തന്റെ വയറിമേൽ തലോടിയ കൈ ഉടനെതന്നെ തന്റെ ചുരിദാറിന്റെ വള്ളി കൂടി പിടിച്ചു വലിക്കുന്നതു കണ്ടപ്പോൾ അവൾ ഇരുളിൽ നോക്കി ഭയത്തോടെ ചോദിച്ചു..

തലയിണ പ്രേമം
രചന: Vijay Lalitwilloli Sathya

“അയ്യോ….നിങ്ങളാരാ?”

തലവേദന കാരണം ഇത്തിരി നേരം മുമ്പ് വന്നു കയറി ക്കിടന്നുറങ്ങിപ്പോയ തന്റെ വയറിമേൽ തലോടിയ കൈ ഉടനെതന്നെ തന്റെ ചുരിദാറിന്റെ വള്ളി കൂടി പിടിച്ചു വലിക്കുന്നതു കണ്ടപ്പോൾ അവൾ ഇരുളിൽ നോക്കി ഭയത്തോടെ ചോദിച്ചു..

വരാൻ വൈകിയ പഹയൻമാരായ സുഹൃത്തുക്കളെ വിളിച്ചും വന്നുചേർന്ന കുരിപ്പുകളുടെയും കൂടെ സെൽഫി എടുത്തു മൊബൈലിലെ ചാർജ് തീർന്നപ്പോൾ കുത്തിവെക്കാൻ ആ തിരക്കിനിടയിൽ എല്ലാവരുടെയും കണ്ണുവെട്ടിച്ചു ബെഡ്റൂമിന് വാതിൽക്കൽ എത്തിയതായിരുന്നു സജാദ്..

ആ നേരം നോക്കി കഷ്ടകാലത്തിന്
കറണ്ട് പോയി.

പുറത്ത് ജനറേറ്റർ പ്രകാശം പരുത്തുന്നുണ്ട്. അകത്ത് കണക്ഷൻ കൊടുത്തിട്ടില്ല. പഴയ കറണ്ട് തന്നെ. അതാണിപ്പോൾ വെള്ളം കുടിക്കാൻ പോയിരിക്കുന്നതു.

ആ ഇരുട്ടത്ത് തന്നെ അടഞ്ഞ വാതിൽ തുറന്നു റൂമിനകത്ത് കയറി.

വല്ലാത്ത ഇരുട്ട് ഒന്നും കാണുന്നില്ല..എങ്ങനെ കാണാനാണ് ഫിലിം ഗ്ലാസ്സ് ഉള്ള അടഞ്ഞ ജനലും തിക്ക് കോട്ടൺ കർട്ടനും…ഉള്ളിൽ ഒരുതരി വെളിച്ചമെത്തുന്നില്ല…

തന്റെ തന്നെ റൂമല്ലേ ഒക്കെ എവിടെ ഉണ്ടെന്ന് നല്ല നിശ്ചയമാണ്..

അങ്ങനെയാണ് രാവിലെ ബെഡിലേക്ക് വലിച്ചെറിഞ്ഞ ചാർജറിനു വേണ്ടി ബെഡിന്റെ ഒത്ത നടു സങ്കല്പിച്ചു തപ്പിയതു.

തലയിണ തടഞ്ഞു.
നല്ല മിനുസം ഉണ്ട്..

വെൽവെറ്റ് കവർ ഇട്ട തന്റെ തലയിണ. സ്ഥാനം തെറ്റി ആണ് ഉള്ളത്…

ഈ തലയിണ ഒക്കെ ആരാ ഇങ്ങോട്ടു വലിച്ചിട്ടിരിക്കുന്നത്..

കല്യാണ വീടല്ലേ കുട്ടിപട്ടാളം ആയിരിക്കാം എന്നുകരുതി സമാധാനിച്ചു.

നശിപ്പിച്ചു തലയിണയുടെ നടുവിൽ നല്ല ഒരു ദ്വാരം ഉണ്ടാക്കിയിരിക്കുന്നു..

തലയിണയിൽ തലോടി കൈ വീണ്ടും മുന്നോട്ട് പോയപ്പോൾ അതിന്റെ മുകളിൽ ചാർജറിന്റെ വയർ കയ്യിൽ തടഞ്ഞു. ഭാഗ്യം. അതിൽ പിടിച്ചു എടുക്കാൻ ശ്രമിച്ചപ്പോൾ ആണ് ആ പെൺകുട്ടി എങ്ങനെ ചോദിച്ചത്..

അവൻ ഞെട്ടിപ്പോയി.
അള്ളോ… ഇത് പെണ്ണ് ആയിരുന്നോ..?

അപ്പോഴേക്കും കരണ്ട് വന്നു..
കിടക്കയിൽ സുന്ദരിയായ പെൺകുട്ടി..

അയ്യോ ഇത് ഗായിക സുലൈഖയുടെ മകളല്ലേ റസിയ… ഉച്ചയ്ക്ക് വന്നപ്പോൾ പരിചയപ്പെട്ടതാണ്..

“സോറി…റസിയ
ഞാൻ ചാർജർ തപ്പുകയായിരുന്നു.
ഞാനിവിടെ കയറി വരുമ്പോഴേക്കും കറണ്ട് പോയി.. നീ ഇവിടെ ഉള്ളത് അറിയില്ലായിരുന്നു..നീ എപ്പോഴാ ഇവിടെ വന്ന് കിടന്നത്..”

ചമ്മൽ മറച്ചുകൊണ്ട് അവൻ ചോദിച്ചു.

“ഓ വാനിൽ ഇരുന്ന് വന്നതല്ലേ വല്ലാത്ത തലവേദന അങ്ങനെ കയറി കിടന്നതായിരുന്നു..”

സജാദ് വേഗം ചാർജറിൽ അവന്റെ മൊബൈൽ കുത്തിയിട്ടു..

ഉറക്കിലും ഇരുട്ടത്തും ആയതുകൊണ്ട്
അവളാകെ തരിച്ചു പോയിരുന്നു.. പെട്ടെന്ന് തന്നെ കറണ്ട് വന്നത് നന്നായി.. സജാദ് ഇക്കയായിരുന്നു.. പുതു മണവാട്ടി യുടെ ആങ്ങള.

ആളു ആകെ ചമ്മിയാണ് പോയതെങ്കിലും റൂമിലെ ചുവരിലെ അവന്റെ ചിത്രങ്ങൾ അവളെ നോക്കി കളിയാക്കുന്നതു പോലെ തോന്നി.

ഭയം അകന്ന് അവളുടെ ചുണ്ടിൽ ഒരു മന്ദസ്മിതം വിടർന്നു

അവന്റെ വിരാലാഴ്ന്ന പൊക്കിൾ ചുഴി നോക്കി പുഞ്ചിരിച്ചുകൊണ്ടവൾ
അവൻ പിടിച്ചുവലിച്ചഴിച്ച ചുരിദാറിന്റെ വള്ളി ഭംഗിയിൽ കെട്ടിയിട്ടു..

കിടക്കാൻ നേരത്ത് അവൾ കണ്ടതാണ് ബെഡിന് നടുവിൽ ആ ചാർജർ

പാവം മൊബൈൽ ചാർജ് കുത്താൻ വന്നതായിരിക്കാം

ഒച്ചവെച്ച് സീൻ ആക്കിയിരുന്നെങ്കിൽ ആകെ കൊളമായി നാണക്കേട് ആയേനെ.. തന്റെ ആത്മസംയമനം രണ്ടുപേരുടെയും മാനം കാത്തു.

സാജിതാന്റെ നിക്കാഹ് നാളെയാണ്.
ഇന്ന് രാത്രി വീട്ടിൽ കാനത്തും മൈലാഞ്ചി പ്പാട്ടും ഒപ്പനയും കൂടാതെ റസിയയുടെ ഉമ്മ കൊണ്ടോട്ടി സുലൈഖാബീയും സംഘത്തിന്റെ ഗാനമേളയും ഡാൻസും.

സുലൈഖാബീയുടെ മ്യൂസിക്ക് ബാൻഡ് മലബാറിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമായി മാറിയിട്ടുണ്ട് വിവാഹ ചടങ്ങുകളിൽ !

കൊട്ടാരം പോലുള്ള സാജിതാന്റെ വീട്ടലെ മുകളിലുള്ള രണ്ട് മുറികളാണ് ഗാനമേള സംഘത്തിലെ പെൺകുട്ടികൾക്ക് നൽകിയിട്ടുള്ളത്.

ഒപ്പനയ്ക്ക് വന്നക്കുട്ടികൾക്ക് വേറെ ഒരു മുറിയും നൽകി.

മുകളിലെ ഹാളിൽ എല്ലാവർക്കും മേയ്ക്കപ്പിനായും കൊടുത്തു.

ബാൽക്കണിയോട് ചേർന്നാണ് സാജിതാന്റെ ബെഡ്റൂം.

അവിടെ മൈലാഞ്ചിക്കാർ അണിനിരന്നു സാജിതാന്റെ മൊഞ്ചുള്ള കൈയിൽ മൈലാഞ്ചി ഇടുന്നു.

സാജിതാന്റെ ആങ്ങള സജാതിന്റെ മുറിയുടെ അടഞ്ഞു കിടക്കുകയായിരുന്നു.

ഉമ്മയുടെ ഗാനമേളകാർക്കൊപ്പവും ഒപ്പനകാർക്കൊപ്പവും ഡാൻസുകാർക്കൊപ്പവും ഓടിനടന്ന റസിയയ്ക്ക് വല്ലാത്ത തലവേദന..

മോളുടെ തലവേദന അറിഞ്ഞു സുലൈഖ വിഷമിച്ചു.അവർ അവളെ വഴക്കുപറഞ്ഞു

“നിന്നോട് വരണ്ട എന്ന് പറഞ്ഞില്ലേ. എവിടെയും വന്നിട്ട് പരിചയവുമില്ല.. പഠിപ്പു കാരി പഠിപ്പിൽ മാത്രം ശ്രദ്ധിക്കണം.. ഞങ്ങൾക്കൊന്നും ആ കഴിവ് ദൈവം തന്നില്ല പിന്നെ ഇമ്മാതിരി പാട്ടും തുള്ളലും മാത്രം.. ഇപ്പോഴത്തെ പോലെ ഉറങ്ങിയാൽ പോകും… ഇങ്ങോട്ട് വരൂ..”

ഇതും പറഞ്ഞ് അവർ
റസിയയെ സാജിദാന്റെ അനുവാദത്തോടുകൂടി സജാദിന്റെ റൂമിലേക്ക് വിശ്രമത്തിനായി അയച്ചു.

ആറുമണി ആവുന്നു..രാത്രി എട്ടുമണിക്ക് സ്റ്റേജ് പ്രോഗ്രാം തുടങ്ങും. അതുവരെ ഇത്തിരി മയങ്ങാം. റസിയയും വിചാരിച്ചു..

മേയ്ക്കപ്പിന് നേരമാകുന്പോൾ വിളിക്കണേ’ എന്ന് മറ്റുള്ളവരെ പറഞ്ഞേൽപ്പിച്ച് അവൾ
സജാതിന്റെ റുമിന്റെ അടഞ്ഞ വാതിൽ തുറന്നു.

“അല്ലാഹുവേ എന്തിദ്? മ്യൂസിയമാ…!”

അൽഭുതം കൂറിയിരുന്നുപോയി !

പെങ്ങളുടെ കല്ല്യാണത്തിരക്കിൽ ഓടി നടക്കുകയാണ് ആ പാവം ആങ്ങള.

ബാപ്പാൻറെ കുടുംബവും ഉമ്മാൻറെ കുടുംബവുംമത്സരിച്ചു പ്രൗഢിയും പ്രതാപവും കാണിക്കുന്ന കൂട്ടരണത്രെ…!

അത് കൊണ്ട് തന്നെ അവർ കുടുംബക്കാരുടെ എല്ലാ ചടങ്ങുകളും ഒരു ഉൽസവമാണ്.

സാജിത് ഒരു കലാസ്വാധകനാണ്.കൂടാതെ മാർഷൽ ആർട്സിൽ കരാേട്ടയിൽ ബ്ളാക്ക് ബെൽറ്റാണ്.

കരാട്ടേ ടൂർണ്ണമെൻറിൽ അവന് ഒരുപാട് പുരസ്ക്കാരം കിട്ടിയതിൻറെ കപ്പുകൾ അവന്റെ റൂമിൽ ഷോകേസിൽ നിരത്തിവെച്ചത് കണ്ടിട്ടാണ് ആ പെൺകുട്ടി മ്യൂസിയമാണോ എന്ന് ചോദിച്ചത്.

മൃദുലമാർന്ന സജാതിന്റെ ബെഡിൽ അവൾ കിടന്നു.

ഒരു യുവാവിന്റെ ശയ്യയിൽ കിടന്നത് കൊണ്ടൊ എന്നറിയില്ല ആ തരുണീമണി പെട്ടന്ന് നിദ്രയിലാണ്ടു.

നേരം രാത്രിയായി.ഒപ്പന പൊടി പൊടിച്ചു.ഗാനമേളയും ഡാന്സും തുടങ്ങി .

പരിപാടി സ്റ്റേജ് തകർക്കുകയാണ്.
സജാതിന്റെ മൊബൈൽ കണ്ണ്ചിമ്മി.

ഒന്നു കുത്തിയിടാനായി മുകളിൽ ചെന്നു റൂമിന്റെ വാതിൽക്കൽ എത്തിയപ്പോഴാണ് നശിച്ച ആ കരണ്ട് പോയത്…

നാളത്തെ സാജിദാന്റെ കല്യാണത്തിന് സുപ്രധാനമായ ഒരു വിശേഷം കൂടിയുണ്ട്

അത് പറയാം…സാജിതയുടെ കല്യാണത്തിന് രണ്ടാഴ്ച മുമ്പ്

” നിക്ക് എന്താടീ പ്രാന്താ..”
മോൾ സാജിദാന്റെ വാക്ക് കേട്ടപ്പോൾ അലവിക്കുട്ടി ഹാജി മസ്ല്യാർക്ക് ഹാലിളകി.

കലിയടങ്ങാണ്ട് അയാൾ വീണ്ടും എന്തോക്കെയോ പറയുകയാണ്.

”നിന്നെ ജാസ്തി പഠിപ്പിച്ചതാ തെറ്റായിപ്പോയത് അതോണ്ടാ യീ അറാൻപിറപ്പൊക്കെ നീ പറേണത്..”

ഒച്ചോം ബഹളോം കേട്ട് കിച്ചണിൽ നിന്നും സാജിദാന്റെ ഉമ്മ അങ്ങോട്ട് വന്നു.

അത് കണ്ട് അലവിക്കുട്ടി ഹാജി മുസ്ല്യാർ പിന്നെ കലി ഭാര്യയോടായി

”നീ കേക്കുന്നണ്ടോ ബീയാത്തു ഓൾട ആഹന്കാരം”

”എന്താ..എന്താടീ ..'”

ബീഫാത്തിമക്ക് ആധി കയറി.

”ഓള് പറയണ്ടാ ഞാൻ പറയാം …ഓളുടാ കല്ല്യാണത്തിന്റെ അന്ന് രണ്ട് യത്തീം മക്കളുടെ കല്ല്യാണവും നമ്മുടെ ചെലവിൽ നടത്തിയാൽ മാത്രമേ ഓള് ഈ കല്ല്യാണത്തിന് സമ്മതിക്കൂത്രേ..! ”

”ഓ അയിനെന്താ നടത്തണം ”

” ഓ അപ്പോൾ എല്ലാരും കരുതിക്കൂട്ടീട്ടാ അല്ലെ ..”

താൻ പറയുന്നത് ബീഫാത്തിമ ഞെട്ടും എന്നായിരുന്നു ഹാജിയാര് കരുതിയത്.

ഉമ്മ കിച്ചനിൽ നിന്നും വരുന്നത് കണ്ട സാജിദ അപ്പോൾ കണ്ണിറുക്കി കാട്ടിയിരുന്നു.

ഉമ്മയോട് തന്റെ ആഗ്രഹത്തെ കുറിച്ച് സാജിദ നേരത്തെ വെളിപ്പെടുത്തിയിരുന്നു.’

“നീ തന്നെ പറ ”

ഉമ്മാക്ക് പറയാൻ ധൈര്യം പോര.

ഹാജി മുസ്ല്യാർ സൗദിയിൽ ആയിരുന്നപ്പോൾ ഒരുപാട് സന്പാദിച്ചുകൂട്ടിയിരുന്നു.

നാട്ടിലെ മദ്രസ അധ്യാപനംവിട്ട് സൗദിയിൽ പോയ മുസ്ല്യാർ ഷേക്കിന്റെ മകന് ട്യൂട്ടറായി.

പഠിച്ച് വളർന്ന ഷേക്കിൻറെ മകൻ ഗുരുദക്ഷിണ കൊടൂത്തത് കോടികളുടെ ചെക്കാണ് !

മകളുടെ ആഗ്രഹം നടക്കട്ടെ
മുസ്ല്യാർക്ക് മനമലിഞ്ഞു.

അങ്ങനെ സാജിദാന്റെ നാളത്തെ കല്ല്യാണവേദിയിൽ വെച്ച് രണ്ട് യത്തീമക്കളുടെ വിവാഹവും ഉണ്ടാവും.

റസിയ എഴുന്നേറ്റ് തന്റെ മൊബൈൽ എവിടെ എന്നു നോക്കി കാണുന്നില്ല.. എവിടെപ്പോയി..

അവിടെ കണ്ട സാജാദിന്റെ മൊബൈൽ ഓൺ ചെയ്തു തന്റെ മൊബൈലിലേക്ക് റിങ് ചെയ്തു..
അപ്പോഴതാ ബെഡിലെ പുതപ്പിനടിയിൽ നിന്നും അത് റിംങ് ചെയ്യുന്നു.

റസിയ എഴുന്നേറ്റ് ഫ്രഷായി. പുറത്ത് പരിപാടി തകർക്കുകയാണ് .. ആകെ ബഹളമായി.. ഉമ്മയുടെ ഗാനം മുഴങ്ങുന്നുണ്ട്.. അവൾ സ്ത്രീകളുടെ ഇടയിലേക്ക് ചെന്നിരുന്നു.

പലരും ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്.. ഉമ്മ ആയിരിക്കും ഉറങ്ങുന്ന തന്നെ വിളിക്കണ്ട എന്ന് പറഞ്ഞത്.. കിടന്നാലേ തന്റെ തലവേദന മാറുള്ളു എന്ന് ഉമ്മയ്ക്ക് അറിയാം..

ഉറങ്ങിയത് കൊണ്ട് റസിയയുടെ തലവേദന മാറി. അവൾ മറ്റു കൂട്ടുകാരികളോട് ഒത്തുകൂടി.പ്രസരിപ്പോടെ അന്നു രാത്രി മുഴുവനും പിറ്റേന്നും അവൾ ആ വിവാഹവേളയിൽ സഹകരിക്കാൻ ആയി..

വർഷങ്ങൾ കുറച്ചു കഴിഞ്ഞപ്പോൾ

ഭാഗ്യവശാൽ സാജാദിന് റസിയ തന്നെ വിവാഹം കഴിക്കാൻ പറ്റി.

തന്റെ വേണ്ടാത്തിടത്തൊക്കെ തൊട്ട സാജാദിനെ അങ്ങനെ വിടാൻ റസിയ ഒരുക്കമല്ലായിരുന്നു..

ഇന്ന് രാത്രി റസിയയും സജാദിന്റെ രണ്ടു കുട്ടികളും അവരുടെ വീട്ടിലെ ഹാളിൽ സോഫയിൽ ഒന്നിച്ചിരുന്നു വാർത്തകൾ കാണുകയാണ്.

കോവിഡിന്റെ ഭീകരമായ ഞെട്ടിക്കുന്ന വാർത്തകൾ… പെട്ടെന്ന് കറണ്ട് പോയി..

കുട്ടികൾ പൂച്ചയുടെയും പട്ടിയുടെയും ശബ്ദമുണ്ടാക്കി കളിച്ചു ഇരുട്ടത്ത്.

ആ ഇരുളിൽ അവളുടെ തൊട്ടു ചാരെ നിന്നും വയറിനു മേൽ ഒരു കൈ വന്നു അമർന്നു..

“ശോ മാറ്റ്… കുട്ടികൾ…. കാണും.. കറണ്ട് ഇപ്പം വരും..”

അവൾ അടക്കം പറഞ്ഞു..

എന്നിട്ടും അവൻ മാറ്റുന്ന ലക്ഷണമില്ല

“സജാദ് ഇക്ക ഇത് വെൽവെറ്റ് കവർ ഇട്ട കണ്ണ് വീണ തലയിണ അല്ല കേട്ടോ…”

അത് കേൾക്കെ സജാദ് ചൂളി വേഗം റസിയയുടെ പള്ളയിൽ നിന്നും കയ്യെടുത്തു..
അപ്പോഴേക്കും കറണ്ട് വന്നു..

തന്റെ ഫോണിൽ കണ്ട മിസ്ഡ്കോളിന് പ്രതികരിച്ചപ്പോൾ തുടങ്ങിയ പ്രണയം ഇന്ന് സജാദിനെ റസിയയുടെ ഭർത്താവും രണ്ടു കുട്ടികളുടെ വാപ്പയും ആക്കി….!

Leave a Reply

Your email address will not be published. Required fields are marked *