തലയിൽ എന്തോ കൊണ്ട് അടിച്ചപോലെ തോന്നി ദേവുവിന് കണ്ണിനെ മറച്ചു കൊഴുത്ത ചോ ര ഒഴുകി… ദേവു ആശ്രയതിനെന്നവണം കട്ടിലിൽ അമർത്തി പിടിച്ചു…

സസ്നേഹം
(രചന: സൂര്യ ഗായത്രി)

ഐ സി യൂ വിന്റെ മുന്നിൽ നിൽക്കുമ്പോൾ ദേവുവിന്റെ കണ്ണുകൾ തോന്നതെ ഇല്ല..

അകത്തു ജീവന് വേണ്ടി പിടയുന്നത്… തന്റെ പ്രാണൻ ആണ്…. ഒരുതവണ കൂടി ഈശ്വരൻ മാർ കനിവുകാട്ടി തിരികെ തരണേ എന്റെ ഉണ്ണിയേട്ടനെ….

തിരികെ വരുമ്പോൾ ആ കാതിൽ ഞാൻ പറയുവാൻ കൊതിച്ചത്… പറയാൻ കഴിയണേ എന്റെ മഹാദേവ… താലിയിൽ അമർത്തി പിടിച്ചു അവൾ ചുമരും ചാരി നിന്നു…

എന്റെ കണ്ണൊന്നു മാറിയപ്പോൾ.. അവൾ പൊട്ടി പൊട്ടി കരഞ്ഞു…

പാർവതിക്കുo വർമ്മക്കും അവളുടെ കണ്ണുനീർ കണ്ടുനിൽക്കാൻ കഴിഞ്ഞില്ല…

മോളിങ്ങനെ കരയല്ലേ അവനു ഒന്നും സംഭവിക്കില്ല.. നിന്റെ ഈ കണ്ണുനീർ ആണ് ഇപ്പോൾ ഞങ്ങളെ തളർത്തുന്നത്.. നിന്റെ പ്രാർത്ഥനയും കണ്ണുനീരും ഈശ്വരൻ കാണാതിരിക്കില്ല…

അവൻ തിരിച്ചു വരും.. ഞങ്ങടെ മോൻ തിരിച്ചുവരും നിനക്കുവേണ്ടി…..അവളുടെ ഓർമ്മകൾ കെട്ടു പൊട്ടിയ പട്ടം പോലെ സഞ്ചരിക്കാൻ തുടങ്ങി…

എന്റെ ദേവു നീ ഒന്ന് വേഗം വന്നേ ആ ചെക്കൻ അവിടെ കിടന്നു കയർ പൊട്ടിക്കുന്നു… അതിനെ അടക്കാൻ നിനക്കെ പറ്റു….

വർമ്മ സാറും മാഡവും വല്ലാത്ത സങ്കടത്തിൽ ആണ്.. ആര് പറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കുന്നില്ല… നീ വന്നാലേ പറ്റു…

എന്റെ കേശവേട്ട ഞാൻ ഇപ്പോൾ അവിടുന്ന് ഇങ്ങോട്ട് വന്നതല്ലേ ഉള്ളു.. എന്റെ കാര്യാങ്ങൾ നിങ്ങൾക്ക് അറിയുന്നതല്ലെ.. പിന്നെ എന്താ…

എനിക്കറിയാം കുട്ടി എല്ലാം. നിന്റെ കഷ്ടപ്പാട് കണ്ടിട്ടാ ഞാൻ നിന്നെ കോവിലകത്തെ കാര്യസ്ഥ പണിക്കു നിർത്തിയെ നിന്റെ പഠിപ്പിന് നിന്നെ വേലക്കാരി ആകാൻ പറ്റുമോ…

കാര്യസ്ഥ പണി ആകുമ്പോൾ നിനക്ക് മൊത്തത്തിലെ കോവിലകത്തെ കണക്കു നോക്കൽ മാത്രം മതിയാലോ……..

ഞാൻ അറിഞ്ഞോ ഋഷികുഞ്ഞിന് ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന്‌… ബാംഗ്ലൂർ പഠിക്കാൻ പോയ കുഞ്ഞാ ഇപ്പോൾ കണ്ടില്ലേ… ഒരു പെണ്ണിനേയും പ്രേമിച്ചു…..

ഒടുവിൽ രണ്ടുപേരും കൂടി യാത്ര ചെയ്യുമ്പോൾ കാർ ആക്‌സിഡന്റ് ആയി ആ കുഞ്ഞൂ മരിക്കേം ചെയ്തു ഋഷികുഞ്ഞിന്റെ ബോധവും പോയി… ഇപ്പോൾ ഡോക്ടർ പറയുന്നു കുഞ്ഞിന്റെ ഓർമയിൽ ആ പെൺകൊച്ചു മാത്രെ ഉള്ളെന്നു….

ദൈവത്തിന്റെ ഓരോ വികൃതികൾ അല്ലെങ്കിൽ ആ കുഞ്ഞിനെ പോലെ നിന്നെയും സൃഷ്ടിക്കുമോ….

ഞാൻ കണ്ടതാ ഉണ്ണി കുഞ്ഞിന്റെ ആൽബത്തിൽ നിന്നെ പോലെ തന്നെ ആ കൊച്ചും …. അതുകൊണ്ടല്ലേ നിനക്ക് ഈ പാട്…..

സംസാരിച്ചു കോവിലകം എത്തിയത് അറിഞ്ഞില്ല.. കർനിർത്തിയതും ദേവു വേഗം ഓടി മുകളിലേക്കു ചെന്നു…. അടഞ്ഞു കിടക്കുന്ന മുറിക്കു പുറത്തായി വർമ്മയും പാർവതി യും കാത്തുനിൽപ്പുണ്ടായിരുന്നു.

ഇപ്പോൾ ഉണർന്നു അപ്പോൾ മുതൽ മോളെ തിരക്കുവാണ്. ഉണ്ണി നല്ലോണം വയലന്റ് ആണ് ദേവു എന്തൊക്കെയോ തല്ലി പൊട്ടിച്ചു..

സൂക്ഷിക്കണം കേട്ടോ.. പാർവതി അവളോട്‌ പറഞ്ഞു. ഞാൻ നോക്കിക്കൊള്ളാം അമ്മയും സാറും താഴേക്കു പൊയ്ക്കോളൂ….

ചാരിയിട്ടിരുന്ന വാതിൽ തുറന്നു ദേവു മുറിയിലേക്ക് കയറി… വായുവിലൂടെ എന്തോ ഒന്ന് പറന്നുവന്നു അവളുടെ നെറ്റിയിൽ ഇടിച്ചു താഴേക്കു വീണു…..

തലയിൽ എന്തോ കൊണ്ട് അടിച്ചപോലെ തോന്നി ദേവുവിന് കണ്ണിനെ മറച്ചു കൊഴുത്ത ചോ ര ഒഴുകി… ദേവു ആശ്രയതിനെന്നവണം കട്ടിലിൽ അമർത്തി പിടിച്ചു…

അയ്യോ ദേവു ഞാൻ വേണമെന്ന് വച്ചല്ല സോറി ദേവു സോറി…….

ടീഷർട്ടും ഷോർട്സും ധരിച്ച ചെമ്പൻ കണ്ണുകളും അലസമായി പാറി പറക്കുന്ന മുടിയുമായി ഇരുപത്തേട്ടു വയസു പ്രായം തോന്നിക്കുന്ന യുവാവ്… അവളുടെ നെറ്റിയിലൂടെ ഒഴുകുന്ന മുറിവ് കണ്ടു കണ്ണും നിറച്ചു നിൽക്കുന്നു…….

ദേവു പിണങ്ങല്ലേ ഞാൻ അറിയാതെ ചെയ്തു പോയതാ….. പിണങ്ങല്ലേ ദേവു….

എന്തിനാ ഉണ്ണിയേട്ടാ ഇങ്ങനെ വികൃതി കാണിക്കുന്നേ… ഇതൊക്കെ എന്തിനാ എറിഞ്ഞുടച്ചേ….
ഞാൻ ഉറങ്ങി എണീറ്റപ്പോൾ ദേവുവിനെ കണ്ടില്ല…

ഞാൻ ഉണ്ണിയേട്ടനോട് പറഞ്ഞിട്ടല്ലേ പോയത്….. എനിക്ക് വീട്ടിൽ ഒരുപാട് പണി ഉണ്ടായിരുന്നു… അതല്ലേ…

എനിക്ക് പേടിയായി ദേവു അവൻ അവളെ കെട്ടിപിടിച്ചു തോളിൽ അവന്റെ താടി രോമങ്ങൾ കൊണ്ടപ്പോൾ ആ പെണ്ണൊന്നു പുളഞ്ഞു….. വേഗം അവനെ അടർത്തി മാറ്റി…. ഉണ്ണിയേട്ടൻ വരു നമുക്ക് ഇതൊക്കെ അടുക്കി വക്കാം…

കുറച്ചു നേരത്തെ ശ്രമത്തിനോടുവിൽ രണ്ടുപേരും ചേർന്നുആ മുറി പഴയ പടിയാക്കി… ഇനി ഉണ്ണിയേട്ടൻ മുറി വൃത്തികേടാക്കരുത് കേട്ടോ….

മ്മ്മ്…. ദേവു പറഞ്ഞാൽ ഞാൻ കേൾക്കും….. Good boy……

വാ നമുക്ക് ഭക്ഷണം കഴിക്കാം… ദേവു ഉണ്ണിയുടെ കയ്യിൽ പിടിച്ചു വലിച്ചു….

ഇല്ല ഞാൻ good boy ആകുമ്പോൾ ദേവു തരാറുള്ള സമ്മാനം തന്നില്ലല്ലോ….

ആ സമ്മാനം എപ്പോഴും തരാൻ പാടില്ല… വല്ലപ്പോഴും മാത്രം….

ഇല്ല എനിക്ക് ഇപ്പോൾ വേണം ആ സമ്മാനം…. എന്നാലേ ഞാൻ ഭക്ഷണം കഴിക്കാൻ വരു…..

ഈ ഉണ്ണിയേട്ടൻ….

ദേവു ഉണ്ണിയുടെ കവിളുകളിൽ അമർത്തി ചുംബിച്ചു…ഇനി എപ്പോഴും ചോദിക്കരുത് കേട്ടോ…

അവന്റെ കണ്ണുകൾ വിടർന്നു… ചുണ്ടിൽ ചിരി വിരിഞ്ഞു… ഇനി നമുക്ക് ഭക്ഷണം കഴിക്കാൻ പോകാം ദേവു.. അവളുടെ കയ്യുo പിടിച്ചു ഉണ്ണി താഴേക്കു പോയി…..

ദേവുവിനെ കണ്ട പാർവതി വേഗം അവളുടെ അടുത്തേക്ക് ഓടി വന്നു.. എന്ത് പറ്റി മോളെ നെറ്റിയിൽ എങ്ങനെ മുറിവുണ്ടായി…

സാരമില്ല അമ്മേ… അത്…

ഉണ്ണി എങ്ങനാ ദേവുവിന്റെ നെറ്റിമുറിഞ്ഞത്….. വർമ്മയുടെ ശബ്ദം ഉയർന്നതും ഉണ്ണി ദേവുവിന്റെ പിന്നിലേക്ക് നീങ്ങി നിന്നും….

അത് ഞാൻ അറിയാതെ എറിഞ്ഞതാ ഇനി ചെയ്യില്ല…..

സാരമില്ല സാർ ഉണ്ണിയേട്ടൻ അറിയാതെ ചെയ്തതല്ലേ……മരുന്ന് വച്ചു ഞാൻ.. ദേവു ഉണ്ണിയെ പിടിച്ചു കസേയിൽ ഇരുത്തി…

ദേവൂവും ഇരിക്ക് നമുക്ക് ഒന്നിച്ചു കഴിക്കാം….

ഉണ്ണിയേട്ടൻ കഴച്ചിട്ടു ഞാൻ കഴിച്ചോളാം…….

അതു പറ്റില്ല ദേവു കൂടി ഇരുന്നാലേ ഞാൻ കഴിക്കു….

മോളും കൂടി ഇരിക്ക് അറിയാല്ലോ ഉണ്ണീടെ സ്വഭാവം നിന്നെ ഞങ്ങൾ ആരും അന്യയായി കണ്ടിട്ടില്ല… ഇന്ന് നീ ഉള്ളതുകൊണ്ടാണ് ഞങ്ങടെ ഉണ്ണി…

എന്താ പാർവതി ഇത്….. ഇതൊക്കെ എത്ര തവണ പറഞ്ഞതാ…..

കഴിച്ചു കഴിഞ്ഞു ഉണ്ണിക്കുള്ള മെഡിസിൻ കൊടുത്തു…. അവനെ ഉറങ്ങാൻ കിടത്തി ദേവു….. ഉണ്ണിയേട്ടൻ കണ്ണടച്ച് കിടന്നോളു… കേട്ടോ…. വേഗം ഉറക്കം കിട്ടും…..

ദേവു ഇവിടെ തന്നെ ഇരിക്കണേ.. ഞാൻ ഉറങ്ങുമ്പോൾ ഒരിടത്തും പോകരുത് കേട്ടോ…

ഇല്ല ഞാൻ ഒരിടത്തും പോകില്ല… ഉണ്ണിയേട്ടൻ വേഗം ഉറങ്ങു…….

നേരം ഒരുപാട് ആയില്ലേ മോളെ ഇനി പോണോ…

വേണം അമ്മേ രാത്രിയിൽ ഇവിടെ പറ്റില്ല അച്ഛനും മുത്തശ്ശിയും അവിടെ ഒറ്റക്കല്ലേ…..

കേശവൻ വേഗം കാർ ഇറക്കി., ദേവുവിനെ വീട്ടിൽ കൊണ്ട് എത്തിച്ചു…

ഡോർ തുറന്നു ഇറങ്ങാൻ നേരം കേശവൻ അവളുടെ അടുത്തേക്ക് വന്നു…..

ദേവു…..

എന്താ കേശാവേട്ട…

നിന്റെ അച്ഛനും ഞാനും തoബുരാനും എല്ലാം സമപ്രായക്കാരും കളി കൂട്ടുകാരും ആയിരുന്നു….. ആ സ്നേഹത്തിൽ ആണ് തമ്പുരാൻ എന്നെയും നിന്റെ അച്ഛനെയും കൂടെ തന്നെ നിർത്തിയത്..

നിന്റെ അച്ഛന് വയ്യാതെ വന്നപ്പോൾ അതാണ് മറ്റൊന്നും ആലോചിക്കാതെ നിന്നെ അവിടേക്കു ജോലിക്ക് ചെയ്തത്…. പക്ഷെ ഇപ്പോൾ ഉണ്ണുകുഞ്ഞും നീയുമായുള്ള അടുപ്പം കാണുമ്പോൾ.. അവർ തമ്പുരാക്കൻ മാർ എന്തും ആവും…

നിന്നെപ്പോലെ ഒരുമോൾ എനിക്കും ഉണ്ട്… പിന്നീട് മോൾക്ക്‌ വിഷമിക്കാൻ ഇട വരരുത്… കേശവേട്ടൻ പറയുന്നത് മോൾക്ക്‌ മനസ്സിലാവുന്നുണ്ടല്ലോ….. ഉണ്ണികുഞ്ഞിന്റെ അസുഖം മാറുമ്പോൾ…..

എനിക്ക് മനസ്സിലാവുന്നുണ്ട് കേശവേട്ട…….

അവൾ അതുപറഞ്ഞു അകത്തേക്ക് പോയി…

ഉറങ്ങാൻ കിടന്നിട്ടും അവൾക്കു ഉറക്കം കിട്ടിയില്ല.. കേശവേട്ടൻ പറയുന്നതുപോലെ ഉണ്ണിയേട്ടന്റെ അസുഖംകാരണം ആണ് ഇപ്പോൾ എന്നോടുള്ള സ്നേഹം…

ഉണ്ണിയേട്ടൻ സ്നേഹിച്ചിരുന്ന പെണ്ണിന്റെ മുഖഛായ എനിക്കുള്ളത് കൊണ്ടല്ലേ… എനിക്കും അതു അറിയാവുന്നതാണ്..

പക്ഷെ ചിലപ്പോൾ ഞാനും അറിയാതെ ഉണ്ണിയേട്ടന്റെ മുന്നിൽ….. എന്റെ ഉള്ളിലും ഉണ്ണിയേട്ടനോട് സ്നേഹമാണ്.. പക്ഷെ ഉണ്ണിയേട്ടന്റെ അസുഖം മാറുമ്പോൾ എന്നെ ഓർമ കാണുമോ… ഞാൻ ആരാണെന്നു തിരിച്ചറിയുമോ..

പിറ്റേന്ന് പതിവ് പോലെ ദേവു കോവിലകത്തെത്തി.. കുറെ അധികം കണക്കുകൾ നോക്കുവാൻ ഉണ്ടായിരുന്നു… ഓരോന്നായി അടുക്കുചിട്ടയോടും കൂടി ലാപ്പിൽ സേവ് ചെയ്ത്….. കഴിഞ്ഞു അവൾ നേരെ പാർവതിയുടെ അടുത്തേക്ക് പോയി…

കഴിഞ്ഞോ മോളെ ഇന്നത്തെ ജോലി…. അങ്ങനെ ജോലിയായിട്ടൊന്നും ഇല്ലമ്മേ കുറച്ചു വർക്ക്‌ പെന്റിങ് കാണിച്ചു അതു ക്ലിയർ ചെയ്തു…..

അല്ലമേ ഉണ്ണിയേട്ടൻ ഇന്ന് താഴേക്കു വന്നതേ ഇല്ലേ…

ഇല്ലല്ലോ മോളെ ഞാൻ കരുതി നീ അവനെ കണ്ടു കാണുമെന്നു..ഇല്ലമ്മേ ഞാൻ ഉണ്ണിയേട്ടനെ ഇന്ന് കണ്ടേ ഇല്ല..

ഞാൻ പോയി നോക്കിയിട്ട് വരാം അമ്മേ അല്ലെങ്കിൽ ഞാൻ വരുമ്പോൾ എന്റെ പിന്നാലെ കാണുന്നതാണ്. എന്തുകൊണ്ടോ അവളുടെ ഹൃദയം ക്രമം തെറ്റി അടിക്കാൻ തുടങ്ങി….

മുറി തുറന്നു അകത്തേക്ക് നോക്കുമ്പോൾ കണ്ടു കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുന്ന ഉണ്ണിയെ…

പാർവതിയും ദേവൂവും വേഗം ഉണ്ണിയുടെ അടുത്തേക്ക് ചെന്നു…. ഉണ്ണിക്കു പനി കൂടുതൽ ആണല്ലോ ദേവു.. വേഗം കേശവനോട് വണ്ടി ഇറക്കാൻ പറയാo ഹോസ്പിറ്റലിൽ എത്തിക്കാം…..

ഉണ്ണിയെയും താങ്ങി പിടിച്ചു ദേവൂവുംപാർവതിയും.. ഉണ്ണിക്കു ഇൻജെക്ഷൻ കൊടുത്തു.. ക്ഷീണം കൊണ്ട് ഒന്ന് മയങ്ങി…

ഡോക്ടർ ഉണ്ണിക്കു….

കുഴപ്പം ഒന്നുമില്ല പാർവതി എന്തായാലും ഇന്നിവിടെ കിടക്കട്ടെ നാളെ കുറച്ചു ചെക് അപ്പ്‌ ഒക്കെയുണ്ട് നടത്തിയിട്ടു വിടാം… ഇവിടെ ഉണ്ണിയുടെ സ്ഥിരം vip റൂം ഉണ്ടല്ലോ… ആരും കൂടെ വേണ്ട…..

ഡോക്ടർ ഉണ്ണി രാത്രിയിൽ പ്രശ്നം ഉണ്ടാക്കും…

അപ്പോൾ പിന്നെ ആരെങ്കിലും ഒരാൾ നിന്നാൽ മതി…..

പാർവതി നിന്നാൽ ഉണ്ണികേൾക്കുമോ…

ഉണ്ണി ആരെയും അനുസരിക്കില്ല… ദേവു വിനെ മാത്രെ ഉണ്ണി അനുസരിക്കു…..

എന്നാൽ ഈ കുട്ടി നിൽക്കട്ടെ….

ഞാൻ നിൽക്കാം അമ്മേ. അമ്മ രാവിലെ നേരത്തെ വന്നാൽ മതി.. കേശവൻ ചേട്ടനോട് ഒന്ന് വീടുവരെ പോകാൻ പറയണേ…
..
അതൊക്കെ ഞാൻ നോക്കിക്കോളാം… മോൾ സമാധാനമായി ഇരിക്ക്..

കഴിക്കാനുള്ളതെല്ലാം പാർവതികൊടുത്തു വിട്ടു.. ഉണ്ണിക്കു ഇപ്പോൾ പനി കുറച്ചു കുറവായി…..

രാത്രിയിൽ ഫുഡും കഴിച്ചു മെഡിസിനും കൊടുത്തിട്ടു ദേവു ബൈ സ്റ്റാൻഡർക്കുള്ള കട്ടിലിൽ കിടന്നു…

രാത്രിയിൽ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന ഉണ്ണിക്കു ആകെ പരവേഷം തോന്നി..അവൻ ദേവുവിനെ വിളിച്ചു.. അവൾ ഉണർന്നു ഉണ്ണിക്കടുത്തേക്ക് ചെന്നു…. അവന്റെ പനി വിട്ടകന്നിരുന്നു…….

ഉണ്ണിയേട്ടന്റെ പനിയൊക്കെ പോയി.. അതിന്റെ ക്ഷീണം ആണ്…. ഈ വെള്ളം കുടിക്കു.. എന്നിട്ട് ഉറങ്ങിക്കോളൂ….. ദേവു ac യുടെ കൂളിംഗ് കറക്റ്റ് ആക്കി വച്ചു. ഇനി ഉണ്ണിയേട്ടൻ കിടന്നോ….

എനിക്ക് പേടിയാണ്.. ദേവുകൂടി ഇവിടെ കിടക്കു……

ഞാൻ അവിടെ കിടക്കാം ഉണ്ണിയേട്ടാ..

എന്നാൽ ഞാനും അവിടെ കിടക്കാം….

അതു വേണ്ട ഉണ്ണിയേട്ടൻ കിടക്കു… ഉണ്ണി അനുസരണ ഉള്ള കുട്ടിയായി കിടന്നു… ദേവുവിന്റെ കൈ പിടിച്ചു അടുത്ത് കിടത്തി….

ആദ്യമായിട്ടാണ് ഇങ്ങനെ ദേവുവിന് ശരീരം വിറക്കുന്നതുപോലെ തോന്നി…..

ഉണ്ണി അവൾക്കഭിമുഖമായി തിരിഞ്ഞുകിടന്നു… അത്രയും അടുത്ത് ആദ്യമായി കാണുകയായിരുന്നു അവൾ അവനെ……

ഉണ്ണി അവന്റെ മുഖം അവളുട കഴുത്തിടുക്കിൽ ചേർത്തു വച്ചു. അവന്റെ ശ്വാസം അവളുടെ ശരീരത്തിൽ പതിച്ചപ്പോഴും അവന്റെ താടി അവളുടെ കഴുത്തിൽ ഉരസുമ്പോളും അവളുടെ ശരീരത്തിൽ ആകെ ഒരു തരിപ്പ് പടരുന്നതായി അവൾക്കു തോന്നി…….

ഉണ്ണി അവളെ ചേർത്തു പിടിച്ചു… അവളുടെ മുഖത്തേക്ക് നോക്കി…. ദേവു എനിക്ക് ഉമ്മതന്നില്ലല്ലോ…. അതു ഉണ്ണിയേട്ടൻ എന്നെ വിട് എനിക്ക് ശ്വാസം മുട്ടുന്നു……

അവൾ അവനെ വിടുവിക്കാൻ ശ്രമിക്കുംതോറും അവന്റെ പിടുത്തം മുറുകികൊണ്ടിരുന്നു..

അവളുടെ കണ്ണുകളും മൂക്കിൻതുമ്പുo ചുവന്ന ചുണ്ടുകളും അവൻ കണ്ണിമചിമ്മാതെ നോക്കി…. ദേവുവിനെ ചേർത്തു പിടിച്ചു അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു…..

ഒരു നിമിഷം പിടഞ്ഞു പോയി അവൾ അവളുടെ ശ്രമം മുഴുവൻ വിഭലമാക്കി ഉണ്ണി അവളെ ചുംബിച്ചു… ഒടുവിൽ അവളും അതിൽ പങ്കുചേരുന്നു…… ഒരു വീണയിൽ തന്ദ്രികൾ മീട്ടും പോലെ അവളിലെ പെണ്ണിനെ അവൻ പതിയെ പതിയെ തോട്ടു ണർത്തി….

ഒടുവിൽ ഒരു ചെറു നോവോടെ അവളിലേക്ക് അവൻ ഒരു മഴയായിപെയ്തു തോർന്നു….., തളർന്നു അവളുടെ മാറിലേക്ക് വീഴും മുൻപ് അവളുടെ കണ്ണുനീർ കണങ്ങൾ അവൻ ചുണ്ടുകളിൽ ഒപ്പി….

മുഖം മുഴുവൻ ചുംബന പൂക്കൾകൊണ്ട് നിറച്ചു….. അവളുടെ ന ഗ്നതയെ മൂടി ഇട്ടു…….അവളെയും ചേർത്തു പിടിച്ചു ഉണ്ണി ഉറക്കത്തിലേക്ക് വഴുതി വീണു…..

തെറ്റാണു സംഭവിച്ചത് പക്ഷെ ഉണ്ണിയേട്ടനും ഒത്തു ഈ നിമിഷം താനും ആഗ്രഹിച്ചിരുന്നില്ലേ…. രണ്ടുപേർക്കും ഇതിൽ തുല്യാ പങ്കാളിത്തം ആണ്.. ഒരിക്കലും ഉണ്ണിയേട്ടനെ കുറ്റംപറയാൻ കഴിയില്ല…….

അവൾ വേഗം ഡ്രസ്സ്‌ മാറി ഫ്രഷ് ആയിവന്നു….

ഡോക്ടർ വന്നു ചെക് അപ്പ്‌ ഒക്കെ ചെയ്തു…

വർമ്മയും പാർവതിയും കൂടിയാണ് ഡോക്ടരെ കാണുവാൻ പോയത്…. ഉണ്ണിക്കു നല്ല മാറ്റo ഉണ്ട്…

ഇനിയും മെഡിസിൻ കഴിക്കേണ്ട ആവശ്യം ഇല്ല.. ഞാൻ ഇന്നലെ മുതൽ ശ്രദ്ധിക്കുന്നതാണ് ആണ് കുട്ടി അതു ആരാണ്…..

ഇത്രയും കേറിങ് ഉള്ള… ചെറിയ കാര്യങ്ങൾ പോലും വളരെ സ്മൂക്ഷമായി മനസിലാക്കി ഉണ്ണിയോട് പെരുമാറുന്നു. ആണ് കുട്ടിയുടെ പ്രെസ്സെൻസ് ആണ് ഉണ്ണിയുടെ ഈ സ്പീഡ് റിക്കവറിക്കു കാരണം….

ഇതുപോലെ ഒരു കുട്ടിയാണ് അവന്റെ ജീവിതത്തിന്റെ ഭാഗ്o ആകേണ്ടത്…… ഉണ്ണിക്കു ഒരു വിവാഹം അതു ഉടനെ വേണം.. ഉണ്ണിക്കു അതൊരു നല്ല മാറ്റം ആകും…

ദേവു ഞങ്ങളുടെ കുടുംബത്തിൽ ഒരു അംഗത്തെ പോലെ ആണ് അവൾക്കു സമ്മതം ആണെങ്കിൽ…..

ആ കുട്ടിയെ മനസ്സിൽ കണ്ടാണ് ഞാൻ പറഞ്ഞത്.. അവൾക്കു മാത്രെ ഉണ്ണിയെ ഇത്രയും സ്നേഹിക്കാൻ കഴിയു….

പിന്നെല്ലാം വളരെ പെട്ടെന്ന് ആയിരുന്നു… ഉണ്ണിയുടെയും ദേവുവിന്റെയും വിവാഹം കഴിഞ്ഞു…. നല്ല രീതിയിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്……

എപ്പോഴും എന്തിനും ദേവു പിന്നാലെ നടക്കണം… രണ്ടു മൂന്ന് ദിവസം ആയി ദേവുവിന് ആകെ ക്ഷീണം ആണ്.. കലണ്ടർ നോക്കിയപ്പോൾ ഡേറ്റ് മാറിയിട്ട് ദിവസങ്ങൾ ആയി… ഉണ്ണി നല്ല ഉറക്കം ആണ്.

ദേവു പാർവതിയോട് മെഡിക്കൽ ഷോപ്പ് വരെ പോയിട്ട് വരാം എന്നുപറഞ്ഞു ഇറങ്ങിയതാണ്…

മെഡിക്കൽ ഷോപ്പിൽ നിന്നും തിരികെ വീട്ടിൽ എത്തുമ്പോൾ ആണ് ഉണ്ണി കാറുമായി പുറത്തേക്കു പോയി എന്ന്‌ അറിയുന്നത്… തളർന്നു വീണു പോകും എന്നായപ്പോൾ അവൾ നിലത്തേക്ക് ഊർന്നിരുന്നു……

പാർവതിക്കൊപ്പം കാറിൽ ഇരിക്കുമ്പോൾ ഒന്നേ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നുള്ളു ഉണ്ണിയേട്ടന് ഒന്നും വരുത്തല്ലേ മഹാദേവ…….

ഹോസ്പിറ്റലിൽ നിൽക്കുമ്പോൾ അവൾക്കു തീചൂളയിൽ നിൽക്കുന്നപോലെ തോന്നി..

ഡോക്ടർ ഉണ്ണി…. വർമ്മ ഡോക്ടരുടെ അടുത്ത് തൊഴുകയ്യുമായി നിന്നു….

ആക്‌സിഡന്റിൽ തലയ്ക്കു അടി പറ്റിയിട്ടുണ്ട്.. ചിലപ്പോൾ പഴയ ഓർമ്മകൾ തിരിച്ചു വന്നെന്നു വരാം… ഇല്ലെങ്കിൽ ഓർമ്മകൾ നശിച്ച ആരെയും തിരിച്ചറിയാൻ കഴിയാതെ കിടക്കുന്ന ഒരു ഉണ്ണിയും ആകാം.. എന്തായാലും ദൈവത്തോട് പ്രാർത്ഥിക്കാം……..

ഉണ്ണിക്കു ബോധം വീണു…. റൂമിലേക്ക്‌ മാറുമ്പോൾ കയറി കാണാം…. പാർവതികൊപ്പം നടക്കുമ്പോൾ താനേതോ ഗർത്തത്തിൽ അകപ്പെടുന്നത് പോലെ ദേവുവിന് തോന്നി……

തലയിൽ മുഴുവൻ വച്ചുകെട്ടുമായി കണ്ണുതുറന്നു മുകളിലേക്കു നോക്കി കിടക്കുന്ന ഉണ്ണിക്കടുത്തേക്കു നടക്കുമ്പോൾ പലപ്പോഴും കാലുകൾ വേച്ചുപോകുന്നത് ദേവു അറിഞ്ഞു

അപ്പോഴെല്ലാം അവളെ ചേർത്തു പിടിച്ചു കൂടെ തന്നെ വർമ്മയും പാർവതിയും ഉണ്ടായിരുന്നു……

മോനെ ഉണ്ണി…….. ഗുഹക്കുള്ളിൽ നിന്നെന്ന പോലെയുള്ള ആണ് വിളി ഒച്ച കേട്ടു ഉണ്ണി പതിയെ മുഖം തിരിച്ചു നോക്കി….. മുന്നിൽ നിൽക്കുന്നവരെ മാറി മാറി നോക്കി..

ഒടുവിൽ ആണ് നോട്ടം ഒരുവളിൽ മാത്രം ആയി ഒതുങ്ങി….. ആ കണ്ണുകൾ മാത്രമായി അവന്റെ ഉള്ളിൽ ആക്‌സിഡന്റ് നടക്കുമ്പോൾ ആണ് മുഖം മാത്രമായിരുന്നു മനസ്സിൽ

കരഞ്ഞു വീർത്തകണ്ണ്കളും വിതുമ്പൽ കടിച്ചോതുക്കുന്ന ചുണ്ടുകളും കഴുത്തിലെ മാലയിൽ തൂങ്ങിയാടുന്ന താലിയിൽ ഋഷി എന്നാ പേര് കണ്ടു ആണ് കണ്ണുകൾ വിടർന്നു……….

അച്ഛാ… അമ്മേ… ഇത്…… ഇത്.. ഞാൻ കെട്ടിയ താലി ആണോ……. ഇതാണോ…. എന്റെ…….

വാക്കുകൾ ഇടമുറിഞ്ഞു……

ഉണ്ണി സ്‌ട്രെയിൻ ചെയ്യേണ്ട സാവധാനം എല്ലാം ഓർത്തു എടുത്താൽ മതി……

ഇത് ദേവു ഉണ്ണിയുടെ വൈഫ്‌ ആണ്…..

ഡോക്ടർ പുറത്തേക്കു ഇറങ്ങുമ്പോൾ വർമ്മയും പാർവതിയും അവിടെ നിന്നും മാറി….

ഉണ്ണിയേട്ടാ… ദേവൂനെ ഓർമയില്ലേ… ഒച്ച ഇടാറാതിരിക്കാൻ അവൾ പാടുപെട്ടു….

ചെറിയ പുഞ്ചിരി മാത്രമായിരുന്നു അതിനുള്ള മറുപടി…….. അവന്റെ കൈകൾ പതിയെ അവളുടെ വിരലുകളുമായി കൊരുത്തു… എത്ര നാളായി നമ്മുടെ വിവാഹം കഴിഞ്ഞിട്ട്…..

ആറു മാസമായി ഉണ്ണിയേട്ടന് ഓർമ്മയുണ്ടോ…

ഇല്ലെന്നു ഉണ്ണി തലയാട്ടി……

ഒരാഴ്ച കഴിഞ്ഞു ഡിസ്ചാർജ് വാങ്ങി കോവിലകത്തെത്തി… പിന്നെ കുറച്ചു ദിവസം വിവാഹ ആൽബം വീഡിയോ ഒക്കെ കണ്ടു ഉണ്ണി……

ഇന്നാണ് ചെക്കപ്പ് ഡേറ്റ് ഡോക്ടർ നോക്കി കുഴപ്പം ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി.. ഉണ്ണിയുടെ മെഡിസിൻ എല്ലാം ഒഴിവാക്കി… രാത്രിയിൽ ഉണ്ണി ദേവുവിനെയും കാത്തിരുന്നു….

ഉണ്ണിയേട്ടൻ ഉറങ്ങിയില്ലേ……

ഇല്ലല്ലോ.. ഇന്നുഞാൻ എന്റെ ദേവൂട്ടിയെ ഒന്ന് സ്നേഹിക്കും ഇത്രയും നാൾ മരുന്നും ചെക്കപ്പ് എന്നൊക്കെ പറഞ്ഞു…. ഇനി അതു പറ്റില്ല..

അവളെ ചുറ്റിപ്പിടിച്ചു നെഞ്ചിലേക്ക് ചേർത്തു ചുണ്ടുകളിൽ അമർത്തി ചുംബിച്ചു… ഉണ്ണി..

കൈ വിരലുകൾ അനുസരണ ഇല്ലാതെ ചലിച്ചപ്പോൾ അവൾ ആണ് കൈകൾ പിടിച്ചു….. അവനിൽ നിന്നും അകന്നു മാറി…… പിന്നാലെ വന്ന ഉണ്ണിയുടെ കൈകളിൽ മേശയുടെ ഡ്രായിൽ നിന്നും ഒരു പാക്കറ്റ് കയ്യിൽ വെച്ച് കൊടുത്തു..

അത് പുറത്തേക്കെടുത്ത് നോക്കിയ ഉണ്ണിയുടെ കണ്ണുകൾ രണ്ടും വികസിച്ചു… ആ പ്രഗ്നൻസി കിറ്റിലെ ചുവന്ന വരകൾ അവന്റെ സന്തോഷം ഇരട്ടിയാക്കി…..

ഇത് വാങ്ങുന്നതിനു വേണ്ടി ഞാൻ പുറത്തു പോയിരുന്നു അപ്പോഴാണ് ഉണ്ണിയേട്ടൻ കാറുമായി പുറത്തേക്ക് പോയത്…. ഉണ്ണി ഏട്ടനോട് ഓടി ഇത് പറയാൻ വന്നപ്പോഴാണ് ഉണ്ണിയേട്ടനു ആക്സിഡന്റ് ആയത്…..

ഉണ്ണിക്ക് സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു.. ദേവു….. ഇതെന്താ നീ പറയാത്തെ.. ഉണ്ണിയേട്ടൻ ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ പറയാമെന്നു കരുതി…………

എന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല………… ഉണ്ണി ദേവുവിനെ ചേർത്തുപിടിച്ചു……. ദൈവങ്ങൾക്ക് നന്ദി പറഞ്ഞു തിരികെ നൽകിയ ജീവിതത്തിനു…..

Leave a Reply

Your email address will not be published. Required fields are marked *