അമ്മമനസ്
മിത്രവിന്ദ
അർജുൻ… വേണ്ട അർജുൻ, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. നമ്മൾ ഇപ്പോൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയാവില്ല…
അനാമിക അവന്റെ കൈകളിൽ കിടന്നു കുതറി.
എന്താ അനു… നീയെന്താ ഇങ്ങനെ തുടങ്ങുന്നത്.നമ്മൾ രണ്ടാളും എന്തായാലും കല്യാണം കഴിക്കാൻ പോകുന്നവരല്ലേ…
അർജുൻ അവളുടെ കവിളിൽ ഒന്ന് അമർത്തി മുത്തിക്കൊണ്ട് പറയുകയാണ്.
അർജുൻ…. നീ എന്റെ കഴുത്തിൽ ഒരു താലിമാല അണിയിച്ചിട്ട് എന്ത് വേണമെങ്കിലും ആയിക്കോളൂ.. അല്ലാണ്ട് ഇങ്ങനെയൊക്കെ ചെയ്യുന്നത് പാപമാണ്..
അവളുടെ വാക്കുകൾ ഇടറി.
എടി പെണ്ണേ.. ഈ ന്യൂജനറേഷനിൽ ഇങ്ങനത്തെ പിള്ളേര് ഉണ്ടോന്നു പോലും എനിക്ക് അത്ഭുതമാണ്, എന്റെ ഫ്രണ്ട്സ് ഒക്കെ, യുകെയിലും ന്യൂസിലാൻഡിലും ഒക്കെ ഒരുമിച്ച് താമസിച്ച് എല്ലാം കഴിഞ്ഞ ശേഷമാണ് നാട്ടിൽ വന്ന വിവാഹം കഴിക്കുന്നത്. അത് നീയൊന്ന് ഓർത്തെ.. ഇതിപ്പോൾ നമ്മൾ രണ്ടാളും ആദ്യമായിട്ടല്ലേ.
നിന്റെ ഫ്രണ്ട്സ് എങ്ങനെയായാലും അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല. അവരെ എങ്ങനെ വേണേലും ആയിക്കോട്ടെ എന്തു വേണേലും ചെയ്തോട്ടെ, എന്നാൽ നമ്മൾ രണ്ടാളും ഈ കാര്യത്തിൽ ഒക്കെ കുറച്ചു പവിത്രത കാത്തുസൂക്ഷിക്കേണ്ടവരാണ്…
പ്ലീസ് അർജുൻ… എനിക്കിപ്പോൾ സേഫ് പീരീഡ് പോലുമല്ല.. നീ എന്നെ ഒന്നു മനസ്സിലാക്ക്.
പെട്ടെന്ന് തന്നെ അർജുൻ അവളിൽ നിന്നും അകന്നു മാറി. ധൃതിയിൽ എഴുന്നേറ്റ് പുറത്തേക്ക് പോവുകയും ചെയ്തു.
ഇവൾ അനാമിക സത്യൻ.. പാലക്കാട്ടുകാരി ഒരു പട്ടര് ഒരു കുട്ടി..കാണാൻ അതി സുന്ദരി
നല്ലോണം പഠിച്ച് ഉയർന്ന മാർക്ക് വാങ്ങി അവൾ ഇന്ന് ബാംഗ്ലൂർ ഉള്ള ഒരു ഐടി കമ്പനിയിൽ വർക്ക് ചെയ്യുകയാണ്. ബാംഗ്ലൂർ വന്നിട്ട് ഒന്നരവർഷം കഴിഞ്ഞിരിക്കുന്നു..
ജോലിയിൽ അവൾ വളരെ നന്നായിട്ട് തന്നെയാണ് പെർഫോം ചെയ്തിരുന്നത്. എത്ര ടഫ് ആയിട്ടുള്ള പ്രോജക്റ്റും അവൾ നിഷ്പ്രയാസം ചെയ്തു തീർക്കും. എല്ലാവർക്കും അവളെ ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെയിരിക്കയാണ് അനാമികയുടെ ടീമിന്റെ ഹെഡ് ആയി അർജുൻ വിശ്വനാഥൻ ചാർജ് എടുക്കുന്നത്.
അർജുൻ ഇതിനു മുന്നേ ഹൈദരാബാദിലുള്ള ഒരു മൾട്ടി നാഷണൽ കമ്പനിയിലായിരുന്നു വർക്ക് ചെയ്തത്. അവിടെ നിന്നും പ്രമോഷനോട് കൂടി വന്നതാണ് ബാംഗ്ലൂരിലേക്ക്. കാണാൻ ചുള്ളനായ സിനിമാ സ്റ്റൈലിൽ വരുന്ന ഒരു പയ്യനായിരുന്നു അവൻ. പെൺകുട്ടികൾക്കൊക്കെ അവനെ കാണുമ്പോൾ വല്ലാത്തൊരു ഭാവമായിരുന്നു. അർജുനെ ലൈൻ അടിച്ചാലോ എന്നതാണ് പലരുടെയും ചർച്ച.
എന്നാൽ അനാമിക അവരിൽ നിന്നും എല്ലാം വിട്ടു നിന്നു. തന്റെ ജോലിയിൽ മാത്രമാണ് അവളുടെ ശ്രദ്ധ..
വളരെ വൃത്തിയും വെടിപ്പും ഉള്ളവളാണ് അനാമിക.
കാലത്തെ കുളിച്ച്, വളരെ നീറ്റ് ആയി വസ്ത്രങ്ങൾ ധരിച്ച് മിതമായ ആഭരണങ്ങൾ ഒക്കെ അണിഞ്ഞ് സിമ്പിൾ ആയിട്ടാണ് അവൾ വന്നിരുന്നത്.
അവളെ പരിചയപ്പെട്ട മാത്രയിൽ തന്നെ അർജുന് ഒരുപാട് ഇഷ്ടമായിരുന്നു. എന്നാൽ അനാമിക അവന് പിടികൊടുത്തുമില്ല.
ദിവസങ്ങളും മാസങ്ങളും പിന്നിട്ടു കൊണ്ടേയിരുന്നു. അനാമികയുടെ ടീമിലെ പലർക്കും മനസ്സിലായി അർജുന് അവളോട് താൽപര്യമുണ്ടെന്നുള്ളത്.. ഇടയ്ക്കൊക്കെ അവന്റെ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും അനുവിനും ഇത് തോന്നിയിരുന്നു എന്നാൽ അവൾ അത് കണ്ടില്ലെന്ന് നടിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം അനുവിന്റെ അച്ഛൻ ഒരു ആക്സിഡന്റിൽ കൊല്ലപ്പെടുന്നു. അനുവിനെ നാട്ടിലേക്ക് കൊണ്ടുപോയത് അർജുനും ഒന്ന് രണ്ട് ഫ്രണ്ട്സും ചേർന്നായിരുന്നു. ശരിക്കും അന്നാണ് അനുവിനെ കുറിച്ച് അവരൊക്കെ അറിയുന്നത്. അനുവിന്റെ ചെറുപ്പത്തിലെ അവളുടെ അമ്മ മരിച്ചിരുന്നു പിന്നീട് അച്ഛനാണ് അവളുടെ കാര്യങ്ങളൊക്കെ നോക്കി നടത്തി അവളെ ഇത്രത്തോളം എത്തിച്ചത്. ഇപ്പോൾ അവളുടെ അച്ഛനും കൂടി പോയതോടെ അനു തീർത്തും ഒറ്റയ്ക്കായി. അവൾക്ക് സഹോദരങ്ങളാരും ഉണ്ടായിരുന്നില്ല..
ഒരാഴ്ചയോളം അച്ഛന്റെ മരണാനന്തര ചടങ്ങുകൾ ഒക്കെ നടത്തുവാനായി അനു നാട്ടിൽ നിന്നു. പിന്നീട് അർജുനും രണ്ട് ഫ്രണ്ട്സും ചേർന്ന് അവളെ പാലക്കാട്ട് നിന്നും ബാംഗ്ലൂരിലേക്ക് കൂട്ടിക്കൊണ്ടു പോയി.
പോകുന്ന യാത്രയിൽ ഒക്കെ അനു മൗനം ആയിരുന്നു. തന്റെ അച്ഛനും ആയിട്ടുണ്ടായിരുന്ന നല്ല നല്ല ഓർമ്മകൾ ആയിരുന്നു അനുവിന്റെ മനസ്സില്.
അച്ഛൻ അവളെ പൊന്നു പോലെയാണ് നോക്കിക്കൊണ്ടിരുന്നത്. അനു ജോലി കിട്ടി ബാംഗ്ലൂരിലേക്ക് പോയപ്പോൾ അവളുടെ പാവം അച്ചൻ അനുവിനെ കെട്ടിപ്പിടിച്ച് കുറെ മുത്തങ്ങളൊക്കെ കൊടുത്താണ് വിട്ടത്. അതായിരുന്നു അവളുടെ മനസ്സിലെപ്പോഴും.
എന്നും ഓഫീസ് വിട്ടുവന്നാൽ അച്ഛന്റെ ഫോൺകോൾ അവളെ തേടിയെത്തും. അതാത് ദിവസത്തെ വിശേഷങ്ങളൊക്കെ അനു അച്ഛനോട് പങ്കുവയ്ക്കുമായിരുന്നു.
ആ ഓർമ്മകൾ ഒരു മഴവിൽ കൂടാരം പോലെയായിരുന്നു അവളുടെ ഉള്ളിൽ നിറഞ്ഞുനിന്നത്.
പിന്നീട് കുറേ ദിവസങ്ങൾ എടുത്തു സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ..
ഒരാളുടെ ആശ്വാസവാക്കുകളും സാമീപ്യവും ഒക്കെ ഏറ്റവും അധികം വേണ്ട നിമിഷങ്ങൾ ആയിരുന്നു അനുവിന്. അത് അവൾക്ക് ലഭിച്ചത് അർജുൻ എന്ന വ്യക്തിയിലൂടെ ആയിരുന്നു താനും.
അനു താനിങ്ങനെ വിഷമിച്ചിരിക്കുന്ന തന്റെ അച്ഛന് ഒരുപാട് സങ്കടം ആവില്ലേ.. സമാധാനപ്പെട് യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കി പൊരുത്തപ്പെട്ട് ജീവിക്കണം, അല്ലാണ്ട് നമുക്ക് വേറൊരു ഓപ്ഷൻ ഇല്ലടോ.
കോഫി ഷോപ്പിൽ അർജുനനോടൊപ്പം ഇരിക്കുകയാണ് അനു…
അവൻ ഏറെ നിർബന്ധിച്ചിട്ടാണ് അവൾ കോഫി ഷോപ്പിലേക്ക് വന്നത് തന്നെ. രണ്ടാളും കൂടി ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ തന്നെ പലതരം മുറു മുറുപ്പുകൾ ഉയരുകയും ചെയ്തിരുന്നു..
അർജുൻ പറയുന്നതൊക്കെ സത്യം തന്നെയാണ്,, പോയവർ ഒരിക്കലും അടങ്ങി വരില്ല, അത്രയും അകലേക്കാണ് അവർ പോയത്, എന്നാലും എന്റെ അച്ഛനെയെങ്കിലും ഈശ്വരന് എനിക്ക് തന്നു കൂടായിരുന്നോ. യാതൊരു തെറ്റും ചെയ്യാത്തവരായിരുന്നു ഞാനും എന്റെ അച്ഛനും ഒക്കെ. അറിഞ്ഞുകൊണ്ട് ഒരു ഉറുമ്പിനെ പോലും ഞങ്ങൾ ദ്രോഹിച്ചിട്ടില്ല. എന്റെ അമ്മയെ ദൈവം ആദ്യം വിളിച്ചു കൊണ്ടു പോയി, അമ്മയില്ലാത്ത ഒരു കുറവും വരുത്താതെയാണ് എന്റെ അച്ഛൻ എന്നെ വളർത്തി വലുതാക്കിയത്, എന്റെ അച്ഛനെ ഞാൻ ആദ്യമായി വേർപിരിഞ്ഞത് ബാംഗ്ലൂരിലേക്ക് പോന്നപ്പോഴാണ് എങ്ങനെയെങ്കിലും എക്സ്പീരിയൻസ് നേടിയ ശേഷം നാട്ടിലേക്ക് മടങ്ങി പോകണമെന്നും എറണാകുളത്ത് എവിടെയെങ്കിലും ഒരു ജോലി നേടണമെന്നും അച്ഛനുമൊത്ത് അവിടുത്തെ താമസിക്കണമെന്ന് ഒക്കെയായിരുന്നു എന്റെ ആഗ്രഹങ്ങൾ… ഒന്നിനും സാധിക്കാതെ പോയല്ലോ… എന്റെ അച്ഛൻ സന്തോഷത്തോടെ ഒരു ദിവസം പോലും കഴിഞ്ഞിട്ടില്ല…
പ്രാരാബ്ദങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്റെ അച്ഛന്.. എനിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു സർ,, എന്റെ അച്ഛനോടൊപ്പം ഏതെങ്കിലും നല്ല ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ കയറണമെന്നും എന്റെ അച്ഛൻ ഇഷ്ടപ്പെട്ട ഡ്രസ്സ് ഒക്കെ വാങ്ങി കൊടുക്കണം എന്നും അച്ഛനെ ഏതെങ്കിലും മാളുകളിൽ ഒക്കെ കൊണ്ടുപോകണമെന്നും, നല്ല ഫുഡ് വാങ്ങി കൊടുക്കണമെന്നും ഒക്കെ ഉണ്ടായിരുന്നു… എന്നെ പഠിപ്പിച്ചതിന്റെ കുറിച്ച് ബാധ്യതകൾ ഒക്കെ ഉണ്ടായിരുന്നു, പിന്നെ എന്റെ അമ്മയ്ക്ക് ക്യാൻസർ വന്നണ് മരിച്ചു പോയത് അമ്മയെ ചികിത്സിച്ച് അച്ഛന് ഒരുപാട് പണം നഷ്ടപ്പെട്ടിരുന്നു, ഒടുവിൽ അമ്മയും പോയി അച്ഛന് ബാധ്യതകൾ ഏറിയും വന്നു.. അങ്ങനെയങ്ങനെ ഇന്നും എന്റെ അച്ഛൻ സങ്കടത്തോടെയാണ് കിടന്നുറങ്ങിയത്.. അവസാനം ആ സങ്കടത്തോടുകൂടി തന്നെ അച്ഛൻ പോവുകയും ചെയ്തു.
ചങ്കുപൊട്ടിയുള്ള അനാമികയുടെ തുറന്നു പറച്ചിൽ കേട്ടതും അർജുനും ഒരുപാട് സങ്കടം വന്നു.
അനു…. നീ വിഷമിക്കരുത്,, നീ ഇനി ഒറ്റയ്ക്കല്ല. നിന്റെ ജീവിതത്തിൽ അങ്ങോളം നിന്റെ കൂടെ ഞാനുമുണ്ട്. നിനക്കത് മനസ്സിലായി കാണുമല്ലോ അല്ലേ..
അവൻ പറഞ്ഞതും അനാമികയുടെ മുഖം താണു.
അനു എനിക്ക് നിന്നെ ഇഷ്ടമാണ്… എന്റെ ജീവിതത്തിലേക്ക് നിന്നെ ഞാൻ ക്ഷണിക്കുകയാണ്.. നീ വരില്ലേ..
അവൻ വീണ്ടും ചോദിച്ചു..
സർ… സാർ എന്നോട് ഇങ്ങനെയൊന്നും ചോദിക്കരുത്. നമ്മൾ തമ്മിൽ ഒരുപാട് അന്തരങ്ങൾ കാണും, സാർ എന്നും എന്നെ ഒരു സുഹൃത്തയി കണ്ടാൽ മാത്രം മതി.
നോ അനു.. നമ്മുടെ ഓഫീസിൽ എത്തിയശേഷം തന്നെ ആദ്യമായി കണ്ടപ്പോൾ മുതൽ എനിക്ക് എന്തോ തന്നോട് മനസ്സിൽ ഒരിഷ്ടം ഉണ്ടായിരുന്നു. എനിക്ക് വേണ്ടപ്പെട്ട ആരോ ആണെന്ന് മനസ്സ് എപ്പോഴും മന്ത്രിക്കുകയായിരുന്നു. അനു, എന്റെ ഫാമിലി എന്ന് പറയുന്നത് അച്ഛൻ അഡ്വക്കേറ്റ് ആണ്, അമ്മ ഡോക്ടറും,,, ഒരു ബ്രദർ ഉണ്ട്,, ആളും ഡോക്ടറാണ്, ഏട്ടന്റെ വിവാഹം കഴിഞ്ഞു, വൈഫ് ബാങ്കിലെ അസിസ്റ്റന്റ് മാനേജർ. ഒരു കുഞ്ഞുണ്ട്.. രണ്ടു വയസ്സുള്ള ആലി…
ഇതാണ് എന്റെ ഫാമിലി എന്നു പറയുന്നത്…
തന്റെ കാര്യം ഞാൻ പറഞ്ഞോട്ടെ… എല്ലാവർക്കും നിന്നെ ഇഷ്ടമാകും.. ഉറപ്പാ പെണ്ണെ…
അത്രമേൽ ആർദ്രമായ അവന്റെ സ്നേഹം.. ആ വാക്കുകൾ, അതിന്റ മുന്നിൽ അവൾ വീണു പോയി..
അന്നാ കോഫി ഷോപ്പിൽ നിന്നും ഇറങ്ങിയപ്പോൾ അനാമിക അർജുനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞു… അവൻ പറയിപ്പിച്ചു.
പിന്നീട് അങ്ങോട്ട് അവരുടെ പ്രണയത്തിന്റെ നാൾ വഴികൾ ആയിരുന്നു.
അർജുന്റെ സ്നേഹം, അവന്റെ കരുതൽ, വാക്കുകൾ, എല്ലാം അവളിൽ ഒരുപാട് സന്തോഷവും സമാധാന വും വളർത്തി.
അച്ഛനും അമ്മയുമില്ലെന്ന് ഉള്ള തോന്നൽ പോലും അവളിൽ വരാത്ത വിധം അർജുൻ അവളോട് ചേർന്നു നിന്നു.
ഒരിക്കലും അതിരുവിട്ടൊരു സ്നേഹപ്രകടനത്തിന് മുതിരാത്ത അർജുൻ ഇന്ന് അവളെ പലതിനും നിർബന്ധിച്ചപ്പോൾ അനു ഭയന്ന് പോയി..
ഒരുപാട് തവണ അവന്റെ ഫ്ലാറ്റിൽ വന്നിട്ടുണ്ട്. എങ്കിലും ഇമ്മാതിരി യാതൊരു പരിപാടി യും നടന്നിട്ടില്ല.
പക്ഷെ, ഇന്ന്….
അവൾക്ക് സങ്കടം തോന്നി.
അർജുൻ പിണങ്ങി എഴുന്നേറ്റു പോയി ന്നുള്ളത് അനാമികയ്ക്കു അറിയാം. അവളു എഴുന്നേറ്റ് പിന്നാലെ ചെന്നപ്പോൾ അർജുൻ സ്വീകരണ മുറിയിൽ ഇരിപ്പുണ്ട്..
അർജുൻ….
അവൾ തോളിൽ കൈ വെച്ചതും അവന്നാ കൈ തട്ടി മാറ്റി.
പിണങ്ങിയോ…
അവൾ അവന്റെ അരികിലായി ഇരുന്ന് കൊണ്ട് മെല്ലെ ചോദിച്ചു…
എന്താ അർജുൻ ഇങ്ങനെ… എന്നോട് പിണങ്ങാനും മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തേ
വിങ്ങിപ്പൊട്ടി കൊണ്ട് അവൾ ചോദിച്ചു.
മിണ്ടാതെ പോടീ….
അവൻ അലറിയതും അനുവിന്റെ കണ്ണുകൾ നിറഞ്ഞു.
ബാഗും തോളത്തിട്ടു കൊണ്ട് അനു അവിടെ നിന്നും ഇറങ്ങി.
എന്നാൽ ഡോറിന്റെ അടുത്ത് വരെ ചെല്ലാൻ അവൾക്ക് സാധിച്ചൊള്ളു
അതിനു മുന്നേ അർജുന്റെ ഇരു കൈകളും അവളുടെ വയറിന്മേൽ ചുറ്റി വരിഞ്ഞിരുന്നു.
അവളുടെ പിൻ കഴുത്തിൽ അവൻ തന്റെ നാവ് കൊണ്ട് ഉഴിഞ്ഞപ്പോൾ പെണ്ണവൾ തരിച്ചു പോയിരിന്നു..
അർജുൻ……
വിളിച്ചു കൊണ്ട്
തിരിഞ്ഞു വന്നതും അവന്റെ നെഞ്ചിൽ തട്ടി നിന്നു.
അവളുടെ മാറിടങൾ അവനിലേക്ക് അമർന്നപ്പോൾ പെണ്ണിനെ വിറച്ചു പോയിരിന്നു.
പിന്നെയും ഇത്തിരി കൂടി അവൻ അവളെ ചേർത്തുകൊണ്ട് ആ മുഖത്തുടെ അവന്റെ അധര ത്താൽ മുത്തം കൊടുത്തു.
ഒടുവിൽ അവളുടെ ഇളം പിങ്ക് നിറമുള്ള ചൊടികളിൽ എത്തി നിന്നതും, അവന്റെ കണ്ട്രോൾ പോയിരിന്നു
മെല്ലെയൊന്ന് അമർത്തി അവൻ അവളുടെ കീഴ്ച്ചുണ്ട് നുണഞ്ഞു, ആദ്യമവനെ തള്ളി മാറ്റിയ പെണ്ണ് പിന്നീട് അവനെ ചേർത്തണച്ചു.. വികാരങ്ങൾ മുളപൊട്ടിയ ദിവസം….
അർജുൻ അനാമികയെ കോരി mയെടുത്തു ബെഡ്‌റൂമിൽ കൊണ്ട് പോയി കിടത്തി.
ശേഷം, ഒരു ശലഭം കണക്കെ, അവളിൽ ഉഴറി നടന്നു..
അവളിലെ തേൻ നുകർന്നു കൊണ്ട് ആ ശലഭം അവളിൽ രമിച്ചു.
ഉടുത്തിരുന്ന വസ്ത്രങൾ ഒന്നൊന്നയ് അടർന്നു മാറുമ്പോൾ അനാമിക യെ വിറച്ചു പോയിരുന്നു
അത് തടയാൻ നോക്കിയപ്പോൾ അവൻ ഒരു കൗശലക്കാരനെ പോലെ അതെല്ലാം കവർന്നെടുത്തു.
അർജുൻ… പ്ലീസ്…..
അവൾ തന്റെ ഇരു കൈകളും മാറിലേക്ക് കോർത്തു പിണച്ചപ്പോൾ അവൻ അവളുടെ കൈകൾ എടുത്തു മാറ്റി ക്കൊണ്ട് അതിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ഒന്ന് ചുമ്പിച്ചു.
അങ്ങനെ അങ്ങനെ…. ആ രാത്രി അവർക്ക് ഒരുപാട് പ്രിയമേറിയതും മധുരമേറിയതും
ആകുകയായിരുന്നു.
അന്നവൻ ആഗ്രഹിച്ചതെന്തോ, അത് അവളിൽ അവൻ നേടിയെടുത്തു..
സുഖലോലുപങ്ങളിൽ മയങ്ങി കിടന്നപ്പോൾ ഇരുവരും അറിഞ്ഞിരുന്നില്ല ജീവന്റെ തുടിപ്പിനെ അവളുടെ ഗർഭപാത്രത്തിൽ അവൻ നിക്ഷേപിച്ചു എന്നുള്ളത്.
********
ദിവസങ്ങൾ പെട്ടന്ന് ഓടി മറഞ്ഞു.
പിരിയഡ്‌സ് ആവുന്ന ഡേറ്റ് കഴിഞ്ഞിട്ടും ആകാതെ വന്നപ്പോൾ അനാമിക ഭയന്ന് പോയി.
ഒപ്പം ചെറുതായ് തോന്നിയ മനം പുരട്ടൽ, ഒപ്പം തല കറക്കവും….
അവൾ എന്തിനെയാണോ ഭയപ്പെട്ടത്, എന്ത് കാരണത്താൽ ആണോ ഇത് വേണ്ടന്ന് വെച്ചത്.. അത് തന്നെ നടന്നു..
അർജുൻ,,,, ഞാൻ.. ഞാനിനി എന്ത് ചെയ്യും. എനിക്ക് പേടിയാകുന്നു…
.
അവന്റെ ഫ്ലാറ്റിൽ ഇരിയ്ക്കുകയാണ് അനു.
അവളുടെ കൈയിൽ പ്രഗ്നൻസി ടെസ്റ്റ് ന്റെ സ്ട്രിപ്പ് ഉണ്ട്.
അതിൽ തെളിഞ്ഞു നിൽക്കുന്ന ചുവന്ന വരകൾ… അതു അവളെ നോക്കി പുഞ്ചിരി തൂകി.
നീ പേടിക്കണ്ട പെണ്ണെ.. ഹാപ്പി ആയിട്ട് ഇരിക്കു..
അവൻ അവളുടെ ടോപ് പിടിച്ചു മേല്പോട്ട് ഉയർത്തി യിട്ട് ആ അണിവയറിൽ അമർത്തി ചുംബിച്ചു.
വാവേ….. ഈ അമ്മക്കുട്ടിക്ക് അനാവശ്യമായ ടെൻഷൻ ആണെന്നേ.. അച്ചേടെ പൊന്ന് പേടിക്കണ്ട ട്ടോ…..
അവൻ പറയുന്ന കേട്ട് പെണ്ണിൽ ഒരു ചിരി വിടർന്നു.
നാട്ടിൽ പോയിട്ട് വീട്ടുകാരോടൊക്കെ എല്ലാ കാര്യങ്ങളും പറഞ്ഞു മടങ്ങി വരാൻ പോയവൻ….
അവളെ ചേർത്ത് പിടിച്ചു ആ കവിളിൽ മുത്തം കൊടുത്തു പോയവൻ…
നീയെന്റെ എല്ലാമാടി,, നീയില്ലാതെ എനിക്ക് ഒരു ജീവിതമില്ലെന്ന് പറഞ്ഞു പോയവൻ…
അവൻ പിന്നീട് മടങ്ങി വന്നില്ല….
പാവം അനാമിക… അവനെ കാത്തിരുന്നു.
തിരികെ വരുന്ന കാര്യം ചോദിച്ചു വിളിച്ചപ്പോൾ
എല്ലാ ദിവസവും മുടന്തൻ ന്യായങ്ങൾ പറഞ്ഞു അവൻ ഒഴിഞ്ഞു മാറി…
അഞ്ചു മാസം അവൾ കാത്തിരുന്നു.
അർജുൻ വരുമെന്ന് പ്രതീക്ഷിച്ചു.
വയറു വലുതാവാൻ തുടങ്ങി,, ഒപ്പം ഗർഭ കാലത്തെ ബുദ്ധിമുട്ട്..
അനുവിന് അവിടെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..
ജോലി രാജി വെച്ഛ് കൊണ്ട് അനു അവിടെ നിന്നിറങ്ങി..
നേരെ നാട്ടിലേക്ക് പോയി.
തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന തന്റെ സ്വന്തം വീട്ടിലേക്ക്.
ഒടുവിൽ, തന്റെ കുഞ്ഞിന്റെ തുടിപ്പ് ആദ്യമായി അറിഞ്ഞ ദിവസം,, വാവ അവളുടെ ഉദരത്തിൽ കിടന്നു അനങ്ങിയ ദിവസം,,,,,,,,
അന്ന് ഓഫീസിലെ ഒരു സ്റ്റാഫ് status ഇട്ടത് അനു അപ്രതീക്ഷിതമായി കണ്ടു
അതിസുന്ദരിയായ ഒരു പെണ്ണിനോടൊപ്പം വിവാഹ വസ്ത്രത്തിൽ തിളങ്ങി നിൽക്കുന്ന അർജുൻ.
ജീവിതം തീർന്ന്വെന്ന് അനുവിന് മനസിലായി..ഒപ്പം
ഒരിക്കലും അർജുൻ മടങ്ങി വരില്ലെന്ന സത്യവും..
അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോകാൻ അനു തീരുമാനിച്ചു.
വാതിലിൽ ആരോ തട്ടുന്ന കേട്ട് കൊണ്ട് അനു ഇറങ്ങി ചെന്നു.
അടുത്ത വീട്ടിലെ അമ്മാളുഅക്കയുടെ മകൻ കൃഷ്ണൻ.
കിച്ചേട്ടാ… കയറി വരൂ.
അവൾ വിളറിയ ചിരിയോടെ അവനെ അകത്തേക്ക് ക്ഷണിച്ചു.
അവൻ അവളുടെ വീർത്ത വയറിൽ നോക്കി.
അനു… താൻ പ്രെഗ്നന്റ് ആണോ.
വിവാഹം കഴിഞ്ഞ വിവരം പോലും ഒന്നറിയിച്ചില്ല…
പെങ്ങള് കുട്ടിക്ക് ഞങ്ങളൊക്കെ അന്യരായില്ലേ.. അവൻ ചോദിച്ചതും അനുവിന്റെ മുഖം കുനിഞ്ഞു.
കണ്ണുകൾ നിറഞ്ഞു.
അയ്യോ… കുട്ടി, ഞാൻ കരയാൻ പറഞ്ഞതല്ല… ചെ,, ഈ പെണ്ണിന്റെ കാര്യം
കൃഷ്ണൻ ൻ അവളുടെ തോളിൽ തട്ടി അവളെ സമാധാനിപ്പിച്ചു..
എവിടെ… ആള് വന്നില്ലേ.. താൻ ഒറ്റയ്‌ക്കെ ഒള്ളു.
ഹം… അതേ.. ലീവ് കിട്ടിയില്ല കിച്ചേട്ടാ.
ഓഹ്… ഇനി അനു എന്നാണ് തിരിച്ചു പോകുന്നത്.
ഒന്നും തീരുമാനിച്ചില്ല.. എനിക്ക് വല്ലാത്ത ക്ഷീണമുണ്ട്. ഡോക്ടർ റസ്റ്റ് പറഞ്ഞു.
മ്മ്…… കിച്ചേട്ടൻ അവധിക്ക് വന്നതാണോ.. അതോ..
അതേടോ…. അവധിക്ക് വന്നതാ…
ചേച്ചിയും കുട്ടികളും?
അവരൊന്നും വന്നില്ല.. എനിക്ക് ബാങ്കിൽ കുറച്ച് ഫോർമാലിറ്റീസ് കംപ്ലീറ്റ് ആക്കാൻ ഉണ്ടായിരുന്നു അതുകൊണ്ട് വന്നതാണ്.
മ്മ്..
ഇത്തിരി നേരം അനുവിനോട് സംസാരിച്ച ശേഷം കൃഷ്ണൻ മടങ്ങിപ്പോയി..
ഇല്ല… ഇനി വയ്യ… അച്ഛനും അമ്മയും പോയി..തനിക്ക് ഈ ലോകത്ത് ഇനി ആരും ബാക്കിയില്ല.
അർജുൻ, അയാൾ ചതിക്കുകയായിരുന്നു. അഞ്ചു മാസം ഗർഭിണിയായ തന്നെ ഒഴിവാക്കി മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു. ഇതിലും ഭേദം താനിനി മരിക്കുന്നതാണ്.
അനു മനസിൽ ഉറപ്പിച്ചു. രാത്രിയായപ്പോൾ അടുത്തൊന്നും ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം അവൾ വീടിന് പുറത്തേക്ക് ഇറങ്ങി.
വേഗത്തിൽ വഴിയോരം ചേർന്നു നേരെ നടന്നു. അവളുടെ ലക്ഷ്യം അടുത്തുള്ള കായൽ ആയിരുന്നു.
നടക്കുന്തോറും വയറ്റിലുള്ള കുഞ്ഞിന്റെ അനക്കം കൂടി വരുന്നത് അവൾ അറിഞ്ഞു. ആ വേദനയേക്കാൾ വലിയ വേദന അവളുടെ മനസിനായിരുന്നു.
”വാവേ… അമ്മയോട് ക്ഷമിക്ക്.”
അവൾ വയറ്റിൽ മെല്ലെ തഴുകി. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും തന്റെ ഉള്ളിലുള്ള കുഞ്ഞിനോടുള്ള സ്നേഹം അവൾക്ക് പിടിച്ചു നിർത്താനായില്ല.
”അമ്മയ്ക്കിനി വേറെ വഴിയില്ല വാവേ… ഇവിടെ ആരും അമ്മയെയും വാവയെയും സ്നേഹിക്കാൻ ബാക്കിയില്ല…നിന്റെ അച്ഛൻ ചതിച്ചില്ലേ… ഈ ലോകം വാവയ്ക്ക് വേണ്ടി കാത്തുവച്ചിരിക്കുന്നത് ദുരിതങ്ങളാണ്…നാളെ ഒരിക്കൽ നീ നിന്റെ അമ്മയേം കുറ്റപ്പെടുത്തും
സ്വയം ഓരോന്ന് പറഞ്ഞ് അവൾ നടന്നു. ഒടുവിൽ കായലിന്റെ അടുത്തുള്ള പാലത്തിന്റെ അടുത്ത് എത്തി.
നിലാവ് കായലിലേക്ക് വെളിച്ചം ചൊരിഞ്ഞു നിൽക്കുകയാണ്.. അകലെ വാനിലെ പൂർണ ചന്ദ്രനെ നോക്കി അനാമിക അങ്ങനെ നിന്നു. ശേഷം അനാമിക പാലത്തിൽ കയറി താഴേക്ക് നോക്കി. ഇരുട്ടിൽ വെള്ളം ഒരു ഭീകരജീവിയെപ്പോലെ അവളെ നോക്കി നിൽക്കുന്നത് പോലെ തോന്നി. അവൾ കണ്ണുകളടച്ചു. അച്ഛനും അമ്മയും അവളുടെ മനസിലേക്ക് ഓടിവന്നു.
”അച്ഛാ… അമ്മേ… നിങ്ങളോട് ഞാൻ തെറ്റ് ചെയ്തു. പൊറുക്കാനാവാത്ത തെറ്റ്.. നിങ്ങളുടെ അനുസരണയുള്ള മകളായിട്ടാണ് ഞാൻ ജീവിച്ചത്. എന്നിട്ടും ഒടുവിൽ..എന്റെ ജീവിതം ഇങ്ങനെയാക്കിയത് ഞാൻ തന്നെയാണ് എന്നെയൊന്ന് വിളിച്ചുകൂടായിരുന്നോ…”
അവൾ കണ്ണുകൾ തുടച്ചു. ആത്മഹത്യ ചെയ്യാൻ തയ്യാറായി പാലത്തിന്റെ കൈവരിയിലേക്ക് കയറിയപ്പോൾ പിന്നിൽ ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു. അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു. ഒരു നിമിഷം അവൾക്ക് തളരുന്നത് പോലെ തോന്നി.
അതിൽ നിന്നും പോലീസുകാരൻ ഇറങ്ങി ഓടി വരുന്നത് അവൾ കണ്ടു
”ആരാണവിടെ…?”
പോലീസുകാരൻ ചോദിച്ചു. അനുവിന് മറുപടി പറയാൻ കഴിഞ്ഞില്ല. ജീവനുവേണ്ടി അവളുടെ കുഞ്ഞ് മുറവിളി കൂട്ടി
”താനിതെന്താ ഈ ചെയ്യുന്നത്. താഴേക്ക് ചാടി മരിക്കാൻ പോകുവാണോ?”
അയാൾ അവളുടെ അടുത്തേക്ക് വന്നു.
അനു ഞെട്ടിവിറച്ചു.
അയാൾ അനുവിനെ സൂക്ഷിച്ചു നോക്കി.
“പോലീസ് ഉദ്യോഗസ്ഥൻ അശ്വിൻ മഹാദേവ… സിറ്റി പോലീസ് കമ്മീഷണറായി ഇന്ന് ചാർജ് എടുത്ത ആള്… ന്യൂസിൽ കണ്ടത് അവൾ ഓർത്തു.
തനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ എന്നോട് പറയാം. മരണം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല.
അയാൾ അനുവിന്റെ തോളിൽ കൈ വെച്ചു. അനു അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ഒരു നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകൾ.
താൻ എന്തിനാ ഈ പാപം ചെയ്യാൻ തുടങ്ങുന്ന ത്. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചു മടങ്ങാൻ എന്താടൊ ഇത്ര പെട്ടന്ന് തീരുമാനിച്ചത്.
ആ പോലീസുകാരന്റെ വാക്കുകൾക്ക് മുന്നിൽ അവൾ മുഖം താഴ്ത്തി നിന്നു.
”താനെന്താ ഒന്നും മിണ്ടാത്തത്…? എന്താണ് പ്രശ്‌നം…?
പിന്നെയും അവൻ ചോദിച്ചു.
പക്ഷെ അനു മിണ്ടാതെ നിന്നു.
ഞാൻ തന്നോട് ഒന്നും ചോദിയ്ക്കുന്നില്ല… വന്നു വണ്ടിയിൽ കയറിയ്ക്കെ.. തന്റെ വീട്ടിൽ വിടാം.. ഇനി അങ്ങോട്ട് പോകാൻ പറ്റില്ലെങ്കിൽ വേറെ എവിടെ ആണെന്ന് പറഞ്ഞാൽ മതി.
അശ്വിൻ അനുവിനോട് പറഞ്ഞു.
അനു വിങ്ങിപ്പൊട്ടി.
ഇരു കൈകൾ കൊണ്ടും മുഖത്തേക്ക് പൊത്തിപ്പിടിച്ചുകൊണ്ട് അവൾ വിങ്ങി കരഞ്ഞു.
എനിക്ക് ആരുമില്ല സാറേ… എന്റെ കുഞ്ഞിനും…. ചതിക്കപ്പെട്ട് പോയി…
അശ്വിൻ അവൾക്ക് എന്താണ് സംഭവിച്ചതെന്ന് ഊഹിച്ചു.. പോലീസുകാരന്റെ ബുദ്ധിയിൽ അവന് കാര്യങ്ങൾ ഏറെക്കുറെ മനസ്സിലായി… അവളെ ചതിച്ചതാണെന്നും അവന് പിടികിട്ടി…
”എനിക്കിനി ജീവിക്കേണ്ട…ആരുമില്ലെനിക്ക്
അനു പറഞ്ഞു.
”ഇനി ജീവിക്കേണ്ടെന്ന് പറയാൻ താൻ ആരാണ്…? താൻ ജീവിച്ചു കാണിക്കണം. തനിക്ക് വേണ്ടി മാത്രമല്ല, താൻ കാരണം ജീവിക്കാൻ പോകുന്ന ഒരാൾക്ക് വേണ്ടിയും കൂടിയാണ്.തന്നെ വിശ്വസിച്ചു കൊണ്ട്, തന്നെ സ്നേഹിച്ചു കൊണ്ട്, തന്നെ കാണാൻ ഓരോ നിമിഷം കാത്തിരിക്കുന്ന ഒരാൾ ദേ ഇവിടെ ഉണ്ട്… എന്തിനാടൊ ആ പാവത്തിനോട് ഇങ്ങനെ ദുഷ്ടത ചെയ്യുന്നത്
അശ്വിൻ അനുവിന്റെ വയറ്റിൽ ചൂണ്ടി ചോദിച്ചു.
അനു അശ്വിന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾക്ക് അശ്വിന്റെ വാക്കുകൾ നൽകിയ ആശ്വാസം… അത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.
”സത്യം പറഞ്ഞാൽ താൻ ഭാഗ്യവതിയാണ്. ഭാഗ്യം എന്നത് തനിക്കുവേണ്ടി കാത്തുവച്ചിരിക്കുന്നത് എന്താണെന്ന് കണ്ടുപിടിക്കാൻ തനിക്ക് സാധിക്കണം. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടാകും. അതിനെയെല്ലാം ധൈര്യമായി നേരിടാൻ പഠിക്കണം. എങ്കിലേ മുന്നോട്ട് പോകാൻ കഴിയൂ.”
അശ്വിൻ അനുവിനെ സമാധാനിപ്പിച്ചു.
”എൻ്റെ ജീവിതത്തിൽ എന്ത് ചെയ്യണമെന്നെനിക്കറിയില്ല. ആകെ ഉണ്ടായിരുന്ന പ്രതീക്ഷയാണ് അർജുൻ. അയാൾക്ക് വേണ്ടിയായിരുന്നു ഞാൻ ജീവിച്ചത്. ഒടുവിൽ അയാൾ എന്നെ ഉപേക്ഷിച്ചു. ഞാൻ ചതിക്കപ്പെട്ടു. ഇനി എനിക്കെങ്ങോട്ട് പോകാനാണ്? ആരുമില്ല… അതുകൊണ്ട് ആണ് സർ
അനു വേദനയോടെ പറഞ്ഞു.
”ഞാനുണ്ട് തൻ്റെ കൂടെ. എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞ് തരാം. എല്ലാ സഹായവും ഞാൻ നൽകാം. താൻ പേടിക്കേണ്ട.”
അശ്വിൻ പറഞ്ഞു.
”വേണ്ട.. സർ.. കുഴപ്പമില്ല..ഞാൻ പോയ്കോളാം
അനു പറഞ്ഞു.
അശ്വിൻ അവളെ കാറിൽ കയറ്റി. അവൾക്ക് കുറച്ച് വെള്ളം കൊടുത്തു. പോലീസുകാരൻ ഒരു നല്ല മനുഷ്യനാണെന്ന് അവൾക്ക് തോന്നി.
അവൾക്ക് വേറെ വഴിയില്ലെന്ന് അയാൾക്ക് തോന്നി.
അശ്വിൻ കാർ മുന്നോട്ട് എടുത്തു.
ആ യാത്രയിൽ അവൾ തനിക്ക് സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞു.
തന്റെ അമ്മ… അച്ഛൻ അർജുൻ… എല്ലാവരുടെയും കാര്യങ്ങൾ അവൾ അവനെ പറഞ്ഞു കേൾപ്പിച്ചു.
ഒടുവിൽ അശ്വിനു മനസ്സിലായി അനാമികയ്ക്ക് ആരുമില്ലെന്നുള്ള സത്യം.
ഒരു കാര്യം ചെയ്യാം… അനു ഇന്ന് എന്റെ വീട്ടിലേക്ക് പോരെ.. അവിടെ എന്റെ അമ്മയും വൈഫും ആണുള്ളത്.വൈഫ് ഗൈനക്കൊളജിസ്റ്റ് ആണ്
ഇന്നവിടെ stay ചെയ്തിട്ട് നമ്മൾക്ക് കാര്യങ്ങൾ തീരുമാനിക്കാം.
വേണ്ട സർ.. കുഴപ്പമില്ല.. എന്നെ എന്റെ വീട്ടിൽ ആക്കിയാൽ മതി…
അവൾ ഒരുപാട് തവണ പറഞ്ഞുവെങ്കിലും അശ്വിൻ അവളെ അതിന് അനുവദിച്ചില്ല.
ഒരു കൂറ്റൻ ഇരുനില മാളികയുടെ മുൻപിൽ അവന്റെ കാർ വന്ന് നിന്നു.
കോളിംഗ് ബെൽ അമർത്തിയപ്പോൾ സുന്ദരിയായ ഒരു യുവതി വന്ന് ഡോർ തുറന്നു..
നീലു….
ഇത് അനാമിക… നീയൊന്നു ചെക്ക് ചെയ്തേ.. ആള് പ്രെഗ്നന്റ് ആണ്.
ഉവ്വോ… കയറിവരു ട്ടോ…
അവർ വിളിച്ചതും അനാമിക ഇത്തിരി മടിയോടെ അകത്തേക്ക് കയറി.
എത്ര മാസം ആയി..
6ത് month സ്റ്റാർട്ട് ചെയ്തു.
ഓക്കേ…
നീലു അനാമിയെ നന്നായി പരിശോധിച്ചു.
ബോഡി വല്ലാണ്ട് വീക്ക് ആണല്ലോ ബ്ലഡും കുറവാണ് താൻ ശരിക്കും ഫുഡ് ഒന്നും കഴിക്കുന്നില്ല അതോ വോമിറ്റിംഗ് ടെൻഡൻസി കൂടുതൽ ഉണ്ടോ.
വോമിറ്റിംഗ് ആദ്യത്തെ ത്രീ മന്ത്സ് ഉണ്ടായിരുന്നു പിന്നീട് കുഴപ്പമില്ല മാഡം
പിന്നെന്താ ടാബ്ലറ്റ്സ് കറക്റ്റ് ആയിട്ട് എടുക്കുന്നില്ലേ..അയൺ. ടാബ്ലറ്റും അതുപോലെ കാൽസ്യം ടാബ്ലറ്റും താൻ പ്രോപ്പർ ആയിട്ട് കഴിക്കുന്നില്ലേ
ഉവ്വ്…
ബോഡി ശരിക്കും വീക്കാണ്… ഒരു കാര്യം ചെയ്യാം നാളെ ഹോസ്പിറ്റലിലേക്ക് വരൂ.. നമുക്ക് തന്റെ ബോഡി ഒന്ന് ശരിക്കും എക്സാമിൽ ചെയ്യണം അതുപോലെ ബ്ലഡ് യൂറിൻ ഒക്കെ കൾച്ചർ ചെയ്യാം
.
ഹം…..
അവൾ തലയാട്ടിക്കൊണ്ട് കിടക്കയിൽ നിന്നും എഴുന്നേറ്റു.
അപ്പോഴേക്കും അശ്വിൻ ഒരു സ്ത്രീയുമായി അവരുടെ അടുത്തേക്ക് വന്നിരുന്നു.
അനാമിക ഇത് എന്റെ അമ്മ… സരസ്വതി എന്നാണ് അമ്മയുടെ പേര്.
അനു അവരെ നോക്കി കൈകൂപ്പി.
മോള് വരൂ..ഇന്ന് അമ്മോടൊപ്പം കിടക്കാം ട്ടോ.
ആ സ്ത്രീ അവളുടെ കൈത്തണ്ടയിൽ പിടിച്ചു.
അമ്മേ.. ഇയാൾക്ക് കഴിക്കാൻ എന്തെങ്കിലും കൊടുക്കണം.
ശരിക്കും ഭക്ഷണം ഒന്നും കഴിക്കാത്തതിന്റെ ഒരുപാട് പ്രശ്നങ്ങൾ ഇയാളുടെ ബോഡിയിൽ കാണുന്നുണ്ട്.
ചോറും കറികളുമൊക്കെ ഫ്രിഡ്ജിൽ ഇരിപ്പുണ്ട് അമ്മയെടുത്ത് ചൂടാക്കാ മോളെ.
സരസ്വതി പിന്തിരിഞ്ഞു പോകാൻ തുടങ്ങിയതും അനാമിക അവരെ തടഞ്ഞു.
എനിക്ക് ഒന്നും വേണ്ട ഇത്തിരി വെള്ളം മാത്രം തന്നാൽ മതി യമ്മേ…
വാക്കുകൾ ഇടറാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചുകൊണ്ട് അനു പറഞ്ഞു.
എന്നാൽ സരസ്വതിയും നീലുവും അതൊന്നും കേൾക്കുവാൻ കൂട്ടാക്കാതെ അടുക്കളയിലേക്ക് പോയി.
സർ
.. അനു അശ്വിന്റെ മുഖത്തേക്ക് നോക്കി.
എടോ… താൻ വിഷമിക്കും ഒന്നും വേണ്ട, ആരുമില്ലെന്ന് തോന്നലും വേണ്ട. തനിക്കും തന്റെ വാവയ്ക്കും ഞങ്ങളൊക്കെ ഉണ്ട്. താൻ കുറച്ച് പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കണം.. ഒന്നുമില്ലെങ്കിലും ഇത്രയും എജുക്കെറ്റഡ് ആയിട്ടുള്ള ഒരു വ്യക്തിയല്ലേ താന്.
അശ്വിൻ അവളോട് സംസാരിച്ചു കൊണ്ട് നിന്നപ്പോൾ സരസ്വതി അമ്മ ചോറും കറികളുമായി വന്നു.
അമ്മ….. ഞാൻ നോൺവെജ് ഒന്നും കഴിക്കില്ല.. ബ്രാഹ്മിനാണ്…
അവൾ പറഞ്ഞു.
ഞങ്ങളും അതേ കുട്ടി… നോൺ വെജ് ഒന്നുമില്യാ..
ചിരിയോടെ സരസ്വതിയമ്മ പറഞ്ഞു.
അനു കൈകഴുകി വന്നശേഷം കസേരയിൽ ഇരുന്നു.
കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്, സങ്കടം വന്നിട്ട് തൊണ്ടകുഴിയിൽ നിന്നും ഭക്ഷണം ഇറങ്ങുന്നു പോലുമില്ല..
മോളെ….. നിന്റെ വയറ്റില് ഒരു കുഞ്ഞു കിടക്കുന്നതാ, അതിനു വിശക്കില്ലേ,,…
സരസ്വതി അവളുടെ നെറുകയിൽ തലോടി.
കഴിക്ക് മോളെ… ഇത്തിരി എങ്കിലും കഴിയ്ക്ക്.
അവർ എല്ലാവരും നിർബന്ധിച്ചു.
ഒടുവിൽ രണ്ടു ഉരുള ചോറ് കഴിച്ചിട്ട് പാവം അനു എഴുന്നേറ്റു.
സരസ്വതിയമ്മയുടെ മുറിയിലാണ് അന്ന് അവൾ കിടന്നത്..
*****
അടുത്ത ദിവസം കാലത്തെ തന്നെ അനു എഴുന്നേറ്റു.
വീട്ടിലേക്ക് പോണം.. അതാണ് അവളുടെ ലക്ഷ്യം.
അവൾ എഴുന്നേറ്റു എന്ന് മനസ്സിലായതും സരസുഅമ്മ ഒരു ബ്രഷും പേസ്റ്റും ആയി അവളുടെ അടുത്തേക്ക് വന്നു..
മോളോട് കാലത്തെ കുളിച്ച് റെഡിയാവാൻ ആണ് നീലു പറഞ്ഞത്. ഹോസ്പിറ്റലിൽ പോയി ഒന്ന് ചെക്കപ്പ് ചെയ്യണം.
അമ്മേ ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ചു പോയിക്കോളാം. അവിടെ ചെന്നിട്ട് ഞാൻ ഹോസ്പിറ്റലിൽ പോകാം
വേണ്ട വേണ്ട… അതൊന്നും ശരിയാകില്ല.. നീലു അവിടേക്ക് കയറി വന്നു.
അനു ഞങ്ങൾ പറയുന്നത് താനനുസരിയ്ക്കു.. പെട്ടെന്ന് കുളിച്ചു റെഡിയായി വാ…നമുക്ക് ഹോസ്പിറ്റലിൽ പോണം..
ഒടുവിൽ അനു നീലുവിനോടൊപ്പം ഹോസ്പിറ്റലിലേക്ക് പോയി.
സാർ എവിടെ എന്ന് ചോദിക്കണം എന്ന് അവൾക്ക് ആഗ്രഹമുണ്ടായിരുന്നു എങ്കിലും അവൾ അതിനു തുനിഞ്ഞില്ല.
എന്നാൽ ഈ സമയത്ത് അശ്വിൻ അർജുന്റെ വീട്ടിലെത്തിയിരുന്നു.
വിവാഹം കഴിഞ്ഞ് പുതുമോടി ആയിട്ട് അർജുനും ഭാര്യയും പുറത്തേക്ക് പോകുവാൻ റെഡിയായി വരികയായിരുന്നു. പോലീസ്നെ കണ്ടതും പെട്ടെന്ന് അർജുൻ ഒന്ന് ഭയന്നു.
ഒരു നിമിഷം ഒന്ന് പുറത്തേക്ക് വരൂ എന്ന് പറഞ്ഞ് അശ്വിൻ അർജുനയും കൂട്ടി ഇറങ്ങിപ്പോയി.
ഞാൻ സിറ്റി പോലീസ് കമ്മീഷണർ അശ്വിൻ മഹാദേവ…
അയാൾ സ്വയം പരിചയപ്പെടുത്തി.
എന്താണ് സർ എന്തിനാണിവിടെ വന്നത്.
..
അനാമിക ആരാടോ…..
യാതൊരു മുഖവുരയും ഇല്ലാതെ അശ്വിൻ ചോദിച്ചു. പെട്ടെന്ന് അർജുൻ പരൂങ്ങി…
ഒരു പാവം പിടിച്ച പെണ്ണിനെ ചതിച്ച് ഒരു കൊച്ചിനെയും അവൾക്ക് സമ്മാനമായി കൊടുത്തിട്ട് നീ ചുളുവില് അടുത്തവളെ കെട്ടി അങ്ങ് കഴിയുവാണല്ലേടാ…
സർ അനാവശ്യം പറയരുത്..
നിനക്ക് അനാവശ്യം കാണിക്കാം ഞാൻ അത് പറയുന്നതിലാണ് കുറ്റം അല്ലേടാ എന്ന് ചോദിച്ചു കൊണ്ട് അശ്വിൻ അവന്റെ കോളറിൽ പിടിച്ചു.
ശേഷം അവന്റെ കരണംനോക്കി ഒന്ന് പുകച്ചു.
എന്തിനാടാ നീ ആ പാവത്തിനെ ചതിച്ചത്. നിന്റെ കുഞ്ഞ് പാതി വളർച്ച കഴിഞ്ഞ് അവളുടെ വയറ്റിൽ കിടക്കുകയാണ്. എന്തിനാ അവളോട് ക്രൂരത കാണിച്ചത്. അവളുടെ ജീവിതം ഇന്നലെ രാത്രിയിൽ അവൾ അവസാനിപ്പിച്ചേനെ… ഈശ്വരന്റെ അനുഗ്രഹത്താൽ ഞാൻ അവളെ കണ്ടുമുട്ടി. ഒരു ഗർഭിണി അഷ്ടമുടി കായലിലെ ഓളങ്ങളിലേക്ക് അലയടിച്ചു പോയേനെ…
അർജുനെ പിടിച്ച് പിന്നോട്ട് തള്ളിയിട്ടു അശ്വിൻ ചെന്ന് വണ്ടിയിൽ കയറി.
ആ സമയത്താണ് നീലുവിന്റെ ഫോൺകോൾ അശ്വിനെ തേടിയെത്തുന്നത്..
അശ്വിൻ…
ആ പറയൂ നീലു..
അനുവിന്റെ എച്ച് ബി ലെവൽ വളരെ ലോ ആണ്… 8.3. അതുപോലെതന്നെ അയാൾക്ക് ബിപിയും കൂടുതലാണ്. രണ്ടുദിവസത്തേക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാം.
ഹ്മ്മ്… താൻ എന്താണെന്ന് വെച്ചാൽ ചെയ്തോളൂ അയാളോട് കാര്യങ്ങളൊക്കെ പറഞ്ഞില്ലേ.
ഉവ്വ്… പറഞ്ഞു.
ഹ്മ്മ്..
ശരി ടൊ… ഞാൻ വിളിക്കാം…
അശ്വിൻ കാൾ cut ചെയ്തു.
അനാമിക അതുവരെയും അനുഭവിച്ച മാനസിക സംഘർഷങ്ങൾ ഒക്കെയും ഇല്ലാതാക്കുവാനായി അവളെ ഏറെ സഹായിച്ചത് നീലവും സരസ്വതി അമ്മയും ആയിരുന്നു.
അനാമിക ആ കുടുംബത്തിലെ ഒരാളാണ് എന്ന രീതിയിലാണ് അവർ അവളെ സംരക്ഷിച്ചു പോകുന്നത്. ശരിക്കും ഈശ്വരന്റെ കയ്യൊപ്പ് അവളിൽ ഉണ്ടായിരുന്നു അതുകൊണ്ടാണ് അവൾ അശ്വിനെ കണ്ടുമുട്ടിയത് പോലും..
പലതവണ അനു അവളുടെ വീട്ടിലേക്ക് പോകുവാൻ തുടങ്ങിയെങ്കിലും അവർ ആരും സമ്മതിച്ചു കൊടുത്തില്ല.
മാസങ്ങൾ പിന്നിട്ടു കൊണ്ടേ ഇരുന്നു….
അനുവിന് ഡെലിവറിയുടെ ഏകദേശം സമയമായപ്പോൾ നീലു അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
അനു ഒരാൺകുഞ്ഞിന് ജന്മം നൽകി..
ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി പാവം അനു ഒരുപാട് കരഞ്ഞു..
കുഞ്ഞിനെയും നെഞ്ചോട് ചേർത്ത് അവൾ അവനോട് ഒരുപാട് മാപ്പ് പറഞ്ഞു.
ഈ പൊന്നോമനയെ ആയിരുന്നു താൻ ഇല്ലാതാക്കുവാൻ നോക്കിയത് എന്നോർത്തപ്പോൾ അവൾക്ക് നെഞ്ച് നീറി പിടഞ്ഞു.
കുഞ്ഞിനെ പാലൂട്ടുമ്പോൾ അവൻ അനുവിന്റെ മുഖത്തേക്ക് നോക്കിയിരിക്കും. എന്നിട്ട് അനുവിനോട് അവന്റെ ഭാഷയിൽ എന്തൊക്കെയോ സംസാരിക്കും, ചിരിക്കും, കളിയ്ക്കും…
അവന്റെ കൊഞ്ചലുകളിലും ചിരികളിലും ഒക്കെ അനു തന്റെ വിഷമതകൾ എല്ലാം മറന്നു.
ഏകദേശം ആറുമാസത്തോളം അവൾ അശ്വിന്റെ വീട്ടിൽ നിന്നു. അതിനുശേഷം അനു ജോലി തേടി ഇറങ്ങി.
കാരണം അപ്പോഴേക്കും അവളുടെ സേവിങ്സ് ഒക്കെ ഏകദേശം തീരാറായിരുന്നു.
അനുവിന് ജോലി ലഭിച്ചത് ബാംഗ്ലൂർ il ഉള്ള ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ആയിരുന്നു.
അനു തന്റെ കുഞ്ഞിനെ നോക്കുവാനായി ഒരു ചേച്ചിയെ ഏർപ്പാടാക്കണമെന്ന് സരസ്വതി അമ്മയോട് പറഞ്ഞപ്പോൾ അവരാണ് ഒരു സ്ത്രീയെ അനുവിനൊപ്പം അയച്ചത്.
രാജേശ്വരി എന്നായിരുന്നു ആ സ്ത്രീയുടെ പേര്.. അനു അവരെ രാജമ്മ എന്നാണ് വിളിച്ചത്.
കുഞ്ഞിനെ രാജമ്മയെ ഏൽപ്പിച്ചിട്ടാണ് അനു ജോലിക്ക് പോകുന്നത്.
അവർ സ്വന്തം മകളെയും കൊച്ചു മകനെയും പോലെയാണ് അവരെ രണ്ടാളെയും നോക്കിയതും.
അങ്ങനെയങ്ങനെ അനു പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
ഇടയ്ക്കൊക്കെ നാട്ടിൽ പോകും, അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ ഒന്ന് രണ്ട് ദിവസങ്ങൾ നിൽക്കും, അതിനുശേഷം സരസ്വതി അമ്മയെയും അശ്വിനെയും നീലുവിനെയും ഒക്കെ കണ്ടിട്ട് അവൾ വീണ്ടും മടങ്ങിപ്പോകും…
പല വിവാഹാലോചനകളും അനുവിന് വന്നുവെങ്കിലും അവൾ അതൊന്നും സ്വീകരിച്ചില്ല.. കാരണം അവൾ ജീവിക്കുന്നത് അവളുടെ കുഞ്ഞിനു വേണ്ടി മാത്രമായിരുന്നു. കുഞ്ഞിനും അനുവന്നു വെച്ചാൽ ജീവന്റെ ജീവനാണ്.
അമ്മ മാത്രമേയുള്ളൂ തനിക്കെന്ന് അവന് അറിയാം.. അവൻ എട്ടാം ക്ലാസിൽ എത്തിയ സമയത്ത് അച്ഛനെക്കുറിച്ച് കൂടുതൽ അറിയണമെന്ന് അനുവിനോട് ആവശ്യപ്പെട്ടു. അനു എല്ലാ കാര്യങ്ങളും അവനോട് പറയുകയും ചെയ്തു. അമ്മ അനുഭവിച്ച ത്യാഗങ്ങളും സങ്കടങ്ങളും ഒക്കെ പറഞ്ഞത് കേട്ടപ്പോൾ അവൻ അമ്മയെ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു.
അവനാണ് അമ്മയുടെ ആവശ്യപ്പെടുന്നത് അമ്മയ്ക്കും അമ്മയുടെ ജീവിതത്തിലേക്ക് ഒരു കൂട്ടു വേണമെന്ന്.
എന്നാൽ അനു സമ്മതിച്ചില്ല… അമ്മയ്ക്ക് കൂട്ടായിട്ട് അമ്മയുടെ മോൻ മാത്രം മതിയെന്ന് അവൾ പറഞ്ഞു..
പിന്നെയും വർഷങ്ങൾ പിന്നിട്ടു കൊണ്ടേയിരുന്നു..
45 വയസ്സ് വരെ അനു ജോലി ചെയ്തു… അതിനുശേഷം മകൻ സ്വന്തം കാലിൽ നിൽക്കാറായപ്പോൾ അനുവിനോട് ജോലി രാജിവെക്കുവാൻ അവൻ ആവശ്യപ്പെട്ടു…
അനുവിന്റെ മകന്റെ പേര് അദ്വൈത് എന്നായിരുന്നു.
അവനെ പഠിപ്പിച്ചു അനു ഡോക്ടർ ആക്കിയിരുന്നു.
ഒരു ദിവസം മകന്റെ ഹോസ്പിറ്റലിൽ എന്തോ ആവശ്യത്തിന് ആരെയോ കാണുവാനായി പോയതാണ് അനു.
അപ്പോഴാണ് ഒരാളുമായി മകൻ സംസാരിച്ചുകൊണ്ട് വരുന്നത് അനു കാണുന്നത്.
പെട്ടെന്ന് അവൾക്ക് തന്റെ ബോധം മറയും പോലെ തോന്നി.. അത് മറ്റാരുമായിരുന്നില്ല അർജുൻ ആയിരുന്നു…
അർജുനും അനുവിനെ നേർക്കുനേർ കണ്ടു.
ഇത് തന്റെ അമ്മയാണെന്ന് പറഞ്ഞ് അദ്വൈത് അവനെ അയാൾക്ക് പരിചയപ്പെടുത്തി കൊടുത്തു..
അനുവിന്റെ പരവശവും മറ്റും കണ്ടപ്പോൾ അദ്വൈദിന് എന്തോ സംശയം പോലെ തോന്നി.
അമ്മേ… അമ്മയ്ക്ക് എന്തുപറ്റിയെന്ന് അവൻ ചോദിച്ചപ്പോഴേക്കും അനു ബോധരഹിതയായി..
അർജുൻ അവളെ താങ്ങി യില്ലായിരുന്നു വെങ്കിൽ അനു നിലത്തേക്ക് വീണു പോയേനെ.
പെട്ടെന്ന് തന്നെ സ്റ്റാഫും സെക്യൂരിറ്റി ജീവനക്കാരും ഓടിവന്നിട്ട് അനുവിനെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി..ബിപി ലോ ആയതുകൊണ്ടാണ് തലകറങ്ങിയതെന്ന് അദ്വൈതിന് മനസിലായി.
കുറച്ചു കഴിഞ്ഞതും അനു ഒക്കെയായി.
മോന്റെ കൂടെ ഉണ്ടായിരുന്ന ആൾ ആരാണെന്ന് അനു ചോദിച്ചു..
തന്റെ പേഷ്യന്റ് ആണെന്നും ഇടയ്ക്കൊക്കെ ചെക്കപ്പിന് വരുന്നതാണെന്നും അവൻ അമ്മയോട് പറഞ്ഞു എന്താണെന്ന് ചോദിച്ചപ്പോൾ അനു അർജുന്റെ പേര് പറയുവാൻ തുനിഞ്ഞില്ല..
എന്നാൽ ആ സമയത്ത് അദ്വതിന്റെ ഫോണിലേക്ക് അർജുൻ വിളിച്ചു..
അത്യാവശ്യമായിട്ട് അവനെ ഒന്ന് കാണണമെന്ന് പറഞ്ഞു.
അർജുൻ തന്നെയാണ് എവിടെ വരണം എന്നുള്ള പേര് അവനോട് നിർദ്ദേശിച്ചതും..
അദ്വൈത് പെട്ടെന്ന് തന്നെ അർജുനെ കാണുവാനായി തിരിക്കുകയും ചെയ്തു..
അനാമികയുടെ മകനാണ് അദ്വൈത് എന്നറിഞ്ഞതും അർജുൻ അവനെ കെട്ടിപ്പിടിച്ച് കുറെയേറെ നേരം കരഞ്ഞു..
എന്റെ മോൻ…..
അത്ര മാത്രമേ അയാൾക്ക് പറയുവാൻ സാധിച്ചുള്ളൂ.
ക്ഷമിക്കണം മോനേ..
അയാൾ അദ്വതിന്റെ ഇരു കൈകളിലും പിടിച്ചുകൊണ്ട് ക്ഷമ പറയുകയാണ്..
അർജുൻ ആയിരുന്നു തന്റെ അച്ഛൻ എന്നറിഞ്ഞതും അദ്വൈത് അയാളെ തള്ളി മാറ്റി.
എന്റെ പാവം അമ്മയെ ചതിച്ചിട്ട് കടന്നുകളഞ്ഞവൻ അല്ലേ… ഒടുവിൽ നിങ്ങളെ ഈശ്വരൻ എന്റെ മുൻപിൽ തന്നെ എത്തിച്ചു.
അദ്വൈതവനെ നോക്കി പുച്ഛിച്ചു.
എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് അനുവിന് സ്വീകരിക്കുവാൻ അർജുൻ ഒരുക്കമായിരുന്നു. അർജുന്റെ ഭാര്യ ഒരു ആക്സിഡന്റിൽ മരിച്ചു പോയെന്നും പിന്നീട് അർജുൻ ഒറ്റയ്ക്കാണെന്നും കുട്ടികൾ ഒന്നും ഇല്ലെന്നും ഒക്കെ അയാൾ അവനോട് പറഞ്ഞു.
തന്റെ കുമ്പസാരങ്ങൾ ഒന്നും എനിക്ക് കേൾക്കണ്ട ഒരു ഡോക്ടർ ആയതുകൊണ്ട് എന്റെ മുൻപിൽ വരുന്ന പേഷ്യന്റിനോട് ഞാൻ കാണിക്കുന്ന ഒരു സഹാനുഭൂതിയും സഹതാപവും അതുമാത്രമാണ് എനിക്ക് തന്നോട് ഉണ്ടായിരുന്നത് പക്ഷേ നീചനായ തന്നെ ഇത്രനാളും ചികിത്സിച്ചല്ലോ എന്നോർക്കുമ്പോൾ എനിക്ക് എന്നെ തന്നെ കു ത്തി ക്കൊല്ലാൻ ആണെന്ന് തോന്നുന്നത്.. മേലി ൽ ഞങ്ങളുടെ മുമ്പിൽ താൻ മറന്നുപോകരുത്. എനിക്ക് എന്റെ അമ്മ മാത്രം മതി…
പറഞ്ഞുകൊണ്ട് അവൻ അർജുന്റ് അരികിൽ നിന്നും പോയി..
അർജുനെ കണ്ട കാര്യങ്ങളൊക്കെ അവൻ അമ്മയെ പറഞ്ഞു കേൾപ്പിച്ചു.
മോന് എന്തുവേണമെങ്കിലും ആകാം.. അച്ഛനെ വേണമെങ്കിൽ നിനക്ക് സ്വീകരിക്കാം, അമ്മ ഒരിക്കലും മോനോട് എതിര് പറയത്തില്ല നാളെ ഒരിക്കൽ അമ്മ കാരണമാണ് അച്ഛനെ ഞാൻ പറഞ്ഞയച്ചതെന്ന് മോൻ എന്നോട് പറയാൻ ഉണ്ടാവരുത്..
ഒരിക്കലും പറയില്ല.. അദ്വതിന് വാക്ക് ഒന്നേയുള്ളൂ.. അതിന് ഒരു മാറ്റം വരില്ല.
പിന്നീട് പലതവണ അർജുൻ അദ്വൈതിനെ തേടി വന്നു..
എന്നാൽ അദ്വൈത അവനെ കാണാൻ പോലും കൂട്ടാക്കിയില്ല. ഒടുവിൽ അദ്വൈതും അമ്മയും ആ നാടുവിട്ടു പോകുകയായിരുന്നു..
അതിനോടിടയ്ക്ക് ഇടയ്ക്ക് അദ്വൈതന്റെ വിവാഹം കഴിഞ്ഞു. ഒരു പാവം പെൺകുട്ടിയാണ് അവൻ വിവാഹം കഴിച്ചത്.. പേര് സൗപർണിക… അവളും ഡോക്ടർ ആയിരുന്നു. അനുവിനോട് വളരെ സ്നേഹം ആയിരുന്നു അവൾക്കും.
രണ്ടു വർഷങ്ങൾക്കുശേഷം അവർക്ക് ഒരു മകൻ പിറന്നു..
ആദി ശങ്കർ….
പിന്നീട് അവനു കൂട്ടായി ഒരു അനിയത്തികുട്ടിയും വന്നു..
ആവണി..
കൊച്ചു മക്കളെയും നോക്കി സന്തോഷത്തോടെ അനു കഴിഞ്ഞു.
അനു ഒരൊറ്റ കാര്യം മാത്രമേ മകനോട് ആവശ്യപ്പെട്ടുള്ളു.
അമ്മ മരിക്കുവോളം അർജുൻ എന്ന വ്യക്തിയെ കാണുവാൻ അമ്മയ്ക്ക് ഇട ഉണ്ടാവരുത് എന്ന്….
അത് അവൻ പാലിക്കുകയും ചെയ്തു…
കർക്കിടക വാവിന് അമ്മയുടെ നാട്ടിലെ അമ്പലത്തിൽ ബലിതർപ്പണം നടത്തുവാനായി വന്നതാണ് അദ്വൈതും കുടുംബവും..
അപ്പോഴാണ് അദ്വൈത് അശ്വിനെ കാണുന്നത്..
വീണ്ടും ഒരു ഓർമ്മ പുതുക്കൽ എന്നോണം അശ്വിൻ പറഞ്ഞതായിരുന്നു ഈ കഥകൾ ഒക്കെ. എല്ലാം കേട്ടുകൊണ്ട് അമ്മയ്ക്ക് വേണ്ടി അന്നും ആ മകൻ കണ്ണീർ പൊഴിച്ചു.
തന്റെ അമ്മയെപ്പോലെ ഒരു സ്ത്രീ ഈ ലോകത്തിൽ ഇല്ലെന്ന് അവൻ ഓർത്തു.
അമ്മയുടെ ആത്മാവിന് എന്നും നിത്യശാന്തി നേരുവാനും, അതുപോലെ ഇനിയും തനിക്കൊരു ജന്മമുണ്ടെങ്കിൽ അമ്മയുടെ മകനായി പിറക്കണം എന്നും മാത്രമായിരുന്നു അവന്റെ പ്രാർത്ഥന.