ചെറുപ്പത്തിലെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടവൻ…. വളർന്നതും മുഴുവൻ ചെറിയഛന്റെ വീട്ടിലായിരുന്നു അയാളുടെ മക്കളുടെ പഴയതെല്ലാം കൊടുത്ത്…. അവരുടെ ബാക്കി കഴിച്ച്… അവരുടെ ആട്ടും തുപ്പും കേട്ട്… അവിടത്തെ ജോലി മുഴുവൻ ചെയ്തു അങ്ങനെ അങ്ങനെ…

(രചന: J. K)

അയാൾ എല്ലാവർക്കും ഒരു പരിഹാസ കഥാപാത്രമായിരുന്നു….

“””പ്രതാപൻ “”””

ചെറുപ്പത്തിലെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടവൻ…. വളർന്നതും മുഴുവൻ ചെറിയഛന്റെ വീട്ടിലായിരുന്നു അയാളുടെ മക്കളുടെ പഴയതെല്ലാം കൊടുത്ത്….

അവരുടെ ബാക്കി കഴിച്ച്… അവരുടെ ആട്ടും തുപ്പും കേട്ട്… അവിടത്തെ ജോലി മുഴുവൻ ചെയ്തു അങ്ങനെ അങ്ങനെ…

സ്കൂളിൽ പോലും പോകാൻ അയാളെ അവർ അനുവദിക്കുന്നില്ല ആ സമയം കൂടി അവിടുത്തെ ജോലികളെല്ലാം ചെയ്യിപ്പിക്കും

എങ്കിലും അയാൾ സ്കൂളിലേക്ക് ഓടും ബാക്കിയുള്ള സമയം… അതിനു പിന്നിൽ ഒരു രഹസ്യം ഉണ്ടായിരുന്നു ..

സ്കൂളിൽ തന്റെ ക്ലാസിൽ പഠിക്കുന്ന ജയന്തി”””‘

മുടി മെടഞ്ഞിട്ട കുഞ്ചലവും കെട്ടി, ഒരു പനിനീർ പുഷ്പം തലയിൽ ചൂടി വരുന്നവൾ….

അവളെ കാണാൻ…

കാരണം പ്രതാപനെ ഒരു മനുഷ്യനായി അംഗീകരിച്ച് അവരിൽ ഒരാളായിരുന്നു ജയന്തി… ബാക്കി എല്ലാവർക്കും അയാൾ പോത്തൻ പ്രതാപൻ ആണ് എന്തു പണി പറഞ്ഞാലും പോത്തിനെ പോലെ ചെയ്യുന്ന ഒരാൾ…

പോത്തൻ പ്രതാപൻ എന്ന പേര് ലോപിച്ച് പോത്തൻ എന്ന് മാത്രമായി… പക്ഷേ ജയന്തി മാത്രം അയാളെ പ്രതാപൻ എന്ന് വിളിച്ചു… വിശന്നിരിക്കുമ്പോൾ അവളുടെ ഭക്ഷണത്തിന്റെ ഒരു പങ്ക് അയാൾക്ക് നീട്ടി…

അവളോട് എന്താണെന്ന് അയാൾക്ക് അറിയില്ലായിരുന്നു, പ്രണയമാണോ, ഹലോ തന്നെ പരിഗണിക്കുന്നതിന് ഉള്ള നന്ദിയോ, മറ്റെന്തോ…

അറിയില്ലായിരുന്നു പക്ഷേ അവളെ കാണുമ്പോഴൊക്കെയും മനസ്സ് നിറഞ്ഞ് തുളുമ്പുന്നത് അറിയാമായിരുന്നു…

ഇല്ലത്തെ കാര്യസ്ഥൻ ശങ്കരേട്ടന്റെയും തയ്യൽകാരി ജാനകിയുടെയും മൂത്തമകൾ …

ഇല്ലത്ത് നിന്ന് കിട്ടുന്ന പഴയ സാരികൾ ഒക്കെയും ജാനകി തയ്ച്ചു മകൾക്ക് പാവാടയും ജമ്പറും ആക്കി കൊടുക്കും അതെല്ലാം സ്കൂളിലേക്ക് അവൾ ഇട്ട് വരും അതുകൊണ്ട് തന്നെ അവൾക്ക് ധാരാളം വസ്ത്രങ്ങൾ ഉണ്ടായിരുന്നു…

അപ്പോഴൊക്കെയും പ്രതാപൻ തന്റെ വസ്ത്രത്തിലേക്ക് നോക്കും…

ആകെ കുടി കുടുക്ക് എന്ന് പറയാൻ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് തന്റെ ഷർട്ടിന് ബാക്കിയുള്ളത്….

കുത്തിവെക്കാൻ ഒരു പിന്നു പോലുമില്ല.. ചൂടി കയർ കൊണ്ട് ട്രൗസറിന് ചുറ്റും കെട്ടിയിട്ടുണ്ടെങ്കിലും അത് പതിയെ അഴിഞ്ഞുപോകും അപ്പോഴൊക്കെയും അത് പിടിച്ചു കയറ്റി ഇടണം….

എത്ര തവണ ജയന്തി ചി രിച്ചു കാണിച്ചാലും ഇതൊക്കെ ഓർക്കുമ്പോൾ ജയന്തിയോട് മിണ്ടാൻ വീണ്ടും പ്രതാപന് മടി തോന്നും..

കാരണം അവൾകും തനിക്കും തമ്മിൽ ഒത്തിരി വ്യത്യാസമുണ്ട് എന്ന് അയാൾക്കറിയാമായിരുന്നു…. എപ്പോഴും വൃത്തിയോടെ നടക്കുന്ന ജയന്തിയും, വൃത്തികേടായി നടക്കുന്ന താനും തമ്മിൽ വലിയ വ്യത്യാസമുണ്ട്…

മനപ്പൂർവ്വം അല്ലായിരുന്നു മാറ്റിയിടാൻ മറ്റൊന്നും ഇല്ലായിരുന്നു.. കുറച്ചു വലുതായപ്പോൾ ജയന്തി വിട്ടു നിന്ന് മാത്രം നോക്കാൻ തുടങ്ങി… അവൾ അടുത്തേക്ക് വരുമ്പോൾ ഒഴിഞ്ഞുമാറാനും..

എന്തോ അവളോട് മിണ്ടുമ്പോൾ, തന്റെ കോലം കണ്ടു തന്റെ കഴിവുകേട് കണ്ടു, അവൾക്ക് ഉള്ള സ്നേഹം പോലും നഷ്ടപ്പെടുമോ എന്ന് അവൻ ഭയപ്പെട്ടു…

ക്ലാസുകൾ പിന്നെയും കഴിഞ്ഞുപോയി…
ജയന്തി ജയിച്ചു ജയിച്ചു പത്താം ക്ലാസിലെത്തി… പ്രതാപൻ പലപ്പോഴും തോറ്റു എട്ടിലും . പിന്നെ അവളോട് മിണ്ടാനെ പോയിട്ടില്ല…

അവൾ അടുത്തേക്ക് വന്നാൽ പോലും ദൂരേക്ക് ഓടി മാറികളയും സ്കൂളിലേക്കുള്ള പോക്ക് തന്നെ അവൻ ഉപേക്ഷിച്ചതും അതുകൊണ്ടുതന്നെ ആയിരുന്നു….

ഒരിക്കൽ അവന്റെ ചെറിയഛന്റെ വീടിന്റെ അപ്പുറത്തുള്ള വീട് ഒരു ദുബായിക്കാരൻ വിലയ്ക്കുവാങ്ങി…

പ്രതാപൻ അയാൾക്ക് വലിയ സഹായം ആയിരുന്നു അയാളുടെ വീട്ടിലേക്കുള്ള എല്ലാ കാര്യങ്ങളും പ്രതാപൻ ചെയ്തു കൊടുത്തു വളരെ ഉത്സാഹത്തോടുകൂടി…

ഇത്തവണ അയാൾ പോകുമ്പോൾ അവനെക്കുറിച്ച് നോട്ടുകൾ സമ്മാനിച്ചു… അവൻ അത് വേണ്ട എന്ന് പറഞ്ഞ് നിഷേധിച്ചു….

അന്ന് കണ്ട ദുബായിക്കാരൻ അത്ഭുതമായ പിന്നെ നിനക്ക് എന്താ വേണ്ടത് എന്ന് അയാൾ തിരിച്ചു ചോദിച്ചു…

എന്നെ കൂടെ കൊണ്ടുപോകാമോ പേർഷ്യക്ക്??? എന്ന് നിഷ്കളങ്കമായി ചോദിച്ചു..

ഒരു നിമിഷം ആലോചിച്ചു നിന്ന്,
ആവട്ടെ”””” എന്ന് പറഞ്ഞ് അയാൾ പോയി…

അയാൾ പറഞ്ഞ വാക്കു പാലിക്കും എന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല പക്ഷേ അയാൾ പറഞ്ഞ പ്രകാരം അവനെ കൂടി അയാളുടെ ഒപ്പം കൊണ്ടുപോയി കുറച്ച് നാൾ കഴിഞ്ഞ് ആണെങ്കിൽ പോലും…

പിന്നീട് കുറേ കാലത്തിന് അവൻ നാട്ടിലേക്ക് വന്നില്ല ആരെപ്പറ്റിയും അന്വേഷിച്ചില്ല അല്ലെങ്കിലും അവിടെ അവന് പ്രിയപ്പെട്ട ആരുമുണ്ടായിരുന്നില്ല ഒരാളൊഴികെ…

കുറേ വർഷങ്ങൾക്ക് ശേഷം നാട്ടിൽ എത്തിയപ്പോൾ നാടാകെ മാറിയിരുന്നു ഒപ്പം അവനും….

കാണാൻ ഒക്കെ വാങ്ങിവെച്ച് വെളുത്ത തുടക്കു ഒരു വലിയ പണക്കാരൻ ആയിട്ടായിരുന്നു ഇത്തവണ പ്രതാപൻ നാട്ടിലേക്ക് വന്നത്… പോത്തൻ പ്രതാപൻ പേർഷ്യക്കാരൻ പ്രതാപൻ ആയി….

സ്നേഹം അഭിനയിച്ചുവന്ന ചെറിയച്ചന്റെ വീട്ടുകാരെ അർഹിക്കുന്ന സ്ഥാനം കൊടുത്ത് അകറ്റി നിർത്തി അയാൾക്ക് അന്വേഷിക്കാനോ അറിയാനോ ഉള്ളത് അവളെപ്പറ്റി മാത്രമായിരുന്നു…

ജയന്തിയ””””

ശങ്കരേട്ടനെ മരണശേഷം, വയ്യാതായ അമ്മയെയും താഴെയുള്ളതുങ്ങളെയും എല്ലാം അവൾക്ക് ഏറ്റെടുക്കേണ്ടി വന്നിരുന്നു…

അതുകൊണ്ട് തന്നെ അമ്മയുടെ തയ്യൽ ജോലി ഏറ്റെടുത്ത് നടത്തുകയായിരുന്നു അവൾ . താഴെയുള്ള അനിയന്റെ പഠനവും അനിയത്തിയുടെ വിവാഹവും എല്ലാം നടത്തിക്കൊടുത്തു ഇപ്പോഴും അതിന്റെയെല്ലാം ബാധ്യത തീർക്കാൻ ഇരിക്കുന്നു…

അവളെ കാണാൻ ചെന്നു… അവൾക്ക് ആദ്യത്തെ നോട്ടത്തിൽ തന്നെ ആളെ മനസ്സിലായിരുന്നു..

“””പ്രതാപൻ “”” എന്ന് വിളിച്ച് അവൾ അടുത്തേക്ക് ഓടി വന്നു…

പണ്ടും അങ്ങനെ ആയിരുന്നു…
ഞാനായിരുന്നു ഒഴിഞ്ഞുമാറിയിരുന്നത്…

നിനക്ക് സുഖമാണോ??? ഇപ്പോൾ എവിടെയാണ്??? ഭാര്യ ഒക്കെ ആയോ??? എന്നൊക്കെ വാതോരാതെ അവൾ സംസാരിച്ചുകൊണ്ടിരുന്നു…

“””” എനിക്ക് തന്നെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് “”” ഇന്നു മാത്രം ആയിരുന്നു എന്റെ മറുപടി… പെട്ടന്ന് അവളുടെ കണ്ണുകൾ എല്ലാം നിറഞ്ഞു തൂവി.

“”” എനിക്ക് ഇവിടെ ഒരുപാട്…. “””

ബാധ്യതകളുടെ കണക്ക് പറയാൻ ഒരുങ്ങിയവളെ വേണ്ട എന്ന് തടഞ്ഞു…. അവരുടെ ബാധ്യത എല്ലാം തീർത്തു കൊടുക്കാൻ എനിക്ക്, നിഷ്പ്രയാസം കഴിയുമായിരുന്നു….

അത് പറഞ്ഞപ്പോൾ പിന്നെയും അവൾ എന്തൊക്കെയോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നിന്നു… ഇഷ്ടമല്ലെങ്കിൽ അല്ലെന്നു തുറന്നു പറയണം എന്ന് അവളോട് ശക്തമായി പറഞ്ഞപ്പോൾ,

“”” ഞാൻ ഞാൻ ഒരിക്കലും തനിക്ക് ചേരുന്ന പെണ്ണല്ല…. തനിക്ക് നല്ലൊരു കുട്ടിയെ കിട്ടും “”” എന്ന് അവൾ പതുക്കെ പറഞ്ഞു..

അത് കേട്ട് ഉറക്കെ ചിരിക്കുന്ന എന്നെ അവൾ അത്ഭുതത്തോടെ നോക്കി….

“”” എടി പൊട്ടി കാളി, എന്റെ ജീവിതത്തിലെ എല്ലാം തികഞ്ഞ പെണ്ണ് നീയാ “”” അത് കേട്ട് പെണ്ണ് പിന്നെയും മിഴിച്ചു നോക്കി….

അപ്പോൾ അവളോട് പറഞ്ഞു പണ്ട് അവൾ അരികിലേക്ക് വരുമ്പോൾ അർഹതയില്ല എന്ന് തോന്നി അകലേക്ക് ഓടിപ്പോയ ഒരു പോത്തൻ പ്രതാപനെ പറ്റി…

തന്നോടുള്ള അവളുടെ സ്നേഹം കുറയാതിരിക്കാൻ അവളുടെ കൺവെട്ടത്ത് പോലും വരാതെ നോക്കിയ ഒരുവനെ പറ്റി…. അവൾക്കതെല്ലാം അത്ഭുതമായിരുന്നു….

ഇപ്പൊ മനസ്സിലായോ നീയല്ലാതെ ഒരു പെണ്ണിനും പൂർണ്ണതയില്ല എന്റെ മനസ്സിൽ, എന്ന് പറഞ്ഞ് അവളെ ചേർത്തുപിടിക്കുമ്പോൾ അവളുടെ മുഖം നാണം കൊണ്ട് കുനിഞ്ഞിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *