രാവിലെ ready ആകുന്ന ആനിയെ ചുഴിഞ്ഞു നോക്കി പറയും സാരീ ഒതുക്കി വെക്കേണ്ട ശരീരത്തിന്റെ ഷെയ്പ്പ് തിരിച്ചറിയാം.. വയർ കാണുന്നു…

നൊമ്പരപൂവ്
(രചന: Jolly Shaji)

നാളത്തെ മീറ്റിങ്ങിൽ അവതരിപ്പിക്കേണ്ട ഫയലുകളുടെ അവസാന സൂക്ഷ്മ പരിശോധനയിൽ ആയിരുന്നു ആനി…അപ്പോളാണ് ഫോൺ ബെൽ അടിച്ചത്..

ടെസ്സ മോളുടെ സ്കൂളിൽ നിന്നാണെന്നു
കണ്ട ആനി ഞെട്ടലോടെ ആണ് ഫോൺ എടുത്തത്.

“ഹലോ ”

“മാഡം ഞാൻ ലിസി ടീച്ചർ ആണ് ‘”

“എന്താണ് ടീച്ചർ മോൾക്ക്‌ എന്തെങ്കിലും ”

“പേടിക്കാൻ ഒന്നുമില്ല ചെറിയൊരു തലചുറ്റൽ പോലെ തോന്നിയതിനാൽ മോളേം കൊണ്ടു ഹോസ്പിറ്റലിൽ ആണ് ഞാൻ ”

“അയ്യോ ടീച്ചർ എന്തെങ്കിലും കുഴപ്പം ”

“മാഡം ഇങ്ങു വന്നാൽ മതി കുഴപ്പമൊന്നുമില്ല”

“രാമേട്ടാ ഒന്നിങ്ങു വന്നേ ” ഓഫീസിലെ പ്യൂൺ ആണ് രാമേട്ടൻ.

“ആ രാമേട്ടാ മോൾക്ക്‌ ഒരു വയ്യായ്ക ”

“അയ്യോ എന്താ കുഞ്ഞേ ഇപ്പോൾ ”

“അറിയില്ല രാമേട്ടാ ഞാൻ പോട്ടെ ഫയലുകൾ മേശപ്പുറത്തു ഉണ്ട്.. നോക്കി കഴിഞ്ഞിട്ടില്ല… എല്ലാം ഒന്ന് നോക്കിയിട്ട് എടുത്തു വെച്ചേക്കു ഇന്നിനി ഇങ്ങു വരാൻ പറ്റില്ല ”

ആനി വേഗം വണ്ടിയെടുത്തു ഹോസ്പിറ്റലിലേക്ക് ചെന്നു…. ബെഡിൽ തളർന്നുറങ്ങുന്ന ടെസ്സ മോൾ..

“ടീച്ചർ എന്താണ് ഉണ്ടായതു ”

“മാഡം സമാദാനിക്കു കുഴപ്പം ഒന്നുമില്ലെന്ന ഡോക്ടർ പറഞ്ഞത് ”

“ഞാനൊന്നു ഡോക്ടറെ കാണട്ടെ ടീച്ചറെ ” ആനി ഡോക്ടർ സൂസന്റെ മുറിയിലേക്ക് നടന്നു..

“ആ ആനി കയറിവരൂ ”

“ഡോക്ടർ മോൾക്ക്‌ ”

“ആനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം… ടെസ്സ മോൾക്ക്‌ പറയാൻ പറ്റിയരീതിയിലുള്ള അസുഖമൊന്നുമില്ല…

കുഞ്ഞിന്റെ അസുഖം മാറാൻ നിങ്ങൾ ശ്രമിച്ചാൽ മാത്രേ പറ്റുകയുള്ളു.. അതിനു പ്രദാനമായും വേണ്ടത് ആനിയും സണ്ണിയും ഒന്നിക്കുകയാണ് ”

“കുട്ടിയുടെ മനസ്സിന് വിഷാദ രോഗം ബാധിച്ചിരിക്കുകയാണ്… സ്കൂളിൽ മറ്റുകുട്ടികൾ മാതാപിതാക്കളോടൊപ്പം വരുകയും..

അവർ ഒരുമിച്ചുള്ള നല്ല നിമിഷങ്ങൾ പങ്കുവെക്കുകയും ചെയ്യുമ്പോളെല്ലാം ടെസ്സമോൾ മൂക ആകുന്നു അവൾക്കു പറയാൻ കഥകൾ ഇല്ല സന്തോഷനിമിഷങ്ങൾ ഇല്ല…

അവളുടെ പപ്പാ അവളെ സ്കൂളിൽ ആക്കുന്നില്ല… പുറത്തു കൊണ്ടുപോകുന്നില്ല…. ഇതൊക്കെ ആ എട്ടുവയസ്സുകാരിയിൽ വേദന ഉളവാക്കുന്നു..

അപ്പോളൊക്കെ അവൾ അവളിലേക്ക്‌ ഒതുങ്ങുന്നു…. ഞാൻ മുൻപും ആനിയോട് ഇതേക്കുറിച്ചു സംസാരിച്ചതാണ്….

ആനി..താൻ തന്റെ മക്കളെ പൊന്നുപോലെ നോക്കുന്നുണ്ട് പക്ഷേ അവർക്കു അവരുടെ പപ്പയുടെ സ്നേഹം കൂടി വേണം.. അവർ അത് ആഗ്രഹിക്കുന്നു… ”

“ഡോക്ടർ എന്നെ കുറ്റപ്പെടുത്തുകയാണോ.. ഞാൻ കുറെ വിട്ടുവീഴ്ചകൾക്ക് തയ്യാറായവൾ അല്ലേ.. പക്ഷേ സണ്ണിച്ചായൻ ഒരു മാറ്റവും ഇല്ല ”

ഒരു പ്രണയവിവാഹം ആയിരുന്നു ആനിയുടെയും സണ്ണിയുടെയും അത്യാവശ്യം ചുറ്റുപാടുകൾ ഉള്ള വീട്ടിലെ 3 മക്കളിൽ മൂത്തത് ആയിരുന്നു ആനി…

ഇളയവർ അനുജത്തിയും അനിയനും… ആനി ഡിഗ്രി പഠിക്കുന്ന സമയത്താണ് ടൗണിൽ ചെറിയൊരു സ്റ്റേഷനറി കട നടത്തുന്ന സണ്ണിയെ പരിചയപ്പെടുന്നത്…

സണ്ണിയുടെ അപ്പച്ചൻ തോമസ്സിന്റെ ആയിരുന്നു കട… പ്ലസ്ടു തോറ്റ സണ്ണി വെറുതെ വീട്ടിൽ ഇരിക്കുമ്പോൾ ആണ് അപ്പച്ചന്റെ നിർബന്ധപ്രകാരം കടയിൽ വന്നുതുടങ്ങിത്…

സണ്ണി കച്ചവടം പഠിച്ചപ്പോൾ അപ്പച്ചൻ കട അവനെ ഏൽപ്പിച്ചു… കടയിൽ എന്തോ സാധനം വാങ്ങാൻ വന്ന ആനിയും സണ്ണിയും പരിചയത്തിൽ ആയി…..

പൊതുവെ ശാന്ത സ്വഭാവക്കാരൻ ആയിരുന്നു സണ്ണി… ദുശീലങ്ങൾ ഒന്നും അവനു ഉണ്ടായിരുന്നില്ല….

ആനി ഡിഗ്രി പഠിച്ചു തുടങ്ങിയപ്പോൾ മുതൽ P sc പരീക്ഷയും എഴുതി തുടങ്ങി.. പഠിക്കാൻ അത്ര കേമി ആയിരുന്നില്ലെങ്കിലും ലോകവിവരം ഉണ്ടായിരുന്നു അവൾക്കു..

ഡിഗ്രി പഠനം കഴിഞ്ഞു pg ക്കു ചേർന്നപ്പോളേക്കും അവൾക്കു വിവാഹ ആലോചനകൾ വന്നു തുടങ്ങി അവൾ ഓരോ കാരണങ്ങൾ പറഞ്ഞു എല്ലാം മുടക്കി

“സണ്ണിച്ചായ ഇനിയും എനിക്ക് പിടിച്ചുനിൽക്കാൻ പറ്റില്ല എന്നെ കൊണ്ടുപോകുമോ കൂടെ ”

“ആനി നീയെന്താ പറയുന്നത് എനിക്ക് ഒരു ചേച്ചി ഉള്ളത് അറിയില്ലേ ചേച്ചിയെ കെട്ടിക്കാതെ എനിക്ക് പറ്റില്ല… നീ പപ്പാ പറയുന്ന ആളെ കല്യാണം കഴിച്ചു ജീവിച്ചോളു ”

“ഇതിനാണോ ഞാൻ സണ്ണിച്ചായനെ സ്നേഹിച്ചത്… ഞാൻ വെയിറ്റ് ചെയ്യാം”

Pg നാലാം സെമസ്റ്റർ ആയപ്പോൾ ആണ് ആ സന്തോഷ വാർത്ത ആനിയെ തേടി എത്തിയത് അവൾ റാങ്ക്ലിസ്റ്റിൽ കയറിയത്…

അവൾ ഭയങ്കര സന്തോഷത്തിൽ ആയി Pg ക്ലാസ്സ്‌ കഴിഞ്ഞു… അപ്പച്ചൻ വീണ്ടും നിർബന്ധം തുടങ്ങി… സഹികെട്ടു അവൾ സണ്ണിയെ കുറിച്ച് വീട്ടിൽ പറഞ്ഞു…

ആരും അവളുടെ ഇഷ്ടത്തിന് കൂട്ടുനിന്നില്ല അവൾ അവസാനം പട്ടിണി സമരം ആരംഭിച്ചു എന്നിട്ടും രെക്ഷ ഇല്ലാതിരുന്നപ്പോൾ ആണ് അവളെ തേടി ആ ലെറ്റർ വരുന്നത്… p sc നിയമനം… അതും സ്വന്തം പഞ്ചായത്തിൽ പ്യൂൺ ആയി…

അവൾ ഏറെ സന്തോഷിച്ചു… വീട്ടുകാർ കല്യാണ ആലോചന മുറുക്കിയപ്പോൾ
പെട്ടെന്നൊരു നാൾ ജോലിക്ക് പോയ ആനി തിരിച്ചു വീട്ടിൽ വന്നില്ല….

അവൾ നേരെ സണ്ണിയുടെ വീട്ടിലേക്കു പോയി…. ഒരു ഗവ :ജീവനക്കാരിയെ മരുമകൾ ആയി സണ്ണിയുടെ വീട്ടുകാർ അംഗീകരിച്ചു….

Pg റിസൾട്ട്‌ വന്നു ആനി നല്ല ഗ്രേഡോടെ പാസ്സായി… എന്നും സണ്ണി ആനിയെ ജോലിക്ക് കൊണ്ടാകും തിരിച്ചു കൊണ്ടു വരും…. ഇങ്ങനെ ഒക്കെ ആയി പതിവ്….

ഇടയ്ക്കു സണ്ണിയുടെ സ്വഭാവത്തിൽ വരുന്ന മാറ്റം ആനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. ഓഫീസിൽ ഉണ്ടായ കാര്യങ്ങൾ.. സഹപ്രവർത്തകർ സംസാരിച്ച കാര്യങ്ങൾ…

ഇവയെല്ലാം സണ്ണി ഇടയ്ക്കിടെ ചോദിച്ചുകൊണ്ട് ഇരിക്കും എന്തോ ഒരു സംശയം ഉള്ളിൽ കടന്നതുപോലെ ആയിരുന്നു അവന്റെ സംസാരങ്ങൾ…..

രാവിലെ ready ആകുന്ന ആനിയെ ചുഴിഞ്ഞു നോക്കി പറയും സാരീ ഒതുക്കി വെക്കേണ്ട ശരീരത്തിന്റെ ഷെയ്പ്പ് തിരിച്ചറിയാം.. വയർ കാണുന്നു… എന്നിങ്ങനെ ഉള്ള കുത്തികുത്തിയുള്ള സംസാരം..

ഇടയ്ക്കിടെ ഓരോ കാരണങ്ങൾ പറഞ്ഞ് ആനിയെ വിളിക്കുക ഇടയ്ക്കു ഓഫീസിന്റെ പരിസരത്തൂടെ റോന്തു ചുറ്റുക…. 5 മണി ആവും മുന്നേ കൂട്ടികൊണ്ട് പോവാൻ വരിക…

ഇതിനിടെ അവർക്കു രണ്ട് മക്കൾ ഉണ്ടായി മൂത്ത ആൾ ടെസ്സ ഇളയവൻ അലൻ…..

ഓരോ ദിവസം ചെല്ലും തോറും അവൾക്കു സ്വാതന്ത്ര്യം കുറഞ്ഞു വരുമ്പോലെ തോന്നി തുടങ്ങി…

അവൾ കൂട്ടുകാരുടെ എന്തെങ്കിലും ആവശ്യത്തിന് പോയാൽ അവളെ കൊണ്ടാക്കി അവൻ വണ്ടിയിൽ തന്നെ ഇരിക്കും അവൾ വരും വരെ….

പലരും അവളോട്‌ ചോദിക്കും സണ്ണിക്കു എത്ര സ്നേഹം ആണ് ആനിയോട് എന്ന്…

അത് കേൾക്കുമ്പോൾ അവൾ ഉള്ളിൽ ചിരിക്കും … കൂട്ടിലടച്ച സ്വര്ണക്കിളിയുടെ അവസ്ഥ ആരറിയാൻ… അങ്ങിനെ ഇരിക്കെ അവൾക്കു പഞ്ചായത്ത് സെക്രട്ടറി ആയി പ്രൊമോഷൻ കിട്ടി…

പലപ്പോഴും പല ആവശ്യങ്ങൾക്കും അവൾക്കു പുറത്തു പോവേണ്ടി വരാറുണ്ട്… പഞ്ചായത്ത് ജീപ്പിൽ ആണ് പോകുന്നത്….പോകും മുന്നേ സണ്ണിയെ വിളിച്ചു പറയും….

പലപ്പോഴും അവൻ കട അടച്ചിട്ടു അവർ പോകുന്ന പുറകെ പോകും വീട്ടിൽ വൈകിട്ടു വരുമ്പോൾ തമാശ ആയി പറയും “ഇന്ന് സാരീ വല്ലാതെ ഉടഞ്ഞു പോയല്ലോ” ആ ഡ്രൈവർ മാത്രം ആയിരുന്നോ കൂടെ..

എന്നൊക്കെ…. കേട്ടുമടുത്ത അവൾ പ്രതികരിക്കാൻ തുടങ്ങി അപ്പോളൊക്കെ അവൻ പറയും..

“നിനക്കെന്ത് ആനി ഞാൻ തമാശ പറഞ്ഞതല്ലേ “എന്ന്…

കുട്ടികളെ സ്കൂളിൽ ആക്കിയപ്പോൾ രാവിലെ കൊണ്ടാക്കാനും തിരിച്ചു കൊണ്ടുവരാനും ഒരു ഓട്ടോ ഏർപ്പാടാക്കി… രാവിലെ അവരെ യാത്ര ആക്കാൻ ആനി ഇറങ്ങിയാൽ ഉടനെ സണ്ണി അവളെ അകത്തേക്ക് കേറ്റിവിടും….

അവൾ ആകെ മടുത്തൊരു ജീവിതം ആയി തുടങ്ങി… സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് വിടില്ല…

കൂട്ടുകാരോട് ഒത്തു പുറത്തൊന്നിറങ്ങാനോ സ്വന്തമായി ഒരു തുണിക്കടയിൽ നിന്നും ഒരു വസ്ത്രം വാങ്ങാനോ പോലും അവൾക്കു സ്വാതന്ത്ര്യം ഇല്ലായിരുന്നു..

എല്ലാത്തിനും അവൻ ഒപ്പം ഉണ്ട് അങ്ങനെ പോകുമ്പോൾ ആണ് ആനിയുടെ അമ്മാച്ചന്റെ മോന്റെ കല്യാണം…

കല്യാണത്തിന് ചെന്ന ആനിക്കു സണ്ണിയിൽ നിന്നും ഒന്ന് അകലാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു… മറ്റുള്ളവരുടെ നോട്ടത്തിൽ മാതൃക ദമ്പതികൾ..

കല്യാണം കഴിഞ്ഞു എല്ലാരും പിരിയും മുന്നേ പോകാൻ സണ്ണി ധൃതി പിടിച്ചു ആനിയുടെ മറ്റൊരു അമ്മാച്ചന്റെ മോൻ പറഞ്ഞു…

“അളിയൻ പൊയ്ക്കോളൂ ഇവളെ ഞാൻ വീട്ടിൽ ആക്കിക്കോളാം എന്ന് ”

അതുകേട്ട് സണ്ണി ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി വൈകിട്ടു വീട്ടിൽ വന്നപ്പോൾ സണ്ണി അത് തന്നെ കുത്തികുത്തി സംസാരിച്ചുകൊണ്ടിരുന്നു….

സഹികെട്ട് ആനി പ്രതികരിച്ചു…. അന്നാദ്യമായി അവൻ അവളെ ത ല്ലി…

പിന്നെ മിക്കവാറും പ്രശ്നങ്ങൾ ആയപ്പോൾ അവൾ കുട്ടികളെയും കൊണ്ടു സ്വന്തം വീട്ടിലേക്കു പോയി…. പലപ്പോഴും അവൻ ഓഫീസിൽ വന്നു അവളെ കുറ്റപ്പെടുത്തും… ചിലപ്പോൾ തിരിച്ചു വിളിക്കും അവൾ പോകാൻ തയ്യാർ ആയില്ല…

ആനിയുടെ പപ്പാ അവൾക്കൊരു വീട് വാങ്ങിക്കൊടുത്തു… പപ്പയുടെ വിവാഹം കഴിക്കാത്ത സഹോദരി അവൾക്കു കൂട്ടായ് കൂടെ ഉണ്ട്…

സണ്ണിക്കു മക്കൾ എന്ന് വെച്ചാൽ ജീവൻ ആയിരുന്നു… അവർക്കു തിരിച്ചും… ടെസ്സ മോൾക്ക്‌ പപ്പയോടു ഒരിഷ്ടം കൂടുതൽ ഉണ്ടായിരുന്നു…

പപ്പയുടെയും മമ്മിയുടെയും അകൽച്ച ആ കുഞ്ഞ് മനസ്സിന് താങ്ങാൻ ആയില്ല..

“ഡോക്ടർ പറയു ഞാൻ എന്ത് വേണം ”

“ആനി സണ്ണിയും ആകെ തകർന്ന അവസ്ഥയിൽ ആണ്.. കട നിർത്തി വീട്ടിൽ ചടഞ്ഞു കൂടി ഇരുപ്പാണ് സണ്ണി… എനിക്ക് നിങ്ങളെ കുറിച്ച് എല്ലാം അറിയാം… അതുകൊണ്ട് പറയുകയാണ് ആനി ഒരിക്കൽ കൂടി ഷെമിക്കണം ടെസ്സ മോൾക്ക്‌ വേണ്ടി….

സണ്ണിയെ നമുക്ക് നല്ലൊരു കൗണ്സിലിംഗിന് കാണിക്കാം…. അയാൾക്ക്‌ നിന്നോടുള്ള ഇഷ്ടക്കൂടുതൽ ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം….. പിന്നെ അപകർഷതാ ബോധം….

തന്നെക്കാൾ വിദ്യാഭ്യാസം, ജോലി, സൗന്ദര്യം,, വീട്… ഇതൊക്കെ അയാളുടെ മനസ്സിനെ അസ്വസ്ഥൻ ആക്കുകയാണ്… തനിക്കു ആനിയെ നഷ്ടപ്പെടുമോ എന്നൊരു ഭയം അയാൾക്കുണ്ട്…

നമുക്ക് എല്ലാം മാറ്റിയെടുക്കാം ഇല്ലെങ്കിൽ ആനിക്കു നഷ്ടമാകുന്നത് സണ്ണിയെ മാത്രം അല്ല റെസ്സമോളെ കൂടിയാണ്… ഇതൊക്കെ കണ്ടാണ് അലൻ വളർന്നു വരുന്നത് അവനും അമ്മയോട് വെറുപ്പ്‌ ആകും… ”

അവൾ മുറിയിൽ ചെല്ലുമ്പോൾ ടെസ്സമോൾ എണീറ്റിരിക്കുന്നുണ്ടായിരുന്നു….

“അമ്മ അപ്പ വന്നോ മോളെ കാണാൻ”

ആ ചോദ്യം കേട്ട ആനി തകർന്നുപോയി… ഇല്ല എന്തൊക്ക വന്നാലും സഹിച്ചേ പറ്റു താനായിട്ട് തിരഞ്ഞെടുത്ത ജീവിതമാണ്… തന്റെ സുഖങ്ങൾക്ക് വേണ്ടി മക്കളുടെ സന്തോഷം കളയാൻ പാടില്ല… അവൾ ഉറച്ചൊരു തീരുമാനം എടുത്തു…

“ഇല്ല മോളെ നമുക്ക് പപ്പയുടെ അടുത്തേക്ക് പോകാം കേട്ടോ….”

ഹോസ്പിറ്റലിൽ നിന്നും മോളെയും
കൂട്ടി അവൾ വീട്ടിൽ പോയി…

അത്യാവശ്യം വേണ്ട സാധനങ്ങൾ പെട്ടിയിൽ എടുത്ത് മക്കളെയും കൂട്ടി സണ്ണിയുടെ വീട്ടിലേക്കു പോയി.. ഇനിയുള്ള തന്റെ ജീവിതം മക്കൾക്കായ് മാത്രം….

Leave a Reply

Your email address will not be published. Required fields are marked *