“” നിന്റെ കാമുകനെ കണ്ടില്ലേടീ?? ഇന്നത്തെ കല്യാണത്തിന് നിന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നല്ലോ?? അവനെ കാണിക്കാനാവും നീ അങ്ങനെ നിന്ന് കൊഞ്ചി കുഴഞ്ഞിരുന്നത് അല്ലേ?? ”
അഖിൽ ചോദിച്ചപ്പോൾ ദേഹത്തുകൂടി പുഴുവരിക്കുന്നത് പോലെ തോന്നി വീണക്ക്.
എന്തു പറഞ്ഞിട്ടും ഒരു പ്രയോജനവും ഇല്ല എന്ന് അറിയാവുന്നതുകൊണ്ട് ഒന്നും മിണ്ടാതെ അവൾ മുന്നോട്ടു നടന്നു എന്നാൽ അതിൽ അവളെ പിടിച്ച് വലിച്ച് തന്റെ മുന്നിലേക്ക് നിർത്തി.
”” ഒന്നും മിണ്ടാതെ എങ്ങോട്ടാടീ നീ ഓടി പോകുന്നത്?? ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞിട്ട് പോയാൽ മതി!”
അഖിൽ വല്ലാത്ത ഒരു ഭാവത്തോടെ പറഞ്ഞു..
”” അഖിലേട്ടന് ഓരോന്ന് തോന്നുന്നതിന് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല!!””
അവൾ അത് പറഞ്ഞു തീർന്നതും അഖിലിന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞു..
”” എനിക്ക് തോന്നുന്നത് ആണെന്നോ? നീ തന്നെയല്ലെടി നിന്റെ ഈ വൃത്തികെട്ട നാവുകൊണ്ട് എന്നോട് പറഞ്ഞത്, വരുണേട്ടന്റെ അനിയൻ വിഷ്ണുവിനോട് നിനക്ക് ദിവ്യ പ്രേമം ആയിരുന്നു എന്ന് എന്നിട്ട് അവന് മടുത്തപ്പോൾ അല്ലേ നിന്നെ എല്ലാവരും ചേർന്ന് എന്റെ തലയിലോട്ട് കെട്ടിവച്ചത്!!”
അഖിൽ അത് ചോദിക്കുമ്പോൾ കരഞ്ഞു പോയിരുന്നു അവൾ..
അഖിൽ അടിച്ച അടിയിൽ വീണയുടെ കവിൾ വീർത്തു വന്നിരുന്നു. കണ്ണീർ തുടച്ചുകൊണ്ട് അവൾ നിലത്തേക്ക് നോക്കി നിന്നു.
ഒരു തെറ്റും ചെയ്യാതെയാണ് താൻ ഈ ക്രൂരതകളെല്ലാം അനുഭവിക്കുന്നത് എന്ന് ഓർക്കുമ്പോൾ അവൾക്ക് നെഞ്ചുപൊട്ടി.
അഖിലിന്റെ സംശയം ഓരോ ദിവസം കഴിയുന്തോറും കൂടിക്കൂടി വന്നു. വീണ വീട്ടിൽ നിന്ന് ആരോടെങ്കിലും ഫോൺ സംസാരിച്ചാൽ പോലും അത് വിഷ്ണുവിനോട് ആണെന്ന് പറഞ്ഞ് അഖിൽ വഴക്കുണ്ടാക്കി.
അവളുടെ ഫോൺ അവൻ എപ്പോഴും പരിശോധിക്കുമായിരുന്നു. പുറത്തുപോകാനോ അയൽക്കാരോട് സംസാരിക്കാനോ ഉള്ള സ്വാതന്ത്ര്യം അവൾക്ക് ഉണ്ടായിരുന്നില്ല.
വീണയുടെ ജീവിതം ഒരു ജയിലിനേക്കാൾ മോശമായി മാറി.
വിവാഹത്തിന് മുൻപ് നടന്ന കാര്യങ്ങൾ ഓർത്ത് വീണ പലപ്പോഴും ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞു. അവളുടെ വീട്ടിലെ ദാരിദ്ര്യമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന് അവൾക്ക് അറിയാമായിരുന്നു.
അഖിലിന്റെയും വീണയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആവുന്നതേയുള്ളൂ, ഒരു മാസം മാത്രമാണ് അവൾ സമാധാനത്തോടെ അവിടെ ജീവിച്ചത് പിന്നെ മുഴുവൻ അഖിലിന് സംശയരോഗം ആയിരുന്നു..
വീണയുടെ വീട്ടിൽ മൂന്ന് പെൺമക്കളാണ് മൂത്തത് വിദ്യ രണ്ടാമത്തെ വിനീത മൂന്നാമത്തെതാണ് വീണ.
അതിൽ വിദ്യയെ കല്യാണം കഴിച്ചിരിക്കുന്നത് വരുൺ എന്നൊരു സ്കൂൾ മാഷാണ് ഒരിക്കൽ വിദ്യയെ ഏതോ ഒരു കല്യാണത്തിന് വച്ച് കണ്ട് ഇഷ്ടപ്പെട്ട വിവാഹം ആലോചിക്കുകയായിരുന്നു..
ഒട്ടും സാമ്പത്തിക ഭദ്രതയില്ലാത്ത വിദ്യയെ ഞങ്ങളുടെ കുടുംബത്തിലേക്ക് വിവാഹം കഴിച്ചു കൊണ്ടു വരുന്നത് വരുണിന്റെ അമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു..
പല രീതിയിൽ വരുണിന്റെ അമ്മ വിദ്യ അവരുടെ മരുമകൾ ആയി ആ വീട്ടിലേക്ക് വരുന്നത് തടയാൻ ശ്രമിച്ചു.
എന്നാൽ വരുൺ ഒറ്റക്കാലിൽ നിന്നു അവൻ വിദ്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന്.
ആത്മഹത്യ ഭീഷണിയും മറ്റും മുഴക്കി എങ്കിലും വരുൺ അതൊന്നും മൈൻഡ് ചെയ്തില്ല.. ഒടുവിൽ വേറെ വഴിയില്ലാതെ അവർക്ക് വരുണിന്റെ കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു..
ഒട്ടും ഇഷ്ടമില്ലാതെ ആണ് വിദ്യയെ അവർ മരുമകളായി സ്വീകരിച്ചത്.
അതുകൊണ്ടുതന്നെ വിദ്യയ്ക്ക് വരുണിന്റെ വീട്ടിൽ നല്ല പോര് സഹിക്കേണ്ടി വന്നു…
വലിയ വീട്ടിലേക്ക് മകളെ കല്യാണം കഴിപ്പിച്ച് അയച്ചിട്ട് അവളുടെ ദുരിതം കണ്ട് അച്ഛനും അമ്മയ്ക്കും മടുത്തു.
അതുകൊണ്ടുതന്നെ ഇനിയുള്ള മക്കളെ തങ്ങളെപ്പോലെ ഉള്ള സാധാരണക്കാർക്ക് കല്യാണം കഴിച്ചു കൊടുത്താൽ മതി എന്ന് അവർ തീരുമാനിച്ചിരുന്നു അങ്ങനെയാണ് രണ്ടാമത്തവർക്ക് വിവാഹാലോചന നോക്കാൻ തുടങ്ങിയത്.
വിനീതയെ വിവാഹം കഴിച്ചത് ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആണ്. അവരുടെ അതേ സാമ്പത്തിക നിലവാരം ആയതുകൊണ്ട് അവർ അധികം പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു പോകക്കുന്നുണ്ട്.
ഇതിനിടയിലാണ് വരുണിന്റെ അനിയൻ വിഷ്ണുവിനും വീണയെ കണ്ടു ഇഷ്ടമാകുന്നത്..
വീണ പഠിക്കുന്ന കോളേജിൽ സീനിയർ ആയിരുന്നു വിഷ്ണു.. ആദ്യം സുഹൃത്തുക്കൾ ആയിരുന്ന അവർക്ക് ഇടയിൽ പതിയെ പ്രണയം കടന്നു വരികയായിരുന്നു.
ഒരു ജോലി കിട്ടിയാൽ ഉടൻ വീണയെ വിവാഹം കഴിക്കണം എന്നായിരുന്നു വിഷ്ണുവിന്റെ തീരുമാനം… അവൻ ശ്രമിച്ചിട്ട് അവനൊരു ഗവൺമെന്റ് ജോലി കിട്ടുകയും ചെയ്തു.
അതോടെ വീട്ടിൽ വീണയുടെ കാര്യം പറയാൻ അവന് ധൈര്യമായി.
വിഷ്ണു വീട്ടിൽ വീണയെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ് ബഹളം വെച്ചു എന്നാൽ അമ്മ ആത്മഹത്യാ ഭീഷണി മുഴക്കി.
വിദ്യയെ അങ്ങോട്ട് കൊണ്ടുവന്നു ഇനിയും ആ ദരിദ്രവാസികളുടെ വീട്ടിൽ നിന്ന് പെണ്ണ് എടുത്താൽ അവർ ചാകും എന്നായിരുന്നു ഭീഷണി.
വീണയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല എന്ന് വിഷ്ണുവും പറഞ്ഞതോടുകൂടി അത് വലിയ പ്രശ്നമായി..
വരുണിന്റെ അമ്മ അവരുടെ വീട്ടിൽ വന്ന് പ്രശ്നം ഉണ്ടാക്കി..
വീണയെ പറഞ്ഞു മനസ്സിലാക്കണം എന്നും വിഷ്ണുവിന്റെ പുറകെ ഇനിയും നടന്നാൽ വിദ്യയുടെ കഴുത്തിലും താലി ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞ് അവർ ആ പാവങ്ങളെ ഭീഷണിപ്പെടുത്തി അതിൽ ഭയന്ന് അവർ
വീണ കാരണം മൂത്തമകളുടെ ജീവിതം പോലും പ്രശ്നത്തിൽ ആകുമെന്ന് കണ്ട് മുൻപും പിൻപും ഒന്നും ആലോചിക്കാതെ വീണയ്ക്ക് കല്യാണം അന്വേഷിച്ചു അങ്ങനെ കഴിപ്പിച്ചതാണ് അഖിലുമായി..
വിനീതയുടെ ഭർത്താവ് സതീഷിന്റെ ഒരു അകന്ന ബന്ധുവായിരുന്നു അഖിൽ..
ഒരു ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ ആയിരുന്നു അവൻ… ആകെ ഒരു പെങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളെ കല്യാണം കഴിച്ച് ഭർത്താവ് ഗൾഫിലേക്ക് കൊണ്ടുപോയിരുന്നു..
പറയത്തക്ക പ്രാരാബ്ദം ഒന്നുമില്ലാത്തതുകൊണ്ട് പൂർണ്ണ മനസ്സോടെ തന്നെയാണ് വീണയെ അവർ അഖിലിന് കൈപിടിച്ചു കൊടുത്തത്..
വിവാഹത്തിനുമുൻപ് അതിൽ വളരെ നല്ല സ്വഭാവത്തിലാണ് അവരോടെല്ലാം പെരുമാറിയത് അതോടെ താങ്കൾക്ക് തെറ്റുപറ്റിയില്ല എന്ന് അവർ ഉറപ്പിച്ചു.
ആദ്യരാത്രിയിൽ തനിക്ക് വിഷ്ണുവിനെ ഇഷ്ടമായിരുന്നു എന്നും കാര്യങ്ങൾ എല്ലാം അവൾ അഖിലിനോട് തുറന്നു പറഞ്ഞു ഒരു നല്ല സുഹൃത്തിനെ പോലെ കണ്ടിട്ടാണ് വീണ അതെല്ലാം പറഞ്ഞത്.
എന്നാൽ അത് അവളുടെ ജീവിതത്തിൽ അവൾ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു എന്ന് പിന്നീടാണ് അവൾക്ക് മനസ്സിലായത്.
അഖിൽ ഒരു സംശയ രോഗി ആയിരുന്നു. വിഷ്ണുവിന്റെ പേരും പറഞ്ഞ് അവൻ അവളെ കൊല്ലാക്കൊല ചെയ്തു.
.എല്ലാം മൗനമായി അവൾക്ക് സഹിക്കേണ്ടി വന്നു.
വീണയെ നഷ്ടപ്പെട്ട വിഷ്ണു മറ്റൊരു വിവാഹം കഴിക്കാൻ പോലും കൂട്ടാക്കാതെ അങ്ങനെ തന്നെ നിന്നു.
അതിന്റെ പേരിലും അഖിൽ പ്രശ്നമുണ്ടാക്കാൻ തുടങ്ങി..
ഒടുവിൽ ഗത്യന്തരം ഇല്ലാതെയാണ് അഖിലിന്റെ വീട്ടിൽ നിന്ന് വീണ സ്വന്തം വീട്ടിൽ വന്നത് അതോടെ പ്രശ്നങ്ങൾ എല്ലാം എല്ലാവരും അറിഞ്ഞു.
അഖിലിനുമായി ഇനി ഒത്തുപോകാൻ കഴിയില്ല എന്ന് അവൾ തറപ്പിച്ചു പറഞ്ഞു.
അഖിലിന് ഭ്രാന്തമായ ഒരു ഇഷ്ടമായിരുന്നു അവളോട് അഖിൽ അവിടെയെത്തി അവളെ ഭീഷണിപ്പെടുത്തിയ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ നോക്കി..
എന്നാൽ അവൾ വഴങ്ങിയില്ല വീട്ടുകാർ കൂടി വീണയുടെ ഭാഗത്ത് നിന്നു. അഖിലുമായി ഡിവോഴ്സിന് ഫയൽ ചെയ്തു.
കാലങ്ങൾക്ക് ശേഷം ഡിവോഴ്സ് കിട്ടിയപ്പോൾ ആണ് വീണയ്ക്ക് ശ്വാസം ഒന്ന് നേരെ വീണത്..
ഉടനെ വരുണിന്റെ അമ്മ വീണയുടെ വീട്ടിൽ വന്ന് അവളുടെ കാലുപിടിച്ചു തന്റെ മകന്റെ ജീവിതം അവൾ ഇല്ലെങ്കിൽ തകർന്നുപോകും എന്ന് പറഞ്ഞു..
വീണയെ അല്ലാതെ വിഷ്ണു ഇനി ആരെയും വിവാഹം കഴിക്കില്ല എന്ന് ആ സ്ത്രീ ഇതിനകം മനസ്സിലാക്കിയിരുന്നു..
വിഷ്ണുവിന് അത്രത്തോളം ഇഷ്ടമായിരുന്നു വീണയെ.
ആദ്യമൊക്കെ അവൾ ഇനിയൊരു വിവാഹം വേണ്ട എന്ന് പറഞ്ഞ് അവരെ മടക്കി അയച്ചു പക്ഷേ കൂടുതൽ കാലം
ആ സ്നേഹം കണ്ടില്ല എന്ന് നടിക്കാനായില്ല അവൾക്ക്..
ഒടുവിൽ വിവാഹത്തിന് അവൾ സമ്മതിച്ചു ഈ സമയം അഖിൽ പ്രശ്നങ്ങളുമായി വന്നു പോലീസിന്റെ സഹായത്തോടെ അഖിലിനെ നേരിട്ടു.
വൈകിയാലും അവരുടെ പ്രണയം സഫലമായി അവർ ഒന്നായി..
✍️സ്റ്റോറി by കൃഷ്ണ
