(രചന: J. K)
അയാൾ എലീന എന്നെഴുതിയ നമ്പറിലേക്ക് ഒരുപാട് തവണ വിളിച്ചു നോക്കി ചിലപ്പോഴൊക്കെ രണ്ടു റിങ് അടിച്ച് കട്ടായി അപ്പോഴാണ് അയാൾ മനസ്സിലാക്കിയത് അവൾ തന്നെ ബ്ലോക്ക് ചെയ്ത് പോയെന്ന്….
അയാൾക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു…. തന്റെ കാലിയായ പേഴ്സിലേക്കും മൊബൈലിലേക്കും അയാൾ മാറി മാറി നോക്കി….
എലീന തന്നെ വിട്ടുപോയി എന്നത് അയാൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു കാരണം അത്രക്ക് അവൾ തന്നോട് സ്നേഹം അഭിനയിച്ചിരുന്നു……
തന്റെ പ്രണയം ആയിരുന്നു അവൾ … വിവാഹമെന്ന കോൺസെപ്റ്റ് ഇഷ്ടമല്ല എന്ന് പറഞ്ഞത് അവളാണ്… ലിവിങ് ടുഗെതർ മതി എന്ന് പറഞ്ഞു… രണ്ടുപേരും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയിരുന്നു……
ഒരിക്കൽ ഒരു ആക്സിഡന്റ് ആയപ്പോൾ ഹോസ്പിറ്റലിൽ വച്ചാണ് അവളെ കണ്ടുമുട്ടുന്നത്.. എലീന “”” അതി സുന്ദരി ആയിരുന്നു അവൾ..
കണ്ടപ്പോൾ തന്നെ ഇഷ്ടമായി… അവളെ കിട്ടാൻ വേണ്ടി ഏതറ്റംവരെയും പോയി റെജി…. താൻ ദുബായിൽ എന്തോ വലിയ ജോലിക്കാരനാണ് എന്ന് പറഞ്ഞാണ് അവളെ പ്രണയിച്ചത്..
ദുബായിലെ ഒരു ഹോസ്പിറ്റലിൽ നഴ്സായിരുന്നു അവൾ.. അന്ന് ആക്സിഡന്റ് പറ്റിയ അപ്പോഴൊക്കെയും പരിചരിച്ചത് അവളായിരുന്നു…
അവരുടെ നമ്പർ വാങ്ങി പിന്നെ ഫോൺ വിളിയായി.. തനിക്ക് ഭയങ്കര സാലറി ആണെന്ന് അയാൾ പറഞ്ഞു..വെറുതെ അവളെ ഇമ്പ്രെസ്സ് ചെയ്യാൻ…. അത് തെളിയിക്കാനായി,…
അവൾക്ക് കണ്ടത് മുഴുവൻ വാങ്ങി കൊടുത്തു സ്വന്തം കയ്യിൽ പൈസ തീർന്നപ്പോൾ ആരുടെയൊക്കെയോ കയ്യിൽ നിന്ന് കടം മേടിച്ചിട്ട്….
ദിവസവും പുറത്തുപോയി വില കൂടിയ ഭക്ഷണങ്ങൾ വാങ്ങി കൊടുത്തു വിലകൂടിയ വസ്ത്രങ്ങൾ വാങ്ങി കൊടുത്തു അങ്ങനെ…
അവൾക്ക് തിരിച്ചും പ്രണയമാണ് എന്ന് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു റെജിയ്ക്ക്…. അയാൾ നിലത്തു ഒന്നുമല്ലായിരുന്നു…. അവൾക്ക് വിലകൂടിയ സമ്മാനങ്ങളും മറ്റും വാങ്ങിക്കൊടുത്തു….
അവർ തമ്മിൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതോടുകൂടി ഇതാണ് സ്വർഗം എന്ന് അയാൾ വിശ്വസിച്ചു…
അവൾക്കായി പണംകൊണ്ട് അയാൾ കിട്ടാവുന്നത് എന്തും നൽകി , ഒടുവിൽ എവിടെ നിന്നും കടം കിട്ടാതായി ഉള്ള പൈസ മുഴുവൻ തീർന്നു… ഇനി പൈസക്ക് അവളെ ആശ്രയിക്കണം എന്ന ഗതി വന്നു..
ഒടുവിൽ തന്റെ കയ്യിൽ ഒന്നുമില്ല എന്ന് അറിഞ്ഞ നിമിഷം അവൾ സ്ഥലം വിട്ടു.. പിന്നെയും കുറെ പുറകെ അലഞ്ഞെങ്കിലും അവൾ അവനെ നൈസായി ഒഴിവാക്കി…
അടുത്ത ഒരാളെ തേടി പോയി…. അവൾക്കായി ഉണ്ടാക്കിവെച്ച കടങ്ങൾ മുഴുവൻ തീർക്കേണ്ട ബാധ്യത ആയിരുന്നു പിന്നീട്….
എത്ര ജോലി ചെയ്താലും കൊടുക്കാനുള്ള കടങ്ങൾ മാത്രം വീട്ടി പോന്നു….. കുറച്ചുകാലം കഴിഞ്ഞ് ആകെ തകർന്നു നാട്ടിലെത്തി ഉണ്ടായിരുന്ന പണവും പോയി പെണ്ണും….
പിന്നീട് വിദേശത്തേക്ക് തിരിച്ചു പോകാൻ തോന്നിയില്ല നാട്ടിൽ തന്നെ ഓരോ പണികൾ ചെയ്തു….
അപ്പോഴൊന്നും അയാൾക്ക് അവളെ മറക്കാൻ കഴിഞ്ഞില്ല എലീനയെ അവളെ കുറിച്ച് മാത്രം ഓർത്തു കൊണ്ടിരുന്നു…
അവളുടെ സൗന്ദര്യം അത്രമേൽ അയാളെ ഭ്രമിപ്പിച്ചിരുന്നു.. അവളുടെ അത്രയും സൗന്ദര്യം വേറെ ആർക്കും ഇല്ല എന്ന് തോന്നി അയാൾക്ക്… അവൾ തന്നെ വഞ്ചിച്ചു എങ്കിലും ഒരിക്കലും അവളെ വെറുക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല….
അങ്ങനെ കൂടി അങ്ങനെയാണ് രണ്ടാമത് ഒരു വിവാഹാലോചന വന്നത്… നാട്ടിൽ തന്നെയുള്ള ഒരു കുട്ടിയായിരുന്നു പാവപ്പെട്ട വീട്ടിലെ…
റെജിയുടെ തന്നെ ആരോ ബന്ധു വഴി വന്ന വിവാഹ ആലോചനയാണ്…. അങ്ങനെ അയാൾ പെണ്ണുകാണാൻ ചെന്നു….
ഇരുണ്ട നിറത്തിൽ ചുരുണ്ടമുടി ഒക്കെയായി ഒരു സാധാരണ പെണ്ണ്.. കണ്ടപ്പോൾ തന്നെ അയാൾക്ക് അവളെ ഇഷ്ടമായില്ല അവളുടെ മുഖത്തേക്ക് പോലും ഒന്നും നോക്കിയില്ല അയാളുടെ മനസ്സു മുഴുവൻ എലീന ആയിരുന്നു അവളുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യം ആയിരുന്നു…
സോഫിയ “”” എന്നായിരുന്നു അവളുടെ പേര്…
തനിക്ക് ഈ വിവാഹം വേണ്ട എന്ന് പറഞ്ഞ റെജിയെ കൊണ്ട് അമ്മയും പെങ്ങമ്മാരും പിടിച്ച പിടിയാലേ കല്യാണം കഴിപ്പിച്ചു…
ആദ്യമൊന്നും അയാൾക്ക് അവളെ ആക്സപ്റ്റ് ചെയ്യാൻ പറ്റിയില്ല… അവൾ എന്ത് ചെയ്താലും ദേഷ്യമായിരുന്നു പതിയെ അയാളുടെ മനോഭാവം മാറി തുടങ്ങി….
അവളിൽ നിന്നുള്ള സ്നേഹപരമായ പെരുമാറ്റം അയാളെ മാറ്റിയെടുത്തു… സ്നേഹം എന്നാൽ ബാഹ്യസൗന്ദര്യം അല്ല അത് മറ്റൊന്നാണെന്ന് അവൾ അയാളെ പഠിപ്പിച്ചു
അയാൾ എലീനയെ മറന്നു പകരം സോഫിയെ സ്നേഹിച്ചു തുടങ്ങി വല്ലാത്ത മധുരമായിരുന്നു ആ സ്നേഹത്തിന്…. ഒന്നും വാങ്ങി കൊടുത്തില്ലെങ്കിലും സോഫിയ സംതൃപ്തയായിരുന്നു അവൾക്ക് ഒന്നിനോടും ആഗ്രഹം ഉണ്ടായിരുന്നില്ല.. ചേച്ചിയുടെ പ്രണയത്തോട് അല്ലാതെ..
പ്രതി അവളെ ആത്മാർഥമായി സ്നേഹിക്കാൻ തുടങ്ങി.. അങ്ങനെയിരിക്കെയാണ് ദുബായ് വീണ്ടും ഒരു നല്ല ജോബ് ചാൻസ് കിട്ടിയത്…
തനിക്കൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത ജോലി… എല്ലാം സൂഫിയ തന്നെ ജീവിതത്തിലേക്ക് കടന്നുവന്ന അതിന്റെ ഭാഗ്യമാണ് എന്ന് അയാൾ വിശ്വസിച്ചു….
അയാൾ തിരികെ പോകുമ്പോൾ അവൾ ഗർഭിണിയായിരുന്നു.. നിറഞ്ഞ കണ്ണുകളോടെ സോഫിയ തന്നെ ഭർത്താവിനെ യാത്രയാക്കി…
അവിടെ ചെന്നു നല്ല ജോലിയും നല്ല ശമ്പളവും..
പ്രസവം കഴിഞ്ഞ് വേണം സൂഫിയെ കൂടി തിരിച്ചു കൂട്ടാൻ എന്ന് കരുതി റെജി..
അപ്പോഴാണ് വീണ്ടും എലീനയെ കണ്ടുമുട്ടുന്നത്…. അയാളെ കണ്ടതും അവൾ ഓടി വന്നു.. പണ്ടത്തെക്കാൾ സുന്ദരി ആയിട്ടുണ്ട് അയാളോട് കൊഞ്ചിക്കൊഞ്ചി പറഞ്ഞു,
അന്ന് എന്തോ തെറ്റിദ്ധാരണ സംഭവിച്ചതാണ് എന്ന്.. എപ്പോഴും അവൾക്ക് അയാളെ ഇഷ്ടമാണെന്ന്…
ചിരിയോടെ റെജി അവളോട് പറഞ്ഞു തുടങ്ങി….നിന്റെ സൗന്ദര്യത്തിൽ ഞാൻ മയങ്ങി എന്നുള്ളത് സത്യമാണ്.. അതുമാത്രമാണ് ലോകം എന്നായിരുന്നു കുറച്ചുനാൾ മുമ്പ് വരെ എന്റെ ചിന്ത…..
പക്ഷേ മറ്റൊരു പെണ്ണിനെ ജീവിതത്തിൽ കൂട്ടായി കിട്ടി അവൾ സ്നേഹം എന്താണ് എന്ന് എന്നെ പഠിപ്പിച്ചു…..
ഇനി എനിക്ക് അതിൽ നിന്നും ഒരു തിരിച്ചു പോക്കില്ല എന്റെ ജീവിതത്തിൽ ഇനി എന്റെ സോഫിയ ഇല്ലാതെ മറ്റൊരു പെണ്ണില്ല…
ഭംഗി കണ്ടുള്ള ഭ്രമത്തിനും യഥാർത്ഥ സ്നേഹത്തിനും വ്യത്യാസമുണ്ട്…. യഥാർത്ഥ സ്നേഹം അത് ഉള്ളവരെ പരസ്പരം അടുപ്പിച്ചുകൊണ്ടിരിക്കും ഒരിക്കലും ഒന്നിന്റെ പേരിലും അവർ തമ്മിൽ അകലില്ല….
പക്ഷേ സൗന്ദര്യവും പണവും കണ്ടു ഉള്ള സ്നേഹം അങ്ങനെയല്ല… അത് കുറയുമ്പോൾ മറ്റൊരാളെ തേടി പോകും നീ എന്നെ വിട്ടു പോയത് പോലെ…
അതു പറഞ് അയാൾ നടന്നകന്നു…
അപ്പോഴൊക്കെ റെജിയുടെ മനസ്സിൽ സോഫിയ മാത്രം ആയിരുന്നു അവളെ ഒന്ന് വിളിക്കണം എന്ന് തോന്നി….
വിളിച്ചപ്പോൾ അവർക്കാണ് ഏറെ സൗന്ദര്യം എന്ന് തോന്നി എലീനയെക്കാൾ……
തന്റെ മകന് ജന്മം നൽകി കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവളെയും അയാൾ കൂടെ കൂട്ടിയിരുന്നു തന്റെ അടുത്തേക്ക്… ആവോളം സ്നേഹിക്കാൻ… സ്നേഹിക്കപ്പെടാൻ….