തിരിച്ചു തന്ന കൗമാരം
രചന: Vijay Lalitwilloli Sathya
ആ ആദ്യരാത്രിയിൽ അവസാന യാമത്തിൽ ശാലിനിയും ഗംഗാധരനും തളർന്നു കിടന്നു ഉറങ്ങുകയാണ്.. ഉറക്കത്തിൽ നിന്നും അബോധാവസ്ഥയിൽ ഉണർന്ന് ശാലിനി ഗംഗാധരേട്ടന്റെ സമീപത്തുനിന്നും എഴുന്നേറ്റ് പോകാൻ ശ്രമിച്ചു.
ചെറിയ ഒരു അനക്കം കേൾക്കുമ്പോൾ പോലും ഉണരുന്ന ഗംഗാധര ഭായ് ഉണർന്നു.
തന്റെ ഭാര്യ എണീറ്റ് നടക്കുകയാണ്. അവളുടെ ആ പഴയ സ്വഭാവം കണ്ടു അയാൾക്ക് പുഞ്ചിരി വന്നു. യക്ഷി വിളിക്കുകയാണ്…ഇൻസോമാനിയ അല്ലെങ്കിൽ സോമ്നാമ്പുലിസം എന്ന ബ്രെയിൻ വൈകല്യം ആണിത്.
ശാലിനിയെ വേഗം പിടിച്ചു കൊണ്ടു വന്നു അയാൾ തന്റെ ബലിഷ്ഠമായ കരുത്തിൽ കെട്ടിപിടിച്ചു കിടന്നു.
ശാലിനി ഇപ്പോഴും ഉറക്കമാണ്. ഉറക്കത്തിൽ എണീറ്റ് നടക്കുന്നതൊന്നും അവൾക്ക് അറിയുന്നില്ല.. അതിനാൽ പിന്നെ ഗംഗാധർ ഭായിക്ക് ഉറങ്ങാൻ പറ്റിയില്ല..
അയാൾ ആലോചിച്ചു..
പാവം ഈ കുട്ടിയുടെ കാര്യം… ഈയൊരു അസുഖം കാരണം ഒരു ജന്മം പാഴായി പോകേണ്ടതായിരുന്നു. വളരെ വൈകിയാണെങ്കിലും തനിക്ക് ഇവിടെ എത്താൻ പറ്റിയല്ലോ.. ഇവളെ ഇങ്ങനെ പൊതിഞ്ഞു പിടിച്ച് ഒരു ദാമ്പത്യ ജീവിതം നൽകാൻ പറ്റിയല്ലോ..
ശാലിനിയെ കെട്ടിപ്പിടിച്ച് അങ്ങനെ കിടക്കുമ്പോൾ,കാമാത്തിപുരിയിലെ പിന്നിട്ട വഴികളിലൂടെ ആ മനസ്സു അയാളെ വീണ്ടും കൊണ്ടുപോയി.
മിക്കവാറും തന്റെയീ ദുസ്സഹ ജീവിതത്തിൽ നിന്നും ഉടനെ മോചനം ലഭിക്കുമെന്നു ഏറെ കുറെ ഉറപ്പായി.. ഏറിപ്പോയാൽ ഇനി ഒരാഴ്ച.. വളർത്തിയ കടപ്പാടിന്റെയും ബാധ്യതയും പേരിൽ ഈ അറവുശാലയിലെ ജീവിതം വിരക്തി വരുത്തിയിരിക്കുന്നു.
ആ ബിൽഡിംഗ് വരാന്തകളിലൂടെ നടക്കുകയാണ് ഗംഗാധർ ഭായ്. പതിവുപോലെ ഓരോ റൂം ചെക്ക് ചെയ്തു കൊണ്ട്..
“മാറോ.. ഭായ്..മാറോ ജൽതി മാറോ…”
‘ ഉരലിലിട്ടിടിക്കുന്നത് പോലെ ഇടിക്കുന്നുണ്ടല്ലോ..എന്നിട്ടും നിനക്കൊന്നുമേൽക്കുന്നില്ല.. നീ ഏതാ ജാതി… എന്റെമ്മോ ”
മലയാളത്തിൽ തന്നെ തെറി പറഞ്ഞത് ആണെന്ന് കരുതി അവളും വിട്ടില്ല.
“കുട്ടേ മാറാ തൂ..,ബദ്മാസ്.. മേരെ ഭഗചദ്മെ അപ്ന മുട്ടി, താക്കത്തു സേ ഡാലോ.., സാലെ ”
സെലക്ഷൻ ചെയ്തെടുത്ത ആ മാറാഠി യുവതിയെയും കൂട്ടി അവളുടെ വർക്കിങ് റൂമിൽ,പോയ മലയാളി യുവാവിന്റെ അവസ്ഥ കണ്ടു കതകിന് പുറത്തുനിന്ന് ഗംഗാധർ ഭായിക്ക് ചിരി വന്നു..
ലവലേശം ഉളുപ്പില്ലാതെ
പച്ച തെറിയോടെ അവന്റെ ജവാനെ കൊണ്ട് അടിച്ചു തകർക്കാനാണ് അവൾ വികാരാധിക്യത്താൽ മാറാത്തി ഭാഷയിൽ അവനോട് പറയുന്നത്.
കിട്ടേണ്ട രീതിയിൽ കിട്ടിയില്ലെങ്കിൽ അവർ വയലൻസ് ആകും. അതാണ്…!
യൂറോപ്യൻസ് കഴിഞ്ഞാൽ, ഇന്ത്യയിൽ ഈ വിഷയത്തിൽ ഈ കണ്ട കെട്ടിടങ്ങളുടെ ഗർഭ ഗൃഹങ്ങളുടെ ഉള്ളിൽ മൈഥുനസുരത വിപണനകേന്ദ്രം ഒരുക്കുന്നതിൽ മഹാരാഷ്ട്ര മുൻപന്തിയിൽ ആയത് ചുമ്മതല്ല. ഇവിടത്തുകാരുടെ ഇതൊക്കെയാണ് കാരണം…ഗംഗാധർഭായിക്ക് തോന്നി.
ഗംഗാധർഭായി അടുത്ത റൂമിന്റെ വാതിൽക്കൾ ചെന്നു..
ആളനക്കം കേൾക്കുന്നില്ല..
ഇവിടുത്തെ സ്ത്രീകൾക്കു വേതനം മാസകൂലിയാണ്.
ചമഞ്ഞൊരുങ്ങി സെലക്ഷൻ ഹാളിൽ വരാതെ പലരും അവരവരുടെ വർക്കിംഗ് റൂമിൽ ചുമ്മാ കിടന്നുറങ്ങി കളയും.
അതിനാണ് ഈ ഗംഗാധർ ഭായിയുടെ ഈ റൗണ്ടിങ്ങു.
അപ്പുറത്തെ ആ അടഞ്ഞ വാതിൽ ഗംഗാധർ ഭായി പതുക്കെ ഒന്ന് തട്ടി.
“ഗംഗാധരേട്ടാ ഞാൻ വർക്കിലാണ്.കസ്റ്റമർ ഉണ്ട്..”
അതൊരു മലയാളി യുവതിയുടെ റൂമാണ്. വാതിലിലുള്ള മുട്ട് കേൾക്കുമ്പോൾ അവൾക്കറിയാം ഗംഗാധർ ഭായിയുടെ ചെക്കിങ് ആണെന്ന്.
ശാന്ത സ്വഭാവം. അതുകൊണ്ടുതന്നെ ഒച്ചയും ബഹളവും ഇല്ല.
രാക്കമ്മയുടെ വലംകൈ ആണ്
ഗംഗാധർ ഭായി..
ഈ ബിൽഡിംഗിലുള്ള ഈ വേശ്യാലയം രാക്കമ്മയുടേതാണ്.. ഗംഗാധര ഭായി അവിടത്തെ അന്തേവാസികളായ സ്ത്രീകളുടെ കണക്കും കാര്യങ്ങളും നോക്കി അവിടുത്തെ നെടുംതൂണായി വർത്തിക്കുന്നു.. പത്ത് ഇരുപതോളം സ്ത്രീകളും അല്പം അനുചരന്മാരും ഒക്കെയാണ് ബിൽഡിങ്ങിൽ രക്കമ്മയ്ക്ക് സ്വന്തമായുള്ളത്.
രാക്കമ്മ ഇന്ന് നിർണായകമായ ഒരു കേസിനുവേണ്ടി കോടതിയിൽ പോയിരിക്കുകയാണ്. ഇന്നാണ് ആ ബിൽഡിങ്ങിന് ഉടമസ്ഥാവകാശ സംബന്ധിച്ചുള്ള കേസിന്റെ വിധി.
ഈ വിധി എതിരായാൽ ബിൽഡിംഗ് ഒഴിഞ്ഞുകൊടുത്തു ഇവിടെനിന്നും പടിയിറങ്ങേണ്ടി വരും.
ഇതുപോലൊരു സെറ്റപ്പ് വേറൊരിടത്ത് ഉണ്ടാക്കിയെടുക്കാൻ കോടിക്കണക്കിന് രൂപയാണ് ചിലവ്..
അതിന്റെ തലചൂടിലാണ് രാക്കമ്മ. മിക്കവാറും അതുണ്ടാവില്ല. കാരണം അവർക്കു മടുത്തു. പിന്നെ തനിക്കും..
രാക്കമ്മയുടെ എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ട് കേസ് തോറ്റു.. ബിൽഡിംഗ് ഒഴിഞ്ഞു കൊടുക്കാൻ വിധിയായി.
രാക്കമ്മ ദുഃഖത്തോടെ മടങ്ങിവന്നു. കഷ്ടപ്പെട്ട് സമ്പാദിച്ച വൻതുക മുടക്കി പെട്ടെന്ന് എല്ലാവരെയും പുതിയ ബിൽഡിംഗ് വാങ്ങി മാറ്റിപ്പാർപ്പിച്ചു മുന്നോട്ടു പോകാൻ അവർക്കും ഇപ്പോൾ താല്പര്യം ഇല്ല.
വേറൊരിടത്ത് ഇതുപോലെ പച്ച പിടിക്കണം എന്നില്ല. ബിൽഡിങ്ങിന് മറ്റുമായി മുടക്കുന്ന ആ കാശ് തിരിച്ചുപിടിക്കാൻ വർഷങ്ങൾ പിടിക്കും. അവർക്കും വയസ്സായി വരുന്നു. ഒടുവിൽ ബിസിനസ് നിർത്താൻ തന്നെ തീരുമാനിച്ചു..
അതുകൊണ്ടുതന്നെ നിശ്ചിത തീയതിക്ക് ഒഴിഞ്ഞു കൊടുക്കാൻ ഉള്ളതിനാൽ സ്ത്രീകൾ പലരെയും പറഞ്ഞുവിട്ടു.
പലരും മറ്റു വേശ്യാലയങ്ങൾ തേടിപ്പോയി. ഉള്ള സമ്പാദ്യങ്ങൾ ഒക്കെ കെട്ടിപ്പെറുക്കി
രാക്കമ്മ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി കണക്കുകൾ കൂട്ടി ഗംഗാധർ ഭായിക്കും ഒത്തിരി തുക നൽകേണ്ടിവന്നു
തനിക്കും ഒരു മടക്കയാത്ര ആവശ്യമായി വന്നിരിക്കുന്നു. അയാളോർത്തു.
കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും പത്താം ക്ലാസ് പരീക്ഷ വിജയിച്ചു,റിസൽട്ട് അറിഞ്ഞ അവസരത്തിൽ,
ഏകദേശം ഇരുപത്തിയഞ്ചു വർഷം മുമ്പ് മാമന്റെ ചില്ലറ പൈസ ഇട്ട് വെക്കുന്ന പണ കുടുക്ക മോഷ്ടിച്ച് ബോംബെയ്ക്ക് വണ്ടി കയറിയതാണ് താൻ .
ആ പൈസ ടിക്കറ്റിന് പോലും തികഞ്ഞില്ല. ഒടുവിൽ കള്ളവണ്ടി യാത്ര.
ബോംബെയിലെത്തി ദിവസങ്ങളോളം പൈപ്പ് വെള്ളം കുടിച്ച് പട്ടിണിമായി തെരുവിൽ അലഞ്ഞ തന്നെ കരുണ തോന്നി ഒരു ഓട്ടോ ഡ്രൈവർ ആണ് രാക്കമ്മയുടെ അടുത്തെത്തിച്ചതു.
അവരുടെ സഹായിയായി കൂടി. അപ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല കുറെ ചേച്ചിമാർ ചമഞ്ഞൊരുങ്ങി നിൽക്കുന്നത് എന്തിനാണെന്ന്..
പോകപ്പോകെ എല്ലാം മനസ്സിലായി.
ആദ്യമൊക്കെ ഭക്ഷണം മാത്രമായിരുന്നു കൂലി. അതേ പ്രതീക്ഷിച്ചും ഉള്ളൂ..
പിന്നെ വലുതായപ്പോൾ രാക്കമ്മ ഒരു കൂലി നിശ്ചയിച്ചു.. കുറച്ചു ഉത്തരവാദിത്വമുള്ള ജോലിക്ക് ഏൽപ്പിച്ചു.
അതിനിടെ ഒരു ചെറിയ തുണി കച്ചവടം കൂടി ചെയ്തിരുന്നു. അവിടെ വരുന്ന കസ്റ്റമർ ക്കും പിന്നെ അന്തേവാസികളും നല്ല നല്ല ജൗളി വസ്ത്രങ്ങൾ എത്തിച്ചു കൊടുത്ത് ആ വഴിക്കും ഗംഗാധർ ഭായി പണം സ്വരുക്കൂട്ടി.
ഒക്കെ ഭംഗിയിൽ ചെയ്തു. വേറെ ചില ഒന്നുമില്ലാത്തതിനാൽ കാശൊക്കെ ബാക്കിയായി.ശിഷ്ടകാലം ജോലി ഒന്നും ഇല്ലാതെ തന്നെ ജീവിക്കാൻ വേണ്ടുന്ന തരക്കേടില്ലാത്ത സമ്പാദ്യം തനിക്കും ആ വഴിയിൽ ഉണ്ടായത് ഇപ്പോഴും ഭദ്രമായി തന്റെ പേരിൽ അക്കൗണ്ടിൽ ഉണ്ട്.
അത്യാവശ്യം വേണ്ടെന്ന് വസ്ത്രങ്ങളുമായി ഒരു കൊച്ചു ബാഗ് അത്രയേ ആ യാത്രയിൽ കരുതിയുള്ളൂ.
കുർള നേത്രാവതി എന്നും മത്സ്യഗന്ധി എന്നും പേരുള്ള ആ തീവണ്ടിഎക്സ്പ്രസിൽ കയറി ഇരുന്നപ്പോൾ ഈ അനിവാര്യമായ തിരിച്ചുപോക്ക് എന്തോ നിയോഗത്തിന് വേണ്ടി ഉള്ളതാണെന്ന് മനസ്സു പറയുന്നതുപോലെ ഗംഗാധർ ഭായിക്ക് തോന്നി
നാട്ടിലേക്ക് കുതിക്കുന്ന വണ്ടിയുടെ താളത്തിൽ ഓർമ്മകൾ ഓരോന്നും തിരിച്ചുവരുന്നു
കേശവമാമന്റെ മകൾ ശാലിനി ഇപ്പോൾ എന്ത് ചെയ്യുന്നു ഉണ്ടാവും… തന്റെ ബാല്യത്തിനും കൗമാരത്തിന്റെയും ഇടയിലുള്ള സ്മൃതികളിലെ രോമാഞ്ചം ആണ് അവൾ. തന്റെ മുറപ്പെണ്ണ്.. ഒന്നിച്ചു മണ്ണുവാരി കഞ്ഞിയും കറിയും ഉണ്ടാക്കി, അച്ഛനും അമ്മയും കളിച്ചു,മൂവാണ്ടൻ മാവിന്റെ തണലിൽ ഒന്നിച്ച് കിടന്നുറങ്ങിയ കളിക്കൂട്ടുകാരി..
മുംബൈയിൽ എത്തിയ ആദ്യ കാലങ്ങളിലൊക്കെ അവളോടുള്ള കളിയും കുസൃതിയും ചില രാത്രികളിൽ സ്വപ്നങ്ങളിൽ കാണാറുണ്ടായിരുന്നു പിന്നെ പിന്നെ അത്തരം സ്വപ്നങ്ങളൊക്കെ വിസ്മൃതിയിൽ മറഞ്ഞു പോയി. വിധി അനുവദിച്ചിരുന്നെങ്കിൽ തന്റെ പെണ്ണാ വേണ്ടവളാണ് ശാലിനി.
ഇപ്പോൾ അവൾ കല്യാണമൊക്കെ കഴിഞ്ഞു ഭർത്താവും കുട്ടികളൊക്കെ ആയി ഒരു ഗൃഹനാഥയായി സുഖം അനുഭവിക്കുന്നുണ്ടാവാം.
അവളുടെ ഉറക്കത്തിൽ നടക്കുന്ന ശീലം അതു മാറിയിട്ട് ഉണ്ടാകുമോ..? ഏത് പാതിരാത്രിയിലും അടച്ചിട്ട കതകു തുറന്നു പാലമരത്തിന്റെ ചുവട്ടിലേക്ക് പോകുന്ന ആ ശീലം..
അതെക്കുറിച്ച് തറവാട്ടിൽ പ്രശ്നം വെപ്പിച്ച പ്പോൾ ആ പാല മരത്തിലെ യക്ഷി അങ്ങോട്ട് വിളിക്കുന്നത് ആണെന്ന് പറഞ്ഞു. അന്ന് അത് വിശ്വസിച്ചു.. ഇപ്പോൾ തമാശയാണ് തോന്നുന്നത്..
അവളുടെ ആ ശീലം പേടിച്ചു കേശവമാമൻ രാത്രിയിൽ വീടിന് പുറത്തേക്കുള്ള കതകുകളൊക്കെ ഭദ്രമായി അടച്ചിട്ടു ഉറപ്പിക്കുമായിരുന്നു. എങ്കിലും അവൾ എഴുന്നേറ്റ് താൻ കിടക്കുന്നിടത്ത് വരുമായിരുന്നു. പുറത്തേക്കുള്ള അടഞ്ഞ വാതിലുകൾ തുറക്കാൻ കിട്ടാതെ വരുമ്പോൾ വാതിലില്ലാത്ത തന്റെ റൂമിലേക്ക് ശാലിനി അബോധാവസ്ഥയിൽ വരുമായിരുന്നു.
പലപ്പോഴും കേശവ മാമൻ ഇതുകണ്ട് തെറ്റിദ്ധരിച്ചിരുന്നു..
വന്ന് കൂടെ കിടക്കുമ്പോൾ ഉണരുന്ന താൻ എന്നും അവളെ അവളുടെ റൂമിൽ കൊണ്ടു പോയി കിടത്തിയിട്ടു കതക് പുറത്തുനിന്നും പൂട്ടിയിടും.. അത്ര ക്രൂരകൃത്യം മാമൻ ചെയ്യാറില്ല. അവൾക്ക് അത് അറിഞ്ഞാൽ വിഷമം ആകും എന്ന് കരുതി. അതുകൊണ്ടുതന്നെ താൻ രാവിലെ നേരത്തെ എഴുന്നേറ്റു കതക് തുറന്നു കൊടുക്കും..
അപ്പോഴത്തെ അകാര്യങ്ങളൊക്കെ ഓർത്തപ്പോൾ തന്നെ ചിരി വരുന്നു. വണ്ടി ഗോവ കടന്നു.. പഴയ കേരളത്തിന്റെ വടക്കേ അറ്റം എത്തി.
കന്യാകുമാരി മുതൽ ഗോകർണ്ണം വരെ എന്നല്ലേ ചൊല്ല്.. പഴയ ഗോകർണ്ണം ഇവിടെയാ ഗോവയില്.
നാട്ടിലെത്തിയപ്പോൾ അറിഞ്ഞു കേശവൻ മാമൻ ഇന്ന് വെളുപ്പിന് മരിച്ചു..
കുടുംബക്കാർ മരിച്ചാൽ മരണാനന്തര ക്രിയകൾ നടത്തുന്ന പുഴവക്കിൽ അയാൾ എത്തിച്ചേർന്നു.
അയാൾ ശാലിനിയെ തിരിച്ചറിഞ്ഞു. ശാലിനിയെ കൊണ്ട് അച്ഛന്റെ മരണാനന്തരക്രിയകൾ ചെയ്യുന്ന അവസരത്തിലാണ് മരുമകനായ താൻ എത്തിയതു..
ആർക്കും തിരിച്ചറിഞ്ഞില്ല.. പക്ഷേ തനിക്ക് എല്ലാരെയും അറിയാൻ പറ്റുന്നുണ്ട്.
അവൾ ചെയ്യട്ടെ പുത്രനും പുത്രിയും ഒന്നുതന്നെയാണ്. അവർക്ക് മാത്രമേ പുത് എന്ന നരകത്തിൽ നിന്നും ആത്മാവിനെ ത്രാണനം ചെയ്തു സ്വർഗ്ഗത്തിൽ ആക്കാൻ പറ്റുള്ളു. അതാണ് ഈ കർമ്മത്തിന് പ്രാധാന്യം..
ചടങ്ങുകൾക്കുശേഷം എല്ലാരും തറവാട്ടിലേക്ക് മടങ്ങി.
ഞാനും അവരോടൊപ്പം ചേർന്നു തറവാട്ടിലെത്തി.
തന്റെ അമ്മ സുലോചനയുടേ മുഖച്ഛായ തന്നിൽ കണ്ടു സംശയം തോന്നി ചോദിച്ച ചില ബന്ധു സ്ത്രീകളോട് താൻ ഇവിടത്തെ സുലോചനയുടെ മകൻ ഗംഗാധരൻ ആണെന്ന് തുറന്ന് പറഞ്ഞു.
ബന്ധുക്കൾക്കു പലർക്കും അത്ഭുതമായിരുന്നു. ഒരു കാഴ്ച വസ്തുവിനെ പോലെ എല്ലാവരും നോക്കുന്നു.
ശാലിനിക്കും ഗംഗേട്ടനെ തിരിച്ചറിയാൻ പറ്റി.. അവൾക്ക് അല്പം സന്തോഷമായി. അച്ഛൻ പോകുമ്പോഴേക്കും ഒരാൾ തുണ എത്തിയല്ലോ..
കേശവൻ മാമയുടെ മരണാന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങൾ ബന്ധുക്കൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു.
അതിനു ശേഷം എല്ലാവരും ഓരോന്നായി പോയി തുടങ്ങി. ഒടുവിൽ ശാലിനിയും ഗംഗാധരഭായിയും തനിച്ചായി..
അവളുടെ അടുക്കള തിരക്ക് ഒഴിഞ്ഞ വേളയിൽ അയാൾ ചോദിച്ചു.
“ഭർത്താവ് കുട്ടികൾ?”
“അതിനു ഞാൻ കല്യാണം കഴിച്ചിട്ടില്ല ഗംഗാധരാട്ടാ”
“അതെന്താ?”
“ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന ശീലം ഇപ്പോഴുമുണ്ട്.. അതുകൊണ്ടുതന്നെ അതു ഈ നാട്ടിൽ പാട്ടാണ്..അതുകാരണം ആരും ഈ പടികടന്ന് ഇങ്ങോട്ട് പെണ്ണിനെ അന്വേഷിച്ചു വന്നില്ല..”
അതു കേട്ടപ്പോൾ തനിക്ക് വല്ലാത്തൊരു ഷോക്കായി..
” ആ അസുഖം ഇതുവരെ മാറിയില്ലേ? ”
“സത്യം ഇല്ല.”
“കഷ്ടം അങ്ങനെയാണെങ്കിൽ ഇതൊക്കെ അറിഞ്ഞു ഇവിടെ തന്നെ താമസിക്കാൻ ഒരാളും വരാഞ്ഞത് എന്ത്..?”
“ആരും വന്നില്ല.. ജീവിതം വച്ച് ആരെങ്കിലും പരീക്ഷിക്കുമോ?”
അന്ന് എസ്എസ്എൽസി പാസായ അന്നു രാത്രി ആണല്ലോ ശാലിനി ഉറക്കത്തിൽ നി ന്നും എഴുന്നേറ്റ് എന്റെ അടുത്ത് വന്ന് കിടന്നത്…? ”
” അന്ന് വന്നു കിടന്നത് അതു മനപ്പൂർവ്വം ആയിരുന്നു.,അന്നു ഞാൻ ഉറങ്ങിയിട്ടില്ലായിരുന്നു… ഞാനും ഒമ്പതാം ക്ലാസിൽ നിന്നും പത്തിലേക്ക് പാസായത് ആണല്ലോ അപ്പോൾ..ഗംഗാധരേട്ടന്റെ പത്തിലുള്ള പഴയ പുസ്തകങ്ങളൊക്കെ നോക്കി എനിക്ക് ഉറങ്ങാൻ പറ്റിയില്ല.. അങ്ങനെയാണ് അന്ന് രാത്രി ഞാൻ വന്നത്.”
“കൗമാരത്തിലെ ചപലതയിൽ നമ്മൾ നമ്മളെ മറന്നു വെറുതെ കെട്ടിപ്പുണർന്ന് കിടക്കുകയായിരുന്നു അപ്പോഴാണ് മാമൻ കണ്ടത്…കെട്ടിയിട്ടു പുളിങ്കൊമ്പ് കൊണ്ട് അടിച്ചു.
അച്ഛനും അമ്മയും മുമ്പേ നഷ്ടപ്പെട്ട എനിക്ക് ഏക ആശ്രയമായ അമ്മാവനിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോൾ സഹിച്ചില്ല പിറ്റേന്നാണ് ഞാൻ അമ്മാവന്റെ പണകുടുക്കയുമായി ബോംബെയിലേക്ക് വണ്ടി കയറുന്നത്..”
“അതൊക്കെ കഴിഞ്ഞ് കാര്യമല്ലേ… ഇത്തിരി മുതിർന്നപ്പോൾ എപ്പോഴെങ്കിലും ഒരു ദിവസം വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. കുറെ കാത്തിരുന്നു. കൗമാരവും യൗവ്വനവും വെറുതെ പോയിക്കൊണ്ടിരുന്നു..”
“സത്യത്തിൽ ഞാനും വിവാഹം കഴിച്ചിട്ടില്ല. വിവാഹ ബന്ധങ്ങൾക്കു പ്രാധാന്യമില്ലാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു ഞാൻ ഉണ്ടായിരുന്നത്..”
ഗംഗാധരൻ ഭായ് തന്റെ മുംബൈ അനുഭവങ്ങൾ ശാലിനി യുമായി പങ്കുവച്ചു..
ഒക്കെ കേട്ടപ്പോൾ അവൾക്ക് അത്ഭുതമായിരുന്നു. ആ ചേറിൽ താമസിച്ചിട്ടും ഒരു അഴുക്കു പോലും പുരളാതെ ഒരു മനുഷ്യൻ. അവൾക്ക് വിശ്വസിക്കാനായില്ല..
“സത്യമാണ് ശാലിനി. ഈ രാക്കമ്മ അത്ര നല്ലതൊന്നുമല്ല അവരുടെ സഹായിയായി കൂടെ ബോംബെയിൽ ഉണ്ടാകുമ്പോൾ കൗമാരം വിട്ട് യൗവനത്തിൽ പ്രവേശിച്ചപ്പോൾ എനിക്കു തരുന്ന ശമ്പളം തിരിച്ചുപിടിക്കാൻ വേണ്ടി അവിടുത്തെ പെണ്ണുങ്ങളെ ചട്ടം കെട്ട് എന്നെ പ്രലോഭിപ്പിച്ച് അവരെ പ്രാപിക്കാൻ ശ്രമം നടത്തിച്ചിരുന്നു. സഹതാപം തോന്നി ചില പെണ്ണുങ്ങൾ അത് എന്നോട് തുറന്നു പറഞ്ഞു.
എന്നിട്ടും സ്നേഹത്തിന്റെ പുറത്തും സൗഹൃദത്തിന്റെ പുറത്തും എന്റെ പ്രീതി പിടിച്ചു പറ്റാൻ വേണ്ടിയും എനിക്ക് വെറുതെ കിടന്നു തരാൻ സ്വാഭാവികമായും അവിടെയുള്ള എല്ലാവരും ഈ വരുന്ന നിമിഷം വരെ ഒരുക്കമായിരുന്നു. പക്ഷേ ഞാൻ അതിലൊന്നും വീണില്ല. എന്റെ മനസ്സിൽ നിറയെ നീ ആയിരുന്നു. നിന്റെ സ്നേഹം മാത്രം. ”
അത് കേട്ടപ്പോൾ ശാലിനിയുടെ ഇരു കണ്ണുകളും ജലസംഭരണി പോലെ നിറഞ്ഞു കവിഞ്ഞു. കവിളിലൂടെ ചാലിട്ടു ഒഴുകി അടർന്നുവീണപ്പോൾ തളരുന്ന ശരീരം ആശ്രയമായി ഗംഗധരെട്ടന്റെ മാറിൽ അറിയാതെ ചാഞ്ഞു പോയി.
ഗംഗാധരഭായി അവളെ ചേർത്തു നിർത്തി പുറത്ത്ആ പഴയ കൗമാരക്കാരനെപ്പോലെ തലോടി ആശ്വസിപ്പിച്ചു..
“നാട്ടുകാർ കാണുകെ നാലാളറിയേ വിവാഹം കഴിച്ചു നമുക്കിവിടെ കൂടിയാൽ എന്താ? ”
അവൾ പ്രത്യാശയോടെ ചോദിച്ചു.
“സത്യമാണോ നിനക്കെന്നെ ഇപ്പോഴും ഇഷ്ടമാണോ.?”
അയാൾ വിശ്വാസം വരാത്ത പോലെ ചോദിച്ചു..
” അന്ന് നിങ്ങൾ പോയ നാൾ തൊട്ട് എല്ലാദിവസവും നിങ്ങളെ ഞാൻ ഓർക്കും. ഒരു ദിവസം വരും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നെന്നു ഞാൻ പറഞ്ഞല്ലോ.. അതാണ് നിങ്ങളെ ഇവിടെ എത്തിച്ചത്.
ഇതിനു വേണ്ടിയായിരുന്നു ഞാൻ ഇതുവരെ കാത്തിരുന്നത് ഗംഗേട്ടാ.. ഇതിനു വേണ്ടി ആയിരുന്നു എന്നെ ഇതുവരെ ദൈവം വിവാഹവും ഒന്നുമാകാതെ ഇവിടെ നിർത്തിയത്..”
അവളുടെ വാക്കുകൾ സത്യം ആവുകയാണ്.. വണ്ടിയിൽ കയറുമ്പോഴേ തോന്നി തന്നെ കാത്തു വലിയൊരു നിയോഗം ഇവിടെ ബാക്കിയുണ്ടന്നു..
അസുഖക്കാരിയായ ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോകേണ്ട ശാലിനിയെ രക്ഷിക്കാൻവേണ്ടി പഴയ മുറച്ചെറുക്കൻ വന്നെന്നും അവനും അവളും തമ്മിൽ ഇഷ്ടമാണെന്ന് അറിഞ്ഞ ബന്ധുക്കൾക്ക് സന്തോഷമായി. തുടർന്ന് നല്ലൊരു മുഹൂർത്തത്തിൽ അവരുടെ വിവാഹ ചടങ്ങും നടന്നു..
ഗംഗാധരേട്ടന്റെ മാറിന്റെ ഇളംചൂടിൽ ശാലിനി ഒരു പൂച്ചക്കുഞ്ഞിനെ പോലെ ചുരുണ്ട് കിടന്നു ഒന്നു കുറുകി.. അയാൾ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു. ഉറങ്ങുന്ന കൊച്ചുകുഞ്ഞുങ്ങളെ ഉമ്മ വെക്കുമ്പോൾ ഉണ്ടാകുന്ന സാന്ത്വന ത്തിന്റെ ഒരു നെടുവീർപ്പ് അവളിൽ നിന്നും ഉയർന്നു
ഇനി ശാലിനിക്ക് ഉറക്കത്തിൽ എഴുന്നേറ്റ് നടന്നു പോകുമെന്ന ഭയം വേണ്ട. കാരണം രാത്രിയിൽ ഉറങ്ങുമ്പോൾ ഗംഗാധർ ഭായിയുടെ ബലിഷ്ഠമായ കരങ്ങൾ അവളെ പൊതിഞ്ഞു പിടിച്ച് സംരക്ഷിച്ചു കൊള്ളും..
കൗമാരത്തിൽ നഷ്ടപ്പെട്ടുപോയ ജീവിതം ഇരുവർക്കും ഈ യൗവനാവസനം തിരിച്ചുകിട്ടിയതിന്റെ നവോന്മേഷത്തോടെ പുത്തൻ ഊർജ്ജത്തോടെ അവർ ജീവിതം ആസ്വദിച്ചു ആ തറവാട്ടിൽ അല്ലലില്ലാതെ ശിഷ്ടകാലം കഴിയാൻ തയ്യാറെടുത്തു..