(രചന: J. K)
ഒത്തിരി സങ്കല്പങ്ങൾ ഉണ്ടായിരുന്നു ഭാവി വധുവിനെ പറ്റി….
പക്ഷേ പെണ്ണുകാണൽ തുടങ്ങിയതിനുശേഷം ആണ് നമ്മുടെ സങ്കല്പങ്ങൾ കയ്യിലിരിക്കുകയേ ഉള്ളൂ എന്ന് മനസ്സിലായത്.. കുറെ സ്ഥലത്ത് പോയി നോക്കിയതാണ്..
ചിലരുടെ ഡിമാൻഡ് കേട്ടാൽ നമ്മൾ അന്തം വിട്ട് ഇരുന്നു പോകും..
പെണ്ണുകാണാൻ ഇറങ്ങിത്തിരിച്ചപ്പോഴാണ് ഇത് ഇത്രയും മടുപ്പുള്ള ഒരു സംഗതിയാണ് എന്ന് മനസ്സിലാകുന്നത്.. എന്ത് ചെയ്യാൻ ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ വിവാഹം ആയി പോയില്ലേ…
അങ്ങനെയാണ് ഒരു ബ്രോക്കർ വഴി ഒരു വിവാഹാലോചന വന്നത് ഞാനും എന്റെ കൂട്ടുകാരും കൂടിയാണ് പെണ്ണിനെ കാണാൻ പോയത്…
അവളെ കണ്ടതും കൂട്ടുകാരൻ എന്നെ കാലിൽ നുള്ളി.
കൊള്ളാം നല്ല കുട്ടി.. അവൻ എന്റെ ചെവിയിൽ പറഞ്ഞു.. എന്റെ അഭിപ്രായവും അത് തന്നെയായിരുന്നു….
പട്ടുപാവാട യൊക്കെ ഉടുത്തു നീണ്ട മുടിയും നീണ്ട കണ്ണുകളും ഒക്കെയായി ഒരു നാട്ടിൻപുറത്തുകാരി കുട്ടി..
അല്ലെങ്കിലും ഇക്കാലത്ത് ഇങ്ങനെയുള്ള കുട്ടികളെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക..
വലിയ തറവാട്ടുകാരാണ് അതിന്റെ മാഹാത്മ്യം ആകാം.. അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ്, ഒരു കാരണവർ
“” ഇനി കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ.. “”
എന്നു പറഞ്ഞത്, അത് കേട്ടതും മെല്ലെ എണീറ്റ് ആ റൂമിലേക്ക് ചെന്നു. ജനാലയ്ക്കരികിൽ പുറംതിരിഞ്ഞ് അവൾ നിൽക്കുന്നുണ്ടായിരുന്നു..
ഒന്ന് മുരടനക്കിയപ്പോൾ അവൾ തിരിഞ്ഞു നോക്കി…
”പേര്?? “”
“” വൃന്ദ എന്നാണ് അറിയാം പക്ഷേ എങ്കിലും ഒരു തുടക്കത്തിനായി അയാൾ ചോദിച്ചു..
“‘ വൃന്ദ””
പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി നൽകി..
“”എന്റെ പേര് സുരേഷ് ബാബു.. ബാബു എന്ന് എല്ലാവരും വിളിക്കും..””
അയാൾ പറഞ്ഞു..
“” എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു””
അവളുടെ വായിൽ നിന്ന് അത് കേട്ടതും ഒന്ന് ഞെട്ടി ബാബു കാരണം ഇത്രയും മിണ്ടാപ്പൂച്ച ആയിരിക്കുകയായിരുന്ന അവളിൽ നിന്ന് ആ ഒരു വർത്തമാനം അയാൾ പ്രതീക്ഷിച്ചില്ലായിരുന്നു…
“”എന്താ?””
എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു എനിക്ക് മറ്റൊരാളെ ഇഷ്ടമാണ് അത് വീട്ടിലൊക്കെ അറിയാം രണ്ട് ജാതി ആയതുകൊണ്ടാണ് ആരും സമ്മതിക്കാത്തത് എനിക്ക് അയാളെ മാത്രമേ വിവാഹം ചെയ്യാൻ കഴിയൂ. ദയവുചെയ്ത് ഈ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന്..
“” ഇത് സാധാരണ എല്ലാ കുട്ടികൾക്കും ഉള്ളതല്ലേ ഇത് അത്ര കാര്യമാക്കാൻ ഒന്നുമില്ല അതെല്ലാം പ്രായത്തിന്റെതാണ് എന്ന് പറഞ്ഞു നിർത്തി അയാൾ..
കാരണം വൃന്ദയെ കണ്ട മാത്രയിൽ തന്നെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു ബാബുവിന് അയാളുടെ സങ്കല്പത്തിനൊത്ത പെണ്ണ്…
പുറത്തേക്ക് കടന്നപ്പോൾ അയാളുടെ മുഖം അസ്വസ്ഥമായിരുന്നു അവളുടെ വീട്ടുകാരോട് അയാൾ പറഞ്ഞു….
“” വൃന്ദയ്ക്ക് എന്തോ ഒരു…. “‘
അത്രയും പറഞ്ഞ് നിർത്തിയപ്പോൾ വീട്ടുകാർ ദേഷ്യത്തിൽ എണീറ്റു..
“” മോനേ മോൻ അതൊന്നും കാര്യമാക്കണ്ട അത് ഒരു തെണ്ടി ചെറുക്കാനാ അവൾ പറഞ്ഞപ്പോൾ ഞങ്ങൾ അന്വേഷിച്ചു…
അവന് ഇതുതന്നെയാണ് പണി ഒരുപാട് പെണ്ണുങ്ങളെ ഇതുപോലെ പ്രേമമാണെന്ന് പറഞ്ഞ് പുറകെ നടക്കൽ…ആയതുകൊണ്ട് മാത്രമാ ഞങ്ങൾ വേറൊരു വിവാഹത്തെപ്പറ്റി ചിന്തിച്ചത് പോലും അല്ലെങ്കിൽ അവളുടെ ഇഷ്ടം നടത്തി കൊടുത്തേനെ.. “”
അവർ അങ്ങനെ പറഞ്ഞപ്പോൾ എന്തുവേണമെന്ന് അറിയാതെ നിന്നു ബാബു..
പിന്നെ അവളുടെ ഈ ചെറു പ്രായത്തിൽ സംഭവിച്ച ഒരു അബദ്ധമാവും എന്ന് കരുതി..
എങ്കിലും അവൾ പറഞ്ഞ സ്ഥിതിക്ക് ഞാൻ ചെക്കനെ പറ്റി അന്വേഷിച്ചിരുന്നു.. വെറുമൊരു തല്ലുകൊള്ളി അവന് ഇതുതന്നെയായിരുന്നു പണി.. കൊള്ളാവുന്ന കുടുംബത്തിലെ പെൺകുട്ടികളെ കറക്കി എടുക്കുക..
അതുകൊണ്ടാണ് പിന്നെ ഞാൻ കൂടുതലൊന്നും ചിന്തിക്കാതെ വിവാഹത്തിനുള്ള കാര്യങ്ങൾ തീരുമാനിച്ചത് അങ്ങനെ,
വിവാഹം നടന്നു..
പക്ഷേ വിവാഹത്തിന്റെ അന്ന് തന്നെ എനിക്ക് മനസ്സിലായിരുന്നു അവൾ ഒട്ടും സന്തോഷവതി അല്ല എന്ന് കാരണം ഇതാവും എന്ന് ഞാൻ ഊഹിച്ചു..
അന്ന് രാത്രി മുറിയിലേക്ക് എത്തിയ എന്നോട് പൊട്ടിത്തെറിക്കുകയാണ് അവൾ ചെയ്തത്..
ഞാൻ അവളെ കുറെ പറഞ്ഞു ശാന്തയാക്കാൻ നോക്കി അവൾ അതൊന്നും കേട്ടില്ല അവൾ പൊട്ടിത്തെറിച്ചു ഞാൻ അവളെ ചതിച്ചു എന്നൊക്കെ പറഞ്ഞു..
അവൾക്ക് അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി പോകണം എന്ന് പറഞ്ഞു നേരം വെളുത്തിട്ട് കൊണ്ടാക്കാം എന്ന് പറഞ്ഞതുപോലും അവൾ കേൾക്കാൻ കൂട്ടാക്കിയില്ല എനിക്ക് നിങ്ങളോടൊപ്പം കഴിയാൻ പറ്റില്ല എന്ന് പറഞ്ഞു..
സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിയ അവളെ ഞാൻ തന്നെ വീട്ടിലേക്ക് കൊണ്ടാക്കി കൊടുത്തു. കാരണം എന്റെ ഉത്തരവാദിത്വത്തിൽ ആണല്ലോ ഇങ്ങോട്ട് വന്നത്.. അതുകൊണ്ട് മാത്രം .
അവളെ കൊണ്ടാക്കി കാര്യങ്ങൾ സംസാരിച്ചതും അവിടെ നിന്നും ചോദ്യം ചെയ്യലും ഭേദ്യവും ഒക്കെ തുടങ്ങിയിരുന്നു….
അതൊന്നും കാര്യമാക്കാതെ ഞാൻ വീട്ടിലേക്ക് തന്നെ പോകുന്നു..
അവൾ ആ രാത്രി തന്നെ ആ ചെറുക്കനെ വിളിച്ച് അവളെ അവിടെ നിന്നും കൊണ്ടുപോകാൻ പറഞ്ഞത്രേ. അവൻ പറഞ്ഞത്ര പറ്റില്ല എന്ന്..
അവളെക്കാൾ മെച്ചപ്പെട്ട വല്ലവരെയും കിട്ടിയതു കൊണ്ടാവാം.. അതോടെ അവൾക്ക് മനസ്സിലായി അവൾ ചെന്നു പെട്ടത് വലിയൊരു ചതി കുഴിയിലേക്കാണ് എന്ന് അതുകൊണ്ടുതന്നെ അവൾ എന്നോട് വിളിച്ചുപറഞ്ഞു,
അവൾക്ക് ചെയ്തു പോയതിൽ പശ്ചാതാപം ഉണ്ട് എന്ന് എല്ലാം ക്ഷമിച്ച് അവളെ വീണ്ടും ഏറ്റെടുക്കണം എന്ന്.. നാളെ അവൾ വീട്ടിൽ വന്ന് എല്ലാവരോടും മാപ്പ് പറയാൻ തയ്യാറാണത്രേ…
പക്ഷേ എന്തുതന്നെ പറഞ്ഞാലും അവൾ ചെയ്തുകൂട്ടിയത് ക്ഷമിക്കാൻ എനിക്ക് ആയില്ല…
ഒരുപക്ഷേ ഞാൻ പറയുന്നത് കേട്ട് ആ രാത്രി അവിടെ നിന്ന് പിറ്റേദിവസം സമാധാനത്തിലാണ് അവൾ അവളുടെ വീട്ടിലേക്ക് പോകുന്നത് എന്നുണ്ടെങ്കിൽ ഞാൻ ഒന്ന് ചിന്തിക്കുക എങ്കിലും ചെയ്തേനെ
ഇതിപ്പോൾ അഹങ്കാരം കാട്ടിയവൾ പോയപ്പോൾ ഞാൻ നാണംകെട്ടത് ഞങ്ങളുടെ എല്ലാ ബന്ധുക്കളുടെയും മുന്നിലായിരുന്നു..
തന്നെയുമല്ല അവളുടെ വീട്ടുകാരും ഞാനും കുറെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാണ് ചെറുക്കനെ പറ്റി എന്നിട്ടും അതൊന്നും വിശ്വസിക്കാതെ അവൾ എടുത്തുചാടി ഓരോന്ന് ചെയ്തിട്ട് ഇപ്പോൾ ക്ഷമിക്കണം എന്ന് പറഞ്ഞാൽ ക്ഷമിക്കാൻ അത്ര വലിയ മനസ്സും എനിക്കില്ല..
ഇനി അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചാലും അതൊരു കരടായി തന്നെ കിടക്കും അതുകൊണ്ട് ഞാൻ പറ്റില്ല എന്ന് തന്നെ പറഞ്ഞു…
തന്നെയുമല്ല ഉടനെ തന്നെ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു..
അപ്പോഴേക്കും അവളുടെ വീര സാഹസിക കഥകൾ എല്ലാം നാട്ടിൽ പാട്ടായിരുന്നു നാട്ടുകാരിലും മറ്റൊരു കണ്ണിലൂടെ അവളെ കാണാൻ തുടങ്ങി.. അഹങ്കാരി എന്ന ചീത്ത പേര് അവൾക്ക് വീണു..
അതുകൊണ്ടുതന്നെ മറ്റൊരു വിവാഹം എന്നത് അവൾക്ക് ഇനി ദുഷ്കരമായിരിക്കും എന്ന് അറിയാം..
വീട്ടുകാർ പോലും അവളുടെ ഭാഗത്തില്ല അവരുടെ പോരും സഹിച്ചു അവൾ അവിടെ കടിച്ചുപിടിച്ചു നിൽക്കുന്നു… അവൾ ചെയ്തതിന്റെ ശിക്ഷ!! അവൾ അത് അനുഭവിക്കുന്നു…