എല്ലാം കഴിഞ്ഞു ഒന്നു കിടക്കാമെന്നു കരുതിയാൽ അവിടെയും അയാൾ തന്നെ ബലമായി കീഴ്പെടുത്തും

അക്കര പച്ച

(രചന: Bibin S Unni)

 

നഗരത്തിലെ പ്രശസ്തമായൊരു പ്രൈവറ്റ് ഹോസ്പിറ്റൽ… സമയം അതി രാവിലെ നൈറ്റ് ഷിഫ്റ്റ്‌ കഴിഞ്ഞിറങ്ങിയ

നേഴ്‌സുമാർ ഡേയ് ഡ്യൂട്ടിയ്ക്കു കയറേണ്ട നേഴ്‌സ്മാർക്ക് രോഗികളുടെ ഡീറ്റൈൽസ് പറഞ്ഞു കൊണ്ടിരിക്കുന്നു…

പെട്ടെന്ന് അവിടെയെക്ക്‌ ഒരു നേഴ്‌സ് ഓടി പാഞ്ഞു കയറി വന്നു…” രെമ്യ സിസ്റ്റർ ഇന്നും ലേറ്റാണല്ലോ…”

അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സിസ്റ്റർ ചോദിച്ചതും രെമ്യ അവളെയൊന്നു നോക്കിയൊന്നു ചിരിച്ചെന്ന് വരുത്തി യൂണിഫോം ഇടനായി മുറിയിലേക്ക് കയറി…

അൽപ്പം സമയം കഴിഞ്ഞതും ധൃതിയിൽ യൂണിഫോം ചെഞ്ചുചെയ്തവൾ പുറത്തേക്കു വന്നു…

” എന്റെ സിസ്റ്ററെ നിങ്ങൾക്ക് ഇനിയെങ്കിലും നേരെത്തെ വന്നുടെ… എന്നുമാ ഡോക്ടറുടെ വായിലിരിക്കുന്നത്.. പറയുന്നത് നിങ്ങളൊടാണെലും ഞങ്ങൾ കൂടിയല്ലെ അതു കേൾക്കുന്നത്…

അതു കൊണ്ടു പറഞ്ഞതാ.. “മറ്റൊരു നേഴ്‌സ് അവളോട്‌ പറഞ്ഞെങ്കിലും അവൾ അതിന് മറുപടിയൊന്നും കൊടുക്കാതെ അവിടെയുള്ള രോഗികളുടെ ഡീറ്റെയിൽസ് നോക്കാൻ തുടങ്ങി…

” അല്ല ഇതെന്തു പറ്റി നിന്റെ മുഖത്തു “ഒരു സിസ്റ്റർ അവളോട്‌ ചോദിച്ചതും…” അതു…. അതു ഞാനിന്നലെ ബാത്‌റൂമിലൊന്നു തെന്നി വീണതാ.. “

അവൾ ഇതും പറഞ്ഞു കേസ് ഫയസിലേക്ക് മുഖമൊളിപ്പിച്ചു …

രെമ്യയ്ക്കു icu ഡ്യൂട്ടിയായത് കൊണ്ടു പുതിയതായി വന്ന രോഗികളുടെ രോഗവും ഇപ്പോഴുത്തെ കണ്ടിഷനും അവിടെയുണ്ടായിരുന്ന മറ്റു രോഗി കളുടെ കണ്ടീഷനും നൈറ്റ് ഡ്യൂട്ടി നേഴ്‌സിന്റെ അടുത്ത് നിന്നും അറിഞ്ഞു..

” ഇന്നൊരു കൊച്ചു കൂടിയുണ്ടല്ലേ.. “രെമ്യ ചോദിച്ചതും…

” അഹ്… ഇന്നലെ രാത്രിയിൽ കൊണ്ടുവന്നതാ… രണ്ടു വയസേയുള്ളൂ.. പനി കൂടുതലായിരുന്നു വേറെ കുഴപ്പമൊന്നുമില്ലാ… മിക്കവാറും രാവിലെ തന്നെ റൂമിലേക്ക് മാറ്റും…

പിന്നെ വേറെ കേസോന്നുമില്ലാ… എന്നാ പിന്നെ ഞാനിറങ്ങുവാ വൈകിട്ട് കാണാം”

ഇത്രയും പറഞ്ഞു നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർസെല്ലാം ഇറങ്ങി…. രെമ്യ എല്ലാമൊന്നു കൂടെ നോക്കിയ ശേഷം icu വിലേയ്ക്ക്‌ കയറി…

” രെമ്യ നിന്നെ ദിവ്യ ഡോക്ടർ റൗണ്ട്സിന് ചെല്ലാൻ വേണ്ടി വിളിക്കുന്നുണ്ട്… ”

നേഴ്സിംഗ് റൂമിലിരുന്ന രെമ്യയോട് മറ്റൊരു നേഴ്‌സ് വന്നു പറഞ്ഞതും…

” അതിന് എനിക്ക് icu ഡ്യൂട്ടിയല്ലെ… “” അഹ്.. അതൊന്നുമറിയില്ല.. നീ വേഗം ചെല്ലാൻ നോക്ക്… ഇവിടെ ഞാൻ നിന്നോളാം… “

ആ നേഴ്‌സ് അവളോട്‌ പറഞ്ഞതും… രെമ്യ വേഗം നേഴ്സിന്റെ കൈയിൽ നിന്നും രോഗികളുടെ കേസ് ഫയലുകളും വാങ്ങി ഡോക്ടറുടെ അടുത്തേക്ക് പോകാൻ തുടങ്ങി…

” ഇതെന്താടി നിന്റെ മുഖത്തു.. ഇന്നലെയും കിട്ടിയോ നല്ലത്… “അവർ ചോദിച്ചതും രെമ്യ അവളെയും നോക്കിയൊന്നു ചിരിച്ചു…

” നിനക്ക് അയാളെ ഡിവോഴ്സ് ചെയ്തുടെ… എന്നും ഇങ്ങനെ അയാളുടെ ത ല്ല് മേ ടി ച്ചു കൂട്ടാൻ നീ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ ”

ആ നേഴ്‌സ് അവളോട്‌ ചോദിച്ചത് കേട്ട്” ഇതു ഞാൻ തന്നെ വരുത്തി വച്ചതാ.. ഇനി അനുഭവിക്കുക തന്നെ… “

രെമ്യയൊരു വിഷാദചിരിയോടെ പറഞ്ഞു ഡോക്ടറുടെ അടുത്തേക്ക് പോയി…

ഡോക്ടറുടെ അടുത്തേക്ക് ചെന്നതും ലേറ്റായെന്നും പറഞ്ഞു അവൾക്കു ഡോക്ടറുടെ വായിൽ നിന്നും ആവിശ്യത്തിന് കിട്ടി…

അതെല്ലാം കേട്ടവൾ ചിരിയോടെ ഓരോ രോഗിയുടെയും അടുത്തേക്ക് ചെന്നു ഡോക്ടറുടെ നിർദേശങ്ങൾ എഴുതിയെടുത്തു…

ഡോക്ടറുടെ കൂടെ മുന്നാല് മുറിയിൽ കയറിയ ശേഷം അടുത്ത മുറിയിലേക്ക് കയറിയതും ആ മുറിയിൽ നിൽക്കുന്ന അഞ്ജലിയെ കണ്ടു രെമ്യയുടെ മുഖം വിളറി വെളുത്തു…

അവൾ തൻറെ മുഖവും മുഖത്തെ പാടുകളും മറയ്ക്കാൻ വിഭലമായൊരു ശ്രെമം നടത്തി…

എന്നാൽ അഞ്ജലി രെമ്യയെയൊന്നു നോക്കി ചിരിച്ചുകൊണ്ടു കുഞ്ഞിന്റെ കാര്യങ്ങൾ ഡോക്ടറോട് ചോദിച്ചുകൊണ്ടേയിരുന്നു….

ആ സമയം ഡോക്ടർ അഞ്ജലിയുടെ കുഞ്ഞിനോട്‌ ഓരോ കാര്യങ്ങൾ ചോദിച്ചറിഞ്ഞു ഒരു ഇൻജെക്‌ഷനും എടുത്തു…

” അമ്മേ… “പെട്ടെന്ന് ഡോറിന്റെ അടുത്തൂന്നൊരു കിളികൊഞ്ചൽ കെട്ടതും എല്ലാവരും ഒരു നിമിഷം ഡോറിന്റെ സൈഡിലേക്ക് തിരിഞ്ഞു നോക്കി…

സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന അച്ചുവിനെ കണ്ടതും ഒരു നിമിഷം രെമ്യയുടെ മിഴികൾ നിറഞ്ഞു വന്നു…

നാളുകൾക്ക്‌ ശേഷം സ്വന്തം കുഞ്ഞിനെ കണ്ട സന്തോഷമായിരുന്നു അവളുടെയുള്ളിൽ….

” അമ്മേ… “ഒരു ചിരിയോടെയവൾ കൈകൾ വിടർത്തി മുറിയ്ക്കുള്ളിലേക്കോടി കയറി അതു കണ്ടു രെമ്യ മുട്ടുകുത്തി നിന്നു മോളേ പുണരാനായി ആഞ്ഞതും.. അച്ചു ഓടി ചെന്നു അഞ്ജലിയുടെ കാലിൽ കെട്ടി പിടിച്ചു…

അതു കണ്ടു വാത്സല്യത്തോടെ അഞ്ജലി അച്ചുവിനെ എടുത്തു കട്ടിലിലേക്ക് കയറ്റിയിരുത്തി….

” കണ്ണന് ഉവ്വാവാണോ അമ്മേ.. “അച്ചു അഞ്ജലിയോട് ചോദിക്കുന്നത് കേട്ട് രെമ്യ ഞെട്ടലോടെ നിലത്തു നിന്നുമെണീറ്റതും ആ ഡോക്ടർ അവളെ രൂക്ഷമയോന്ന് നോക്കി…..

അപ്പോഴേക്കും സൂരജും ആ മുറിയിലേക്ക് കയറി വന്നു രെമ്യയെയൊന്നു നോക്കുക പോലും ചെയ്യാതെ

അഞ്ജലിയുടെയും അച്ചുവിന്റെയും അടുത്തേക്ക് ചെന്നു അഞ്ജലിയുടെ തോളിലൂടെ കൈയിട്ടവളേ ചേർത്തു പിടിച്ചു…

” അമ്മേ… കണ്ണന് ഉവ്വാവാണോന്ന്… “അച്ചു വീണ്ടും ചോദിച്ചതും…

“മ്മ്മ്… ഇന്നലെ രണ്ടുപേരും കൂടെ ആ മഴ മുഴുവൻ നഞ്ഞപ്പോഴേ അമ്മ പറഞ്ഞതല്ലേ പനി വരുമെന്ന്…

ഇപ്പോൾ കണ്ണൻ പനി പിടിച്ചു കിടക്കുന്നത് കണ്ടോ ”

അഞ്ജലി കപട ദേഷ്യത്തോടെ അച്ചുവിനോട് ചോദിച്ചതും….

” അതിന് ഞാനല്ല… കണ്ണനല്ലേ നനഞ്ഞേ… മോളും പറഞ്ഞതാ മയ നനഞ്ഞാ… ഉവ്വാവ് വരുമെന്നും ഡോക്ടറാന്റി കുത്തി വെക്കുമെന്നും..

അവൻ കെട്ടില്ലാ… “അച്ചു മുഖം താഴ്ത്തി വിഷമത്തോടെ പറഞ്ഞതും, അതു കേട്ട് അവിടെ നിന്ന ഡോക്ടറിന്റെയും കൂടെ നിന്ന നേഴ്സിന്റെയും ചുണ്ടിലൊരു ചിരി വിരിഞ്ഞു…

അഞ്ജലിയ്ക്കും സൂരജിനും ചിരി വന്നേങ്കിലും അവർ ചിരി കടിച്ചു പിടിച്ചു നിന്നു…

” ഹോ.. ഒരു ചേച്ചിയും ചേച്ചി പറഞ്ഞാൽ അതു അതെ പോലെ അനുസരിക്കുന്നൊരു അനിയനും… ”

അഞ്ജലി വീണ്ടും കപട ദേഷ്യത്തിൽ പറഞ്ഞത് കേട്ട് അച്ചു കേറുവോടെ കണ്ണനെ നോക്കിയതും അവൻ അച്ചുവിനെ നോക്കി ചിരിച്ചു കാണിച്ചു…

” നിന്നോട് ചേച്ചി പറഞ്ഞതല്ലേ മയ നനഞ്ഞാൽ ഉവ്വാവ് വരുമെന്ന്.. എന്നിട്ട് കേട്ടോ…

ഇനി ചേച്ചി പറഞ്ഞത് കേട്ടില്ലേൽ ഡോക്ടറാന്റിയെ കൊണ്ടു കുത്തി വെപ്പിക്കും.. ”

കണ്ണന്റെ ചിരി കണ്ടു അച്ചു ദേഷ്യത്തോടെ പറഞ്ഞതും കണ്ണന്റെ ചുണ്ടിലേ ചിരി മാഞ്ഞു അവളെ പിണക്കത്തോടെ നോക്കി… ഇതെല്ലാം കണ്ടു കൊണ്ടു നിന്ന ഡോക്ടറുടെ പുഞ്ചിരി മായുന്നെയില്ലായിരുന്നു…

പക്ഷെ രെമ്യയുടെ മുഖത്തു മാത്രം ഒരു തരം നിർവികാരതയായിരുന്നു.. അതു കുറ്റബോധമാണോ.. അവരുടെ സ്നേഹം കണ്ടുള്ള കുശുമ്പാണോന്ന് വെക്തമല്ല…

” ആഹാ അപ്പോൾ ചേച്ചി പറഞ്ഞിട്ട് കേൾക്കാത്തത് കൊണ്ടാ അനിയന് ഉവ്വാവ് വന്നത്…

ഇനി ചേച്ചി പറയുന്നത് അനുസരിക്കണട്ടോ.. ”

ഡോക്ടർ കണ്ണനോട്‌ പറഞ്ഞതും അവൻ ശെരിയെന്ന് തലയാട്ടി…

” ഡോക്ടറാന്റി കുത്തി വച്ചോ കണ്ണാ.. വേദനയുണ്ടോ…”

ദേഷ്യമെല്ലാം മാറ്റി കണ്ണൻ കിടക്കുന്ന കട്ടിലിലിരുന്ന് കൊണ്ടു അവന്റെ തലയിൽ തലോടി അച്ചു ചോദിച്ചു… അതു കേട്ട് കണ്ണൻ കൈ ചുണ്ടി അവിടെ കുത്തിയെന്ന് കാണിച്ചു കൊടുത്തു കൊണ്ട … വേദനയുണ്ടെന്ന് തലയാട്ടി…

” സാരമില്ലാട്ടോ.. വേദന ഇപ്പോ പോകുവെ.. ”

അച്ചു ഇതും പറഞ്ഞു ഇൻജെക്ഷൻ എടുത്തു സ്ഥലത്തു ഉമ്മ വെച്ചു കൊണ്ടു അവിടെ പതിയെ തൂത്തു കൊടുത്തു കൊണ്ടേയിരുന്നു…

അത്‌ കാണെ ഒരു ചിരിയോടെ തന്നെ ഡോക്ടറും നേഴ്‌സും ആ മുറി വീട്ടിറങ്ങി അടുത്ത റൂമിലേക്കു കയറി… രെമ്യ ആ മുറിയിൽ നിന്നുമിറങ്ങാൻ തുടങ്ങിയതും അവൾ ഒരിക്കൽ കൂടെ ആ മുറിയിലേക്ക് തിരിഞ്ഞു നോക്കി…

അനിയനെ പരിപാലിക്കുന്ന ചേച്ചിയും അതനുസരിക്കുന്ന കണ്ണനും അവരുടെ കളിചിരികൾ നോക്കി നിൽക്കുന്ന സൂരജും അവന്റെ നെഞ്ചോരം ചേർന്നു നിൽക്കുന്ന അഞ്ജലിയും…

സൂരജിനോട് ചേർന്നു നിൽക്കുന്ന അഞ്ജലിയെ കാണെ രെമ്യയ്ക്കു എന്തോ ഒരു ദേഷ്യം വന്നു നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…

രെമ്യ തങ്ങളെ തന്നെ നോക്കി നിൽക്കുന്നത് കണ്ട അഞ്ജലി ഒരു നിമിഷം രെമ്യയെയൊന്നു നോക്കിയ ശേഷം അവളുടെ അടുത്തേക്ക് ചെന്നു…

” രെമ്യ.. “അഞ്ജലി അടുത്തേക്ക് വരുന്നത് കണ്ടു മുന്നോട്ടു നടക്കാൻ തുടങ്ങിയ രെമ്യയെ, അഞ്ജലി പുറകിൽ നിന്നും വിളിച്ചു…

” നിന്നോട് എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല രെമ്യ…. “അഞ്ജലിയൊരു ചിരിയോടെ പറഞ്ഞതും രെമ്യ ഒന്നും മനസിലാകാതെ അഞ്ജലിയെ നോക്കി നിന്നു…

” അന്ന് നീ രാജീവിന്റെ കൂടെ പോയത് കൊണ്ടു മാത്രമാണ്…ഇത്രയും സ്നേഹനിധിയായ ഒരു ഭർത്താവിനെയും മോളേയുമെനിക്കും ഒരച്ഛനെയും ചേച്ചിയെയും എന്റെ കുഞ്ഞിനും കിട്ടിയത്…. രാജീവിന്റെ കൂടെ പോലും ഞാനിത്രയും ഹാപ്പിയായിരുന്നില്ല….

ഒത്തിരി താങ്ക്സ്… സൂരജെട്ടനെ എനിക്ക് കിട്ടാൻ കാരണമായതിൽ… രാജീവ്‌ നിന്നെ നല്ലത് പോലെ സ്നേഹിക്കുന്നുണ്ടല്ലോ അല്ലെ….”

അഞ്ജലി അവളെ നോക്കി പറഞ്ഞതും രെമ്യയുടെ മുഖം അവളുടെ മുന്നിൽ താണു…

” അഹ് പിന്നെ ഞാൻ പ്രെഗ്നന്റ് ആയിരുന്ന സമയത്താണ് അയാളൊരു കൂടു തേടി നിന്റെ അടുത്തേക്ക് വന്നത്… അത് പോലെ നീ ഇനി പ്രെഗ്നന്റ് ആകുമ്പോൾ അയാൾ വേറെ വല്ല പെണ്ണുങ്ങളുടെ അടുത്തേക്ക് പോകാതെ നോക്കിക്കോ….

ഓൾ ദെ ബെസ്റ്റ് “” അമ്മേ ഈ കണ്ണനെന്നെ നുള്ളി… “അപ്പോഴേക്കും അച്ചു കരച്ചിലോടെ അഞ്ജലിയെ വിളിച്ചു…

” എന്നാ ഞാൻ ചെല്ലട്ടെ രെമ്യ… രണ്ടു പേരും നല്ല സ്നേഹത്തിലാണെങ്കിലും അതെ പോലെ കുറുമ്പുമുണ്ട് രണ്ടു പേർക്കും… ”

അഞ്ജലിയൊരു ചിരിയോടെ മുറിയിലേക്ക് കയറിയതും രെമ്യ ഒന്നൂടെ താൻ പ്രെസവിച്ച തന്റെ മോളേയും ഒരു കാലത്തു തന്നെ സ്നേഹം കൊണ്ടു മൂടിയ ഭർത്താവിനെയുമൊന്നു നോക്കി,

അപ്പോഴേക്കും ആ മുറിയുടെ വാതിലടഞ്ഞിരുന്നു… അല്ല അഞ്ജലി അടച്ചിരുന്നു…

” താൻ ശെരിക്കുമൊരു വിഡ്ഢിയായിരുന്നു… അക്കര പച്ച തേടി പോയപ്പോൾ ഒരിക്കലും തന്നെ സ്നേഹം കൊണ്ടു മൂടിയ സൂരജിനെയോ ഞങ്ങളുടെ കുഞ്ഞിനെയോ ഓർത്തില്ല…

അപ്പോഴേല്ലാം രാജീവും അയാളോടൊപ്പമുള്ളൊരു സുന്ദര നിമിഷവുമായിരുന്നു മനസ് നിറയെ…

പക്ഷെ ജീവിക്കാൻ തുടങ്ങിയപ്പോഴാണ്… രാജീവിന്റെ സ്വഭാവവും സൂരജിന്റെ സ്നേഹവും തിരിച്ചറിഞ്ഞത്…

തന്നെ സ്നേഹം കൊണ്ടു മൂടിയ രാജീവല്ലായിരുന്നു ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതിനു ശേഷമുള്ള രാജീവ്… എങ്ങോട്ട് തിരിഞ്ഞാലും സംശയം…

ആരെയെങ്കിലും വിളിച്ചാൽ എവിടെയേലും പോയാൽ എല്ലാം സംശയവും ദേഹോപദ്രവും..

എല്ലാം കഴിഞ്ഞു ഒന്നു കിടക്കാമെന്നു കരുതിയാൽ അവിടെയും അയാൾ തന്നെ ബലമായി കീഴ്പെടുത്തും… അതെല്ലാം കഴിഞ്ഞു ഒന്നു കണ്ണടയ്ക്കുമ്പോഴേക്കും കോഴി കൂവിയിരിക്കും…

എല്ലാം മനസിലാക്കി വന്നപ്പോഴെക്കും അവർ രണ്ടുപേർക്കുമിപ്പോൾ മറ്റൊരവകാശിയുമായി…

എല്ലാം തന്റെ തെറ്റ്… തന്റെ മാത്രം തെറ്റ്…. “അടഞ്ഞ മുറിയിലേക്ക് നോക്കി ദീർഘമയോന്ന് നിശ്വസിച്ച ശേഷം അവൾ അടുത്ത പെഷിന്റിന്റെ മുറിയിലേക്ക് നടന്നു….

Leave a Reply

Your email address will not be published. Required fields are marked *