തന്റെ ശരീരത്തെ ആർത്തിയോടെ കീഴടക്കുന്നത് സ്വന്തം ചേച്ചിയുടെ ഭർത്താവാണെന്ന് അറിഞ്ഞിട്ടും, ആ നിമിഷത്തിൽ അവൾക്ക് പിന്മാറാൻ തോന്നിയില്ല. അവൾ ആ നിമിഷം ആസ്വദിച്ചുകൊണ്ടേയിരുന്നു.….

തന്റെ ശരീരത്തെ ആർത്തിയോടെ കീഴടക്കുന്നത് സ്വന്തം ചേച്ചിയുടെ ഭർത്താവാണെന്ന് അറിഞ്ഞിട്ടും, ആ നിമിഷത്തിൽ അവൾക്ക് പിന്മാറാൻ തോന്നിയില്ല. അവൾ ആ നിമിഷം ആസ്വദിച്ചുകൊണ്ടേയിരുന്നു.

ആ നിമിഷത്തെ അത്രമേൽ ആസ്വദിക്കുമ്പോഴും ഇടയ്ക്കിടെ തന്റെ ഭർത്താവ് വിഷ്ണുവിന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു കൊണ്ടിരുന്നു.

രണ്ടുവർഷമായി അനഘയുടെ ഭർത്താവ് വിഷ്ണു ഗൾഫിലായിരുന്നു. വിവാഹം കഴിഞ്ഞിട്ട് അധികകാലം കഴിഞ്ഞിരുന്നില്ലെങ്കിലും, ജോലിയുടെ ആവശ്യത്തിന് വിദേശത്തേക്ക് പോകേണ്ടി വന്നതോടെ അവരുടെ ജീവിതം ഫോൺകോളുകളിലും വീഡിയോ കോളുകളിലും ഒതുങ്ങിപ്പോയി. ആദ്യമൊക്കെ ദിവസവും മണിക്കൂറുകളോളം സംസാരിച്ചിരുന്നെങ്കിലും, പിന്നീട് ജോലിത്തിരക്കും സമയവ്യത്യാസവും കാരണം ആ സംസാരങ്ങൾ ചുരുങ്ങി.

അനഘയ്ക്ക് പറയാനുള്ള പല കാര്യങ്ങൾക്കും ഒടുക്കം അവൾ തന്നെ കേൾവിക്കാരിയായി മാറി.

അപ്പോഴൊക്കെ അവൾക്ക് തുണ ആയുണ്ടായിരുന്നത് അവളുടെ സ്വന്തം ചേച്ചി അശ്വതിയും ഭർത്താവ് നിഖിലും ആയിരുന്നു.

അശ്വതിക്ക് അനഘയോട് വലിയ സ്നേഹമായിരുന്നു. അനഘയ്ക്ക് ആശുപത്രിയിൽ പോകേണ്ടി വന്നാലും ബാങ്കിലോ ഷോപ്പിങ്ങിനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ പോകേണ്ടി വന്നാലും ആദ്യം അവൾ നിഖിലിനോടായിരുന്നു പറയുക.

“നിഖിൽ, അനഘയെ ഒന്ന് പുറത്തു കൊണ്ട് പോകാമോ.. ”

അതിൽ അശ്വതിക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
നിഖിലും അനഘയെ സ്വന്തം അനിയത്തിയെപ്പോലെ തന്നെയായിരുന്നു കണ്ടിരുന്നത്.

ആദ്യമൊക്കെ അവരുടെ സംസാരങ്ങൾ വളരെ സാധാരണമായിരുന്നു. വഴിയാത്രയ്ക്കിടയിലെ ചെറിയ തമാശകൾ, വീട്ടിലെ കാര്യങ്ങൾ, അശ്വതിയുടെ സ്വഭാവം, അനഘയുടെ ഭർത്താവിന്റെ ഗൾഫിലെ ജോലിക്കാര്യങ്ങൾ…

പിന്നീട് പിന്നീട് ആ സംസാരങ്ങൾക്ക് മറ്റൊരു ഭാവം വന്നു തുടങ്ങി.

അനഘയുടെ മുഖം ഒന്ന് വടിയാൽ പോലും നിഖിൽ അത് ശ്രദ്ധിച്ചു.ചുരുക്കി പറഞ്ഞാൽ അശ്വതിയെ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ അവൻ അനഘയെ കെയർ ചെയ്യാൻ തുടങ്ങി.

“എന്താ പറ്റിയത്?”ഒരിക്കൽ മുഖം വാടിയിരിക്കുന്ന അനഘയോട് നിഖിൽ ചോദിച്ചു

“ഒന്നുമില്ല.”അവൾ തല കുനിച്ചു കൊണ്ട് പറഞ്ഞു.

“ഒന്നുമില്ലെന്ന് പറയുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് എന്തോ മനസ്സിൽ ഉണ്ടെന്ന് .എന്താണെങ്കിലും പറയൂ ഞാൻ ഇല്ലേ കൂടെ ”

ആ വാക്കുകൾ അവളുടെ മനസ്സിൽ പതിച്ചു.അവൾ പതുക്കെ തന്റെ വിഷമങ്ങൾ നിഖിലിനോട് പറയാൻ തുടങ്ങി.

ഭർത്താവിന്റെ അഭാവം. ഏകാന്തത. വീട്ടിലെ സമ്മർദ്ദങ്ങൾ. താൻ ആഗ്രഹിക്കുന്നതുപോലെ ജീവിതം മുന്നോട്ടുപോകാത്തതിന്റെ നിരാശ.എല്ലാം അവൾ തുറന്നു പറഞ്ഞു..

എല്ലാം കേട്ട് നിഖിൽ അവളെ ആശ്വസിപ്പിച്ചു. നിഖിലിന്റെ വാക്കുകൾ അവൾക്ക് വലിയ സമാധാനം നൽകി. പിന്നീട് അവൾ എന്ത് ചെറിയ കാര്യവും നിഖിലിനോട് മാത്രം ആണ് ഷെയർ ചെയ്തിരുന്നത്.. അവൻ എല്ലാം ക്ഷമയോടെ കേട്ടു.

അങ്ങനെ നാളുകൾ പോകുംതോറും അവർക്കിടയിൽ ഒരു അടുപ്പം വളർന്നു വന്നു.. വിഷ്ണുവിനോട് സംസാരിച്ചില്ലെങ്കിലും അവൾക്ക് നിഖിലിനോട് സംസാരിക്കാൻ പറ്റാതെ ആയി. അവനു തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു.
തങ്ങൾക്കിടയിലെ ഈ അടുപ്പം തെറ്റാണെന്ന് രണ്ടുപേർക്കും അറിയാമായിരുന്നു.
അതുകൊണ്ടുതന്നെ ആദ്യം അവർ അതിൽ നിന്ന് മാറിനിൽക്കാൻ ശ്രമിച്ചു.
പക്ഷേ, എത്ര ശ്രമിച്ചിട്ടും പിന്നീട് അവർക്കത്തിനു കഴിഞ്ഞില്ല.

ഒരു ദിവസം പുറത്തു സാധനങ്ങൾ വാങ്ങി വരുമ്പോഴേക്കും നല്ല കനത്ത മഴ പെയ്തിരുന്നു.. സമയം ഉച്ച ആയിരുന്നെങ്കിലും വൈകുന്നേരം ആയ പ്രതീതി.. വണ്ടിയിൽ നിന്ന് സാധനങ്ങൾ എടുത്ത് വീടിനു അകത്തേക്ക് വെക്കുന്ന അനഘയെ നിഖിൽ അടിമുടി നോക്കി.. നനഞ്ഞു ദേഹത്ത് ഒട്ടിയ വസ്ത്രവുമായി നിക്കുന്ന അനഘയെ കണ്ടതും നിഖിലിന് നിയന്ത്രണം നഷ്ടമായി പൊടുന്നനെ നിഖിൽ അവളെ പിടിച്ചു തന്നോട് അടുപ്പിച്ചു .
അവൾ അവനിലേക്ക് ചേരുകയല്ലാതെ പിന്മാറാൻ ശ്രമിച്ചില്ല .
അവളുടെ ആ മൗനം നിഖിലിന് ആവേശമായി.
അവർ തമ്മിലുള്ള അതിർത്തികൾ പതുക്കെ ഇല്ലാതായി.ആ മഴയിൽ അങ്ങനെ അവരുടെ ശരീരവും അലിഞ്ഞു ചേർന്നു.

അശ്വതിയും വിഷ്ണുവും ഒന്നും അറിഞ്ഞില്ല.
ഇരുവരും എന്നത്തേയും പോലെ അവരോട് സംസാരിച്ചു .

അനഘയ്ക്ക് എവിടെയൊക്കെയോ കുറ്റബോധം തോന്നിയെങ്കിലും അത് അവളെ നിഖിലിൽ നിന്ന് അകറ്റിയില്ല.

അവരുടെ രഹസ്യബന്ധം മാസങ്ങളോളം തുടർന്നു.

പിന്നീട് ഒരുദിവസം അനഘയ്ക്ക് ചില അസ്വസ്ഥതകൾ തോന്നിതുടങ്ങി .

ആദ്യം അവൾ അത് കാര്യമാക്കിയില്ല.
പക്ഷേ, ഡേറ്റ് കഴിഞ്ഞിട്ടും പിരിയഡ്‌സ് ആകാതെ ഇരുന്നപ്പോൾ അവൾക്ക് ചെറിയ പേടി തോന്നി തുടങ്ങി.

അവൾ വേഗം തന്നെ ഒരു പ്രെഗ്നൻസി ടെസ്റ്റ് വാങ്ങി ടെസ്റ്റ്‌ ചെയ്തു.

രണ്ട് വരകൾ!.

റിസൾട്ട്‌ കണ്ടതും അവളുടെ കൈകൾ വിറച്ചു.

കുറച്ച് നിമിഷം ആ ടെസ്റ്റിലേക്ക് നോക്കിനിന്ന ശേഷം അവൾ നിഖിലിനെ വിളിച്ചു.

“നിഖിലേട്ടാ …”

“എന്താ?”

“എനിക്ക് പേടിയാകുന്നു.”അവൾ വിറച്ചു കൊണ്ട് പറഞ്ഞു.

“എന്തുപറ്റി?”

“ഞാൻ ഈ മാസം പിരിയഡ്‌സ് ആയിട്ടില്ല. ഒരു ഡൌട്ട് തോന്നി ടെസ്റ്റ് ചെയ്തതാണ് പോസിറ്റീവ് ആണ്.”അവൾ കിതച്ചു.

നിഖിൽ കുറച്ചുനേരം ഒന്നും പറഞ്ഞില്ല.

“അനഘ…പോസിറ്റീവ് ആണെന്ന് ഉറപ്പാണോ?നമ്മൾ മുൻകരുതൽ എടുത്തതല്ലേ ”അവന്റെ ശബ്ദത്തിൽ പരിഭ്രമം നിറഞ്ഞു.

“അതെ.പക്ഷെ നമുക്ക് എവിടെയോ മിസ്റ്റേക്ക് പറ്റിയിരിക്കുന്നു ”

രഹസ്യം ആയി വെച്ച ബന്ധത്തിന്റെ തെളിവ് തെളിവ് രൂപമെടുത്തതിന്റെ ഭയം ഇരുവരിലും നിറഞ്ഞു നിന്നു .

ഇത് പുറം ലോകം അറിഞ്ഞാൽ തകരാൻ പോകുന്നത് രണ്ട് പേരുടെയും ജീവിതം ആണ്

അവർ ഏറെനേരം ആലോചിച്ചു.

അവസാനം ആരും അറിയാത്ത, ദൂരെയുള്ള ഒരു ആശുപത്രിയിൽ പോയി ഗർഭം അലസിപ്പിക്കാൻ ഇരുവരും തീരുമാനിച്ചു.

ദിവസങ്ങൾ വൈകിപ്പിച്ചില്ല. അശ്വതിയോട് കള്ളം പറഞ്ഞാണ് രണ്ടാളും യാത്ര പുറപ്പെട്ടത്.ആശുപത്രിയിലേക്ക് പോകുന്ന വഴിയിലുടനീളം അനഘ ഒന്നും സംസാരിച്ചില്ല.
നിഖിലും മിണ്ടാതെയായിരുന്നു.

കുറെ ദൂരത്തെ യാത്രക്ക് ശേഷം അവർ ആശുപത്രിയിലെത്തി.

ആശുപത്രിയിൽ അന്ന് തിരക്ക് കുറവായിരുന്നു. പരിചയമില്ലാത്ത ആരും അവിടെയില്ല എന്നുള്ളത് അനഘയ്ക്കും നിഖിലിനും ആശ്വാസമായി.

എന്നാൽ രേഖകൾ തയ്യാറാക്കുന്നതിനിടയിലാണ് അവിടെയുണ്ടായിരുന്ന ആശുപത്രി ജീവനക്കാരനായ രാഹുലിന്റെ കണ്ണ് അനഘയുടെ മേൽ പതിച്ചത്.
അവളെ കണ്ടപ്പോൾ അവന് എവിടെയോ കണ്ടിട്ടുള്ള മുഖം പോലെ തോന്നി.
പക്ഷേ എത്ര ആലോചിച്ചിട്ടും എവിടെയാണെന്ന് ഓർമ്മ വന്നില്ല.

ഉച്ച തിരിഞ്ഞതോടെ അനഘയും നിഖിലും അവിടെ നിന്ന് പോയി.
പിന്നീട് തന്റെ ജോലിയുടെ ഭാഗമായി റെക്കോർഡുകൾ പരിശോധിക്കുന്ന കൂട്ടത്തിൽ ആണ് രാഹുൽ ആ പേര് വീണ്ടും ശ്രദ്ധിക്കുന്നത്.
അവൻ വീണ്ടും രേഖകൾ നോക്കി.

പേര്.

വിവരങ്ങൾ.

പിന്നെ റിപ്പോർട്ട്.

അപ്പോഴാണ് അവന് ഓർമ്മ വന്നത്.
ഇത് തന്റെ സുഹൃത്തിന്റെ ഭാര്യയാണ് എന്ന കാര്യം .

രണ്ടുവർഷമായി ഗൾഫിൽ കഴിയുന്ന സുഹൃത്ത് വിഷ്ണുവിന്റെ ഭാര്യ. വിവാഹ ദിവസം മാത്രമാണ് രാഹുൽ അനഘയെ നേരിട്ട് കണ്ടിട്ടുള്ളത്..പിന്നീട് ഇന്നാണ് കാണുന്നത്.

രാഹുലിന് എന്തൊക്കെയോ സംശയം തോന്നി.
അവൻ റിപ്പോർട്ട് വീണ്ടും പരിശോധിച്ചു.

ഗർഭ പരിശോധനയുടെ റിപ്പോർട്ട് അവിടെ ഉണ്ടായിരുന്നു.രണ്ട് വർഷമായി ഗൾഫിൽ കഴിയുന്ന സുഹൃത്തിന്റെ ഭാര്യ രണ്ട് മാസം ഗർഭിണി!. ഇതെങ്ങനെ?

അവനു കുറച്ചുനേരം എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. വിഷ്ണുവിനെ വിളിക്കണമോ? താൻ കാരണം അവരുടെ കുടുംബം തകരുമോ.. പക്ഷെ പറയാതെ ഇരുന്നാൽ അത് സുഹൃത്തിനോട് ചെയുന്ന ഏറ്റവും വലിയ ചതി ആയിരിക്കില്ലേ.. അങ്ങനെ നൂറുവട്ടം തിരിച്ചും മറിച്ചും ചിന്തിച്ച ശേഷം ഈ വിവരം വിഷ്ണുവിനെ അറിയിക്കാൻ തന്നെ രാഹുൽ തീരുമാനിച്ചു.

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു മുറിയിൽ എത്തിയ ശേഷമാണ് രാഹുൽ വിഷ്ണുവിനെ വാട്സ്ആപ്പ് കാൾ ചെയ്തത്.

“ഹലോ രാഹുൽ.. എന്ത് തോന്നിയെടാ വിളിക്കാൻ.. നീയൊക്കെ ജീവനോടെ ഉണ്ടോ എത്ര ആയി സംസാരിച്ചിട്ട്.. “ഫോൺ എടുത്തതും വിഷ്ണു സന്തോഷത്തോടെ പറഞ്ഞു

“നീ ഫ്രീ അല്ലെ.. എനിക്ക് ഇപ്പോൾ സംസാരിക്കാൻ പറ്റുമോ?”രാഹുൽ സീരിയസായി തന്നെ സംസാരിച്ചു.

“പറയെടാ ഞാൻ ഫ്രീ ആണ് .”വിഷ്ണുവും ഗൗരവത്തോടെ പറഞ്ഞു

“വിഷ്ണു ഈ രണ്ട് വർഷത്തിനിടയ്ക്ക്.. അതായത് മൂന്ന് മാസത്തിനുള്ളിൽ നീ എപ്പോഴെങ്കിലും നാട്ടിൽ വന്നിരുന്നോ?”

“എന്താടാ നീ പറയുന്നത്.. ഞാൻ വന്നാൽ നിന്നെ കാണാൻ വരില്ലേ.. കല്യാണം കഴിഞ്ഞു പിറ്റത്തെ മാസം വന്നതല്ലേ ഞാൻ ഇവിടെ..രണ്ട് വർഷം ആകുന്നു.. എന്താടാ.. എന്താ നീയിത്ര സീരിയസ് ആയി ചോദിക്കാൻ കാരണം “വിഷ്ണുവിന് ടെൻഷൻ ആയി

“വിഷ്ണു.. ഞാൻ പറയുന്ന കാര്യം നീ ക്ഷമയോടെ കേൾക്കണം. നിന്നോട് പറയണോ വേണ്ടയോ എന്ന് ഞാൻ കുറെ ആലോചിച്ചു പക്ഷെ പറയാതിരുന്നാൽ ഞാൻ നിന്നോട് ചെയുന്ന ചതി ആകും.”രാഹുൽ മടിച്ചു മടിച്ചു പറഞ്ഞു.

“രാഹുലെ നീ എന്നെ ഇങ്ങനെ ടെൻഷൻ ആക്കാതെ എന്ത് ഉണ്ടേലും പറയു..”വിഷ്ണുവിന് എന്തൊക്കെയോ മനസിലൂടെ മിന്നി മാഞ്ഞു

ഒടുവിൽ വിഷ്ണുവിന്റെ നിർബന്ധ പ്രകാരം രാഹുൽ ആശുപത്രിയിൽ കണ്ട കാര്യങ്ങൾ മുഴുവൻ വിശദമായി പറഞ്ഞു.

അനഘ അവിടെ വന്നതും
അവളുടെ പേരിലുള്ള റിപ്പോർട്ട് കണ്ടതും,
അവളുടെ കൂടെ നിഖിൽ ഉണ്ടായതും എല്ലാം രാഹുൽ തുറന്നു പറഞ്ഞു

ഫോണിന്റെ മറുവശത്ത് കുറച്ചുനേരം നിശ്ശബ്ദത തളം കെട്ടി നിന്നു.

രണ്ടുവർഷമായി താൻ ഭാര്യയിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു.

അവന്റെ മനസ്സിൽ ഒരേയൊരു ചോദ്യം മാത്രം ആവർത്തിച്ചു.

അവൾ എങ്ങനെ ഗർഭിണിയായി?

രാഹുലിന്റെ കാൾ കട്ട്‌ ആയതും വിഷ്ണുവിന്റെ രക്തം തിളച്ചു.അവൻ ഉടൻ തന്നെ അനഘയെ വിളിച്ചു. പക്ഷേ ആദ്യത്തെ തവണ വിളിച്ചപ്പോൾ അവൾ കോൾ എടുത്തിരുന്നില്ല.

ഫോൺ വീണ്ടും മുഴങ്ങി.

അനഘ സ്ക്രീനിലേക്ക് നോക്കി.

വിഷ്ണു.

കുറച്ചുനേരം അവൾ ഫോൺ എടുക്കാതെ നിന്നു.
അവസാനം വിറയ്ക്കുന്ന കൈയ്യോടെ കോൾ എടുത്തു.

“ഹലോ…”

മറുവശത്ത് കുറച്ചുനേരം നിശ്ശബ്ദത.
പിന്നെ വിഷ്ണുവിന്റെ ശബ്ദം മുഴങ്ങി..

“എന്താ ഫോൺ എടുക്കാൻ ഇത്ര താമസം.എന്താ ചെയ്യുന്നത്?”വിഷ്ണു ഗൗരവത്തോടെ ചോദിച്ചു

അനഘ ഒരു നിമിഷം ഒന്നും പറഞ്ഞില്ല.

“വീട്ടിലുണ്ട്.”

“ആണോ?”

“അതെ.”

“ഒറ്റയ്ക്കാണോ?”

അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു.

“അതെ…”

“നിഖിൽ എവിടെ?”

അവൾ പെട്ടെന്ന് മിണ്ടാതായി.

“എന്താ?”

“നിഖിൽ എവിടെയാണെന്ന് ചോദിച്ചതാ.”

“എനിക്കറിയില്ല.”

വിഷ്ണു ചിരിച്ചു.

“അറിയില്ലേ… അതെന്താ നിനക്ക് അറിയാത്തത് ?”അവന്റെ ചോദ്യത്തിൽ ചെറിയൊരു പരിഹാസം അവൾ തിരിച്ചറിഞ്ഞു

“ഞാൻ എങ്ങനെ അറിയാനാണ്. ..”അവളുടെ വാക്കിൽ പരിഭ്രമം

“നന്നായി.”

അവൻ എന്തോ ഒളിച്ചു വെക്കുന്നത് പോലെ അവൾക്ക് തോന്നി.

“എന്താ വിഷ്ണുവേട്ടാ?”

“ഒന്നുമില്ല.”

അൽപ്പസമയം വീണ്ടും അവർക്കിടയിൽ മൗനം നിറഞ്ഞു നിന്നു .

“നീ ഇന്ന് പുറത്തുപോയിരുന്നോ?”നിശബ്ദത ഉടച്ചത് വിഷ്ണു ആയിരുന്നു.

അനഘയുടെ കൈകൾ തണുത്തു.

“ഇല്ല.”

“തിരക്ക് ഒന്നുമില്ല ആലോചിച്ചിട്ട് പറഞ്ഞാൽ മതി .”അവൻ ശാന്തമായി പറഞ്ഞു.

“ഞാൻ…”അവൾ വാക്കുകൾ കിട്ടാതെ കുഴങ്ങി

“പോയിരുന്നോ?” ശബ്ദം ഉയർന്നിരുന്നു.

അവൾ കണ്ണുകൾ അടച്ചു.

“പോയിരുന്നു.”

“എവിടെ?”

“ആശുപത്രിയിൽ.”

“എന്തിന്?”

“സുഖമില്ലായിരുന്നു .”അവന്റെ ഓരോ ചോദ്യത്തിനും അവൾക്ക് ഉത്തരം ഇല്ലാത്തത് പോലെ തോന്നി.

“എന്ത് അസുഖം?”

“ഒന്നുമില്ല.”

“ഒന്നുമില്ലാത്തതിന് ആശുപത്രിയിൽ പോകേണ്ട കാര്യം ഉണ്ടോ ?”

അനഘയ്ക്ക് മറുപടി ഉണ്ടായില്ല.

വിഷ്ണുവിന്റെ ശബ്ദം വീണ്ടും ശാന്തമായി.

“ഡോക്ടർ എന്ത് പറഞ്ഞു?”

“ഒന്നുമില്ല.”

“ഹ്മ്മ് .”
അവൻ വീണ്ടും കുറച്ചുനേരം മിണ്ടാതിരുന്നു.
പിന്നെ തുടർന്നു.

“അനഘ… നിന്റെ കുഞ്ഞിന്റെ അച്ഛൻ എവിടെ?”

അത് കേട്ടതും അവളുടെ ശരീരം മുഴുവൻ മരവിച്ചു.
ഫോൺ കൈയിൽ നിന്ന് വഴുതിപ്പോകുന്നതുപോലെ തോന്നി.

“എന്താ…?”അവൾ വിയർത്തു

“ഞാൻ ചോദിച്ചത് നീ കെട്ടില്ലെന്ന് ഉണ്ടോ?.”

വിഷ്ണുവിന്റെ ശബ്ദം തണുത്തിരുന്നു.

“നിന്റെ കുഞ്ഞിന്റെ അച്ഛൻ എവിടെയാണെന്ന് ?”

അനഘയുടെ ചുണ്ടുകൾ വിറച്ചു.

“വിഷ്ണുവേട്ടാ…”

“എന്താ?”

“നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്?”

അവൻ പെട്ടെന്ന് ചിരിച്ചു.

“അയ്യോ…ഇപ്പോഴും നാടകം കളിക്കുകയാണോ?”

“ഞാൻ—”അവൾക്ക് മുഴുവപ്പിക്കാൻ കഴിഞ്ഞില്ല.

“എന്റെ മുന്നിൽ ഇനി നീ നാടകം കളിക്കണ്ട.
രണ്ടുവർഷം ഞാൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടത് നിന്റെ ഈ നാടകം കാണാൻ ആയിരുന്നോ ?”

അനഘ കരഞ്ഞുതുടങ്ങി.

“വിഷ്ണുവേട്ടാ, ഞാൻ—”

“വിളിക്കരുത് ഇനി അങ്ങനെ നീ എന്നെ…”
അവൻ കടുപ്പത്തോടെ പറഞ്ഞു.

“ഇനി കിടന്ന് കരഞ്ഞിട്ട് കാര്യമില്ല.ഞാൻ എല്ലാം അറിഞ്ഞു.”

അനഘയുടെ കണ്ണുകൾ അടഞ്ഞു.

“എന്ത് അറിഞ്ഞു എന്നാണ് വിഷ്ണുവേട്ടൻ പറയുന്നത് വിഷ്ണുവേട്ടനെ ആരോ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാണ്?”അവൾ തേങ്ങി

“ ആരെങ്കിലും പറയുന്നത് കേട്ട് ഭാര്യയെ സംശയിക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ..നീ എന്താണ് മറച്ചുവെച്ചത്, ആരോടൊപ്പമാണ് ആശുപത്രിയിൽ പോയത്, എന്തിനാണ് പോയത്…എനിക്ക് എല്ലാം അറിയാം.ഇനി കള്ളം പറഞ്ഞു മെനക്കെടേണ്ട.. തെളിവുകൾ സഹിതം ഞാൻ ണിന്റെ മുന്നിലോട്ട് ഇട്ട് തരണോ..? ”

അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

“നിഖിൽ എവിടെയാണെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നല്ലേ നീ പറഞ്ഞത്

അവൻ ശബ്ദം ഉയർത്തി. മറുവശത്ത് കരച്ചിൽ മാത്രം

“അവൻ എവിടെയാണെന്ന് നിനക്കറിയില്ലേ?”

“വിഷ്ണുവേട്ട …”

“പറ!”

വിഷ്ണു അലറി അനഘ ഞെട്ടിപ്പോയി.

“അവൻ എവിടെയാണെന്ന്..?”

“നിഖിലേട്ടൻ … നിഖിലേട്ടൻ വീട്ടിലുണ്ട്.”

അവൾ തേങ്ങി കൊണ്ട് പറഞ്ഞു.വിഷ്ണു കുറച്ചുനേരം മിണ്ടിയില്ല.

“അപ്പോൾ നീ എന്നോട് വീണ്ടും കള്ളം പറഞ്ഞു.”അവന്റെ ശബ്ദം ഉയർന്നു

അവൾ പൊട്ടിക്കരഞ്ഞു.

“വിഷ്ണുവേട്ടാ, എന്നോട് ക്ഷമിക്കണം…”

“ക്ഷമിക്കണമെന്നോ?”

അവൻ പൊട്ടിത്തെറിച്ചു.

“നീ ആദ്യം കള്ളം പറഞ്ഞു. പിന്നെ സത്യം മറച്ചു. ഇപ്പോൾ ഞാൻ പിടിച്ചപ്പോൾ ക്ഷമ ചോദിക്കുന്നു.”

“ഞാൻ തെറ്റ് ചെയ്തു…”

“തെറ്റോ?”

അവൻ ചിരിച്ചു.

“അനഘ, നീ ചെയ്തത് എന്താണെന്ന് നിനക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.
എന്റെ ഭാര്യ…”
എന്റെ സ്വന്തം ഭാര്യ… എന്റെ അഭാവത്തിൽ എന്റെ വിശ്വാസത്തെ ചവിട്ടിമെതിച്ചു .എന്നെ വിഡ്ഢിയാക്കി.”

അവൾ കരഞ്ഞുകൊണ്ടിരുന്നു.

“അതും ആരോടൊപ്പം ചേർന്ന് ആണെന്ന് അറിയാമോ
ഞാൻ വിശ്വസിച്ച് എന്റെ വീട്ടിൽ കയറ്റിയ മനുഷ്യനോടൊപ്പം .”

“നിഖിൽ.”

അവന്റെ വായിൽ നിന്ന് ആ പേര് കേട്ടതും അവൾ കണ്ണുകൾ അടച്ചു.

വിഷ്ണുവിന്റെ ശബ്ദം താഴ്ന്നു.

“നിഖിൽ തന്നെയല്ലേ നിന്റെ കുഞ്ഞിന്റെ അച്ഛൻ?”

“അതെ…”അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു:

“എത്ര നാളായി?”

“വിഷ്ണുവേട്ടാ…”

“എത്ര നാളായി എന്നാണ് ചോദിച്ചത്?.”

“കുറച്ച് മാസമായി.”

“കുറച്ച് മാസമോ?”

അവന്റെ ശബ്ദത്തിൽ പരിഹാസം നിറഞ്ഞു.

“അപ്പോൾ ഞാൻ ഗൾഫിൽ ഇരുന്ന് നിന്നെ വിളിച്ചിരുന്ന ഓരോ രാത്രിയിലും…”

അവൻ വാക്ക് നിർത്തി.

“ഞാൻ വിശേഷങ്ങൾ ചോദിച്ചപ്പോൾ ഒക്കെയും നീ എന്താണ് പറയാറുണ്ടായിരുന്നത്?”
നന്നായിരിക്കുന്നു എന്നല്ലേ….?അത് അവനോടൊപ്പം ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.”

അവൾക്ക് മറുപടി ഉണ്ടായില്ല.

“ഞാൻ ഇവിടെ ഒറ്റയ്ക്ക് കിടന്ന് നിന്നെ ഓർത്തു ദുഖിച്ചപ്പോൾ
നീ അവിടെ മറ്റൊരാളോടൊപ്പം ജീവിതം പങ്കിട്ടു.”

അനഘ പൊട്ടിക്കരഞ്ഞു.

“എന്നോട് ക്ഷമിക്കണം…”

“ഇനി ആ വാക്ക് പറയരുത്.”
വിഷ്ണു പറഞ്ഞു.

“ ക്ഷമ ചോദിക്കേണ്ട ബന്ധം ഇനി നമ്മൾ തമ്മിൽ ഇല്ല .”
അടുത്ത ദിവസം തന്നെ ഞാൻ വരും.”

വിഷ്ണുവേട്ടാ…”അനഘ ഭയന്നു.

“നിഖിലിനെയും കൂട്ടി വീട്ടിൽ തന്നെ ഇരിക്ക്.”

“എന്തിന് ?”

“ രണ്ടുപേരും ചേർന്ന് എന്നെ ചതിച്ച കഥ ഞാൻ മറ്റൊരാളിൽ നിന്നുമല്ല കേൾക്കേണ്ടത്.
എന്റെ കണ്ണിൽ നോക്കി തന്നെ നിങ്ങൾ രണ്ടുപേരും അത് പറയണം.”

കോൾ അവസാനിച്ചു.
അനഘ ഫോൺ താഴെവച്ചു.
അവൾ മെല്ലെ തിരിഞ്ഞുനോക്കി.
വാതിൽക്കൽ നിഖിൽ നിൽക്കുന്നുണ്ടായിരുന്നു.

“അവൻ അറിഞ്ഞല്ലേ..?”

അനഘയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി.

“എല്ലാം.”

നിഖിൽ ഒന്നും പറഞ്ഞില്ല.

പിറ്റേന്ന് രാവിലെ തന്നെ വീടിന്റെ മുറ്റത്ത് ഒരു കാർ വന്ന് നിന്നു.

കാറിന്റെ ശബ്ദം കേട്ടതും അനഘയുടെ നെഞ്ചിടിപ്പ് കൂടി.

ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ വിഷ്ണു കാറിൽ നിന്ന് ഇറങ്ങുകയായിരുന്നു.

രണ്ടുവർഷത്തിന് ശേഷം അവൻ വീട്ടിലെത്തിയിരിക്കുന്നു.

പക്ഷേ, ഒരിക്കൽ താൻ കാത്തിരുന്ന ആ വരവ് ഇന്ന് അനഘയിൽ ഭയം സൃഷ്ടിച്ചു.

വിഷ്ണു വാതിൽ തുറന്ന് അകത്തേക്ക് കയറി.

അനഘ അവനെ കണ്ടതും എഴുന്നേറ്റു നിന്നു.
അവളുടെ ചുണ്ടുകൾ വിറച്ചു.

“വിഷ്ണുവേട്ടാ…”

വിഷ്ണു കുറച്ചുനേരം അവളെ നോക്കി നിന്നു.

“എന്താ അനഘ.. രണ്ടുവർഷം കഴിഞ്ഞ് ഭർത്താവ് വീട്ടിലേക്ക് വരുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കേണ്ട നീയാണോ ഇങ്ങനെ പേടിച്ച് നിൽക്കുന്നത്?”

അനഘ തലകുനിച്ചു.

“എനിക്ക്…എനിക്ക് തെറ്റ് പറ്റിപ്പോയി വിഷ്ണുവേട്ട….”

വിഷ്ണു ഒരു നിമിഷം അവളെ നോക്കി നിന്നു.

“തെറ്റ്?”

അവൻ ചെറുതായി ചിരിച്ചു.

“ഒരു പ്രാവശ്യം പറ്റിപ്പോകുന്നതിനെയാണ് തെറ്റ് എന്ന് പറയുന്നത്.
പക്ഷേ ഇത്?
ഇത് ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല.
ഒരിക്കൽ പറ്റിയതുമല്ല.”
ഓരോ തവണയും നീ എന്നെ വഞ്ചിക്കാൻ തീരുമാനിച്ചതാണ്.അതെങ്ങനെ തെറ്റാകും.”

അനഘ കരഞ്ഞു.

“വിഷ്ണുവേട്ടാ… എന്നോട് ക്ഷമിക്കണം.”

“എത്ര തവണ?”

അവൾ അവനെ നോക്കി.

“എത്ര തവണ ഞാൻ ക്ഷമിക്കണം?”

അനഘ മിണ്ടാതെ നിന്നു.

“ഞാൻ ഗൾഫിൽ നിന്ന് വിളിച്ച ഓരോ രാത്രിയിലും നീ എന്നെ തെറ്റിദ്ധരിപ്പിച്ചു.നീ എന്നെ സ്നേഹിക്കുന്നയായി അഭിനയിച്ചു.
ഞാൻ നിന്നെ വിശ്വസിച്ച് സംസാരിച്ചു.”
നിന്റെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാതെ നിന്നെ സ്നേഹിച്ചു.”

അവന്റെ ശബ്ദം ഇടറി.

“അതേ സമയം നീ…”

അവന് വാക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല .

അപ്പോഴാണ് നിഖിൽ മുറിയിൽ നിന്ന് പുറത്തേക്ക് വന്നത്.
വിഷ്ണുവിന്റെ കണ്ണുകൾ അവനിൽ പതിഞ്ഞു.

“ ഇവിടെ ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പായിരുന്നു.?”

നിഖിൽ തലകുനിച്ചു.

“വിഷ്ണു…”

“ഇനി ഒന്നും പറയേണ്ടതില്ല. ”

നിഖിൽ മിണ്ടാതെ നിന്നു.

“ഞാൻ നിന്നെ എന്റെ സ്വന്തം സഹോദരനെപ്പോലെ വിശ്വസിച്ചു.”

വിഷ്ണു അവന്റെ അടുത്തേക്ക് ചെന്നു.

“എന്റെ ഭാര്യയ്ക്ക് ഒരു സഹോദരൻ ആയി ഒപ്പം നിൽക്കാൻ ആണ് ഞാൻ നിന്നോട് പറഞ്ഞത് പക്ഷെ നീ ശ്രമിച്ചത് എനിക്ക് പകരക്കാരൻ ആകാൻ ആണ്.

“എനിക്ക് തെറ്റ് പറ്റി.”

“നിനക്കും അതേ വാക്ക് തന്നെയാണോ ആവർത്തിക്കാൻ ഉള്ളത് ?”

വിഷ്ണു പരിഹാസത്തോടെ ചിരിച്ചു.

“തെറ്റ്.
നിങ്ങൾ രണ്ടുപേരും ചേർന്ന് മാസങ്ങളോളം ചെയ്ത ചതിയുടെ പേര് തെറ്റ്. കൊള്ളാം….”

അനഘ പൊട്ടിക്കരഞ്ഞു.

“മതി…”

വിഷ്ണു അവളെ നോക്കി.

“ഇനി എന്റെ മുന്നിൽ നിന്റെ അഭിനയം വേണ്ട..”
അശ്വതി ചേച്ചിയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.”

അനഘ ഞെട്ടി.

“ചേച്ചിയോടോ?”

“അതെ.”

“ചേച്ചി കുറച്ചുകഴിഞ്ഞ് വരും.”
ഒറ്റയ്ക്കല്ല നമ്മുടെ ബന്ധുക്കളോടൊപ്പം.”

അനഘയുടെ മുഖം വിളറി.

“വിഷ്ണുവേട്ടാ… അത് വേണ്ടായിരുന്നു.ചേച്ചിക്ക് ഇത് സഹിക്കാൻ കഴിയില്ല.”

“അപ്പോൾ എനിക്കിത് സഹിക്കാൻ കഴിയുമെന്നാണോ നീ കരുതുന്നത്.?നെഞ്ച് തകർന്നാണ് ഞാൻ ഇന്നിവിടെ നിക്കുന്നത്.” വിഷ്ണുവിന്റെ ശബ്ദം ഇടറി. അനഘ ഒന്നും പറയാതെ തലകുനിച്ചു നിന്നു.

കുറച്ചുസമയത്തിനുശേഷം വീടിന് മുന്നിൽ മറ്റൊരു കാർ വന്ന് നിന്നു.

അശ്വതി ഇറങ്ങി.
അവളുടെ കൂടെ അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു.

അനഘ അവളെ കണ്ടതും തല താഴ്ത്തി.

അശ്വതി അകത്തേക്ക് കയറി.
മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

അവൾ നേരെ അനഘയുടെ മുന്നിലെത്തി.
ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി.

ഠപ്പേ..!

അനഘയുടെ കവിളിൽ അശ്വതിയുടെ കൈ പതിച്ചു.
അവൾ ഞെട്ടി പിന്നോട്ട് മാറി.

അശ്വതി ഉടൻ നിഖിലിന്റെ അടുത്തേക്ക് തിരിഞ്ഞു.
അവൻ തല നിവർത്തിയതും അവന്റെ മുഖത്തും അവൾ ആഞ്ഞടിച്ചു.

അവിടെ നിന്നിരുന്നവർ ആരും ഒരു വാക്ക് പോലും ശബ്ധിച്ചില്ല.

“നിന്നെ ഞാൻ എന്റെ അനിയത്തിയായിട്ടല്ല കണ്ടത്
എന്റെ സ്വന്തം മകളെപ്പോലെയാണ് .
അതുകൊണ്ടാണ് ഒരു സംശയം പോലും തോന്നാതെ എന്റെ ഭർത്താവിനെ നിന്റെ കൂടെ അയച്ചത്.”

അനഘ കരഞ്ഞു.

അവൾ നിഖിലിനെ നോക്കി.

“നിന്നെ ഞാൻ എന്റെ ഭർത്താവായി മാത്രമല്ല കണ്ടത്.എന്റെ ജീവിതത്തിൽ ഏറ്റവും വിശ്വസിക്കാവുന്ന മനുഷ്യനായിട്ടാണ് .”

അവളുടെ കണ്ണുകൾ നിറഞ്ഞു.

“പക്ഷേ നിങ്ങൾ രണ്ടുപേരും എന്നെ ചതിച്ചു.. എന്നെ മാത്രം അല്ല വിഷ്ണുവിനെയും. ”

അനഘ കൈകൂപ്പി.

“ചേച്ചി… എന്നോട് ക്ഷമിക്കണം.”

“നീ ഇനിയും ആ വാക്ക് ഉച്ഛരിക്കരുത്. ചേച്ചി ആണെന്ന ചിന്ത ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും നീ എന്റെ ജീവിതം വെച്ച് കളിക്കാൻ തയാറാവുമായിരുന്നില്ല. ”

അശ്വതി അലറി.

“അശ്വതി, എനിക്ക്..”നിഖിൽ പതുക്കെ പറഞ്ഞു.

“നീ മിണ്ടരുത്.”
അവൾ അവനെ നോക്കി.

“നിന്നെ ഞാൻ വിശ്വസിച്ചു.”
എന്റെ മുന്നിൽ നീ സ്നേഹം അഭിനയിച്ചിട്ട്‌
എന്റെ അഭാവത്തിൽ എന്റെ അനിയത്തിയോടൊപ്പം നീ …”

അവളുടെ ശബ്ദം മുറിഞ്ഞു.

“ഇനി നിന്നെ ഭർത്താവായി കാണാൻ എനിക്ക് കഴിയില്ല .”

നിഖിൽ തലകുനിച്ചു.
മുറിയിൽ നിശ്ശബ്ദത നിറഞ്ഞു.

അപ്പോൾ വിഷ്ണു മുന്നോട്ട് വന്നു.

“ചേച്ചി..മതി.”

എല്ലാവരും അവനെ നോക്കി.

“ഇനി ഇതിൽ കൂടുതൽ ഒന്നും പറയേണ്ടതില്ല .”

അവൻ നിഖിലിനെയും അനഘയെയും നോക്കി.

“ഒരു കാര്യം ഞാൻ തീരുമാനിച്ചിട്ടുണ്ട് .”

അനഘയുടെ കണ്ണുകൾ അവനിൽ പതിഞ്ഞു.

“നിങ്ങൾ രണ്ടുപേരും ഇനി ഈ വീട്ടിൽ താമസിക്കില്ല.ഈ വീട് എന്റെ പേരിലുള്ളതാണ്.
നാളെ മുതൽ ഞാൻ ഈ വീട് വാടകയ്ക്ക് കൊടുക്കുകയാണ്.”
അതുകൊണ്ട് നിങ്ങൾ രണ്ടുപേരും വേറെ സ്ഥലം നോക്കിക്കോണം.”അവൻ വ്യക്തമായി പറഞ്ഞു.

അനഘയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി.

“വിഷ്ണുവേട്ടാ…”

“ഇനി എന്നെ നീ അങ്ങനെ വിളിക്കണ്ട.”

അവൾ നിശ്ചലമായി.

വിഷ്ണു ഒരു നിമിഷം അവളെ നോക്കി.

“രണ്ടുവർഷം കഴിഞ്ഞ് ഞാൻ ഈ വീട്ടിലേക്ക് മടങ്ങിവരുമ്പോൾ…
എന്റെ ഭാര്യ എനിക്ക് വേണ്ടി സ്നേഹത്തോടെ കാത്തുനിൽക്കുന്നുണ്ടാകുമെന്ന് ആണ് ഞാൻ കരുതിയിരുന്നത് .
പക്ഷേ ഇന്ന് മനസ്സിലായി…”

അവൻ അനഘയെ നോക്കി.

“ഞാൻ നിന്നെ ഇറക്കി വിടുന്നത് ഈ വീട്ടിൽ നിന്ന് മാത്രം അല്ല എന്റെ മനസ്സിൽ നിന്നും കൂടിയാണ്.അതും എന്നെന്നേക്കുമായി…

വിഷ്ണു പുറത്തേക്ക് നടന്നു.

അശ്വതി അവസാനമായി നിഖിലിനെ നോക്കി
പക്ഷെ ഒന്നും പറഞ്ഞില്ല.

അവളും തിരിഞ്ഞുനടന്നു.

അനഘ അവിടെ തന്നെ നിന്നു.

ചുറ്റുമുണ്ടായിരുന്ന എല്ലാവരും അവരെ കുറ്റപ്പെടുത്തി കൊണ്ടും ശപിച്ചു കൊണ്ടും പുറത്തേക്ക് ഇറങ്ങി പോയി

ഒടുവിൽ വീട്ടിനുള്ളിൽ അവളും നിഖിലും മാത്രമായി.. ഒന്ന് പൊട്ടിക്കരയാൻ പോലും കഴിയാതെ അവൾ നിൽക്കുമ്പോൾ കൈ വിട്ടു പോയ ജീവിതം ഓർത്തു അവനും തളർന്നിരുന്നു പോയി.

ഒരിക്കൽ സുരക്ഷിതമെന്ന് കരുതിയിരുന്ന ആ വീട് തന്നെ അന്ന് അവൾക്ക് അന്യമായ സ്ഥലമായി തോന്നി.

✍️അംബിക ശിവശങ്കരൻ.

Leave a Reply

Your email address will not be published. Required fields are marked *