(രചന: സൂര്യ ഗായത്രി)
തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് ശ്രീക്കുട്ടി വന്നത്.
ആദ്യമായിട്ടാണ് ഒറ്റയ്ക്കു തിരുവനന്തപുരത്തേക്ക് വരുന്നത് ഇതിനുമുമ്പ് ഒന്ന് രണ്ട് തവണ വന്നതൊക്കെ അച്ഛന്റെ ഒപ്പം ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിന് വേണ്ടിയിട്ടാണ്.
പക്ഷേ ഇപ്പോൾ അച്ഛനെ പോലും കൂട്ടാതെ ഒറ്റയ്ക്ക് വന്നിരിക്കുന്നതിന്റെ ഉദ്ദേശം വേറെയാണ്. വെളുപ്പിന് ആറുമണിക്ക് ഉള്ള ബസ്സിലാണ് കയറിയത് തിരുവനന്തപുരംഎത്തുമ്പോൾ 11 മണി കഴിഞ്ഞു.
ബസ്റ്റോപ്പിൽ എത്തി കാത്തുനിൽക്കാൻ ആണ് പറഞ്ഞത് അതുകൊണ്ട് അവൾ നേരെ ബസ് സ്റ്റേഷൻ അകത്തേക്ക് ഇറങ്ങി അടുത്തുള്ള ബുക്കുകടയുടെ സൈഡിൽ ആയി നിന്നു…
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ട് അവൾ ഫോൺ എ ടുത്ത് ചെവിയോട് ചേർത്തു..
ഹലോ ഞാൻ തിരുവനന്തപുരത്ത് എത്തി ഇവിടെ ബസ് സ്റ്റേഷൻ അടുത്തുള്ള ഒരു ബുക്ക് കടയിൽ നിൽക്കുകയാണ്..
ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം
ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ബൈക്ക് വന്ന് മുന്നിൽ നിന്നു. ബൈക്കിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി. ഏകദേശം ഒരു 25 വയസ്സ് പ്രായം കാണും.
മഞ്ജുവിന് 20 വയസ്സ് പ്രായമുണ്ട്. ഒരു ടെക്സ്റ്റൈൽസ് ഷോപ്പിൽ സെയിൽസ് ഗേൾ ആയാണ് വർക്ക് ചെയ്യുന്നത്. ഒരിക്കൽ ലഞ്ച് ബ്രേക്കിന് മൊബൈലുമായി ഇരിക്കുമ്പോഴാണ് അതിൽ ഒരു കോൾ വരുന്നത്.
ഹലോ ശ്രീക്കുട്ടൻ അല്ലേ…
അപ്പുറത്തുനിന്നും ഘനഗംഭീരമായ ഒരു ശബ്ദം കേട്ടുഅവളൊന്നു ഞെട്ടി.ഇത് ശ്രീക്കുട്ടൻ അല്ല നിങ്ങൾക്ക് നമ്പർ മാറിയതായിരിക്കും.
സോറി ഞാൻ നിന്റെ ഒരു ഫ്രണ്ടിനെ വിളിച്ചതാണ് നമ്പർ ശ്രദ്ധിച്ചില്ല.
അല്പനേരം കഴിഞ്ഞപ്പോൾ വീണ്ടും ആ ഫോണിലേക്ക് കോൾ വന്നു. ഞാൻ കുറച്ചുനേരത്തെ വിളിച്ച് ആളാണ് ഏതായാലും നമുക്കൊന്ന് പരിചയപ്പെടാം.
എനിക്ക് പരിചയപ്പെടേണ്ട, താൻ നമ്പർ മാറി എന്ന് പറഞ്ഞതല്ലേ വിളിച്ചത്.പിന്നെ എന്തിനാ വീണ്ടും ശല്യപ്പെടുത്തുന്നത്. തന്നെ പോലുള്ളവരുടെ ഒക്കെ അസുഖം ഞങ്ങൾക്ക് നന്നായിട്ടറിയാം. അത്രയും പറഞ്ഞ് ദേഷ്യത്തിൽ മഞ്ജു മൊബൈൽ കട്ട് ചെയ്തു.
എന്നാലും മഞ്ചു അയാൾ അറിയാതെ ഫോൺ ചെയ്തതാണ് എന്നല്ലേ പറഞ്ഞത്. ചിലപ്പോൾ വിളിച്ചതിന്റെ പേരിൽ നിന്നോട് പേര് ചോദിക്കാം എന്ന് കരുതി കാണും. അതിന് ഇങ്ങനെയൊക്കെയാണോ സംസാരിക്കാനുള്ളത്.കൂടെ ജോലി ചെയ്യുന്ന രേഖ അവളെ ശാസിച്ചു.
മഞ്ജുവിനും തോന്നി താൻ പറഞ്ഞത് കൂടിപ്പോയി ഇത്രയൊന്നും പറയേണ്ടിയിരുന്നില്ല എന്ന്. അവൾ പിന്നെ ആ വിഷയം അങ്ങ് മറന്നു അതിനെപ്പറ്റി ചിന്തിക്കുക പോലും ചെയ്തില്ല.
രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും വൈകുന്നേരം ഷോപ്പിൽ നിന്നും ഇറങ്ങാറായപ്പോൾ ഇതേ നമ്പറിൽ നിന്നും ഫോൺ വന്നു.
ഹലോ ഞാൻ അന്ന് തന്നെ ഒന്ന് പരിചയപ്പെടാൻ വേണ്ടി വിളിച്ചതാണ് അപ്പോൾ താൻ ഇത്രയും ഒക്കെ വഴക്ക് പറഞ്ഞത് എന്താടോ, താൻ ക രുതു ന്ന തുപോലെയുള്ള ഒരാൾ ഒന്നുമല്ല ഞാൻ.
അങ്ങനെ എപ്പോഴും ആരെയേങ്കിലുമൊക്കെ വിളിച്ച് സംസാരിച്ച് ആ കൂട്ടത്തിൽ താൻ എന്നെ കൂട്ടണ്ട കേട്ടോ.
അയാളുടെ മാന്യമായ രീതിയിലുള്ള ആ പെരുമാറ്റം മഞ്ജുവിന് ഇഷ്ടപ്പെട്ടു.
അന്ന് ഞാൻ ദേഷ്യത്തിൽ സംസാരിച്ചു സോറി. പിന്നെ രേഖ ചേച്ചിയാണ് പറഞ്ഞത് അങ്ങനെ ആവശ്യമില്ലാതെ എന്തിനാ ഒരാളോട് ദേഷ്യപ്പെടുന്നത് എന്നൊക്കെ.സോറി.
പെട്ടെന്നാണ് ആ സൗഹൃദം വളർന്നു വലുതായത്. ദിവസവും ഉള്ള ഫോൺവിളികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.. അത് പകലെന്നോ രാത്രിയെന്നോ ഇല്ലാത്ത തുടർന്നു പോയിക്കൊണ്ടിരുന്നു.
എത്ര നാളായി മഞ്ജു ഞാൻ നിന്നെ തിരുവനന്തപുരത്തേക്ക് വരാൻ വിളിക്കുന്നത്. നമ്മൾ ഇത്രയും നാളായില്ലേ പരിചയം തുടങ്ങിയിട്ട് നമുക്കൊന്ന് കാണണ്ടേ.
എനിക്കും കാണണം എന്നൊക്കെയുണ്ട് ശ്യാം പക്ഷേ എന്തു പറഞ്ഞാണ് തിരുവനന്തപുരത്തു വരുന്നത്. ഇതിനുമുമ്പ് ഞാൻ വരുമ്പോഴൊക്കെ അച്ഛന്റെ ഒപ്പം ആയിരുന്നു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിന് വേണ്ടി.
നീ എന്തെങ്കിലും പറഞ്ഞ് ഒന്ന് വരാൻ നോക്ക് ഒരു രണ്ടുമണിക്കൂർ അതിനുശേഷം നമുക്ക് തിരികെ പോകാം.
ഞാൻ കണ്ടിട്ട് പോലും ഇല്ലല്ലോ തിരുവനന്തപുരത്ത് എത്തിയാലും ഞാൻ ശ്യാമിനെ എങ്ങനെ കണ്ടുപിടിക്കും.
തിരുവനന്തപുരത്ത് വന്ന് നീ ബസ്റ്റോപ്പിൽ കാത്തു നിന്നാൽ മതി.ഞാൻ അവിടെ വന്ന് നിന്നെ പിക്ക് ചെയ്തോളാം.
ഇതെന്താ മോളെ, എല്ലാ ഇന്റർവ്യൂനും നീ അച്ഛന്റെ ഒപ്പമാണല്ലോ വരുന്നത് പിന്നെന്താ ഇപ്പോൾ മാത്രം ഒരു പ്രത്യേകത.
അച്ഛാ എനിക്ക് ഇവിടെ നിന്ന് ഒരു കൂട്ടുകാരി കൂടിയുണ്ട് പോവാനായി.അച്ഛനെ പിന്നെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി. ഞാനും അവളും കൂടി പോയിട്ട് ഇന്നു വന്നേക്കാം.
ബൈക്കിൽ വന്നിറങ്ങിയ ശ്യാം അവളെ നോക്കി ഹൃദ്യമായി ചിരിച്ചു. ആദ്യമായിട്ടായിരുന്നു രണ്ടുപേരും കാണുന്നത്. മഞ്ജു ശ്യാമിന്റെ കൂടെ ബൈക്കിൽ കയറി. ബൈക്ക് അവളെയും കൊണ്ട് മുന്നോട്ടു കുതിച്ചു.
ഒരു ഹോട്ടലിന്റെ മുന്നിൽ ചെന്നു നിന്നു. മഞ്ജു നാലുപാടും നോക്കി പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന പേടിയോടെ. ഇവിടെ നിന്നെ പരിചയമുള്ള ആരുമില്ല ഭയപ്പെടാതെ ഇങ്ങോട്ട് വാ.. മഞ്ജുവിന്റെ കയ്യിൽ പിടിച്ച് ശ്യാം ഹോട്ടലിന്റെ ഉള്ളിലേക്ക് പോയി.
രണ്ടുപേരും വയറു നിറയെ ഭക്ഷണം കഴിച്ചു. അതിനുശേഷം അവൻ അവിടെ നിന്നും നേരെ പുറത്തേക്ക് ഇറങ്ങി.
ഇനി എവിടേക്ക നമ്മൾ പോകുന്നത്.
ഇവിടെ അടുത്ത് എന്റെ ഒരു ഫ്രണ്ടിന്റെ വീടുണ്ട്. അവന്റെ വീട്ടിൽ ആരുമില്ല അതുകൊണ്ട് നമുക്ക് അവിടെ ചെന്നിരുന്നു കുറച്ചു നേരം സംസാരിക്കാം.
അത് വേണ്ട നമുക്ക് ഈ ഹോട്ടലിൽ തന്നെ കുറച്ചുനേരം കൂടിയിരുന്നു സംസാരിച്ചിട്ട് ഞാൻ ഇവിടുന്ന് നേരെ ബസ്റ്റോപ്പിലേക്ക് പോകാം അതായിരിക്കും നല്ലത്.
അതെന്താ മഞ്ജു നിനക്ക് എന്നെ വിശ്വാസമില്ലാത്തത് പോലെ.
വിശ്വാസക്കുറവ് ഒന്നുമില്ല ശ്യാം എന്തായാലും നമ്മൾ തമ്മിൽ കണ്ടു സംസാരിച്ചു ഇതിനു വേണ്ടിയല്ലേ ഞാൻ വന്നത് അത് കഴിഞ്ഞു അപ്പോൾ പിന്നെ ഞാൻ അങ്ങ് പോകാം.
എന്നാലും നീ ഇത്രയും ദൂരം എന്നെ അന്വേഷിച്ചു വന്നു.കുറച്ചുനേരം നമ്മൾ സ്വകാര്യമായിരുന്നു സംസാരിച്ചില്ലെങ്കിൽ..
അങ്ങനെ സ്വകാര്യതയുടെ ആവശ്യമുണ്ടോ ശ്യാം.
പറ്റുമെങ്കിൽ നിനക്ക് എന്നെ നിന്റെ വീട്ടിൽ കൊണ്ടുപോയി പരിചയപ്പെടുത്താൻ കഴിയുമോ. എനിക്ക് നിന്റെ വീട്ടുകാരെ കാണണമെന്ന് ആഗ്രഹമുണ്ട്.
മഞ്ജു അതെങ്ങനെയാടി ഇത്ര പെട്ടെന്ന് ഞാൻ നിന്നെ കൊണ്ടുപോയി എന്റെ വീട്ടുകാരെ പരിചയപ്പെടുത്തുന്നത്.
നിന്റെ ഫ്രണ്ട് ആണ് നിന്നെ കാണുന്നതിന് വേണ്ടി വന്നതാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാൽ മതി.
എന്നാലും അത് ശരിയാവുമോ.
അത് ശരിയാകില്ലെങ്കിൽ എന്തായാലും നിന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയിരുന്നു സംസാരിക്കുന്നതും ശരിയാകില്ല.
അതല്ല മഞ്ജുവിന് നമുക്ക് അവന്റെ വീട്ടിൽ പോയിരുന്നു സംസാരിച്ചു…. ശ്യാമിന്റെ കൈകൾ അവളുടെ തോളിൽ അമർന്നു.
ശ്യാം നിന്നോടുള്ള വിശ്വാസത്തിന്റെ പുറത്ത് തന്നെയാണ് ഞാൻ നിന്നെ കാണുന്നതിനുവേണ്ടി വീട്ടിൽ കള്ളം പോലും പറഞ്ഞു ഇതുവരെ വന്നത്. എന്നു പറഞ്ഞു നീ വിളിക്കുന്നിടത്ത് ഒക്കെ ഞാൻ വരുമെന്ന് നീ വിചാരിക്കരുത്.
സോഷ്യൽ മീഡിയയിൽ ഉള്ള എല്ലാ സൗഹൃദങ്ങളെയും പോലെയാണ് നീ ഇതും വിചാരിച്ചത് എങ്കിൽ നിനക്ക് തെറ്റി.
നീ വലിയ ശീലാവതി ഒന്നും ആകേണ്ട നീയൊരു നല്ല പെൺകുട്ടി ആയിരുന്നെങ്കിൽ വീട്ടുകാരോട് പോലും കള്ളം പറഞ്ഞ് എന്നെ കാണാൻ ഇവിടെ വരുമായിരുന്നോ.ഇവിടെ വന്നതിനു ശേഷം നിനക്കെന്താ ഒരു മനംമാറ്റം.
ഇവിടെ വന്നതിനുശേഷം അല്ല ശ്യാം ഇവിടെ വരുന്നതിനു മുമ്പ് തന്നെ ഞാൻ ഇതൊക്കെ മനസ്സിൽ കണക്കുകൂട്ടി തന്നെയാണ് വന്നത്.
പ്രണയം എന്നു പറയുന്നത് ഒന്ന് കണ്ടാൽ ഉടനെ തന്നെ ശരീരം പങ്കുവെക്കുന്നത് അല്ല. അങ്ങനെയാണ് നീ ധരിച്ചുവെച്ചത് എങ്കിൽ നിനക്ക് തെറ്റി.
അപ്പോഴേക്കും അവരുടെ രണ്ടുപേരുടെയും അടുത്തേക്ക് മറ്റൊരാൾ നടന്നു വന്നു.
ശ്യാമേ ഇങ്ങനെ വഴിവക്കിൽ നിന്ന് സംസാരിക്കേണ്ട കാര്യമുണ്ടോ നമുക്ക് വീട്ടിൽ പോയിരുന്നു സമാധാനത്തിൽ സംസാരിക്കാo നീ വന്നേ. അവിടേക്ക് വന്ന് സുനിൽ അവനെ വിളിച്ചു.
എന്നാൽ ശരി നിങ്ങളുടെ കാര്യങ്ങൾ നടക്കട്ടെ ഞാൻ പോകുന്നു മഞ്ജു അതും പറഞ്ഞു തിരിഞ്ഞു നടന്നു.
അങ്ങനെ പോയാൽ എങ്ങനെയാ ഏതിനും നീ എന്നെ അന്വേഷിച്ചു ഇതുവരെ വന്നതല്ലേ അപ്പോൾ ഈ ഓർമ്മയ്ക്ക് വേണ്ടി ഞാൻ എന്തെങ്കിലും നിനക്ക് തരണ്ടേ. നമുക്കൊന്നു കൂടിയിട്ട് പോകാo നീ വന്നേ.ശ്യാം അവളുടെ കയ്യിൽ കയറി പിടിച്ചു.
ശ്യാം വെറുതെ ഒരു സീൻ ക്രിയേറ്റ് ചെയ്യരുത് നീ വിചാരിക്കുന്നത് ഒന്നും നടക്കില്ല ഞാൻ നിന്നെ ഒപ്പം വരികയും ഇല്ല കൈവിട്. നീ എന്നെ കാണാനാണ് ഇവിടെ വന്നതെങ്കിലും ഞാൻ നിന്നെ കൊണ്ടുപോയിരിക്കും.ശ്യാമിന്റെ കൈകൾ മഞ്ജുവിന്റെ കൈകളിൽ മുറുകി.
മഞ്ജു പിന്നെ ഒന്ന് നോക്കിയില്ല അവൾ കൈവീശി അവന്റെ മുഖത്തേക്ക് അടിച്ചു. അപ്പോഴേക്കും സുനിൽ അവളുടെ അടുത്തേക്ക് ഓടി വന്നു അവളുടെ മുടിയിൽ കുത്തിപ്പിടിക്കാൻ നോക്കി.
ഒരു അഭ്യാസിയെ പോലെ മഞ്ജു അവനെ എതിർത്തു. ശ്യാമുo സുനിലും കൂടി അവൾക്ക് നേരെ തിരിഞ്ഞതും അവിടെ കൂടിയ നാട്ടുകാരിൽ ആരോ ചേർന്നു പോലീസിൽ വിവരമറിയിച്ചു.
പോലീസ് ജീപ്പ് എത്തുമ്പോഴേക്കും ഒരു പെൺകുട്ടിയെ ആക്രമിക്കാൻ നോക്കുന്ന രണ്ട് ചെറുപ്പക്കാർ ആ പെൺകുട്ടി അവരെ ഒറ്റയ്ക്ക് എതിർക്കുന്നു.
പോലീസുകാർ മൂന്നു പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി വീട്ടുകാരെ വിവരം അറിയിച്ചു.
താനൊക്കെ എന്തിനാടോ ഇങ്ങനെയുള്ളവരുടെ വിളിയും കേട്ട് ഇവിടേക്ക് കുറ്റിയും പറിച്ചു വരുന്നത് വീട്ടുകാരോട് പറയാതെ . എസ് ഐ അവൾക്ക് നേരെ ചാടി..
ഒടുവിൽ ഇങ്ങനെയുള്ളവർ കൊണ്ടുപോയി ഉപദ്രവിച്ചു കഴിയുമ്പോൾ പിന്നെ പീഡനവും എന്നും പറഞ്ഞു ഇറങ്ങിക്കോളും..
സ്റ്റേഷനിൽ എത്തിച്ചു രണ്ടുപേരുടെയും വീട്ടുകാരെ വിവരമറിയിച്ചു.മഞ്ജുവിന്റെ വീട്ടുകാർ എത്തുമ്പോൾ അവൾക്കു വല്ലാത്ത വിഷമം തോന്നി അച്ഛൻ പോലീസ്കാരുടെമുന്നിൽ അപമാനിതനായി നിൽക്കുന്നു.
ഒരു മിസ്സ് കാളിൽ തുടങ്ങുന്ന ബന്ധം ഇങ്ങനെ വഴിവിട്ട രീതിയിൽ തെറ്റുകളിലേക്കു പോകുന്നു. ഒടുവിൽ ആത്മഹത്യയും പീഡനവും.വീട്ടുകാർക്ക് എന്നും ദുഖവും.
ഒടുവിൽ കേസക്കാതെ
അങ്ങനെ കാര്യങ്ങൾ ഒത്തു തീർപ്പാക്കി മഞ്ജു വീട്ടുകാർക്കൊപ്പം പോയി.
ശ്യാമിന്റെ വീട്ടുകാരെയും പോലീസ്കാർ ഒരുപാട് വഴക്ക് പറഞ്ഞതിനുശേഷം ആണ് പോകാൻ അനുവദിച്ചത്.
അവനെ വിശ്വസിച്ചു ഇറങ്ങി വന്ന ഒരു പെൺകുട്ടിയെ അവൻ ചതിക്കാൻ നോക്കി. ഇനിയും ഈ രീതിയിലുള്ള പ്രവർത്തികളുമായി ഇറങ്ങിയാൽ താക്കീതോടുകൂടി.എസ് ഐ നിർത്തി.
ഏകദേശം ആറുമാസം കഴിഞ്ഞപ്പോഴേക്കും വാർത്തയിൽ ഫ്ലാഷ് ന്യൂസ് കാണിക്കുന്നു. ശ്യാമൊരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്നും. ആ പെൺകുട്ടി നൽകിയ പരാതിയിൽ പോലീസ് അവനെ അറസ്റ്റ് ചെയ്തുവെന്നും.
താൻ അതിൽ നിന്നൊക്കെ രക്ഷപ്പെട്ടല്ലോ എന്ന് ഓർത്തപ്പോൾ മഞ്ജുവിന് സമാധാനവും തോന്നി പക്ഷേ മറ്റൊരു പെൺകുട്ടി ബലിയാട് ആയല്ലോ എന്ന് ഓർത്തു വേദനയും.
നമുക്ക് ചുറ്റും ഇതുപോലെയുള്ള മഞ്ജുമാര്. ഇനിയുമുണ്ട്. ഇതുപോലുള്ള സംഭവം എത്ര കേട്ടാലും ആരും പടിക്കില്ല…