സെക്ഷൻ 294
(രചന: Kannan Saju)
” സത്യമായിട്ടും എനിക്ക് മൂത്രം പിടിച്ചു നിർത്താൻ പറ്റാത്തോണ്ട് ഞാൻ ആ കാടിന് അകത്തത്തേക്ക് പോയതാണ്…സർ പ്ലീസ് സർ ഞാൻ പറയുന്നതൊന്നു വിശ്വസിക്കണം… ”
സദാചാരക്കാർ വിളിച്ചു വരുത്തിയ പോലീസുകാർക്ക് മുന്നിൽ നിന്നുകൊണ്ട് ഡെലിവറി ഗേൾ നയന കൈകൾ കൂപ്പി.
Ci വനിതാ പോലീസുകാർക്ക് നേരെ നോക്കി….
ശേഷം ഒത്തു കൂടിയവർ കെട്ടിയിട്ട ഈ നയനയുമായി ലൈം ഗീകമായി ബന്ധപ്പെട്ടു കൊണ്ട് ഇരിക്കുവായിരുന്നു എന്ന് പറഞ്ഞുകൊണ്ട് കെട്ടിയിട്ട മ ദ്യ ലഹരിയിൽ ആയിരുന്ന യുവാവിനെ നോക്കി.
” നിനക്കിവളെ അറിയുവോഡാ ??? ഇവൾ പറയുന്നു നിന്നെ അറിയില്ലെന്ന്..
നിന്റെ അടുത്ത് നിന്നു ഇവൾ ചുരിദാറിന്റെ പാന്റു വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഫോട്ടോ ഇവന്മാരുടെൽ ഉണ്ടല്ലോ ??? അതും മുട്ട് വരെ പാന്റു അഴിഞ്ഞു കിടക്കുന്നു.. നീ അത് നോക്കി നിക്കുന്നു. ”
അയ്യാൾ തല നേരെ നിർത്താൻ ആവാതെ നാവു കുഴഞ്ഞു കൊണ്ട് പിച്ചും പേയും പറഞ്ഞു ” ഹായ്… നല്ല തുട ”
” കണ്ടോ കണ്ടോ…! സാറെ അവന്റെ കാ മം ഇതുവരെ അടങ്ങിയിട്ടില്ല… ഇവള് പോക്കാണ് സാറേ.. കാശിനു വേണ്ടി എന്നാ വേണേലും ചെയ്യും.. അറസ്റ്റ് ചെയ്യൂ സാറേ ” കൂട്ടത്തിൽ ഒരുത്തൻ രോഷം കൊണ്ടു… നയന അവനെ സൂക്ഷിച്ചു നോക്കി…
” സർ, ഇയ്യാളെ എനിക്ക് നേരത്തെ അറിയാം… ഒരു വാച്ചു ഡെലിവറി ചെയ്യാൻ പോയപ്പോ ര ണ്ടായിരം കൂടുതൽ തരാം രണ്ടു മണിക്കൂർ സഹകരിക്കുവോ എന്ന് ചോദിച്ചവൻ ആണ്…
അന്ന് ഞാനിവന്റെ മുഖത്ത് അടിച്ചിരുന്നു.. അതിന്റെ വൈരാഗ്യം ആണ് സാറേ ”
അവളുടെ മുഖത്ത് നോക്കി ci ഇരുത്തി ഒന്ന് ചിരിച്ചു ” കൊള്ളാലോടി നീ ! നിനക്ക് ഈ തെണ്ടി തിരിയിൽ ഒക്കെ നിർത്തിയിട്ടു വല്ല കഥ എഴുതാനും പൊയ്ക്കൂടായിരുന്നോ? ”
” സർ പ്ലീസ്.. ഇങ്ങനെ നിങ്ങളും കളിയാക്കരുത്… എന്റെ ഫോണെങ്കിലും എനിക്ക് താ. എ നിക്കൊരാളെ വിളിക്കണം.. അതെങ്കിലും ഒന്ന് വാങ്ങി താ സാറേ ഇവരുടെ കയ്യിന്നു ”
” ആരയാടി??? നിന്റെ നടത്തിപ്പുകാരനായ??? ”
നാട്ടുകാരും മറ്റു പോലീസുകാരും ചിരിച്ചു… ഒരു വനിതാ പോലിസ് മാത്രം ചിരിച്ചില്ല
“സർ പ്ലീസ്.. ആ പെൺകുട്ടി തെറ്റ് കാരി ആണെന്നാണ് സാർ കരുതുന്നത് എങ്കിൽ നി യമനടപടികളും ആയി മുന്നോട്ടു പോണം.. മറ്റു പുരുഷന്മാരുടെ മുന്നിൽ ഇട്ടു അവരെ അപമാനിക്കരുത് ”
Ci അവളെ തിരിഞ്ഞോന്നു നോക്കി… പണ്ട് എല്ലാവരോടും ചെയ്യുന്ന പോലെ അവളുടെ നി തംബത്തിൽ ഒന്ന് തടവിയതിന് കവിളിൽ കിട്ടിയ അടി അയ്യാൾ ഓർമിച്ചു.
” സർ പ്ലീസ് ! സെ ക്ഷൻ 294 ഒന്നും ചാ ർജ് ചെയ്യരുത്… ഇതിനു കിട്ടുന്ന വരുമാനം കൊണ്ടാ ഞാൻ ജീവിക്കുന്നതും പഠിക്കുന്നതും ”
” ഓ… നിയമം ഒക്കെ അറിയോ ? മോളു വക്കീലിന് പഠിക്കുവാ ??? ”
” അല്ല ”
” പിന്നെ ??? ” ci മുഖം ചുളിച്ചു
” ഞാൻ സിവിൽ സെർവീസിന് പ്രെപ്പയർ ചെയ്യുവാ ”
Ci പൊട്ടി ചിരിച്ചു.. കൂടെ മറ്റുള്ളവരും… ആ വനിതാ പോലിസ് മാത്രം ലാ ത്തിയിൽ കൈ മുറുക്കി.അവൾ മരത്തിൽ കെട്ടിയിട്ടവന്റെ അരികിലേക്ക് ചെന്ന് ലാത്തി കൊണ്ട് ഒറ്റയടി കൊടുത്തുകൊണ്ട് ” ച്ചി നിർത്തടാ ” അവൻ പിറുപിറുക്കൽ നിർത്തി.. മറ്റുള്ളവർ ചിരിയും.
” എടൊ അവനെ അഴിച്ചു ജീപ്പിൽ കയറ്റു… ഇവളേം… ”
” സർ… എന്നാ സാർ ഞാൻ പറഞ്ഞില്ലേ ”
അവൾ കെഞ്ചി
” തെളിവുണ്ടോ??? ”
” സർ ?? ”
” നീ മൂത്രം ഒഴിച്ചെന്നും ഇവൻ സീൻ പിടിച്ചെന്നും എന്നെങ്കിലും തെളിവുണ്ടോന്നു ??? ”
” ഇല്ല സർ ”
” പിന്നെ??? ”
” എന്റെ മെഡിക്കൽ എടുക്കണം സർ
.. അപ്പൊ അറിയാലോ? ” അവൾ ധൈര്യത്തോടെ പറഞ്ഞു
” അതിനു ഊരിയല്ലേ ഉള്ളു.. നടക്കാൻ ഞങ്ങൾ സമ്മതിച്ചില്ലല്ലോ… ബാക്കി പലതും നടന്നു കാണില്ലേ ?? ” അവളോട് വൈരാഗ്യം ഉള്ളവൻ വിളിച്ചു പറഞ്ഞു.. എല്ലാവരും അത് ഏറ്റു പിടിച്ചു.
” സർ.. ഞാൻ സാധാരണ ഈ സമയം തിരികെ വരുമ്പോ അവിടെ രാമൻ ചേട്ടന്റെ ഹോട്ടൽ ഉണ്ട്.. അതിനകത്തു ആണ് ബാത്രൂം യൂസ് ചെയ്യാറ്..
ഇന്നെന്തോ അത് അടച്ചേക്കുവായിരുന്നു… ഇവിടെ വന്നപ്പോഴേക്കും എനിക്ക് ഒട്ടും സഹിക്കാതെ ആയി.. ഇത്രേം വെയിറ്റ് ഉള്ള ബാഗും ഘട്ടറും എല്ലാം കൂടി എനിക്ക് പറ്റുന്നില്ലായിരുന്നു സർ..
പെണ്ണാണെന്ന് കരുതി ഞാനും മനുഷ്യൻ അല്ലെ?? ഒരു പോസ്റ്റിന്റെ മറവുണ്ടങ്കിൽ നിങ്ങള്ക്ക് എവിടേം ഒഴിക്കാം.. ഞങ്ങളെന്നാ ചെയ്യും ?? അത്കൊണ്ടാണ് ആളൊഴിഞ്ഞ ആ കാട് പിടിച്ച ഭാഗത്തേക്ക് പോയത്..
ആ ചെടിക്കു അപ്പുറം അയ്യാൾ മദ്യപിച്ചിരുന്നത് ഞാൻ കണ്ടില്ല… അയ്യാളെ കണ്ടപ്പോ ആണ് ഞാൻ ചാടി എണീറ്റു പാന്റു വലിച്ചു കയറ്റിയത്… ദ മൂത്രത്തിന്റെ കുറച്ചു എന്റെ പാന്റിലും പറ്റിയിട്ടുണ്ട് ” അവൾ കാൽ പൊക്കി കാണിച്ചു.
” നീ കാലു പൊക്കി കാണിക്കുവല്ല തുണി അഴിച്ചു കാണിച്ചാലും നിന്നെ ഞങ്ങൾ വിശ്വസിക്കാൻ പോവുന്നില്ല ”
Ci യുടെ വാക്കുകൾ അവൾക്കു അപ്രതീക്ഷിതമായിരുന്നു.
” സർ ഞങ്ങൾക്ക് സംരക്ഷണം തരേണ്ട നിങ്ങൾ തന്നെ ഇങ്ങനെ പറഞ്ഞാൽ ഞങ്ങടെ അവസ്ഥ എന്നതാവും സർ… നിങ്ങളിൽ ഉള്ള വിശ്വാസം കൊണ്ടല്ലേ ഞങ്ങൾ ധൈര്യമായി ഇറങ്ങി നടക്കുന്നത് ”
” എന്ന് കരുതി എന്ത് പോക്കിരിത്തരം വേണ്ടെങ്കിലും കാണിക്കാം എന്നാണോ ??? ”
” സർ ഞാൻ എന്നാ കാണിച്ചൂന്നാ ??? ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന വകുപ്പുകളിൽ ഒന്നാണ് സെക്ഷൻ 294.. അത് എന്നേക്കാൾ നന്നായി സാറിനു അറിയാലോ ? ”
” നീയെന്നെ നിയമം പഠിപ്പിക്കാൻ നോക്കുവാണോ ??? ”
” സർ അല്ല സർ.. പ്ലീസ്.. ഒരു പെണ്ണിന്റെ ഗതികേടാണ്… സാർ ഈ ബാഗ് നോക്കു.. ഇനിയും ഏഴുപത് പീസ് ഡെലിവറി ചെയ്യാൻ ഉണ്ട്…
അത് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഒന്നും കിട്ടില്ല.. നാളെ പെട്രോൾ അടിക്കാൻ പോലും പൈസ ഇല്ല.. എന്നെ മനസ്സിലാക്കണം സർ പ്ലീസ് ” അവൾ വീണ്ടും കൈകൾ കൂപ്പി
Ci വനിതാ പോലീസിനെ നോക്കി…
” സർ ഇനിയും ആള് കൂടും മുന്നേ എന്നതെങ്കിലും ചെയ്യണം.. പ്ലീസ് ”
” ജീപ്പിൽ കയറ്റിക്കൊ ”
നയന നിന്നു വിറച്ചു.. കെട്ടി ഇട്ടിരുന്നവനെ രണ്ടു പോലീസുകാർ താങ്ങി ജീപ്പിൽ കയറ്റി.
നയനയെ വനിതാ പോലിസ് കൈകളിൽ പിടിക്കാൻ ഒരുങ്ങവേ ആൾക്കൂട്ടത്തിൽ നിന്നും മുന്നോട്ടു വന്ന ഒരു പതിനേഴുകാരൻ
” മാഡം ”
വനിതാ പോലീസും മറ്റു പോലീസുകാരും നയനയും തിരിഞ്ഞു നോക്കി
” ആ ചേച്ചി പാവാണ്.. തെറ്റൊന്നും ചെയ്തിട്ടില്ല”
” അത് നിനക്കെങ്ങനെ അറിയാം ? ”
അവൻ ആൾക്കൂട്ടത്തിലേക്കു നോക്കി… മറ്റു രണ്ടു പെൺകുട്ടികളും മൂന്നു ആൺകുട്ടികളും മുന്നിലേക്ക് വന്നു
” ഞങ്ങൾ അകത്തു ഷോർട് ഫിലിം ഷൂട്ട് ചെയ്യുവായിരുന്നു… ഒരു സീൻ പല ആങ്കിലുകളിൽ നിന്നും എടുക്കാണായിരുന്നു. ആദ്യത്തെ രണ്ടു ടേക്ക് കഴിഞ്ഞപ്പോ ക്യാമറ മാനേ ഏൽപ്പിച്ചു ഞാൻ അടുത്ത സീൻ പറഞ്ഞു കൊടുക്കാൻ പോയി..
ഞാൻ ഇല്ലാത്ത കാരണം അവൻ വെറുതെ ക്യാമറ ഓൺ ചെയ്തു വെച്ച് ശ്രദ്ധിക്കാതെ ടേക്ക് എടുത്തുകൊണ്ടിരുന്നു.. അതിൽ ഒന്നിൽ ബാക്ഗ്രൗണ്ടിൽ ഒരു മൂലയിൽ ചേച്ചി വരുന്നതിന്റെയും.. പിന്നെ.. ”
” പിന്നെ? ” ci ഇടയ്ക്കു കയറി…
” എല്ലാം ഉണ്ട് സർ… ബട്ട് അത് എല്ലാരുടേം മുന്നിൽ കാണിക്കാൻ ഞങ്ങക്ക് തോന്നിയില്ല..
പ്രശ്നം തീരുവാണേൽ ആരേം കാണിക്കാതെ ഡിലീറ്റ് ചെയ്യാം എന്ന് എന്റെ ലവ്വർ പറഞ്ഞു.. ഇപ്പോ നിങ്ങൾ ഇവരെ കൊണ്ട് പോവാ എന്ന് പറഞ്ഞോണ്ട് തെളിവിനു വേണ്ടി നിങ്ങളെ കാണിക്കാം ”
” ആഹാ… അങ്ങനെ സാറുമാര് മാത്രം കണ്ടാ പോരാ ഞങ്ങക്കും കാണണം.. ”
പ്രശ്നക്കാരൻ മുന്നോട്ടു വന്നതും വനിതാ പോലിസ് ലാത്തികൊണ്ട് ഒന്ന് പൊട്ടിച്ചിട്ടു ” പോയി നിന്റെ തള്ളേടെ അടുത്ത് പറയടാ… അവരെ പറയിപ്പിക്കാനായിട്ട് ”
Ci വനിതാ പോലീസിനെ തന്നെ നോക്കി നിന്നു…
തന്റെ അന്നത്തെ സദാചാര അനുഭവം ഗേൾസ് സ്കൂളിൽ ഉദ്ഘാടനത്തിനു എത്തിയ നയന കിഷോർ ips കുട്ടികളോട് പറഞ്ഞു നിർത്തി.
” ഒരുപക്ഷെ അന്ന് അങ്ങനെ ഉണ്ടായില്ലായിരുന്നെങ്കിൽ എനിക്ക് ഇത്രയും വാശി ഉണ്ടാവില്ലായിരുന്നു.. ഒരു പക്ഷെ ഞാൻ പാസ്സാവാതേ പോകുമായിരുന്നു..
അന്നത്തെ അനുഭവം ആണ് നേടി എടുത്തേ പറ്റു എന്നാ വാശി എനിക്ക് തന്നത്. അന്നെന്നെ അപഹസിച്ച ci ആണ് ഇന്നെനിക്കു സല്യൂട് ചെയ്യുന്നത്.
ഇത് ഞാൻ നിങ്ങളോട് പറഞ്ഞത്, ലൈഫിൽ മോശം അനുഭവങ്ങൾ ഉണ്ടായേക്കാം..
പക്ഷെ തളരരുത്.. പ്രത്യേകിച്ചും പെൺകുട്ടികൾ… പ്രതിസന്ധികളിൽ നിന്നും പ്രചോദനം കണ്ടെത്തണം.. മനസ്സ് കൈ വിടരുത്.
അന്നെനിക്ക് രക്ഷക്കായി എത്തിയ ആയ കുട്ടികൾ.. അവരെ എന്നും ഞാൻ നന്ദിയോടെ ഓർക്കും…
ചില ദൈവ ദൂദന്മാരെ പോലെ.. ഇടയ്ക്കു വിളിക്കാറുണ്ട്… അപ്പൊ ഞാൻ പറഞ്ഞതൊന്നും മക്കൾ മറക്കരുത്… പരിശ്രമിക്കുക പൊരുതുക… പ്രതിസന്ധികൾ നമ്മളെ തളർത്താൻ ഉള്ളതല്ല.. വളർത്താൻ ഉള്ളതാണ്..ഓൾ ദ ബെസ്റ്റ്…