എന്നെ ഇനി ഉപദ്രവിക്കല്ലേ .. ഞാൻ ചത്തു പോകും .. എന്നെ വെറുതെ വെറുതെ വിട്ടേക്ക് ..

നീ ഇൻ ദേവത

(രചന: Shihab Vazhipara)

 

പൂക്കളുടെ സുഖന്ധം നിറഞ്ഞ കാട്ടുപാതയിലൂടെ പൂമരങ്ങളുടെ ചിത്രങ്ങളും പകർത്തി അയാൾ മെല്ലെ നടന്നു അയാൾ ശെരിക്കും ആ പ്രകൃതി സൗന്ദര്യം ആസ്വദിക്കുകായായിരുന്നു .. ആഗ്രഹിച്ചു വാങ്ങിയ തന്റെ പുതിയ വിലകൂടിയ ക്യാമറ അയാൾ മെല്ലെ എടുത്തു അതിന്റെ കണ്ണുകളിലൂടെ ആ സൗന്ദര്യത്തിന്റെ ഭാവനകൾ ഒപ്പിയെടുത്തു ..

എടുത്ത ചിത്രങ്ങളും വിഡിയോകളും അയാൾ അപ്പോൾ തന്നെ ഓടിച്ചു നോക്കി അതിന്റെ മനോഹാരിത അയാൾ വീണ്ടും വീണ്ടും കണ്ടു എവിടെയോ ഒരു പെൺകുട്ടിയുടെ കാൽപാദം അയാൾ അതിൽ കണ്ടു .. ഈ നിശ്ശബ വനത്തിൽ ഒരു ദേവതയോ ആയാൾ വീണ്ടും ആ ചിത്രങ്ങൾ നോക്കി അതെ ഒരു പെൺകുട്ടിയുടെ പാദങ്ങൾ തന്നെ ഇനി ചിലപ്പോൾ സൗന്ദര്യത്തിന്റെ ദേവത ഇറങ്ങി വന്നതാകുമോ ?

അയാൾ ആ ചിത്രം എടുത്ത സ്ഥലത്തേക്ക് മെല്ലെ ചെന്ന് നോക്കി .അതെ സുന്ദരിയയായ ഒരു പെൺകുട്ടി പക്ഷെ അവളുടെ വസ്ത്രങ്ങളും മറ്റും കീറിയ പോലെയും അവളുടെ അധരങ്ങൾ ചുവന്ന് തുടുത്തു നിൽക്കുന്നുപോലെയും പിന്നെ തല മുടി അലങ്കോലമായി കിടക്കുന്നുതും കണ്ടപ്പോൾ അയാൾക്ക് തോന്നി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന്

ഇവൾ ഈ വനത്തിൽ എന്തിന് വന്നു .. ഇനി ശെരിക്കും ദേവത തന്നെ ആകുമോ .. ? അതോ പണ്ട് മുത്തശ്ശി പറഞ്ഞു തന്ന പുരാണകഥയിലേ ദേവിയാകുമോ ??

അയാളിൽ സംശയവും ഉൽക്കണ്ഠയും ജനിച്ചു . അയാൾ രണ്ടും കല്പിച്ചു അവളെ മെല്ലെ വിളിച്ചു .. ദേവീ …. ? അവൾ ഉണർന്നില്ല വീണ്ടും വിളിച്ചു … പെട്ടന്നവൾ .. പേടിച്ചു കണ്ണുകൾ തുറന്നു .. പിന്നെ നിലവിളിച്ചു ..

 

“എന്നെ ഇനി ഉപദ്രവിക്കല്ലേ .. ഞാൻ ചത്തു പോകും .. എന്നെ വെറുതെ വെറുതെ വിട്ടേക്ക് .. ”

” കുട്ടീ നീ ഏതാണ് ? ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതല്ല .. എന്റെ പേര് രാഹുൽ ഞാൻ ഒരു ഫോട്ടോ ഗ്രാഫറാണ് .. ഇവിടെ ഇടയ്ക്കു വരാറുണ്ട് .. ഇപ്പൊ വസന്തകാലമായത് കൊണ്ട് പൂമരങ്ങളുടെ ഫോട്ടോ എടുക്കാൻ വന്നതായിരുന്നു .. ”

 

” അല്ല നിങ്ങൾ കള്ളം പറയുകയാണ് നിങ്ങളും അയാളുടെ ആളാകും എന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കാൻ വന്നതായിരിക്കും അല്ലെ .. നിങ്ങൾക്ക് എങ്ങനെ തോന്നി ഒരു പാവം പെൺകുട്ടിയെ നശിപ്പിക്കാൻ .. ” അതും പറഞ്ഞു അവൾ മുഖം പൊത്തി കരയാൻ തുടങ്ങി …

 

എന്ത് ചെയ്യണം എന്നറിയാതെ അയാൾ അവിടെ നിന്നു എന്തോ പെൺകുട്ടിക്ക് പറ്റീട്ടുണ്ട് അല്ലെങ്കിൽ ആരോ ഇവളെ ഉപദ്രവിച്ചിട്ടുണ്ട് .. അങ്ങനെയാണെങ്കിൽ ആരായിരിക്കും അവർ ? എന്തിനാ ഈ പാവം കുട്ടിയെ ഇങ്ങനെ കഷ്ടപെടുത്തിയത് .. ദുഷ്ടന്മാർ ..

അയാൾ അവലോട് പറഞ്ഞു ..

 

” മോളെ ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതല്ല എന്ന് പറഞ്ഞില്ലേ ? എന്തിനാ ഇങ്ങനെ കരയുന്നത് .. നീ കരഞ്ഞാലും ഇവിടെ കേൾക്കാൻ ആരുമില്ല ഞാൻ മാത്രമേ ഒള്ളു നീ ഏതാണ് ? എന്തിനാണ് ഇവിടെ വന്നത് .. ? നിനക്ക് വല്ലാത്ത ക്ഷീണം ഉണ്ടല്ലോ .. എന്തിനാ ഇങ്ങനെ ഭയക്കുന്നത് .. ഞാൻ ഒന്നും ചെയ്യില്ല എനിക്കും അമ്മയും പെങ്ങളും ഒക്കെ ഉണ്ട് .. ജീവിതത്തിൽ ഇന്ന് വരെ ഞാൻ ഒരാളെയും ദ്രോഹിച്ചിട്ടില്ല .. എന്നെ വിശ്വസിക്കൂ .. ”

 

അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അയോളോട് യാചിച്ചു

 

” ഇയാളെ എനിക്ക് വിശ്വസിക്കാമോ .. ? ”

 

” തീർച്ചയായും വിശ്വസിക്കാം എന്താ മോളുടെ പേര് .”

 

” ഞാൻ സീത .. എന്റെ ഒരു പരിജയകാരനുമായി ഞങ്ങൾ കാട് കാണാൻ ഇറങ്ങിയതായിരുന്നു .. കാടിന്റെ നടുവിൽ ഒരു കൊട്ടാരം ഉണ്ട് എന്നും അവിടേക്ക് പോകാം എന്നും എന്നോട് പറഞ്ഞിരുന്നു അങ്ങനെ ഇവിടെ വന്നതാണ് .. ”

 

” ഈ ഡ്രെസ്സിലും നിന്റെ മേലും മുഴുവൻ ചളിയാണെല്ലോ .. പിന്നെ എന്ത് സംഭവിച്ചു .. ”

 

” ആദ്യം എനിക്ക് കുടിക്കാൻ ഇത്തിരി വെള്ളം തരുമോ ..? ”

 

” തരാമെല്ലോ ”

 

അയാൾ തന്റെ ബാഗ് തുറന്നു അതിൽ നിന്നും ഒരു വെള്ളക്കുപ്പി എടുത്തു അവൾക്ക് നേരെ നീട്ടി . അവൾ ആർത്തിയോടെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു . പിന്നെ അയാൾ അവളെ അവിടെ നിന്നും എണീപ്പിച്ചു .. എന്നിട്ട് പറഞ്ഞു ..

 

” നീ ആദ്യം ഒന്ന് ഫ്രഷ് ആവണം എന്റെ കാർ അവിടെയുണ്ട് .. അതിനടുത്ത് തന്ന ഒരു അരുവിയും ഉണ്ട് .. ”

 

അവർ വേഗം അങ്ങോട്ട് പോയീ .. അവളുടെ നടത്തം ശെരിയായിരുന്നില്ല എന്തോ കാലിൽ മുറിവുകൾ ഉള്ളത് പോലെ ആയാൾക്ക് തോന്നി .. ദുഷ്ടന്മാർ ഈ പാവം കുട്ടിയെ അവർ നന്നായി ഉപദ്രവിച്ചുകാണും

 

” ഇതാണ് എന്റെ വണ്ടി ഇതിൽ എല്ലാം ഉണ്ട് നീ ഒന്ന് കുളിചോളൂ .. ഇവിടെ വേറെ ആരും വരാൻ പോകുന്നില്ല . ”

അയാൾ തന്റെ കാറിൽ നിന്നും ഒരു വലിയ തുണി എടുത്ത് അരുവിക്ക് ചുറ്റും കെട്ടി ഒരു മറ പണിതുകൊടുത്തു . തന്റെ കാറിൽ കരുതിയ സോപ്പും തോർത്തുമുണ്ടും എല്ലാം അവൾക്ക് കോടുത്തു എന്നിട്ടു പറഞ്ഞു .

 

“ഇയാൾ ധൈര്യമായി കുളിചോളൂ ഇവിടെ ആരും വരില്ല ഇനി വന്നാൽ തന്നെ ഞാനുണ്ടാകും ഇവിടെ ”

 

” ശെരി ”

അവൾ അതെല്ലാം വാങ്ങി പോകുമ്പോൾ അവളുടെ മുഖത്ത് പ്രതീക്ഷയുടെ പ്രകാശം പരന്നിരുന്നു .. അവൾ പെട്ടന്ന് തന്നെ ഫ്രഷ് ആയി വന്നു .. അപ്പോൾ അയാൾ പറഞ്ഞു ..

 

” വീണ്ടും ആ ചെളിയുള്ള ഡ്രസ്സ് തന്നെ ഇടേണ്ട ഞാൻ എന്റെ പെങ്ങൾക്ക് വേണ്ടി വാങ്ങിയതാണ് ഈ ഡ്രസ്സ് ഇത് താനെടുത്തോ . നിങ്ങൾ രണ്ട് പേരും ഒരേ പോലെയാണ് എന്ന് തോന്നുന്നു അളവ് ഒക്കെ ഏകദേശം സെയിം ആകും . ആ മറയിൽ പോയി മാറ്റി വന്നോളൂ .. ”

 

അവൾ ഒന്ന് മടിച്ചു എങ്കിലും പിന്നെ ആ ഡ്രെസ്സും പിടിച്ചു ആ മറയിലേക്ക് പോയി മാറ്റി വന്നു .. അവൾ ആ ഇളം റോസ് നിറത്തിൽ വെള്ളപ്പൂക്കളുള്ള ചുരിദാർ അണിഞ്ഞുവന്നപ്പോൾ അയാൾ മനസ്സിൽ പറഞ്ഞു ഇവൾ ശെരിക്കും വന ദേവതപോലെയുണ്ട് ..

 

” ആ ആള് സുന്ദരി ആയെല്ലോ ഇപ്പൊ ” അവൾ ഒരു ചെറു നാണത്തോടെ താഴേക്ക് നോക്കി .. ” എന്നാ ഇനി കാറിൽ കയറിക്കോളൂ ഞാൻ നിന്നെ വീട്ടിൽ വിടാം പോകുന്ന വഴി ബാക്കി കാര്യങ്ങൾ കൂടി പറയാമെല്ലോ അല്ലെ ? . ” കാർ മെല്ലെ നീങ്ങി തുടങ്ങി ശരീരത്തിന്റെ ക്ഷീണം അവളിൽ നിന്നും മെല്ലെ നീങ്ങി തുടങ്ങിരുന്നു ..

 

അവൾ പറഞ്ഞു തുടങ്ങി …

 

” കാടിന്റെ നാടുവിലെത്തിയപ്പോൾ വേറെ ഒരാളും കൂടി ഞങളുടെ കൂടെ കൂടി അത് അയാളുടെ സുഹൃത്തായിരുന്നു .. എന്നിട്ട് എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു .. പിന്നെ അയാൾ പറഞ്ഞു .. നീ നിന്റെ ഈ അഴകാർന്ന സൗന്ദര്യം ആരെ കാണിക്കാൻ പൊതിഞ്ഞു വെച്ചിരിക്കുകയാണ് .. ഞാൻ രൂക്ഷമായി അയാളെ നോക്കി .. എന്നിട്ട് ഞാൻ പറഞ്ഞു നീ എന്നെ ചതിക്കുകയായിരുന്നു അല്ലെ .. ? നിന്നെ മാത്രം വിശ്വസിച്ചു നിന്റെ കൂടെ വന്ന എന്നെ നീ .. അപ്പൊ അവൻ പറഞ്ഞു മിണ്ടിപ്പോകരുത് .. നീ മാന്യമായി സഹകരിച്ചാൽ നിനക്ക് നല്ലത് അല്ലെങ്കിൽ നിന്നെ ഞങ്ങൾ കളി പഠിപ്പിക്കും എന്നിട്ടയാൾ ഒരു വൃത്തി കേട്ട വീഡിയോ എനിക്ക് കാണിച്ചു തന്നു ..അത് പോലെ ചെയ്യാൻ പറഞ്ഞു ..എനിക്കപ്പോൾ അയാളോട് അറപ്പും വെറുപ്പും തോന്നി .. ഞാൻ അവിടെ നിന്നും മെല്ലെ ഓടി പക്ഷെ എന്റെ കാലുകൾ പേടികൊണ്ട് തളർന്നിരുന്നു എനിക്ക് കൂടുതൽ ഓടാൻ കഴിഞില്ല എന്നാലും ഞാൻ കുറെ ഓടി പിന്നാലെ അവരും .. അവസാനം ഞാൻ തളർന്നു വീണു ഒരു ചെരുവിലേക്ക് വീണത് കൊണ്ട് ഞാൻ ഉരുണ്ട് ഉരുണ്ട് വീണ്ടും കുറെ താഴേക്ക് വീണു .. പക്ഷെ പിന്നീട് അവിടെന്ന് എന്താ സംഭവിച്ചു എന്നെനിക്കറില്ല .. പിന്നെ അവർ എന്റെ അടുത്ത് വന്നതായി എനിക്ക് തോന്നിയില്ല . പേടിയുടെ കൂടെ തളർച്ചയും വന്നത് കൊണ്ട് എന്റെ സ്വബോധം നശിച്ചു പിന്നെ ഞാൻ കണ്ണ് തുറന്നപ്പോൾ എന്റെ മുന്നിൽ നിങ്ങളായിരുന്നു .. സത്യത്തിൽ നിങ്ങൾ ദേവദൂതൻ ആണോ .? . ഈ ആപത്തിൽ പെടുന്നവരെ രക്ഷിക്കാൻ വേണ്ടി പ്രത്യേക്ഷ പെടുന്നവർ .. ”

 

അത് പറഞ്ഞപ്പോൾ അവളുടെ മുഖം പ്രകാശിക്കുന്നുണ്ടോ എന്നയാൾക്ക് തോന്നി ..

 

” അയാൾ മെല്ലെ ചിരിച്ചു .. എന്നിട്ട് പറഞ്ഞു .. മോളെ സീതേ ശെരിക്കും ഞാൻ നിന്നെ പോലെത്തന്നെ ഒരു പച്ചയായ മനുഷ്യനാണ് .. എന്റെ ഒരു ഹോബിയാണ് തന്നെ രക്ഷിച്ചത് .. മിക്കവാറും എല്ലാ ഞായറാഴ്ചയും ഞാൻ പലകാടുകളിലും മറ്റും പോകും കുറെ ചിത്രങ്ങൾ എടുക്കും അതൊക്കെയാണ് എന്റെ ഹോബി .. ആ ക്യാമറ ഞാൻ കുറെ ആഗ്രഹിച്ചു വാങ്ങിയതാണ് .. അതിന്റെ വില ഇപ്പോൾ പത്ത് ലക്ഷം വരെ ഉണ്ടാകും .. ‘അമ്മ കുറെ വഴക്ക് പറഞ്ഞു .. കുറെ കാലം സ്വരുക്കൂട്ടി വെച്ച ക്യാഷ് കൊടുത്ത് വാങ്ങിയാതായിരുന്നു .. അതിന് ഇന്ന് നിന്റെ ജീവന്റെ വിലയുണ്ട് .. ഇപ്പൊ സമയം വൈകുനേരം ആയി തുടങ്ങിയില്ലേ ? ഈ സമയം മുതൽ അതുവഴി ആനകൾ വരാൻ സാധ്യതയുണ്ട് .. ഇയാൾക്ക് ഭാഗ്യമുള്ളത് കൊണ്ട് മാത്രമാണ് രക്ഷപെട്ടത് ..”

 

” എനിക്ക് ജീവിക്കാൻ വലിയ ആഗ്രഹമൊന്നും ഇല്ല ജനിച്ച അന്നുമുതൽ കഷ്ടപ്പാടുകൾ മാത്രമായിരുന്നു കൂട്ട് .. സ്കൂളിൽ പോകുമ്പോൾ നല്ല ചെരുപ്പോ ബാഗോ യൂണിഫോമോ ഒന്നും ഉണ്ടാവില്ല .. എന്നും വീട്ടിൽ ബുദ്ധിമുട്ടുകൾ ആയിരുന്നു .. അമ്മയെ പറഞ്ഞിട്ട് കാര്യമില്ല കാരണം ‘അമ്മ മാത്രമുള്ളു അച്ഛൻ നേരത്തെ അങ്ങ് പോയീ പിന്നെ ഞാനും അനുജനും അമ്മയും ഒള്ളു ‘അമ്മ പാടത്തും പറമ്പത്തും പിന്നെ വീട്ടുജോലിക്കും ഒക്കെ പോയിയാണ് ഞങ്ങൾ ജീവിക്കുന്നത് .. ഇപ്പൊ പിന്നെ അനിയനും സ്കൂൾ പ്രായം കഴിഞ്ഞപ്പോൾ ചെറിയ ജോലികൾ ഒക്കെ ചെയ്തു തുടങ്ങി പിന്നെ അവന്റെ കാര്യം അവൻ നോക്കും ഞാൻ പിന്നെ ട്യൂഷനും മറ്റും ഒക്കെ എടുത്തുകൊടുത്തു വരുകയാണ് .. ഇപ്പൊ അമ്മയ്ക്കും സുഖമില്ലാതായിത്തുടങ്ങി .. ഈയിടക്കാണ് ഞാൻ സജിത്ത് നെ പരിചയപ്പെടുന്നത് അവൻ നല്ല സ്വഭാവത്തിലായിരുന്നു എനിക്കും അതൊരു ആശ്വാസമായിരുന്നു കാണുമ്പോഴൊക്കെ ഒരുപാട് സംസാരിക്കും .. ഇന്നലെ ടൗണിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞതായിരുന്നു ഈ കാട്ടിലേക്കുള്ള യാത്ര മനസ്സിനെ ഒരു ശാന്തമാക്കാൻ ഈ യാത്ര ഉപകാരപ്പെടും എന്ന് ഞാനും കരുതി .. ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങി തിരിച്ച ഞാൻ ഒരു മണ്ടി .. തെറ്റ് പറ്റിയത് എനിക്കായിരുന്നു അവന്റെ ഉദ്ദേശം എനിക്ക് മനസ്സിലായില്ല .. ഞാൻ കുറെ പേരെ ഒന്നും കണ്ടിട്ടില്ല പക്ഷെ എന്തുകൊണ്ടോ അയാളെ എനിക്കിഷ്ടവുമായിരുന്നു പക്ഷെ അയാൾക്ക് വേണ്ടത് എന്റെ ശരീരമായിരുന്നു .. ”

 

” കരയേണ്ട .. പിന്നെ എല്ലാ ആണുങ്ങളും അങ്ങനെ അല്ലാട്ടോ .. നല്ല ആളുകളും ഉണ്ട് .. പിന്നെ ഇയാളുടെ വീട് എവിടെയാണെന്നാ പറഞ്ഞത് .. ”

 

” ഒറ്റപ്പാലം ”

 

” ഒറ്റപ്പാലത്ത് ഒരുപാട് നല്ല സ്ഥലങ്ങൾ ഉണ്ടല്ലോ മോളെ അതൊന്നും പോരാഞ്ഞിട്ടാണോ ഇവന്റെ കൂടെ കാട്ടിലെ ഇല്ലാത്തകൊട്ടാരം കാണാൻ പോയത് .. ? ”

 

” മാഷെ എനിക്ക് കൂടുതൽ ലോകവിവരം ഇല്ല ഞാൻ പാവം നാട്ടുമ്പുറത്തുകാരി പെണ്ണ് അല്ലെ ”

 

” ഇന്ത്യൻ ശിക്ഷാനിയമപ്രകാരം അവന് തക്കതായ ശിക്ഷ നമ്മുക് വാങ്ങി കൊടുക്കാം .. ഇനി എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാം .. ”

 

” വേണ്ട മാഷെ കഴിഞ്ഞത് കഴിഞ്ഞു അതിൽ നിന്നും ഒരുപാട് പാഠം പഠിച്ചു ഇനി വേണ്ട ഒന്നും .. ഇനി കേസിനും കൂട്ടത്തിനും പോയാൽ തന്നെ പീഡിപ്പിക്ക പെട്ട പെൺകുട്ടി എന്ന നിലയിൽ ഞാൻ അറിയപ്പെടും ..വേണ്ട ഒന്നും വേണ്ട എനിക്കും ജീവിക്കണം എന്റെ അമ്മക്ക് വേണ്ടിഎങ്കിലും പാവം ഞങ്ങക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു .. ഇപ്പൊ വയ്യാതെയായി തുടങ്ങി .. എനിക്ക് ആ അമ്മക്ക് വേണ്ടി ജീവിക്കണം ”

 

” അയ്യോ അങ്ങനെ നാട്ടുകാരെ മൊത്തം നമ്മൾ അറീക്കുന്നില്ലെല്ലോ ആരും അറിയില്ല .. അതിനൊക്കെയുള്ള വഴികൾ ഇന്ന് ഉണ്ട് .. എല്ലാം നമ്മുക്ക് ശെരിയാകാം .. ”

 

” വേണ്ട മാഷേ.. എനിക്ക് അതിനൊന്നും വയ്യ .. എല്ലാം ഒരു ദുസ്വപ്നം പോലെ ഞാൻ കരുതി സമാധാനിക്കാം .. പിന്നെ ഈ കാര്യം നമ്മൾ എങ്ങനെ മറച്ചു വെച്ചാലും അത് നാട്ടുകാരും മറ്റും അറിയും സതാചാര പോലീസ്സാണ് ചുറ്റം അവരെങ്ങാനും ഇതറിഞ്ഞാൽ പിന്നെ തീർന്നു എല്ലാം കാട്ടു തീ പോലെ പരക്കും .. ”

 

” വേണ്ടെങ്കിൽ വേണ്ട .. പിന്നെ ഇനി അവനെ കണ്ടാൽ താൻ എന്ത് ചെയ്യും .. ? ”

 

” ഞാൻ മരിച്ചു എന്ന് കരുതിക്കാണും അവർ അതുകൊണ്ടാകും എന്നെ ഒന്നും ചെയ്യാതെ പിന്നെ അവർ പോയത് .. ഇനി അവരെ കണ്ടാൽ ഞാൻ എന്ത് പറയണം മാഷെ ? ഞാൻ അതിനെ കുറിച്ച് ഒന്നും ആലോജിച്ചിട്ടില്ല !”

 

” അതൊക്കെ നമ്മുക് ശെരിയാക്കാം .. ഞാൻ വണ്ടി ഒന്ന് സൈഡ് ആക്കട്ടെ ആ കാണുന്ന ഹോട്ടലിൽ നിന്നും നമുക്ക് എന്റെതെങ്കിലും കഴിക്കാം .. ”

 

അതും പറഞ്ഞു അവർ കാറിൽ നിന്നും ഇറങ്ങാൻ നിക്കവേ അവൾ പറഞ്ഞു

 

“ചേട്ടാ അവരാണ് എന്നെ .. ”

 

” ആരാ ആ ഹോട്ടലിന്റെ പുറത്ത് നിൽക്കുന്നവരോ . ഉറപ്പല്ലേ ?? ”

 

” അതെ .. ഇനി ഏതു പാതിരാത്രി കണ്ടാലും അവരുടെ മുഖം ഞാൻ മറക്കില്ല”

 

” എന്നാ താൻ അവിടെ ഇരുന്നോ .. അവരെ കളി ഞാൻ പഠിപ്പിക്കാം”

 

” ചേട്ടാ അത് വേണോ …. ? ”

 

” നീ കണ്ടോ മോളെ .. ” അയാൾ കാറിൽ നിന്നും പതിയെ ഇറങ്ങി അവരെ ലക്ഷ്യമാക്കി നടന്നു .. ചെന്ന പാടെ അവുരുടെ അടി നാഭിക്ക് ഓരോ ചവിട്ട് വെച്ച് കൊടുത്തു പിന്നെ രണ്ടു പേരുടെയും മുഖം നോക്കി ഓരോ അടിയും കൊടുത്തു അവർ ദേഷ്യത്തോടെ അവന്റെ നേരെ തിരിയുമ്പോഴേക്കും നാട്ടുകാർ ഓടി കൂടി ..

 

“എന്താ പ്രശ്നം”

 

” ചേട്ടമ്മാരെ ഞാനും എന്റെ ഭാര്യയും കാട് കാണാൻ ഇറങ്ങയതായിരുന്നു ഇവർ എന്റെ കണ്ണ് വെട്ടിച്ചു ഭാര്യയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചു .. ”

 

പിന്നെ നാട്ടുകാർ ആയി അവരെ തല്ലി ചതച്ചു .. പിന്നെ അവരുടെ വണ്ടിയിൽ കയറി പോകാൻ പറഞ്ഞു .. ഇനി ഈ വഴിയിൽ കണ്ട് പോകരുത് .. എന്നും .. അപ്പോൾ അയാൾ അവളോട് കാറിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു ..

 

” എങ്ങനെയുണ്ട് മോളെ .. ”

 

” ഇപ്പോഴാ എനിക്ക് സമാധാനം ആയത് .. ”

 

” എന്നാ വാ നമ്മുക്ക് ഭക്ഷണം കഴിക്കാം .. ”

 

” ചേട്ടാ എന്താ കഴിക്കാൻ ഉള്ളത് ? ”

 

” ഇപ്പൊ ചിക്കൻ ബിരിയാണി മാത്രമേ ഒള്ളു .. എന്നാ രണ്ട് ബിരിയാണി .. ”

 

പെട്ടന്ന് തന്നെ ആവി പറക്കുന്ന ബിരിയാണി അവരുടെ മുന്നിലെത്തി .. ഭക്ഷണം കഴിച്ച് അവർ പോകുമ്പോൾ അവിടെ കൂടി നിന്ന ഒരാൾ പറഞ്ഞു ” പുതു മോടിയാണെല്ലോ ?

 

അവർ ചിരിച്ചു എന്നിട്ട് വീണ്ടും വണ്ടിയിൽ കയറി .. അയാൾ അവളോട് ചോദിച്ചു

 

” എങ്ങനെ യുണ്ട് മോളെ.. ? ”

 

” ഇപ്പോഴാണ് എന്റെ മനസ്സും ശരീരവും ഒന്ന് റീ ഫ്രഷ് ആയത് .. പിന്നെ വയറും .. ”

 

” അപ്പോ മോളെ ഇതാണ് ബസ്റ്റാന്റ് ഇവിടുന്ന് ഒറ്റപ്പാലത്തേക്കുള്ള ബസ് കിട്ടും .. എനിക്ക് നിന്റെ കൂടെ വരണം എന്നുണ്ട് അമ്മയും പെങ്ങളും കാത്തിരിക്കുണ്ട് .. പിന്നെ ഈ പണം കയ്യിൽ വെച്ചോളൂ കയ്യിൽ ഒന്നും ഇല്ലല്ലോ അല്ലെ .. ”

 

അപ്പോഴാണ് അവൾ തന്റെ ബാഗും മൊബൈൽ ഫോണും നഷ്ടപെട്ടത് അറിഞ്ഞത് ..

 

” ചേട്ടാ എന്റെ ബാഗ് ?? ”

 

” ആ ബാഗ് ഇതാണോ .. ഇത് നീ കിടന്ന സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു .. ഞാൻ അത് എടുത്ത് കാറിൽ വെച്ചതായിരുന്നു ? ”

 

” ചേട്ടൻ എനിക്ക് വേണ്ടി ഒരുപാട് കഷ്ട്ടപ്പേട്ടു അല്ലെ .. ? തിരിച്ചു തരാൻ എന്റെ കയ്യിൽ ഒന്നുമില്ലല്ലോ ..” അവൾ കരയാൻ തുടങ്ങി ..

 

” ഈ കരയുന്ന മുഖം എനിക്കിഷ്ടമല്ല .. ട്ടോ .. പിന്നെ ഇതാണ് എന്റെ കാർഡ് ഇത് വെച്ചോളൂ എന്റെ നമ്പർ അതിലുണ്ട് .. ഞാൻ കല്യാണം കഴിക്കാൻ ആഗ്രഹിച്ച എല്ലാ ഗുണങ്ങളും ഞാൻ നിന്നിൽ കാണുന്നുണ്ട് .. ഈ സായാനത്തിന്റെ ചെറിയ കുളിരിൽ നീ എന്റെ ഹൃദയത്തിൽ പതിഞ്ഞു .. വീട്ടീലെത്തീട്ട് ഇഷ്ടമാണെങ്കിൽ മാത്രം വിളക്കുക .. പിന്നെ അതാണ് ഒറ്റപ്പാലത്തേക്കുള്ള ബസ് .. വീട്ടിൽ എന്തുപറഞ്ഞാ വന്നത് .. ”

 

” ഞാൻ ഒരു പരീക്ഷ ഉണ്ട് എന്നും പറഞ്ഞു വന്നതാ .. ”

 

” പരീക്ഷ എന്തായാലും ഉഷാറായില്ലേ .. ? ”

 

” ചേട്ടാ ആ ബസ് എടുക്കുന്നുണ്ട് .. അപ്പോ ഞാൻ പോകട്ടെ .. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഈ ദിവസത്തിന്റെ കൂടെ നിങ്ങളുടെ മുഖവും ഞാൻ മറക്കില്ല .. കാട്ടാളന്മാരിൽ നിന്നും എന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന നിങ്ങളിൽ ഞാൻ യഥാർത്ഥ ആണിന്റെ സ്വഭാവം കണ്ടു .. അപ്പൊ വീണ്ടും ഒരിക്കൽ കാണാം ”

 

അവൾ ആ ബസിൽ കയറി പോകുമ്പോഴും അയാളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .. .

ബസ്റ്റാന്റ് ന്റെ അടുത്തുള്ള നിറയെ പൂക്കളുള്ള ആ വാകമരത്തിൽ നിന്നും പൂക്കൾ അപ്പോഴും തുരുതുരെ വീഴുണ്ടായിരുന്നു ..ഹൃദയത്തിൽ പുതു പ്രദീക്ഷയുമായി അയാൾ വീണ്ടും വണ്ടി ഓടിച്ചു പോയീ ..

✍🏻️ സ്റ്റോറി ബൈ ശിഹാബ്

Leave a Reply

Your email address will not be published. Required fields are marked *