(രചന: Jamsheer Paravetty)
“തെറ്റൊന്നുമില്ല.. എല്ലാം നിന്റെ വെറും തോന്നലാണ്”
“എന്നോടിനിയും അത് തന്നെ പറയല്ലേ…”
“എല്ലാരും ഇങ്ങനെയൊക്കെ തന്നെയാണ്…ഉമേ
പിന്നെന്താ.. നീ മാത്രം” “എനിക്ക് കഴിയില്ല.. നിമ്മീ.. പഠനം മുടങ്ങിയാലും ഞാനില്ല..”
“നീ ആദ്യം.. ഈ നശിച്ച ഈഗോ ഒന്ന് കളയ് ഉമേ”
“എനിക്ക് കഴിയാത്തതോണ്ടാ…..നിമ്മീ… പറ്റില്ലെന്ന് പറഞ്ഞൂടേ അയാളോട്.”
തൊഴു കൈയോടെ പറഞ്ഞു…ഉമ
“ഇത് പറയാനാണോ തനിക്ക് വേണ്ടതൊക്കെ ചെയ്ത് തന്നത്..”
“ഞാനെന്താ ചെയ്യാ”
“എന്ത് ചെയ്താലും വേണ്ടില്ല.. എനിക്കവളെ വേണം”
“അവൾ സമ്മതിക്കാതെ എന്താ ചെയ്യാ”
“തന്ന കാശ് തിരികെ വാങ്ങാനും ബിജുവിനറിയാം..” ഒന്നും മിണ്ടാതെ നിന്നു
“നാളെ ഒരു ദിവസം കൂടി…”
ബിജു അലമ്പാണ് എന്ന് ശരിക്കും അറിയാം..
സൗപർണിക എന്ന പേരിൽ ബേക്കറി ഷോപ്പ് ഒരുപാട് ഉണ്ടവർക്ക്. അച്ഛൻ മരിച്ചപ്പോൾ എല്ലാം ബിജുവാണ് നടത്തുന്നത്..
രാവിലെ തന്നെ മൂന്നും കൂടി വന്നിരിക്കുന്നു…
“നിനക്കറിയില്ലേ…പിജി വാടക കുടിശിക ആയത്”
“തന്റെ അമ്മ അയക്കുന്ന നക്കാപ്പിച്ച കൊണ്ട് ഫീസടക്കാൻ തന്നെ തികയൂല്ല…”
“നീ സമ്മതിക്കും എന്ന് കരുതിയാ അയാളുടെ പക്കൽ നിന്ന് കാശ് വാങ്ങിച്ചത്”
“ഈശ്വരാ… ഏത് നശിച്ച നേരത്താണ് ഈ ബാംഗ്ലൂരിൽ വരാൻ തോന്നിയത്…”
“ഉമേ… നിന്നെപ്പോലെ കുറച്ച് പേര് മാത്രമെന്താ ഇങ്ങനെ..”
“അതാണ് ഞാനും ആലോചിക്കുന്നത്…. നിങ്ങളെ പോലെ കുറച്ചു പേര്.. മലയാളികളുടെ പേര് കളയാൻ…”
“നിമ്മീ നീ വാ.. അവൾക്കൊന്നും പറഞ്ഞാൽ മനസിലാവൂല്ല.. ഇപ്പോഴും ജാംബവാൻ യുഗത്തിലാണ്”
“രാജീ നീ കൂടി പറഞ്ഞിട്ടല്ലേ ഇവിടെ ചേർന്നത്
നാട്ടിലെ ഏതെങ്കിലും കോളേജിൽ ചേർന്നാൽ മതിയായിരുന്നു… എന്റെ ഈശ്വരാ…”
“എന്റെ ഉമേ.. ഇത് നമ്മളല്ലാതെ വേറെ ആരും അറിയുകയില്ലല്ലോ.. പിന്നെ എന്താ.. നിനക്ക്..”
“നിങ്ങളെ മൂന്നാളേയും പിരിയാൻ കഴിയില്ലെന്ന് കരുതിയ എന്നെ പറഞ്ഞാ മതി..”
“ഒരുമിച്ചു താമസിക്കുകയും ഒരുമിച്ച് പഠിക്കുകയും ചെയ്യാമെന്ന് പറഞ്ഞ് ഇപ്പോൾ ഞാൻ മാത്രം പുറത്ത്… നിങ്ങളെല്ലാം ഒന്ന്…”
“ഒറ്റയ്ക്ക് ആയതല്ല.. നീ ആക്കിയതല്ലേ…”
“നിന്റെ അടുത്തുള്ളത് തേഞ്ഞു പോകുന്ന സാധനങ്ങളൊന്നമല്ലല്ലോ…”
“വാടക ഷെയർചെയ്യാമെന്ന് പറഞ്ഞിട്ട് ഇപ്പോ… ഞാൻ തെറ്റു കാരി”
“നിനക്ക് വേണമെങ്കിൽ വാ… ഒരു രൂപ ചിലവില്ലാതെ.. അടിച്ച് പൊളിച്ച് ജീവിക്കാം…”
“പോരാത്തതിന് എല്ലാ സുഖവും നമുക്കും അനുഭവിക്കേം ചെയ്യാം”
“നീ ഒന്ന് കൂടി ആലോചിച്ച് നോക്ക്..” മൂന്ന് പേരും കൂടി ഒരുപാട് പറഞ്ഞിട്ട് പോയി… നിമ്മിക്കും ഏയ്ഞ്ചലിനും രാജിക്കും ബോയ് ഫ്രണ്ട്സ് ഉണ്ട്.. ചിലവെല്ലാം ബോയ് ഫ്രണ്ട്സ് നോക്കും.. കിടത്തവും ഭക്ഷണവും അവരുടെ കൂടെ…..
വേണ്ട.. അതിനേക്കാൾ നല്ലത് തിരിച്ചു പോവുന്നതാണ്… അവരെ പോലെ ആവാൻ ഉമാദേവിക്ക് കഴിയില്ല… നല്ല വീട്ടിൽ ജനിച്ച ആർക്കും കഴിയില്ല… അവരെ പോലെ വളരെ അപൂർവം ചിലർ അങ്ങനെയാണ് എന്ന് കരുതി…. വേണ്ട… അവരെപ്പോലെ ആവാൻ കഴിയില്ല…
“അവൾ വരില്ല.. തനിക്ക് പറ്റുമെങ്കിൽ ഞാൻ വരാം.. പണം തിരികെ തരാൻ എന്നെക്കൊണ്ട് കഴിയില്ല..”
“അതിന് തന്നെ ആർക്ക് വേണം..”
“ബിജുവിന് ആയിരം പെണ്ണിനെ വേറെ കിട്ടും..”
“അവളെ മോഹിച്ചു പോയി..”
“സാരല്ല എന്നെങ്കിലും എടുത്തോളാം..”
അവൻ ബുള്ളറ്റ് ഓടിച്ചു പോയി…
“ബിജുവിന് അറിയില്ലേ..എന്റെ റൂം മേറ്റ് ആയിരുന്നു അഭി..”
“കവിതാ താലി കെട്ടിയില്ല എന്നേയുള്ളൂ… ഒരുമിച്ച് ജീവിക്കുന്നവരാണ് നമ്മൾ..”
“അതിനിവിടെ എന്താണുണ്ടായത് ബിജൂ..”
“എന്റെ കൺമുന്നിൽ നീ ഇങ്ങനെ…”
“ഓഹ്.. അതാണോ.. കാര്യം ഇനിയും അവൻ വരും.. തനിക്കും ഒരുപാട് റൂം മേറ്റ്സ് ഉണ്ടായിരുന്നല്ലോ..”
“കവിതാ ആളുകൾ കേൾക്കും..”
“കേൾക്കട്ടെ.. നീയൊരു മാന്യൻ… ഞാനൊരു വലിയ തെറ്റ്കാരിയും.. ഞാനെന്റെ ഇഷ്ടം പോലെ ജീവിക്കും..”
“ബിജുവിന് ആരുടെ കൂടെയാണ് വേണ്ടതെങ്കിൽ താമസിച്ചോ… എനിക്ക് കുഴപ്പമൊന്നുമില്ല”
ഒന്നും പറയാൻ തോന്നിയില്ല… പലപ്പോഴായി എത്രയോ പെൺകുട്ടികൾ റൂം മേറ്റ്സ് ആയി ഉണ്ടായിരുന്നു… പക്ഷേ…. കവിതയോടൊപ്പം ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് വേറൊരു പെണ്ണിനെ പോലും ഒന്നും ചെയ്തിട്ടില്ല..
എന്നിട്ടും അവൾ
ച്ഛെ… ഒന്നും വേണ്ടായിരുന്നു..
വീട്ടിൽ നിന്നയക്കുന്ന പണം അടിച്ച് പൊളിക്കാൻ തികയാതെ വരുമ്പോൾ പെൺകുട്ടികൾ കണ്ടെത്തുന്ന മാർഗ്ഗം.. പണമുള്ള പയ്യൻമാരുടെ റൂം മേറ്റ് ആവുക പിന്നെ മുഴുവൻ ചിലവും അവർ നോക്കിക്കോളും…
ബിജുവിന് സ്വയം പുച്ഛം തോന്നി… കവിതയുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷമായി… പലപ്പോഴും അവളുടെ പഴയ ബോയ് ഫ്രണ്ട്സ് വരും… തന്റെ മുന്നിൽ റൂം അടയുമ്പോൾ മറുത്തൊന്നും പറയാൻ കഴിയാതെ പോകുന്ന നിസ്സഹായാവസ്ഥ…
ഒരു കുട്ടി ആയാൽ മാറ്റം ഉണ്ടാവുമെന്ന് കരുതി.. പക്ഷേ കവിതയ്ക്ക് കുട്ടികൾ വേണ്ട… എന്നെങ്കിലും ആവശ്യമുണ്ട് എന്ന് തോന്നിയാൽ ദത്തെടുത്തു വളർത്താം…
എന്നാൽ ഒരു താലി കെട്ടാമെന്ന് പറഞ്ഞാൽ ഞാനിപ്പോഴും പഴഞ്ചൻ… അവൾക്ക് അവളുടേതായ തീരുമാനങ്ങൾ.. അവളുടെ മുന്നിൽ എപ്പോഴും തോറ്റു പോകുന്നു… വീട്ടിൽ പലപ്പോഴും പറഞ്ഞു.. അവളെ ഒഴിവാക്കി വന്ന് നാട്ടിൽ നിന്നൊരു പെണ്ണ് കെട്ടാൻ.
ഐജിബിടി ബസ്റ്റാന്റിന് മുന്നില് വണ്ടി നിർത്തി… ഓട്ടോക്കാരനോട് വഴി ചോദിച്ചു
“ഈ നെല്ലിപ്പറമ്പ് എവിടെയാണ്…”
“ഇതുവഴി തിരക്കാവും
ബൈപാസ് വഴി പോയാൽ അഞ്ചു കിലോമീറ്റർ…”
“അപ്പോ മഞ്ചേരിയിൽ അല്ലെ ഈ നെല്ലിപ്പറമ്പ്..”
“ആ.. അതേ..നിലമ്പൂർ റോഡിൽ ആണ്”
ഇത്രയും വലിയ നഗരമാണോ ഈ മഞ്ചേരി.. മനസിൽ വന്നത് ചോദിച്ചില്ല
പണ്ട് അവളെ കാണാൻ പോയത് ഓർത്തു… ഒരു നിലക്കും സമ്മതിക്കുന്നില്ല… ഒടുവിൽ കയറി പിടിച്ചു…. ഉമ്മ വെക്കാൻ ശ്രമിച്ചു..
“തന്റെ യൊക്കെ വെപ്പാട്ടിയായി കഴിയുന്നതിനേക്കാൾ നല്ലത് മരണമാണ്…”
അന്നവൾ മുഖത്താണ് അടിച്ചത് എങ്കിലും കൊണ്ടത് നെഞ്ചിലാണ്….. ഓഹ്.. മറക്കാൻ കഴിഞ്ഞിരുന്നില്ല ആ മുഖം.. കവിതയോടൊപ്പം ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ടും മനസ്സ് നിറയെ …ഉമാദേവി.. കാലത്തിനും മായ്ക്കാൻ കഴിയുമായിരുന്നില്ല…
രണ്ട് വർഷം കോഴ്സ് ബാക്കി നിൽക്കെ നാട്ടിലേക്ക് തിരിച്ചു പോയപ്പോഴും കാണാൻ ചെന്നു…
“മഞ്ചേരി നഗരത്തിൽ നെല്ലിപ്പറമ്പിൽ വന്ന് ചോദിച്ചു നോക്ക്… ജാനകിയമ്മയെ… ആർക്കും കിടക്ക വിരിച്ചല്ല ഇത്രയും നാൾ ഞങ്ങളെ നോക്കിയത്… കൂലിപ്പണി ചെയ്താണ്” അവളുടെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു…
ആ വാക്കുകളാണ് ഇന്നീ യാത്ര…
…….
“എടാ ഇനിയും ഒരുപാട് ദൂരമുണ്ടോ”
“ഇല്ലമ്മേ എത്താറായി”
ഈ ജാനകിയമ്മയുടെ വീട് എവിടെയാണെന്ന് പലരോടും ചോദിച്ചു… നെല്ലിപ്പറമ്പില് നിന്നും റോഡിലെ ആദ്യത്തെ പെട്രോൾ പമ്പിന്റെ പിറകിലാണെന്ന് അറിഞ്ഞപ്പോഴേക്കും അമ്മയ്ക്കും ചേച്ചിക്കും വെറുത്തു തുടങ്ങിയിരുന്നു…
“നാട്ടിൽ എവിടേയും പെണ്ണിനെ കിട്ടാത്ത പോലെ…”
“ഇനിയിപ്പോ ചെന്നു കാണുമ്പോൾ അറിയാം..”
“ചേച്ചി ഒന്ന് മിണ്ടാതെ ഇരിക്ക്… തൃശൂരിൽ നിന്ന് ഇത്രയും ദൂരം വന്നില്ലേ.. ഇനിയിപ്പോ എത്താറായി…”
“ആരൂല്ലേ… ഇവിടെ..”
“ആരാണ്..”
“കുറച്ചു ദൂരെ നിന്നാണ്..”
“കയറി ഇരിക്കൂ..”
ഓടിട്ട ചെറിയ വീട്.. ഇറക്കി കെട്ടിയ സിറ്റൗട്ടിലെ തിണ്ടിൽ കയറി ഇരുന്നു… അമ്മയും ചേച്ചിയും വീട് കണ്ടപ്പോൾ തന്നെ മടുത്തു.. അവർ പുറത്ത് തന്നെ നിൽക്കുന്നു…
“ജാനകിയമ്മ…?”
“ഞാൻ തന്നെയാണ്..”
“മകൾ ഇല്ലേ ഇവിടെ..”
“ആര്.. ദേവിയോ.. മാളുവോ..”
“ഉമാദേവി.”
“ഓഹ് ദേവി…”
“ആരാമ്മേ… ദ്..” അകത്ത് നിന്ന് വന്ന ഉമാദേവിയുടെ പകർപ്പ് അനിയത്തി ആണ് എന്ന് ഒറ്റ നോട്ടത്തിൽ മനസിലായി..
“മോള് പോയി വെള്ളമെടുത്ത് വാ..
ഞാൻ സംസാരിക്കാം..”
“ഞാൻ ബിജു.. ഉമാദേവി യുടെ കൂടെ ബാംഗ്ലൂർ ഉണ്ടായിരുന്നു..” ആ അമ്മയുടെ മുഖം ചുവന്നു…
“എന്റെ കൊച്ചിന്റെ പഠിത്തം മുടക്കിയിട്ട്… പിന്നെയും വന്നിരിക്കുന്നോ…. തനിക്കെന്താടാ എന്റെ മോളുടെ ജീവിതം തകർത്തിട്ട് കിട്ടിയത്..”
“അമ്മേ… അത് ഞാൻ”
“പാവം ന്റെ മോൾ.. നിന്നെ ശപിക്കാത്ത ദിവസങ്ങളില്ല.. താനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല..ടാ..”
“എടാ ഇവരുടെ പ്രാക്ക് കേക്കാനാണോ ഇത്രയും ദൂരം ഞങ്ങളെ കൊണ്ട് വന്നത്…”
“ഇത് നിങ്ങളുടെ മകളല്ലേ.. ഇവൾക്കാണീ ഗതി വന്നിരുന്നത് എങ്കിലോ…”
ഒന്നും മനസ്സിലാവാതെ അമ്മയും ചേച്ചിയും ബിജുവിനെ തുറിച്ചു നോക്കി…
“ഇതാ വെള്ളം..കുടിക്കൂ…”
“മോള് പഠിക്കാണോ..”
“ഇനി അതിന്റെ കൂടി മുടക്കണോ നിനക്ക്…”
“ഏയ് അമ്മേ.. ഞാൻ”
പിന്നെ മൗനമായി നിന്നു…
ചേച്ചി ചോദിച്ചറിഞ്ഞു കാര്യങ്ങൾ
“മോള് പഠിക്കാണോ…”
“ആ..”
“എവിടെയാണ്..”
“ഇവിടെ മഞ്ചേരി മെഡിക്കൽ കോളേജിൽ..”
“ഓഹ്…നേർസിംഗാണോ..”
“അല്ല.. എംബിബിഎസ്..”
“ഓഹ്..”
അമ്മയുടേയും ചേച്ചിയുടേയും മുഖം വിടർന്നു
“ഉമാദേവി എന്ത് ചെയ്യുന്നു ഇപ്പോ..” ബിജുവിന് അറിയേണ്ടത് അതാണ് രണ്ടു പേരും പരസ്പരം നോക്കി.. മാളുവാണ് മറുപടി പറഞ്ഞത് “ഇപ്പോ ചേച്ചിയാണ് ഫർസയിൽ പോകുന്നത്.. അമ്മയുടെ കൈയിൽ സ്ഥിരമായി പാത്രം കഴുകി ചീച്ചിൽ വന്നു..”
“അപ്പോ അവള്.. പിന്നെ പഠിച്ചില്ലേ…”
“ഇല്ല പിന്നെ എവിടേയും പോയില്ല ന്റെ മോള്..
താൻ കാരണം”
“മിണ്ടാതിരിക്കൂ… അമ്മേ..
അവര് നമ്മുടെ വീട്ടിൽ വന്നതല്ലേ..”
“വിദ്യാഭ്യാസ ലോണെടുത്തതും ചിലവും അതിനിടയിൽ എന്റെ പഠിത്തവും ഒക്കെ ആയപ്പോൾ ചേച്ചി അമ്മയോടൊപ്പം പോകാൻ തുടങ്ങി…”
“ഈ ഫർസ എന്നാലെന്താണ്..”
“ഇവിടുത്തെ വലിയൊരു ഹോട്ടലാണ്…”
“ഡാ.. ബിജൂ അവർക്കെന്തെങ്കിലും പണത്തിന്റെ ആവശ്യമുണ്ടെങ്കിൽ കൊടുത്തോണ്ട് വാ…”
യാത്ര പോലും പറയാതെ അമ്മയും ചേച്ചിയും തിരിഞ്ഞ് നടന്നിരുന്നു..
ഓടി ചെന്ന് അമ്മയുടെ മുന്നിൽ നിന്നു…
“അമ്മേ.. ഞാൻ പെണ്ണ് കെട്ടിക്കാണണോ..”
“അതിനാണല്ലോ ഈ വയ്യാത്ത കാലത്ത് ഇത്രയും ദൂരം ഞാൻ നിന്റെ കൂടെ വന്നത്”
“അമ്മേ എന്താ എന്നെ മനസ്സിലാക്കാത്തേ..”.
“എന്റെ പൊന്നു ചേച്ചീ… ഉമ്മയുടെ നമ്പർ പോയി വാങ്ങൂ… പ്ളീസ്”
ഒടുവിൽ നമ്പർ വാങ്ങി കാറിലിരുന്ന് തന്നെ വിളിച്ചു നോക്കി… ചേച്ചിയാണ് സംസാരിച്ചത്..
എന്റെ പേര് പോലും പറയരുതെന്ന് ആദ്യമേ പറഞ്ഞിരുന്നു…
“എന്റെ ബിജൂ.. അവളുടെ ലക്ഷ്യം അനിയത്തിയുടെ കോർസ്… വീട്.. അങ്ങനെ..
കല്യാണത്തെപറ്റി ചിന്തിക്കാൻ ആയിട്ടില്ലത്രേ..” ഒരുപാട് കരഞ്ഞു പറയേണ്ടി വന്നു.. അമ്മയേയും ചേച്ചിയേയും കൂട്ടി ആ വീട്ടിലേക്ക് വീണ്ടും കയറി ചെല്ലാൻ…
അമ്മയുടെ പഴയ ദേഷ്യം കുറേയൊക്കെ മാറിയിരിക്കുന്നു… മാളു ഹൃദ്യമായി സംസാരിച്ചു…
“ബാംഗ്ലൂരിൽ വെച്ച് ഞാൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാം എന്ന് കരുതിയൊന്നുമല്ല..
എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്… അവൾ പോന്നതിന് ശേഷമാണ് ഉമയുടെ മഹത്വം മനസിലാക്കുന്നത്…
മാളൂന് പഠിക്കാൻ എത്ര ലക്ഷം വേണമെങ്കിലും തരാം.. എനിക്കവളെ കല്യാണം കഴിച്ചു തന്നാൽ മാത്രം മതി… അവളെ പൊന്നുപോലെ നോക്കാം ഞാൻ…”
“ഈശ്വരാ… ഇവന് ഇത്രയും ഇഷ്ടമായിരുന്നോ… എന്റെ മോളെ…”
“അമ്മേ അവളോട് ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്.. എല്ലാം പൊറുത്തു തരണം..”
അമ്മയും മാളുവും കൂടെ വന്നു….. എല്ലാവരും കൂടി ആർജി റോഡിലെ ഫർസയിലേക്ക്.. ജാനകിയമ്മയ്ക്ക് അവിടെ എല്ലാവരും നല്ല ബഹുമാനവും സ്നേഹവും നൽകുന്നുണ്ട്…
ഹോട്ടലിന്റെ പിറകിലെ ഏരിയയിലേക്കാണ് പോയത്. ബിജു പുറത്ത് തന്നെ നിന്നു..
ആരാണെന്ന് മാത്രം പറയാതെ… മാളൂനെ പഠിപ്പിക്കും എന്നും വീട് നോക്കാം എന്നും.. പറഞ്ഞപ്പോൾ
“എന്നെ ഏത് തെരുവിൽ വിൽക്കാനാണ്”
എന്ന് ഉമയുടെ മറുചോദ്യം…
ഉമയേയും കൂട്ടി പാർക്കിംഗ് ഏരിയയിൽ ബിജുവിന്റെ അടുത്തേക്ക്…. പുറം തിരിഞ്ഞ് നിൽക്കുന്ന ആജാന ബാഹു… ബിജുവിന്റെ അമ്മയാണ് പറഞ്ഞു തുടങ്ങിയത്… ബിജു പുറം തിരിഞ്ഞ് തന്നെ നിന്നു…
“എന്റെ മോന് ഒരുപാട് നാളായി പെണ്ണിനെ തിരയുന്നു… ഇഷ്ടം പോലെ പണമുണ്ട് അവന്..
അത് കൊണ്ട്.. അവനിഷ്ടപ്പെട്ട പെണ്ണിനെ മതി എന്ന് ഞങ്ങളും കരുതി..”
“മോള് കുടുംബത്തെ നോക്കാനാണ് ഈ കഷ്ടപ്പെടുന്നത് എന്നറിയാം…”
“എന്റെ മോന് ഒരു നല്ല ഭാര്യ.. പകരം മോളുടെ കുടുംബത്തിന് ഒരു തണലും… ആവും”
“അതിനയാൾക്ക് എന്നെ ഇഷ്ടമാവണ്ടേ..”
“മോന് ഇഷ്ടമായി..”
“അയാൾ എപ്പോഴാണെന്നെ കണ്ടത്…”
“അതൊക്കെ ഉണ്ട്.. മോള്.. എന്റെ മോനെ ഇഷ്ടമല്ല എന്ന് മാത്രം പറയരുത്…” അതേ അപേക്ഷ…. മാളുവിന്റെയും അമ്മയുടേയും മുഖത്ത് കൂടി കണ്ടു ഉമാദേവി..
“ഇല്ല…. എതിര് പറയുന്നില്ല…
ആരാണെങ്കിലും എനിക്ക് സമ്മതമാണ്…”
“അവിടെ ഒരുപാട് ജോലി ബാക്കി കിടക്കുന്നു… മാനേജർ എന്തെങ്കിലും പറയും മുമ്പേ പോകണം”
“ആളെ ഒന്ന് കണ്ട് പോ മോളേ…”
മുന്നിൽ കണ്ട മുഖം… പെരുവിരൽ മുതൽ ഒരു വിറയൽ… അരിച്ചു കയറി…. കൈവീശി ഒറ്റയടിയായിരുന്നു…ഉമ.. അടി കൊണ്ട ബിജു മുഖം തടവുന്നതിന് പകരം ഉമയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…
“ഉമേ… എന്നെ എത്ര വേണമെങ്കിലും ശിക്ഷിച്ചോളൂ… പക്ഷേ വേണ്ടാ എന്ന് മാത്രം പറയരുത്…”
കുതറി മാറാൻ ശ്രമിച്ച അവളെ അവൻ കൂടുതൽ കരുത്തോടെ വരിഞ്ഞു മുറുക്കി…
അവളവന്റെ നെഞ്ചില് അടിക്കുന്ന അടിയുടെ ശക്തി കുറഞ്ഞു വന്നു… ലഭിക്കുന്ന ഓരോ അടിയിലും അവനവളെ കൂടുതൽ നെഞ്ചോട് ചേർത്തു… ഒടുവിൽ ഉമയുടെ കൈകൾ അവന്റെ മേൽ ചുറ്റും വരേയും….
പ്രണയവും സ്നേഹവും മനസിൽ വിടരുന്നത് അറിയുകയായിരുന്നു…. ബിജു….
അവന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞിരുന്നു…. കണ്ട് നിന്ന മുഖങ്ങളിലും സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞിരുന്നു…..