നൈകമോളെ …എന്തായിത് അച്ഛന്റെ മടിയിൽ കയറിയിരിക്കേണ്ട പ്രായമാണോ നിനക്ക്… ഛെ…അതും ഈ വേഷത്തിൽ…. താഴെ ഇറങ്ങി കസേരയിൽ ഇരിക്ക്

ഒരു വാക്കു പറയാതെ
(രചന: വിജയ് സത്യ)

നൈകമോളെ …എന്തായിത് അച്ഛന്റെ മടിയിൽ കയറിയിരിക്കേണ്ട പ്രായമാണോ നിനക്ക്… ഛെ…അതും ഈ വേഷത്തിൽ…. താഴെ ഇറങ്ങി കസേരയിൽ ഇരിക്ക്….

എന്താ മായമ്മേ ഇത്…..ഇവൾ എന്റെയും മോളല്ലേ ഇവൾക്ക് അത്രയും പ്രായമായോ…ആട്ടെ…ഈ വേഷത്തിന് എന്താ മായമ്മേ ഒരു കുഴപ്പം

സോമസുന്ദരൻ ആ പെൺകുഞ്ഞിന്റെ ഇളം മേനി ഒന്നുകൂടെ ഇറക്കിപ്പിടിച്ചു തന്നോട് ചേർത്തുകൊണ്ട് മായമ്മയെ നോക്കി ചോദിച്ചു.

ഒന്നുമില്ല….എന്നാലും സോമേട്ടന്റെ ശരീരത്തിൽ തേച്ച കുഴമ്പ് ഇപ്പോ കുളിച്ച് വന്ന അവളുടെ ദേഹത്ത് പറ്റില്ലേ…

ഓ…..അതാണോ കാര്യം ഞാൻ ഇന്ന് കുഴമ്പ് തേച്ചില്ല മായമ്മേ…

മോൾ എണീക്ക്…..വാ അമ്മ മുടി കെട്ടിത്തരാം..

വേണ്ട..മുടിയൊക്കെ ഞാൻ കെട്ടിക്കോളാം..ഞാൻ സോമച്ഛന്റെ മടിയിൽ ഇരുന്നു ഇത്തിരി നേരം കൂടി അച്ഛൻ പറയുന്ന കഥ കേട്ടോട്ടെ അമ്മേ…..

അവൾ അയാളുടെ മടിയിൽ നിന്നും എണീക്കാൻ കൂട്ടാക്കിയില്ല…

പറയച്ഛ… എന്നിട്ട് കാർഗിൽ യുദ്ധത്തിൽ അവരെ അച്ഛൻ വെടിവെച്ച് കൊന്നോ…

മകൾ അയാളുടെ തോളിലൂടെ കൈ ഇട്ടു കെട്ടിപിടിക്കുന്നതും അയാളുടെ നഗ്ന മേനിയിൽ ചേർന്ന് ഇരിക്കുന്നതൊന്നും മായമ്മക്ക് അത്ര പിടിക്കുന്നില്ല

അവർ ദേഷ്യത്തിൽ

അസത്തെ പറഞ്ഞാൽ കേൾക്കില്ല അല്ലേ..
കഥയൊക്കെ നീ ഡ്രസ്സ് മാറി ഇടുമ്പോഴേക്കും അച്ഛൻ കുളിച്ചു വരും ….
എന്നിട്ട് വന്നിട്ട് പറയുമ്പോൾ കേൾക്കാം

മായമ്മ അവളെ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു കൊണ്ടുപോയി..

പോകാൻ നേരം മായമ്മ സോമസുന്ദരനെ തിരിഞ്ഞുനോക്കി. അയാളുടെ ടവ്വലിനടിയിൽ ഇടയിലുള്ള ഭാഗം കനം വെച്ചിരുന്നോ എന്നറിയാൻ

വെറും ടവൽ മാത്രം ഉടുത്ത് കുളിക്കാൻ തയ്യാറായി നിൽക്കുന്ന തന്റെ ഭർത്താവിന്റെ മടിയിൽ ബാത്റൂമിൽ നിന്നും കുളിച്ചു വന്ന ഉടനെ മകൾ കയറിയിരിക്കുന്ന ഇരിപ്പ് കണ്ടപ്പോൾ മായമ്മയ്ക്ക് കലികയറിപ്പോയി… അതാണ് മകളെ നിർബന്ധിച്ചു താഴെ ഇറക്കി പിടിച്ചു കൊണ്ടു പോയത്…

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് മായമ്മ ഈ ഒരു രണ്ടാം വിവാഹത്തിന് സമ്മതിച്ചത്…

സുന്ദരിയും ചെറുപ്പക്കാരിയുമായ മായമ്മ ഭർത്താവ് മരിച്ചപ്പോൾ അവരുടെ ഭർത്താവിന്റെ തറവാട്ടിൽ നിന്നും തന്റെ അഞ്ചുവയസ്സുള്ള പെൺകുഞ്ഞിനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് വന്നതാണ്..

ഭർത്താവിന്റെ അച്ഛനും അമ്മയും ഏറെ സ്നേഹമുള്ളവർ ആയിരുന്നു..

അവർ നിർബന്ധിച്ചതാണ്, മഹിമോന്റെ ഭാര്യ ഞങ്ങൾക്ക് മോളെ പോലെയാണ്… മോള് ഇവിടെ എത്രവേണമെങ്കിലും കഴിഞ്ഞോ ഞങ്ങൾ നോക്കിക്കോളാം.. എന്ന്

അതിലേറെ വാത്സല്യവും സ്നേഹത്തോടെ മഹിയേട്ടന്റെ സഹോദരങ്ങളും പറഞ്ഞു എങ്ങും പോകാതെ നൈക മോളെ വളർത്തി ചേച്ചിയമ്മ ഈ വീട്ടിൽ ത്തന്നെ ജീവിച്ചോളൂ…

പക്ഷേ തന്റെ അച്ഛനമ്മമാർ അതൊന്നും ചെവി കൊണ്ടില്ല.. വളരെ ചെറിയ പ്രായമുള്ള തന്നെ വീണ്ടും ഒരു കുടുംബജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകാനുള്ള ഒരു ശ്രമമായിരുന്നു അതിന് പിന്നിൽ..

വർഷങ്ങൾ അഞ്ചു കഴിഞ്ഞു…

പത്തു വയസ്സായ നൈക ഇപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്നു..

എത്രകാലം എന്നുവച്ചാണോ മരിച്ച ഒരാളുടെ ചിന്തകളും മറ്റും മനസ്സിൽ പേറി ജീവിക്കുക….
മോള് ആ തെക്കും ഭാഗത്തുകാരുടെ വിവാഹാലോചന ഒന്ന് ചിന്തിക്കരുതോ… നല്ല പയ്യനാ…പട്ടാളത്തിൽ നിന്നും വിരമിച്ചെങ്കിലും പത്തു നൽപ്പത്തഞ്ചു വയസ്സേ ആയിട്ടുള്ളൂ…. കാണാനും ചെറുപ്പമാ…

അച്ഛനും ഒളിഞ്ഞും തെളിഞ്ഞും അവർക്ക് ഇഷ്ടപ്പെട്ട ആ ബന്ധത്തെക്കുറിച്ച് പറഞ്ഞു തന്റെ പിന്നാലെ നടന്നു….

ശരിയാണ്… കാലത്തിനു മായ്ക്കാൻ പറ്റാത്തതായി എന്താണുള്ളത്… ഇനിയൊരു വിവാഹം ഒരിക്കലും സാധ്യമല്ല എന്ന് കരുതിയതാണ്.ഭർത്താവിന്റെ സ്മരണകൾ ഒക്കെ മനസ്സിൽ നിന്നും പോയിതുടങ്ങിയിരുന്നു.. കൂടാതെ അച്ഛനും അമ്മയ്ക്കും പ്രായമായി വരുന്നു.. തന്നെ പ്രസവിച്ചതിനു ശേഷം വളരെ വൈകി കൂടപ്പിറപ്പായി ഒരു കുഞ്ഞിനിയനെ ലഭിച്ചത്. അവൻ വളർന്നു വലുതായി..

ഈ വീട്ടിൽ ഉണ്ടായിരുന്ന അവനിപ്പോൾ വലുതായി..വിവാഹം കഴിക്കാൻ പ്രായം ആയി…

അവന്റെ കല്യാണം കഴിച്ചു കൊണ്ടുവന്നു കുട്ടിയും കുടുംബമൊക്കെയായിക്കഴിഞ്ഞാൽ ഇനിയങ്ങോട്ടിവിടെയുള്ള തന്റെ ജീവിതം ദുഷ്കരം ആയിരിക്കും..

അപ്പോഴാണ് തനിക്കും ഒരു ജീവിതം വേണ്ട എന്ന് ചിന്തിച്ചു തുടങ്ങിയത്..

ടൈലറിംഗ് അറിയുന്നതുകൊണ്ട് ഒരുവിധംഅയൽപക്കത്തെ കുട്ടികളുടെ യൂണിഫോമും മറ്റും തുണിത്തരങ്ങളും തയ്ച്ചു കൊടുത്തു അതിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് അവളും കുഞ്ഞും ജീവിച്ചിരുന്നത്..

അപ്പോഴാണ് സോമസുന്ദരൻ എന്ന ഭാര്യ മരിച്ച ഒരു യുവാവ് മായമ്മയെ പെണ്ണ് കാണാൻ തയ്യാറായത്..

മയമ്മയെ കണ്ട അയാൾക്ക് വളരെ ഇഷ്ടപ്പെട്ടു..

പിന്നെ എടി പിടി എന്ന രീതിയിൽ വിവാഹ തയ്യാറെടുപ്പുകൾ നടന്നു..

വളരെ ചെറിയ രീതിയിൽ ആയിരുന്നു വിവാഹം….. ആകെ പയ്യന്റെ ഭാഗത്തുനിന്നും ഒരു പത്തുപേരും, മായമ്മയുടെ ഭാഗത്തുനിന്നും ഒരു പത്തിരുപത് vപേരും കൂടിച്ചേർന്ന ചെറിയ ചടങ്ങ്…ഒരു ക്ഷേത്രത്തിൽ നിന്നും താലികെട്ട്.. പിന്നെ അവിടുന്ന് നേരെ ഹോട്ടലിലേക്ക്.. അവിടെനിന്നും ഉ ച്ച ഭക്ഷണം കഴിച്ചു നേരെ ചെറുക്കന്റെ വീട്ടിലേക്ക്..

ചെറുക്കന്റെ വീട്ടിൽ പ്രായമായ ഒരു അമ്മുമ്മ മാത്രമേ ഉള്ളൂ..

നായിക മോളെ കൂട്ടാൻ വിരോധമില്ലെന്ന് ഭർത്താവിന്റെ വീട്ടുകാർ അറിയിച്ചിരുന്നു…അതനുസരിച്ച് അവളും വന്നിരുന്നു തന്റെ കൂടെ.
വൈകുന്നേരം ആയപ്പോൾ അമ്മയും അച്ഛനും വീട്ടുകാരും മടങ്ങി..

വിവാഹം കഴിഞ്ഞ് ഒന്നു രണ്ടാഴ്ചയായി.
മകളെ ഇവിടെയുള്ള സ്കൂളിൽ ചേർത്തു… അവൾ ഇവിടെയുള്ള ജീവിതവുമായി പൊരുത്തപ്പെട്ടു തുടങ്ങി…

ഇപ്പോൾ ഭർതൃ വീട്ടിൽ മായമ്മയും മകളും സോമ സുന്ദരൻ ഭർത്താവും അവരുടെ പ്രായമായ അമ്മുമ്മയും മാത്രം

സോമ സുന്ദരനകട്ടെ നൈകയെ മോളെ പോലെ വളരെ ഇഷ്ടമാണ്.. പുതിയ ബാഗും പുതിയ നോട്ട് പുസ്തകങ്ങളും പുത്തൻ ഡ്രസ്സുകളൊക്കെ മോൾക്ക് വാങ്ങി കൊടുത്തു.. കഥകൾ ഒരുപാട് ഇഷ്ടമായിരുന്നു അവൾക്ക് കഥാപുസ്തകങ്ങളും കളിക്കാൻ ഗെയിം ഗാഡ്‌ജറ്റും വാങ്ങിക്കൊടുത്തു.. നൈകയും പുതിയ അച്ഛനെ വളരെ ഇഷ്ടപ്പെട്ടു….

തോമസുന്ദരേട്ടൻ നൈകയെ ഇങ്ങനെ ഇഷ്ടപ്പെടുന്നത് കണ്ട് മായമ്മ ഭയപ്പെട്ടു..

മായമ്മ എല്ലാ കാര്യവും ശ്രദ്ധയോടെ സസൂക്ഷ്മം.വീക്ഷിച്ചു.. ഭർത്താവ് സോമ സുന്ദരന്റെ പെരുമാറ്റത്തിൽ യാതൊരു തെറ്റും കണ്ടുപിടിക്കാൻ ആയില്ല… നൈകയ്ക്കും അച്ഛനെ പോലെ തന്നെ ഇഷ്ടമായിരുന്നു സോമസുന്ദരനെ.. അവൾ സോമച്ഛാ …

എന്നാണ് വിളിക്കുന്നത്… സ്നേഹവും വാത്സല്യവും വാങ്ങിക്കാൻ അവൾ സോമേട്ടൻറെടുത്തേക്ക് അവൾ അങ്ങോട്ട് ചെല്ലും എന്നല്ലാണ്ട് അയാളുടെ ഭാഗത്തു നിന്നും വേറൊന്നും കണ്ടുപിടിക്കാൻ ആയില്ല..അച്ഛനും മകളെയും ഇങ്ങനെ സംശയിക്കുന്നത് ശരിയല്ലെന്നും അവൾക്ക് തോന്നി..

ത്രിബിൾ കോട്ട് ബെഡിൽ മൂന്നുപേരും ഒരുമിച്ച് കിടക്കുന്നത്… മകളെ ചുവരിന്റെ സൈഡിലേക്ക് കിടത്തി മായമ്മ നടുവിലും അറ്റത്തു ഭർത്താവും…. നൈക മകൾ മായമ്മയെ കെട്ടിപ്പിടിച്ചാണ് കിടക്കുക… അവൾക്ക് കുഞ്ഞനാളിലെ ഉള്ള ശീലമാണത്….

അതിരാവിലെ ഉണർന്ന് അടുക്കളയിൽ കയറുന്ന മായമ്മ ഒരു ദിവസം എന്തോ ആവശ്യത്തിന് ബെഡ്റൂമിലേക്ക് വന്നപ്പോൾ അച്ഛനും മകളും നല്ല ഉറക്കത്തിലാണ്… അപ്പോഴാണ് അത് ശ്രദ്ധിച്ചത്.. സോമസുന്ദരെട്ടന്റെ കൈ നൈകയുടെ അരക്കെട്ടിന്റെ ഒത്ത നടുവിൽ…..

മായമ്മ ശബ്ദം ഉണ്ടാക്കാതെ കുറച്ച് സമയം ശ്രദ്ധിച്ചു.. ഉറക്കത്തിൽ അല്ലേ ….അറിയാതെ പറ്റിയതാണെന്ന് മനസ്സിലായി…. അവൾ വേഗം ഭർത്താവിന്റെ ആ കൈയെടുത്തു മാറ്റി മകളെ അങ്ങോട്ട് ചിരിച്ചു കിടത്തി….

നൈ കയ്ക്ക് പ്രായപൂർത്തിയായി മകൾ കൗമാരത്തിലേക്ക് കടക്കുകയാണ്…കാലത്തിന്റെ കൈകൾ അവളുടെ ശരീരത്തിൽ തന്നെക്കാളും ഭംഗിയിൽ ചിത്രങ്ങളും മെനയാൻ തുടങ്ങിയപ്പോൾ അവൾ വീണ്ടും ഭയപ്പെട്ടു….

എങ്കിലും ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ മകളെ അടുത്തുള്ള ഹൈസ്കൂളിൽ ചേർക്കുന്നതിന് പകരം നാട്ടിലുള്ള ഹൈസ്കൂളിന്റെ പഠനനിലവാരത്തെ കുറ്റപ്പെടുത്തി പട്ടണത്തിലെ ബോർഡിങ് സ്കൂളിൽ ആക്കി.. അവിടെ നിന്ന് പഠിക്കാം
ഇങ്ങോട്ട് വരേണ്ടതില്ല താമസസൗകര്യവും അവിടെത്തന്നെ..

സോമസുന്ദരൻ അതിൽ പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറഞ്ഞില്ല..

ഇതിനിടെ നൈക കിട്ടുന്ന ലീവിന് ഒക്കെ വീട്ടിൽ അച്ഛൻ അമ്മമാരെ കാണാൻ വരും അവധി ആഹ്ലാദകരമായി ചിലവഴിച്ച ശേഷം വീണ്ടും പഠനത്തിനായി ഹോസ്റ്റലിലേക്ക് പോകും.. അവൾ വീട്ടിൽ വരുന്ന അവസരത്തിൽനല്ല സന്തോഷമാണ്..

മായമ്മ ഒരു നിഴൽ പോലെ അവളെ പിന്തുടർന്നു എല്ലാം ശ്രദ്ധിക്കും..

അവൾ വരുമ്പോഴൊക്കെ സോമസുന്ദരം ഒരു അച്ഛന്റെ സ്നേഹം മകൾക്ക് നൽകും. അവളും അച്ഛനോട് അടുത്ത് ഇടപഴകും..

അവൾ യാത്ര പറഞ്ഞിറങ്ങുന്ന നേരം സോമസുന്ദരം പറയും

മോളെ മുത്തം കിട്ടിയില്ല…

പോകുമ്പോൾ കെട്ടിപ്പിടിച്ചുള്ള മുത്തം നൈക ഇരുവർക്കും നൽകും…

ഇരുവരും പരസ്പരം അവൾക്കും നൽകും..

വർഷങ്ങൾ കടന്നുപോയി… നൈക പ്ലസ് ടു എക്സാം കഴിഞ്ഞു വരാൻ പോവുകയാണ്..

ഇനി കുറേ ദിവസം ഇവിടെ ഉണ്ടാകും… അതോർത്തപ്പോൾ മായമ്മക്ക് സന്തോഷമായി…

ഇന്നാണ് നൈക മോൾ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് വരുന്ന ദിവസം…

അവൾക്ക് ഇഷ്ടമുള്ള അടപ്രഥമൻ തയ്യാറാക്കി… മായമ്മ നൽകിയ ഒരു ഗ്ലാസ്‌ പായസം കുടിച്ചപ്പോൾ സ്വാമസുന്ദരൻ സന്തോഷത്തോടെ പറഞ്ഞു…

അടിപൊളിയായിട്ടുണ്ട് മോൾക്ക് ഏറെ ഇഷ്ടപ്പെടും.. വലുതായപ്പോൾ തൊട്ടു അവളെ ഒന്ന് നേരെ ചൊവ്വേ കണ്ടിട്ട് പോലും ഇല്ല… ലീവിന് വരും അപ്പോൾ തന്നെ ഓടും…
ഡിഗ്രിക്ക് ജോയിൻ ചെയ്യുന്നത് വരെ ഇവിടെ തന്നെ കാണുമല്ലോ…

ആ…..

മായമ്മ ഒന്ന് മൂളുക മാത്രം ചെയ്തു

നിനക്കിന്ന് കുടുംബശ്രീയുടെ മീറ്റിംഗ് ഇല്ലേ നീ പോകുന്നില്ലേ…
സോമ സുന്ദരൻ ചോദിച്ചു….

മോൾ ഇപ്പം വരും…അവൾ വന്നാൽ ആ പായസം എടുത്തു കൊടുത്തേക്കണേ ഞാൻ വേഗം വരാം…

അതും പറഞ്ഞു മായമ്മ മീറ്റിങ്ങിനു പോയി..

വഴിയിൽ വച്ച് മായമ്മ ബാഗും തൂക്കി വരുന്ന മകളെ കണ്ടു..
നായിക ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചു..

അമ്മയെവിടെയാ ഞാൻ വരുന്ന ഈ നേരത്ത് പോകുന്നെ..

എനിക്ക് കുടുംബശ്രീയുടെ മീറ്റിംഗ് ഉണ്ട് മകളെ….മോള് ചെല്ല് മോൾക്ക് ഇഷ്ടപ്പെട്ട അടപ്രഥമൻ പായസം വെച്ചിട്ടുണ്ട് അച്ഛൻ എടുത്തുതരും….

ആണോ അടിപൊളി

അതും പറഞ്ഞ് അവൾ വീട്ടിലേക്ക് നടന്നു നീങ്ങി മായമ്മ മീറ്റിങ്ങിനും പോയി…

മീറ്റിംഗ് കഴിഞ്ഞ് വൈകിട്ടത്തോടുകൂടി വീട്ടിലെത്തിയ മായമ്മ കണ്ട കാഴ്ച മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു..

നൈ ക മകൾ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടശേഷം കൊലചെയ്യപ്പെട്ടിരിക്കുന്നു…

മോളെ….. മായമ്മ ആ ർത്തു വിളിച്ചു…
സോമേട്ടാ അവൾ ഭർത്താവിനെയും വിളിച്ചു
സോമസുന്ദരനെ അവിടെയെങ്ങും കണ്ടില്ല..

ആരാ ഇത് ചെയ്തത് സോമേട്ടാ നിങ്ങളാണോ

മായമ്മ ആർത്തലച്ചു കരഞ്ഞുകൊണ്ട് ചോദിച്ചു

കൊടുങ്കാറ്റ് പോലെ വീടിനുള്ളിൽ സോമ സുന്ദരനെ പരതി നടന്നു അവൾ…

ഭർത്താവിനെ വീട്ടിനുള്ളിൽ കാണാതെ ആയപ്പോൾ അവൾ ഉള്ളിൽ ഉറപ്പിച്ചു….ഈ നീച കൃത്യം ചെയ്തു അയാൾ എവിടെയോ സ്ഥലം വിട്ടു.

…. ദേഷ്യം ഇരുട്ടിച്ച അവൾ സംഹാര രുദ്രയെ പോലെ വീടിനുള്ളിൽ നിന്നും വെളിയിൽ ഇറങ്ങി വീടിന് ചുറ്റും അയാളെ തിരക്കി ഓടി നടന്നു….

അപ്പോൾ അതാ ഏക്കർ കണക്കിന് വിസ്താരമുള്ള ആ തൊടിയിലെ ഒരു മൂലയിൽ കുഴി കുത്തിയസോമ സുന്ദരൻ തന്റെ നേരെ നടന്നുവരുന്നു… കയ്യിൽ മൺവെട്ടിയും പിക്കാസും..

പീഡിപ്പിച്ചു കൊലപ്പെടുത്തിയ തന്റെ കുഞ്ഞിനെ ആരും അറിയാതെ കുഴികുത്തി മൂടാനാണ് പരിപാടി…… അതിനുവേണ്ടിയുള്ള കുഴിയെടുത്ത് വരികയാണ്..ദുഷ്ടൻ………

അവൾ അലറി വിളിച്ച് അയാൾക്ക് നേരെ പാഞ്ഞടുത്തു.

നിമിഷ നേരം കൊണ്ട് അവൾ അയാളുടെ കയ്യിൽ നിന്നും മൺവെട്ടി പിടിച്ചു വാങ്ങി…

സോമ സുന്ദരൻ ഒരു നിമിഷം അന്താളിച്ചു പോയി…. ആ സമയം ധാരാളമായിരുന്നു. അന്തിച്ചനിൽക്കുകയായിരുന്നു അയാളുടെ നെറുകം
തലയിൽ അവൾ മൺവെട്ടി കൊണ്ട് ആഞ്ഞു വെട്ടി.

നിർത്തു……ഞാനൊരു വാക്ക് പറഞ്ഞോട്ടെ……..

അത്രയും പറഞ്ഞുകൊണ്ട്
വെട്ടേറ്റ സോമ സുന്ദരൻ നിലത്ത് വീണു..

വേണ്ട അവളലറി

ഇരയെ കണ്ട കലിയടങ്ങാത്ത മൃഗത്തെപ്പോലെ അവൾ വീണു കിടന്ന സോമസുന്ദരന്റെ തലയിൽ കളി അടങ്ങും വരെ വെട്ടിക്കൊണ്ടിരുന്നു

ഒരച്ഛനെ പോലെ ഇത്രയേറെ സ്നേഹിച്ച ആ കുഞ്ഞിനെ കാമവെറിയോടെ പീഡിപ്പിച്ചു കൊന്ന നിനക്ക് ജീവിക്കാൻ അർഹതയില്ല ദുഷ്ടാ….പോ…..
നിമിഷങ്ങൾക്കകം സ്വാമ സുന്ദരൻ പിടഞ്ഞു തീർന്നു.

ഒരാളുടെ മരണാക്രാന്തവും, നിലവിളിയും പിന്നൊ രാളുടെ കൊലവിളി അട്ടഹാസ ബഹളവും കെട്ട് നാടുനടുങ്ങി…. അയൽക്കാർ ഓടിക്കൂടി

ഓടിക്കൂടിയവർ കാര്യമറിയാതെ ആദ്യമൊന്നു അമ്പരന്നു…. പുറത്ത് അടുക്കള മുറ്റത്ത് സോമസുന്ദരൻ ഭാര്യയുടെ വെട്ടേറ്റ് മരിച്ചിരിക്കുന്നു,വീടിനകത്ത് മകളും പീഡിപ്പിക്കപ്പെട്ടതുപോലെ മരിച്ചു കിടക്കുന്നു..

ഒക്കെ കൂടി കൂട്ടി നോക്കി ഒറ്റനോട്ടത്തിൽ തന്നെ ആൾക്കാർ വിധിയെഴുതി മകളെ പീഡിപ്പിച്ച സോമാ സുന്ദരനെ ഭാര്യ മൺവെട്ടി കൊണ്ട് വെട്ടി കൊലപ്പെടുത്തി… സംഭവം സത്യം തന്നെ മായമ്മയും കൂശലില്ലാതെ നാട്ടുകാർക്ക് മുമ്പിൽ അത് വെളിപ്പെടുത്തി…..

വാർത്ത കാട്ടി പോലെ നാടാകെപ്പായിരുന്നു..
പോലീസും,പത്രമാധ്യമങ്ങളും ഓടിയെത്തി…

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നൈ ക പീഡിപ്പിക്കപ്പെടുന്ന ശ്രമത്തിനിടയിൽ ശ്വാസംമുട്ടിച്ചത് കാരണം മരണപ്പെട്ടു എന്ന് മനസ്സിലായി.

സോമ സുന്ദരനെ കൊലപ്പെടുത്തിയ കുറ്റത്തിന് മായമ്മ ജയിലിലായി….

വളരെ നല്ല സ്വഭാവമുള്ള സോമസുന്ദരനെ അടുത്തറിയുന്നവർ പലരും ആ സംഭവത്തിൽ ദുരൂഹത പ്രകടിപ്പിച്ചു.

പക്ഷേ കുറച്ച് ദിവസങ്ങൾക്ക് ശേഷം ദുരുഹത നീക്കി കൊണ്ട് പോലീസ് ആ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിക്കൊണ്ട് പറയുന്നത് ഇങ്ങനെ

ഹോസ്റ്റലിൽ നിന്ന് പ്ലസ് ടു പഠിക്കുകയായിരുന്ന നൈ കയ്ക്ക് അവളുടെ സ്കൂളിനടുത്തുള്ള ഒരു കോളേജിലെ സീനർ വിദ്യാർത്ഥികളുമായി സുഹൃത്ത് വലയ ബന്ധം ഉണ്ടായിരുന്നു… ആ വിദ്യാർത്ഥികൾ ഒരു ഡാൻസ് ട്രൂപ്പ് നടത്തിയിരുന്നു നൈക ആ ട്രൂപ്പിലെ അംഗമാണ്..

ക്ലാസ്സ് ഇല്ലാത്ത സമയത്ത് അവർ അത്യാവശ്യവും ചില പൊതുവേദികളിലൊ ക്കെ പോയി പരിപാടികൾ അവതരിപ്പിക്കാറുണ്ടായിരുന്നു..

അതുവഴി കാശും ലഭിക്കാറുണ്ട്.. അടുത്തു നടക്കാനിരിക്കുന്ന തീരുമാനിച്ചുറപ്പിച്ച ഏതോ പരിപാടിയിൽ നൈക പിന്മാറി വീട്ടിലേക്ക് തിരിച്ചപ്പോൾ ഡാൻസ് ട്രൂപ്പിന്റെ നായകനായ രോഹിത് എന്ന യുവാവ് നൈ കയെ വീട്ടിലേക്ക് വരുന്ന അവസരത്തിൽ വളരെ രഹസ്യമായി പിന്തുടർന്നു.. മയക്കുമരുന്നിനും അടിമയായിരുന്നു അവൻ….

നൈകയെ മയക്കുമരുന്ന് ഉപയോഗിച്ച് ഡാൻസ് കളിക്കാൻ പ്രേരിപ്പിച്ചപ്പോൾ ആണ് അവൾ ഗ്രൂപ്പിൽ നിന്നും വിട പറഞ്ഞ് വന്നത്..

വീട്ടിലെത്തി അവൾ അച്ഛനെ കണ്ടു ഹോസ്റ്റലിൽ നിന്നും പറിച്ചു കൊണ്ടുവന്ന കുറച്ച് റംബൂട്ടാന്റ മരത്തൈകൾ അച്ഛനെ നടാൻ ഏൽപ്പിച്ചു അമ്മ ഉണ്ടാക്കിയ അടപ്രഥമൻ പായസം കഴിക്കാൻ മകളെ ഏൽപ്പിച്ച ശേഷം മൺവെട്ടിയും പിക്കാസുമായി തൈ നടാൻ തൊടിയിലേക്ക് ഇറങ്ങി സോമസുന്ദരൻ…

റംബുട്ടാന്റെ തൈകൾ നടാനും പിന്നെ വാഴയ്ക്ക് തടമെടുക്കാനും ആയി ഒരു മണിക്കൂറോളം ചെലവഴിക്കേണ്ടി വന്നു ആ പാവത്തിന് അ വിടെ

ഈ സമയം നൈകയെ പിന്തുടർന്നെത്തിയ ആ യുവാവ് വീട്ടിൽ കടന്നുകൂടി പായസം കഴിച്ച ശേഷം വസ്ത്രം മാറ്റുകയായിരുന്നു നൈകയുടെ സമീപം എത്തുന്നു.

ഡാൻസ് കളിക്കുന്ന നൈകയുടെ പിക്ചർ ഉൾപ്പെടെയുള്ള നടക്കാനിരിക്കുന്ന പരിപാടിയുടെ പോസ്റ്റർ അവൻ എടുത്തവളെ കാണിക്കുന്നു.
ഈ പരിപാടി നടന്നില്ലെങ്കിൽ എനിക്ക് ആത്മഹത്യ ചെയ്യേണ്ടിവരും ഞാൻ അഡ്വാൻസ് കാശു അറിയുമോ നിനക്ക്

അവൻ അവളോട് കെഞ്ചുന്നു….

എന്തുപറഞ്ഞാലും ഒമ്പതുമണിക്കൂർ നിർത്താണ്ട് തുള്ളുന്ന ആ പരിപാടിക്ക് ഞാനില്ല… എനിക്ക് അതിനുള്ള സ്റ്റാമിന ഇല്ല…

അതിനല്ലേ എം ഡി എം എ കഴിക്കാൻ നിന്നോട് പറയുന്നത്…

മരുന്നു കഴിച്ച് ബോധമില്ലാതെ തുള്ളാൻ അല്ല ഞാൻ ഈ ഡാൻസ് പഠിച്ചത് എന്നെ ഒഴിവാക്കൂ പ്ലീസ്

ആവോളം അവളും കെഞ്ചി പറഞ്ഞു

ഒടുവിൽ ദേഷ്യപ്പെട്ടു ആ പോസ്റ്റർ എടുത്ത് ചുരുട്ടി റൂമിന്റെ മൂലയിലേക്ക് എറിയുന്നു തുടർന്ന് . അവളെ ക്രൂരമായി ആക്രമിച്ച് കീഴടക്കി ബലാത്സംഗം ചെയ്യുന്നു അവൻ സർവ്വശക്തിയും ഉപയോഗിച്ച് ആ പാവത്തിനെ പച്ചയ്ക്ക് പിച്ചിച്ചീന്തി വേഴ്ച നടത്തുകയായിരുന്നു..

കരയാൻ ശ്രമിച്ച അവളെ കഴുത്തിന് ഞെക്കിപ്പിടിച്ച് ശ്വാസംമുട്ടിച്ചു ക്രൂരമായി കൊലപ്പെടുത്തി….. അവൻ അവൾ മരിച്ചതിനുശേഷം കുറെ സമയം അവന്റെ കാമ പൂർത്തീകരണം നടത്തി.. തിരിച്ചു പോകവേ പോലീസിന് വേണ്ട പല തെളിവുകളും അവശേഷിപ്പി ച്ചു കൊണ്ടായിരുന്നു അവൻ പോയത്.,

അവന്റെ കൈയിൽനിന്ന് വീണ എം ഡി എം എ പൊതിയും അവൻ ചുരുട്ടിയെറിഞ്ഞ പ്രോഗ്രാമിന്റെ പോസ്റ്ററും ഒക്കെ പോലീസിന് അവനിലേക്ക് എത്താൻ എളുപ്പമായി.
കൂടാതെ നൈകയുടെ ഫോൺ പരിശോധിച്ചപ്പോഴും കുറേ അവനെക്കുറിച്ചുള്ള കുറേ തെളിവുകൾ ലഭിച്ചിരുന്നു.

അതുവഴി അന്വേഷിച്ചപ്പോഴാണ് നൈയുടെ ഒരു നല്ല സുഹൃത്തായ രഞ്ജിത്തിനെ പോലീസ് പരിചയപ്പെടുന്നത്… അവൻ വഴി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കി. ഇപ്പോൾ രോഹിത് റിമാൻഡിലാണ് . രോഹിത് ചെയ്തതിന്റെ എല്ലാ തെളിവുകളും ലഭിച്ചു കഴിഞ്ഞു.

മായമ്മ ഈ വാർത്ത ജയിലിൽ ഉള്ള ടീവിയുടെ കേട്ട് പൊട്ടിപ്പൊട്ടി കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *