(രചന: J. K)
“”നീ ഏതാ??”” പുതിയ ഫ്ലാറ്റിൽ താമസത്തിനായി അർജുൻ എത്തിയിട്ട് രണ്ട് ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ…
പഴയ ഫ്ലാറ്റിൽ വെള്ളത്തിന് ഭയങ്കര ക്ഷാമമാണ് അതുകൊണ്ടാണ് പുതിയ ഇടത്തേക്ക് മാറണം എന്ന് കരുതിയത് ഇത് പിന്നെ ഓഫീസിന് അരികിൽ തന്നെ കിട്ടിയത് ഭാഗ്യമായി..
റെന്റും കുറവാണ്.. സ്വതവേ ബാച്ചിലേഴ്സ് എല്ലാവരും ചേർന്നാണ് ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുക്കാറ് പക്ഷേ അർജുനതിനോട് തീരെ താൽപര്യമില്ല
അയാളുടെ സ്വകാര്യതകളിലേക്ക് മറ്റുള്ളവർ കടന്നുവരുന്നത് അയാൾക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു അതുകൊണ്ടാണ് സ്വന്തമായി അത്രയും പണം ചെലവാക്കിയാലും കുഴപ്പമില്ല സ്വസ്ഥത മതി എന്ന് അയാൾ തീരുമാനിച്ചത്..
ആദ്യത്തെ ദിവസം പഴയ ഫ്ലാറ്റിൽ നിന്ന് സാധനങ്ങളൊക്കെ ഇങ്ങോട്ട് കൊണ്ടുവരലും ഒക്കെയായി തിരക്കായിരുന്നു. കഴിഞ്ഞദിവസം അതെല്ലാം ഇവിടെ അറേഞ്ച് ചെയ്യുന്നതിന്റെ ബഹളമായിരുന്നു ഇവിടെ സഹായത്തിന് സെക്യൂരിറ്റി ചേട്ടനും ഒപ്പം കൂടി ..
ഇന്നാണ് ഇപ്പോൾ ഒന്ന് ഫ്രീ ആയത് ഇതൊക്കെ മുൻകൂട്ടി കണ്ടു ഒരാഴ്ച ലീവ് അപ്ലൈ ചെയ്തിരുന്നു സ്വതവേ ലീവ് എടുക്കാത്തത് കൊണ്ട് അപ്ലൈ ചെയ്ത ഉടനെ തന്നെ ലീഗും കിട്ടി…
ഇനി സ്വസ്ഥമായി ഇഷ്ടപ്പെട്ട കുറെ സിനിമകൾ കാണണം വായിക്കണം.. അതൊക്കെയായിരുന്നു അയാളുടെ ഹോബികൾ…
അങ്ങനെ പ്രിയപ്പെട്ട തന്നെ ഒരു പുസ്തകവും എടുത്ത് വായിക്കാനായി ഇരുന്നപ്പോഴാണ് ഫ്ലാറ്റിലെ ഡോർബൽ റിംഗ് ചെയ്യുന്നത് കേട്ടത് വേഗം പോയി വാതിൽ തുറന്നപ്പോൾ ഒരു പെണ്ണ്..
അവളോടാണ് ചോദിച്ചത് നീ ഏതാ എന്ന്..
ഒട്ടും താമസിക്കാതെ അവൾ മറുപടി പറഞ്ഞു.
“”നിയ “”
എന്ന്..
നിന്റെ പേര് അല്ല ഞാൻ ചോദിച്ചത് എന്താ ഇവിടെ എന്നാണ്… അത് കേട്ട് അവൾ എന്നെ അടിമുടി ഒന്ന് നോക്കി…
ഒന്നും മിണ്ടാതെ എന്റെ ഫ്ലാറ്റിനകത്തേക്ക് ഇടിച്ചു കയറി അത് കണ്ടപ്പോൾ ദേഷ്യമാണ് തോന്നിയത്…
“”” ചേട്ടൻ ചൂടാവണ്ട ഞാൻ ഇവിടുത്തെ ഒരു അന്തേവാസിയാണ്… “”
പെട്ടെന്ന് ഞാൻ വായിച്ചു കൊണ്ടിരിക്കുന്ന നോവലാണ് എനിക്ക് ഓർമ്മ വന്നത് അതിലും ഇതുപോലെ തന്നെയായിരുന്നു ഒരാൾ ഫ്ലാറ്റ് ലോ റേറ്റ്ന് കിട്ടിയപ്പോൾ അവിടെ താമസത്തിനായി എത്തി അവിടെ ഒരു പ്രേതം ഉണ്ടായിരുന്നു
അതുകൊണ്ടാണ് അത്രയും ചീപ്പ് റേറ്റിൽ അയാൾക്ക് കിട്ടിയത് പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങൾ ആയിരുന്നു നോവലിൽ എഴുതിയിരുന്നത് അത് വായിച്ചതിന്റെ എഫക്ട് ആവണം പെട്ടെന്ന് തന്നെ ഞെട്ടി അവളെ നോക്കി..
“” അന്തേവാസി എന്നൊക്കെ പറയുമ്പോൾ?? ”
ഞാൻ അവളോട് സംശയം പ്രകടിപ്പിച്ചു എന്റെ കണ്ണിലെ ഭയം അവൾക്ക് മനസ്സിലായി എന്ന് തോന്നുന്നു..
“” പേടിക്കേണ്ട ഞാൻ പ്രേതം അല്ല “”
എന്നു പറഞ്ഞത്..
“” അതൊക്കെ എനിക്കറിയാം നീ ആരാണെന്ന് പറ””
എന്നുപറഞ്ഞു അപ്പോ അവൾ പറഞ്ഞിരുന്നു, ഈ ഫ്ലാറ്റിൽ മുമ്പ് താമസിച്ചിരുന്നത് ഒരു അങ്കിൾ ആണ്..
അങ്കിളിന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു..
ഇതുപോലെ എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ ഞാൻ അങ്കിളിനെ കാണാൻ വരും ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരിക്കും..
“” അത് അങ്കിൾ ഇത് ഞാൻ എനിക്ക് ആരോടും സംസാരിക്കാൻ താല്പര്യം ഇല്ല””
എന്നുപറഞ്ഞപ്പോൾ അവളുടെ മുഖം വാടി..
“” ഞാൻ ഉടൻ പൊയ്ക്കോളാം എന്ന് പറഞ്ഞ് ജനലിലൂടെ അവർ കാർ പാർക്കിംഗ് ഏരിയയിലേക്ക് ഇടയ്ക്ക് നോക്കുന്നത് കണ്ടു…
പിന്നെയും എന്തൊക്കെയോ പറഞ്ഞ് അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു..
കുറച്ചു കഴിഞ്ഞ് കാർ പാർക്കിങ്ങിൽ നിന്ന് ഏതോ ഒരു കാർ പോയതും അവൾ പുറത്തേക്ക് പോയി.
എനിക്ക് അവിടെ ആകെ അറിയാവുന്നത് സെക്യൂരിറ്റി ചേട്ടനായിരുന്നു ഞാൻ ചേട്ടനോട് അവളുടെ കാര്യം തിരക്കി..
“” മിയ കുഞ്ഞോ അതൊരു പാവമാ സാറേ… അതിന്റെ അമ്മ ചെറുപ്പത്തിലെ മരിച്ചത് അച്ഛൻ രണ്ടാമത് കെട്ടി. അതിന്റെ അച്ഛൻ അമേരിക്കയിലാണ് .
ഇവിടെ രണ്ടാനമ്മ മാത്രമേ ഉള്ളൂ ആ സ്ത്രീ ഒരു പെഴയാ സാറേ… അവരെ കാണാൻ ആണുങ്ങൾ ഒക്കെ വരും. ഒരു ദിവസം അതിലേതോ ഒരുത്തൻ ആ കൊച്ചിനെ കേറി പിടിച്ചു..
രണ്ടാനമ്മയുടെ പരാതി പറഞ്ഞപ്പോൾ അവര് പറഞ്ഞത്രേ, അവരുടെ മുന്നിൽ പോയി അങ്ങനെ നിന്നിട്ട് ആവും എന്ന്.. അതോടെ കൊച്ചിന് ഒരു കാര്യം മനസ്സിലായി അവളുടെ സുരക്ഷ അവൾ തന്നെ നോക്കണം എന്ന്..
പിന്നെ അവളുടെ മമ്മിക്ക് ഗസ്റ്റുകൾ വരുമ്പോൾ അവൾ അവിടെ നിന്നും മുങ്ങും… ഇവിടെ ഒരു റിട്ടേർഡ് ബാങ്ക് മാനേജർ ആയിരുന്നു മുമ്പ് താമസം അങ്ങേരുടെയും ഭാര്യ മരിച്ചതാണ് മക്കളൊക്കെ വിദേശത്ത്..
ആ പുള്ളിയുമായി വളരെ കൂട്ടായിരുന്നു.. വയസ്സായി വയ്യായ്ക കൂടിയപ്പോൾ മക്കൾ അയാളെ കൂടെ കൊണ്ടുപോയി… ഇന്നിപ്പോ ആ ഓർമയിൽ വന്നതാവും.. “”
അത് കേട്ടപ്പോൾ എന്തോ പാവം തോന്നി അവളോട് പെട്ടെന്ന് ചോദിച്ചു അപ്പോൾ അവൾക്ക് ഇതൊക്കെ അവളുടെ അച്ഛനോട് പറഞ്ഞു കൂടെ എന്ന്…
‘”‘ അല്ലെങ്കിലേ ആ പിശാച് കാരണം അവക്ക് നരകം ആണ് സാറേ. അതോടെ പറഞ്ഞ ആ തള്ളച്ചി അവളെ വെച്ചേക്കില്ല… പിന്നെ അതിന്റെ അച്ഛനും കണക്കാ..
അല്ലേ പിന്നെ നാലഞ്ചു കൊല്ലം ആയി ഇങ്ങോട്ട് തിരിഞ്ഞു നോക്കാതിരിക്കുമോ… എന്തോ വല്ലാത്ത ഒരു ഫാമിലി ആണ് ആ കൊച്ചു മാത്രം അവിടെ നേരെ ചൊവ്വേ ഉള്ളതായുള്ളൂ… “”
പിറ്റേദിവസം പുറത്തേക്ക് ഇറങ്ങിയപ്പോൾ അവളെ അവിടെ കണ്ടിരുന്നു..
പെട്ടെന്ന് അവളുടെ പേര് വിളിച്ചു..
ഞെട്ടി അവളെന്നെ നോക്കി..
“” തന്റെ അങ്കിളിനെ പോലെ വർത്തമാനം പറഞ്ഞിരിക്കാൻ ഒന്നും എന്നെ കിട്ടില്ല ഞാൻ വായിക്കുമ്പോൾ ഡിസ്റ്റർബ് ചെയ്യാതെ മിണ്ടാതെ ഇരിക്കാൻ പറ്റുമെങ്കിൽ ഇനിയും തനിക്ക് അങ്ങോട്ട് വരാം “””
എന്നും പറഞ്ഞ് നടന്നകന്നു…
പിന്നീട് അവൾ രണ്ടുദിവസം കഴിഞ്ഞ് ആണ് അങ്ങോട്ട് വന്നത്…
“” തനിക്ക് ഇതൊക്കെ സഹിച്ചു നിൽക്കണ്ട ആവശ്യമുണ്ടോ?? അച്ഛൻ വിളിക്കുമ്പോൾ പറഞ്ഞുകൂടെ?? “”
“” സെക്യൂരിറ്റി ചേട്ടൻ എല്ലാം പറഞ്ഞു അല്ലേ.. എന്റെ കാര്യങ്ങൾ അങ്കിളിനും സെക്യൂരിറ്റി ചേട്ടനും അല്ലാതെ ഇവിടെ മറ്റാർക്കും അറിയില്ല…””
അവൾ പറഞ്ഞപ്പോൾ മെല്ലെ ഒന്ന് മൂളി.
“” എന്റെ പപ്പ രണ്ടുമൂന്നു വർഷമായി ഒരു കോൺടാക്ടും ഇല്ല ഞങ്ങളുമായി… ഒന്നുകിൽ ഞങ്ങളെ വിട്ടിട്ട് മറ്റ് ഒരു ജീവിതം തിരഞ്ഞെടുത്തു കാണും അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചു കാണണം എന്തായാലും ഇവിടെ മമ്മിക്ക് യാതൊരു പ്രശ്നവുമില്ല..
ഞാൻ കാലിൽ പിടിച്ചു പറഞ്ഞിട്ടും ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ല ഞങ്ങൾക്ക് വേറെ റിലേറ്റീവ്സും ഇല്ല .. ഇപ്പോൾ ഞാൻ ജീവിക്കുന്നത് പോലും മമ്മിയുടെ ചെലവിലാ.. അതുകൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിയില്ല”””
അവൾ പറഞ്ഞു നിർത്തി അവൾ അവിടെത്തന്നെ ഉള്ള ഒരു കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു.. വെറുതെ അവളുടെ പറ്റി ഒന്ന് ചിന്തിച്ചു നോക്കി പേടിച്ച് പേടിച്ച് ഒരു ജീവിതം….
എനിക്ക് എന്ത് ചെയ്യാം അവൾക്ക് വേണ്ടി എന്നായിരുന്നു ചിന്തിച്ചത്..
അവളുടെ പഠനം ഞാൻ സ്പോൺസർ ചെയ്തു കോളേജിൽ അടുത്തുള്ള ഹോസ്റ്റലിൽ കോണ്ടാക്കി അവിടെ അവൾക്ക് സമാധാനമായി കഴിയാം…
അവളുടെ ഡിഗ്രി കഴിഞ്ഞാൽ ഒരു ജോലിയും ഞാൻ ഓഫർ ചെയ്തിരുന്നു…
ഇപ്പോ അവൾ സന്തോഷവതിയാണ് അതിലുപരി സുരക്ഷിതയാണ്..
ഇതുപോലെ ചില ജീവിതങ്ങൾ ഉണ്ട്. ചെറിയൊരു കൈത്താങ്ങ് കൊടുത്താൽ പച്ചപിടിച്ച ജീവിതം ജീവിച്ചു തീർക്കാൻ കഴിയുന്നവർ അല്ലെങ്കിൽ ചളിയിലേക്ക് താഴ്ന്നു പോകുന്നവർ…
നമുക്ക് അവർക്ക് എന്തെങ്കിലും സഹായം ചെയ്തു കൊടുക്കാൻ കഴിയുമെങ്കിൽ അതും ഭാഗ്യം അല്ലേ..