ഇനി ഞാൻ കല്യാണം കഴിക്കാതെ നിൽക്കുന്നത് ശ്രീയേട്ടന് ഒരു ബുദ്ധിമുട്ടാണെന്ന് തോന്നി അച്ഛനോട് പറഞ്ഞു വേറെ ആരെങ്കിലുമായി എന്റെ കല്യാണം നടത്താൻ നോക്കിയാൽ പിന്നെ നിങ്ങൾ എന്നെ ജീവനോടെ കാണില്ല.

(രചന: വരുണിക വരുണി)

“”ഇഷ്ടം പറഞ്ഞു പുറകിൽ നടക്കാൻ ഞാൻ ഇല്ലാതെ വരുന്ന നിമിഷം ഏട്ടൻ അറിയും എന്റെ വില. ഇനി ഒരു ശല്യത്തിന് ഞാൻ വരില്ല.

നാളെയാണ് ബാംഗ്ലൂർക്കുള്ള എന്റെ ബസ്. കഴിഞ്ഞ ദിവസം ഏട്ടൻ അമ്മായിയോട് പറയുന്നത് ഞാൻ കേട്ടിരുന്നു. ഇങ്ങനെ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു പുറകിൽ നടക്കുന്നത് എന്റെ തമാശയായിരിക്കും.

ചിലപ്പോൾ എനിക്ക് ഏട്ടൻ ഒരു ടൈം പാസ്സ് മാത്രമാണെങ്കിലോ പോലും.
അല്ലെങ്കിൽ അങ്ങനെയാണോ ഏട്ടൻ എന്നെ മനസിൽ കണ്ടിരിക്കുന്നത്???

ഒരുപാട് ആഗ്രഹിച്ചാണ് ഞാൻ മെഡിസിൻ പഠിക്കാൻ അവിടെ പോയത്.

ഓർമവെച്ച നാൾ മുതലുള്ള ഇഷ്ടം അങ്ങനെ പെട്ടെന്നൊന്നും മനസ്സിൽ നിന്ന് പോകില്ലല്ലോ. അത് കൊണ്ട് മാത്രമാണ് വീണ്ടും വീണ്ടും ഇങ്ങനെ പുറകിൽ നടന്നത്.

പക്ഷെ ഈ മനസ്സിൽ എനിക്ക് ഒരു സ്ഥാനവുമില്ലെന്ന് അറിഞ്ഞപ്പോൾ വല്ലാതെ വേദനിക്കുന്നു… ഇഷ്ടം ഒരിക്കലും പിടിച്ചു വാങ്ങേണ്ട ഒന്നല്ല. ഇനി ഞാനായിട്ട് ഏട്ടന്റെ പുറകിൽ വരികയുമില്ല.

പക്ഷെ നിങ്ങളുടെ സ്ഥാനത്തു വേറൊരാളെ കാണാൻ എനിക്ക് കഴിയില്ല. അത് ഒരുപക്ഷെ എന്റെ മാത്രം സ്വർത്ഥതയാണ്. ഇതിന്റെ പേരിൽ ഒരു പ്രശ്നത്തിനും വരില്ല ഈ ദേവു.

പിന്നെ ഒരു കാര്യം. ഇനി ഞാൻ കല്യാണം കഴിക്കാതെ നിൽക്കുന്നത് ശ്രീയേട്ടന് ഒരു ബുദ്ധിമുട്ടാണെന്ന് തോന്നി

അച്ഛനോട് പറഞ്ഞു വേറെ ആരെങ്കിലുമായി എന്റെ കല്യാണം നടത്താൻ നോക്കിയാൽ പിന്നെ നിങ്ങൾ എന്നെ ജീവനോടെ കാണില്ല. അത് കൂടെ ഓർമ വെച്ചോ…. “”

ഇത്ര മാത്രം പറഞ്ഞു കണ്ണിരോടെ വീട് വിട്ടു ഇറങ്ങുന്ന പെണ്ണിനെ അവൻ പകപ്പോടെ നോക്കി…

അറിയാമായിരുന്നു. അവൾക്ക് തന്നെ ഇഷ്ടമാണെന്ന്. പക്ഷെ അത് ഇത്രത്തോളം ആഴത്തിലുള്ളതാണെന് താൻ അറിഞ്ഞില്ല.

അല്ലെങ്കിൽ അറിയാൻ ശ്രമിച്ചില്ല. എന്നും കുട്ടികളിയായി നടക്കുന്നവളുടെ ഒരു തമാശയായി മാത്രമേ ഇതിനെയും താൻ കണ്ടിരുന്നുള്ളു.

“”ഇത്രയും പറയണ്ടാരുന്നു ശ്രീ. നീ ഒരു ബാങ്ക് ഉദ്യോഗസ്ഥാനല്ലേ. അതിന്റ പക്വതയെങ്കിലും വാക്കുകളിൽ കാണിക്കമായിരുന്നു….””

പുറകിൽ നിന്ന് അമ്മയുടെ വാക്കുകൾ കേട്ടതും അവൻ അവരെ നോക്കി കണ്ണുരുട്ടി…

“”ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ. അവൾക്ക് ഞാൻ വെറുമൊരു കുട്ടികളിയാണെങ്കിൽ എന്നല്ലേ ചോദിച്ചേ…

അതിന് ആ കുട്ടിതേവാങ്ക് ഇത്രയധികം അർത്ഥം കണ്ട് പിടിക്കുമെന്ന് ഞാൻ കരുതിയില്ല. അവളും അവളുടെ അമ്മുമ്മടെ പ്രണയവും.

നോക്കാം ഇത് എവിടെ വരെ പോകുമെന്ന്. ഒരു രണ്ട് വർഷം കഴിഞ്ഞും അവൾക്ക് ഈ സ്നേഹം എന്നോട് ഉണ്ടെങ്കിൽ, അവളുടെ ക്ലാസ്സ്‌ എല്ലാം കഴിഞ്ഞ ശേഷം മാമനോട് ഞാൻ ചോദിക്കാം..

ദേവുവിനെ എനിക്ക് തരുമോ എന്ന്. അത് വരെ ഇവിടെ നടന്ന കാര്യം നമ്മളല്ലാതെ വേറെ ആരും അറിയണ്ട അമ്മേ…””

“”നിന്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ പിന്നെ അതിൽ ഞാൻ എന്ത് പറയാനാണ്. അങ്ങനെ തന്നെ നടക്കട്ടെ. അവസാനം രണ്ട് പേരും വിഷമിക്കരുത്.

എനിക്ക് അത്ര മാത്രം പറയാനുള്ളൂ. കാരണം നിങ്ങൾ രണ്ടു എന്റെ കുട്ടികളാണ്. ഒരാളെ ഞാൻ പ്രസവിച്ചതാണെങ്കിൽ ഒരാൾ കർമം കൊണ്ട് മകളായവൾ.

പിന്നെ അമ്മയുടെ ഉള്ളിലും നിങ്ങൾ തമ്മിൽ ഒന്നാകണം എന്നൊരു ആഗ്രഹം ഉണ്ടെന്ന് കൂട്ടിക്കോ. ഇനി ഇതിന്റെ ദേഷ്യത്തിൽ അവൾ വേറെ കല്യാണത്തിന് സമ്മതിക്കുമോ മോനെ.???””

“”അമ്മയ്ക്ക് ആ പോയ ആറ്റം ബോംബിനെ അറിയാത്തത് കൊണ്ടാണ്. ഇന്ന് ഇത്ര ഡയലോഗ് അടിച്ചവൾ രണ്ട് ദിവസം കഴിയുമ്പോൾ വീണ്ടും എന്നെ ഫോൺ വിളിച്ചു അടിയിടും.

നിങ്ങൾക്ക് എന്താ മനുഷ്യാ എന്നെ ലവ് ചെയ്താൽ എന്നും ചോദിച്ചു… അവളോട് അടിയിടാനെല്ലാം എനിക്ക് ഇഷ്ടമാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു പേടിയാണ്…

പ്രായത്തിന്റെ എടുത്തു ചാട്ടം ആണെങ്കിൽ അത് ഭാവിയിൽ വേദന മാത്രമായിരിക്കും രണ്ട് പേർക്കും നൽകുന്നത്. അത് കൊണ്ട് തത്കാലം ഇങ്ങനെ തന്നെ മുന്നോട്ട് നടക്കട്ടെ.. ബാക്കി നമുക്ക് പിന്നെ ആലോചിക്കാം….””

ഇതും പറഞ്ഞു ശ്രീ അകത്തേക്ക് കയറി പോയതും ഇനി പറഞ്ഞിട്ടും കാര്യമില്ലെന്ന പോലെ അമ്മ അടുക്കള പണിയിലേക്ക് തിരിഞ്ഞു………

“”ദുഷ്ടനാണ്… ദുഷ്ടൻ… പണ്ട് സ്കൂളിൽ ആരെങ്കിലും എനിക്ക് ലവ് ലെറ്റർ തരുമ്പോൾ അവരെ ഭീഷണിപ്പെടുത്താനും,

സ്കൂൾ വിട്ടു വരുമ്പോൾ വലിയ അവകാശം പോലെ കൈയിൽ പിടിച്ചു നടക്കാനും മറ്റും നല്ല മിടുക്കയിരുന്നെല്ലോ…

എന്നിട്ട് ഞാൻ ഒന്ന് ഐ ലവ് യു പറഞ്ഞപ്പോൾ അങ്ങേർക്ക് പിടിച്ചില്ല… നോക്കിക്കോ… നിങ്ങളെ തന്നെ കെട്ടി, എന്റെ മൂന്ന് മക്കളുടെ കൊച്ചിന്റെ അച്ഛനാക്കിയില്ലെങ്കിൽ എന്റെ പേര് ദേവൂന്നല്ല….””

രാത്രിയിൽ ഏറെ നേരം കരഞ്ഞതിന് ശേഷം ഇങ്ങനെ പലതും സ്വയം പറഞ്ഞിരുന്നവൾ പെട്ടെന്നാണ് നാളെ തിരിച്ചു ബാംഗ്ലൂർ പോകുന്ന കാര്യം ഓർത്തത്…

ബാഗ് എല്ലാം പാക്ക് ചെയ്തു ഉറങ്ങാൻ കിടന്നപ്പോഴും അവളുടെ മനസ്സിൽ തന്റെ ശ്രീയേട്ടൻ മാത്രമായിരുന്നു…….

ട്രെയിനിന്റെ സമയമായപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ കണ്ടു കാറുമായി തന്നെ കാത്തു കിടക്കുന്നവനെ… അത് കണ്ടപ്പോൾ ദേഷ്യം വന്നെങ്കിലും ഒന്നും മിണ്ടാതെ പുറകിൽ കയറി….

രണ്ട് പേരും ഒന്നും തന്നെ മിണ്ടിയില്ല… ആരോടോ ഉള്ള വാശി പോലെ…

“”ഈ മനസ്സിൽ ഞാൻ ഒട്ടുമില്ലെങ്കിൽ ഇനി തിരിച്ചു ജീവനോടെ ഈ പെണ്ണ് ഇങ്ങോട്ട് വരല്ലേ എന്ന് പ്രാർത്ഥിക്കണേ ശ്രീയേട്ടാ… ഏതെങ്കിലും ലോറിയുടെയോ ട്രെയിനിന്റെയോ ഇടയിൽ കയറി തീരാൻ….

നിങ്ങൾ വേറെ ഏതെങ്കിലും പെണ്ണിന്റെ സ്വന്തമാകുന്നത് കണ്ടാൽ ചിലപ്പോൾ ഞാൻ തന്നെ എന്തെങ്കിലും അബദ്ധം ചെയ്‌തെന്ന് വരും… അതിലും നല്ലത് ഇങ്ങനെ മരിക്കുന്നതല്ലേ… അത്രയ്ക്ക് ജീവനാണ്…

ഏട്ടന് ഒരുപക്ഷെ ഞാൻ മോശപ്പെട്ട പെണ്ണായിരിക്കും. പക്ഷെ ഒരിക്കലും തമാശയ്ക്ക് പോലും നിങ്ങളെയല്ലാതെ മറ്റാരെയും ഞാൻ ആ സ്ഥാനത്തു ചിന്തിച്ചിട്ട് കൂടിയില്ല… പോട്ടെ ഏട്ടാ… ലവ് യു….””

ഇത്ര മാത്രം പറഞ്ഞു ട്രെയിനിൽ കയറിയവളെ അവൻ പകച്ചു നോക്കി.. താൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യം!! അവളുടെ മരണത്തിന് വേണ്ടി പ്രാർത്ഥിക്കാൻ പോലും..

എങ്ങനെ പറയാൻ കഴിഞ്ഞു!!!
പറഞ്ഞാൽ മാത്രമേ അത് പ്രണയം ആകു? പറയാതെ അറിയുന്നതും പ്രണയം തന്നെ അല്ലെ.!!!!

ദിവസങ്ങൾ കടന്നു പോയി…

ഒരു ദിവസം വീട്ടിലേക്ക് വിളിച്ചു സംസാരിച്ചപ്പോഴാണ് ദേവുവിന്റെ അച്ഛൻ അത് പറഞ്ഞത്…

“”ശ്രീ മോനു നല്ലൊരു ആലോചന വന്നു മോളെ. അവനോട് ഞങ്ങൾ പറഞ്ഞില്ല.. ഈ ഞായർ പെണ്ണിനെ കാണാൻ പോകണം.””

“”ശ്രീയേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞോ അച്ഛാ???””

ആ വാക്കുകൾ പറയുമ്പോൾ തന്റെ സ്വരം ഇടറാതെ ഇരിക്കാൻ അവൾ ശെരിക്കും ബുദ്ധിമുട്ടി…

“”ശ്രീ മോൻ അങ്ങനെ എതിരൊന്നും പറയാറില്ലല്ലോ. അവന് അങ്ങനെ വേറെ കുട്ടിയെ ഒന്നും ഇഷ്ടവുമല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അവൻ എന്നോട് പറയാതെ ഇരിക്കില്ല. പെണ്ണ് സ്കൂളിൽ ടീച്ചറാണ്. എന്തായാലും ഇത് ഉറപ്പിക്കണം…””

ബാക്കി പറയുന്നത് എന്താ എന്ന് കേൾക്കാൻ നിൽക്കാതെ ദേവു ഫോൺ വെച്ചതും അവളുടെ ചിന്ത മുഴുവൻ ഇത്ര നാളും താൻ വെറുമൊരു പരിഹാസപാത്രമായിരുന്നോ എന്നാരുന്നു…….

ഹോസ്പിറ്റൽ വരാന്തയുടെ icu നു മുൻപിൽ ഇരിക്കുമ്പോൾ ശ്രീയുടെ മനസ് ഇവിടെയൊന്നും ആയിരുന്നില്ല.

അവന്റെ മനസ് മനസിലാക്കിയെന്ന പോലെ ദേവുവിന്റെ അച്ഛൻ ചേർത്ത് പിടിച്ചതും അവൻ അയാളുടെ തോളിൽ തല വെച്ചു തേങ്ങി കരഞ്ഞു….

“”ഞാൻ അറിഞ്ഞില്ല മാമാ… ദേവു… അവളുടെ ഉള്ളിൽ ഇത്രത്തോളം ഞാൻ ഉണ്ടെന്ന്… ഇഷ്ടമായിരുന്നു എനിക്ക്.. എന്റെ ജീവനല്ലേ.. അവൾക്ക് വേണ്ടിയല്ലേ ഞാൻ മാറി നടന്നത്…

എന്നിട്ടും ഞാൻ അമ്മയോട് പറഞ്ഞു. ക്ലാസ്സ്‌ എല്ലാം കഴിഞ്ഞും അവൾക്ക് എന്നെ ഇഷ്ടമാണെങ്കിൽ മാമനോട് കല്യാണത്തിന്റെ കാര്യം പറയണമെന്ന്.. പക്ഷെ അതിന് മുൻപ്……””

icu തുറന്നു ഡോക്ടർ വന്നതും എല്ലാവരും അദ്ദേഹം എന്താണ് പറയുന്നതെന്നറിയാൻ അടുത്തേക്ക് ചെന്ന്.

“”സൂ യിസൈഡ് attempt ആണ്. സമയത്തിന് എത്തിച്ചത് കൊണ്ട് ആൾ രക്ഷപെട്ടു. പക്ഷെ she is mentally so weak. നല്ല മെന്റൽ സപ്പോർട്ട് വേണം.. ഒരാൾക്ക് കയറി കാണാം.. ആരും ഇതിന്റെ പേരിൽ patient നു സ്‌ട്രെസ് കൊടുക്കരുത്…””

ഒരാൾക്ക് കയറാം എന്ന് പറഞ്ഞതും ശ്രീ പ്രതീക്ഷയോടെ എല്ലാവരെയും നോക്കി…

“”നീ കയറി കണ്ടോ. ഇപ്പോൾ അവൾ ആഗ്രഹിക്കുന്നതും അതായിരിക്കും…””

ശ്രീ അകത്തേക്ക് കയറിയപ്പോൾ കണ്ടു വാടിയ ചെമ്പിന് തണ്ട് പോലെ കിടക്കുന്ന തന്റെ ദേവുവിനെ. അവനെ കണ്ടതും അവൾ ചിരിക്കാൻ ഒരു ശ്രമം നടത്തി…

“”ചത്തില്ല ശ്രീയേട്ടാ… ചാകണം എന്ന് പറഞ്ഞു തന്നെ ചെയ്തതാണ്… പക്ഷെ….””

ബാക്കി പറയുന്നതിന് മുൻപേ ശ്രീ അവളെ ചേർത്ത് പിടിച്ചിരുന്നു…

“”അങ്ങനെ നീ എന്നെ ഇട്ടിട്ട് പോയാൽ ഞാനും വന്നേനെ കൂടെ… ഓർമ വെച്ച നാൾ മുതൽ എന്റെ എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചതാ..

നിനക്ക് ഒരുപക്ഷെ എന്നോടുള്ളത് പ്രായത്തിന്റെ ഒരു അട്ട്രാക്ഷൻ മാത്രമാണോ എന്ന് കരുതിയതാണ് ഞാൻ ചെയ്ത തെറ്റ്… സോറി മോളെ… ഇനി ജീവനുള്ള കാലത്തോളം എനിക്ക് വേണം നിന്നെ… എന്നോട് ക്ഷമിക്കില്ലേ….””

കൈയിലെ മുറിവിലും തലയിലുമെല്ലാം തലോടി സോറി പറയുന്ന ചെക്കനെ അകറ്റാൻ അവൾക്കും തോന്നിയില്ല.

“”എങ്കിൽ ഇനി എന്നെ ഇങ്ങനെ അകറ്റില്ല എന്ന് പ്രോമിസ് ചെയാമോ???””

“”പ്രോമിസ്….””

ചില പ്രണയങ്ങൾ അങ്ങനെയാണ്… നഷ്ടപ്പെടുമെന്ന് തോന്നുമ്പോൾ മാത്രം അതിന്റെ വിലയറിയും… ഈഗോയും സങ്കടങ്ങളുമെല്ലാം മാറ്റി വെച്ചു ഇനി അവർ ജീവിക്കട്ടെ….

ക്ലിഷേ ആണ്. ഞാൻ എന്റെ രീതിയിൽ ഒന്ന് എഴുതാൻ ശ്രമിച്ചു എന്ന് മാത്രം…

Leave a Reply

Your email address will not be published. Required fields are marked *