സേതുബന്ധനം
രചന വേദ
ഈ പാലുമായി എന്റെ മുറിയിലേക്ക് കയറി വരാൻ നിനക്ക് നാണമില്ലേ വേണി.. പുച്ഛഭാവത്തിൽ നിൽക്കുകയാണ്സേതു.
എന്തായാലും ഈ സേതുവിന്റെ ഭാര്യയായി ഈ വീട്ടിൽ അധികനാൾ വാഴാമെന്ന് നീ വിചാരിക്കണ്ട കേട്ടോടി..നിന്നെ എങ്ങനെയെങ്കിലും ഇവിടുന്ന് ഇറക്കി വിട്ടിരിക്കും ഞാൻ.ഇവിടെ പൊറുപ്പിക്കില്ലാടി പുല്ലേ.. സേതുവാ ഇത് പറയുന്നത്..
നിന്നെ കണ്മുന്നിൽ കാണുന്നത് പോലു അറപ്പാണ്… നിന്നോട് വെറുപ്പാണ് എനിക്ക്..
ഒരു സെറ്റ് സാരിയു വാരി ചുറ്റി അണിഞ്ഞൊരുങ്ങി വന്നു നിnnക്കുന്നു അവൾ.”
ആദ്യരാത്രി പാലുമായി മുറിയിലേക്ക് കയറിവന്ന വേണിയെ നോക്കി സേതു മാധവൻ അലറി.
“എന്തിനാ സേതുവേട്ടാ നല്ലൊരു ദിവസമായിട്ട് എന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്. അതിനു മാത്രം ഞാനെന്ത് തെറ്റാ ചെയ്തേ,,, എന്നെ സാരി ഉടുപ്പിച്ചതും ഈ പാല് തന്നു വിട്ടതും അമ്മയുടെ പണിയാണ്. ഞാൻ ആവുന്നത്ര വേണ്ടെന്ന് പറഞ്ഞതാ. പക്ഷേ അമ്മ കേട്ടില്ല… അല്ലാണ്ട് എന്റെ ഇഷ്ടത്തോടെ ചെയ്തതല്ല.. സത്യായിട്ടും” അത് പറയുമ്പോൾ വേണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.വാക്കുകൾ വല്ലാതെ വിറ കൊണ്ടു..
“ഇന്ന് നല്ല ദിവസം….ആർക്ക് എനിക്കോ. അതോ നിനക്കോ..
സേതു അവളുടെ നേർക്ക് നടന്നു വന്നതും വേണിയെ പേടിച്ചു വിറച്ചു…
.
ഹമ്… നിനക്ക് ചിലപ്പോൾ നല്ല ദിവസം ആയിരിക്കും. എന്നാൽ എനിക്ക് അങ്ങനെയല്ലടി. ഇനി എന്നാണോ നീ എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നത്, അതു വരെയ്ക്കും എനിക്ക് നല്ല ദിവസങ്ങൾ ഉണ്ടാവുകയേ ഇല്ലടി
അവൻ പറഞ്ഞതും നിറഞ്ഞ മിഴികൾ ഉയർത്തി ക്കൊണ്ട് അവൾ അവനെ ദയനീയമായി നോക്കി..
നിന്നെ പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ ഞാൻ നിന്നോട് പറഞ്ഞതല്ലേ ഈ കല്യാണത്തിൽ നിന്ന് പിന്മാറണമെന്ന്…നിനക്ക് മനസിലാക്കുന്ന ഭാഷയിൽ എല്ലാം പറഞ്ഞു..ഒടുവിൽ.നിന്റെ കാലു പിടിക്കുന്നത് പോലെ ഞാൻ കെഞ്ചിയതല്ലേ. എന്നിട്ട് നീ അത് കേട്ടോ. അവസാനം ഒരു ഉളുപ്പുമില്ലാതെ കതിർ മണ്ഡപത്തിൽ അണിഞ്ഞൊരുക്കി വന്നിരിക്കാൻ നിനക്ക് ഒട്ടും നാണം തോന്നിയില്ലല്ലേടി
ഈ
സേതുമാധവന്റെ പണവും ഭാര്യ പദവിയും മോഹിച്ചാണ് നീ എന്നെ കെട്ടിയതെന്ന് എനിക്കറിയാം..ഇവിടുത്തെ കെട്ടിലമ്മയായി വാഴമല്ലേ.. എല്ലാം കണ്ടപ്പ്പോൾ കണ്ണ് മഞ്ഞളിച്ചോടി..
അവൻ ഉച്ചത്തിൽ ചോദിച്ചു..
“വേണി,നിനക്ക് ഞാൻ എത്ര പണം വേണമെങ്കിലും തരാം.നീ പറയുന്ന കാശ്…. എണ്ണിയെണ്ണി തരാം…അതിന് പകരമായി നീ എന്റെ ജീവിതത്തിൽ നിന്ന് ഒന്ന് ഇറങ്ങിപ്പോയാൽ മതി. മരണംവരെ എനിക്ക് ഒറ്റയ്ക്ക് ജീവിച്ചാൽ മതി. ”
സേതു മാധവന്റെ വാക്കുകൾ കേട്ട് വേണിക്ക് സങ്കടം സഹിക്കാനായില്ല.
“പണം മോഹിച്ചിട്ട് ഒന്നുമല്ല ഞാൻ സേതുവേട്ടനെ കല്യാണം കഴിക്കാൻ സമ്മതിച്ചത്. എനിക്ക്,,, എനിക്ക് ശരിക്കും ഇഷ്ടമായിട്ട് തന്നെയാണ് ഞാൻ ഈ വിവാഹത്തിന് സമ്മതം മൂളിയത്.സേതു വേട്ടനേ അത്രയ്ക്ക് സ്നേഹിച്ചു പോയി… കൗമാരപ്രായം മുതലേ എന്റെ മനസ്സിൽ എന്റെ ഭർത്താവായി സേതുവേട്ടന്റെ മുഖമല്ലാതെ വേറെ ആരുടെയും ഉണ്ടായിട്ടില്ല.
എനിക്ക് വിധിച്ചതല്ല എന്ന് കരുതി ഈ മുൻപിൽ പോലും വരാതെ ഒഴിഞ്ഞുമാറി നടന്നതാണ് ഞാൻ.
അപ്പോഴാണ് ഇവിടുത്തെ അമ്മ പറഞ്ഞു വിട്ടിട്ട് കാര്യസ്ഥൻ കൃഷ്ണേട്ടൻ സേതുവേട്ടന്റെ ആലോചനയുമായി ഞങ്ങളുടെ വീട്ടിലേക്ക് വന്നത്. ” അത്രയും പറഞ്ഞപ്പോഴേക്കും വേണിയുടെ ശബ്ദം ഇടറിപ്പോയി.
“ഈ ജന്മം സേതുവിന്റെ ജീവിതത്തിൽ ഒറ്റ പെണ്ണ് മാത്രേ ഉണ്ടാവുകയുള്ളൂ. അത് എന്റെ ഭാമ മാത്രമാണ്. നിങ്ങൾക്കൊക്കെ അവൾ മരിച്ചു പോയവളായിരിക്കും. പക്ഷേ എന്റെ ഭാമ ഇന്നും ഈ സേതുവിന്റെ നെഞ്ചിൽ ജീവിക്കുന്നുണ്ട്. അവളെ മറന്ന് ഞാൻ നിന്നെ സ്നേഹിക്കുമെന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട.എന്റെ മുന്നിൽ പോലും കണ്ടു പോകരുത് നിന്നെ” ദേഷ്യത്തോടെ അത്രയും പറഞ്ഞിട്ട് സേതു പുറത്തേക്കിറങ്ങി പോയി
അവൻ പോകുന്നതും നോക്കി കണ്ണീരോടെ നിൽക്കാൻ മാത്രമേ വേണിക്ക് കഴിഞ്ഞുള്ളൂ.
മാണിക്യശ്ശേരി തറവാട്ടിലെ സദാശിവന്റെയും അംബികയുടെയും ഒരേ ഒരു മകനാണ് സേതുമാധവൻ. സേതുവിന്റെ അച്ഛൻ സദാശിവൻ അവന്റെ ചെറുപ്പത്തിലെ മരിച്ചുപോയതാണ്. പിന്നീട് അവനെ ആ കുറവറിയിക്കാതെ നോക്കി വളർത്തിയതൊക്കെ അംബികയാണ്. ആ സ്നേഹവും കടപ്പാടും ഒക്കെ സേതുവിന് അമ്മയോട് ഉണ്ട്. അമ്മ രണ്ടാമത് ഒരു വിവാഹം കഴിക്കാതിരുന്നത് തന്നെ നോക്കാൻ വേണ്ടിയാണെന്ന് അവന് അറിയാം. അതുകൊണ്ട് സേതുവിനെ ഈ ലോകത്ത് ഏറ്റവും ഇഷ്ടം അവന്റെ അമ്മയെയാണ്.
ഇന്ന് സേതുവിന്റെ രണ്ടാം വിവാഹമായിരുന്നു. ഒരു രണ്ടാം വിവാഹം കഴിക്കുന്നത് അവന് ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യമായിരുന്നു. അംബികയുടെ ആ ത്മ ഹത്യാ ഭീഷണിക്ക് മുന്നിൽ വഴങ്ങിയാണ് അവന് ഒടുവിൽ വേണിയെ കല്യാണം കഴിക്കേണ്ടി വന്നത്. മാണിക്യശ്ശേരി തറവാട്ടിലെ കാര്യസ്ഥന്റെ അകന്ന ബന്ധുവാണ് വേണി.
സേതുവിന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ് ഭാമയായിരുന്നു. അഞ്ചുവർഷം മുമ്പാണ് ഭാമയെ അവൻ വിവാഹം ചെയ്യുന്നത്. വീട്ടുകാർ കണ്ടു ഉറപ്പിച്ച് നടന്ന ഒരു ബന്ധമായിരുന്നു അത്.
പൂർണ്ണമായും അമ്മയുടെ ഇഷ്ടത്തിന് വഴങ്ങിയാണ് സേതു അന്നും ആ വിവാഹത്തിന് സമ്മതിച്ചത്. ആദ്യമൊക്കെ ഭാമയെ ഉൾക്കൊള്ളാൻ പോലും അവന് ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ ആ പെൺകുട്ടിയുടെ നിർമ്മലമായ സ്നേഹത്തിനു മുന്നിൽ അടിയറവ് പറയാതെ അവന് വഴിയുണ്ടായിരുന്നില്ല. അങ്ങനെ രണ്ടുവർഷം അവർ പരസ്പരം പ്രണയിച്ച് ജീവിച്ചു. പക്ഷേ കാര്യങ്ങൾ തകിടം അറിഞ്ഞത് ഭാമ ഗർഭിണിയായതിനുശേഷമാണ്. ഗർഭത്തിന്റെ ആരംഭത്തിൽ തന്നെ ബ്ലീഡിങ് ഉണ്ടായിരുന്നതുകൊണ്ട് പ്രസവം വരെ അവൾക്ക് ബെഡ് റസ്റ്റ് ആയിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്.
അങ്ങനെയിരിക്കെ എട്ടാം മാസത്തിൽ വരാന്തയിൽ നിന്നും മുറ്റത്തോടുള്ള സ്റ്റെപ്പ് ഇറങ്ങുമ്പോൾ ഭാമ വഴുക്കി വീഴുകയും ഹോസ്പിറ്റൽ അഡ്മിറ്റ് ആവുകയും ചെയ്തു. ഹോസ്പിറ്റലിൽ എത്തുമ്പോൾ തന്നെ അവളുടെ നില അതീവ ഗുരുതരമായിരുന്നു. കുഞ്ഞിനെ സിസേറിയൻലൂടെ പുറത്തെടുത്തെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോൾ കുഞ്ഞു മരിച്ചു. പക്ഷേ അതിനും രണ്ട് ദിവസം മുൻപ് തന്നെ ഭാമ മരിച്ചു പോയിരുന്നു.
സേതുവിന് അത് വലിയ ഷോക്ക് ആയിരുന്നു. ഭാമയും കുഞ്ഞും ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് അവന് ചിന്തിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഭാമയെ പോലെ തന്നെ ഇരിക്കുന്ന ഒരു പെൺകുഞ്ഞ് ആയിരുന്നു അവർക്ക് അന്ന് ജനിച്ചത്. പക്ഷേ കുഞ്ഞിനെ ജീവനോടെ കിട്ടാനും അവനു യോഗം ഉണ്ടായിരുന്നില്ല.
അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോ വർഷം മൂന്നു കഴിഞ്ഞു. വാർദ്ധക്യത്തിന്റെ അസ്വസ്ഥതകൾ കൂടി വന്നപ്പോഴാണ് അമ്മയ്ക്ക് മകനെ കൊണ്ട് രണ്ടാമതും കെട്ടിക്കാൻ ആഗ്രഹം തോന്നിയത്. മരിച്ചുപോയ ഭാര്യയുടെയും കുഞ്ഞിന്റെയും ഓർമ്മയിൽ ജീവിച്ച് സ്വന്തം ജീവിതം തകർക്കുന്ന സേതുവിനെ കണ്ടു നിൽക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. എന്തൊക്കെ പറഞ്ഞാലും സ്വന്തം മകന്റെ ജീവിതത്തിനാണല്ലോ ഏതൊരു അമ്മയും മുൻതൂക്കം കൊടുക്കുക. അവൻ വീണ്ടും കല്യാണം കഴിച്ചു കുടുംബവും കുട്ടികളുമായിട്ട് ജീവിക്കുന്നത് കാണാൻ അംബിക അത്രയേറെ കൊതിച്ചിരുന്നു. തന്റെ കണ്ണടഉം മുമ്പ് സേതു സന്തോഷത്തോടെ ഭാര്യയും മക്കളുമായി ജീവിക്കുന്നത് കണ്ടാൽ അവർക്കും സന്തോഷമാകു. അതുപോലെ മകന്റെ കുട്ടിയെ താലോലിക്കാൻ ഏത് അമ്മയാണ് ആഗ്രഹിക്കാതിരിക്കുക.
അങ്ങനെയാണ് കാര്യസ്ഥൻ വഴി വേണിയെ കുറിച്ച് അംബിക അറിയുന്നത്. കൗമാരപ്രായം മുതൽ സേതുവിനെ മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടിയാണ് അവൾ എന്നും ഇന്നും മറ്റൊരു വിവാഹത്തിന് സമ്മതിക്കാതെ അവൾ വീട്ടിൽ തന്നെ തുടരുകയാണ് എന്നറിഞ്ഞപ്പോൾ തന്റെ മകന് വേണി എന്തുകൊണ്ടും ചേരുമെന്ന് അംബിക ചിന്തിച്ചു. കാരണം രണ്ടാമത് ഒരു കല്യാണത്തെക്കുറിച്ച് പറയുമ്പോൾ ഇടഞ്ഞു നിൽക്കുന്ന മകനെ മെരുക്കണമെങ്കിൽ അവനെ എല്ലാ അർത്ഥത്തിലും സ്നേഹിക്കാൻ കഴിയുന്ന ഒരു കുട്ടി തന്നെ വേണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. എങ്കിലേ സേതുവിന്റെ ഇഷ്ടക്കേട് മനസ്സിലാക്കി അവൾ അവന്റെ കൂടെ ജീവിക്കു എന്ന് അവർക്ക് തോന്നിയിരുന്നു.
അമ്മ തനിക്ക് ഒരു പെൺകുട്ടിയെ വീണ്ടും കണ്ടെത്തിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ സേതു പരമാവധി എതിർത്തു നോക്കിയതാണ്. പക്ഷേ അംബിക ആ ത്മ ഹ ത്യാ ഭീഷണി മുഴക്കിയപ്പോൾ സേതുവിന് പിന്നെ സമ്മതിക്കാതെ നിവർത്തി ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അവൻ വേണിയെ പെണ്ണുകാണാനായി പോയത്. പെണ്ണ് കണ്ടു പെണ്ണിനോട് സംസാരിക്കുമ്പോൾ ചെയ്തു ഒറ്റ കാര്യം മാത്രമാണ് അവളോട് ആവശ്യപ്പെട്ടത്. അത് കല്യാണത്തിൽ നിന്നും സ്വയം പിന്മാറണം എന്നതായിരുന്നു. പക്ഷേ അവളെ കൊണ്ട് അതിനെ കഴിയുമായിരുന്നില്ല.
സേതു മനസ്സിൽ ഇടംപിടിച്ചു പോയതുകൊണ്ട് മറ്റൊരാളെ തന്റെ ജീവിതത്തിൽ പുരുഷനായി അംഗീകരിക്കാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് വയസ്സ് 30 ആയിട്ടും വേണി അവിവാഹിതയായി കഴിഞ്ഞിരുന്നത്. അതുകൊണ്ട് ആലോചന തള്ളിക്കളയാൻ അവൾക്ക് കഴിയുമായിരുന്നില്ല. കല്യാണം കഴിഞ്ഞ് കുറച്ച് നാൾ കഴിയുമ്പോൾ സേതുവിന്റെ മനസ്സ് മാറ്റിയെടുക്കാം എന്നായിരുന്നു അവരുടെ വിശ്വാസം.
പക്ഷേ തന്റെ ആഗ്രഹം ഒരിക്കലും നടക്കില്ല എന്ന് പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിലാക്കുകയായിരുന്നു. കാരണം സേതുവിന്റെയും വേണിയുടെയും കല്യാണം കഴിഞ്ഞ അന്ന് മുതൽ അവൻ അവളെ തൊട്ടതിനു പിടിച്ചതിനും ഒക്കെ വഴക്ക് പറയുകയും ശക്തമായ ഭാഷയിൽ ശകാരിക്കുകയും ചെയ്തു പോന്നു. വാക്കുകൾ കൊണ്ട് അവളെ പരമാവധി വേദനിപ്പിക്കാനും ശ്രമിച്ചു. ദേഹത്ത് കൈവെക്കുന്നത് ഒഴിച്ച് ബാക്കി എല്ലാ രീതിയിലും അവൻ അവളെ കുത്തി നോവിച്ചു.
ഇങ്ങനെയെല്ലാം സേതു വേണിയോട് ചെയ്തത് മനസ്സു മടുത്ത് അവൾ ഇറങ്ങിപ്പോകാൻ വേണ്ടിയാണ്. പക്ഷേ നിശബ്ദം കണ്ണീർ വാർത്തുകൊണ്ട് അവന്റെ വാക്കുകൾ കൊണ്ടുള്ള പീഡ നങ്ങbൾ സഹിച്ചു. കാരണം അവൾക്ക് അത്ര ഇഷ്ടമായിരുന്നു സേതുമാധവനെ. അവന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തം അറിഞ്ഞപ്പോൾ അവൾക്ക് അവനോടുള്ള സ്നേഹം കൂടുകയാണ് ചെയ്തത്. സ്നേഹിക്കുന്നവരെ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന എത്രത്തോളം ഉണ്ടാകും എന്ന് മറ്റാരെക്കാളും നന്നായി അറിയുന്നവളാണ് വേണി. അതുകൊണ്ട് സേതുവിനെ മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞു.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി..
സേതുവിന്റെയും കല്യാണം കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടു. എത്രയും പെട്ടെന്ന് അവളെ തന്റെ വീട്ടിൽ നിന്നും ഇറക്കി വിടണം എന്ന് വിചാരിച്ച സേതുവിന് ഇതുവരെ വേണിയെ വീട്ടിൽ നിന്നും പുറത്താക്കാൻ കഴിഞ്ഞിട്ടില്ല. താൻ എന്തൊക്കെ ചെയ്താലും പറഞ്ഞാലും അവൾ ഇറങ്ങിപ്പോകില്ല എന്ന് അവന് അതോടെ ഉറപ്പായി.
പിന്നീട് അങ്ങോട്ട് സേതു വേണിയെ പരമാവധി അവഗണിക്കാൻ തുടങ്ങി. വഴക്ക് പറയാൻ പോലും അവളോട് സംസാരിക്കാതെ. അവഗണിച്ചാൽ എങ്കിലും അവൾ പോകുന്നെങ്കിൽ പോകട്ടെ എന്നായിരുന്നു സേതുവിന്റെ ചിന്ത. പക്ഷേ അവിടെയും അവൻ തോറ്റുപോയി. സേതു തന്റെ കൺമുന്നിൽ ഉണ്ടല്ലോ എന്ന ആശ്വാസത്തിൽ മാണിക്യശ്ശേരി തറവാട്ടിലെ തന്റെ ദിവസങ്ങൾ തള്ളി നീക്കി.
വേണിയെ കല്യാണം കഴിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അവളെ തന്നെ മകൻ ഒരു ഭാര്യയായി കണ്ടിട്ടില്ല എന്ന് അംബികക്കും അറിയാം. പക്ഷേ അക്കാര്യം പറഞ്ഞ് മകനെ ഒന്ന് ഉപദേശിക്കാൻ പോലും സേതു സമ്മതിക്കാറില്ല. അമ്മയുടെ ആഗ്രഹം പോലെ ഞാൻ കല്യാണം കഴിച്ചത് ഇനി എന്നെ എന്റെ വഴിക്ക് വിട് എന്നാണ് അതേപടി സംസാരിക്കുമ്പോൾ സേതുവിന് പറയാനുള്ളത്. അതോടെ അംബികയ്ക്ക് പിന്നെ ഒന്നും അവനോട് പറയാൻ കഴിയാതെയായി.
“വേണി മോൾക്ക് എന്നോട് ദേഷ്യം ഉണ്ടോ?” ഒരു ദിവസം വൈകുന്നേരം ഉമ്മറത്ത് ഗേറ്റിലേക്ക് കണ്ണുംനട്ട് ഇരിക്കുന്ന വേണിയുടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് അംബിക ചോദിച്ചു.
” അമ്മയോട് എന്തിനാ എനിക്ക് ദേഷ്യം. ” അവരുടെ ചോദ്യം കേട്ട് വേണി വിസ്മയിച്ചു പോയി.
” ഞാൻ കാരണം നിന്റെ ജീവിതം കൂടി തകർന്നില്ലേ? മോളെ. രണ്ടാമതൊരു കല്യാണം കഴിച്ചാൽ അവന്റെ ഇപ്പോഴത്തെ ജീവിതം ഒക്കെ ഒന്ന് മാറുമല്ലോ എന്ന് കരുതിയാണ് ഞാൻ സ്വാർത്ഥമായി ചിന്തിച്ചത്. പക്ഷേ നിന്നെ അവന്റെ ഭാര്യയായി കണ്ടിട്ടില്ല എന്ന് എനിക്കറിയാം. അതുകൊണ്ട് എന്നോട് ദേഷ്യം ഉണ്ടോ എന്ന് ഞാൻ മോളോട് ചോദിച്ചത്. ” അത് പറയുമ്പോൾ അംബികയുടെ ശബ്ദം ഇടറി.
” എനിക്ക് അമ്മയോട് ഒരു ദേഷ്യവും ഇല്ല. സേതുവേട്ടൻ എന്നെ ഒരു ഭാര്യയായി കാണാത്തതിലും എനിക്ക് പരാതിയില്ല. എത്രയൊക്കെ ആയാലും സ്വന്തം ഭാര്യയെയും കുഞ്ഞിനെയും അല്ലേ സേതു ഏട്ടന് നഷ്ടപ്പെട്ടത്. ആ വേദന അത്ര പെട്ടെന്നൊന്നും പോവില്ലല്ലോ അമ്മേ. അതുകൊണ്ട് സേതുവേട്ടൻ കുറച്ച് സമയം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ. എന്തായാലും എന്നെങ്കിലും സേതുവേട്ടൻ എന്നെ സ്നേഹിക്കും എന്ന് എനിക്ക് ഉറപ്പാണ്. പുറമേ കാണിക്കുന്ന ഈ വെറുപ്പും ദേഷ്യവും എല്ലാം വെറും അഭിനയം ആണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് എന്റെ ജീവിതം അമ്മ കാരണം നഷ്ടപ്പെട്ടെന്നോർത്ത് അമ്മ സങ്കടപ്പെടരുത്. ഒന്നൂല്ലേലും ഞാൻ സ്നേഹിച്ച എന്റെ സേതുവേട്ടനെ തന്നെ ഈശ്വരൻ എനിക്ക് ഭർത്താവായി തന്നില്ലേ. എനിക്കത് മതി അമ്മേ. ഞാൻ ജീവിതത്തിൽ സന്തോഷവതിയാണ്.”
വേണിയുടെ കണ്ണുകൾ നിറഞ്ഞു.
“നീയും ഭാമയെ പോലെ തന്നെയാണ് കുട്ടി. നിന്റെ ഈ സ്വഭാവം തന്നെയായിരുന്നു അവൾക്കും. പൂച്ചക്കുട്ടിയെ പോലെ പമ്മിയുള്ള അവളുടെ നടത്തവും സ്വഭാവവും ഒക്കെ ആയിരുന്നു സേതുവിന് ഇഷ്ടപ്പെട്ടത്. അതുകൊണ്ട് നീ പറഞ്ഞതുപോലെ എന്നെങ്കിലും സേതു നിന്നെ സ്നേഹിക്കുമെന്ന പ്രതീക്ഷ ഇപ്പോൾ എനിക്കുണ്ട് മോളെ.
നേരിയതിന്റെ തുമ്പ് കൊണ്ട് കണ്ണുകൾ ഒപ്പി അംബിക അകത്തേക്ക് പോയി.
******
ദിവസങ്ങൾ പിന്നെയും ഓടി മാഞ്ഞുപോയി. സേതുവിന്റെയും വേണിയുടെയും ജീവിതം യാതൊരു മാറ്റവും ഇല്ലാതെ അങ്ങനെ തന്നെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
അവരുടെ കിടപ്പ് ഒരു മുറിയിൽ ആണെങ്കിലും സേതു കട്ടിലിലും വേണി നിലത്ത് പായ വിരിച്ചുമാണ് കിടക്കുന്നത്. അവൾ തനിക്കൊപ്പം ബെഡിൽ കിടക്കുന്നത് അവന് ഇഷ്ടമായിരുന്നില്ല. അത് മനസ്സിലാക്കിയ വേണി സേതു പറയാതെ തന്നെ നിലത്ത് പായ വിരിച്ച് തന്റെ കിടപ്പ് അവിടേക്ക് മാറ്റിയതാണ്.
അതേതായാലും നന്നായി എന്ന മട്ടാണ് സേതുവിനും.
താനെന്നൊരു മനുഷ്യജീവി ഈ മുറിയിൽ ഉണ്ടെന്ന് പോലും പരിഗണിക്കാതെയുള്ള അവന്റെ പെരുമാറ്റം വേണിയുടെ ഹൃദയത്തെ മുറിപ്പെടുത്തുന്നുണ്ടായിരുന്നു. എത്രയൊക്കെ സങ്കടം പുറമേ കാണിച്ചില്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ വേണി കരയുകയായിരുന്നു. ആദ്യമൊക്കെ വഴക്ക് പറയാൻ വേണ്ടിയെങ്കിലും അവൻ തന്നോട് സംസാരിക്കുമല്ലോ എന്ന ആശ്വാസമായിരുന്നു അവൾക്ക്. എന്നാൽ ഇപ്പോഴുള്ള സേതുവിന്റെ അവഗണന വേണിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
സേതുവിന്റെ ചില സമയത്തെ പെരുമാറ്റം കാണുമ്പോൾ അവൻ തന്നെ ഒരിക്കലും സ്നേഹിക്കില്ല എന്ന് പോലും വേണിക്ക് തോന്നും. സങ്കടം സഹിക്കാൻ കഴിയാതെ ആകുമ്പോൾ അവൾ തലയിണയിൽ മുഖം പൂഴ്ത്തി ആരുമറിയാതെ പൊട്ടിക്കരയും.
ചിലപ്പോ സേതുവിനോട് തന്നെ എന്താ സ്നേഹിക്കാത്തത് എന്ന് തുറന്നു ചോദിക്കാൻ ഒക്കെ അവൾക്ക് തോന്നും. പക്ഷേ അവന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ഏത് രീതിയിൽ ആകുമെന്ന് അറിയാത്തതിനാൽ വേണി ആ ചോദ്യം ഉള്ളിൽ തന്നെ അടക്കും.
നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അന്ന്. മാത്രമല്ല അന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഭാമ മരിച്ചിട്ട് അന്നേക്ക് ആറാമത്തെ വർഷം തികയുന്ന ദിവസമായിരുന്നു. അന്നത്തെ ദിവസം സേതു വീട്ടിലേക്ക് കയറി വന്നത് പാതിരാത്രി 12 മണിക്കാണ്. മൂക്കുമുട്ടി മദ്യപിച്ചാണ് അവൻ അന്ന് വീട്ടിലെത്തിയത്. കുടിയും വലിയുമൊന്നും ശീലമില്ലാത്ത സേതു അന്ന് കുടിച്ചിട്ട് വന്നത് കണ്ട് വേണി ഞെട്ടിപ്പോയി.
അംബിക നേരത്തെ ഉറങ്ങിയത് കൊണ്ട് മാത്രം ആകാൻ വീട്ടിൽ കയറി വന്ന കോലം അവർ കണ്ടില്ല.
കോളിംഗ് ബെൽ കേട്ട് ചെന്ന് വാതിൽ തുറക്കുമ്പോൾ ആടികുഴഞ്ഞ് നിൽക്കുകയായിരുന്നു സേതു. അവൾ വാതിൽ തുറന്നു ഒരു വശത്തേക്ക് മാറിക്കൊടുത്തതും അവൻ അകത്തേക്ക് കയറി. അപ്പോൾ തന്നെ വേണി വാതിൽ അടച്ച ശേഷം മുറിയിലേക്ക് പോകുന്ന സേതുവിനെ നോക്കി.
ആടികുഴഞ്ഞ് നടന്നിരുന്ന സേതു പെട്ടെന്ന് വീഴാൻ പോയപ്പോൾ വേണി ഓടിച്ചെന്ന് അവനെ താങ്ങി പിടിച്ചു.
“എന്നെ ആരും പിടിക്കണ്ട… എനിക്ക് ഒറ്റയ്ക്ക് നടക്കാനറിയാം.” അതും പറഞ്ഞുകൊണ്ട് സേതു പാതിബോധത്തിൽ വേണിയുടെ തോളിലൂടെ ബെഡ്റൂം ലക്ഷ്യമാക്കി നടന്നു.
അവന്റെ ആ പ്രവർത്തിയിൽ നിന്നും സേതുവിന് ബോധമില്ലെന്ന് കാര്യം അവൾക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ വേണി അവൻ നിലത്ത് വീഴാതെ താങ്ങി പിടിച്ചു കൊണ്ട് ബെഡ്റൂമിൽ കൊണ്ട് കിടത്തി.
ശേഷം അവൾ പെട്ടന്ന് പോയി വാതിലടച്ചു കുറ്റി ഇട്ടു. എങ്ങാനും അംബിക എഴുന്നേറ്റ് വന്നിട്ട് സേതുവിനെ ഈ കോലത്തിൽ കണ്ട് മനസ്സ് വിഷമിപ്പിക്കണ്ടല്ലോ എന്ന് വേണി വിചാരിച്ചു.
വാതിലടച്ച ശേഷം അവൾ സേതുവിന്റെ അടുത്തേക്ക് വന്ന് ബെഡ് ഷീറ്റ് എടുത്തു അവനെ പുതപ്പിക്കാൻ തുടങ്ങി. അപ്പോഴാണ് അവളുടെ കയ്യിൽ സേതുവിന്റെ പിടി വീണത്.
“എന്നെ പുതപ്പിച്ചു കിടത്തിയിട്ട് നീ താഴെ പോയി കിടക്കാൻ പോവുകയാണോ? ഈ മഴയത്തു താഴെ പരമ്പിൽ നീ തണുത്തു വിറച്ചു കിടക്കണ്ട. ഇങ്ങു വന്നെന്റെ അടുത്ത് കിടക്ക് വേണി.” അതും പറഞ്ഞു കൊണ്ട് സേതു അവളെ പിടിച്ചു തന്റെ അരികിലേക്ക് കിടത്തി. അവന്റെ ആ പ്രവർത്തിയിൽ വേണി അമ്പരന്ന് പോയി.
അവന്റെ സ്പർശനവും ആ ചേർത്ത് പിടിക്കലും ആദ്യമായിട്ട് അനുഭവിക്കുകയായിരുന്നു വേണി. കല്യാണം കഴിഞ്ഞു മാസം ഇത്ര കഴിഞ്ഞിട്ടും അവളുടെ വിരൽ തുമ്പിൽ പോലും അറിഞ്ഞോ അറിയാതെയോ സേതു തൊട്ടിട്ടില്ല. അതിനാൽ അനുകമ്പയോടെയുള്ള വാക്കുകളും തന്നെ അരികിൽ പിടിച്ചു കിടത്തിയതും ആ മനസ്സിൽ ഒളിപ്പിച്ചു വച്ച തന്നോടുള്ള സ്നേഹം കൊണ്ട് തന്നെയാണോന്ന് വേണി ഓർത്തു.
എന്തൊക്കെയായാലും സേതുവിന്റെ സാമീപ്യം അവളിൽ കുളിരു കോരി. പുറത്തു ഇടവപ്പാതി തകർത്ത് പെയ്യുന്നതിനാൽ വേണിയുടെ ശരീരം കുളിർന്നു വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ സേതുവിനെ പുതപ്പിച്ചിരുന്ന പുതപ്പിനുള്ളിൽ കയറാൻ അവൾക്ക് മടി തോന്നി. കാരണം ഇനിയൊരു പക്ഷെ അത് അവനു ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് അവളോർത്തു.
പെട്ടെന്നാണ് വലിയൊരു ഇടി അവിടെ മുഴങ്ങിയത്. അടുത്ത നിമിഷം മുറിയിലെ ലൈറ്റും അണഞ്ഞു പോയി. പണ്ട് മുതലേ ഇടി പേടി ആയിരുന്ന വേണി ആ വലിയ ഇടിയൊച്ചയും അതിന് പിന്നാലെ കറന്റ് കൂടി പോയപ്പോ പേടിച്ചു നിലവിളിച്ചു കൊണ്ട് സേതുവിനെ കെട്ടിപിടിച്ചു.
“സേതുവേട്ടാ… നിക്ക് ഇടി പേടിയാ.” അവന്റെ നെഞ്ചിൽ മുഖം അമർത്തി അവൾ കണ്ണുകൾ ഇറുക്കി അടച്ചു.
“ഭാമയ്ക്കും നിന്നെ പോലെ ഇടി പേടി ആയിരുന്നു. അവളും ഇങ്ങനെ ഇടി കേൾക്കുമ്പോ എന്നെ ഇറുക്കി കെട്ടിപ്പിടിക്കും.” അത് പറയവേ സേതുവിന്റെ കൈകൾ അവളെ ഇറുക്കി പുണർന്നു.
അവന്റെ ആ ചേർത്ത് പിടിക്കൽ വേണിക്ക് എന്തെന്നില്ലാത്ത ആശ്വാസം നൽകി. എല്ലാം മറന്നവൾ ഒരു പൂച്ചക്കുട്ടിയെപ്പോലെ സേതുവിന്റെ നെഞ്ചിൽ പറ്റിച്ചേർന്നു.
കുറച്ചു നിമിഷങ്ങൾ ഇരുവരും അങ്ങനെ തന്നെ കിടന്നു. സേതുവിന്റ കൈകൾ അവളുടെ നെറുകയിൽ മെല്ലെ തലോടി കൊണ്ടിരുന്നു.
ആ നിമിഷം വേണിക്ക് അവനോട് അതിയായ സ്നേഹം തോന്നി. താൻ ആഗ്രഹിച്ച സ്നേഹവും സാമീപ്യവും അവനിൽ നിന്ന് ലഭിച്ചത് വേണിയിൽ സന്തോഷം നിറച്ചു.
സേതു പുറമേ കാണിക്കുന്ന വെറുപ്പൊക്കെ അവന്റെ അഭിനയമാണെന്ന് അപ്പോഴത്തെ അവന്റെ സ്നേഹപ്രകടനങ്ങൾ കണ്ടപ്പോൾ അവൾക്ക് തോന്നി.
“സേതുവേട്ടാ… എനിക്ക് നിങ്ങളെ എത്ര ഇഷ്ടമാണെന്ന് അറിയോ. എന്തിനാ എന്നോട് ഇങ്ങനെ വെറുപ്പ് കാണിക്കുന്നത്. ഇത്രനാളും സേതുവേട്ടൻ എന്നോട് കാണിക്കുന്ന വെറുപ്പൊക്കെ സത്യമാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോൾ മനസ്സിലായി ഈ മനസ്സിൽ എന്നോട് ഒത്തിരി സ്നേഹമുണ്ടെന്ന്. അല്ലെങ്കിൽ സേതുവേട്ടൻ എന്നെ ഇങ്ങനെ ചേർത്ത് പിടിക്കില്ലായിരുന്നല്ലോ.” വേണി അവന്റെ കാതിൽ മന്ത്രിച്ചു.
” ഞാൻ നിന്നെ ഒത്തിരി വേദനിപ്പിക്കുന്നുണ്ടല്ലേ വേണി. എത്രനാൾ നിന്നെ വേദനിപ്പിച്ചത് എന്നോട് ക്ഷമിക്കില്ലേ നീ.” സേതുവിന്റെ വാക്കുകൾ ഇടറിയിരുന്നു.
” സേതുവേട്ടൻ എന്തിനാ ഇപ്പോ ഇങ്ങനെയൊക്കെ പറയുന്നത്. എനിക്ക് സേതുവേട്ടനോട് ഒരു ദേഷ്യവും ഇല്ല. സ്നേഹം മാത്രമേയുള്ളൂ. ” അവന്റെ കവിളിൽ ആദ്യമായി ചുംബിച്ചുകൊണ്ട് വേണി പറഞ്ഞു.
പെട്ടെന്ന് സേതു അവളെ ഇറുക്കി കെട്ടിപ്പിടിച്ച് വേണിയുടെ മുഖം മുഴുവനും ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. അവന്റെ ചൂട് ചുംബനങ്ങളിൽ അവൾ സ്വയം മറന്നു.
സേതുവിന്റെ കൈകൾ അവളുടെ നഗ്നമായ ഇടുപ്പിൽ അമർന്നു.
“വേണി… ഞാൻ നിന്നെ സ്വന്തമാക്കി കോട്ടെ.” അവളുടെ കാതിൽ അവൻ ചോദിച്ചു.
“എല്ലാ അർത്ഥത്തിലും സേതു ഏട്ടന്റെ സ്വന്തമാക്കാൻ ഞാൻ എത്ര നാളായി മോഹിക്കുന്നുണ്ടെന്ന് അറിയോ സേതുവേട്ടന്. ഞാനൊരു പെണ്ണല്ലേ സേതുവേട്ടാ… ഈ സ്നേഹവും സാമീപ്യവും ഞാൻ കൊതിക്കാത്ത ദിവസങ്ങളില്ല. വർഷങ്ങൾക്കു മുമ്പ് ഹൃദയത്തിൽ സ്ഥാനം പിടിച്ച മുഖമാണ് സേതുവേട്ടന്റെത്. ഈ മരണംവരെയും സേതുവേട്ടന്റെ മാത്രമായിരിക്കും.”
കണ്ണീരോടെ അവൾ അവന്റെ മുഖത്തും കവിളിലും അധരങ്ങൾ അമർത്തി.
പതിയെ ഇരുവരുടെയും അധരങ്ങൾ തമ്മിൽ അമർന്നു. ആദ്യമായി അറിയുന്ന ആ അനുഭൂതിയിൽ വേണി എല്ലാം മറന്ന് അവന്റെ മാത്രമായി തീരാൻ കൊതിച്ചു. സേതു പാതി ബോധത്തിൽ ആണ് അവളിൽ ലയിച്ചു കൊണ്ടിരുന്നത്. ചെയ്യുന്നത് തെറ്റാണു പിന്മാറണം എന്നൊക്കെ ബുദ്ധി ഉപദേശിക്കുമ്പോൾ മദ്യം കീഴടക്കിയ ശരീരം അവനിലെ മൃദുല വികാരങ്ങളെ ഉണർത്തി തുടങ്ങിയിരുന്നു.
മെല്ലെ മെല്ലെ പൂവുടൽ പോലെയുള്ള അവളുടെ ശരീരത്തെ സേതു തഴുകി തലോടി. പിന്നെ ഒരു ചെറു നോവോടെ അവൻ വേണിയെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കി.
സേതുവിന്റെ നെഞ്ചിൽ തളർന്നു മയങ്ങുമ്പോൾ സംതൃപ്തിയുടെ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിടർന്നു നിന്നിരുന്നു.
❤️❤️❤️❤️❤️❤️❤️
പിറ്റേ ദിവസം രാവിലെ ആദ്യം ഉറക്കമുണർന്നത് സേതു ആയിരുന്നു. മദ്യത്തിന്റെ ലഹരി അവനിൽ നിന്നും പൂർണമായി വിട്ട് മാറിയിരുന്നു.
കണ്ണ് തുറന്ന അവൻ ആദ്യം കാണുന്നത് തന്റെ നെഞ്ചിൽ തളർന്നുറങ്ങുന്ന വേണിയെ ആണ്. ഒരു ഞെട്ടലോടെ സേതു അവളെ തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റാൻ നോക്കുമ്പോഴാണ് താനാണ് അവളെ ചേർത്ത് പിടിച്ചിരിക്കുന്നതെന്ന സത്യം അവൻ തിരിച്ചറിഞ്ഞത്.
തങ്ങളുടെ ശരീരത്തിൽ പുതച്ചിരുന്ന പുതപ്പ് മാറ്റി വേണിയെ അകറ്റി കിടത്താൻ നോക്കുമ്പോഴാണ് തങ്ങൾ പൂർണ നഗ്നരാണെന്ന് സത്യം കൂടി സേതു അറിയുന്നത്. ഒരു നിമിഷം അവന്റെ നെഞ്ചിലൊരു വെള്ളിടി വെട്ടി. മദ്യ ലഹരിയിൽ തലേന്ന് രാത്രി താനവളെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിവ് സേതുവിനെ തളർത്തി.
പകപ്പോടെ വേണിയെ തന്റെ നെഞ്ചിൽ നിന്ന് മാറ്റി കിടത്തിയ അവൻ പെട്ടന്ന് എഴുന്നേറ്റ് നിലത്തു കിടന്ന മുണ്ട് എടുത്തു ഉടുത്തു. തലേന്ന് രാത്രി സംഭവിച്ച കാര്യങ്ങൾ ഒരു നിമിഷം അവന്റെ മനസ്സിലൂടെ കടന്ന് പോയി. മനസ്സിന്റെ നിയന്ത്രണം നഷ്ടമായി പോയ ആ നിമിഷത്തെ ശപിച്ചു കൊണ്ട് സേതു സ്വന്തം തലയ്ക്കടിച്ചു.
“എന്റെ സേതു… നീ ഇത് എന്താ കാണിച്ചു വച്ചേക്കുന്നത്. കുടിച്ച് ബോധമില്ലാതെ ഓരോന്ന് കാട്ടി കൂട്ടി എല്ലാം നശിപ്പിച്ചല്ലോ നീ.” ദേഷ്യവും അമർഷവും സഹിക്കാനാവാതെ സേതു മുടി പിച്ചി വലിച്ചു.
അപ്പോഴാണ് വേണി ഒന്ന് ഞരങ്ങി കൊണ്ട് കണ്ണ് തുറക്കുന്നത്. അവൾ എഴുന്നേൽക്കുന്നത് കണ്ടതും അവൻ പകപ്പോടെ അവളെ നോക്കി.
കണ്ണ് തുറന്നതും കട്ടിലിന്റെ ഓരത്തിരിക്കുന്ന സേതുവിനെ വേണി കണ്ടത്. അവനെ കണ്ടതും അവൾ പെട്ടന്ന് ചാടി എഴുന്നേൽക്കാൻ തുനിഞ്ഞു. അപ്പോഴാണ് വേണിക്ക് താൻ പൂർണ്ണ നഗ്നയാണ് എന്ന കാര്യം ഓർമ്മ വന്നത്. ശരീരത്തിൽ നിന്നും ഊർന്നുപോയ ബെഡ്ഷീറ്റ് വലിച്ചിട്ട് കൊണ്ട് നാണത്തോടെ അവൾ അവനെ നോക്കി. തലേദിവസം രാത്രി നടന്ന കാര്യങ്ങൾ ഒരു മിന്നായം പോലെ വേണിയുടെ മനസ്സിലൂടെ കടന്നുപോയി.
നാണത്താൽ അവളുടെ കവിളുകൾ ചുവന്നു തുടുത്തു. താൻ എല്ലാ അർത്ഥത്തിലും സേതുവേട്ടന്റെ ഭാര്യയായി മാറിയതുകൊണ്ട് ഇനി സേതുവേട്ടൻ തന്നെ പഴയതുപോലെ അകത്തു നിർത്താതെ സ്നേഹിക്കുമെന്ന് അവൾ പ്രതീക്ഷിച്ചു.
“സേ… സേതു… സേതുവേട്ടൻ എപ്പോ എണീറ്റു.” വേണി മെല്ലെ ചോദിച്ചു.
” നീ പോയി വേഗം ഫ്രഷായി വാ വേണി. എനിക്ക് നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.” അവളുടെ മുഖത്ത് നോക്കാതെ സേതു ഗൗരവത്തോടെ പറഞ്ഞു.
അവന്റെ വാക്കുകൾ കേട്ടതും വേണിയുടെ മനസ്സിടിഞ്ഞു പോയി. സേതുവിൽ നിന്നൊരു ചേർത്തുപിടിക്കാൻ ആയിരുന്നു അവൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ അതിനു വിപരീതമായി അവൻ ഗൗരവമായി പെരുമാറിയത് വേണിയുടെ ഹൃദയത്തെ പിടിച്ചുലച്ചു.
അവൾ നിറകണ്ണുകളോടെ അവനെ നോക്കി നിൽക്കുമ്പോൾ സേതു അവളെ നോക്കാതെ മുഖം തിരിച്ചിരുന്നു. ഒട്ടൊരു നിമിഷം അവനെ നോക്കി നിന്ന ശേഷം പുതപ്പുകൊണ്ട് ശരീരം മറച്ച വേണി, മാറി ധരിക്കാനുള്ള വസ്ത്രവും എടുത്തു ബാത്റൂമിലേക്ക് പോയി.
ഷവർ തുറന്നിട്ട് അതിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ അവൾ പൊട്ടിക്കരഞ്ഞു. സേതുവിന്റെ ഭാഗത്ത് നിന്ന് ഇനി വീണ്ടും പഴയപോലെ വെറുപ്പ് ഉണ്ടായാൽ അവൾക്ക് താങ്ങാൻ കഴിയുമായിരുന്നില്ല.
വേണി ബാത്റൂമിലേക്ക് കയറി പോയതും അവൻ തളർച്ചയോടെ കട്ടിൽലേക്ക് വന്നിരുന്നു. അപ്പോഴാണ് വെളുത്ത വിരിയിൽ പടർന്നു കിടക്കുന്ന ചോരക്കറ അവന്റെ കണ്ണിലുടക്കിയത്.
ആ കാഴ്ച സേതുവിനെ വീണ്ടും തളർത്തി.
അരമണിക്കൂർ എടുത്തതാണ് വേണി കുളിച്ച് വസ്ത്രം മാറി പുറത്തേക്ക് വന്നത്. ചുവന്ന അവളുടെ കണ്ണുകൾ കണ്ടപ്പോൾ വേണി കരയുകയായിരുന്നുവെന്ന് സേതുവിന് മനസ്സിലായി.
അവൾ ബാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങി വന്നതും സേതു അവളെ കട്ടിലിൽ പിടിച്ചിരുത്തി.
” ഇന്നലെ രാത്രി മധ്യലഹരിയിൽ അറിയാതെ പറ്റിപ്പോയതാണ് വേണി. നീ എന്നെ തടഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും നമുക്കിടയിൽ ഉണ്ടാകുമായിരുന്നില്ല. പക്ഷേ അതിന്റെ പേരിൽ ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല. ഞാൻ നിന്റെ അടുത്തേക്ക് വന്നതുകൊണ്ടാണല്ലോ നീ എതിർക്കാതെ നിന്നതെന്ന് എനിക്കറിയാം. ഇത്രനാൾ നിന്നെ എങ്ങനെയെങ്കിലും ഉപേക്ഷിക്കണം എന്ന് തന്നെയാണ് ഞാൻ മനസ്സിൽ വിചാരിച്ചിരുന്നത്. ഇനിയിപ്പോൾ ഇങ്ങനെയൊക്കെ നടന്നതുകൊണ്ട് നിന്നെ ഉപേക്ഷിച്ചു കളയാൻ എനിക്ക് കഴിയില്ലല്ലോ.
എങ്കിലും ഇന്നലെ സംഭവിച്ച തെറ്റ് ഇനി നമുക്കിടയിൽ ആവർത്തിക്കില്ല എന്ന് ഞാൻ നിനക്ക് ഉറപ്പു തരാം. ഇന്നലെ ഭാമയുടെ ഓർമ്മദിവസമായതുകൊണ്ട് സങ്കടം സഹിക്കാനാവാതെ കുടിച്ചു പോയതാണ് ഞാൻ. അതുകൊണ്ടാണ് എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാതെ പോയത്.
പിന്നെ ഇതിന്റെ പേരിൽ നീ എന്റെ ഭാര്യസ്ഥാനം കയറാൻ വരരുത്. ഇന്നലെ വരെ നീ എനിക്ക് എങ്ങനെയായിരുന്നു അങ്ങനെ തന്നെയായിരിക്കും ഇനി അങ്ങോട്ടും. നിന്നെ കളങ്കപ്പെടുത്തിയത്നു മാപ്പ് ചോദിക്കണമെന്ന് എനിക്കറിയില്ല വേണ്ട. വേണമെങ്കിൽ നീ എന്നെ എത്ര വേണോ തല്ലിക്കോ. കൊല്ലണമെങ്കിൽ അതും ആവാം ഞാൻ എതിർക്കില്ല. എന്റെ തെറ്റാണല്ലോ എല്ലാം.”
അത്രയും പറഞ്ഞുകൊണ്ട് സേതു അവളുടെ കാൽക്കലേക്ക് വീണു.
” സേതുവേട്ടാ എന്തായി കാണിക്കുന്നത്, എഴുന്നേൽക്ക്. എന്തിനാ എന്റെ കാലിലൊക്കെ പിടിക്കുന്നത്. ഇന്നലെ സേതുവേട്ടൻ അങ്ങനെയൊക്കെ അടുത്ത് പെരുമാറിയപ്പോൾ ഞാൻ വിചാരിച്ചു ആ മനസ്സിൽ എന്നോട് ഒത്തിരി സ്നേഹം ഉണ്ടായിരിക്കുമെന്ന്. ഞാനൊരു പെണ്ണല്ലേ സേതുവേട്ട എനിക്ക് ഉണ്ടാവില്ലേ ആഗ്രഹങ്ങൾ ഒക്കെ. സേതുവേട്ടൻ ഒന്ന് ചേർത്തു പിടിക്കുന്നത് ഞാൻ എത്രയോ കൊല്ലമായി സ്വപ്നം കാണുന്നതാണെന്ന് അറിയോ. അതുകൊണ്ട് സേതു ഏട്ടനും ഇന്നലെ അടുത്തേക്ക് വന്നപ്പോൾ എനിക്ക് എതിർക്കാൻ തോന്നിയില്ല ഞാനും അതെല്ലാം എപ്പോഴോ ആഗ്രഹിച്ചു പോയിരുന്നു. എന്തായാലും അതിന്റെ പേരിൽ ഞാൻ സേതുവേട്ടനെ ഒരു രീതിയിൽ ബുദ്ധിമുട്ടിക്കാൻ വരില്ല.”
അത്രയും പറഞ്ഞപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു പോയി. പിന്നീട് ഒരു നിമിഷംപോലും അവന്റെ മുന്നിൽ നിൽക്കാനുള്ള ത്രാണി ഇല്ലാതെ വേണി പുറത്തേക്കിറങ്ങിപ്പോയി.
സേതുവിനും അവളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അവർ ഇരുവരും തമ്മിൽ സംസാരങ്ങളോ നോട്ടങ്ങളോ ഒന്നും ഉണ്ടായില്ല. സേതു അറിയാതെ വേണിയും വേണിയറിയാതെ സേതുവും തമ്മിൽ നോക്കാറുണ്ട്. പക്ഷേ ഇരുവരും പരസ്പരം ശ്രദ്ധിക്കുന്നുണ്ടെന്ന് കാര്യം അവർ അറിഞ്ഞിരുന്നില്ല.
ഉള്ളിന്റെയുള്ളിൽ വേണയോട് ചെയ്തുപോയതിനൊക്കെ സേതു ഒരായിരം വട്ടം മാപ്പ് ചോദിക്കുന്നുണ്ടായിരുന്നു. ഒരിക്കലും അവളോട് അങ്ങനെ അടുത്തണമെന്ന് അവൻ മനസ്സിൽ പോലും ചിന്തിച്ചതല്ല. അവളോട് ചെയ്തു പോയത് ഓർത്ത് സേതു കുറ്റബോധത്താൽ നീറി നീറി കഴിഞ്ഞു. പക്ഷേ വേണിയുടെ കാര്യമായിരുന്നു ഏറ്റവും കഷ്ടം.
ആ ഒറ്റരാത്രി കൊണ്ട് തങ്ങളുടെ ജീവിതം മാറിമറിയുമെന്നും സേതുവിന്റെ സ്നേഹം ഇനി തനിക്ക് കിട്ടുമെന്നും ആഗ്രഹിച്ചു കൊതിച്ചിരുന്നവൾക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു അവന്റെ ഇത്തരത്തിലുള്ള പെരുമാറ്റം.
എന്തായാലും പിന്നീട് സേതു കുടിച്ചിട്ട് വന്നിട്ടേയില്ല. മനസ്സിലെ വേദന സഹിക്കാൻ കഴിയാതെ അവൻ ഇടയ്ക്ക് ഒന്ന് രണ്ട് തവണ കുടിച്ചിരുന്നെങ്കിലും അന്നത്തെ ദിവസം അവൻ വീട്ടിലേക്ക് വന്നില്ല. പഴയതുപോലെ വീണ്ടും അബദ്ധം സംഭവിച്ചാലും എന്ന് പേടിച്ചായിരുന്നു സേതു അങ്ങനെ ചെയ്തത്.
ആ സംഭവത്തിനുശേഷം രണ്ട് മാസം കഴിഞ്ഞിട്ടുണ്ടാകും. ഈ രണ്ട് മാസവും വേണിയ്ക്ക് പീരിയഡസ് ആയിട്ടുണ്ടായിരുന്നില്ല.
ഒടുവിൽ താൻ ഗർഭിണിയാണോ എന്ന് സംശയം തോന്നിയ വേണി ഒരു പ്രഗ്നൻസി കിറ്റ് വാങ്ങി നോക്കി. അതിൽ തെളിഞ്ഞ 2 പിങ്ക് വരകൾ അവളുടെ കണ്ണുകളെ ഈറനണിയിച്ചു. സേതുവേട്ടന്റെ കുഞ്ഞ് തന്റെ വയറ്റിൽ ജന്മം കൊണ്ട് എന്ന് തിരിച്ചറിവിൽ വേണി സന്തോഷം കൊണ്ട് തുള്ളിച്ചാടി പോയി.
ആ വിവരം ആദ്യം സേതുവിനോട് തന്നെ പറയണം എന്ന് അവൾ മനസ്സിൽ തീരുമാനിച്ചിരുന്നു.
അങ്ങനെ രാത്രി ഏറെ വൈകിട്ടും സേതുവിനെ കാത്തവൾ ഉമ്മറത്ത് തന്നിരുന്നു. അന്ന് രാത്രി പതിവിലും വൈകിയാണ് അവൻ വീട്ടിലെത്തി ചേർന്നത്.
വന്നപാടെ അവളെ ഒന്ന് നോക്കു ചെയ്യാതെ അവൻ റൂമിലേക്ക് പോയി വസ്ത്രം മാറി കിടക്കാനായി തയ്യാറെടുത്തു.
” സേതുവേട്ടാ… എനിക്ക് സേതുവേട്ടനോട് ഒരു കാര്യം പറയാനുണ്ട്.”
അവന്റെ പിന്നാലെ മുറിയിലേക്ക് വന്ന വേണി പറഞ്ഞു
“എന്താ?” സേതു അവളെ നോക്കി.
അവന്റെ ചോദ്യത്തിനുള്ള മറുപടിയായി വേണി തന്റെ കൈക്കുള്ളിൽ വച്ചിരുന്ന പ്രെഗ്നൻസി കിറ്റ് അവന്റെ നേരെ നീട്ടി കാണിച്ചു.
രണ്ട് പിങ്ക് വരകൾ തെളിഞ്ഞ പ്രഗ്നൻസി കിറ്റ് വേണിയുടെ കയ്യിലിരിക്കുന്നത് കണ്ട് സേതു ഞെട്ടിപ്പോയി. എന്താണ് സംഭവിക്കരുതെന്ന് താൻ ആഗ്രഹിച്ചോ അത് തന്നെ നടന്നുവെന്ന് തിരിച്ചറിഞ്ഞു.
” രണ്ടുമാസമായിട്ടും പീരീഡ്സ് ആവുന്നുണ്ടായിരുന്നില്ല. ചെക്ക് ചെയ്തു നോക്കിയപ്പോൾ പ്രഗ്നന്റ് ആണെന്ന് കണ്ടു. ഇന്നാ നോക്കിയത്. അപ്പോ ഇക്കാര്യം ആദ്യം സേതുവേട്ടനോട് തന്നെ പറയണം എന്ന് തോന്നി.”
അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറി.
“ഈ കുഞ്ഞു വേണ്ട വേണി. നാളെത്തന്നെ ഹോസ്പിറ്റലിൽ പോയി ഇത് കളയണം.” മുറുകിയ മുഖത്തോടെ സേതു പറഞ്ഞു.
അവന്റെ മറുപടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെന്ന് വേണം പറയാൻ. ഈ വിവരം അറിയുമ്പോൾ സേതുവിന് സന്തോഷമാകും എന്നാണ് അവൾ പ്രതീക്ഷിച്ചത്. പക്ഷേ കുഞ്ഞിനെ കളയാമെന്ന് മറുപടി വേണി ഒട്ടുമേ പ്രതീക്ഷിച്ചിരുന്നില്ല.
” സേതുവേട്ടൻ എത്ര ക്രൂരൻ ആണെന്ന് ഞാൻ വിചാരിച്ചില്ല. സേതുവേട്ടന്റെ ചോര തന്നെയല്ലേ എന്റെ വയറ്റിൽ. എന്നിട്ട് അതിനെ കൊല്ലാൻ പറയാൻ എങ്ങനെ മനസ്സ് തോന്നി.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ കുഞ്ഞിനെ ഞാൻ പ്രസവിച്ചു വളർത്തും. ഇനി സേതുവേട്ടൻ ഞാൻ എന്തെങ്കിലും അവകാശം സ്ഥാപിക്കാനാണ് ഈ കുഞ്ഞിനെ പ്രസവിക്കുന്നത് എന്ന ചിന്ത ഉണ്ടെങ്കിൽ അത് വിട്ടേക്ക്. എനിക്ക് സേതുവേട്ടന്റെ ഭാര്യാ സ്ഥാനവും വേണ്ട ഒന്നും വേണ്ട.
ഞാനും കൂടി പൂർണ്ണ മനസ്സോടെ സഹകരിച്ചിട്ട് തന്നെയാണ് ഈ കുഞ്ഞ് എന്റെ വയറ്റിൽ ജനിച്ചത്. അതുകൊണ്ട് എന്നോട് എന്തോ പാപം ചെയ്തു പോയി അല്ലെങ്കിൽ തെറ്റ് ചെയ്തു പോയി എന്നൊരു ചിന്ത ചെയ്തു മനസ്സിലുള്ളത് മറന്നേക്ക്. ഞാനും എന്റെ കുഞ്ഞു ഒരു ശല്യത്തിനും വരില്ല. ഏഴാം മാസം കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങ് വരെ ഞാൻ ഇവിടെ നിൽക്കു. അതുകഴിഞ്ഞ് പ്രസവത്തിന് എന്റെ വീട്ടിൽ പോയാൽ പിന്നെ ഞാൻ ഒരിക്കലും തിരിച്ചു വരില്ല. എന്തായാലും ഞാൻ പോകാൻ കാത്തിരുന്നതല്ലേ സേതുവേട്ടൻ. അന്നൊന്നും എനിക്ക് വിട്ടുപോകാൻ ഒരു താല്പര്യവും ഇല്ലായിരുന്നു. പക്ഷേ ഈ കുഞ്ഞിനെ സേതുവേട്ടൻ പറഞ്ഞതുകൊണ്ട് എനിക്ക് ഒരു കാര്യം ഉറപ്പ് ഞാൻ ഈ കുഞ്ഞിനെ പ്രസവിക്കുന്നത് ഇഷ്ടമില്ലാത്ത കാര്യമാണെന്ന്. അതുകൊണ്ട് ഞാനും എന്റെ കുഞ്ഞും സേതുവേട്ടന് ഒരു തടസ്സമായി ഇവിടെ ഉണ്ടാവില്ല. ഞാൻ ഒഴിഞ്ഞുമാറി തരാം ഒരു ഏഴ് മാസം കൂടി എന്നെ സഹിച്ചാ മതി.”
അവളുടെ വാക്കുകൾക്ക് ഇതുവരെ ഇല്ലാത്ത ഒരു ഉറപ്പുണ്ടായിരുന്നു.
വേണിയോട് എന്ത് മറുപടി പറയണമെന്ന് അറിയാതെ സേതു ഒരു നിമിഷം സ്തംഭിച്ചു നിന്നു. അവൾ ഇങ്ങനെയെല്ലാം പറഞ്ഞു കളയുമെന്ന് അവൻ വിചാരിച്ചതല്ല.
” ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇങ്ങനെയൊരു അവസ്ഥ നിനക്ക് ഉണ്ടാകരുത് എന്ന് കരുതിയാണ് ഞാൻ നിന്നിൽ നിന്ന് മാറിക്കൊണ്ടിരുന്നത്. എന്നിട്ടും അവസാനം അത് സംഭവിച്ചു. നീ കുഞ്ഞിനെ ഗർഭത്തിൽ ചുമക്കുന്നതിനോട് പ്രസവിക്കുന്നതിനോട് എനിക്കൊരു താല്പര്യം ഇല്ല വേണി. എനിക്ക് പേടിയാണ്…. ” സേതു സ്വയം പിറു പിറുത്തു.
അവന്റെ മനസ്സിലേക്ക് ഭാമയുടെ മുഖം കടന്നുവന്നു.
” ഭാമയ്ക്കുണ്ടായ അതേ വിധി നിനക്കും ഉണ്ടായാൽ ഞാൻ എങ്ങനെ അത് സഹിക്കും വേണി. ഒരു ജീവൻ കൂടി കുരുതി കൊടുത്ത പാവം പേറി ഞാൻ പിന്നെയും ജീവിക്കണ്ടേ.
എന്റെ ചോരയിൽ പിറക്കുന്ന ഒരു കുഞ്ഞിനെ ഇഷ്ടമില്ലാഞ്ഞിട്ടല്ല വേണി ഞാൻ ഇതിനെ പറഞ്ഞത്. നിന്റെ ജീവൻ എന്തെങ്കിലും ആപത്ത് സംഭവിച്ചാലോ എന്ന് പേടിച്ചാണ്. നിനക്കറിയാലോ എന്റെ ഭാമയെ എനിക്ക് നഷ്ടപ്പെട്ടത് അവൾ ഗർഭിണി ആയിരിക്കുമ്പോഴാണ്. ഇനി ഒരു നഷ്ടം കൂടി താങ്ങാൻ എനിക്ക് കഴിയില്ല. പക്ഷേ നിന്നെ എന്തു പറഞ്ഞു പിന്തിരിപ്പിക്കണമെന്ന് എനിക്കറിയില്ല.”
സേതു കുറ്റബോധത്തോടെ തലയിൽ കൈ വച്ചിരുന്നു.
ദിവസങ്ങൾ പിന്നെയും ഓടി മാഞ്ഞുപോയി. ഗർഭിണിയായത് അറിഞ്ഞതോടെ അം mബിക സന്തോഷം കൊണ്ട് ഇരിക്കാനും നിൽക്കാനും വയ്യെന്ന അവസ്ഥയായി.
തങ്ങൾക്കിടയിൽ എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന് സത്യാവസ്ഥ വേണി അംബികയോട് തുറന്നു പറഞ്ഞിരുന്നു. അതോടെ മകന്റെ മനസ്സിൽ അവൾക്ക് സ്ഥാനമുണ്ടെന്ന് അവർക്ക് ഉറപ്പായി. അതിനാൽ അവരുടെ കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ എല്ലാ അകൽച്ചയും മാറി അവൻ സന്തോഷത്തോടെ ജീവിക്കുമെന്ന് അംബിക വിശ്വസിച്ചു.
വേണിക്ക് ഏഴാം മാസം ആയപ്പോൾ ആഘോഷപൂർവ്വം തന്നെ ആ ചടങ്ങ് നടത്തി അവളെ അവളുടെ വീട്ടിലെ അയച്ചു. തന്റെ വീട്ടിലേക്ക് പോകുമ്പോഴെങ്കിലും സേതുവിന്റെ ഒരു പിൻവിളി വേണി പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവനിൽ നിന്ന് അങ്ങനെയൊന്നും ഉണ്ടായില്ല. അത് വേണേൽ വളരെയേറെ വിഷമിപ്പിച്ചെങ്കിലും അവൾ അതോർത്ത് ദുഖിതയായി ചടഞ്ഞു കൂടാൻ ആഗ്രഹിച്ചില്ല. തന്റെ കുഞ്ഞിന്റെ ആരോഗ്യപൂർവ്വമായ ജനനത്തിനായി പരമാവധി മനസ്സിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
വേണി ഇല്ലാത്ത വീട് സേതുവിനെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു. അവൾ വീട്ടിൽ നിന്ന് പോയപ്പോഴാണ് അത്രയും നാൾ ആ വീട്ടിൽ അവൾ ഉണ്ടായിരുന്നപ്പോൾ താൻ അനുഭവിച്ചിരുന്ന മനസ്സമാധാനവും സന്തോഷവും ഒക്കെ അവൻ തിരിച്ചറിഞ്ഞത്. കൺമുന്നിൽ അവൾ ഉണ്ടായിരുന്നതുകൊണ്ട് ഗർഭിണിയായ വേണിയുടെ കാര്യം ഓർത്ത് സേതുവിന് ആധി ഉണ്ടായിരുന്നില്ല. അവളോട് മിണ്ടാനും സംസാരിക്കാനും അടുപ്പം കാണിക്കാനും ചെന്നിലെങ്കിലും അവന്റെ ഒരു കണ്ണ് ഇപ്പോഴും ആ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ അവളിൽ ഉണ്ടായിരുന്നതാണ്. പക്ഷേ വേണി ഇപ്പോൾ സ്വന്തം വീട്ടിലേക്ക് പോയി കഴിഞ്ഞപ്പോൾ അവനെ ഒരു ശൂന്യത ബാധിച്ചു.
അംബിക ഫോണിൽ വിളിച്ച് വേണിയോട് സംസാരിക്കുമ്പോൾ അവൻ മറിഞ്ഞു നിന്ന് എല്ലാം കേട്ട് അവൾ സുഖമായിരിക്കുന്നു എന്നറിഞ്ഞ് ആശ്വാസം കൊള്ളുമായിരുന്നു. പക്ഷേ ഒരിക്കൽ പോലും അവൻ അങ്ങോട്ട് വിളിക്കാനോ അവളോട് മനസ്സിലുള്ള സ്നേഹം പ്രകടിപ്പിക്കാനോ മുതിർന്നില്ല. കാരണം താൻ അവളോട് അടുത്താൽ അത് വേണിയുടെ ജീവന് തന്നെ ആപത്താകും എന്ന് അവൻ വിശ്വസിച്ചിരുന്നു. താൻ സ്നേഹിക്കുന്ന പെൺകുട്ടികളെ എല്ലാം സ്വന്തമാക്കുന്നത് ഒരു ശാപം പോലെ അവനെ പിന്തുടരുന്നുണ്ടെന്ന് അവൻ വിശ്വസിച്ചു. അതുകൊണ്ടാണ് സേതു വേണി യിൽ നിന്ന് അകലം പാലിച്ചതും അവളോട് സ്നേഹം പ്രകടിപ്പിക്കാതിരുന്നതും.
വേണിക്ക് എട്ടാം മാസം തുടങ്ങിയിരുന്നു. രണ്ടാഴ്ച കൂടുമ്പോൾ ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് പോകാനുള്ളതിനാൽ അവൾ രാവിലെ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു. മുറ്റത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ തയ്യാറായി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് ഭാമ പണ്ട് പഠിക്കെട്ടിൽ കാലുവഴിക്ക് വീണത് പോലെ അവളും വരാന്തയിലേക്ക് കാലിടറി തെന്നി മലർന്നടിച്ച് വീണത്.
“അമ്മേ…” വീഴ്ച്ചയിൽ വയറു നന്നായി ഇടിച്ചതിനാൽ വേണിയിൽ നിന്ന് ഒരു നിലവിളി ഉയർന്നു.
വരാന്തയുടെ കൈവരിയിൽ പിടിച്ച് അവൾ മെല്ലെയാണ് ഇറങ്ങിയത്. പക്ഷേ മഴപെയ്ത് മുറ്റത്തും പടിയിലുമൊക്കെ ആകെ വെള്ളം ഉണ്ടായിരുന്നതിനാൽ അതിൽ കാല് തെന്നിയാണ് നിലതെറ്റി അവൾ വീണുപോയത്.
അവളെ ആശുപത്രിയിലെ ചെക്കപ്പിന് കൊണ്ടുപോകാൻ വന്നത് സേതുവായിരുന്നു. അവൻ മൊത്തത്തിൽ വണ്ടി വളക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്. വയറടിച്ച് നേരത്തേക്ക് കണ്ടതും വെപ്രാളത്തോടെ അവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി അവളുടെ അടുത്തേക്ക് ഓടി വന്നു.
“വേണി…” അവൻ അലറി വിളിച്ചു.
വേണിയുടെ കാലനിടയിലൂടെ ചോര ഒലിക്കുന്നുണ്ടായിരുന്നു. ഒപ്പം വേദന സഹിക്കാനാവാതെ അവൾ ഉറക്കെ നിലവിളിച്ചു.
“സേതു… വേട്ടാ…” വാക്കുകൾ ഇടറി അവൾ വിളിച്ചു.
പണ്ട് ഇതുപോലെ ഭാമ വീണത് അവന്റെ മനസ്സിലൂടെ കടന്നുപോയി. ആ വീഴ്ചയിലാണ് വിധി അവളെ അവനിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇപ്പോൾ വീണ്ടും അതേ വിധി വേണിയെയും എത്തിയത് കണ്ട് സേതു ഭയന്ന് വിളറി.
ചോരയിൽ കുളിച്ചു കിടക്കുന്ന വേണിയെ അവൻ തന്റെ കൈകളിൽ കോരിയെടുത്ത് കാറിലേക്ക് കിടത്തി. അതിനിടയിൽ ശബ്ദം കേട്ട് അവിടെയെത്തിയ വേണിയുടെ അച്ഛനും അമ്മയും അലമുറയിട്ട് കരയാൻ തുടങ്ങി. അവർ മൂവരും കൂടി ചേർന്ന് വളരെ പെട്ടെന്ന് തന്നെ വേണിയെ ആശുപത്രിയിൽ എത്തിച്ചു.
അപ്പോഴും അവൾക്ക് ബോധം ഉണ്ടായിരുന്നു. സ്ട്രക്ചറിൽ കിടത്തി അവളെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടു പോകവേ സേതു അവളുടെ കൈയിൽ മുറുക്കിപ്പിടിച്ചു.
” സേതുവേട്ടന്റെ ഭാമ പോയതുപോലെ ചിലപ്പോൾ ഞാനും മരിച്ചുപോകും. പക്ഷേ സേതുവേട്ടന്റെ കുഞ്ഞിനെ ഞാൻ ജീവനോടെ ഈ കൈകളിൽ ഏൽപ്പിച്ചു തന്നിട്ടേ പോകു. എന്നോടുള്ള വെറുപ്പ് ആ കുഞ്ഞിനോട് കാണിക്കരുത്. അച്ഛന്റെയും അമ്മയുടെ സ്നേഹം കൊടുത്ത് സേതുവേട്ടൻ അവളെ വളർത്തണം. ഇതെന്റെ അവസാന ആഗ്രഹമായിട്ട് കാണണം. എന്തായാലും ജീവനോടെ ഞാൻ രക്ഷപ്പെടരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഞാൻ ഒഴിഞ്ഞു പോണം എന്ന് തന്നെയല്ലേ സേതുവേട്ടൻ ആഗ്രഹിച്ചത്. ഒരുപക്ഷേ ഞാൻ ജീവനോടെ തിരിച്ചുവന്നാൽ വീണ്ടും സേതുവേട്ടന്റെ ജീവിതത്തിലേക്ക് എല്ലാവരുടെയും നിർബന്ധത്താൽ എനിക്ക് ഇടിച്ചു കയറി വരേണ്ടി വന്നേക്കാം. ആ അവസ്ഥ ഒഴിവാക്കാൻ ഞാൻ മരിക്കുന്നത് തന്നെയാണ് നല്ലത്.
ഇനി എന്റെ ശല്യം സേതുവേട്ടന് ഉണ്ടാവില്ല. സേതുവേട്ടന്റെ കുഞ്ഞിനെ തന്നിട്ട് ഞാൻ പോവും… ”
വേണിയുടെ ശബ്ദം ഇടറി. വേദനയ്ക്കിടയിൽ ഞരങ്ങിക്കൊണ്ടാണ് അവൾ അത്രയും പറഞ്ഞത്.
” അങ്ങനെ ഒന്നും പറയല്ലേ വേണി… ഇങ്ങനെ ഒരു അവസ്ഥ നിന്നെ കാണാൻ കഴിയാത്തതുകൊണ്ടാണ് ഞാൻ നിന്നിൽ നിന്ന് ഒഴിഞ്ഞു മാറിപ്പോയത്. അല്ലാതെ സ്നേഹമില്ലാഞ്ഞിട്ടല്ല വേണി.. ഈ സേതു നിനക്കായി ഇവിടെ കാത്തിരിക്കും. നീ ജീവനോടെ തിരിച്ചുവന്നെ മതിയാകു. നിന്നെക്കൂടി നഷ്ടമായ പിന്നെ ആ പാപം കൂടി പേറി ഈ സേതു ജീവിച്ചിരിക്കില്ല.”
അവളുടെ കൈകളിൽ മുറുക്കിപ്പിടിച്ചു കൊണ്ട് സേതു പറഞ്ഞു.
അതിനു മറുപടിയായി വേണി എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അവളുടെ ബോധം നഷ്ടമായിരുന്നു.
അപ്പോഴേക്കും അവർ ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ എത്തിയിരുന്നു. വേണിയെ ഉള്ളിലേക്ക് കൊണ്ടുപോകുമ്പോൾ സേതു നെഞ്ചുപൊട്ടി കരയുകയായിരുന്നു. കുഞ്ഞിനെ കിട്ടിയില്ലെങ്കിലും അവളെ ജീവനോടെ തിരികെ നൽകണമെന്ന് പ്രാർത്ഥനയായിരുന്നു അവൻ നിറഞ്ഞുനിന്നത്.
നിർണായകമായ മണിക്കൂറുകൾ കടന്നുപോയി.
ഒടുവിൽ ഓപ്പറേഷൻ ചെയ്തു ഡോക്ടർ ജീവനോടെ തന്നെ വേണയുടെ വയറ്റിൽ നിന്നും അവരുടെ പൊന്നോമന മകളെ പുറത്തെടുത്തു. വേണിയുടെ കാര്യം കുറച്ചു കോംപ്ലിക്കേറ്റഡ് ആയിരുന്നെങ്കിലും 48 മണിക്കൂറിനു ശേഷം അവൾ അപകടനില തരണം ചെയ്ത് സാധാരണ നിലയിലേക്ക് വന്നിരുന്നു.
അതുവരെ നെഞ്ചിൽ ഒരു കല്ല് കയറ്റി വച്ചത് പോലെ കടുത്ത മാനസികവും ശാരീരികവുമായ സമ്മർദ്ദം അനുഭവിക്കുകയായിരുന്നു സേതു. വേണി അപകട നില തരണം ചെയ്തു എന്ന് കേട്ടപ്പോഴാണ് അവന് ആശ്വാസമായത്. അത്രയും നാൾ അവളോടു കാണിച്ച അവഗണനയും വെറുപ്പും ഒക്കെ ഓർത്ത് സേതുവിന്റെ നെഞ്ച് നീറി പുകയുകയായിരുന്നു.
രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ വേണിക്ക് ബോധം തെളിഞ്ഞു. ആർക്കെങ്കിലും ഒരാൾക്ക് വേണിയെ കാണാമെന്ന് ഡോക്ടർ പറഞ്ഞു. അത് കേട്ടതും സേതു അവളുടെ അരികിലേക്ക് ഓടിച്ചെന്നു.
“വേണി…” ആർദ്രമായി സേതു വിളിച്ചു.
“സേതുവേട്ടാ… ഞാൻ.. ഞാൻ മരിച്ചില്ല സേതുവേട്ടാ. എങ്ങനെയോ രക്ഷപ്പെട്ടു പോയി. ഒരു തിരിച്ചുവരവ് ഞാൻ ആഗ്രഹിച്ചിരുന്നില്ല സേതുവേട്ടാ…” വേണിയുടെ അധരങ്ങൾ മന്ത്രിച്ചു.
” അങ്ങനെയൊന്നും പറയരുത് വേണി. നിന്നെ ജീവനോടെ തിരിച്ചു കിട്ടാൻ ഞാൻ ഏതൊക്കെ ദൈവങ്ങളെ വിളിച്ചു എന്തൊക്കെ നേർച്ചകൾ നേർന്നുവെന്ന് എനിക്ക് തന്നെ അറിയില്ല. നമ്മുടെ മോളെ കാണാതെ നിനക്കങ്ങനെ പോവാൻ കഴിയുമോടി.” സേതുവിന്റെ ശബ്ദം ഇടറി.
” സേതുവേട്ടൻ കണ്ടോ നമ്മുടെ മോളെ? ”
” കണ്ടു… എന്നെപ്പോലെ ഒരു സുന്ദരിക്കുട്ടിയാണ്. ” സേതു ചിരിച്ചു.
അവന്റെ ചിരി കണ്ടപ്പോൾ വേണിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.
“നിന്നോട് ചെയ്തുപോയ തെറ്റുകൾക്കൊക്കെ എനിക്ക് മാപ്പ് തരണം കാലുപിടിച്ച് ഞാൻ ക്ഷമ ചോദിക്കാം. പക്ഷെ,നിന്നെ അകറ്റി നിർത്തിയതിന് ഒരു കാരണം ഉണ്ടായിരുന്നു.
കോളേജിൽ പഠിച്ചിരുന്നപ്പോൾ എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു വേണി. നാലുവർഷം ഞങ്ങൾ ആത്മാർത്ഥമായി പ്രണയിച്ചു. ഒടുവിൽ രണ്ടുപേരും പറഞ്ഞ കല്യാണം നടത്തണമെന്ന് ഞങ്ങൾ തീരുമാനിച്ചിരിക്കുമ്പോഴാണ് എന്റെ കൺമുമ്പിൽ വച്ച് അവൾ ആക്സിഡന്റിൽ പെട്ട് മരിച്ചുപോകുന്നത്. അതിനുശേഷം മൂന്നുവർഷങ്ങൾക്ക് ഇപ്പുറം അമ്മയുടെ നിർബന്ധം കാരണം ഭാമ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ആദ്യമൊക്കെ അവളെ ഉൾക്കൊള്ളാൻ ഒത്തിരി ബുദ്ധിമുട്ടി പിന്നീട് അവളുടെ നിസ്വാർത്ഥമായ സ്നേഹം കണ്ടാണ് ഞാൻ അവളെ സ്നേഹിച്ചു തുടങ്ങിയത്.
പക്ഷേ ആ സ്നേഹത്തിനും അധികം ആയുസ്സ് ഉണ്ടായില്ല. ഗർഭിണി ആയിരിക്കുമ്പോഴാണ് സ്റ്റെപ്പിൽ നിന്നും അവൾ മരിക്കുന്നത്. ഞാൻ സ്നേഹിച്ച രണ്ടു പെൺകുട്ടികളും അപകടം മൂലം മരിച്ചത് എന്റെ ദോഷം കൊണ്ടാണ് ഞാൻ ചിന്തിച്ചു പോയി. അവസ്ഥ നിനക്കും വരരുത് എന്നു കരുതിയാണ് നിന്റെ സ്നേഹം ഞാൻ കണ്ടില്ലെന്നു നടിച്ചത്. നമ്മൾ ഒരുമിച്ച് സ്നേഹിച്ചു ജീവിക്കുമ്പോൾ നീ ഗർഭിണിയായാൽ ഭാമയ്ക്ക് ഉണ്ടാകുന്ന അവസ്ഥ നിനക്കും വരുമോ എന്ന് ഞാൻ ഭയന്നു. അത് പേടിച്ച് ഞാൻ അകറ്റി നിർത്തിയിട്ടും നിനക്കും അതുതന്നെ നിനക്കും ഉണ്ടായില്ലേ.
പക്ഷേ ഇനി ഒന്നിന്റെ പേരിൽ ഞാൻ നിന്നെ അകറ്റി നിർത്തില്ല വേണി. ഈ നെഞ്ച് നിറയെ ഇപ്പോ നീ മാത്രമേയുള്ളൂ. ഇനി ഒരിക്കലും നിന്റെ കണ്ണ് നിറയ്ക്കാൻ ഞാൻ അവസരം ഉണ്ടാക്കില്ല. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ. പഴയതുപോലെ എന്റെ വേണിയായി പൂർണ്ണ ആരോഗ്യത്തോടെ നീ തിരിച്ചു വരണം. ഇനി ഒരിക്കലും നിന്നെ ഞാൻ വേദനിപ്പിക്കില്ല. ” അവളുടെ നെറുകയിൽ ചുണ്ടമർത്തി അവൻ പറഞ്ഞു.
” എനിക്ക് ഒന്നിനും ഒരു പരാതിയുമില്ല സേതുവേട്ടാ… സേതുവേട്ടൻ എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി. ഒരു കണക്കിന് ഇങ്ങനെയൊക്കെ നടന്നത് നന്നായെന്ന് ഞാനിപ്പോൾ ചിന്തിക്കുന്നത്. അതുകൊണ്ടല്ലേ എന്റെ സേതുവേട്ടന്റെ സ്നേഹം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞത്. ”
വേണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“കരയരുത് വേണി… ഇനി നിന്റെ കണ്ണുകൾ നിറയാൻ പാടില്ല… ഇത്ര നാളും നിന്നെ വേദനിപ്പിച്ചു.. ഒക്കെ മറക്കണം.. വേണിയെ ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു.
അപ്പോളേക്കും ഒരു സിസ്റ്റർ കുഞ്ഞിനേയും കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.
ഫീഡ് ചെയ്യണ്ടേ.. ആൾക്ക് വിശക്കുന്നു ണ്ട്…
സിസ്റ്റർ വന്നിട്ട് കുഞ്ഞിനെ അവളുടെ അരികിൽ കിടത്തി.
വേണി മെല്ലെ യൊന്നു എഴുന്നേറ്റു വരാൻ ശ്രെമിച്ചു. പക്ഷെ വേദന കാരണം അവളുടെ മുഖം ചുളിഞ്ഞു.
സേതു പെട്ടന്ന് അവളെ അവന്റെ വലം കൈയാൽ താങ്ങി ക്കൊണ്ട് നേരെ ഇരുത്തി…
സൂക്ഷിച്ചു.. മെല്ലെ…
അവൻ അവളെ തന്നിലേക്ക് ചേർത്ത് ഇരുത്തിയ ശേഷം കുഞ്ഞിനെ എടുത്തു അവളുടെ മടിയിൽ വെച്ചു..
അച്ചേടെ പൊന്നേ….
അവൻ കുഞ്ഞിന്റെ കവിളിൽ മെല്ലെ തലോടി..
അപ്പോളേക്കും ആ കുഞ്ഞി മിഴികൾ തുറന്നു വാവ അച്ഛന്റെ മുഖത്തേക്ക് നോക്കി..
അതു കണ്ടതും സേതു വും വേണിയും നിറഞ്ഞ പുഞ്ചിരിയോടെ ഇരുന്നു..
പുതിയൊരു ജീവിതം പടുത്തുയർത്തുവാൻ സേതു തന്റെ പാതിയെയും, കുഞ്ഞിപെണിനെയും ചേർത്ത് പിടിച്ചു.
End
