ഇത്രേം അങ്കലാപ്പ് കാണിക്കണമെങ്കില്‍ ഒന്നുകില്‍ ആള്‍ക്ക് കാ മ ഭ്രാന്ത് അല്ലെങ്കില്‍ മറ്റെന്തോ മനോരോഗം അതുമല്ലെങ്കില്‍ അയാള്‍ക്കിത് കിട്ടാക്കനിയായിരുന്നു.

ഒരു നീണ്ട രാത്രി
(രചന: Vipin PG)

തല വഴി വെള്ളം കോരി ഒഴിച്ചപ്പോള്‍ വരഞ്ഞു കീറിയ തുടകളില്‍ നല്ല നീറ്റല്‍ വന്നു. ഞാന്‍ കരഞ്ഞു പോയി.

കുളിച്ചു തോര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ ആ മനുഷ്യന്‍ പോയിട്ടില്ല. പൈസ തരാന്‍ വെയിറ്റ് ചെയ്ത് നിന്നതാണ്. പറഞ്ഞുറപ്പിച്ച തുകയുടെ ഇരട്ടി അയാള്‍ തന്നു.

അയാളുടെ പരാക്രമത്തിന് നിന്ന് കൊടുത്തത് കൊണ്ടാണ്. സത്യം പറഞ്ഞാല്‍ ക്യാഷ് കിട്ടിയപ്പോള്‍ സന്തോഷം. ഇപ്പൊ തല്‍ക്കാലം അതാണ്‌ ആവശ്യം.

ബാക്കിയൊക്കെ ആരോ പറഞ്ഞപോലെ ഒന്ന് കഴുകിയാല്‍ പോകുന്നതെ ഉള്ളൂ. കാശ് മേടിച്ചപ്പോള്‍ അയാളൊന്നു പുഞ്ചിരിച്ചു. ഇല്ലാത്ത പുഞ്ചിരി അവളും കാണിച്ചു. അയാള്‍ ഇനിയും വരാന്‍ സാധ്യതയുണ്ട്.

എന്റമ്മോ,, ഞാന്‍ ഓര്‍ത്തു,, ഈ പ്രായത്തിലും ആ മനുഷ്യന് ഇത്രയും ആര്‍ത്തിയോ. ഈ ആര്‍ത്തി തീരില്ലേ. ഇങ്ങനെയുമുണ്ടോ മനുഷ്യര്‍. കാശു മേടിച്ചിട്ട് ഇങ്ങനെ ചിന്തിക്കുന്നത് ശരിയല്ലെങ്കിലും ചിന്തിച്ചു പോകുകയാണ്.

ഇത്രേം അങ്കലാപ്പ് കാണിക്കണമെങ്കില്‍ ഒന്നുകില്‍ ആള്‍ക്ക് കാമ ഭ്രാന്ത് അല്ലെങ്കില്‍ മറ്റെന്തോ മനോരോഗം അതുമല്ലെങ്കില്‍ അയാള്‍ക്കിത് കിട്ടാക്കനിയായിരുന്നു.

പ്രത്യേകിച്ച് എന്നെപ്പോലെ പ്രായം കുറഞ്ഞ ഒരാളെ. അയാള്‍ക്ക് കാഴ്ചയില്‍ അറുപത് വയസ്സുണ്ട്,, അതിലും കൂടിയാലെ ഉള്ളൂ,, കുറയില്ല..

ഇന്നത്തെ പ്രകടനം ഇതായത് കൊണ്ട് ഇന്നത്തേയ്ക്ക് ഇത് മതിയെന്ന് വച്ചു. ഒന്ന് കിടന്നുറങ്ങണം. അതാണിപ്പോള്‍ അത്യാവശ്യം. ഒന്നൂടെ കുളിക്കണം,, ഡെറ്റോള്‍ ഇട്ട് കുളിക്കണം,, നീറി പുകയുമല്ലോ ദൈവമേ.

ഇവിടെ വന്നു പെട്ടിട്ട് ഒന്നര വര്‍ഷമായി. എന്നും ഓരോരുത്തര്‍ എങ്കിലും ഉണ്ടാകും.

ചിലര്‍ ആരോടോ ഉള്ള പ്രതികാരം വീട്ടാന്‍ വരുന്നവര്‍. ചിലര്‍ വിര്‍ജിനിറ്റി ബ്രേക്ക്‌ ചെയ്യാന്‍ വരുന്നവര്‍. ചിലര്‍ ഭാര്യയോട്‌ അടിപിടി ഉണ്ടാക്കി വരുന്നവര്‍. ചിലര്‍ കല്യാണം കഴിക്കാത്തവര്‍.

അങ്ങനെ നീളുന്നു ഈ ലിസ്റ്റ്. എല്ലാവര്‍ക്കും വേണ്ടത് ഇതാണ്,, ചിലര്‍ക്ക് നിമിഷ നേരം,, ചിലര്‍ക്ക് മിനിറ്റുകള്‍,, ചിലര്‍ക്ക് മണിക്കൂറുകള്‍. ഈ ഭൂമിയില്‍ ഇത്രയും വ്യത്യസ്ത ,മനുഷ്യര്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ ഈ പണി ധാരാളമാണ്.

ഇരുട്ട് വീണാല്‍ വെളിച്ചത്തും ഒളിച്ചും പാത്തും എങ്ങനെയെങ്കിലും ഒരു കൂര പറ്റി അവര്‍ക്കിത് നേടിയെടുക്കണം. നൂറില്‍ തൊണ്ണൂറു പേരുടെയും ആവശ്യം അത് മാത്രമായിരിക്കും.

ഇന്നത്തെ നൈറ്റ് വാക്ക് വേണ്ടെന്ന് വച്ചു. ഒട്ടും വയ്യ. ഇതുവരെ ഇങ്ങനൊരു പരാക്രമിയെ കണ്ടിട്ടില്ല. സാധാരണ നൈറ്റ് വാക്കില്‍ പിറ്റെന്നതെയ്ക്കുള്ള കസ്റ്റമര്‍ സെറ്റ് ആകാറുണ്ട്.

ഇന്നിനി അത് നടക്കില്ല. വൈകിട്ട് ബസ്സ്‌ സ്റ്റോപ്പില്‍ ചെന്ന് ആളെ പിടിക്കുന്നത് വെറും ബോര്‍ പരിപാടിയാണ്. നമ്മുടെ കൈയ്യില്‍ കാശ് ഉണ്ടേല്‍ ഏത് ഹോട്ടലിലും കയറാം,, നല്ല ഭക്ഷണം കഴിക്കാം.

അവിടുന്ന് ഇറങ്ങും മുമ്പേ ഒരാളെ കൈയ്യില്‍ കിട്ടുകയും ചെയ്യും. ചിലപ്പോള്‍ നന്നാകും,, ചിലപ്പോള്‍ മോശത്തിനും. ഈ ട്രിക്ക് ഏറെക്കുറെ വിജയമാണ്. അതുകൊണ്ട് തന്നെ അത് തുടര്‍ന്നു കൊണ്ട് പോകുകയും ചെയ്യുന്നു.

ഇന്ന് പുറത്ത് പോയില്ലെങ്കില്‍ നാളെയെന്ത് ചെയ്യും. നാളെ മുട്ടിപ്പോകണ്ട,, ഇന്ന് ഒത്തിരി കാശ് കിട്ടിയതാണല്ലോ. അതുകൊണ്ട് നല്ല വല്ലിടത്തും കയറാം. ചിലപ്പോള്‍ നാളെ നല്ല ദിവസം ആയാലോ.

പതിവ് തെറ്റിക്കണ്ട,, ഒന്ന് മയങ്ങിയ ശേഷം പോകാം. താഴെ പോയി ഡെറ്റോള്‍ വാങ്ങി വന്ന ശേഷം നന്നായൊന്നു കുളിച്ചു. തുട മുഴുവന്‍ പുകഞ്ഞു നീറി. എന്റെ ദൈവമേ,, നരകം കണ്‍ മുന്നില്‍ തെളിഞ്ഞു കണ്ടു.

പാതി മയക്കത്തില്‍ നിന്നും ഒരു ഫോണ്‍ കോള്‍ എഴുന്നേല്‍പ്പിച്ചു. ഞാന്‍ ചാടി എഴുന്നേറ്റു. ഒന്നുകൂടി പോയി മുഖം കഴുകി ഞാന്‍ റെഡിയായി പുറത്തിറങ്ങി. സാധാരണയിലും വൈകിയിരുന്നു.

ഈ നേരം എനിക്ക് പതിവില്ലാത്തതാണ്. അങ്ങനെ ഒരുപാടു പേരെ കാണാന്‍ സാധ്യതയില്ല. എന്നാലും പ്രതീക്ഷ കളയണ്ട,, ഒന്ന് നടന്നു നോക്കാം. മോഡേണ്‍ വസ്ത്രമാണ്,, ഒരു പോലീസും സംശയിക്കൂല.

വില കൂടിയ ഫോണും ബ്ലൂ ടൂത്ത് ഹെഡ് സെറ്റും കൈയ്യില്‍ ഉണ്ട്. എന്ന് പറഞ്ഞാല്‍ സ്ട്രീറ്റ് ലേഡീസ് നെ നോക്കി ഇറങ്ങുന്ന പോലീസുകാര്‍ ഒരു നോട്ടം നോക്കി മടങ്ങുകയെ ഉള്ളൂ.

അവരാരും അടുത്ത് വരാന്‍ സാധ്യതയില്ല. വന്നാല്‍ തന്നെ നൈറ്റ് വാക്ക് എന്നൊരു ഒറ്റ വാക്കില്‍ അവര് വിട്ടു പിടിക്കും.

അങ്ങനെ ഇന്നും നടന്നു തുടങ്ങി. കുറച്ചു ദൂരം ചെന്നപ്പോള്‍ പതിവ് പോലെ പോലിസ് ജീപ്പ്. ആ ജീപ്പ് കുറച്ചു സമയം ഫോളോ ചെയ്തു. പിന്നെ കുറച്ചധികം സമയം ഫോളോ ചെയ്തു.

അതിനു ശേഷം ആ വണ്ടി അടുത്ത് വന്നു നിര്‍ത്തി. കൂളിംഗ് ഗ്ലാസ്സ് ഇട്ട് ഒരു ചെറുപ്പക്കാരന്‍. അയാള്‍ ആ കൂളിംഗ് ഗ്ലാസ്സ് ഊരിയ ശേഷം എങ്ങോട്ടാ എന്ന് ചോദിച്ചു.

എന്നെത്തെയും പോലെ നൈറ്റ് വാക്ക് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ വല്ലാതൊന്നു ചിരിച്ചു. ഷോ കാണിക്കാന്‍ വേണ്ടി ബാഗില്‍ നിന്ന് ഞാനും കൂളിംഗ് ഗ്ലാസ്സ് എടുത്ത് വച്ചപ്പോള്‍ അയാള്‍ വീണ്ടും ചിരിച്ചു.

അയാള്‍ ലോക്ക് തുറന്ന് ട്രൂ കോളര്‍ എടുത്ത് എന്റെ നേരെ ഫോണ്‍ നീട്ടി. നമ്പറിന് വേണ്ടിയാകും,, അയാള്‍ക്ക് എന്നെ മനസ്സിലായി. വേറെ രക്ഷയില്ല,, ഇന്നല്ലെങ്കില്‍ നാളെ എന്നെ കണ്ടു പിടിക്കും.

ഞാന്‍ അയാള്‍ക്ക് നമ്പര്‍ കൊടുത്തു. വീണ്ടും നല്ലൊരു പുഞ്ചിരി സമ്മാനിച്ച്‌ കൊണ്ട് അയാള്‍ പോയി. ഇന്നത്തെ നടത്തം ഇവിടെ തീരുന്നു. ചിലപ്പോള്‍ ഈ സിറ്റി എന്നെന്നെക്കുമായി.

കൊല്ലാനാണോ വളര്‍ത്താനാണോ എന്ന് മനസ്സിലായില്ല. കൊല്ലാന്‍ ആകും,, അല്ലാതെ എന്നെ വളര്‍ത്തിയിട്ട് അയാള്‍ക്ക് ഒന്നും കിട്ടാനില്ല.

റൂമിലെത്തി കട്ടിലില്‍ വീണ നിമിഷം അയാളുടെ കോള്‍ വന്നു. നാളെ ആരെയും നോക്കണ്ട.

ലൊക്കേഷന്‍ ഇട്ടാല്‍ മതിയെന്ന്. വേണ്ട,, കാര്യം കഴിഞ്ഞാല്‍ കാശ് തരാതെ പോകും. വിശ്വസിക്കാന്‍ പറ്റില്ല.

ഈ സിറ്റിയോട് വിട. ഈ രാത്രി ഇരുട്ടി വെളുത്താല്‍ ഈ നഗരം വിടും. നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നമ്മളെ മറ്റൊരാളാക്കും. ഞാനും അങ്ങനെ ഒരുപാടു മാറി. എന്നെ ഈ നഗരം മാറ്റി.

പക്ഷെ നേരം വെളുക്കും മുന്നേ ഒരു കോളിംഗ് ബെല്ലിന്റെ അകമ്പടിയോടെ അയാള്‍ എന്നെ തേടി വന്നു. ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് ഞാന്‍ അയാളുടെ കാല് പിടിച്ചു.

അയാള്‍ അപ്പോഴും പുഞ്ചിരിച്ചു. ശേഷം ഒരു കസേരയില്‍ ഇരുന്ന് കുറച്ചു സമയം സംസാരിച്ചു.

ഉറക്കച്ചടവിലായിരുന്ന ഞാന്‍ തെല്ലൊന്ന് ഉണര്‍ന്നു. അയാള്‍ക്കും കുറെയേറെ പറയാനുണ്ടായിരുന്നു. അതിന്റെ ആദ്യപടിയെന്നോണം അന്നത്തേ ആ ദിവസം മുഴുവന്‍ ഞാന്‍ കൂടെ വേണമെന്നും.

അപകടകാരിയല്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ സഹകരിച്ചു. അയാളുടെ ചുംബനങ്ങളില്‍ ഞാന്‍ ലയിച്ചപ്പോള്‍ അതൊരു അപ്രതീക്ഷിത മോമാന്റ്റ് ആയി മാറി. നേരം വെളുത്തപ്പോള്‍ അയാള്‍ പോയി.

കഴിഞ്ഞു പോയ നിമിഷങ്ങള്‍ സ്വപ്നമായിരുന്നോ സത്യാമായിരുന്നോ എന്ന് എനിക്കിപ്പോഴും പിടിയില്ല. തുട നീറിയ രാത്രിയില്‍ നിന്ന് പുളകം കൊള്ളിച്ച ഒരു പുലര്‍ച്ച അയാള്‍ എനിക്ക് തന്നു.

ഞാനും ആ ലഹരി കുറച്ചെങ്കിലും ആസ്വദിച്ചിരുന്നു. ഞാന്‍ ഈ നഗരത്തില്‍ തുടരാന്‍ തീരുമാനിച്ചു,, ഇനി അയാള്‍ക്ക് വേണ്ടി മാത്രം.

Leave a Reply

Your email address will not be published. Required fields are marked *