ഒരാൾക്കു അകത്തേക്ക് പോകാൻ വേണ്ടി മുട്ടി മുട്ടിയില്ല എന്ന തരത്തിൽ സ്ഥലം ഒപ്പിച്ചയാൾ നിൽക്കുമ്പോൾ അയാളുടെ വളിച്ച ചിരിയേ അവജ്ഞയോടെ മുഖം വെട്ടിച്ചു അയാളെ മുട്ടാതെ കുഞ്ഞിനേയും കൊണ്ട്

(രചന: മിഴി മോഹന)

മേടം ഈ ടി ഷർട്ട് നോക്കിക്കേ.. നല്ല””” ഭംഗിയുണ്ട് കുട്ടിക്ക് നന്നായി ചേരും….”” സെയിൽസ് ഗേൾ തിളങ്ങുന്ന ചിരിയോടെ മോന്റെ ദേഹത്തെക്ക്‌ ആ തുണി വയ്ക്കുമ്പോൾ ആ ആറു വയസുകാരന്റെ കണ്ണുകളും തിളങ്ങി… ആ നിമിഷം അവളുടെ കണ്ണുകളിൽ നേർത്ത ഭയം നിറഞ്ഞ ആകാംഷ ആയിരുന്നു…

എ.. എത്രയാകും..?

അഞ്ഞൂറ്റിഅറുപത് രൂപയെ ഉള്ളു… പിന്നെ ഡിസ്‌കൗണ്ട് കൂടി വരുമ്പോൾ ഇതിലും കുറയും.. “” നല്ല പീസ് ആണ് ഇപ്പോഴത്തെ ട്രെൻഡ്.. “”” ആ പെൺകുട്ടി ഓരോന്നും പറയുമ്പോൾ കൈയിൽ ചുരുട്ടി പിടിച്ച വിയർപ്പ് പതിഞ്ഞ നോട്ട്കെട്ടിലെക്ക്‌ പോയി കണ്ണുകൾ….

ഇരുന്നൂറിന്റെയും നൂറിന്റെയും അനപ്തിന്റെയും ഒറ്റ നോട്ടുകൾ… മൊത്തം മുന്നൂറ്റി അൻപത് രൂപ…

കൊ.. കൊറച്ചു കൂടി കുറഞ്ഞതില്ലേ മോളെ.. “‘ ശബ്ദം താഴ്ത്തിയാണ് അത് ചോദിച്ചത്..

ഇനിയും കുറഞ്ഞാൽ ഇത്രയും ക്വാളിറ്റിയും ഭംഗിയും കിട്ടില്ല മേടം..” അവൾ സമർത്തിക്കാൻ ശ്രമിച്ചു…

അത്.. സാരമില്ല ഒരു മുന്നൂറ്റി അന്പതിൽ നില്കുന്നത് മതി..”ഞാൻ… ഞാൻ അത്രയും പൈസയേ കൈയിൽ എടുത്തുള്ളൂ..”” അല്പം ജാള്യതയോടെ പറയുമ്പോൾ ആ പെണ്ണിന്റെ മുഖവും ഇരുണ്ടു…

അഞ്ഞൂറിൽ താഴെ ഉള്ളതൊക്കെ ആ സെക്ഷനിൽ ആണ് മേടം അങ്ങോട്ട് പൊയ്ക്കോ..” മുൻപിൽ നിരത്തി വെച്ചതൊക്കെ എന്റെ മുഖത്ത് നോക്കാതെ തന്നെ അവൾ മടക്കി വയ്ക്കുമ്പോൾ കുഞ്ഞിനേയും കൊണ്ട് അങ്ങോട്ട് നീങ്ങി…

കാണാൻ തരക്കേടില്ലാത്ത മുന്നൂറ്റി അന്പതിൽ ഒതുങ്ങുന്ന ഒരെണ്ണം തിരഞ്ഞെടുക്കുമ്പോൾ അവളുടെ മുഖം തെളിയുന്നതിന് ഒപ്പം അവിടെ നിന്ന കുട്ടിയും ചിരിച്ചു…

ഇത് മതിയോ ചേച്ചി..” ഇഷ്ടപെട്ടോ ഡിസ്‌കൗണ്ട് വരുമ്പോൾ ഇതിലും കുറയും.. “” അവൾ ചിരിയോടെ പറയുമ്പോൾ പതുക്കെ കുഞ്ഞിനെ ചേർത്തു നിർത്തി ഒന്ന് മൂളി…..

താഴെയാ ബില്ല് അടിക്കിന്നത്. “” വാ ഞാൻ അങ്ങോട്ട് കൊണ്ട് വരാം.. “” ക്യാബിനിൽ നിന്ന് ഇറങ്ങി അവൾ മുൻപോട്ട് നടക്കുമ്പോൾ അവൾക്ക് ഒപ്പം അവരും പടികൾ ഇറങ്ങി..

എനിക്ക് ചേച്ചിയെ അറിയാം… “”” പടികൾ ഇറങ്ങുന്നതിനു ഒപ്പം തല അല്പം ചെരിച്ചവൾ പറയുമ്പോൾ അവളുടെ കണ്ണുകൾ വികസിച്ചു…

മരം വെട്ടാൻ പോകുന്ന അജയൻ ചേട്ടന്റെ ഭാര്യ അല്ലേ.. “” എനിക്ക് അറിയാം… അജയൻ ചേട്ടനും എന്റെ ചേട്ടനും ഒരുമിച്ചു പഠിച്ചതാ… നിങ്ങളുടെ കഥകൾ ഞാനും കേട്ടിട്ടുണ്ട്.. “”ഡിഗ്രിക്ക് പഠിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് അല്ലെ അജയൻ ചേട്ടന്റെ കൂടെ ഒളിച്ചോടിയത്…

പാവം അജയൻ ചേട്ടൻ എന്റെ അപ്പച്ചിയുടെ വീട്ടിലെ മരം മുറിക്കുമ്പോൾ ആണ്…”” ആ കുട്ടി വാക്കുകൾ പൂർത്തിയാക്കാതെ നോക്കുമ്പോൾ അവളുടെ ശ്വാസം ഒന്ന് ഉയർന്നു പൊങ്ങുന്നതിന് ഒപ്പം വിരലുകൾ കുഞ്ഞിന്റെ വിരലിൽ പതുക്കെ ഒന്ന് പിടി മുറുക്കി…

സോറി… “” ചേച്ചി ഞാൻ… ഞാൻ പെട്ടന്ന്…ആ ചേച്ചി വാ ഞാൻ ബില്ല് അടിച്ചു തരാം…. “” തുണി കൗണ്ടറിൽ കൊടുത്തു കൊണ്ട് അവൾ ഒന്ന് നോക്കി.. “”

ചേച്ചി എവിടേലും ജോലിക്ക് പോകുന്നുണ്ടോ..? കവർ കൈയിൽ തന്നു കൊണ്ട് അവൾ നോക്കുമ്പോൾ ഇല്ല എന്ന് മെല്ലെ തല കുലുക്കി..

മ്മ്ഹ്ഹ്. “” ഇല്ല..ഒന്ന് രണ്ട് കുട്ടികൾക്ക് വീട്ടിൽ ട്യൂഷൻ എടുക്കുന്നുണ്ട്..

അതെന്താ ജോലി ഒന്നും നോക്കാഞ്ഞത്..'” ഒന്നില്ലെങ്കിലും ഡിഗ്രി വരെ പഠിച്ചത് അല്ലെ… എന്തെങ്കിലും ഒരു ജോലി തരപെടുമായിരുന്നല്ലോ….. “”

സ്കൂളു വിട്ട് വന്നു കഴിഞ്ഞാൽ മോനെ നോക്കാൻ ആരും ഇല്ല അത് കൊണ്ട ജോലി ഒന്നും നോക്കാഞ്ഞത്..”

അജയൻ ചേട്ടന്റെ അമ്മയും അച്ഛനും ഉണ്ടല്ലോ വീട്ടിൽ അവർ നോക്കില്ലേ..?

മറുപടി ഒരു ചിരിയിൽ ഒതുക്കി മോനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ കണ്ടു വശത്തെ ചില്ലു ഗ്ലാസിൽ എഴുതിയിരിക്കുന്ന സെയിൽസ് ഗേളിനെ വേണം എന്നുള്ള പരസ്യം..

വാങ്ങിച്ച തുണിയുമായി മോനെയും കൊണ്ട് മുള്ള് വേലി കെട്ടിയ വീട്ടിലേക്ക്‌ കടന്നു ചെല്ലുമ്പോൾ തന്നെ കണ്ടു വശത്ത് ഒതുക്കി വെച്ചിരിക്കുന്ന അജയൻ ചേട്ടൻറ് അളിയന്റെ ബൈക്ക്… കൂട്ടത്തിൽ പെങ്ങളും കാണും എന്ന് ഉറപ്പ് ആണ്…

പ്രതീക്ഷ തെറ്റിച്ചില്ല… അവരെ കണ്ടതും വരാന്തയിൽ നിന്നും ചാടി ഇറങ്ങി ചേച്ചി.. “”
അമ്മേ വരുന്നുണ്ട് അമ്മയുടെ പുന്നാര മരുമകള്.. “” അകത്തു നോക്കി ചേച്ചി ഉറക്കെ വിളിച്ചു പറഞ്ഞതും അമ്മ ഓടി വന്നു കഴിഞ്ഞിരുന്നു..

എവിടെ പോയി കുടക്കുവാരുന്നെടി ഒരുമ്പെട്ടവളെ.. “” ഉച്ച ആയപ്പോൾ ചെറുക്കനെ വിളിക്കാനെന്നും പറഞ്ഞ് പോയതല്ലേ നീയ്.. “”അമ്മ മുൻപോട്ട് ആഞ്ഞതും അവൾ ഒരു പടി പുറകോട്ട് പോയി..

മറ്റേ കാര്യം ചോദിക്ക് അമ്മേ..'” നാത്തൂൻ എരിവ് കയറ്റിയത് അമ്മയുടെ കണ്ണുകൾ കൈയിൽ ഇരുന്ന പൊതിയിലേക്കു നീണ്ടു…

എന്തുവാടി ഇത്.. “” ആ പൊതി തട്ടിപറിച്ചു കൊണ്ട് അതിൽ നിന്നും ആ തുണി കൈയിൽ എടുത്തു…

അല്ലെ.. “” ഇരുപത്തിനാല് മണിക്കൂറും തിന്നും തൂറിയും നടക്കുന്നവൾക്ക്‌ കൊച്ചിന് തുണി മേടിക്കാൻ പണം ഉണ്ട്‌….”” ആരുടെ കൂടെ പോയി കിടന്നു കിട്ടിയത് ആണെടി ഇത്…. “” ആ തുണി അവളുടെ മുഖത്തെക്ക്‌ തന്നെ വലിച്ചെറിഞ്ഞു അവർ..

അമ്മേ..” അമ്മ എന്തൊക്കെയാ ഈ പറയുന്നത്.. എനിക്ക് ട്യൂഷൻ കാശ് കിട്ടിയതിൽ നിന്നും മാറ്റി വെച്ചു വാങ്ങിയതാ ഇത്..'” കുഞ്ഞിന് നല്ല ഒരു ഷർട്ട് കൂടി ഇല്ലായിരുന്നു.. “”

എന്തുവാടി ഈ പറയുന്നത് ഞങ്ങളും കുറെ ട്യൂഷൻകാരെ കണ്ടിട്ടുള്ളതാ.. “” പിന്നെ രണ്ട് കുഞ്ഞി പുള്ളേരെ ആ ഓരത്തു ഇരുത്തി പാപ്പിച്ചുന്നതിനു നിനക്ക് അങ്ങ് കിട്ടുവല്ലേ കൊട്ട കണക്കിന്… “” നാത്തൂൻ പറഞ്ഞു കൊണ്ട് പുറകോട്ട് നോക്കി..

ആ രാഗത്തിനു മുൻപിൽ കൂടി പോകുമ്പോൾ രാജേഷേട്ടൻ ആണ് കണ്ടത് ഇവള് കൊച്ചിനെയും കൊണ്ട് അകത്തേക്ക് കയറുന്നത്..” അവർ പറഞ്ഞതും അയാൾ ചെറിയ ചമ്മലോടെ കഴുക്കോലിലിൽ പിടിച്ചു മുൻപോട്ട് ആഞ്ഞു…

നീ എന്തിനാ വിദ്യേ ആ കൊച്ചിനെ വഴക്ക് പറയുന്നത്… അവളുടെ ആഗ്രഹം കൊണ്ട് അല്ലെ അവളുടെ കൊച്ചിന് തുണി എടുത്തു കൊടുത്തത്… അത് ഇത്രേ വലിയ തെറ്റ് ആണോ… ആരതി കൊച്ചിനെയും കൊണ്ട് അകത്തോട്ടു പൊയ്ക്കോ… “””

അയാൾ പറഞ്ഞതും ഒരാൾക്കു അകത്തേക്ക് പോകാൻ വേണ്ടി മുട്ടി മുട്ടിയില്ല എന്ന തരത്തിൽ സ്ഥലം ഒപ്പിച്ചയാൾ നിൽക്കുമ്പോൾ അയാളുടെ വളിച്ച ചിരിയേ അവജ്ഞയോടെ മുഖം വെട്ടിച്ചു അയാളെ മുട്ടാതെ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കയറി അവൾ ….. അപ്പോഴും പുറത്ത് അമ്മയുടെ ശബ്ദം ആയിരുന്നു ഉയർന്നു കേൾക്കുന്നത്….

ഇവിടെ തിന്നാനും കുടിക്കാനും ഉടുക്കാനും ഒന്നും ഇല്ലാഞ്ഞിട്ട് അല്ലെ അവൾ നിരങ്ങാൻ പോയി പണം ഉണ്ടാക്കി കൊച്ചിന് തുണി വാങ്ങി കൊടുക്കുന്നത്….

എന്റെ മോന്റെ ഭാര്യ ആയിട്ട് അല്ല എന്റെ സ്വന്തം മോള് ആയിട്ട് തന്ന്യാ കണ്ടത്… ഒരു തരി പൊന്നു പോലും ഇല്ലാതെയാ ഇങ്ങോട്ട് കേറി വന്നത്…എന്നിട്ടും കമാന്നു ഒരു വാക്ക് ഞാൻ ചോദിച്ചോ… കെട്ടി കൊണ്ട് വന്നെന്റെ പിറ്റേ മാസം പള്ളേല് ഉണ്ടന്ന് അറിഞ്ഞപ്പോൾ അപ്പുറത്തെ സുമതി എന്നോട് പറഞ്ഞതാ ഇത് അവന്റ തന്നെ ആണോന്ന് ഉറപ്പിക്കാൻ…..ഹ്ഹ..”അവളെ തെറി പറഞ്ഞത് അല്ലാതെ ഇവളോട് ഞാൻ അതെ പറ്റി ഒന്ന് ചോദിച്ചു കൂടി ഇല്ല…. “” ഇപ്പോൾ എനിക്ക് സംശയം ഉണ്ട്‌ ആ ചെറുക്കൻ എന്റെ കൊച്ചിന്റെ ആണോ എന്ന്.. “”

അല്ലങ്കിൽ ഒരു തരി ഭൂമി ഞാൻ കൊടുക്കില്ല..” അർവാണിച്ചി വന്നു കയറിയതോടെ എന്റെ ചെറുക്കൻ മേലോട്ട് പോയില്ലേ.. ഇനി ആർക്കു കൊടുക്കാനാ.. “” എനിക്കെ രണ്ട് പെൺമക്കൾ ഉണ്ട്‌ അവരുടെ പിള്ളേരും ഉണ്ട്‌… അവര്ക് ഉള്ളതാ ഇത്….. “” ഇത് മോഹിച്ച് ആരും നിൽക്കണം എന്നില്ല.. “” അഥവാ ഇവിടെ നിൽക്കണം എങ്കിൽ ഞാൻ പറയുന്നത് കേട്ട് അടങ്ങു ഒതുങ്ങി കഴിഞ്ഞോണം.. “”

അകത്തേക്ക് നോക്കി അവൾ കേൾക്കാൻ പാകത്തിന് ആണ് ആയമ്മ വിളിച്ചു പറയുന്നത്….. കുഞ്ഞിനെ നെഞ്ചോട് ഒന്ന് ചേർക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല അവൾക്ക് ..ദിവസവും കേൾക്കുന്നത് ഒക്കെ തന്നയാണ് ഇത്…കുറച്ചു കഴിയുമ്പോൾ അമ്മ തന്നെ വരും വെള്ളം എടുത്തു തരാനും ചോറ് എടുത്തു തരാനും പറഞ്ഞ്..

അജയൻ മരിച്ചു കഴിഞ്ഞപ്പോൾ നേരിയ തോതിൽ മാനസിക നിലാ തെറ്റി തുടങ്ങിയ അമ്മയെ കൈ വരുതിക്കുള്ളിൽ ആക്കിയത് ആണ് രണ്ട് പെണ്മക്കൾ… അവർ പലതും ഓതി കൊടുത്തു കൊടുത്തു അമ്മയെ വീട്നും ഭ്രാന്തിയാക്കുന്നു… എന്തിന് വേണ്ടി ഈ ഏഴു സെന്റ് ഭൂമിക്ക് വേണ്ടിയോ… “”

പുറത്തെ ബഹളം കെട്ട് അടങ്ങിയപ്പോൾ മനസിലായി അമ്മയും ചേച്ചിയുടെ അപ്പുറത്ത് പറമ്പിലേക് പോയി എന്ന്.. “” വരുമ്പോൾ ഉള്ളത് ആണ് അടയ്ക്കയും നാളികേരവും പുളിയും എല്ലാം കൂടെ പെറുക്കി കെട്ടി കൊണ്ട് പോകുന്നത്…. “”കൊണ്ട് പൊയ്ക്കോട്ടേ എനിക്ക് എന്താ…

ഹ്ഹ.. “”” ശ്വാസം ഒന്ന് വിട്ട് കൊണ്ട് മുടി വാരി പൊത്തി..ചെറിയ മുറിയുടെ വാതുക്കലേക്ക് നടന്നതും പുറകോട്ട് തെന്നി മാറി അവൾ..

ആരതി ഞാൻ അല്ല കേട്ടോ വിദ്യയോടെ പറഞ്ഞു കൊടുത്തത്… “” അവൾ അങ്ങനെയാ കുശുബി ആരും നന്നാവുന്നത് ഇഷ്ടം അല്ല.. “” അകത്തേക്ക് കയറി വരുന്ന രാജേഷ്ന് ഒപ്പം പുറകോട്ട് നീങ്ങി അവൾ …

രാജേഷേട്ടൻ പുറത്തോട്ട് ഇറങ്ങിയേ..'”” ആ നിമിഷം അവളുടെ ശബ്ദം അല്പം ഉയർന്നു..

ഹ്ഹ..'”ആരും ഇല്ല ആരതി ഇവിടെ.. “” വിദ്യ അമ്മേടെ കൂടെ പുളി പെറുക്കാൻ പോയി..എനിക്ക് കുറച്ചു നേരം മതി…”‘പറയുന്നതിന് ഒപ്പം പോക്കറ്റിൽ നിന്നും അൻപത് രൂപ എടുത്തു കുഞ്ഞിന് നേരെ നീട്ടി അയാൾ.

മോനെ നീ പോയി ചിറ്റപ്പന് ഒരു സിഗരറ്റ് വാങ്ങി വാ.. ബാക്കിക്ക് മുട്ടായി വാങ്ങിക്കോ…. “” അയാൾ പറഞ്ഞതും ആ പൈസക്ക് വേണ്ടി കൈ നീട്ടിയവന്റെ കൈയിൽ ആഞ്ഞടിച്ചതും പേടിയോടെ അവളെ നോക്കി ആ കുഞ്ഞ്…

മാറിനിക്കടോ.. “” ചെറ്റേ.. “” അയാളെ പിടിച്ചു ഉന്തിയതും അവളുടെ ഇടുപ്പിൽ കൂട്ടിപിടിച്ചു ദേഹത്തേക്ക് വലിച്ച് ഇട്ട് അയാൾ..

അങ്ങനെ അങ്ങ് പോയാലോ..” മാസം തോറും എന്റെ കടെന്നു റേഷൻ ഇങ്ങോട്ട് തള്ളുന്നത് എനിക്ക് പുണ്യം കിട്ടാൻ അല്ല അത് തിന്നു നെയ്യ് മുറ്റിയ നിന്നെ ശരിക്കും ഒന്ന് ആസ്വദിക്കാൻ വേണ്ടി തന്നെ ആണെടി.. “” മാറി നില്കടാ ചെറുക്കാ.. “” കുഞ്ഞിനെ പിടിച്ചു പുറത്തോട്ട് ഉന്തി ആയത്തിൽ കതക് അടയ്ക്കാൻ ശ്രമിക്കുമ്പോൾ ആണ് അയാളുടെ ഭാര്യ വിദ്യ വന്നത്…”” ആ കാഴ്ച്ചയിൽ തന്നെ വിദ്യയുടെ കൈയിൽ ഇരുന്ന കുടംപുളികൾ താഴേക്ക് ചിന്നിചിതറി…

ആ നിമിഷം അവളിലെ പിടി വിട്ടയാൾ അവളെ നോക്കി…

ഞാൻ എന്ത്‌ ചെയ്യാനാ..” പെണ്ണൊരുത്തി സാ… സാരിയും അഴിച്ചു വിളിച്ചാൽ ആണ് ആണെങ്കിൽ പോകും..”'” അയാളുടെ വായിൽ നിന്നും അത് കേൾക്കെ അഴിഞ്ഞുലഞ സാരി ഞെട്ടലോടെ ദേഹത്തേക്ക് വലിച്ച് ഇട്ടവൾ..

ഒരുമ്പട്ടോളെ കെട്ടിയോൻ ചത്തു മലച്ചപ്പോൾ കഴപ്പ് തീർക്കാൻ നിനക്ക് എന്റെ ആൺപിറന്നോനെ തന്നെ വേണം അല്ലെ..”അവരുടെ കൈ നിമിഷ നേരങ്ങൾക് ഉള്ളിൽ അവളുടെ മുഖത്തെക്ക്‌ പതിഞ്ഞു കഴിഞ്ഞിരുന്നു…

എന്നാലും എന്റെ ചെറുക്കൻ ചത്തു മോളിൽ പോയിട്ട് അധികം ആയില്ലലോടി..” നീ വേറെ അവന്മാർക്ക് കൊടുക്കുന്നതും പോരാഞ്ഞു വീട്ടിൽ ഉള്ളവൻമാരെയും അന്തി കൂട്ടിനു ക്ഷണിച്ചു തുടങ്ങിയോ..” എന്റെ ദൈവമേ ഇവളുടെ തലയിൽ ഇടിത്തീ വീഴണെ ..'”

നെഞ്ചത്ത് അടിച്ച് ആയമ്മ നില വിളിക്കുമ്പോൾ കണ്ണുകൾ ഇറുകെ അടച്ചവൾ… എല്ലാവരുടെയും മുൻപിൽ തെറ്റ്കാരി ആയി തല കുമ്പിട്ടു നില്കാൻ വിധിക്കപെട്ട പെണ്ണിന്റ നിസ്സഹായത ആയിരുന്നു അവളിൽ….

ഇറക്കി വിട് അമ്മേ ഈ നാശത്തെ.. “”അന്നേ പറഞ്ഞതാ ഇവളെയും പിഴച്ചു കൊണ്ട് വന്നതിനെയും ഇറക്കി വിടാൻ അമ്മ കേട്ടില്ല.. “” ഇപ്പോൾ എന്തായി എന്റെ ജീവിതം അല്ലെ നശിച്ചത്..” വിദ്യയുടെ കണ്ണുകൾ രാജേഷിലേക്ക് നീണ്ടതും മുഖം താഴ്ത്തി അയാൾ..

അമ്മേ.. “” ഭയത്തോടെ കുഞ്‌ അവളെ പിടി മുറുക്കുമ്പോൾ ആണ് ഞെട്ടലോടെ തല ഉയർത്തിയത് ആ നിമിഷം ഉതിർന്നു വീണ കണ്ണുനീർ തുള്ളികൾ കുഞ്ഞിന്റെ നെഞ്ചോട് അടക്കി പിടിച്ച കവറിലേക്ക് ആണ് വീണത്… “”

ഹ്ഹ..” പിഴച്ച് ഉണ്ടായത് അല്ല എന്റെ കുഞ്ഞ് അമ്മയുടെ മോന്റെ തന്നെയാണ്.. അത് തെളിയിക്കാൻ എനിക്ക് ഇനി സൗകര്യം ഇല്ല.. “‘ എന്റെ മനസാക്ഷിയെയും മരിച്ചു തലയ്ക്കു മുകളിൽ നിൽക്കുന്ന എന്റെ ഭർത്താവിനെയും ബോധിപ്പിച്ചാൽ മതി ..”””” ആ നിമിഷം എവിടെ നിന്നോ വന്നു ചേർന്ന ധൈര്യത്തിൽ അവളുടെ നാവ് ഉയരുമ്പോൾ ആയമ്മയുടെ ഉയർന്നു വന്ന കൈയിൽ പിടിച്ചവൾ..

തൊട്ട് പോകരുത് ഇനി എന്നെ.. “” നിങ്ങടെ മകന്റെ കുഞ്ഞല്ലാ എന്ന് നിങ്ങൾ തന്നെ നിഷേധിച്ച നിമിഷം തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം..'”” ഞാൻ പോകുവാ എന്റെ കുഞ്ഞിനേയും കൊണ്ട്….. “”

അവളുടെ ആ വാക്കുകൾ ഉറച്ചത് ആയിരുന്നു….. “” ആരും പിൻവിളിക്കാനും ഇല്ലാത്തവൾ ആ കുഞ്ഞിനേയും കൊണ്ട് ഇറങ്ങി നടക്കുമ്പോൾ ലക്ഷ്യബോധം തന്നെ അവൾക് നഷ്ടം ആയിരുന്നു…. എങ്കിലും അവസാനം ചെന്നു നിന്നത് ആ തുണികടയുടെ മുൻപിൽ ആണ്… “” താൻ മുൻപ് കണ്ട പരസ്യത്തിൽ പതിഞ്ഞ കണ്ണുമായി അകത്തേക്ക് കടന്നപ്പോൾ ആ പെൺകുട്ടി ആണ് ആദ്യം ഓടി വന്നത്..

എന്താ ചേച്ചി… “” ഷർട്ട് ഇഷ്ടപെട്ടില്ലേ മാറണോ..””” അവളുടെ ചോദ്യത്തിൽ നിറഞ്ഞ കണ്ണുകൾ ഒളിപ്പിച്ചു കൊണ്ട് ഇല്ല എന്ന് തലയാട്ടി…

പിന്നെ..?

ആ വാക്കൻസി ഇപ്പോഴും ഉണ്ടോ മോളെ..? പെട്ടന്ന് വായിൽ വന്നത് തന്നെ ആണ് ചോദിച്ചത്..

അയ്യോ ചേച്ചി അത് കഴിഞ്ഞു.. “” പിന്നെ അത് എടുത്തു മാറ്റിയില്ല നാളെ ക്‌ളീൻ ചെയ്യുമ്പോൾ മാറ്റുമായിരിക്കും….. ”

ഹ്ഹ.. “” എന്തെങ്കിലും ഒരു ജോലി ഇവിടെ കിട്ടുവോ..” ആ നിമിഷം കണ്ണുനീർ അവളിൽ നിന്നും മറയ്ക്കാൻ കഴിഞ്ഞില്ല..

ചേച്ചി.. “” അത്.. അത്.. ആ ഞാൻ ഒരു കാര്യം ചെയ്യാം എന്റെ ഏട്ടനോട് ഒന്ന് സംസാരിക്കട്ടെ… എനിക്ക് ഇവിടെ ഈ ജോലി വാങ്ങി തന്നത് ഏട്ടനാ… ഇന്ദ്രൻ.. “” കേട്ടിട്ടുണ്ടായിരിക്കും ഇവിടുത്തെ പൊളിറ്റിക്കൽ പാർട്ടിയുടെ ലോക്കൽ നേതാവ് ആണ്..” മ്മ്ഹ്ഹ്..” ചുമ്മാ പ്രഹസനം..” അവൾ ചിരിയോടെ പറയുമ്പോൾ എവിടെയോ ഒരു പ്രതീക്ഷ മനസിൽ കൊരുത്തു തുടങ്ങി…

അവൾ കൌണ്ടറിൽ നിന്നും ഫോൺ ചെയ്യുമ്പോൾ പ്രതീക്ഷയോടെ ആണ് ഒരു മൂലയിൽ ഒതുങ്ങിയത്…

ചേച്ചി.. “” ഞാൻ ഏട്ടനോട് പറഞ്ഞിട്ടുണ്ട്.. ഏട്ടൻ എംഡി യെ വിളിച്ചു സംസാരിച്ചിട്ട് പറയാം എന്ന് പറഞ്ഞു… പ്രതീക്ഷ.. “‘ ആ എന്തായാലും ഏട്ടൻ വിളിക്കട്ടെ…. അല്ലങ്കിൽ നമുക്ക് വേറെ എവിടെ എങ്കിലും വഴി നോക്കാം…”” അവൾ കുഞ്ഞിന്റെ താടിക്ക് മെല്ലെ തലോടി അവളെ നോക്കി…

ചേച്ചി എന്താ സംഭവിച്ചത്…? അവളുടെ ആ ചോദ്യത്തിൽ പൊട്ടി കരച്ചിലോടെ ആണ് ഉത്തരം പറഞ്ഞത്..

ശേ… “” അജയൻ ചേട്ടന്റെ അമ്മയും പെങ്ങളുമൊക്കെ ഇത്രയും ചീപ് ആയിരുന്നോ..”

അതെ ഗ്രീഷ്മേ ഈ കുട്ടിയോട് മാനേജരുടെ റൂമിലേക്കു ചെല്ലാൻ പറഞ്ഞു.. “” അടുത്ത് വന്നു pro പറയുമ്പോൾ ഗ്രീഷ്മ കുഞ്ഞിനെ പതുക്കെ തന്നോട് ചേർത്തു..

ചെല്ല് ചേച്ചി..” All the best.. “” ആ കുട്ടിയിൽ നിന്നും വന്ന വാക്കുകൾക്ക്‌ പ്രതീക്ഷയോടെ ആണ് അവൾ അകത്തേക്ക് പോയത്… “” തിരികെ വന്നത് അതിലേറെ സന്തോഷത്തോടെയും….
കൗന്റർ ടോപ്പിൽ ഇരുത്തി കുഞ്ഞിന് ബിസ്‌ക്കറ് കൊടുക്കുന്നവളുടെ മുൻപിൽ കൈ കൂപ്പി അവൾ…

അയ്യേ ചേച്ചി എന്താ ഈ കാണിക്കുന്നത്.. “” എന്ത്‌ പറഞ്ഞു മാനേജർ.. “”

നാളെ മുതൽ ജോയിൻ ചെയ്യാൻ.. “” ഹ്ഹ… എനിക്ക്.. എനിക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല…

നന്ദി ഒന്നും വേണ്ട പക്ഷെ ചേച്ചി ഇന്ന് മുതൽ എവിടെ താമസിക്കും..?സ്കൂളിൽ നിന്നും വന്നാൽ കുഞ്ഞിനെ ആര് നോക്കും..? അവൾ കുറുമ്പോടെ ചോദിക്കുമ്പോൾ ഇടി തീ വീണ പോലെ അവളുടെ നെഞ്ച് ഉയർന്നു പൊങ്ങി…

അയ്യോ ഇനി അതോർത്തു ടെൻഷൻ അടിക്കണ്ട… “” ഇവിടുത്തെ ലോക്കൽ ഗുണ്ട.. ശേ.. “” അല്ല നേതാവിനെ വിളിച്ചു കാര്യം പറഞ്ഞു… അജയന്റെ ഭാര്യ എന്ത് കൊണ്ട് ഇത് ഒന്നും നേരത്തെ പറഞ്ഞില്ല എന്നാണ് നേതാവ് ചോദിച്ചത്.. “‘

മ്മ്ഹ്ഹ്..””കട അടയ്ക്കുമ്പോൾ നേതാവ് സ്വന്തം ഓട്ടോയും കൊണ്ട് വരാം ഞങ്ങളുടെ ചായിപ്പിൽ താമസിക്കാൻ സൗകര്യം ഒരുക്കാം എന്ന്..

അത് ബുദ്ധിമുട്ട് ആവില്ലേ നിങ്ങൾക്..?

ഏയ്‌..”” നേതാവ് ആ മൂന്ന് ചക്രം കൊണ്ട് ചെയ്യാവുന്ന സഹായങ്ങൾ എല്ലാം ചെയ്തു തരും… അല്ലങ്കിലും ചായിപ്പ് വെറുത കിടക്കുവാ… പിന്നെ കുഞ്ഞിന്റെ കാര്യവും നടക്കും ഞങളുടെ അമ്മ ശ്രീമതി കുമാരിയമ്മ വെറുതെ ഇരിക്കുവാ മോനെ കെട്ടിച്ചിട്ട് അതിലെ കുഞ്ഞിനെ ഒമനിക്കുന്ന ആഗ്രഹം ഒന്നും ഉടനെ നടക്കില്ല എന്നാൽ പിന്നെ കൂട്ടുകാരന്റെ കുഞ്ഞിനെ നോക്കട്ടെ..” അമ്മയും അവടെ കാത്തിരിക്കുവാ..”

ആ കുട്ടി ചിരിയോടെ പറയുമ്പോൾ ഏതോ പുതിയ ലോകത്തു വന്ന് പെട്ടത് പോലെ ആയിരുന്നു അവൾ….ജീവിക്കാനുള്ള പ്രതീക്ഷ ദൈവം കൊണ്ട് തന്നത് പോലെ…..
അവൾക് ഒപ്പം ആ നേതാവിന്റെ മൂന്നു ചക്ര വണ്ടിയിൽ മുൻപോട്ട് പോകുമ്പോൾ അവരുടെ ജീവിതത്തിലെ ഒരു ഭാഗം ആകാൻ ആയിരിക്കും അവളുടെ ദൈവ നിശ്ചയം…………

ഇത് പ്രതീക്ഷയോടെ മുൻപോട്ട് പോകുന്നവളുടെ കഥ ആണ്… അവൾ അവിടെ ജീവിതം തുടങ്ങുന്നു………

Leave a Reply

Your email address will not be published. Required fields are marked *