മാനം കാത്തപ്പോൾ
രചന: Vijay Lalitwilloli Sathya
“ഇതാണ് അന്ന് മുറിവായതിന്റെ പാട് അല്ലേ..?”
നവവധുവായ അമലയുടെ വക്ഷസിലെ മുറിപ്പാടിൽ ചൂണ്ട് വിരൽ സ്പർശിച്ചു കൊണ്ട് നിരഞ്ജൻ ചോദിച്ചു
“ഉം ”
അമല കാതരമായി മൂളി.
‘അന്നു വാങ്ങിച്ചു തന്ന ചുരിദാർ ഞാൻ കൊണ്ടു വന്നിട്ടുണ്ട്.!”
“ങേ…അതെന്തിനാ?”
“ചുമ്മാ ഒരു രസത്തിന്… വീട്ടിലാവുമ്പോൾ ഞാൻ ഇടയ്ക്കിടയ്ക്ക് ഇടാറുണ്ട് അത്..”
“ഓഹോ കൊള്ളാല്ലോ..”
“ഉം… അത് ഇടുമ്പോൾ വല്ലാത്ത സുരക്ഷിതത്വബോധവും എന്തെന്നറിയാത്ത ഒരു ഫീലും ഉള്ളിൽ അനുഭവപ്പെടാറുണ്ട്.”
“അതു വളരെ വിലകുറഞ്ഞതാ.. ആ സമയത്ത് എന്റെ കയ്യിൽ കാശ് ഒന്നും കൂടുതൽ ഉണ്ടായിരുന്നില്ല”
“വിലയിൽ അല്ലല്ലോ കാര്യം…
” അത് ലഭിക്കുന്ന സാഹചര്യത്തിൽ അല്ലേ… അന്നത്തെ ആ സാഹചര്യത്തിൽ എനിക്കത് ലക്ഷക്കണക്കിനു രൂപയുടെ പട്ടുടയാട യെക്കാൾ വിലയുണ്ടായിരുന്നു നിരഞ്ജൻ…
അതിനുശേഷവും എനിക്ക് നിരഞ്ജൻ വാങ്ങിച്ചു തന്ന അതേ ചുരിദാർ ഇടുമ്പോൾ അത്രയും കോൺഫിഡൻസ് കിട്ടുന്നുണ്ടെങ്കിൽ ആ നിരഞ്ജനെ തന്നെ സ്വന്തമാക്കിയ ഞാൻ എത്രമാത്രം സൗഭാഗ്യവതിയാണ്… ”
അമല അതും പറഞ്ഞ് അവനോട് ചേർന്നിരുന്നു. കല്യാണ വേഷത്തിൽ ബെഡിൽ ഇരിക്കുകയായിരുന്നു നിരഞ്ജനും അമലയും..
അവളുടെ കൈ വിരൽ പതിയെ കയ്യിലെടുത്തു…. വെറുതെ ഞെരടി…. എന്നിട്ട് ചിരിച്ചു കൊണ്ടു പറഞ്ഞു.
“ചേരേണ്ട രണ്ട് ആത്മാക്കളെ പ്രണയാതുരമാക്കി ചേർത്തുവയ്ക്കാൻ ദൈവം ഓരോരോ വഴികൾ കണ്ടെത്തുന്നു അല്ലേ അമല?”
“അതേ ”
അവൾ പുഞ്ചിരിച്ചു സമ്മതിച്ചു.
തികച്ചും ആകസ്മികവും ഒരു പ്രായപൂർത്തിയായ പെൺകുട്ടിയെ സംബന്ധിച്ചെടുത്തോളം ജീവിതത്തിന്റെ മുൾ മുനയിൽ നിൽക്കേണ്ടിവന്ന ഒരു നിസ്സഹായ സാഹചര്യത്തിൽ വളരെ കരുതലോടെ വളരെ ലളിതമായി സഹായിക്കാനായതിന്റെ ഫലമായി, അന്നത്തെ ആ മുഹൂർത്തത്തിനു വിലയായി അമല അവളെത്തന്നെ ഭാര്യയായി സമർപ്പിച്ച ആ സംഭവവികാസത്തിലേക്ക് നിരഞ്ജന്റെ മനസ് ഊളിയിട്ടു.
ഒരു ഉന്നത ഓഫീസിൽ ഇന്റർവ്യൂവിനു പോകുമ്പോൾ വേണ്ട വേഷഭൂഷാദികളോടെ കളോടെ ഒരുങ്ങി ഇറങ്ങുകയാണ് നിരഞ്ജൻ.
ഫ്രീ ടൈം എന്ന ഐടി കമ്പനിയുടെ കേരള ബ്രാഞ്ചുകളിലെ നിരഞ്ജൻ താമസിക്കുന്ന ജില്ലയിൽ ഉള്ള ഒരു ഓഫീസിലേക്ക് ഒരു ഉന്നത പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ ആണ് നടത്തുന്നത്. അവന് നല്ല പ്രതീക്ഷയുണ്ട്. കാരണം അതിൽ പറഞ്ഞിരിക്കുന്ന എല്ലാ കോളിഫിക്കേഷൻസും അവനുണ്ട്.
” മോനേ നിരഞ്ജ ഏതായാലും നീ പട്ടണത്തിലേക്ക് പോവുകയല്ലേ.. മഴക്കാലം വരാനായി. അമ്മയുടെ പുതപ്പ് ഒക്കെ നാശമായി. അമ്മയ്ക്കൊരു ബ്ലാങ്കറ്റ് വാങ്ങിക്കണം.പിന്നെ ബാക്കിയുള്ള കാശു മോൻ എടുത്തോ”
ഇപ്രാവശ്യം കിട്ടിയ പെൻഷൻ കാശിൽ നിന്നും കുറച്ചു തുക മകനെ ഏൽപ്പിച്ച് അവർ പറഞ്ഞു.
അമ്മ നൽകിയ കാശും അവന്റെ ഏ ടിഎം കാർഡും പേഴ്സിൽ എടുത്തു വെച്ചു.
അത്യാവശ്യം വേണ്ട പണം അതിലുണ്ട്..
“ശരി അമ്മ എങ്കിൽ ഞാൻ ഇറങ്ങട്ടെ.”
“നന്നായി വരട്ടെ”
അമ്മ മകനെ ആശീർവദിച്ചു.
പട്ടണത്തിലെ ഇന്റർവ്യൂവിനു പോകേണ്ട ഐടി കമ്പനി ഓഫീസിന്റെ ആസ്ഥാനം ഒരു റെയിൽവേ സ്റ്റേഷൻ പരിസരം ആണ്. പക്ഷേ ഇപ്പോൾ അങ്ങോട്ട് പോകാൻ വണ്ടി ആ നേരത്തിന് ഇല്ല. ബസ്സിനു ടൗണിൽ പോയി കുറച്ച് ഓട്ടോയ്ക്ക് പോകേണ്ടിവരും. വരാൻ നേരത്ത് ആണെങ്കിൽ ആ സമയത്ത് ഇങ്ങോട്ടുള്ള ട്രെയിൻ കിട്ടും.
ബസ്സിൽ ടൗണിൽ എത്തിയ നിരഞ്ജൻ
ആദ്യം തന്നെ അമ്മയ്ക്ക് വേണ്ട ബ്ലാങ്കറ്റ് വാങ്ങി. ഇതിനായി ഇനി ഇങ്ങോട്ട് വരേണ്ടതില്ലല്ലോ..
ബ്ലാങ്കറ്റ് പ്രതീക്ഷിച്ച വിലയ്ക്ക് കിട്ടിയില്ല. അമ്മ നൽകിയ മൊത്തം പണം വേണ്ടി വന്നു.
എന്നാലും അവൻ അത് വാങ്ങി. ട്രെയിൻ ടിക്കറ്റിനും ഉച്ചക്കുള്ള ചെലവിനും ഉള്ള പണം എടിഎമ്മിൽ നിന്നും എടുക്കാമല്ലോ വിചാരിച്ചു.
അവൻ വേഗം ഓട്ടോ പിടിച്ചു ഇന്റർവ്യൂ ഓഫീസിന് അല്പം ദൂരെ മാറിയുള്ള ഏടിഎം കൗണ്ടറിനടുത്ത് ഓട്ടോ നിർത്തിച്ചു കാശും കൊടുത്തു ഇറങ്ങി.
മുകളിൽ ബാങ്കും താഴെ ഏടിഎം കൗണ്ടറും ഉള്ള ഒരു പത്തു നില കെട്ടിടം ആണത്.
എടിഎം കൗണ്ടറിനു ഇടതുവശത്ത് സ്റ്റെയർകേസും വലതു വശത്തു ലിഫ്റ്റും ആണ് ഉള്ളത്. ബാങ്ക് പ്രവർത്തിക്കുന്നത് മുകളിലുള്ള ഏതോ നിലയിൽ ആണെന്ന് തോന്നുന്നു.
എടിഎം കൗണ്ടറിലേക്ക് നടക്കവേ ഒരു പെൺകുട്ടി ലിസ്റ്റിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു.
ടീ ഷർട്ടും ജീൻസും ധരിച്ചു വരുന്ന ആ പെൺകുട്ടിയുടെ തോളിൽ ഉണ്ടായിരുന്ന പണമടങ്ങിയ ബാഗ് പെട്ടെന്നൊരു ആക്രമി ചാടിവീണു തട്ടിപ്പറിച്ചു ഓടിക്കളഞ്ഞു.
തോളിൽ ഉള്ള ബാഗ് തട്ടിപ്പറിക്കുന്ന സമയത്ത് ആ കുട്ടിയുടെ ടീഷർട്ടിന്റെ റൗണ്ട് കട്ടിൽ കൈ ആയെന്നു തോന്നുന്നു..ടീ ഷർട്ടിലെ കൈ അടങ്ങുന്ന ഒരുഭാഗം പറിച്ച് കൊണ്ടാണ് ബാഗുമായവൻ ഓടിയത്.
ഏ ടിഎം കൗണ്ടറിലേക്ക് നടന്നടുക്കുകയായിരുന്ന രഞ്ജിത്ത് ആ കാഴ്ച കണ്ടു പകച്ചു. കൈ കൊണ്ട് അവൻ തന്റെ കണ്ണുകളെ അല്പസമയം പൊത്തി പിടിച്ചു പോയി.
അക്രമിയുടെ നഖംകൊണ്ട് മുറിപ്പാടിൽ നിന്നും ചോരയും വരാൻ തുടങ്ങി.
ഒരു നിമിഷം അവൾ പകച്ചു. തന്റെ മുമ്പിൽ നിൽക്കുന്ന യുവാവ് അല്ലാണ്ട് വേറെ ആരും ഒന്നും ശ്രദ്ധിച്ചിട്ടില്ല. നഗ്നത കാരണം ആളെ വിളിച്ചു കൂട്ടാനും അവൾക്കു ആയില്ല. നാണം മറയ്ക്കാൻ കയ്യിൽ ഒന്നുമില്ലാതെ പരുങ്ങുന്ന അവളെ സഹായിക്കാൻ നിരഞ്ജൻ വേഗം തയ്യാറായി.
അമ്മയ്ക്ക് വാങ്ങിയബാഗിൽ ബ്ലാങ്കറ്റ് വേഗം വലിച്ചു പുറത്തെടുത്തു. പെട്ടെന്ന് അതിന്റെ കവറോക്കെ കഴിച്ചു മാറ്റി ആ പെൺകുട്ടിക്ക് ദേഹം മറയ്ക്കാൻ നൽകി.
എടിഎമ്മിൽ നിന്നും കാശ് എടുത്തു അവൻ ഒരു ചുരിദാർ വാങ്ങി അവൾക്ക് നൽകി. ഒപ്പം ഒരു ബാൻഡ് എയ്ഡ് പാസ്റ്ററും.
അവൾക്ക് അത് വളരെ സന്തോഷം ഉണ്ടാക്കി.
ആ ബാങ്ക് കെട്ടിടത്തിന്റെ ഫ്രഷ് റൂമിൽ നിന്നും അവൾ വസ്ത്രം മാറി ഉടുത്തു. അവളുടെ മാനം രക്ഷിച്ച ആ ബ്ലാങ്കറ്റ് നിരഞ്ജന് തിരിച്ചുനൽകി കൊണ്ടു അവൾ പറഞ്ഞു.
“താങ്ക്സ് ഒരുപാട് നന്ദിയുണ്ട്”
“ഈ സാഹചര്യത്തിൽ ഒരു സഹോദരൻ ചെയ്യേണ്ട ഒരു കർത്തവ്യം അത്രയേ ഉള്ളൂ ”
അവനും പറഞ്ഞു.
നിരഞ്ജന്റെ ഫോൺ നമ്പർ അവൾ വാങ്ങി. ഒരു മിസ്കോൾ കൊടുത്തു.
“എന്താവശ്യത്തിനും എന്നെ വിളിക്കാം
എന്ത് സഹായം വേണമെങ്കിലും നൽകാം
ഒരിക്കലും മറക്കില്ല ഞാൻ..”
അവൾ കുറച്ച് അധികാര സ്വരത്തിൽ പറഞ്ഞു.
“അതൊന്നും സാരമില്ല”
” എന്താണ് ഇയാളുടെ പേര്? ”
പെൺകുട്ടി ചോദിച്ചു
“നിരഞ്ജൻ”
“സ്വീറ്റ് നെയിം”
“ഞാൻ അമല ആദിത്യൻ
പപ്പാ ഇവിടെ ഒരു കമ്പനി നടത്തുന്നു.”
“അപ്പോൾ ബാഗിൽ പണം ഉണ്ടായിരുന്നില്ലേ?”
” ഒന്നോ രണ്ടോ ലക്ഷം കാണും..”
“അവൾ കംപ്ലൈന്റ് കൊടുക്കുന്നില്ലേ?”
“എന്ത് കാര്യം അവൻ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാവും”
അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.
നിരഞ്ജന് അൽഭുതമായി തോന്നി അവളുടെ വാക്ക്. ഇത്രയും തുക ഇവർക്ക് നിസ്സാരമാണെന്നോ.
വലിയ കൊമ്പത്ത് ഏതെങ്കിലും പെൺകുട്ടിയായിരിക്കും അവൻ കരുതി.
നിരഞ്ജനോട് നന്ദി പറഞ്ഞ് അവൾ പാർക്ക് ചെയ്തിരിക്കുന്ന അവളുടെ കാറിൽ കയറിപ്പോയി.
നിരഞ്ജൻ നടന്ന് ഇന്റർവ്യൂ ഓഫീസിൽ ചെന്നു.
സമയമായി വരുന്നതേയുള്ളൂ.
നിരഞ്ജന ഊഴമായി
അവൻ അകത്തു കയറി.
ഇന്റർവ്യൂ ബോർഡ് തലവനെ കണ്ടവൻ ഞെട്ടി. നേരത്തെ താൻ കണ്ട അതേ പെൺകുട്ടി.
അവൾക്കും നിരഞ്ജനെ കണ്ടപ്പോൾ അത്ഭുതമായി.
അവൾ ബോർഡിലെ അംഗങ്ങളിലെ പ്രധാനിയായ വിഷ്ണുവിനോട് പറഞ്ഞു
“നമുക്ക് ആവശ്യമുള്ള പത്ത് ആളിൽ
ഈ വന്ന നിരഞ്ജനെ ഫിക്സ് ചെയ്തേക്കൂ., ”
അമല പറഞ്ഞതു കേട്ടു
“സർട്ടിഫിക്കറ്റും കോളിഫിക്കേഷൻ ഒന്നും നോക്കണ്ടേ മാഡം ”
എന്ന് വിഷ്ണു ചോദിച്ചു
.
“ഒന്നും വേണമെന്നില്ല”
“മിസ്റ്റർ നിരഞ്ജൻ യു ആർ അപ്പോയിന്റഡ് ”
നിരഞ്ജനു ആശ്വാസമായി.
പിന്നെ പറയേണ്ടല്ലോ അമല ആദിത്യൻ ആ പെൺകുട്ടി നിരഞ്ജന് ഓഫീസിൽ ജോലി നൽകി തന്റെ മനസ്സിലെ പുരുഷ സങ്കൽപ്പത്തിലേക്ക് കൈ പിടിച്ചു ഉയർത്തുകയായിരുന്നു.
ഇതിനൊക്കെ പിന്നിൽ അവളിൽ ഉണ്ടായ ചേതോവികാരം എന്തെന്നാൽ തന്നെ ആദ്യമായി ദർശിച്ച ഒരു പുരുഷൻ തന്നെയാകണം തന്റെ ഭർത്താവായി വരുന്നതെന്ന അവളുടെ ആ മോഹം. അതാണ്. അവൾ നടപ്പിലാക്കിയത്.
“ഇരുന്ന് ഉറങ്ങാൻ ആണോ പ്ലാൻ?”
അമലയുടെ ശബ്ദം കേട്ട് നിരഞ്ജൻ ചിന്തയിൽ നിന്നും ഉണർന്നു.
“ഏയ് അല്ലേ ഇവിടെ വരെ എത്തിയ വഴി ഒന്ന് ചിന്തിച്ചു പോയതാണെ..”
എനിക്കും തോന്നി അവൾ അവന്റെ ചെവിയിൽ മന്ത്രിച്ചു.
ഒരു പരിചയമില്ലാത്ത സ്ത്രീയുടെ മാനം കാത്തപ്പോൾ ഒരുപാട് പദവികളും സൗഭാഗ്യവും ഒരു പുരുഷന് കൈവന്നു.
ഒരവസരം ഒത്തുവന്നാൽ പരിചയമുള്ള സ്ത്രീകളെ പോലും മാനം കെടുത്താനും മാനക്കേട് ഉണ്ടാക്കാനും മുതിർന്നവർക്ക് എന്തുമാത്രം ശിക്ഷയായിരിക്കും ദൈവം കൊടുക്കുക അല്ലേ?