ഞാൻ സ്വന്തം ചേച്ചിയെ പോലെ കണ്ടിട്ട് എന്നോട് അവർ ഇത്ര നാളും പറഞ്ഞ കഥകളൊക്കെ കള്ളമായിരുന്നു ചേച്ചി… ഒരുപാട് സ്നേഹം എനിക്ക് തന്നിട്ട്, അതിനപ്പുറം എന്നെപ്പറ്റിയുള്ള ഒരായിരം…

“”എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയുന്ന നീ എന്തെ ഇപ്പോൾ ഇങ്ങനെ…?? നീ ഓക്കേ അല്ലേ നന്ദുട്ടാ…??? ഇങ്ങനെ കൂട്ടുകാരെ പോലും വിളിക്കാതെ എല്ലാത്തിൽ നിന്നും backout ആകാനും വേണ്ടി എന്താ നിനക്ക് പറ്റിയെ…????””

നന്ദന എന്നാ നന്ദുവിനോട് അർച്ചന ചോദിച്ചതും, അവളുടെ ശ്രദ്ധ മറ്റെവിടെയോയായിരുന്നു..

“”നന്ദു… നിന്റെ ചേച്ചിയല്ലേ ഞാൻ… നീ കാര്യം പറ മോളെ…..””

അത്രമേൽ സ്നേഹത്തോടെ ആരാധന ചോദിച്ചതും, ഒരു ആശ്രയതിനെന്നെ പോലെ നന്ദു അർച്ചനയുടെ തോളിലേക്ക് ചാഞ്ഞിരുന്നു…

“”എന്നോട്… ഞാൻ സ്വന്തം ചേച്ചിയെ പോലെ കണ്ടിട്ട് എന്നോട് അവർ ഇത്ര നാളും പറഞ്ഞ കഥകളൊക്കെ കള്ളമായിരുന്നു ചേച്ചി… ഒരുപാട് സ്നേഹം എനിക്ക് തന്നിട്ട്, അതിനപ്പുറം എന്നെപ്പറ്റിയുള്ള ഒരായിരം കുറ്റങ്ങൾ പറഞ്ഞു നടന്നു… മറ്റുള്ളവരോടുള്ള എന്റെ ബന്ധം ഞാൻ പോലുമറിയാതെ അകറ്റി… അവസാനം എന്റെ കുടുംബത്തിൽ കൂടി….””

ബാക്കി പറയാതെ എങ്ങോട്ടാ നോക്കിയിരിക്കുന്നവളെ കണ്ട് അർച്ചനയ്ക്ക് പാവം തോന്നിയെങ്കിലും, ഈ നേരം ജഡ്ജ്മെന്റ് ഇല്ലാതെ അവളെ കെട്ടിരിക്കുകയെന്നതാണ് തനിക്ക് ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം…

“”നിന്റെ കുടുംബത്തിൽ എന്ത്…??? അവരെന്താ നിന്റെ ഫാമിലിയിൽ ചെയ്തേ…????””

“”ചേച്ചിയ്ക്കറിയില്ലേ… ഞങ്ങൾ ജോയിന്റ് ഫാമിലി പോലെയാണെന്ന്… എനിക്കെന്റെ അണ്ണനും വല്യമ്മയുമൊക്കെ എത്ര സ്പെഷ്യൽ ആണെന്ന്… ആ എന്നോട് ഇവര് ഒരു ദിവസം പറഞ്ഞു… വല്യമ്മ എന്നോട് കാണിക്കുന്ന സ്നേഹം കപടമാണ്… എന്റെ അമ്മയിൽ നിന്നും എന്നെ പിരിക്കാനാണ് നോക്കുന്നത് പോലും….

ചേച്ചിയ്ക്കറിയുവോ… എന്റെ അമ്മ ജോലിയ്ക്ക് പോകുന്ന ദിവസങ്ങളിൽ, എനിക്ക് സ്കൂൾ ലീവ് ഉള്ള ദിവസം രാവിലെ ഞാൻ പോലും വല്യമ്മ വീട്ടിലേക്ക്… കുഞ്ഞിലേ എന്നെ കുളിപ്പിക്കുന്നത് വരെ അവരായിരുന്നു.. എന്നിട്ട് എവിടെയെങ്കിലും പോകണമെങ്കിൽ എന്നെയും കൊണ്ടാ പോകുന്നെ… വൈകുനേരം അമ്മ വരുമ്പോൾ തിരിച്ചു കൊടുക്കും…

എനിക്കിന്നും ഓർമയുണ്ട്… ആദ്യമായി ഞാൻ periods ആയപ്പോൾ എന്ത് ചെയ്യണമെന്ന് എന്റെ അമ്മയ്ക്കറിയില്ലായിരുന്നു… ചേച്ചിയോട് ഇങ്ങോട്ട് വരാൻ പറ ചേട്ടാ എന്ന് അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ അങ്ങോട്ട് പോയതും, അതിലും സ്പീഡിൽ വീട്ടിൽ നിൽക്കുന്ന വേഷത്തിൽ വല്യമ്മ ഓടി വന്നതും…

പിന്നീടുള്ള ഏഴുദിവസവും എനിക്കിഷ്ടമുള്ള സാധനങ്ങൾ ബേക്കറിയിൽ പറഞ്ഞു ചൂടോടെ ഉണ്ടാക്കി കൊണ്ട് തരുന്ന വല്യച്ഛനെ… അതിന്റെയും പങ്ക് നാണമില്ലാതെ തന്നിരുന്ന അണ്ണനെയും…

ഇന്നിപ്പോൾ ഞാൻ ഇത്ര വലുതായി… പക്ഷെ ഇപ്പോഴും എനിക്കൊരു പനി വന്നാൽ ആദ്യം വല്യമ്മയാണ് വിളിക്കുന്നത്.. ഞാൻ ഒരു വാക്ക് പറയാതെ പോലും അവരറിയും എനിക്ക് സുഖമില്ലെന്ന്… ആ വല്യമ്മയെ പറ്റിയാണ് അങ്ങനെയൊക്കെ….

അത് പോട്ടെയെന്ന് വെയ്ക്കാം… പക്ഷെ എന്തിനാണ് കൂടെ നിന്നു ഒരായിരം കള്ളം പറഞ്ഞത്…??? എപ്പോഴോ അവർക്ക് മുൻപൊരു റിലേഷൻഷിപ്പ് ഉണ്ടോയെന്നു ചോദിച്ചതിന് പറഞ്ഞൊരു ദുരന്തം കഥ… അവൻ കൂടിയ ജാതിയായത് കൊണ്ടാണ് കല്യാണം നടക്കാതെ പോയത്… ഇപ്പോഴും അതിൽ കുറ്റബോധമുണ്ട്… പക്ഷെ വിധിയാണ് ഇതൊക്കെ… ആ ആളും ഇവരെയോർത്തായിരിക്കും ഇപ്പോഴും ജീവിക്കുന്നത് പോലും… “”

പുച്ഛത്തോടെ നന്ദന പറഞ്ഞതും, ഇതിൽ ഇത്ര പുച്ഛിക്കാനെന്താണെന്ന ഭാവമായിരുന്നു അർച്ചനയ്ക്ക്…

“”ഈ ജാതിയും മതവുമൊക്കെ കാരണം കല്യാണം മുടങ്ങുന്നത് സാധാരണമല്ലേ.. അതിനിപ്പോൾ എന്താ നന്ദു..?? ഒരുപക്ഷെ അവരുടെ വിധി അതായിരിക്കാം… പാവം…..””

വിഷമത്തോടെ അർച്ചന പറഞ്ഞതും, നന്ദന കൈയിൽ കിട്ടിയ വടി കൊണ്ട് അവളുടെ പുറത്തൊരരടി കൊടുത്തിരുന്നു…

“”പ്ഫാ… പന്ന പെണ്ണുമ്പിള്ളേ… അങ്ങയൊരു ചെക്കൻ ആ പഞ്ചായത്തിൽ തന്നെയില്ല… പച്ച കള്ളമാണ് ആത്മാർത്ഥ പ്രണയമെന്ന രീതിയിൽ എന്നോട് പറഞ്ഞത്. ലോകത്തില്ലാത്ത ചെക്കനായിരുന്നു അവളുടെ പ്രേമഭാജനം… ഡോഗിന്റെ മോൾ….””

ഇനിയും കലി മാറാത്ത രീതിയിൽ നന്ദു പറഞ്ഞതും, ഈ തവണ വാ തുറന്നു പോയത് അർച്ചനയാണ്…

“”ഇതൊക്കെ കള്ളമാണെന്ന് അതിന് എങ്ങനെയാ നിനക്ക് മനസിലായെ…???””

എന്തോ ചോദിക്കാതിരിക്കാനായില്ല അർച്ചനയ്ക്ക്…

“”എങ്ങനെ മനസിലായെന്ന് ചോദിച്ചാൽ ഞാൻ എന്റെ ex മോനെ ചീത്ത വിളിക്കുന്ന സമയങ്ങളിൽ ഇവര് ആ ഭൂമിയിലില്ലാത്തവനെ പറ്റി ഭയങ്കര പുകഴ്ത്തൽ… നാല് കൊല്ലം ഈ പുകൽത്തൽ ഞാൻ കേട്ടിരുന്നു… ഇടയ്ക്കെന്തോ ഒരു നെഗറ്റീവ് തോന്നിയപ്പോൾ ഓപ്പൺ ആയി ഞാൻ ഇവരോട് തന്നെ ചോദിച്ച് അത്… ഉടനെ എന്നോട് പറഞ്ഞു അവരുടെ ആങ്ങളയോട് ചോദിക്കാൻ…

ഞാൻ നല്ല അന്തസായി ചോദിച്ച്…. പക്ഷെ പെങ്ങളും ആങ്ങളയും തമ്മിലുള്ള miscommunication കാരണം രണ്ട് പേരും എന്നോട് പറഞ്ഞ കഥ രണ്ടായി… അതിൽ വീണ്ടും ഡൌട്ട് തോന്നിയ ഞാൻ അവരുടെ സ്ഥലത്തുള്ള ഫ്രണ്ട് നെ സിഐഡി പണിയ്ക്ക് ഏൽപ്പിച്ചു… അവൻ നല്ല വൃത്തിയായി spy വർക്ക്‌ ചെയ്തു… അങ്ങനെ ഞാൻ മനസിലാക്കി അങ്ങനെയൊരാൾ അവിടെയില്ലെന്ന്…””

ഇത്ര മാത്രമേ ഞാൻ ചെയ്തുള്ളു എന്നാ രീതിയിൽ നന്ദന പറഞ്ഞതും, ഈ കുരുട്ടിൽ ഇത്ര ബുദ്ധിയോ എന്നാ ഭാവമായിരുന്നു അർച്ചനയ്ക്ക്.

“”അവർ നിന്നോട് കള്ളം പറഞ്ഞത് ഞാൻ സമ്മതിച്ചു.. പക്ഷെ അതിനു എന്തിനാ നീ ഇങ്ങനെ ഡീറ്റെക്റ്റീവ് കളിച്ചത്.? അതിന്റെ ആവിശ്യം എന്താ…???””

അതിന്റെ ആവിശ്യം പറഞ്ഞാൽ ചേച്ചിയ്ക്ക് മനസിലാവില്ല… ചേച്ചി തന്നെ ആലോചിച്ചു നോക്കിയേ.. നമ്മൾ ഒരുപാട് ഇഷ്ടപ്പെട്ട ഒരാൾ… നമ്മൾ എല്ലാം ഷെയർ ചെയ്തു, ഒരുപാട് ട്രസ്റ്റ്‌ ചെയ്ത ഒരാൾ… ആ ആൾ പറഞ്ഞതെല്ലാം കള്ളമാണെന്ന് മനസിലാക്കുന്ന അവസ്ഥ… അപ്പോഴും അവർ പറയുന്നത് എന്റെ വീട്ടുകാരെയും… അല്ലെങ്കിൽ തന്നെ എന്റെ കുടുംബം അവളോട് എന്ത് ചെയ്തു…?? എന്തിനു ആവിശ്യമില്ലാതെ അവരുടെ പേര് ഇതിലൊക്കെ വലിച്ചിടുന്നു..????

ഇതെല്ലാം ക്ഷമിച്ചാലും, എന്നോട് സ്നേഹം കാണിച്ചിട്ട്, ഞാനുമായി അടുത്ത് നിൽക്കുന്നവരോട് അവൾ ചതിക്കും, വിശ്വസിക്കാൻ കൊള്ളില്ല, അവൾ ജീവിതത്തിൽ നന്നാവില്ല, സ്വാർത്ഥയാണ് എന്നൊക്കെ പറഞ്ഞു നടക്കാൻ അവർക്ക് നാണമില്ലേ…???

ഇതെല്ലാം അറിഞ്ഞിട്ടും അവളെ കൂടെ കൊണ്ട് നടക്കാൻ ഞാൻ സീതാദേവിയല്ല. ഇങ്ങനെയൊരു വിഷത്തിനെ സഹിക്കേണ്ട ഒരു കാര്യവും എനിക്കില്ല… സോ ഞാൻ നല്ല അന്തസായി എല്ലായിടത്തും ബ്ലോക്ക്‌ ചെയ്തു. പെങ്ങളെ ഞാനൊന്ന് ബ്ലോക്ക്‌ ചെയ്തപ്പോൾ എന്നെ വാട്സ്ആപ്പ് നിന്നും ബ്ലോക്ക്‌ ആക്കിയ അവളുടെ ആങ്ങളയെയും ഞാൻ ബ്ലോക്കി.

Seriously, I don’t really want that kind of people in my life who creates problem to my mental peace.

സമാധാനം.. അതല്ലേ ഏറ്റവും വലുത്…!””

“”നിന്നോട് ഇതിനെ പറ്റി ഞാൻ നേരുത്തേ സംസാരിച്ചപ്പോൾ ന്യായികരിക്കാൻ ഒരുപാട് ഉണ്ടായിരുന്നല്ലോ… എന്നിട്ടിപ്പോൾ എന്തെ..?? അതെല്ലാം നീ ഒരു സൈഡിലേക്ക് വെച്ചോ…?? അതോ മനപ്പൂർവം മറവിയ്ക്ക് കൊടുത്തോ..???

മനുഷ്യന് പൊട്ടനാവാം… പക്ഷെ ഇങ്ങനെ ഒരാളുടെ കൈയിലെ പാവയാകാൻ നിന്നു കൊടുക്കുന്നതിനു പറയുന്ന പേര് മറ്റു പലതുമാണ്. ഇന്നിപ്പോൾ നീ പലതും തിരിച്ചറിഞ്ഞു…

പക്ഷെ ഒന്ന് ഞാൻ ചോദിക്കട്ടെ നന്ദു… ആ സ്ത്രീ ഇപ്പോഴും നിന്നെ മോശമായി തന്നെയാണ് ചിത്രീകരിക്കുന്നത്. അത് നിനക്കുമറിയാം… എന്നിട്ടും എങ്ങനെയാ ഇങ്ങനെ സമാധാനത്തോടെ ഇരിക്കാൻ പറ്റുന്നത് നിനക്ക്…???””

അർച്ചനയ്ക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അത്രത്തോളം ഈ കുഞ്ഞിപ്പെണ്ണിനെ ഇഷ്ടമാണ് തനിക്ക്.. എന്നും സ്വന്തം അനിയത്തിയായി തന്നെയാണ് കണ്ടതും.

“”അവർ എന്നെപ്പറ്റി എന്ത് വേണമെങ്കിലും പറയട്ടെ ചേച്ചി… പലരും അതൊക്കെ വിശ്വസിക്കും. പക്ഷെ എന്നെ നന്നായി അറിയുന്ന ഒരാളും എന്തായാലും വിശ്വസിക്കാൻ പോകുന്നില്ല…

പിന്നെ അവർ ഒരു പരിധി കഴിഞ്ഞു എന്നെ പറ്റി അപവാദം പറഞ്ഞാൽ പിന്നൊന്നും ആലോചിക്കാതെ ഞാൻ ഉറപ്പായും പൊലീസ് കേസ് കൊടുക്കും. ഇവരുടെ പേരിൽ തന്നെ… അങ്ങനെ ഞാൻ ചെയ്യാത്ത കാര്യങ്ങൾക്ക് ആരുടേയും ഒന്നും കേൾക്കേണ്ട ആവിശ്യമില്ലെല്ലോ….””

“”ആരോടും ഒരു പരിധിയിൽ കൂടുതൽ ആത്മാർത്ഥത കാണിക്കരുതെന്ന് നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് നന്ദു. പക്ഷെ എത്ര പറഞ്ഞു തന്നാലും നീ അതൊന്നും കേൾക്കില്ല…

എത്ര വലിയ ബന്ധം ആണെങ്കിലും എന്നും ഒരു അതിരു വേണം മോളെ അതിനിടയിൽ. അല്ലാതെ നീ സ്വന്തമെന്ന് കരുതുന്നവർ നിന്നെയും ആ സ്ഥാനത്തു കാണണമെന്നില്ല. അതിനുമപ്പുറം, മറ്റുള്ളവർ നിന്നെ യൂസ് ചെയ്യുന്നത് പോലും നീ കരുതും അവർക്ക് നിന്നോടുള്ള സ്നേഹം ആണെന്ന്… എപ്പോഴും നീ ഇങ്ങനെയാണ്… നിന്നോടുള്ള സ്നേഹം കൊണ്ടാണ് പറയുന്നത്… ഇനിയും ഇതിന്റെ പുറകെ പോകല്ലേ…. നീ പിടിക്കുന്ന വള്ളികളുടെ പുറകെ പോയി നിന്റെ ചേട്ടന്മാർക്ക് തന്നെ മടുത്തു കാണും. അവർ ആയത് കൊണ്ടാണ് വീണ്ടും….””

നന്ദുവിനെ സൂക്ഷിച്ചു അർച്ചന പറഞ്ഞതും, ഒരു ചിരിയായിരുന്നു മറുപടി…

“”എനിക്കറിയാം ചേച്ചി… അവർ ആയത് കൊണ്ടാണ്… ഇങ്ങനെ എന്നെ സഹിക്കുന്നത്… ഓരോന്ന് കഴിയുമ്പോൾ പുതിയത് പിടിക്കുന്ന എന്നെ ഒരു മടിയുമില്ലാതെ സപ്പോർട്ട്… പക്ഷെ ഇനി ഞാൻ നന്നായി… എന്നെ വേണ്ടാത്തവരെ എനിക്ക് ഇന്നലെയെ വേണ്ട. സമാധാനം… അത് മാത്രം മതി….””

ദയനീയമായി നന്ദു പറഞ്ഞതും, ഒരു ചിരിയോടെ അർച്ചന അവളെ ചേർത്തു പിടിച്ചിരുന്നു… കരുതലോടെ…

✍️വൈഗ ലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *