(രചന: തെസ്നി)
“ ഉപ്പ ഈ വീട് എന്റെ പേരിൽ എഴുതിത്തരണം”
എന്ന് മരുമകൾ ആവശ്യപ്പെട്ടത് കേട്ട് അയാൾ അവളെ നോക്കി.. മകൻ മരിച്ചു ഒരു വർഷം ആവുന്നതേയുള്ളൂ അപ്പോഴാണ് അവളുടെ ആവശ്യം…
“”‘ ഇപ്പോ എന്തേ നാജിയ അനക്ക് ഇങ്ങനെ തോന്നാൻ “”എന്ന് ചോദിച്ചു ഉപ്പ…
“”” ഇങ്ങക്ക് അറിയാലോ എനിക്ക് രണ്ട് കുഞ്ഞ് കുട്ടികളാണ് എന്ന്…. ഇക്ക ഞങ്ങളെ വിട്ടു പോയി… ഇനി ഞങ്ങൾക്ക് ഉള്ളത് ഈ വീട് മാത്രമാണ്…
മറ്റാരെങ്കിലും അവകാശവും പറഞ്ഞു വന്നാൽ ഞാൻ ഈ കുട്ടികളെ കൊണ്ട് പടിയിറങ്ങേണ്ടി വരും. അതുകൊണ്ടാണ് ഞാൻ എന്റെ പേരിലേക്ക് ഈ വീട് എഴുതിത്തരാൻ ഞാൻ പറഞ്ഞത്…
പിന്നെ ഈ വീട് റാഫിക്കക്ക് ഉള്ളതാണെന്ന് ഉപ്പ പണ്ട് പറഞ്ഞിരുന്നില്ലേ…. ഇപ്പോ അവരുടെ കുട്ടികൾക്ക് കൊടുക്കുന്നു എന്ന് കരുതിയാൽ മതി… “”””
അവൾ പറഞ്ഞു നിർത്തി…
“”ആരാ ഇപ്പോ ഇതിന് അവകാശം പറഞ്ഞോണ്ട് വന്നേ?? അനക്കും കുട്ട്യോൾക്കും തന്നെയാ ഈ വീട്.. അതിന് ഇനി ഒരു മാറ്റോം കാണില്ല “”””
ഇബ്രാഹിം തറപ്പിച്ചു തന്നെ പറഞ്ഞു അവളോട്..
“””വാക്കാലെ പറഞ്ഞല്ലേ ഉള്ളൂ ഉപ്പ… എഴുതിട്ടൊന്നും ഇല്ലാലോ.. വാക്ക് ആർക്കും എപ്പോ വേണെങ്കിലും മാറ്റാ..
നാളെ വേറെ ആരേലും അവകാശം ഉന്നയിച്ചു വന്നാൽ ഈ പൊടി കൊച്ചുങ്ങളെ കൂട്ടി ഞാൻ എവടെ പോകും… ഇന്റെ വീട്ടിലേ സ്ഥിതി ഇങ്ങക്ക് അറീലെ.. അവിടെക്ക് പോകാൻ കഴീല്ല”
അവൾ പറയുന്നതിലും കാര്യമുണ്ടെന്നു തോന്നി ഇബ്രാഹിമിന്… അയാൾ തന്റെ ചാരുകസേരയിൽ നീണ്ട് കിടന്നു….
മൂന്നു മക്കളായിരുന്നു തനിക്ക്…
മൂത്തത് രണ്ടും പെൺകുട്ടികളാണ് ഇളയതായിരുന്നു റാഫി…
മൂത്ത രണ്ട് പെൺകുട്ടികൾ ആയപ്പോൾ ഒരു മോൻ വേണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. അങ്ങനെ കിട്ടിയതാണ് അവനെ അതുകൊണ്ടുതന്നെ മൂത്തമക്കളെക്കാൾ ഒരല്പം പരിഗണന അവന് കൂടുതൽ കൊടുത്തിരുന്നു…
തിന്മകൾക്കും അവൻ എന്നുവച്ചാൽ ജീവനായിരുന്നു കുഞ്ഞനിയനേ ഒരു മകനെ പോലെ അവരും കണ്ടു…
അതുകൊണ്ടാണ് അവൻ ഒരു പ്രണയമുണ്ട് എന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അവളെ കല്യാണം കഴിപ്പിച്ച് കൊടുത്തത് ..
ആർക്കും ആ ബന്ധത്തോട് വലിയ യോജിപ്പില്ലായിരുന്നു…. നാജിയ എന്നായിരുന്നു അവളുടെ പേര്..
ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഉപ്പ ചെറുതിലെ അവളെയും ഉമ്മയെയും ഉപേക്ഷിച്ചു പോയതാണ് ഉമ്മ അവരുടെ വീട്ടുകാരുമായി ഒക്കെ വഴക്കിട്ട് പിണങ്ങി നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ഉമ്മയും മകളും ഒറ്റപ്പെട്ട് ഒരു വീട്ടിലാണ് താമസം…
റാഫിക്ക് ടൗണിൽ തുണിക്കട ആയിരുന്നു, അവിടെ ജോലിക്കായി വന്നതാണ് നാജിയ.. അത് പ്രണയം ആയി…
റാഫി അവളെ മതി എന്ന് ഒറ്റ ക്കാലിൽ നിന്നു..
അവന്റെ മനസ് വിഷമിപ്പിക്കണ്ട എന്ന് കരുതി എല്ലാരും സമ്മതിച്ചു..
അങ്ങനെ വിവാഹം നടന്നു..
വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു.. അവർ തമ്മിൽ, ഇടക്ക് എല്ലായിടത്തും ഉള്ള പൊട്ടിത്തെറികൾ പോലെ.. റാഫി അവളെ പോന്നു പോലെ നോക്കി.. രണ്ട് കുഞ്ഞുങ്ങളും…
പക്ഷേ പെണ്മക്കൾ വരുന്നതും നിൽക്കുന്നതും ഒന്നും നാജിയക്ക് ഇഷ്ടം ആയിരുന്നില്ല…
അവൾ അവർ വന്നാൽ മുഖം കേറ്റി പിടിച്ചു നടക്കും…
അത് കാണുമ്പോ അവർക്ക് ആകെ വിഷമം ആവും.. റാഫി പക്ഷേ ഇതൊന്നും അറിഞ്ഞില്ല… പെങ്ങന്മാർ വരുക എന്ന് പറഞ്ഞാൽ അയാൾക്ക് ഒരു ഉത്സവം ആണ്… അവര്ക് ഇഷ്ട്ടം ഉള്ളതൊക്കെ വാങ്ങി കൊണ്ട് വരും…
അത് കൊണ്ട് തന്നെ റാഫിക്കായി അവർ വന്നു..
പെട്ടെന്നാണ് എല്ലാവരെയും സങ്കടത്തിൽ ആഴ്ത്തി ആ വാർത്ത കേട്ടത്…
റാഫി പോയെന്ന്… രാത്രി അത്താഴം കഴിഞ്ഞു കിടന്നതാണ് രാവിലെ നാജിയ നോക്കുമ്പോ മരിച്ചിരുന്നുവത്രേ…
ഹൃദയാഘാതം എന്നാണ് പ്രാത്ഥമിക നിഗമനം…
ഡോക്ടർ പോസ്റ്റ്മോർട്ടം വേണോ എന്ന് ചോദിച്ചപ്പോൾ എല്ലാരും വേണ്ട എന്ന് പറഞ്ഞു…
അതുകൊണ്ട് കാർഡിയാക് അറസ്റ്റ് എന്ന് രേഖപ്പെടുത്തി ബോഡി വിട്ടു കൊടുത്തു…
നാജിയ വലിയ വായിൽ കരഞ്ഞു…
എല്ലാരും അത് കണ്ട് വേദനിച്ചു.. പാവം ഏറെ ചെറുപ്പം.. ഒന്നിച്ചു ജീവിച്ചു കൊതി പോലും തീർന്നു കാണില്ല…
എല്ലാവർക്കും അവളോട് പാവം തോന്നി…
റാഫിയുടെ ഉപ്പയും ഉറപ്പ് കൊടുത്തു.. ഓന്റെ ഭാര്യയും കുട്ട്യോളും പട്ടിണി കിടക്കില്ല, ഇന്റെ മോളെ പോലെ തന്നെയാ നീയും എന്ന്…
അങ്ങനെ ഉള്ളപ്പോൾ ആണ് അവളുടെ ആവശ്യം.. രണ്ട് മൂത്ത പെങ്ങന്മാർക്ക് സ്വത്ത് എഴുതി വെക്കുമോ എന്ന ഭയം ആവും അവളെ കൊണ്ടിത് പറയിപ്പിച്ചത് എന്നാണ് ഉപ്പ കരുതിയത്….
എന്നാൽ ഒരു ദിവസം രാത്രി ആരോ സംസാരിക്കും പോലെ തോന്നിയിട്ടാണ് മുറിയിൽ നിന്നും പുറത്തേക്ക് വന്നത്…
ഒന്ന് നാജിയ ആയിരുന്നു… പിന്നെ ആരോ….
എന്താ എന്നറിയാതെ നോക്കി അപ്പോൾ കണ്ടു അവളുടെ തന്നെ ഒരു ബന്ധുവിനെ..
“””സംശയം ഒന്നും ഇല്ലല്ലോ””
എന്ന് അയാൾ ചോദിക്കുന്നുണ്ട് അതിന് ഇല്ല എന്നവൾ മറുപടിയും പറയുന്നുണ്ട്…
അത് കണ്ടപ്പോൾ ഇബ്രാഹിം ആകെ വല്ലാണ്ടായി മനസ്സിൽ എന്തൊക്കെയോ സംശയം കുനിഞ്ഞു കൂടി….
അയാൾ പെണ്മക്കളോട് പറഞ്ഞു..
അവർ കൂടി പറഞ്ഞിട്ടാണ് മകന്റെ മൃതദേഹം വീണ്ടും പരിശോധനക്ക് എടുത്തത്…
അതിൽ തെളിഞ്ഞിരുന്നു എന്തോ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഉള്ള ഹൃദയഘാതം ആണ് എന്ന്…
എല്ലാം പതുക്കെ ഉരുതിരിഞ്ഞു വന്നു..
പോലീസ് നാജിയയെ ചോദ്യം ചെയ്തു… ആദ്യം സമ്മതിക്കാതെ ഇരുന്നവൾ പറഞ്ഞു… തന്റെ കാമുകന്റെ നിർദേശപ്രകാരം ചെയ്തതാണ് എല്ലാം എന്ന്..
അവളുടെ അകന്ന ഒരു ബന്ധുവുമായി വിവാഹത്തിന് മുന്നേ ഉള്ള ബന്ധം ആയിരുന്നത്രെ…
ഇത് പുളിങ്കൊമ്പ് അയ്യത് കൊണ്ട് ഇങ്ങോട്ട് ചാടിയതാണ്… ഇനി ഇയാളെ ഒഴിവാക്കി അയാളോടൊപ്പം പോണം സ്വത്തും വേണം അതിനയാണ് അയാളെ ഒരു തരം വിഷം കൊടുത്ത് കൊന്നത്…
പെട്ടെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള വിഷം ആണത്രേ ഉപയോഗിച്ചത്… പെട്ടെന്ന് ഹാർട് അറ്റാക് അന്നേനെ തോന്നൂ..
പക്ഷേ എന്തോ ഒരു ഭാഗ്യം കൊണ്ട് എല്ലാം കലങ്ങി തെളിഞ്ഞു…
അവൾക്ക് തൂക്കു കയർ കൊടുക്കണം എന്ന് ആ ഉപ്പ കോടതിയിൽ പറഞ്ഞു..
അത്രക്ക് ന്റെ മോൻ ഓളെ സ്നേഹിച്ചു…
അതിന് ഓള് കൂലി കൊടുത്തതാ ഓന്റെ ഉയിരേടുത്തിട്ട്.. അതോണ്ട് ഓളെ തൂക്കി കൊല്ലണം എന്ന് പറഞ്ഞു ഇബ്രാഹിം…
കോടതി അവളെ ജീവപര്യന്തം വിധിച്ചു…
മക്കൾ വീണ്ടും അനാഥരായി… അവരെ നോക്കി ഉപ്പ പറഞ്ഞു ഇനി ഞാൻ നോക്കിക്കോളാം ഇങ്ങളെ എന്ന്…
സ്നേഹിക്കുന്നോന്റെ ഉയിര് തച്ചു കെടുത്തിയ ഓൾടെ മക്കളായി നിങ്ങൾ വളരരുത്…
ന്റെ റാഫി ടെ ചോര ആണേൽ ഞാൻ വളർത്തും പോന്നു പോലെ എന്ന്… പറഞ്ഞു അയാൾ ഏറ്റെടുത്തു കുഞ്ഞുങ്ങളെ…