പ്രണയം. വിദ്യാ… ഇതാണ് ഞാൻ പറഞ്ഞ നിരഞ്ജൻ. ഇവിടെ ഫ്ലോർ മാനേജറാണ് ആള്. ഞാൻ പറഞ്ഞ റൂമി റിസപ്ഷനിസ്റ്റ് ആണ്. അടുത്ത മാസം രണ്ടാളുടെയും മാര്യേജാണ്. പോകുന്നതിന് മുൻപ് റൂമിയെയും കാണിച്ചു തരാം ഞാൻ.” ആദി വിദ്യോട് പറഞ്ഞു.
വിദ്യ നിരഞ്ജനെ നോക്കി പുഞ്ചിരിച്ചു.
“ഞാൻ ഇപ്പൊത്തന്നെ റൂമിയെ വിളിക്കാം. നിങ്ങൾക്ക് പുറത്തൊക്കെ പോകാനുണ്ടാവില്ലേ. ”
“ആടാ. പുറത്തൊക്കെ പോയൊന്നു കറങ്ങി ഇവിടെ വന്ന് ലഞ്ച് കഴിച്ച് മടങ്ങണം.”
അവർ മൂവരും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇരുപത്തി അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു യുവതി അങ്ങോട്ട് കടന്നു വന്നു.
“ദാ… ഇതാണ് ഞാൻ പറഞ്ഞ ആൾ.” നിരഞ്ജൻ റൂമിയെ വിദ്യയ്ക്ക് പരിചയപ്പെടുത്തി.
“ഹലോ വിദ്യ… തന്നെപ്പറ്റി ആദി പറഞ്ഞിട്ടുണ്ട്. ഞാൻ റൂമി സ്കൂളിൽ ഇവന്റെ ജൂനിയർ ആയിരുന്നു.” റൂമി അവർക്കരികിലുള്ള ചെയറിൽ ഇരുന്നു.
വിദ്യ ഇരുവരുമായി പരിചയപ്പെട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ റൂമിയുമായി ചെറിയൊരു അടുപ്പവും ഉടലെടുത്തു. ഇരുവരും ഫോൺ നമ്പർ പരസ്പരം ഷെയർ ചെയ്ത് ആ സൗഹൃദം ഊട്ടിയുറപ്പിച്ചു.
അവരങ്ങനെ സംസാരിച്ചിരിക്കുന്നതിനിനിടയിൽ നിരഞ്ജൻ വിദ്യ കാണാതെ അവളുടെ ജ്യൂസിൽ ഒരു പൊടി കലക്കി. അത് ശ്രദ്ധിക്കാതെ ജ്യൂസ് കുടിച്ച വിദ്യ തലകറങ്ങും പോലെ തോന്നിയിട്ട് ആദിയുടെ ദേഹത്തേക്ക് ചാരി.
“ആദി… എനിക്ക് തല ചുറ്റുന്ന പോലെ തോന്നുന്നു. തലയൊക്കെ വേദനിക്കുന്നു.” നെറ്റിയിൽ അമർത്തി തടവികൊണ്ട് അവൾ പറഞ്ഞു.
“എന്ത് പറ്റി വിദ്യേ. നീ എന്റെ തോളിൽ കിടന്നോ. ഞാൻ പിടിച്ചിട്ടുണ്ട് നിന്നെ.” ആദി അവളെ ചേർത്ത് പിടിച്ചു എണീറ്റു.
കുഴഞ്ഞുപോയ പെണ്ണിനെ നെഞ്ചോട് അടക്കി അവൻ ലിഫ്റ്റിന് നേർക്ക് നടന്നു.
“നമ്മളെവിടെക്കാ ആദി പോകുന്നെ?” അവനൊപ്പം ഇടറിയ കാൽ വയ്പ്പുകളോടെ നടക്കുമ്പോ വിദ്യ ചോദിച്ചു.
“നീ കുറച്ചു സമയം ഇവിടെ ഏതെങ്കിലും റൂമിൽ കിടക്ക്. ക്ഷീണം മാറിയിട്ട് നമുക്ക് പോവാം.”
“മ്മ്മ് ” ആദിയോടുള്ള വിശ്വാസത്തിൽ അവൾ മൂളി.
മൂവരും കണ്ണുകൾ കൊണ്ട് ആശയവിനിമയം നടത്തി ലിഫ്റ്റിൽ കയറി മുകളിൽ എത്തി.
റൂമി അവർക്കായി ഒരു ഡബിൾ റൂം തുറന്ന് കൊടുത്തു.
ആദി അവളെയും കൊണ്ട് അകത്തേക്ക് കേറി.
“എടാ… ആക്രാന്തം കാണിക്കരുത്. ശരീരത്തിൽ പാടും വരുത്തരുത്. ഞങ്ങൾക്കൊക്കെ വേണം.” കള്ളച്ചിരിയോടെ നിരഞ്ജൻ വിളിച്ചു പറഞ്ഞു.
“അതൊക്കെ ഏറ്റു മോനെ.” ആദി വാതിലടച്ച് കുറ്റിയിട്ട് വിദ്യയുടെ അടുത്ത് വന്നിരുന്നു. ബെഡിൽ തളർന്ന് കിടക്കുന്നവളെ കഴുകൻ കണ്ണുകളോടെ അവൻ നോക്കി. കൈകൾ നീട്ടി അവളുടെ മാറിനെ മറച്ചുകിടന്നിരുന്ന ഷാൾ അവൻ വലിച്ചെടുത്തു.
“ആദി… എന്തായിത്.” അടഞ്ഞുപോകുന്ന കൺപോളകൾ വലിച്ചു തുറക്കാൻ ശ്രമിച്ചുകൊണ്ട് വിദ്യ അവനെ ഉറ്റുനോക്കി.
ആദിയുടെ കരങ്ങൾ ഒരു തേരട്ടയെ പോലെ അവളുടെ ശരീരത്തിൽ കൂടി ഇഴഞ്ഞുനടന്നു. പ്രതിരോധിക്കാനുള്ള ശക്തി പോലുമില്ലാതെ അവന് കീഴിൽ കണ്ണുകൾ നിറച്ച് തളർന്ന് കിടക്കാനേ അവൾക്കായുള്ളു.
രണ്ട് വർഷം പ്രണയം നടിച്ച് നല്ലവനായി അഭിനയിച്ചു നിന്നത് ഇങ്ങനെയൊരു അവസരത്തിന് വേണ്ടിയാണെന്ന് വിദ്യ അപ്പോഴാണ് തിരിച്ചറിഞ്ഞത്. ആദിയുടെ കൈകളിൽ അകപ്പെട്ട അനേകം ഇരകളിൽ ഒരുവൾ മാത്രമാണ് താനെന്ന് അവളറിയാതെ പോയി.
ഞൊടിയിട കൊണ്ട് വിദ്യയുടെ ശരീരത്തിലെ വസ്ത്രങ്ങൾ ഊരിമാറ്റി അവനവളെ വിവസ്ത്രയാക്കി. പാതി ബോധത്തിൽ തനിക്ക് സംഭവിക്കുന്നതെന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നിസ്സഹായയായി കിടക്കാനേ വിദ്യയ്ക്ക് സാധിക്കുമായിരുന്നുള്ളു.
അവളുടെ വെളുത്ത തുടുത്ത മേനിയിൽ കാമാസക്തിയോടെ ആദി തന്റെ ആഗ്രഹങ്ങൾ തീർത്തു. എല്ലാം കഴിഞ്ഞു ഡ്രെസ്സെല്ലാം ഇട്ട് അവൻ അവളുടെ അടുത്ത് നിന്ന് എഴുന്നേറ്റ് പോയി. അപ്പോഴേക്കും വിദ്യയുടെ ബോധം മറഞ്ഞിരുന്നു.
ആദി മുറിയിൽ നിന്നിറങ്ങി പോയതിന് പിന്നാലെ നിരഞ്ജനും വേറെ രണ്ട് ആണുങ്ങളും ആ മുറിയിലേക്ക് വന്നു. വെളുത്ത മെത്തയിൽ ബോധമറ്റ് കിടക്കുന്ന പൂർണ്ണ നഗ്നയായ പെണ്ണിനെ മൂവരും കൂടി കടന്നാക്രമിച്ചു.
വിദ്യയ്ക്ക് ഓർമ്മ വരുമ്പോൾ ആദി അവൾക്കരികിലുണ്ടായിരുന്നു.
“നിന്നെക്കൊണ്ടുള്ള എന്റെ ആവശ്യം ഇന്നത്തോടെ കഴിഞ്ഞു വിദ്യാ. ഇനി ഇതിന്റെ പേരിൽ കേസും വഴക്കുമായി നടന്നാൽ നീ തന്നെ നാണംകെടും. ഒന്നും സംഭവിച്ചില്ലെന്ന് കരുതി ഈ മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും എല്ലാം മറന്നേക്കണം നീ.” അതുവരെ അവൾ കാണാത്തൊരു ഭാവമായിരുന്നു ആദിക്ക് അപ്പോൾ.
“നീയെന്നെ ചതിക്കുകയായിരുന്നല്ലേ ദുഷ്ട.”
ഭയത്തോടെയും കരച്ചിലോടെയും ബെഡ് ഷീറ്റ് കൊണ്ട് നഗ്നത മറച്ച് അവൾ പൊട്ടിക്കരഞ്ഞു.
“പോകുമ്പോൾ ഒരു ഓട്ടോ പിടിച്ച് പൊക്കോ. ബാക്കി കൂടെ കിടത്തിയതിന്റെ കൂലിയാ.” വാലറ്റിൽ നിന്ന് കുറച്ചു നോട്ടുകെട്ടുകൾ എടുത്ത് മേശപ്പുറത്ത് വച്ചിട്ട് ആദി അവിടെ നിന്ന് പോയി.
എല്ലാം നഷ്ടപ്പെട്ട് തകർന്ന് തളർന്ന വിദ്യ ബെഡിൽ കിടന്ന് ഏങ്ങി കരഞ്ഞു. ആ ബന്ധം തുടങ്ങിയപ്പോൾ തന്നെ വിലക്കിയ കൂട്ടുകാരുടെ വാക്ക് കേൾക്കാൻ തോന്നാത്തതോർത്തു അവൾ പരിതപിച്ചു.
ശരീരം നുറുങ്ങുന്ന വേദന കടിച്ചുപിടിച്ച് വിദ്യ മുറിയുടെ മൂലയിൽ കിടന്ന ഡ്രസ്സ് എടുത്ത് ധരിച്ച് പുറത്തേക്കിറങ്ങി. ലിഫ്റ്റിൽ കയറി താഴെയെത്തി അവിടെയൊക്കെ പരതിയിട്ടും ആരെയും കണ്ടില്ല. കണ്ണുനീർ തുടച്ചു ഒരു ഓട്ടോ പിടിച്ച് അവൾ വീട്ടിലേക്ക് പോയി.
അതേസമയം നിരഞ്ജന്റെയും കൂട്ടരുടെയും കയ്യിൽ നിന്ന് കാശെണ്ണി വാങ്ങുകയായിരുന്നു ആദി. സോഷ്യൽ മീഡിയ വഴി പെൺകുട്ടികളുടെ സൗഹൃദവും വിശ്വാസവും നേടിയെടുത്തു അവരെ പ്രണയം നടിച്ച് വശത്താക്കി ആവശ്യക്കാർക്ക് കാഴ്ച വയ്ക്കുന്നതാണ് അവന്റെ ജോലി. ഒരു പെണ്ണിനെ ഒറ്റ തവണ മാത്രമേ അവൻ ഉപയോഗിക്കു. അത് മറ്റ് പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനാണ്
അവൻ വലയിലാക്കുന്ന പെൺ കുട്ടികളെ ആദ്യം ആദി തന്നെ അനുഭവിച്ച ശേഷം മറ്റുള്ളവർക്ക് കൊടുക്കും.
ചില പെൺകുട്ടികൾ അതോടെ ആത്മഹത്യാ ചെയ്യും. ചിലർ തനിക്ക് സംഭവിച്ചത് മറച്ച് വച്ച് ജീവിതം മുന്നോട്ട് തള്ളിനീക്കും.
അടുത്ത ഇരകളെ അന്വേഷിച്ചു പുതിയ മേച്ചിൽ പുറങ്ങൾ തേടി ആദി പോയപ്പോൾ പ്രണയവും വിശ്വാസവും മാനവും നഷ്ടപ്പെട്ട വേദനയിൽ വിദ്യ മനോനില തകരാറിലായി ഒരു ഭ്രാന്തിയായി മാറിയിരുന്നു.