ഫ്ലാറ്റിന്റെ വാതിൽ തുറന്ന അവൾ കാണുന്നത്, ദേഹത്ത് അല്പം പോലും വസ്ത്രം ഇല്ലാത്ത തന്റെ ഭർത്താവിനെയും അയാളുടെ ശരീരത്തിന് താഴെ കിടക്കുന്ന മറ്റൊരു സ്ത്രീയെയും ആണ്. അവൾക്ക് സഹിക്കാൻ കഴിയുന്നതിന്റെ അപ്പുറത്തായിരുന്നു അത്. താൻ പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ ഭർത്താവ് മറ്റൊരുത്തിയുടെ കൂടെ ഈ കോലത്തിൽ.. അവൾക്ക് തന്നെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. ശ്വാസം തൊണ്ടയിൽ കുടുങ്ങുന്നതു പോലെ വിദ്യയ്ക്ക് തോന്നി. കൈയ്യിലിരുന്ന ബാഗ് താഴെ വീണു. ആ ശബ്ദം കേട്ടാണ് അകത്തുള്ളവർ ഞെട്ടിത്തിരിഞ്ഞത്.. സ്വന്തം ഭാര്യയായ വിദ്യയെ ഒരിക്കലും അവിടെ പ്രതീക്ഷിക്കാത്ത മനീഷിന്റെ മുഖത്ത് ഭയവും വെപ്രാളവും പടരുന്നത് അവൾ കണ്ടു. അവൻ എഴുന്നേറ്റ് ബെഡ്ഷീറ്റ് കൊണ്ട് വേഗം നഗ്നത മറച്ചു… വസ്ത്രം ഇല്ലാത്ത ശരീരവും കാട്ടി അമ്പരപ്പോടെ കിടക്കുന്ന ആ പെണ്ണിന്റെ മുഖത്തേക്ക് വിദ്യ തുറിച്ചു നോക്കി അവളുടെ മുഖം വിദ്യയെ കണ്ടപ്പോൾ വിളറി വെളുത്തിരുന്നു…
”വിദ്യ… നീ… നീ ഇതെപ്പോ വന്നു?” മനീഷ് പരുങ്ങലോടെ ചോദിച്ചു. കൂടെയുള്ള സ്ത്രീ വേഗം ഒരു പുതപ്പെടുത്ത് മേൽ മൂടി അവിടുന്ന് മാറാൻ ശ്രമിച്ചു. വിദ്യയുടെ നാവിൽ നിന്ന് വാക്കുകൾ പുറത്തേക്ക് വന്നില്ല. പ്രാണനെപ്പോലെ സ്നേഹിച്ച മനുഷ്യൻ, താൻ പടുത്തുയർത്തിയ ഈ കൊച്ചു സ്വർഗ്ഗത്തിൽ മറ്റൊരാളെ കൂട്ടി തന്നെ വഞ്ചിക്കുമെന്ന് വിദ്യ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അവൾ ഒരു വാക്ക് പോലും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങി ഓടി.
വിദ്യയുടെയും മനീഷിന്റെയും കല്യാണം കഴിഞ്ഞ് ഇതിപ്പോ മൂന്നാമത്തെ വർഷം ആണ്. വിദ്യയുടെ അങ്കിളിന്റെ ഓഫീസിലെ വെറും ഒരു എംപ്ലോയ് ആയിരുന്നു മനീഷ് അങ്കിൾ ആണ് മനീഷുമായുള്ള ഒരു പ്രൊപോസൽ വിദ്യയ്ക്ക് കൊണ്ടുവന്നത്..
എല്ലാവർക്കും ഇഷ്ടമായതുകൊണ്ടാണ് ഈ വിവാഹം നടന്നത്…
ഒരു കുഞ്ഞു വേണം എന്നത് വിദ്യയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. വിവാഹത്തിന്റെ ആദ്യ നാളുകളിൽ അവൾ ഇതിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം മനീഷ് ഒഴിഞ്ഞു മാറുമായിരുന്നു.
”മനീഷ്, നമുക്കൊരു കുഞ്ഞ് വേണ്ടേ? ഒരു കുഞ്ഞു വന്ന നമ്മുടെ ജീവിതം ശരിക്കും സ്വർഗ്ഗമാകും ഓരോരുത്തരുടെ കുഞ്ഞുങ്ങളെ കണ്ടിട്ട് എനിക്ക് അങ്ങ് കൊതിയാവുകയാണ്” ഒരിക്കൽ അടുക്കളയിൽ ജോലി ചെയ്യുമ്പോഴാണ് വിദ്യ ഇത് ചോദിച്ചത്.
മനീഷ് അന്ന് ഗൗരവത്തോടെ പറഞ്ഞു, “വിദ്യേ, കുട്ടികൾ ഇപ്പോൾ വേണ്ട. നമുക്ക് ലൈഫ് ഒന്ന് എൻജോയ് ചെയ്യണം. ഇപ്പോഴേ ഒരു കുട്ടിയായാൽ നിനക്ക് ഒന്നിനും സമയം കിട്ടില്ല, എനിക്കും. നമുക്ക് ലോകം കാണണം, യാത്രകൾ പോകണം. അതിനിടയിൽ ഒരു കുഞ്ഞ് ഒരു ബാധ്യതയാകും.”
മനീഷ് പറയുന്നത് ശരിയാണെന്ന് വിദ്യ അന്ന് കരുതി. അവൻ തന്നെ അത്രയധികം സ്നേഹിക്കുന്നത് കൊണ്ടാണ് തന്റെ സൗകര്യം നോക്കി സംസാരിക്കുന്നത് എന്ന് അവൾ വിശ്വസിച്ചു. എന്നാൽ കാലം കടന്നുപോയിട്ടും മനീഷിന്റെ നിലപാടിൽ മാറ്റമുണ്ടായില്ല. കുട്ടികൾ എന്ന വാക്ക് കേൾക്കുമ്പോഴേ അവൻ അസ്വസ്ഥനാകാൻ തുടങ്ങി. ഒരു ദിവസം രാത്രി കിടക്കാൻ നേരം വിദ്യ വീണ്ടും ഇതേക്കുറിച്ച് സംസാരിച്ചു.
”മനീഷ്, നമ്മുടെ കൂട്ടുകാരൊക്കെ അച്ഛനും അമ്മയുമായി. എനിക്ക് ഒരു കുഞ്ഞിനെ കാണുമ്പോൾ കൊതിയാകുന്നു. പ്ലീസ്…”
മനീഷ് പെട്ടെന്ന് ദേഷ്യപ്പെട്ടു, “നിനക്ക് വേറെ പണിയൊന്നുമില്ലേ വിദ്യേ? എനിക്ക് കുട്ടികളോട് തീരെ താല്പര്യമില്ല എന്ന് ഞാൻ നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്. ഇനിയും നീ ഇത് ആവർത്തിച്ചാൽ നമ്മൾ തമ്മിൽ വലിയ വഴക്കുണ്ടാകും.”
അതൊരു തുടക്കമായിരുന്നു. പിന്നീട് പലപ്പോഴും കുട്ടികളെക്കുറിച്ചുള്ള തർക്കങ്ങൾ അവർക്കിടയിൽ വലിയ വിടവുകൾ സൃഷ്ടിച്ചു. മനീഷിന് കുട്ടികളോട് താല്പര്യമില്ലാത്തതല്ല, മറിച്ച് വിദ്യയുമായി ഒരു ദീർഘകാല ബന്ധത്തിന് അവൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യമെന്ന് വിദ്യ വൈകിയാണ് മനസ്സിലാക്കിയത്.
ഒരു ദിവസം വൈകുന്നേരം ഓഫീസിൽ നിന്ന് വന്ന വിദ്യയും മനീഷും തമ്മിൽ വലിയൊരു വഴക്കുണ്ടായി. “നിനക്ക് എന്റെ ഇഷ്ടത്തേക്കാൾ വലുതാണോ നിന്റെ വാശി?” എന്ന് ചോദിച്ച് മനീഷ് അവിടെ നിന്ന് ഇറങ്ങിപ്പോയി. രാത്രി വൈകിയും അവൻ വന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വിദ്യക്ക് ആകെ പേടിയായി. തന്റെ ദേഷ്യം അധികരിച്ചു പോയോ എന്ന് അവൾ ഭയപ്പെട്ടു. പിറ്റേന്ന് രാവിലെ ആയപ്പോൾ അവൾക്ക് അവനെ കാണാതെ ഇരിക്കാൻ കഴിഞ്ഞില്ല.
”അവൻ എവിടെപ്പോയി കാണും? ആ ഫ്ലാറ്റിൽ ഉണ്ടാകുമോ?” അവൾ സ്വയം ചോദിച്ചു. മനീഷ് ജോലി ആവശ്യത്തിന് ഉപയോഗിക്കാൻ എടുത്തിരുന്ന ഒരു ചെറിയ ഫ്ലാറ്റ് നഗരത്തിലുണ്ടായിരുന്നു. ദേഷ്യം എല്ലാം മാറ്റി വിദ്യ അവനുമായി കോംപ്രമൈസിന് ചെന്നതാണ്. അവിടെ ചെന്ന് വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച അവളെ തകർത്തു കളഞ്ഞു.
അവൾ റോഡിലൂടെ ലക്ഷ്യമില്ലാതെ നടന്നു. മഴ പെയ്യുന്നുണ്ടായിരുന്നു, പക്ഷേ അവളുടെ കണ്ണുനീർ ആ മഴയിൽ അലിഞ്ഞു ചേർന്നു. “ഞാൻ അവനെ മാത്രം സ്നേഹിച്ചു, അവനെ വിശ്വസിച്ചു. എന്റെ ജീവിതം തന്നെ അവനായിരുന്നു. എന്നിട്ടും അവൻ എന്നോട് ഇത് ചെയ്തല്ലോ,” അവൾ പിറുപിറുത്തു.
സത്യത്തിൽ വിദ്യയുടെ അങ്കിളിന്റെ കമ്പനിയിലായിരുന്നു മനീഷ് വർക്ക് ചെയ്തിരുന്നത്. വിദ്യയുടെ ജോലിയും അവളുടെ ശമ്പളവും മാത്രമാണ് മനീഷിനെ അവളോടൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചത്. മനീഷിന്റെ ടേസ്റ്റിനൊത്ത ഒരു പെണ്ണ് ആയിരുന്നില്ല വിദ്യ. അവൻ ആഗ്രഹിച്ച ആഡംബരവും മോഡേൺ സ്റ്റൈലുമുള്ള പെണ്ണായിരുന്നില്ല അവൾ. പക്ഷേ അവൾക്ക് നല്ല ഒരു ജോലിയും അവളുടെ പേരിൽ അത്യാവശ്യം സ്വത്തുക്കളും ഉണ്ടായിരുന്നു.. വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രമാണ് അവൻ അവളെ വിവാഹം ചെയ്തത്.. അതും അവളുടെ സമ്പത്തിൽ മാത്രം കണ്ണു വച്ചുകൊണ്ട്..
ഓഫീസിലെ മറ്റൊരു യുവതിയുമായി അവന് പ്രണയമുണ്ടായിരുന്നു. ആ യുവതിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവൻ വിദ്യയുടെ പണം ഉപയോഗിച്ചു.
വീട്ടിലെത്തിയ വിദ്യ അങ്കിളിനെ വിളിച്ചു. “അങ്കിൾ, എനിക്ക് ഇപ്പോൾ തന്നെ കാണണം.” അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
അങ്കിൾ ഓടിയെത്തി. കാര്യം അറിഞ്ഞപ്പോൾ അദ്ദേഹം തകർന്നുപോയി. “മോളേ, നീ വിഷമിക്കണ്ട. ആ ചതിയനെ ഞാൻ വെറുതെ വിടില്ല. നിന്റെ ജീവിതം നശിപ്പിക്കാൻ അവനെ ഞാൻ അനുവദിക്കില്ല.”
അടുത്ത ദിവസം തന്നെ അങ്കിൾ മനീഷിനെ ഓഫീസിലേക്ക് വിളിപ്പിച്ചു. മനീഷ് ഒന്നുമറിയാത്ത ഭാവത്തിൽ ചെന്നതാണ്.
”മനീഷ്, നിന്നെ ഈ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നു. നിന്റെ എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഇനി ഈ ഓഫീസിന്റെ പരിസരത്ത് നിന്നെ കണ്ടു പോകരുത്,” അങ്കിൾ ഗർജ്ജിച്ചു.
മനീഷ് ഞെട്ടിപ്പോയി. “അങ്കിൾ, അത്… വിദ്യയുമായുള്ള പ്രശ്നം ഞങ്ങൾ പരിഹരിച്ചോളാം. പ്ലീസ്, ഈ ജോലി എനിക്ക് വേണം.” അവൻ വിദ്യയുടെ അങ്കിളിന്റെ കാല് വരെ പിടിക്കാൻ തയ്യാറായി
”നിന്റെ കയ്യിലിരിപ്പ് വിദ്യ കണ്ടു കഴിഞ്ഞു മനീഷ്. ഇനി ഒരു വാക്ക് പോലും മിണ്ടരുത്. ഇറങ്ങിപ്പോ,” അങ്കിൾ അവനെ ആട്ടിയോടിച്ചു.
ജോലി നഷ്ടപ്പെട്ട മനീഷ് തന്റെ കാമുകിയുടെ അടുത്തേക്ക് ചെന്നു. “എനിക്ക് ജോലി പോയി. എല്ലാം ആ വിദ്യ കാരണമാണ്. നമുക്ക് എങ്ങനെയെങ്കിലും ജീവിക്കണം,” അവൻ അവളോട് പറഞ്ഞു.
പക്ഷേ അവളുടെ മറുപടി അവനെ ഞെട്ടിച്ചു. “നിനക്ക് ജോലി പോയോ? അപ്പോൾ പിന്നെ നിന്റെ കയ്യിൽ കാശൊന്നുമില്ലേ? നിന്നെ വിശ്വസിച്ച് ഞാൻ എങ്ങനെ ജീവിക്കാനാണ്? നീ നിന്റെ ഭാര്യയെ ചതിച്ചവനാണ്, നാളെ എന്നെയും ചതിക്കില്ലെന്ന് എന്താണ് ഉറപ്പ്? എനിക്ക് നിന്നെ ആവശ്യമില്ല.”
അവൾ അവനെ ഇട്ടിട്ടു പോയി. മനീഷ് ഒന്നിനും കൊള്ളാത്തവനായി തെരുവിൽ നിൽക്കേണ്ടി വന്നു.
വിദ്യ ആ ബന്ധം പൂർണ്ണമായും ഉപേക്ഷിച്ചു. ആത്മാർത്ഥമായി തന്നെയായിരുന്നു അവൾ മനീഷിനെ സ്നേഹിച്ചത് അതുകൊണ്ടുതന്നെ ഈ ബന്ധം പിരിയുമ്പോൾ അത് അവൾക്ക് ഒരുപാട് വേദന നൽകി എങ്കിലും അത് അവൾ സഹിക്കാൻ തയ്യാറായിരുന്നു…
ചീപ്പ് സെന്റിമെന്റ്സിന്റെ പേരിൽ ഇതുപോലെ ഒരു ചതിയനെ ഇനിയും വിശ്വസിക്കാൻ അവൾക്ക് മനസ്സ് വന്നില്ല..
എന്നുവച്ച് ഇനിയുള്ള ജീവിതം
അവൾ കരഞ്ഞു തീർക്കാൻ തയ്യാറായില്ല. അങ്കിളിന്റെ കമ്പനിയിൽ തന്നെ ആയിരുന്നു അവൾ ജോലി ചെയ്തിരുന്നത്..
ജോലി ചെയ്യുന്നതിനോടൊപ്പം അവൾ പുതിയതായി ഒരു സംരംഭം കൂടി തുടങ്ങി.. എങ്കിലും അവളുടെ വീട്ടുകാരും കട്ടക്ക് സപ്പോർട്ട് ചെയ്ത് കൂടെ നിന്നു. അത് വിജയകരമായി അവൾ ഇപ്പോൾ അറിയപ്പെടുന്ന ഒരു ബിസിനസ് എന്റർപ്രണർ ആണ്..
പുതിയൊരു ജീവിതം അവൾ കെട്ടിപ്പടുത്തു. തന്റെ സ്വപ്നമായ ഒരു കുഞ്ഞ് എന്നുള്ളത് അങ്ങനെ ഉപേക്ഷിച്ചു കളയാൻ അവൾ തയ്യാറല്ലായിരുന്നു ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അവൾ തീരുമാനിച്ചു.
കുറച്ച് മാസങ്ങൾക്ക് ശേഷം, ഒരു ദിവസം വിദ്യ കാറിൽ പോകുമ്പോൾ മനീഷിനെ വഴിയിൽ കണ്ടു. മുഷിഞ്ഞ വസ്ത്രം ധരിച്ച്, അവശനായി എങ്ങോട്ടോ നടന്നു പോകുന്നു. വിദ്യ ആ കാഴ്ചയിൽ തളർന്നില്ല. അവൾ കാർ വേഗതയിൽ ഓടിച്ചു പോയി. ചതിയുടെയും വഞ്ചനയുടെയും അധ്യായം അവൾ എന്നെന്നേക്കുമായി അടച്ചു കഴിഞ്ഞിരുന്നു. അവൾക്ക് ഇപ്പോൾ പുതിയൊരു ലോകമുണ്ട്, അവിടെ വഞ്ചനയ്ക്കോ വേദനയ്ക്കോ സ്ഥാനമില്ലായിരുന്നു.
✍️ സ്റ്റോറി by ചന്ദ്ര
