പലപ്പോഴും ലഹരി മരുന്നു കൊടുത്ത ശേഷം അവളെ അവൻ ലൈം ഗികമായി ഉപയോഗിക്കാൻ തുടങ്ങി. ലഹരിക്ക് കീഴ്പ്പെട്ട് അവൻ ചെയ്യുന്നതൊക്കെയും അവളും ആസ്വദിച്ചുകൊണ്ടിരുന്നു.

(രചന: സൂര്യ ഗായത്രി)

രാവിലെ അടുക്കളയിൽ ധൃതി പിടിച്ച പണികൾക്കിടയിലാണ് സതിക്ക് ഒരു ഫോൺ വന്നത്….

പരിചയമില്ലാത്ത നമ്പറാണ് സതി കോൾ അറ്റൻഡ് ചെയ്തു.

ഹലോ…. ഞാൻ സിന്ധുവാണ്…. ഇവിടെ കീഴെപടിയിൽ ആണ്. രാവിലെ ഇവിടെ ഒരു സ്ത്രീ പ്രസവിച്ചു. പ്രസവം വീട്ടിൽ ആയതുകൊണ്ട് ആരോഗ്യപ്രവർത്തകരെ വിളിച്ച് അറിയിക്കണം എന്നറിഞ്ഞു അതാണ് ഞാൻ വിളിച്ചത്.

ഒരു അരമണിക്കൂറിനുള്ളിൽ ഞാൻ വരാം.

അത് വേണ്ടാ കുഴപ്പം ഒന്നുമില്ലെന്നാണ് അവർ പറയുന്നത്….

അതല്ല ചേച്ചി, വീട്ടിൽ വച്ചു പ്രസവം നടന്നാൽ . ആശാവർക്കർമാരെ വിവരം അറിയിക്കണം. അവർ വന്നിട്ടാണ് ഹോസ്പിറ്റലിൽ എത്തിക്കുന്നത്.

സതി ഫോൺ കട്ട് ചെയ്ത് ബാക്കി ജോലികൾ കൂടി ചെയ്തശേഷം ധൃതിയിൽ ഒരുങ്ങി ഇറങ്ങി.

ഹോസ്പിറ്റലിൽ സതി വിളിച്ചറിയിച്ചതിന് തുടർന്ന് ആംബുലൻസ് എത്തിയിരുന്നു. സതി ആ വീടിനുള്ളിലേക്ക് കയറുമ്പോൾ ഏകദേശം 40 വയസ്സനോട് എടുത്ത് പ്രായമുള്ള ഒരു സ്ത്രീ. അവർക്ക് അരികിലായി ഒരു കുഞ്ഞും…

ഒറ്റനോട്ടത്തിൽ തന്നെസതിക്കു എന്തോ പന്തികേട് തോന്നി. ഒരു പ്രസവം കഴിഞ്ഞത യിട്ടുള്ള ക്ഷീണമോ തളർച്ചയോ ഒന്നും തന്നെ അവർക്ക് കാണാനില്ല.

ആംബുലൻസിന്റെ ഒന്നും ആവശ്യമില്ലായിരുന്നു ഒരു ഓട്ടോ വിളിച്ചു പോയാൽ മതിയായിരുന്നു. സതിയെ കണ്ട പാടെ അവർ പറഞ്ഞു.

ഓട്ടോയിൽ ഒന്നും കൊണ്ടുപോകാൻ പാടില്ലചേച്ചി.ആംബുലൻസിൽ തന്നെ കൊണ്ടെത്തിക്കണമെന്നതാണ് നമ്മുടെ രീതി.

ആരുടെയും സഹായമില്ലാതെ അവർ എഴുന്നേറ്റ് കുഞ്ഞിനെയും എടുത്ത് ആംബുലൻസിലേക്ക് കയറി. അവരുടെ ഈ ചെയ്തികളെല്ലാം ആംബുലൻസ് ഡ്രൈവറും സതിയും ഞെട്ടലോടുകൂടിയാണ് നോക്കികണ്ടത്..

ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോക്ടറുടെ അടുത്തേക്ക് അവരെ പിടിച്ചു കൊണ്ടു പോയി. തുടർന്നുള്ള പരിശോധനകൾക്ക് എല്ലാം അവർ സഹകരിക്കാത്തതു പോലെയാണ് പ്രവർത്തിച്ചത്. ഇത് സതിയിലും ഡോക്ടറിലും സംശയമുള്വാക്കി.

സതി ഡോക്ടറിനോട് എന്തോ സ്വകാര്യമായി സംസാരിച്ചു…

അല്പസമയം കഴിഞ്ഞപ്പോഴേക്കും ഹോസ്പിറ്റലിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു. അതിൽനിന്നും എസ്ഐയും ഒന്ന് രണ്ട് വനിതാ കോൺസ്റ്റബിൾ ഒക്കെ ഇറങ്ങിവന്നു.

ഡോക്ടർ കാര്യങ്ങളെല്ലാം തന്നെ പോലീസിനോട് വിശദീകരിച്ചു.
വനിതാ പോലീസിന്റെ സഹായത്തോടുകൂടി അവർക്ക് പരിശോധന നടത്താൻ തുടങ്ങുമ്പോഴാണ്. അവർ ഞെട്ടിക്കുന്ന ആ രഹസ്യം വിളിച്ചു പറഞ്ഞത്.

പ്രസവിച്ചത് ഞാനല്ല എന്റെ മകളാണ്.

എങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് ഈ ഒളിച്ചുകളിയൊക്കെ നടത്തിയത് നിങ്ങളുടെ മകളെയും കൂട്ടി ഹോസ്പിറ്റലിൽ വന്നാൽ പോരായിരുന്നോ.

അത് മകൾക്ക് 15 വയസ്സ് പ്രായം മാത്രമേ ഉള്ളൂ.

ഡോക്ടറും പോലീസുകാരും അവരെ തന്നെ നോക്കി.

സതി എസ്ഐയുടെ നിർദ്ദേശം അനുസരിച്ച് രണ്ടു വനിതാ പോലീസുകാർക്ക് ഒപ്പം ആ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയി.

മുറിയിലാകമാനം സതി കയറി നോക്കിയിട്ട് അവിടെയൊന്നും ആ പെൺകുട്ടിയെ കാണാൻ ഉണ്ടായിരുന്നില്ല അടുക്കള ഭാഗത്തേക്ക് നോക്കുമ്പോൾ അവിടെ കൂനി കൂടി ഇരിക്കുന്ന പെൺകുട്ടി അവശനിലയിൽ ആയിരുന്നു.

ഉടനെ തന്നെ അവളെയും എടുത്തുകൊണ്ടാണ് ഹോസ്പിറ്റലിലേക്ക് വന്നത്.

ഹോസ്പിറ്റലിൽ എത്തുമ്പോൾ തന്നെ അവൾ അത്യാവശ്യo രക്തം വാർന്ന നിലയിൽ ആയിരുന്നു.

ഡോക്ടർമാരും വേഗം തന്നെ അവൾക്ക് പ്രാഥമിക ചികിത്സ നൽകി..

പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴൾ

പോലീസും ഡോക്ടർമാരും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നും അവൾ മറുപടി പറയുന്നില്ല. മാനസിക നില തെറ്റിയവരെ പോലെയായിരുന്നു അവളുടെ പെരുമാറ്റം. അവർ നേരെ അമ്മയുടെ അടുത്തേക്ക് വന്നു.

നിങ്ങളുടെ മകൾ എന്താ ഇങ്ങനെ പ്രതികരിക്കുന്നത്..

കുറെ നാളായി അവൾ ഇങ്ങനെയാണ് എന്ത് ചോദിച്ചാലും ഒന്നും മിണ്ടില്ല. പിന്നെ കാര്യങ്ങളെല്ലാം പറഞ്ഞത് അമ്മയായിരുന്നു.
അവർ രാവിലെ പണിക്കുപോകും അത് കഴിയുമ്പോൾ മകൾ വീട്ടിൽ തനിച്ചാണ്.

തൊട്ടടുത്ത് പണിക്ക് വന്ന ഒരു പയ്യനുമായി അവൾ ഇഷ്ടത്തിലായി.ആദ്യമൊക്കെ വളരെ നല്ലരീതിയിൽ ആയിരുന്നു ആ ബന്ധം മുന്നോട്ടു പോയി കൊണ്ടിരുന്നത്.

ഒരിക്കൽ അയാൾ എന്തോ ഒരു പൊടി അവൾക്കുകൊടുത്തു.. അന്നത് അവൾ വേണ്ടെന്നു പറഞ്ഞെങ്കിലും അവന്റെ നിർബന്ധത്തിൽ അവൾ അത് വാങ്ങിഉപയോഗിച്ചു.

.ആദ്യമൊക്കെ അവൾ അത് നിരസിച്ചുകൊണ്ടിരുന്നു. പക്ഷേ അവൾ പോകെ പോകെ അതിനടിമയായി തീരുകയായിരുന്നു. പലപ്പോഴും ലഹരി മരുന്നു കൊടുത്ത ശേഷം അവളെ അവൻ ലൈം ഗികമായി ഉപയോഗിക്കാൻ തുടങ്ങി.

ലഹരിക്ക് കീഴ്പ്പെട്ട് അവൻ ചെയ്യുന്നതൊക്കെയും അവളും ആസ്വദിച്ചുകൊണ്ടിരുന്നു. ഒരിക്കൽ അവൻ വരുമ്പോൾ കൂടെ അവന്റെയൊരു സുഹൃത്ത് കൂടി ഉണ്ടായിരുന്നു.

പതിവുപോലെ സംസാരങ്ങൾക്കൊടുവിൽ അവൻ അവൾക്ക് ലഹരി നൽകുകയും സുഹൃത്തിനെ അവൾക്കൊപ്പം സമയം ചിലവിടാൻ അവസരം നൽകുകയും ചെയ്തു.

പിന്നീട് അവൻ വരുമ്പോൾ എല്ലാം അവൾ അവൻ കൊടുക്കാത്ത തന്നെ ലഹരി ചോദിച്ചു വാങ്ങാൻ തുടങ്ങി. ലഹരിയുടെ പേക്കൂത്തിൽ അവൻ കാണിച്ചു കൂട്ടുന്നത് ഒന്നും തന്നെ അവൾ അറിഞ്ഞത് പോലുമില്ല.

ഇടയ്ക്കൊക്കെ അവൻ അവൾക്ക് ആവശ്യത്തിന് കാശ് കൊടുക്കാൻ തുടങ്ങി. കാമുകന്റെ സ്നേഹലാളനങ്ങളിൽ അവൾ വശം വധയായി അവൻ കാണിച്ചുകൂട്ടുന്ന പേക്കൂത്തുകൾക്കൊക്കെ സമ്മതം മൂളി.

വീട് പണി പൂർത്തിയായതും പിന്നെ അവനെ അവിടെ കാണാതായി. അവനെ കാണാത്തതിനേക്കാൾ അവളെ വിഷമിച്ചത്

കൃത്യമായി കിട്ടിക്കൊണ്ടിരുന്ന ലഹരി കിട്ടാത്തത് മൂലം അവൾ ആകെ പരിഭ്രമത്തിൽ ആയി.

മകളിൽ ഉണ്ടാകുന്ന വ്യത്യസങ്ങളൊക്കെ അമ്മ ശ്രദ്ധിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണങ്ങൾ അവർ അന്വേഷിക്കാൻ മെനക്കെട്ടില്ല.

ഒരു ദിവസം അമ്മയും മകളും അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ്,അവൾ ഓക്കാനിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടിയത്. രണ്ടുമൂന്നു തവണയായി അവളിങ്ങനെ ഛർദ്ദിക്കുന്നു.

മുഖത്ത് നല്ല വിളർച്ചയും കാണാനുണ്ട്. അമ്മയുടെ ഉള്ളിൽ എന്തൊക്കെയോ സംശയങ്ങൾ തോന്നിത്തുടങ്ങി.

മകളുടെ കാര്യം തിരക്കുമ്പോഴാണ്. അവൾക്ക് മാസമുറ കൃത്യമായി എത്തിയിട്ടില്ല എന്നറിയുന്നത്. മകളുടെ വിളർച്ചയും മാസമുറ എത്താത്ത കാരണവും എല്ലാം കൂടി ചേർത്ത് വായിച്ചപ്പോൾ അവർക്ക് തല പെരുക്കുന്നതു പോലെ തോന്നി.

നേരം വെളുത്തതും അമ്മ മകളോട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. ഒടുവിലാണ് അറിഞ്ഞത് അടുത്ത വീട്ടിൽ കെട്ടിട പണിക്ക് വന്നിരുന്ന പയ്യന്മാരാണെന്ന്. ഊരും പേരും അറിയാത്തവൻ മാരെ എവിടെ ചെന്ന് അന്വേഷിക്കുവാനാണ്.

മകൾ പറഞ്ഞത് അനുസരിച്ച് അവർ മെഡിക്കൽ ഷോപ്പിൽ നിന്നും ഒരു പ്രഗ്നൻസി കിറ്റ് വാങ്ങി. യൂറിൻ ടെസ്റ്റ് ചെയ്തപ്പോഴേക്കും ചുമന്നവരകൾ.

ആരാണെന്നറിയാതെ ഇനി എന്തുചെയ്യും.

മകളുടെ ഈ വിവരം അറിഞ്ഞതിനുശേഷം അമ്മ പണിക്ക് പോകാതെയായി.

സ്കൂളിൽ ചെല്ലുന്നില്ലേ എന്ന് അന്വേഷിച്ച് വിളിച്ച് ടീച്ചറിനോട്…

അവൾക്ക് ശ്വാസംമുട്ടൽ ആണെന്നും അതുകൊണ്ട് അവൾ സ്കൂളിൽ വരുന്നില്ല വീട്ടിലിരുന്ന് പഠിച്ചു പരീക്ഷ എഴുതുന്നതേയുള്ളൂ എന്നുള്ള കള്ളമൊക്കെ അമ്മ പറഞ്ഞു കൊടുത്തു.

പിന്നെയും വിളിച്ചു തിരക്കുമ്പോഴേക്കും അവൾ ഇവിടെ ഇല്ലെന്നും ചേച്ചിയുടെ വീട്ടിലാണെന്നും പറഞ്ഞു.അമ്മ ഓരോരോ കാരണങ്ങൾ നിരത്തിക്കൊണ്ടേയിരുന്നു.

ഒടുവിൽ മകളെ പുറത്തു കാണാതെയായി.

കോരിച്ചൊരിയുന്ന മഴയുള്ള ഒരു ദിവസം അവൾ പ്രസവ വേദന എടുത്തു പുളഞ്ഞു. അവർ തന്നെയാണ് മകളുടെ പ്രസവം ഒക്കെ നോക്കിയത്.

അവരുടെ ഏറ്റവും അടുത്ത സുഹൃത്തിനോട് മാത്രം സത്യമെല്ലാം തുറന്നു പറഞ്ഞു. അവരാണ് ഇപ്പോൾ ആ കുടുംബത്തിന് ആകെയുള്ള ഒരു സഹായം. ഭർത്താവ് പിണങ്ങിപ്പോയതാണ് വല്ലപ്പോഴും മാത്രം വരികയും പോകുകയും ചെയ്യും.

ആ കുടുംബത്തെക്കുറിച്ച് നാട്ടുകാർക്കിടയിൽ അത്ര നല്ല അഭിപ്രായം ഒന്നുമല്ല. ആ സ്ത്രീയും വശംകെട്ട് നടക്കുന്നു എന്നാണ് ആളുകളുടെ അഭിപ്രായം.

ഒടുവിൽ മകളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി അമ്മ തന്നെ ആ ഗർഭമങ്ങങ്ങു ഏറ്റെടുത്തു.. അതിനെ ഒത്താശ ചെയ്തുകൊണ്ട് അമ്മയുടെ കൂട്ടുകാരിയും ആശാവർക്കരെ വിളിച്ച് പറഞ്ഞതും അവർ തന്നെയായിരുന്നു.

പ്രായം 40 വയസ്സ് ആയതുകൊണ്ട് അവർക്ക് വെളിയിൽ പറയാൻ നാണക്കേട് എന്നായിരുന്നു കൂട്ടുകാരിയുടെ കണ്ടെത്തൽ.

ഒടുവിൽ പോലീസുകാരും മറ്റു ഇടപെട്ടപ്പോഴാണ് സത്യം പുറത്തുവന്നത്.

പോലീസിന്റെ അന്വേഷണത്തിലാണ്. കെട്ടിട പണിക്കു വന്നവരെക്കുറിച്ച് ഉടമസ്ഥനിൽ നിന്നും വിവരങ്ങൾ ശേഖരിച്ച്.

അപ്പോഴാണ് അറിയാൻ കഴിഞ്ഞത് പണിക്ക് വന്ന ആ രണ്ട് ചെറുപ്പക്കാരും നിരവധി കേസുകളിലെ പ്രതിയായിരുന്നു എന്ന്. പല പെൺകുട്ടികളെയും അവർ ഈ രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു.

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത പെൺകുട്ടിയെ നേരെ ഡി അഡിഷൻ സെന്ററിലേക്കാണ് കൊണ്ടുപോയത്. കുഞ്ഞിനെ അനാഥാലയത്തിന് കൈമാറി.

അവളുടെ മുൻപോട്ടുള്ള ജീവിതത്തിന് ആ കുഞ്ഞ് ഒരു തടസ്സമാണ് എന്ന്. മാനസിക രോഗ്യനിലയത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന ആ പെൺകുട്ടിയോടൊപ്പം കുഞ്ഞിനെ എങ്ങനെയാണ് അയക്കുന്നത്..

മോഹങ്ങളും സ്വപ്നങ്ങളും ഒക്കെ നശിച്ച ചെളികുണ്ടിൽ അകപ്പെട്ടു പോയ അനേകം പെൺകുട്ടികൾ നമുക്ക് ചുറ്റുമുണ്ട്.

ചിലർ മനപ്പൂർവം തെറ്റിലേക്ക് ചെന്ന് പെടുന്നവരും ചിലരെ ആരെങ്കിലും അതിലേക്ക് വലിച്ചിഴയ്ക്കുന്നതും ആയിരിക്കും. അങ്ങനെയുള്ള പെൺകുട്ടികൾക്ക് ഇതൊരു പാഠം ആയിരിക്കട്ടെ.

ഒരു സംഭവ കഥ.

Leave a Reply

Your email address will not be published. Required fields are marked *