ഇങ്ങനൊരു ത്രിൽ അതെനിയ്ക്ക് നിന്റെ അടുത്ത്ന്ന് മാത്രമാണ് ഗോപികേ കിട്ടാറ്… നിനക്കിത്തിരി വേദനിച്ചെന്നറിയാം… എന്തു….

✍️ RJ

ക്രമം തെറ്റി ഉറക്കെ ഉയരുന്ന അവന്റെ ശ്വാസത്തിനും കിതപ്പിനുമിടയിലവളുടെ അടക്കിപിടിച്ച നേർത്തകരച്ചിൽ ചീളുകൾ ആ ബെഡ് റൂമിനുള്ളിൽ നിറഞ്ഞു നിന്നു….

തന്റെ വികാരാവേശത്തിന്റെ കൊടുങ്കാറ്റടങ്ങിയതും ആ പെണ്ണിന്റെ നഗ്നമേനിയിലേക്ക് തളർന്നു കുഴഞ്ഞു വീണു പ്രവീൺ…

“ഇങ്ങനൊരു ത്രിൽ അതെനിയ്ക്ക് നിന്റെ അടുത്ത്ന്ന് മാത്രമാണ് ഗോപികേ കിട്ടാറ്… നിനക്കിത്തിരി വേദനിച്ചെന്നറിയാം… എന്തു ചെയ്യാം ഞാനിങ്ങനെയാണ്… നീ തൽക്കാലം സഹിച്ചേ പറ്റുകയുള്ളു… ഭർത്താവിന്റെ സന്തോഷവും തൃപ്തിയുമാണ് ഭാര്യയുടെ ജീവിത ലക്ഷ്യമെന്ന് നിന്റെ അമ്മ നിന്നെ പഠിപ്പിച്ചിട്ടില്ലേ…?
ഇതൊക്കെയാണ് എന്റെ സന്തോഷം…. ഇങ്ങനൊക്കെയിത് നടത്തിയാലേ എനിയ്ക്ക് തൃപ്തിയാവൂ…. എന്റെയീ തൃപ്തിയാണ് നിന്റെ ജീവിതം…. നിന്റെ മാത്രമല്ല നിന്റെ അമ്മയുടെയും അനിയത്തിയുടേയുമെല്ലാം ജീവിതം…. മറക്കണ്ട നീയത്…”

കണ്ണുനീർ പരന്നൊഴുകിയ മുഖത്തോടെ തന്റെ അരികിൽ കിടക്കുന്നവളുടെ ശരീരത്തിലേക്ക് തന്റെ മുഴുവൻ ഭാരവും അമർത്തി ആ കാതോരം അല്പം ഭീഷണി കലർത്തി പ്രവീൺ പറഞ്ഞതും അവന്റെ ഭാരത്തിലും അവനല്പം മുമ്പ് നൽകിയ വേദനകളുടെ കാഠിന്യത്തിലും ഒന്നു ഞരങ്ങി മൂളി ഗോപിക…

“നേരം നന്നായ് വെളുത്തല്ലോടി.. നീ ഫ്രഷായി ചെന്നിട്ടൊരു കോഫി ഇട്ടോണ്ടു വന്നേ… വല്ലാത്ത ക്ഷീണം…..”

ബെഡ്ഡിൽ മലർന്നു കിടന്നു പറയുന്നവനെ പതിഞ്ഞൊന്നു നോക്കി കിടക്കവിട്ടെഴുന്നേറ്റ ഗോപികയ്ക്ക് പെട്ടന്ന് കണ്ണിൽ ഇരുട്ടു നിറയുന്നതുപോലെ തോന്നിയതും തിരികെ വേഗം കിടക്കയിലേക്ക് തന്നെ ഇരുന്നു പോയവൾ…

“എന്റെ അടുത്തൂന്ന് എണീറ്റു പോവുമ്പോഴുള്ള നിന്റെ വേദനയും തലക്കറക്കവുമെന്നും ഇത്രയും ആയിട്ടും മാറിയില്ലേ ഗോപികേ… കഷ്ടം കഷ്ടം… ആരുമറിയണ്ട നാണക്കേട്… ”

കഴിഞ്ഞ കുറച്ചു മണിക്കൂറിൽ അവളിൽ താൻ കാണിച്ചു കൂടിയ പരാക്രമങ്ങളുടെ പ്രതിഫലനമെല്ലാം അവളുടെ നഗ്നമേനിയിൽ വ്യക്തമായറിഞ്ഞിട്ടും അവളോടുള്ള തന്റെ പരിഹാസമൊട്ടും കുറച്ചില്ല പ്രവീൺ…

ഇനിയും കൂടുതൽ സമയമവിടെ ഇരുന്നാൽ അവന്റെ പരിഹാസത്തിനൊപ്പം അവനെക്കൂടി വീണ്ടും താനറിയേണ്ടി വരുമെന്നതുകൊണ്ട് ശരീരമാകെ നീറി പുകയുന്ന വേദന അടക്കി ബാത്ത് റൂമിലേക്ക് നടന്നു ഗോപിക….

“ഇപ്പോഴാണോ ടീ അസത്തെ എഴുന്നേറ്റു വരുന്നത് ….?
നേരമെത്രയായെന്നറിയോ നിനക്ക്….?
പ്രവീൺ മോന് വിശന്നു കുടൽ കരിയുന്നുണ്ടെന്ന് വല്ല ഓർമ്മയും നിനക്കുണ്ടോ….?
നിന്നെയൊക്കെ പെറ്റു വളർത്തിയ എന്നെ കുറ്റം പറയിപ്പിക്കാനായിട്ടവളോരോന്നും ചെയ്തു വച്ചോളും …..നാശം…”

ക്ഷീണം വിളിച്ചോതുന്ന മുഖവും പൊട്ടി നീരുവന്ന ചുണ്ടുകളുമായ് തൻ്റെ അരികിൽ വന്നു നിൽക്കുന്ന മകളെ അലസമൊന്ന് നോക്കി ഗൗരവത്തിൽ പറയുന്നതിനൊപ്പം അവളുടെ ഇടം ചുമലിൽ വേദനിയ്ക്കും വിധമൊന്ന് തല്ലുക കൂടി ചെയ്തു അവളുടെ അമ്മ

യ്യോ …..

പ്രതീക്ഷിക്കാതെ അമ്മയിൽ നിന്ന് കിട്ടിയ ആ അടിയിൽ കണ്ണു നിറയുന്നതിനൊപ്പമവളിൽ നിന്നൊരു ദയനീയമായ ഞരക്കമുയർന്നു

“എന്താടീ ഒന്നു കൈ തട്ടുമ്പോഴേക്കും കരയുന്നത് …?
നിൻ്റെ തടിയെന്താ വെണ്ണ കൊണ്ട് ഉണ്ടാക്കിയതാണോ …?

ഗോപികയുടെ ഭാവവും കരച്ചിലും ഇഷ്ടപ്പെടാതെ വീണ്ടും അവൾക്കു നേരെ ശബ്ദമുയർത്തി ദേഷ്യപ്പെട്ടവർ….

ഒന്നും മിണ്ടാതെ അമ്മയെ ഒന്നു നോക്കി തൻ്റെ ചുമലിൽ നിന്ന് ധരിച്ചിരുന്ന ചുരിദാറൊന്ന് ചുമലിനു താഴേക്ക് നീക്കി ഗോപിക….

ചുമലിൽ വട്ടത്തിൽ ആഴത്തിൽ കരിനീലിച്ചു കിടപ്പുണ്ട് പ്രവീണിന്റെ പല്ലിൻ്റെ അടയാളം…. ചുളിഞ്ഞു കുത്തുന്നൊരു വേദനയുണ്ടതിന്…. അവിടെയാണമ്മയുടെ അടി….

നിറമിഴികളോടെ കണ്ടോ എന്ന പോലെ ഗോപിക അമ്മയെ നോക്കിയതും അവരവളെ കടുപ്പത്തിൽ ഒന്നു നോക്കി ചുമലിൽ നിന്നവൾ താഴേക്ക് മാറ്റിയിട്ട ചുരിദാർ വേഗത്തിൽ മുകളിലേക്കിട്ടു

“കല്യാണം കഴിഞ്ഞപ്പോൾ നിനക്കുണ്ടായിരുന്ന ബുദ്ധീം ബോധോം കൂടി നഷ്ടപ്പെട്ടോടി അസത്തേ…. ?
ഭാര്യയും ഭർത്താവും ഒന്നിച്ചു ജീവിക്കുമ്പോൾ ഇതുപോലെയൊക്കെ സാധാരണയാണ്… അതിങ്ങനെ നാണോം മാനോം ഇല്ലാതെ എല്ലാവരെയും കാണിച്ചു നടക്കാതെ നിന്റെ സ്വകാര്യമായിട്ടു വേണം നീ സൂക്ഷിക്കാൻ… ഇതൊക്കെ നിങ്ങളുടെ ജീവിത സന്തോഷത്തിന്റെ അടയാളങ്ങളാണ്… കൊട്ടിഘോഷിച്ചാ ചെറുക്കനെ വെറുതെ നാണം കെടുത്തരുത് നീ…
ഇന്നീ കുടുംബം അല്ലലില്ലാതെ മുന്നോട്ടു പോവുന്നത് അവനൊരുത്തൻ കാരണമാണ്… അറിയ്യോ നിനക്കത്….?

ഗോപികയുടെ കവിളത്തൊരു കുത്തു കൂടി കൊടുത്ത് അമ്മ ചോദിച്ചതിന് വെറുതെ അവരെ നോക്കിയവൾ

ശീലമാണിത് …. പരാതികൾ കൊണ്ടോ കണ്ണീരുകൊണ്ടോ അലിയുന്ന മനസ്സല്ലത്… അവർക്ക് മരുമകൻ പ്രവീണാണ് എല്ലാം …..അവൻ്റെ വാക്കിനും സന്തോഷത്തിനും ആണ് എന്നും മുൻഗണന ….

എം എ ബിഎഡ് ക്കാരിയായ തന്നെ ജോലിക്കൊന്നും വിടാതെ വീട്ടിലിരുത്തി ജോലിയൊന്നും ചെയ്യിക്കാതെ നോക്കുന്ന മരുമകനാണവർക്ക് പ്രവീൺ…

പെണ്ണിൻ്റെ ഭാഗ്യമാണത്ര അത്തരം ചെക്കൻമാർ ….. കിട്ടാൻ നോമ്പുനോറ്റ് കാത്തിരിക്കേണ്ട അപൂർവ്വ ജന്മങ്ങൾ….

ഓർത്തതും ഒരു പുച്ഛത്തോടെ അമ്മയെ നോക്കി പ്രവീണിനുള്ള കാപ്പിയുമായ് ഉമ്മറത്തേക്കു നടന്നു ഗോപിക

ഉമ്മറത്തു ചെന്നതും കണ്ടു സോഫയിൽ അനിയത്തി ദേവികയോട് എന്തോ തമാശ പറഞ്ഞു പൊട്ടിച്ചിരിയ്ക്കുന്ന പ്രവീണിനെ

പ്രവീണിനോടു തമാശ പറഞ്ഞു ചിരിയ്ക്കുന്ന തന്റെ അനിയത്തി ദേവികയുടെ അല്പം വെളിവായ് പുറത്തേക്കു കാണുന്ന മാറിടങ്ങളിലാണ് പ്രവീണിന്റെ കണ്ണെന്നു കണ്ടതും ഗോപികയുടെ രൂക്ഷമായ നോട്ടമൊന്നു ദേവികയുടെ നേരെ ചെന്നു… തന്നെ നോക്കുന്ന ചേച്ചിയെ കണ്ടതും ദേവിക ഒന്നുക്കൂടി പ്രവീണിലേക്ക് ഒട്ടിച്ചേർന്നിരുന്ന്‌ ചേച്ചിയെ വെല്ലുവിളിയോടെ നോക്കി….

“പ്രവീൺ മോൻ നിന്റെ കെട്ടിയവനാണെങ്കിൽ നിന്റെ അനിയത്തിക്കവൻ ചേട്ടനാണ്… ആ ഒരടുപ്പം എന്നും ഉണ്ടാവും അവർ രണ്ടാളും തമ്മിൽ… അവരുടെ പവിത്രമായ ബന്ധത്തെ പോലും ഇങ്ങനെ ദുഷിച്ച മനസ്സോടെ കാണുന്ന നീയൊക്കെ എന്തു മോശം പെണ്ണാണെടീ… സ്വന്തം കെട്ടിയവനെയും കൂടെ പിറന്നവളെയും വിശ്വാസം ഇല്ലാത്ത നീ ഒക്കെ കെട്ടിയവനും കൂടപ്പിറപ്പും ഇല്ലാതെ വല്ല തെരുവിലും ജീവിയ്ക്കുന്നതാണെടീ നല്ലത്…. ”

പ്രവീണും ദേവികയുമായുള്ള അതിരുകവിഞ്ഞ അടുപ്പത്തെ പറ്റി പെറ്റമ്മയോട് ഒന്നു സൂച്ചിപ്പിച്ചതേ ഗോപികയ്ക്ക് ഓർമ്മയുള്ളു….

വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും അവളെ അങ്ങേയറ്റം വേദനിപ്പിച്ചിറക്കി വിടും പോലെ നാണം കെടുത്തി അമ്മ….

താനുമായ് ശരീരം പങ്കുവെയ്ക്കുന്ന മിക്ക അവസരങ്ങളിലും പ്രവീണിന്റെ വായിൽ നിന്ന് കേൾക്കുന്ന ദേവികയുടെ ഉൾപ്പെടെയുള്ള പെൺപേരുകൾക്കിടയിൽ പലപ്പോഴും അമ്മയുടെ പേരും ഉണ്ടാവാറുണ്ട് എന്നതവൾ അവരോടു പറഞ്ഞതേയില്ല… എന്തിനു വെറുതെ പഴിയേൽക്കണം….

“മരുമകന്റെ പീഡനശ്രമം തടയാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്… പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിലാണ് സംഭവം നടന്നത്…. പ്രതി പോലീസ് കസ്റ്റഡിയിലാണ്….

ചാനലുകൾ വാർത്ത ആഘോഷമാക്കുമ്പോൾ വീട്ടിലെ സോഫയിൽ ചാരിക്കിടന്നാ വാർത്തകൾ മാറി മാറി കണ്ടിരുന്നു ഗോപിക…. പ്രവീണിന്റെ ആക്രമണത്തിൽ കാലിനും നടുവിനും സാരമായ് പരിക്കുപറ്റി അമ്മ ഹോസ്പ്പിറ്റലിൽ ആയിട്ട് ദിവസം മൂന്നാലു കഴിഞ്ഞുവെങ്കിലും അതൊരു വാർത്തയായത് ,ആക്കിയത് ഇപ്പോഴാണ്….

ദിവസങ്ങൾ കഴിഞ്ഞൊരു ദിവസം ഹോസ്പ്പിറ്റൽവാസം കഴിഞ്ഞ് അമ്മയും അനിയത്തിയും വീട്ടിലേക്ക് മടങ്ങി വരുമ്പോൾ തന്റെതായിട്ടുള്ളതെല്ലാം പെറുക്കി ബാഗിലാക്കി ആ വീടിന്റെ പടിയിറങ്ങാനുള്ള നിൽപ്പാണ് ഗോപിക…

മുഖമുയർത്തി അവളെ ഒന്നു നോക്കാൻ പോലും സാധിക്കാതെ തല താഴ്ത്തി അവൾക്കു മുമ്പിൽ നിന്നുരുകി അവരമ്മയും മോളും….

“നോമ്പു നോറ്റും വൃതം പിടിച്ചും നിങ്ങളമ്മയും മകളും എനിയ്ക്ക് നേടി തന്ന ആ മുൾ കിരീടം ഞാനിവിടെ ഉപേക്ഷിച്ചാണ് പോവുന്നത്…
എന്നെക്കാളധികം ആ കിരീടം ഇപ്പോൾ ചേരുക അമ്മയുടെ ഈ മോൾക്കാണ്… ഒന്നൂല്ലെങ്കിലും അയാളുടെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നത് ഇവളല്ലേ…. ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ കൂടെ കൂട്ടിക്കോ… കുടുംബത്തിന്റെ ചിലവ് കഴിയണ്ടേ…?

കടുപ്പത്തിൽ അവളിൽ നിന്ന് വാക്കുകളോരോന്നും പുറത്തേക്ക് അഗ്നിയുടെ ചൂടേറ്റന്ന പോലെ തെറിച്ചതും പൊള്ളി പിടഞ്ഞവർ….

അനിയത്തിയായ് കാണേണ്ടവളെ മരുമകനെന്നേ ഭാര്യയാക്കിയിരുന്നുവെന്ന് അമ്മ അറിയാൻ അവളിലൊരു ജീവൻ ഉടലെടുക്കേണ്ടി വന്നു…
അതു ചോദ്യം ചെയ്യാൻ പോയ തന്നോട് അവൻ പറഞ്ഞതും പ്രവർത്തിച്ചതും വീണ്ടുമൊരിക്കൽ കൂടി ഓർക്കാൻ ത്രാണിയില്ലാതെ പതറി അമ്മ ഗോപികയെ നോക്കി

“നിന്റെ പെൺമക്കളും നീയുമെല്ലാം ഈ പ്രവീണിന്റെ ആനന്ദമാണെടീ… നമുക് മൂന്നാൾക്കും ഈ ജീവിതം ആസ്വദിച്ചനുഭവിച്ചങ്ങനെ മുന്നോട്ടു പോവാം… എന്നാലേ നിനക്കൊക്കെ വേണ്ടി ഞാൻ മുടക്കുന്ന പണം എനിയ്ക്ക് മുതലാവൂ… ”

കാതിൽ അലയടിയ്ക്കുന്ന പ്രവീണിന്റെ വാക്കുകൾ… ഒപ്പം അല്പനേരത്തേക്കെങ്കിലും അവന്റ അടുത്തു നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന പ്രാണൻ പോവുന്ന വേദന…. എല്ലാം മനസ്സിലിരച്ചെത്തിയതും ആദ്യമായ് താൻ ജന്മം കൊടുത്ത തന്റെ മൂത്ത മകളെ ദയനീയമായ് നോക്കി അവർ

‘നീ അങ്ങനെ ഇറങ്ങി പോവേണ്ട കാര്യമില്ല മോളെ… അവനെ നമ്മളൊന്നു ചേർന്ന് നേരിടും… നീ ഇവിടെ നിൽക്കണം… നമുക്കിനിയും ചില കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതുണ്ട്….’

അതു പറയുമ്പോൾ അമ്മയുടെ നോട്ടം വന്നിട്ടുതുവരെ തല ഉയർത്തി തന്നെ നോക്കാത്ത
അനിയത്തിയുടെ വയറിലേക്കാണ് എന്നു കണ്ടതും ചിരിച്ചു ഗോപിക

‘ഞാൻ പോവുക തന്നെ ചെയ്യും അമ്മേ…. ഇത്രയും നാൾ അയാളിൽ നിന്നും നിങ്ങളിൽ നിന്നും വേദനകൾ സഹിച്ച് ഞാനിവിടെ നിന്നത് മരിക്കാൻ ഭയന്നതുകൊണ്ടു മാത്രമല്ല, എന്റെ സർട്ടിഫിക്കറ്റുൾപ്പെടെ എല്ലാം അയാൾ പിടിച്ചു വെച്ചതുകൊണ്ടും വീടുവിട്ടിറങ്ങിയാൽ ഒരു നല്ല വാക്കിന്റെ രൂപത്തിൽ പോലും നിങ്ങളെന്റെ കൂടെ നിൽക്കില്ല എന്നറിയാവുന്നത് കൊണ്ടും മാത്രമാണ്…. ആ ഭയമെന്നും ഇപ്പോഴില്ല എനിയ്ക്ക്…. ഇനി ഞാൻ ജീവിയ്ക്കും നല്ല അന്തസ്സോടെ… അഭിമാനത്തോടെ…

പറയുന്നതിനൊപ്പം വീണ്ടുമൊരിക്കൽ കൂടി തന്റെ നോട്ടം പോലും അവരിലേക്ക് ചെല്ലരുത് എന്ന ഉറപ്പിൽ തന്റെ സാധനങ്ങളുമെടുത്ത് വീടിനു പുറത്തേക്ക് നടന്നു ഗോപിക…അവൾ കൺമുന്നിൽ നിന്നു മറഞ്ഞതും ദേവികയും അവളുടെ വയറും ഒരു വലിയ ചോദ്യചിഹ്നമായ് ആ അമ്മയ്ക്ക് മുന്നിൽ അവശേഷിച്ചു… അതിനുത്തരം തേടി അലയട്ടെ ഇനി അവർ..

ശുഭം….

RJ

Leave a Reply

Your email address will not be published. Required fields are marked *