ഏട്ടൻ്റെ ഭാര്യയെ സ്വന്തം കീപ്പാക്കിവെച്ച് നീ അനുഭവിച്ചു തുടങ്ങിയിട്ട് മാസങ്ങളായെന്ന് എനിക്കറിയാം നവിൻ… നിങ്ങളുടെ ബന്ധത്തിന് നവനീത് നിങ്ങൾക്കൊരു തടസ്സമാവാതെ ഇരിക്കാൻ വേണ്ടിയല്ലേ നിങ്ങളവനെ….

” അനിയന് മക്കളില്ലാഞ്ഞിട്ട് അനിയന്റെ ഭാര്യമാരെ ചേട്ടൻ പ്രാപിച്ച് ഗർഭിണികളാക്കിയ ചരിത്രം നമ്മുടെ പുരാണങ്ങളിൽ പോലുമുണ്ട്… ബന്ധങ്ങൾക്കല്ല നവീ നമ്മുടെ കുടുംബത്തിന്റെ പിൻതുടർച്ചയ്ക്കാണ് നീ ഇപ്പോൾപ്രാധാന്യം കൊടുക്കേണ്ടത്… ഞാനും നീയുമൊക്കെ ജനിച്ചു വളർന്ന നമ്മുടെ ഈ വംശപാരമ്പര്യം അത് നമ്മളിൽ നിന്ന് ഇല്ലാതെയായ് പോവാൻ പാടില്ല… നമ്മുടെ തറവാട്ടിലെ മറ്റൊരംഗത്തിന് കൈമാറുന്ന കാര്യം അമ്മയ്ക്ക് ചിന്തിക്കാൻ പോലും വയ്യ…. അങ്ങനൊന്ന് നടന്നാൽ അതു കാണാൻ ഞാൻ ജീവനോടെ ഈ ഭൂമിയിൽ അവശേഷിക്കില്ല… സ്വയം ജീവനൊടുക്കും ഞാൻ,അങ്ങനൊന്ന് നടന്നാൽ…. മരിച്ചു പോയ നിന്റെ അച്ഛനാണേ സത്യം….

മേശയ്ക്ക് മുകളിൽ ഫ്രം ചെയ്തു വെച്ച അച്ഛന്റെ ഫോട്ടോ കൈ നീട്ടി എടുത്ത് നെഞ്ചോരം ചേർത്തുപിടിച്ച് വാശിയോടെ വിളിച്ചു പറയുന്ന അമ്മയെ ദേഷ്യവും നിസ്സഹായതയും ഒരു പോലെ കലർന്നൊരു ഭാവത്തിൽ തുറിച്ചു നോക്കി നവീൻ…

അമ്മേ… അമ്മ എന്തൊക്കെയാണ് ഈ വിളിച്ചു പറയുന്നത്…. പറയുന്നതെന്താണെന്ന വല്ല ബോധവും ഉണ്ടോ അമ്മയ്ക്ക്….

ഗതിക്കെട്ടെന്ന പോലവൻ ചോദിച്ചതും ഇരുന്നിടത്തു നിന്നെഴുന്നേറ്റവന്റെ അടുത്തു വന്നു സാവിത്രി…

നിന്റെ ഏട്ടനൊരു കുഞ്ഞു വേണം… അതും അവന്റെ ഭാര്യയിൽ…. അതിനു നീ മനസ്സുവെക്കുക തന്നെ വേണം…. ഇതാണ് ഞാൻ നിന്നോടു പറഞ്ഞത്… ആ പറഞ്ഞതിനെ പറ്റി നല്ല ബോധ്യവും ധാരണയും ഉണ്ടെനിയ്ക്ക്…. ഞാൻ നന്നായ് ചിന്തിച്ചാലോചിച്ചെടുത്ത ഒന്നാണിത്… ഇതിന്റെ ഗുണമെന്താണെന്നും ദോഷമെന്താണെന്നും ആഴ്ചകൾ ഉറങ്ങാതിരുന്ന് ചിന്തിച്ചിട്ടുണ്ട് ഞാൻ…. ഞാനീ പറഞ്ഞത് നടക്കണം നവീ…. നടന്നേ പറ്റൂ…. ഇത്ര നാളും സ്വന്തമായ് കണ്ട് സംരക്ഷിച്ചു പോന്ന ഈ തറവാടും തൊടിയുമൊന്നും നിന്റെ ചെറിയച്ചന് വിട്ടു കൊടുക്കാൻ പറ്റില്ല അമ്മയ്ക്ക്….
അങ്ങനെ കൊടുക്കേണ്ടി വന്നാൽ ഞാനെന്റെ ഈ ജീവിതമങ്ങ് വേണ്ടാന്ന് വെയ്ക്കും…. ഇത്രയും കാലം എല്ലാവരുടെയും നേതൃസ്ഥാനത്തിരുന്നിട്ട് ഇനിയവരുടെയൊന്നും കാൽകീഴിൽ ജീവിയ്ക്കാൻ മനസ്സില്ല എനിയ്ക്… ജീവിച്ചാലും മരിച്ചാലും അതീ തറവാടിന്റെ മൂത്തേമ്മ ആയിട്ടു തന്നെ വേണം എനിയ്ക്ക്…
ആരുടെയും അടിമയായ് ജീവിക്കണ്ട എനിയ്ക്ക്…..

ഉറപ്പും കടുപ്പവും നിറഞ്ഞ അമ്മയുടെ വാക്കുകൾ….
നിസ്സഹായനായ് വാക്കുകൾ നഷ്ടപ്പെട്ടു നിന്നു നവീൻ….

മൂത്തോരു വീടെന്ന ഈ വലിയ തറവാട്ടിൽ മറ്റെവിടെയും ഇല്ലാത്ത ചില ശീലങ്ങളും പിൻതുടർച്ചാ നിയമങ്ങളുമൊക്കെയുണ്ട്….

തറവാട്ടിലെ മൂത്ത മക്കൾക്കാണ് പാരമ്പര്യമായിട്ട് കാരണവസ്ഥാനം കൈമാറി കിട്ടുക… ഇപ്പോഴത് നവീന്റെ കുടുംബത്തിനാണ്…. അതായത് നവീനിന്റെ ചേട്ടൻ നവനീതിന്….. ഇനിയാ സ്ഥാനം കൈമാറി ചെല്ലേണ്ടത് നവനീതിന്റെ മക്കളിലേക്കാണ്…

പക്ഷെ ഒരു വർഷം മുമ്പു നടന്നൊരു അപകടത്തിൽ ഗുരുതരമായ് പരിക്കു പറ്റി ആറേഴു മാസത്തോളം ഒരേ കിടപ്പ് ശരീരം തളർന്ന് കിടന്നു പോയ് നവനീത്…. ഇപ്പോൾ അപകട നിലയെല്ലാം തരണം ചെയ്ത് മെല്ലെയെങ്കിലും തന്റെ കാര്യങ്ങൾ സ്വയം ചെയ്യുന്നുണ്ട് നവനീത്… എന്നാൽ അപകടത്തിനു ശേഷം കിടപ്പറയിൽ താനൊരു പരാജയമായ് മാറുന്നത് അറിയുന്നുണ്ട് നവനീത്…

ഇതിനിടയിലാണ് തറവാടിനുള്ളിൽ തന്നെ ആരൊക്കയോ നവനീതിന് ഇനിയൊരു കുഞ്ഞ് ഉണ്ടാകില്ലെന്നും മൂത്തേൻ സ്ഥാനം നവനീതിന്റെ ചെറിയച്ഛനും മക്കൾക്കുമായ് നൽകി സ്ഥാനം ഒഴിയണമെന്നുമെല്ലാം പറഞ്ഞു പരത്തിയത്… അത് കാതിൽ വീണതും തുടങ്ങിയ ചിന്തയാണമ്മ സ്ഥാനം നഷ്ടമാവാതിരിക്കാൻ എന്തു ചെയ്യണമെന്ന്…

ആ ചിന്തകൾക്കൊടുവിൽ അമ്മ കണ്ടെത്തിയ പ്രതിവിധിയാണിത്…. ഏട്ടന്റെ ഭാര്യയെ പുറംലോകമറിയാതെ അറിയൻ പ്രാപിക്കുക എന്നത്….

ആ ചിന്ത ഉള്ളിൽ വീണ്ടും വന്നതും അമ്മയെ നിസ്സഹായതയോടെ നോക്കി നവീൻ… അവന്റെ നോട്ടമറിഞ്ഞ് അമ്മ അവനു പുറകിലേക്കായ് കണ്ണുകൾ പായിച്ചതും കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന ഏട്ടൻ നവനീതിനെ….

നവനീതിന്റെ ആ നോട്ടത്തിൽ ചങ്കിടിപ്പൊന്ന് ഏറി പോയ നവീനിലും

ഏട്ടാ….ഞാൻ

ഒട്ടും പ്രതീക്ഷിക്കാതെ ഏട്ടനെ തനിയ്ക്ക് പിന്നിൽ കണ്ടതും പതറി വിളിച്ചവൻ….

നീയിത്രയ്ക്ക് ടെൻഷനാവണ്ട നവീ…. അമ്മ പറഞ്ഞതൊക്കെ കേട്ടു ഞാൻ… എന്നോടു ചോദിച്ചെന്റെ സമ്മതം വാങ്ങിയിട്ടു തന്നെയാണ് അമ്മ ഇങ്ങനൊന്ന് നിന്നോടാവശ്യപ്പെട്ടത്….. എനിയ്ക്കും അമ്മയുടെ അതേ ചിന്താഗതിയും അഭിപ്രായവുമാണ്… സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട് ഒരു കഴിവുക്കെട്ടവനായ് ഇവിടെ ഇവരുടെ കൂടെയെനിയ്ക്ക് ജീവിക്കാൻ വയ്യെടാ… അങ്ങനെ ജീവിക്കേണ്ടി വന്നാൽ അമ്മയ്ക്കൊപ്പം എന്റെ ജീവൻ കളഞ്ഞ് ഞാനൂടി പോവും ഈ നശിച്ച ലോകത്തീന്ന്….

വിങ്ങിപ്പൊട്ടി പറയുന്നവനു മുമ്പിൽ വാക്കുകൾ അന്യം വന്നവനായ് നിന്നു നവീൻ….

ഏടത്തിയെ ഞാൻ…. അതു ശരിയാവില്ല ഏട്ടാ….നമ്മുക്ക് മറ്റു വിധത്തിലുള്ള മാർഗ്ഗങ്ങൾ ചികിൽസകൾ ഒക്കെ നോക്കാം ഏട്ടാ….

നവനീതിന്റെ കൈ പിടിച്ച് പറയുന്നവൻ അമ്മയിലിലൊരു വേന സൃഷ്ടിക്കുന്നുണ്ട്..

നിനക്കിവിടെ ഉള്ളവരെ ശരിയ്ക്കും അറിയില്ലേ നവീ….?
എന്നിട്ടാണോ ഈ ചോദിയ്ക്കുന്നത്…
ഈ വീട് വിട്ട് പുറത്തേയ്ക്കിറങ്ങുന്ന ഏതൊരാളുടെയും മേൽ ഇവിടെ ഉള്ള മറ്റാളുകളുടെ നോട്ടം ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിലുണ്ടാവും എന്നത് നിനക്കും അറിയില്ലേ…. അങ്ങനെ ഉള്ളപ്പോ എങ്ങനെയാടാ ചികിൽസയൊക്കെ നടത്തുക…?
അതുകൊണ്ടു തന്നെ അതൊന്നും നടക്കില്ല… അമ്മ പറഞ്ഞ മാർഗ്ഗം മാത്രമേ തൽക്കാലം നമുക്ക് സ്വീകരിക്കാൻ പറ്റൂ… നീ കൂടുതലൊന്നും ഇതിനെ പറ്റിയിനി ചിന്തിക്കണ്ട…പിന്നെ ഇതൊന്നും അത്ര വലിയ കാര്യമാകേണ്ട കാര്യവും ഇല്ല… കുറച്ചു കാലം മുമ്പുവരെ നമ്മുടെ ഇടയിലുണ്ടായിരുന്ന സംസ്ക്കാരം തന്നെ ഏട്ടാനുജന്മാർക്ക് എല്ലാവർക്കും കൂടി ഒരു ഭാര്യ എന്നതായിരുന്നു…. കുടുംബത്തിന്റെ ഐക്യം നിലനിർത്താനും സമ്പത്ത് വിഭജിച്ച് പുറമേ പോകാതിരിക്കാനും വേണ്ടി ആയിരുന്നു അതെന്ന് മാത്രം…അതു മാറിയിട്ടധികകാലമൊന്നുമായിട്ടില്ല അല്ലേ അമ്മേ… അങ്ങനെ കണ്ടാൽ മതി നീ ഇതും…. മാത്രമല്ല ഇവിടെ നീ ചെയ്യാൻ പോവുന്ന പ്രവർത്തിയ്ക്ക് നിനക്കെന്റെ പൂർണ്ണ അനുവാദവും ഉണ്ട്…..
ഇനി കൂടുതലൊന്നും ചിന്തിക്കണ്ട നീ

നവനീത് പറയുമ്പോഴും തെളിഞ്ഞിരുന്നില്ല നവീന്റെ മുഖം…

ഏട്ടാ….. ചേച്ചി…. ചേച്ചി സമ്മതിയ്ക്കുമെന്ന് തോന്നുന്നുണ്ടോ ഇതിനൊക്കെ…?

നവനീതിന്റെ ഭാര്യയെ ഓർത്ത് നവീൻ ചോദിച്ചതും ഒന്ന് പിടഞ്ഞു നവനീതിന്റെ ഉള്ളം… അതവന്റെ മുഖത്തു നോട്ടം ഉറപ്പിച്ചു നിന്ന നവീൻ വ്യക്തമായ് തിരിച്ചറിയുകയും ചെയ്തു….

അവളെ ഞാൻ പറഞ്ഞ് തയ്യാറാക്കിച്ചോളാം….നീ ഓക്കെയാവ് ആദ്യം..

വേഗത്തിൽ പിൻ തിരിഞ്ഞ് നടന്ന് നവനീത് പറയുമ്പോൾ നവീന്റെ അരിക്കിലെത്തി അമ്മ…

മരണവേദനയിലെന്നപോലെ പിടയുന്നുണ്ടാവും അവന്റെ നെഞ്ച്…. താലിക്കെട്ടി തന്റെ സ്വന്തമാക്കിയ പെണ്ണിനെയാണ് സ്വന്തം കഴിവുക്കേട് ആളുകളിൽ നിന്ന് മറയ്ക്കാൻ അനിയന് വിട്ടു നൽക്കുന്നത്… അതിന്റെ നോവ് അതനുഭവിക്കുന്നവനേ അറിയൂ…

നവീനിൽ ദൃഷ്ടിചേർത്തമ്മ പറയുമ്പോൾ അമ്മയെ ഒന്നു പാളി നോക്കി വേഗത്തിൽ അവിടെ നിന്നകന്ന് വീടിനു പുറത്തേയ്ക് നടന്നു നവീൻ…..

രതി പരാഗങ്ങളുടെ വേലിയേറ്റത്തിന്റെ അവസാന നിമിഷത്തിലാണ് നവീനും നവനീതിന്റെ ഭാര്യ മാളവികയും…..

പരസ്പരം അത്രത്തോളം അടുപ്പത്തിൽ ശരീരങ്ങൾ പങ്കു വെയ്ക്കുന്നവരെ കണ്ടാലറിയാം ഇതവരുടെ ആദ്യത്തെ കൂടിച്ചേരലോ പങ്കു വെക്കലോ ഒന്നും അല്ലെന്ന്….

സഹോദര ഭാര്യയെ പ്രാപിക്കുന്നവന്റെ നിസ്സഹായത അല്ല നവീനിൽ…. മറിച്ച് അത്രമേൽ പ്രിയപ്പെട്ടവളെ അറിയുന്നതിന്റെ സന്തോഷവും സംതൃപ്തിയുമാണ്‌…..

എല്ലാം കഴിഞ്ഞൊടുവിൽ അടച്ച വാതിൽ തുറന്ന് റൂമിൽ നിന്ന് പുറത്തേയ്ക്കിറങ്ങിയ നവീനും മാളവികയും തങ്ങൾക്ക് മുമ്പിലായ് നിരന്നു നിൽക്കുന്ന തറവാട്ട് അംഗങ്ങളെ കണ്ട് ഞെട്ടി വിളറി…..

സ്വന്തം സഹോദര ഭാര്യയെ പ്രാപിക്കാൻ മാത്രം അധ:പതിച്ചു പോയൊരുവനായിരുന്നോടാ നീ… നിനക്കെങ്ങനെ തോന്നി ഇങ്ങനൊന്ന് നിന്റെ കൂടപ്പിറപ്പിനോടു ചെയ്യാൻ….

ആളുകൾക്കിടയിൽ നിന്ന് കയറി വന്ന് നവീനിന്റെ കവിളിൽ ആഞ്ഞടിച്ച് അമ്മ ചോദിച്ചതും വലിയൊരു ഞെട്ടലിൽ അമ്മയെ നോക്കി നവീൻ…

അമ്മേ… ഞാൻ…ഏട്ടൻ….

എന്തു പറയണമെന്നറിയാതെ നവീൻ പതറിയതും അവനരികിലേക്കായ് വന്നു നവനീത്

ഈ ചതി എന്നോടു വേണമായിരുന്നോ നവീൻ …..?
നിനക്ക്…. നിനക്കിവളെയാണ് ഇഷ്ടമെങ്കിൽ എന്നോടൊരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ….. ഞാൻ പൂർണ്ണ സമ്മതത്തോടെ തന്നെ എൻ്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയേനെ ഇവളെ…. ഇങ്ങനൊരു ചതി വേണ്ടായിരുന്നു എന്നോട്….

വിങ്ങി വിതുമ്പി പറയുന്ന നവനീതിനെയും അവനരികെ നിൽക്കുന്ന തൻ്റെ അമ്മയേയും എല്ലാം പകപ്പോടെ നോക്കി നവീൻ…

ഇതിനിടയിൽ കുടുംമ്പക്കാരെല്ലാം അവനെയും മാളവികയേയും പരിഹസിയ്ക്കുകയും ചീത്തവിളിയ്ക്കുകയും ചെയ്യുന്നുണ്ട് .

“തറവാട്ടിലെ അധികാരം നഷ്ടപ്പെടാതിരിക്കാൻ നിങ്ങളുടെ ഭാര്യയിൽ നിങ്ങൾക്കൊരു കുഞ്ഞിനെ വേണമായിരുന്നു… അതിന്
നിങ്ങൾക്ക് കഴിവില്ലാത്തത് കൊണ്ട് നിങ്ങളും നമ്മുടെ അമ്മയും പറഞ്ഞിട്ടല്ലേ ഞാനിവളുമായ് ഈ ബന്ധം ഉണ്ടാക്കിയത്…?

വീറോടെ ചേദിക്കുന്നവൻ്റെ കവിളിൽ ആഞ്ഞു പതിച്ചമ്മയുടെ കൈകൾ…

“ഏട്ടൻ്റെ ഭാര്യയെ സ്വന്തം കീപ്പാക്കിവെച്ച് നീ അനുഭവിച്ചു തുടങ്ങിയിട്ട് മാസങ്ങളായെന്ന് എനിക്കറിയാം നവിൻ… നിങ്ങളുടെ ബന്ധത്തിന് നവനീത് നിങ്ങൾക്കൊരു തടസ്സമാവാതെ ഇരിക്കാൻ വേണ്ടിയല്ലേ നിങ്ങളവനെ അപകടപെടുത്തിയത് പോലും..?…

അമ്മ കൺ മുന്നിൽ കണ്ടതു പോലെ സത്യങ്ങൾ വിളിച്ചു പറഞ്ഞതും എതിർക്കാൻ പഴുതുകളില്ലാതെ അവർക്കു മുന്നിൽ തളർന്നു നിന്നു നവീനും മാളവികയും…

ഏട്ടൻ്റെ ഭാര്യയായ് തങ്ങളുടെ വീട്ടിൽ മാളവിക വന്ന നാൾ മുതലവളെ
ഇഷ്‌ടമായിരുന്നു തനിയ്ക്ക്….

അവളെയും താൻ തൻ്റെ പാതയിലെത്തിച്ചത് പെട്ടന്നുന്… എത്രയോ പ്രാവശ്യം മാളവികയും
താനും ആരുമറിയാതെ ശരീരങ്ങൾ പങ്കുവെച്ചിരിയ്ക്കുന്നിവിടെ…

ഇനിയും അവളെ നവനീതിന് ഭാര്യയായ് വിട്ടു നൽകാൻ വയ്യെന്ന് തോന്നിയപ്പോൾ താനായിട്ട് ഉണ്ടാക്കിയതാണാ അപകടം പോലും….

“നിൻ്റെ ചതി തിരിച്ചറിഞ്ഞവളാണ് നവീനേ ഞാൻ… നവനീതിനോടത് പറഞ്ഞതും ഇന്ന് നിങ്ങൾ തമ്മിലിങ്ങനെയൊരു കൂടിക്കാഴ്ച ഒരുക്കിയതുല്ലാം തങ്ങളൊരുമിച്ചാണ്… എന്തിനെന്ന് ചോദിച്ചാ നിന്നെയും ഇവളെയും ഇതു പോലെ ഇവരുടെ എല്ലാം മുന്നിന്ന് തെളിവോടെ പിടിക്കാൻ വേണ്ടി തന്നെയാണ്…

അമ്മ പറഞ്ഞു നിർത്തിയതും നവനീതിനെ അപകടപ്പെടുത്താൻ നോക്കിയെന്ന കുറ്റം ആരോപിച്ച് നവീനെ പോലീസ് അറസ്റ്റു ചെയ്തതിനൊപ്പം ഗൂഡാലോചന കുറ്റം ചുമത്തി മാളവികയേയും അവനൊപ്പം പിടിക്കൂടി പോലിസ്…

കൈ വിലങ്ങുകളുമായ് അവരവിടെ നിന്നിറങ്ങി പോവുന്നത് വിജയ ചിരിയോടെ നോക്കി നിന്നു നവനീതും അമ്മയും…

✍️RJ

Leave a Reply

Your email address will not be published. Required fields are marked *