(രചന: മിഴി മോഹന)
ശരണ്യേ ആദ്യം തന്നെ പറഞ്ഞേക്കാം ഇവിടെ മോഡേൺ ഡ്രസ്സ് ഒന്നും ഇടാൻ പാടില്ല….. എനിക്ക് പ്രശ്നം ഉണ്ടായിട്ട് അല്ല അമ്മയ്ക്ക് അത് ഒന്നും ഇഷ്ടം അല്ല…. “”” ആദ്യ രാത്രിയിലെ ആദ്യ സംഭാഷണം തന്നെ പലതും എനിക്ക് വിലക്കപെട്ട കനി ആണെന്ന് കാണിച്ച് തരിക ആയിരുന്നു വിവേക്…..
അത്രയ്ക്ക് വൾഗർ ആയിട്ടുള്ള ഡ്രെസ് ഞാൻ ഇടാറില്ല വിവേക്..'”” പിന്നെ ജീൻസ് ഇടാറുണ്ട് അത് ലോങ്ങ് ടോപ്പിന്റെ കൂടെ മാത്രം…പുറത്ത് പോകുമ്പോൾ അത് ഒരു കംഫർട്ട് ആണ്… “” ഞാൻ ന്യായങ്ങൾ നിരത്തിയതും വിവേകിന്റെ ചുണ്ട് പുച്ഛത്തോടെ കോടുന്നത് കണ്ടു…
എന്ത് കംഫർട് ആണെന്ന് പറഞ്ഞാലും അമ്മയ്ക്ക് അത് പിടിക്കില്ല..” ഞാൻ ഇത് നിന്റെ നന്മയ്ക്ക് വേണ്ടി പറയുന്നത് ആണ്…
“””നാളെ ഒരു ദിവസം നീ ഇട്ട വസ്ത്രത്തിന്റെ പേരിൽ അമ്മായി അമ്മ നിന്നോട് വഴക്കിട്ടു എന്നൊക്കെ പറഞ്ഞ് ഒരു പ്രശ്നം നീ തുടങ്ങണ്ടാ എന്ന് കരുതി പറഞ്ഞത് ആണ്…അതൊക്കെ ആണല്ലോ ഒരു വീട്ടിൽ വഴക്കിന്റ് ആദ്യ തുടക്കം….””അത് കൊണ്ട് നീ ആയിട്ട് പലതും കണ്ടും കേട്ടും പെരുമാറുക..
ആ അത് ശരിയാ വിവേക് പറഞ്ഞത്.. “”ഒരു പ്രശ്നം ഒഴിവാക്കുന്നത് ആണല്ലോ നല്ലത്..”‘ ആ നിമിഷത്തെ വിവേകിന്റെ വിവേക പൂർണ്ണമായ ചിന്തയ്ക്ക് ഒപ്പം ആയിരുന്നു എന്റെയും മനസ്..”
എങ്കിൽ പിന്നെ നമുക്ക് ആദ്യ രാത്രി തുടങ്ങിയാലോ..”” എന്നിൽ ആദ്യത്തെ ചങ്ങല കൊളുത്തിട്ടു കൊണ്ട് വിവേക് എന്റെ ക്ഷീണത്തെ പോലും മറി കടന്നു സ്വന്തം സുഖം തേടുമ്പോൾ മറുത്ത് ഒന്നും പറഞ്ഞില്ല.. “”
നേരം വെളുക്കാൻ കുറച്ചു മണിക്കൂറുകൾ മാത്രം ഉള്ളപ്പോൾ സ്വന്തം സുഖത്തിന്റെ ആലസ്യത്തിൽ വിവേക് കട്ടിലിന്റെ ഓരം ചേരുമ്പോൾ ഒരു ഓരത്ത് ക്ഷീണം കൊണ്ട് എന്റെ കണ്ണുകളും താനെ അടഞ്ഞു പോയിരുന്നു…..”
കണ്ണ് അടച്ചു നിമിഷങ്ങൾക് ഉള്ളിൽ വലിയോരു ശബ്ദത്തിന് ഒപ്പം ആരോ കുലുക്കി വിളിക്കുമ്പോൾ ആണ് പകപ്പോടെ കണ്ണുകൾ തുറക്കുന്നത്……
വിവേക്.. “” ക്ഷീണം കൊണ്ട് ഉറങ്ങി പോയത് കൊണ്ട് ആയിരിക്കും വശത്തു നിന്നും ഒഴുകി വന്ന ഉമിനീർ തുടച്ചു കൊണ്ട് ഒന്നും മനസിലാകാതെ അയാളെ നോക്കി ഞാൻ……
അഞ്ചു മണി ആയി.. “” ഞാൻ അലാറം വെച്ചിരുന്നു..'”” എഴുനേറ്റ് കുളിച്ചടുക്കളയിലേക്ക് ചെല്ല്.. “” എന്റെ കണ്ണിലെക്ക് കിടക്കുന്ന എന്റെ മുടി മാടി ഒതുക്കി ആണ് വിവേക് പറഞ്ഞത്…
ഇത്ര നേരത്തെയോ..”ഒന്ന് കിടന്നത് അല്ലെ ഉള്ളു വിവേക്.. “”ഒരു അഞ്ചര ആറ് ആയിട്ട് എഴുന്നേറ്റാൽ പോരെ… നല്ല ക്ഷീണം ഉണ്ട്…
പറ്റില്ല.. പറ്റില്ല….”” അമ്മ എഴുനെല്കുമ്പോൾ നിന്നെ കാണണം.. “‘ എന്റെ ഭാര്യയേ കുറിച്ച് അമ്മയ്ക്ക് ഒരു മതിപ്പ് ഉണ്ടാകണം….. അതാണ് എന്റെ ആഗ്രഹം…. ഇത് എല്ലാം നിന്റ നല്ലതിന് വേണ്ടിയല്ലേ പറയുന്നത്..” ചെല്ല്..” പറഞ്ഞ് കൊണ്ട് വിവേക് പുതപ്പ് എടുത്തു തലയിൽ കൂടി ഇടുമ്പോൾ ഉറക്കം തെളിയാത്ത കണ്ണുകൾ ഒന്ന് നിറഞ്ഞു…
അമ്മയ്ക്ക് വേണ്ടി…അമ്മയുടെ മതിപ്പ് നേടാൻ വേണ്ടി…എന്റെ ആഗ്രഹത്തിനു വേണ്ടി…”” ഇന്നലെ മുതൽ കേൾക്കുന്നത് ആണ് ഈ പല്ലവികൾ അതിന് ഇടയിൽ എനിക്ക് ഒരു സ്ഥാനം ഇല്ലേ.. “”എന്റെ ആഗ്രഹങ്ങൾക് വില ഇല്ലേ..””കുളി കഴിഞ്ഞു വന്ന് അത്യാവശ്യം നല്ലൊരെ ചുരിദാർ തന്നെ എടുത്തു ഇട്ട് കൊണ്ട് കണ്ണാടിയിൽ നോക്കുമ്പോൾ ഈ ചോദ്യങ്ങൾ ആയിരുന്നു മനസ് നിറയെ…..
പരിചിതമല്ലാത്ത അടുക്കളയിലേക്ക് കടന്നു ചെല്ലുമ്പോൾ വീണ്ടും ഭയം ആണ് എന്നെ ഭരിച്ചത്.. വിവേക് പറയും പോലെ ചെയ്യുന്നത് ഒക്കെ അമ്മയ്ക്ക് ഇഷ്ടം ആയില്ലങ്കിലോ..”” എങ്കിലും രാവിലെ ഒരു ചായ ഇടാത്ത വീട് ഇല്ലല്ലോ.. ഫ്രിഡ്ജിൽ നിന്നും പാല് എടുത്തു ചായ ഇടാൻ പറ്റിയ ഒരു പാത്രം നോക്കി അതിലേക് പാൽ ഒഴിച്ച് ഗ്യാസിലേക്ക് വെച്ചതും പുറകിൽ അമ്മയുടെ ചുമ കേട്ടു…
അയ്യോ ഈ പാത്രത്തിൽ ആണോ പാല് തിളപ്പിക്കുന്നത്.. “” ആരെങ്കിലും വിരുന്നുകാർ വരുമ്പോൾ മാത്രമേ ഞാൻ ഈ പാത്രത്തിൽ പാല് തിളപ്പിക്കൂ..” അമ്മ എന്നെ തള്ളി മാറ്റി പെട്ടന്ന് പാല് പാത്രം താഴേക്ക് എടുത്തു വയ്ക്കുമ്പോൾ ഒന്ന് ഞെട്ടി പുറകോട്ട് മാറി…
അത് അമ്മേ എനിക്ക് അറിയില്ലായിരുന്നു.. കണ്ടപ്പോൾ പാല് തിളപ്പിക്കുന്ന പാത്രം ആണെന്ന് കരുതി..”
അറിയാതെ ഇരിക്കാൻ നീ എന്താ കൊച്ച് കുട്ടി ഒന്നും അല്ലല്ലോ ഒക്കെ കണ്ട് അറിഞ്ഞു പഠിക്കണം.. “”” പറയുന്നതിന് ഒപ്പം ആ പാല് മറ്റൊരു പാത്രത്തിലേക്ക് മാറ്റി പഴയപാത്രം തൃപ്തി വരാതെ രണ്ടും മൂന്നും തവണ കഴുകി ഒതുക്കുമ്പോഴും എന്തൊക്കെയോ അനിഷ്ട്ടം പിറു പിറുത്തിരുന്നു.. “”
ഇവിടെ സാധാരണ രാവിലെ ചായ ഇടുന്ന പതിവ് ഒന്നും ഇല്ല..കട്ടൻ കാപ്പിയാണ് അച്ഛന് ഇഷ്ടം… എനിക്കും.. “” വിവേക് നാട്ടിൽ ഉള്ളപ്പോൾ മാത്രം ആണ് പാല് വാങ്ങുന്നതും ചായ ഇടുന്നതും.. “” അമ്മ ഒരു സൂചന പോലെയാണ് അത് പറഞ്ഞത് എന്ന് തോന്നി..
അമ്മേ എനിക്ക് രാവിലെ ഒരു ചായ അത് ശീലം ആണ് അല്ലങ്കിൽ തലവേദന എടുക്കും.. “” പതുക്കെ നെറ്റിയിൽ ഒന്ന് പിടിച്ചു..
അതിപ്പോ വിവേക് പോയി കഴിഞ്ഞാൽ നീ ഒരാൾക്കു വേണ്ടി മാത്രം പാല് മേടിച്ചു കാശ് കളയണോ..” ഒരു ദാമ്പത്യ ജീവിതത്തിൽ ആദ്യം വേണ്ടത് ചിലവ് ചുരുക്കി ജീവിക്കാൻ പഠിക്കുക എന്നത് ആണ്… പിന്നെ നിന്റെ ഇഷ്ടം… “” പറയുന്നതിന് ഒപ്പം തന്നെ അമ്മ ചായയും കാപ്പിയും എടുത്തു കഴിഞ്ഞിരുന്നു….
നാല് തട്ടുള്ള ഒരു കുഞ്ഞ് അലമാരിയിൽ നിന്നും നാല് ഗ്ലാസ് പുറത്തേടുത്തു കൊണ്ട് എന്നെ നോക്കി…
മുകളിലേ തട്ടിൽ ഉള്ളത് അത്യാവശ്യം കൂടിയ ആൾകാർ വരുമ്പോൾ കൊടുക്കാൻ ഉള്ളത്… “” താഴത്തെ തട്ടിൽ അല്ലാത്ത വിരുന്നുകാർക്ക്… ഈ തട്ടിലെ ഗ്ലാസ് ആണ് നമുക്ക് ഉള്ളത്.. “‘
അപ്പോൾ ആ താഴത്തെ ഗ്ലാസോ..”” ഞാൻ അമ്മയെ നോക്കി…
അത് ഈ ജാതിയിൽ താഴ്ന്നവർ വരുമ്പോൾ കൊടുക്കാൻ ഉള്ളതാ.. “” ഇനിയും അപ്പുറത്തെ ചായിപ്പിൽ ഉണ്ട് അത് പുറം പണിക്കാരോ ബംഗാളികളോ വരുമ്പോൾ കൊടുക്കാൻ ഉള്ളതാ.. “” അമ്മ അഭിമാനത്തോടെ പറയുമ്പോൾ ഭിത്തിയിലേക്ക് ചാരി ഞാൻ..
എന്റെ ഈശ്വര തള്ളയ്കും മോനും ഭ്രാന്ത് ആണോ..” ഒരാഴ്ച കൊണ്ട് എടി പിടിന്ന് കല്യാണം ഉറപ്പിച്ചപൊഴേ അനിയത്തി പറഞ്ഞതാ ഒരു മാസം എങ്കിലും ഫോണിൽ കൂടി സംസാരിച്ചിട്ട് കൊള്ളാമെങ്കിൽ സമ്മതിച്ചാൽ മതി എന്ന്..
അതെങ്ങനെ ദുബായിൽ ഉയർന്ന ജോലിയുള്ള ചെറുക്കന് ലീവ് ഇല്ലന്ന് പറഞ്ഞ് എന്റെ അച്ഛൻ തന്നെയാണ് ഈ കുരിശ് എടുത്തു തലയിൽ വെച്ച് തന്നത് ഇനി ചുമക്കുക അല്ലാതെ വേറെ വഴി ഇല്ല…. “”
നീ എന്താ ആലോചിക്കുന്നത്.. ചായ എടുത്തു കുടിക്ക് ഇനി ചായ കുടിക്കാതെ തലവേദന വരുത്തി വയ്ക്കണ്ട.. “” അമ്മ കാപ്പിയുമായി അച്ഛന്റ് മുറിയിലേക്ക് പോകുമ്പോൾ ഞാൻ ആ അടുക്കളയിൽ ആകെ ഒന്ന് കണ്ണോടിച്ചു….
അത്യാവശ്യം എന്നല്ല നല്ല വൃത്തിയിൽ തന്നെ സൂക്ഷിച്ചിരിക്കുന്ന അടുക്കള… പല അലമാരിയിൽ പല തരത്തിലുള്ള പാത്രങ്ങൾ.. “”പതുക്കെ പുറത്ത് ഇറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു തിരികെ ചായിപ്പിൽ വരുമ്പോൾ ആണ് പാതകത്തിനു അടുത്ത് അരച്ച് വെച്ചിരിക്കുന്ന മാവ് കണ്ണിൽ പെട്ടത്.. “” ചുമ്മാ നില്കാതെ അത് എടുത്ത് ചുടാം എന്ന് കരുതി ദോശ കല്ലിനു വേണ്ടി ചുറ്റും കണ്ണോടിച്ചു.. ”
ഭാഗ്യം ഒന്നേ ഉള്ളു..” ഇനി അച്ഛന് ഒരു ദോശ കല്ല് മോന് വേറെ കല്ല് എന്ന് പറഞ്ഞ് വരുവോ എന്ന് ആർക്കറിയാം… “” പതുക്കെ കല്ല് എടുത്തു ഗ്യാസിൽ വെച്ച് മാവ് ഒഴിച്ചപ്പോൾ ആണ് അമ്മയുടെ അടുത്ത എൻട്രി…
എന്റെ ശരണ്യേ ഞാൻ ഇഡലി ഉണ്ടാക്കാൻ ആണ് ഇരുന്നത്..”..
അത് അമ്മേ ദോശ ആയാലും ഇഡലി ആയാലും എന്താ.. “” രണ്ടും രാവിലെ കഴിക്കാൻ എടുക്കാമല്ലോ..
അങ്ങനെയൊക്കെ ആണോ ഒരു വീട്ടിൽ.. എല്ലാരുടെയും ഇഷ്ടം നോക്കണ്ടേ അച്ഛൻ ഇന്ന് ഇഡലി മതിന്ന് പറഞ്ഞു… ഞാൻ ഉണ്ടാക്കികൊള്ളം നീ പോയി ഡ്രെസ് മാറ്റി അവനെയും വിളിച്ച് അമ്പലത്തിൽ പോകാൻ നോക്ക്.. “”സമയം ഏഴു മണി കഴിഞ്ഞു..”
” അമ്മ പറയുമ്പോൾ രക്ഷപെട്ടത് പോലെ മുറിയിലേക് ഓടി…. “” വീട്ടിൽ നിന്നും കൊണ്ട് വന്ന നല്ലൊരു ടോപ് ഇട്ട് മുടി മാടി ഒതുക്കി വിവേകിനെ വിളിക്കുമ്പോൾ ചിരിയോടെ കണ്ണ് തുറക്കുന്നത് കണ്ടപ്പോൾ ദേഷ്യം ആണ് ഇരച്ചു കയറിയത്…എങ്കിലും പുറത്ത് കാണിച്ചില്ല…
വിവേക് നമുക്ക് ക്ഷേത്രത്തിൽ പോകണ്ടേ..” അമ്മ പറഞ്ഞു വിവേകിനെയും വിളിച്ചുണർത്തി കൊണ്ട് പോകാൻ.. “”
നേരം കുറെ ആയി അല്ലെ.. “” നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് ഒന്നും അറിഞ്ഞില്ല… ഞാൻ ഇപ്പോ ഒരുങ്ങി വരാം.. “” വിവേക് ബാത്റൂമിൽ കയരുമ്പോൾ ദേഷ്യം കൊണ്ട് പല്ല് കൂട്ടി പിടിച്ചു ഞാൻ..
ഓ…. “” ബാക്കി ഉള്ളവർക്ക് ക്ഷീണം ഒന്നും ഇല്ലല്ലോ.. “” പല്ല് കടിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ഉണ്ട് അടുത്ത കുരിശ് അമ്മ മുൻപിൽ..
ഈ ചുരിദാർ ഇട്ട് കൊണ്ട് ആണോ പോകുന്നത്..” ആ അലമാരിയിൽ ഒരു നാലെണ്ണം ഞാൻ വാങ്ങി വെച്ചിട്ടുണ്ടല്ലോ അതിൽ ആ പിങ്ക് കളർ ടോപ് ഇട്ടാൽ മതി ഇന്ന്…”” അമ്മ പറഞ്ഞതും കണ്ണ് ഒന്ന് മിഴിച്ചു ഞാൻ…
ഹ്ഹ.. “” അത് അമ്മേ ഇത് നല്ല ചുരിദാർ ആണല്ലോ.. ‘””
നല്ലതൊക്കെ തന്നെ ചേരുന്നും ഉണ്ട്…. പക്ഷെ ഇന്നതിട്.. “” ഞാൻ എടുത്തു തരാം… “” മുറിയിലേക് കയറി അമ്മ തന്നെ അലമാരിയിൽ നിന്നും അവര്ക് ഇഷ്ടപെട്ടത് കൈയിൽ എടുത്തു തരുമ്പോൾ തിരിച്ചു പറയാൻ വന്നതൊക്കെ അപ്പാടെ വിഴുങ്ങി ഞാൻ….
ഇത് ഒരു തുടക്കം മാത്രം ആയിരുന്നു എന്ന് അറിഞ്ഞത് പിന്നീടുള്ള ദിവസങ്ങൾ ആയിരുന്നു…. “” എനിക്ക് ഇഷ്ടപെട്ടത് ധരിക്കാനുള്ള് അവകാശത്തിൽ കൈ കടത്തിയതും പോരാഞ്ഞു വിവേകിന്റെ മുറിയിലെ അലമാരിയിൽ നിന്നും അമ്മ എടുത്തു തരുന്ന ചുരിദാർ ആയിരിക്കണം ഞാൻ ധരിക്കേണ്ടത്…. “”
അഭിപ്രായ സ്വാതന്ത്ര്യത്തിന് പോലും വിലങ് തീർത്തു ആ സ്ത്രീ..'” അടുക്കളയിൽ എന്ന് അല്ല അവരുടെ അനുവാദം കൂടാതെ എങ്ങും സ്പർശിക്കാൻ പോലും പറ്റാത്ത അവസ്ഥ…. ഒരു തരം വീർപ്പു മുട്ടലിൽ കൂടി കടന്നു പോകുമ്പോൾ അമ്മയുടെ മുൻപിൽ മാത്രം അല്ല മറ്റുള്ളവരുടെ മുമ്പിലും ഭാര്യയേ നല്ല കുട്ടി ആയി ചിത്രീകരിക്കാനുള്ള തത്രപാടിൽ ആയിരുന്നു വിവേക്….
അവരുടെ ബന്ധുവീടുകളിൽ അയാൾക്ക് ഒപ്പം വിരുന്നിനു പോകാൻ പോലും മടി ആയി തുടങ്ങിയിരുന്നു വരും ദിവസങ്ങളിൽ….
ഒരു പരിചയം ഇല്ലാത്ത ഇടത്ത് പകപോടെ നില്കുമ്പോൾ ആണ് പറയുന്നത് ചെന്ന് അടുക്കളയിൽ പോയി എന്തെങ്കിലും ചെയ്യ്.. “” അവിടെ ഉള്ളവരെ കൂടി പുറത്ത് ഇറക്കി ഭാര്യയുടെ കൈ പുണ്യം അവരെ കാണിക്കാൻ ഉള്ള തിടുക്കം ആണ് വിവേകിന്…. “‘
ഒരു ദിവസം അതിനെ കുറിച്ച് പറഞ്ഞതും പഴയ പല്ലവി തന്നെ ആയിരുന്നു മറുപടി…
എന്റെ ഭാര്യയേ കുറിച്ച് ആരും കുറ്റം പറയാൻ പാടില്ല.. എല്ലാ കാര്യത്തിലും പെർഫെക്ട് ആയിരിക്കണം നീ… എല്ലവരും നിന്നെ കുറിച്ച് നല്ലത് മാത്രം പറയണം… ഇത് എല്ലാം നിന്റെ നല്ലതിന് വേണ്ടിയാണ് …””
“”””എനിക്ക് നിങ്ങടെ ആ നന്മ വേണ്ടങ്കിലോ..””’ കെട്ടു കഴിഞ്ഞ രണ്ടാമത്തെ ആഴ്ചയിൽ എന്റെ ശബ്ദം ആ വീടിനെ പ്രകമ്പനം കൊള്ളിച്ചു….
പ്രതികരിക്കാതെ ഇരിക്കും തോറും ഞാൻ എന്ന പെണ്ണിനെ അടിമയാക്കാം എന്ന് അമ്മയ്ക്കും മോനും ഉദ്ദേശ്ശ്യം ഉണ്ടങ്കിൽ അതിനി നടക്കില്ല…”””
എന്റെ ശബ്ദം ഉയർന്നതും വിവേകിന്റെ കൈ തലം കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു…
ചീ.. “” വാ അടയ്ക്കടി.. @@&# മോളെ..’ എന്റെ വീട്ടിൽ ഞാനും എന്റെ അമ്മയും പറയുന്നത് കേട്ട് കഴിയാൻ ആണെങ്കിൽ മാത്രം നിനക്ക് ഇവിടെ തുടരാം…..'”
ഹ്ഹ..” ആര് തുടരുന്നു തന്റെ കൂടെ.. “” വെറും രണ്ടാഴ്ച്ചത്തേ ജീവിതം അല്ലെ…. അത് കൊണ്ട് തന്നെ തൃപ്തി ആയി എനിക്ക്..”കഴുത്തിൽ കിടന്ന താലി മാല ഒരു ദയയും കൂടാതെ അവന്റ മുഖത്തേക്ക് വലിച്ചെറിയുമ്പോൾ അങ്ങനെ ഒരു തിരിച്ചടി പ്രതീക്ഷിക്കാത്ത വിവേകിന്റെ മുഖത്തെ ഞെട്ടൽ ഞാൻ കണ്ടു….
താനും തന്റെ വട്ട് തള്ളയും കൂടി അങ്ങ് ജീവിച്ചാൽ മതി…. “”എനിക്ക് ഒരു മനുഷ്യൻ ആയിട്ട് ആണ് ജീവിക്കേണ്ടത് അല്ലാതെ കീ കൊടുക്കുമ്പോൾ ചലിക്കുന്ന പാവ ആയിട്ട് ജീവിക്കാൻ അല്ല…”” ഇവിടെ നിന്നു പോയാലും അന്തസായി ജീവിക്കാൻ എനിക്ക് അറിയാം..”
ഇനി നമുക്ക് കോടതിയിൽ കാണാം..”” വാശി പുറത്ത് ആയിരുന്നില്ല അവിടെ നിന്നും ഇറങ്ങി പോന്നത്..” അത്രയും ദിവസം ആത്മാഭിമാനം പണയം വെച്ച പെണ്ണിന്റെ ആത്മധൈര്യം ആയിരുന്നു അത്….
ഇന്ന് വിവേകിൽ നിന്നും എല്ലാ അർത്ഥത്തിലും മോചനം നേടി സ്വന്തം ആയി ഫാഷൻ ഷോപ്പ് തുടങ്ങി എന്നെ പോലെ ജീവിതം പാതി വഴിയിൽ നഷ്ടം ആയ സ്ത്രീകൾക്ക് ജീവിതമാർഗം നൽകുമ്പോൾ ഞാൻ എന്ന പെണ്ണിന് അഭിമാനം മാത്രം ആണ് ഉള്ളത്… ആർക്കും മുൻപിലും അടിയറവു പറയാത്ത ആത്മാഭിമാനം….
ഇത് റിയൽ സ്റ്റോറി ആണ്…. വിവേക് വീണ്ടും കെട്ടി അവളും ഇട്ടിട്ട് പോയി ഇതേ കാരണത്താൽ…..എന്തായാലും ശരണ്യ സ്വന്തം കാലിൽ നിന്നു തുടങ്ങി…