(രചന: സൂര്യ ഗായത്രി)
മകളുടെ അഡ്മിഷൻ ആണ് മനുഷ്യ. കുറച്ചു കാശ് ആരുടേയും കയ്യിൽ നിന്നെങ്കിലും കടം വാങ്ങി തരണം.
കുഞ്ഞിനെ അഡ്മിൻ എടുത്തിട്ട് ഹോസ്റ്റലിൽ നിർത്തണം. ചിലവുണ്ട്…. രാവിലെ സന്ധ്യ ശശിയോട് കണക്കുകൾ നിരത്താൻ തുടങ്ങി.
രണ്ടുമാസമായി നിങ്ങൾ ജോലിയും തൊഴിലും ഒന്നുമില്ലാതെ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട്. പക്ഷേ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ കൊച്ചിന്റെ കാര്യം നോക്കണ്ടേ.
എനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളം വെച്ച് എന്തൊക്കെ ചെയ്യണം. വീട്ടുകാര്യങ്ങൾ നോക്കി നടത്താൻ തന്നെ പാടുപെടുകയാണ്. നിങ്ങൾ ഇങ്ങനെ ഉത്തരവാദിത്തമില്ലാതെ കു ടിച്ചുകൊണ്ട് നടന്നാൽ മതിയല്ലോ..
വെളിവുള്ള ഒരു നേരം പോലുമില്ല. ബോധമുണ്ടെങ്കിലല്ലേ എന്തെങ്കിലും പറയാൻ പറ്റുവൊള്ളൂ . നേരം വെളുക്കുമ്പോൾ കൂട്ടുകാരൻമാരോടൊപ്പം ഇറങ്ങിപ്പോകും. സന്ധ്യയാവുമ്പോൾ കുടിച്ചു നാലുകാലിൽ വരും.
രാവിലെ തന്നെ നീ പ്രഭാഷണം ഒന്ന് അവസാനിപ്പിക്കുന്നുണ്ടോ..വലിച്ചുകൊണ്ടിരുന്ന ബീഡിയെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ശശിസന്ധ്യയോട് ചൂടായി.
ഞാൻ വീട്ടിൽ വിളിച്ചു അച്ഛനോട് ചോദിച്ചിട്ടുണ്ട്. നീയും കൊച്ചും കൂടി പോയി കാശു വാങ്ങിയാൽ മതി.അച്ഛൻ തരാം എന്ന് പറഞ്ഞിട്ടുണ്ട്.
വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങി സന്ധ്യനേരെ മോളെയും കൂട്ടി അച്ഛന്റെ അടുത്തേക്ക് പോയി.
എന്നും കൂടിയാണ് അച്ഛാ കുടിക്ക് ഒരു കുറവുമില്ല നാലുകാലിലാണ് വൈകുന്നേരം വന്നു കയറുന്നത്. വന്നാൽ ഉടനെ തന്നെ എന്നെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയും. പിള്ളേരുണ്ടെന്ന ബോധം പോലുമില്ലാതെയാണ് ഓരോന്നൊക്കെ വിളിച്ചു പറയുന്നത്.
എത്രയെന്ന് വെച്ചാ കേട്ടുകൊണ്ടിരിക്കുന്നത് ഒടുവിൽ പൊറുതിമുട്ടുമ്പോൾ ഞാനും തിരിച്ച് എന്തെങ്കിലും ഒക്കെ പറയും.
അവിടുന്ന് വീടു മാറിയാൽ തന്നെ തീരാവുന്നതേയുള്ളൂ പകുതി പ്രശ്നങ്ങൾ അച്ഛൻ എങ്ങനെയെങ്കിലും ഉത്സാഹിച്ച് ഇവിടെ എവിടെയെങ്കിലും ഒരു വീട് നോക്കി തരണം.
കൊച്ചു കൂടി പൊക്കഴിഞ്ഞാൽ പിന്നെ എന്റെ അവിടുത്തെ കാര്യം കഷ്ടമാകും
അവൾക്കും വലിയ വിഷമമാണ് ഇവിടെ നിന്ന് മാറി നിൽക്കാൻ. അച്ഛൻ അമ്മയെ ഉപദ്രവിക്കുമോ എന്നാണ് അവളുടെ പേടി മുഴുവൻ.
അഡ്മിഷൻ എടുക്കാൻ പോകുന്നുണ്ട് കൂടെ വരണേ എന്ന് ചോദിച്ചിട്ട് പോലും കുലുങ്ങാതെ ഇരിക്കുന്ന ഒരു മനുഷ്യനാണ്.
കാശിന്റെ കാര്യം ചോദിച്ചപ്പോൾ എന്നോട് പറയുകയാണ് ഞാൻ അച്ഛനോട് വിളിച്ചു പറഞ്ഞിട്ടുണ്ട് അവിടെ ചെന്ന് വാങ്ങാൻ.
അച്ഛൻ ഇങ്ങനെ വളം വച്ച് കൊടുക്കരുത്.
കുടിക്കാതിരിക്കുമ്പോൾ എന്തു നല്ല സ്വഭാവമാണെന്ന് അറിയാമോ.കുടിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ് വിളിച്ചു പറയുന്നത് എന്ന് ഒരു ബോധവുമില്ല.
വെളുപ്പാൻകാലത്തോട് കൂടി സന്ധ്യയും മോളും യാത്ര പുറപ്പെട്ടു. എറണാകുളം വരെ പോകേണ്ടതല്ലേ. അതുകൊണ്ടാണ് നേരത്തെ തന്നെ ഇറങ്ങിയത്..
ടൗണിൽ എത്തിക്കഴിഞ്ഞാൽ അവിടെ അമ്മാവൻ വന്ന് കാത്തുനിൽക്കാം എന്ന് പറഞ്ഞിട്ടുണ്ട് കാറുമായി. ടൗൺ എത്തും മുമ്പേതന്നെ അമ്മാവനെ വിളിച്ചു സ്റ്റാൻഡിൽ ഉണ്ടെന്ന് മറുപടിയും കിട്ടി. അമ്മാവന്റെ കാറിൽ ആയിരുന്നു യാത്ര.
ഏകദേശം 11 മണിയോടുകൂടി കോളേജിൽ എത്തി. സന്ധ്യ പഠിച്ച കോളേജിൽ തന്നെ ആയതുകൊണ്ട് തന്നെ അവൾക്ക് എല്ലാത്തിനും വലിയ ഉത്സാഹം ആയിരുന്നു.
ഓരോ ഡിപ്പാർട്ട്മെന്റ് കൂടുതൽ സമയം ചെലവഴിച്ചിരുന്ന കാന്റീന, പ്ലേ ഗ്രൗണ്ട് ഓഡിറ്റോറിയം അങ്ങനെ പല സ്ഥലങ്ങളിലും സന്ധ്യാ മകളെ കൊണ്ടുപോയിനടന്നു കാണിച്ചു..
അവിടുത്തെ കാര്യങ്ങളെല്ലാം പൂർത്തിയാക്കി നേരെ അമ്മാവനോടൊപ്പം വീട്ടിലേക്ക് പോയി. ഹോസ്റ്റലിൽ സൗകര്യം ശെരിയാകുന്നത് വരെ അമ്മാവന്റെ ഒപ്പം വീട്ടിൽ നിൽക്കാനുള്ള എല്ലാ കാര്യങ്ങളുംസംസാരിച്ചു..
ഞങ്ങൾ ഇവിടെ ഇത്ര അടുത്തുള്ളപ്പോൾ നിനക്ക് ഹോസ്റ്റലിൽ നിർത്തേണ്ട കാര്യം എന്തെങ്കിലും ഉണ്ടായിരുന്നോ അവളെ.
അമ്മാവനു ഹോസ്റ്റലിൽ നിർത്തുന്ന കാര്യം പറഞ്ഞപ്പോൾ ദേഷ്യമായി.
അത് സാരമില്ല അമ്മാവാ അവൾ ഹോസ്റ്റലിൽ നിന്ന് പഠിക്കട്ടെ ഇടയ്ക്ക് അവധി ഒക്കെ വരുമ്പോൾ അവൾക്ക് ഇവിടെ വന്നു നിൽക്കാമല്ലോ അതായിരിക്കും നല്ലത്.
നിന്റെ തീരുമാനം പിന്നെ അതാണെങ്കിൽ ഞാൻ ഒന്നും പറയുന്നില്ല.
എന്തായാലും മോളെയും കൂടെ കൂട്ടി തിരികെവീട്ടിലേക്കു തിരിച്ചു.
ക്ലാസ് തുടങ്ങുന്നതിന് ഇനിയും 10 15 ദിവസം ബാക്കിയുണ്ട്. ചില സർട്ടിഫിക്കറ്റ്സ് കൂടി കിട്ടാനുണ്ട്.അതൊക്കെ ക്ലാസ്സ് തുടങ്ങുമ്പോൾ കൊടുത്താൽ മതി. അതൊക്കെ വാങ്ങി വേണം ഇനി തിരികെ വരാൻ.
ബസ്റ്റാൻഡ് വരെ അമ്മാവനാണ് കൊണ്ടുവന്ന ആക്കിയത്. മൂന്ന് നാല് ദിവസം കൊണ്ട് തുടങ്ങിയ മഴയാണ് ഇന്നാണ് കുറച്ചു ശമനം ഉണ്ടായത്.
രാവിലെ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ ചെറിയ മഴയുണ്ടായിരുന്നു. കോളേജിലെ കാര്യങ്ങളെല്ലാം തീർപ്പാക്കി ഇറങ്ങുമ്പോൾ തുടങ്ങിയ അടുത്ത മഴ.
തിരുവനന്തപുരത്തേക്കുള്ള ബസ് കാത്ത് ഒരുപാട് നേരം അങ്ങനെ നിൽക്കേണ്ടി വന്നു. ഒടുവിൽ ഒരു തിരുവനന്തപുരം ബസ് വന്നപ്പോൾ അതിലേക്ക് മോളെയും വലിച്ചു കൊണ്ട് കയറി.
ഏകദേശം 9 മണിയോടുകൂടി വീട് എത്തി.
വരുമ്പോൾ തന്നെ കണ്ടു നാലുകാലിൽ ഇരിക്കുന്ന ശശിയെ. ഇത്രയും നേരമായിട്ടും ഒരു അന്വേഷണം പോലും അയാളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല..
വല്ലാത്ത വിഷമം തോന്നി ഓരോ പെൺകുട്ടികളുടെയും അച്ഛൻ എന്തു ഉത്തരവാദിത്വത്തോട് കൂടിയാണ് ഓടിനടന്ന് ഓരോന്ന് ചെയ്യുന്നത്. എന്നിട്ട് തന്റെ അച്ഛൻ. കൂടെ വരാനുള്ള സന്മനസ്സ് പോലും കാട്ടിയില്ല.
എന്നിട്ട് എല്ലാം കഴിഞ്ഞു വരുമ്പോൾ ഒരു വിശേഷം ചോദിക്കുക പോലും ചെയ്തില്ല.
അടുത്ത ദിവസം രാവിലെ സന്ധ്യ ഒന്നും മിണ്ടാതെ അടുക്കളയിൽ കയറി ജോലികൾ എല്ലാം തീർത്തും.
അപ്പോൾ ഉണ്ട് ദാ മുന്നിൽ വന്നു നിൽക്കുന്നു.
ഇന്നലെ എന്താടി ഇത്രയും നേരം താമസിച്ചത്. ഏവന്റെ ഒപ്പമായിരുന്നടി ഇന്നലെ മുഴുവനും നീ.
അവൾ ഒരു ശീലാവതി ഏവന്റെ ഒപ്പമോ കിടന്നു കിട്ടിയ കാശുകൊണ്ട് മകളുടെ അഡ്മിഷൻ എടുക്കാൻ വേണ്ടി പോയേക്കുന്നു.
തള്ളയും മോളും ഒക്കെ കണക്കാണ്.
പറഞ്ഞുതീരും മുമ്പേ സന്ധ്യയുടെ കൈ വായുവിൽ ഒന്നു ഉയർന്നുപൊങ്ങി ശശിയുടെ കവിളിൽ പതിച്ചു.
ഞാൻ തന്റെ തന്തയ്ക്ക് ഒപ്പമാടോ പോയിരുന്നത്.. ഇന്നലെ അയാൾ തന്ന പതിനായിരം രൂപ കൊണ്ടല്ലേ ഞാൻ മോളെ ചേർക്കാൻ പോയത്. എന്നിട്ടാണോ താൻ എന്നോട് ഈ രീതിയിൽ സംസാരിക്കുന്നത്.
അപ്പോൾ എനിക്ക് 10000 രൂപ തന്നത് തന്റെ അച്ഛൻ അല്ലേ. അപ്പോൾ ഞാൻ അയാൾക്കൊപ്പം ആയിരുന്നു. ഇനിമേലിൽ തന്റെ ഈ പുഴുത്ത നാവുകൊണ്ട് എന്നെയോ എന്റെ കുഞ്ഞുങ്ങളെയോ എന്തെങ്കിലും പറഞ്ഞാൽ. വച്ചേക്കില്ല പിന്നെ ഞാൻ.
ശശി ഒന്നും മിണ്ടാതെ കവിളുകൾ തടവി തിരിഞ്ഞു നോക്കുമ്പോൾ. മുന്നിൽ നിൽക്കുന്നു അച്ഛൻ.
സന്ധ്യയും അപ്പോഴാണ് അച്ഛനെ കാണുന്നത്..
സന്ധ്യവേഗം ഓടി അയാളുടെ കാൽക്കൽ ചെന്നു വീണു..
അച്ഛൻ എനിക്ക് മാപ്പ് തരണം. സഹിക്കാൻ കഴിയാഞ്ഞ് ചെയ്തു പോയതാണ്. ഇയാൾ പറഞ്ഞിട്ടല്ലേ ഞാൻ അച്ഛന്റെ അടുത്തുവന്ന് കാശ് വാങ്ങിയത്. എന്നിട്ട് ഇപ്പോൾ പറഞ്ഞ വാക്ക് കേട്ടിട്ടില്ലേ.
എന്നെയും എന്റെ മോളെയും ചേർത്ത് ഇങ്ങനെയൊക്കെ അപരാധം പറയാൻ ഇയാളുടെ നാവ് എങ്ങനെ പൊങ്ങുന്നു.
കുടിച്ചു കഴിയുമ്പോൾ ബോധമില്ല. ഇന്നലെ രാത്രി ഇത്രയും ദൂരം വൈകി വന്നിട്ട് ഒന്ന് തിരക്കി വരുന്നതിനോ ഒന്ന് വിളിച്ചു ചോദിക്കുന്നതിനു പോലും ഇയാൾ മനസ്സ് കാണിച്ചില്ല..
എന്നിട്ട് നേരം വെളുക്കും മുമ്പേവന്നു പറഞ്ഞ വാക്ക് അച്ഛൻ കേട്ടതല്ലേ.
ഇങ്ങനെയുള്ള ഒരുത്തന്റെ ഒപ്പം എങ്ങനെ ഞാൻ കഷ്ടപ്പാട് സഹിച്ചു കിടക്കുന്നത്. വളർന്നുവരുന്ന ഒരു പെൺകുട്ടി ഉണ്ടല്ലോ എന്ന് കരുതിയാണ് ഇത്രയും നാൾ ഇയാളുടെകൊള്ളരുതായ്മകൾ ഒക്കെ ഞാൻ സഹിച്ചത്.
എന്റെ മോളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ പോലും ഞാൻ തീരുമാനിച്ചത് ഇയാളുടെ ശല്യം സഹിക്കാതെയാണ്.
രാത്രിയിൽ എന്റെ കുഞ്ഞ് മൊബൈലിൽ ആരോടെങ്കിലും സംസാരിച്ചാൽ അതെല്ലാം അവളുടെ ഭർത്താക്കന്മാരാണ്.
കുറച്ചധികം നേരം ഇരുന്നു പഠിച്ചു കഴിഞ്ഞാൽ. വെളുക്കുവോളം ഏവനോടെങ്കിലും സൊള്ളിക്കൊണ്ടിരിക്കുന്നു എന്നുപറഞ്ഞ് അതിന്റെ മുകളിൽ കുതിര കയറാൻ പോവും.
എവിടെയെങ്കിലും ദൂരെ നിർത്തി കഴിഞ്ഞാൽ ആ കുഞ്ഞിനെങ്കിലും മനസ്സമാധാനം ഉണ്ടാകുമല്ലോ. എല്ലാം കേട്ടുകൊണ്ട് നിന്ന് അച്ഛൻ ശശിയുടെ അടുത്തേക്ക് വന്നു അവന്റെ ഇരുകരണത്തും മാറിമാറി അടിച്ചു.
നീയൊരു കഴിവില്ലാത്തവൻ ആയതുകൊണ്ടല്ലേടാ അവൾ ജോലിക്ക് ഇറങ്ങി പോകേണ്ടി വന്നത്. രണ്ടുമാസമായി ജോലിയില്ലാതെ വീട്ടിലിരിക്കുന്ന നീ എവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്.
അവൾ ദിവസവും ഇറങ്ങി വേല ചെയ്യുന്നതിന്റെ ഒരു പങ്ക്. അങ്ങനെയുള്ള അവളോട് ഈ രീതിയിൽ സംസാരിക്കാൻ എങ്ങനെയാടാ നിന്റെ നാവ് പൊങ്ങിയത്.
ഈ നിൽക്കുന്ന രണ്ട് പിള്ളേരും നിന്റെതാണോ എന്ന് സംശയമുണ്ടെങ്കിൽ ഇന്ന് നിനക്ക് അവളെ ഇവിടെ ഉപേക്ഷിച്ച് എന്റെ ഒപ്പം വരാം.
ശശി മക്കളുടെയും സന്ധ്യയുടെയും മുഖത്തേക്ക് മാറിമാറി നോക്കി. മക്കളുടെ കണ്ണുനീർ കണ്ടപ്പോഴേക്കും അയാൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
നിന്നെ ഇങ്ങനെ ആണോടാ ഞാൻ പഠിപ്പിച്ചത്. കുടിച്ചും ബോധമില്ലാതെ നടക്കുമ്പോൾ വീട്ടിൽ ഇരിക്കുന്ന ഭാര്യയെയും മകളെയും പറ്റി വഴിയേ പോകുന്നവരും എല്ലാവരും പറയുന്നുണ്ടെങ്കിൽ അത് നിന്റെ പിടിപ്പ് കേടാണ്.
ഇനി മേലിൽ നിന്നെ നാവിൽ നിന്ന് ഇത്തരത്തിലുള്ള വാക്കുകൾ വല്ലതും വീണെന്നറിഞ്ഞാൽ പിന്നെ നിന്റെ രണ്ട് കയ്യും കാലും തല്ലിയൊടിച്ചിട്ട് നിന്നെ നോക്കുന്നത് ഞാൻ ആയിരിക്കും.
രക്ഷിക്കാൻ കഴിയുന്നവന് മാത്രമേ ശിക്ഷിക്കാൻ കഴിയൂ.. അതിനെ അച്ഛനാണെങ്കിൽ പോലും.
മര്യാദയ്ക്ക് അവളുടെയും പിള്ളേരുടെയും കാര്യം നോക്കി നിൽക്കാമെങ്കിൽ മാത്രം അവർക്കൊപ്പം ഇവിടെ നിന്നാൽ മതി. അല്ലെങ്കിൽ എന്റെ ഒപ്പം ഇപ്പോൾ ഇവിടെ നിന്നു ഇറങ്ങണം..
അവളും പിള്ളേരും ഇല്ലാതെ എനിക്ക് പറ്റില്ല.. ഇങ്ങനെയുള്ള കുഴപ്പങ്ങളൊന്നും ഉണ്ടാക്കാതെ ഞാൻ ശ്രദ്ധിച്ചു കൊള്ളാം..
ശ്രദ്ധിച്ചാൽ നിനക്ക് നന്ന് അത്രയും പറഞ്ഞുകൊണ്ട് അച്ഛൻ പുറത്തേക്കിറങ്ങി പോയി. മക്കളുടെ മുഖത്ത് പോലും നോക്കാൻ കഴിയാതെ ശശി അവിടെ ഇരുന്നു…
ശശി എന്നോരാൾ അവിടെ ഉണ്ടെന്നു പോലും ശ്രദ്ധിക്കാതെ സന്ധ്യ ജോലിക്ക് പോയി. അവളുടെയും മക്കളുടെയും അവഗണന അയാൾക്ക് സഹിക്കുന്നതിനും ഏറെയായിരുന്നു.
ദിവസങ്ങൾ ഓടി മറിഞ്ഞു കൊണ്ടിരുന്നപ്പോഴേക്കും ശശി വല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറിയിരുന്നു.. ഒരു ദിവസം ജോലി കഴിഞ്ഞു വന്ന സന്ധ്യയുടെ കാലിൽ പിടിച്ചു ശശി മാപ് പറഞ്ഞു.
അവൾക്കതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എനിക്കും മക്കൾക്കും നിങ്ങളെ വേണം. നിങ്ങളില്ലാതെ ഞാനും മക്കളും ഉണ്ടോ. ഇനിയെങ്കിലും നിങ്ങൾ മാറണം ഞങ്ങൾക്ക് വേണ്ടി…..
ശശി എല്ലാപേരും ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞു.. ഇനി അച്ഛൻ കുടിക്കില്ല… ഒരിക്കലും… ഇതു സത്യമാണ്.. നിങ്ങൾ എന്നോട് പിണങ്ങതിരുന്നാൾ മാത്രം മതി……..