അമ്മ സ്വന്തം നിലപാടിൽ ഉറച്ചു നിന്നതോടെ ഞാൻ അവളുമായി വീടുപേക്ഷിച്ചു പോയി… അവളേ താലി ചാർത്തി കൂടേ കൂട്ടി.. എന്നോടുള്ള വാശിയിൽ അമ്മ സ്വത്തുക്കൾ

വെറുക്കപ്പെട്ടവൾ
(രചന:വിജയ് കുമാർ ഉണ്ണികൃഷ്ണൻ)

“അമ്മേ അമ്മ എന്ത് പറഞ്ഞാലും എനിക്ക് മീനുവിനെ തന്നേ മതി..” ഞാൻ അവളേ മാത്രമേ വിവാഹം ചെയ്യൂ……

നിന്റെ ആ ആഗ്രഹം നടക്കില്ല മോനേ കണ്ടടം നിരങ്ങി നടക്കുന്ന ഒരു പെണ്ണിനെ ഞാൻ ഈ വീട്ടിലേയ്ക്ക് കയറ്റില്ല…

അമ്മയ്ക്കെങ്ങനെ ഇതൊക്കെ പറയാൻ കഴിയുന്നൂ… അവളും ഒരു പെണ്ണല്ലേ…

അതൊന്നും എനിക്കറിയണ്ടാ എനിയ്ക്ക് നിന്റെ ഭാവിയാണ് പ്രധാനം..

അതിനു ഞാൻ അവളേ കെട്ടിയാൽ എന്താണ് എന്റെ ഭാവിയ്ക്ക് കോട്ടം.. “അമ്മ ഒന്ന് പറഞ്ഞു തരുമോ..

ആ ദാരിദ്രം പിടിച്ച കുടുംബത്തിൽ നിന്നും തന്നേ നിനക്ക് പെണ്ണ് വേണോ.. നിന്റെ പദവി നോക്കണ്ടേ… ” മാത്രമല്ല നിന്റെ ചേച്ചിയും അതിനു സമ്മതിയ്ക്കില്ല നീ അവളേ വിവാഹം ചെയ്യുന്നത് അവൾക്കും കുടുംബത്തിനും മോശമാണ് എന്നവൾ പറയാറുണ്ട്…

“ഓഹ് അപ്പോൾ എതിർപ്പുകൾ എല്ലാ വശത്ത് നിന്നുമുണ്ട്…

“അതേ നീ അവളേ കെട്ടിക്കൊണ്ട് ഈ വീട്ടിലേയ്ക്ക് വരേണ്ട…

എത്ര പെട്ടെന്നാണ് അമ്മ മാറിയത്… അച്ഛന്റെ കൂടേ ഇറങ്ങി പോരുമ്പോൾ അമ്മയ്ക്ക് എന്തായിരുന്നു സമ്പാദ്യം…

“നാടും വീടും ഉപേക്ഷിച്ചു അച്ഛൻ അമ്മയേയും കൂട്ടി ഈ നാട്ടിലേയ്ക്ക് വന്നപ്പോൾ അഭയം തന്നതും ഒരു കൂര വെയ്ക്കാൻ സ്ഥലം തന്നതും വാസുവേട്ടനാണ് മീനുവിന്റെ അച്ഛൻ…

അമ്മ അതൊക്കെ മറന്നോ…

നീ എന്നേ ചോദ്യം ചെയ്യാറായോ..

അമ്മ പഴയതെല്ലാം മറന്നാലും ഞാൻ മറക്കില്ല ഒന്നും… “എത്ര ദിവസം അവളുടെ വീട്ടിൽ നമ്മൾ കിടന്നുറങ്ങിയിട്ടുണ്ട്… മീനുവിന്റെ അമ്മ എത്ര തവണ എനിക്ക് ആഹാരം തന്നിട്ടുണ്ട് ..

“അന്നൊക്കെ നമ്മൾ പട്ടിണിയുടെ പടുകുഴിയലായിരുന്നുവെന്ന് അമ്മയ്ക്കറിയാമല്ലോ… “അച്ഛന് ജീവിത വരുമാനത്തിനായി ഒരു കട പട്ടണത്തിൽ തുടങ്ങാനും സഹായിച്ചത് വാസുവേട്ടനാണ്.

“അതിൽ നിന്നുള്ള വരുമാനം കൊണ്ടല്ലേ നമ്മൾ രക്ഷപ്പെട്ടതും എനിക്ക് പഠിച്ചു ജോലി വാങ്ങാൻ സാധിച്ചതും.. ഒക്കെ അമ്മ മറന്നോ… അന്ന് അച്ഛൻ വാസുവേട്ടന് കൊടുത്ത വാക്കല്ലേ ഞാൻ മീനുവിന് ഉള്ളതാണെന്ന്…

“പാവം അവൾക്ക് ഒരുപാട് ആശകൾ കൊടുക്കുകയും ചെയ്തു.. “പിന്നേ ചേച്ചിയ്ക്ക് എന്തവകാശമാണ് അവളേ കുറ്റം പറയാൻ… “പഠനം പാതി വഴിയ്ക്ക് ഉപേക്ഷിച്ചു നിന്ന ചേച്ചിയുടെ കല്യാണത്തിന് ആ കുടുംബം സഹായിച്ചതും അമ്മ മറന്നു അല്ലേ…

“ആ കടയും നടത്തി ഒരു വഴിയാക്കിയില്ലേ ചേച്ചിയും
ഭർത്താവും…

“നീ ആരേയും ക്രോസ് വിസ്താരംനടത്തേണ്ടതില്ല … ” ഈ ബന്ധവുമായി മുന്നോട്ട് പോകാൻ നോക്കിയാൽ പിന്നേ ഈ വീട്ടിൽ സ്ഥാനമുണ്ടാകില്ല… അവൾ എനിക്ക് വെറുക്കപ്പെട്ടവളാണ്.

“എനിയ്ക്കറിയില്ല അമ്മയ്‌ക്കെന്താണ് അവളോട്‌ ഇത്രയും വിരോധമെന്നു… ഇപ്പോൾ അവളുടെ കുടുംബം ആകേ കഷ്ടത്തിലാണ്…

വാസുവേട്ടൻ മരിച്ചു അമ്മയാണെങ്കിൽ കിടപ്പിലുമാണ്… അമ്മയുടെ ചികിത്സയ്ക്ക് തന്നേ
ഒരുപാട് പൈസയും ചിലവായി.. അതിനായി അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്…

“ഒരു ചെറിയ തുണിക്കടയിൽ ജോലിക്ക് പോകുന്നു കൂടാതെ കുറച്ച് കുട്ടികളേ വീട്ടിൽ ചെന്ന് ട്യൂഷൻ എടുക്കുന്നു.. ആരേയും ബുദ്ധിമുട്ടിയ്ക്കാൻ അവൾ തയ്യാറല്ല.. എന്നോട് പോലും ഒരു കാര്യവും അവൾ ആവശ്യപ്പെട്ടില്ല… അങ്ങനെ ഉള്ളവളെ ഞാൻ ഉപേക്ഷിച്ചു പോകാനോ.. ഒരിക്കലും കഴിയില്ല… പല തവണ അവൾ എന്നോട് പറഞ്ഞതാണ്..

“പ്രകാശേട്ടാ എന്നേ മറന്നു അമ്മ
പറയുന്നത് പോലെ നല്ല കുടുംബത്തിൽ നിന്നും ഒരു കുട്ടിയേ കണ്ടെത്തൂ… “പക്ഷേ സമ്പത്തിനേക്കാൾ മനുഷ്യത്വം വലുതെന്നു കരുതുന്നതിനാൽ അതിനു തയ്യാറല്ല…

അന്ന് രാത്രിയിൽ അവളുടേ അമ്മ മരിച്ചു.. പോകാൻ പുറപ്പെടുമ്പോൾ അമ്മയുടെ ചോദ്യം… നീ എങ്ങോട്ടാണ് ഈ രാത്രിയിൽ… മീനുവിന്റെ അമ്മ മരിച്ചു..

“ഞാൻ അങ്ങോട്ട് പോകുവാണ് തിരിച്ചു വരുമ്പോൾ അവൾ കൂടേ വരാൻ തയ്യാറാണെങ്കിൽ കൂടേ കൂട്ടും… പറഞ്ഞത് പോലെ തന്നേ ചെയ്യേണ്ടി വന്നു ആരും തുണയില്ലാതെ മനസ്സ് മരവിച്ചു ഇരിയ്ക്കുന്ന അവളേയും ഞാൻ വീട്ടിലേയ്ക്ക് കൂട്ടി..

അമ്മ സ്വന്തം നിലപാടിൽ ഉറച്ചു നിന്നതോടെ ഞാൻ അവളുമായി വീടുപേക്ഷിച്ചു പോയി… അവളേ താലി ചാർത്തി കൂടേ കൂട്ടി.. എന്നോടുള്ള വാശിയിൽ അമ്മ സ്വത്തുക്കൾ മുഴുവനും ചേച്ചിയ്ക്ക് എഴുതി നൽകി…. ഒന്നിലും ഞാൻ എതിർത്തില്ല…

വർഷം അഞ്ചു കടന്ന് പോയി

എന്താണ് ഏട്ടാ ആലോചിയ്ക്കുന്നത്…

“അല്ല ഞാൻ ആലോചിച്ചതാണ് മീനു എത്ര പെട്ടെന്നാണ് അഞ്ചു വർഷങ്ങൾ കടന്ന് പോയത് ..

എന്താണ് ഏട്ടാ വീടും കുടുംബവും
ഉപേക്ഷിച്ചു എന്നേയും കൂട്ടി ജീവിതം തുടങ്ങിയത് തെറ്റായിപ്പോയോ… ഒരിക്കലുമല്ല അത് കൊണ്ട് നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ലല്ലോ…

തനിക്കും ജോലി കിട്ടി, ദാ നമ്മൾ ഈ വീട് വാങ്ങി, പിന്നേ നമുക്ക് കൂട്ടിന് നമ്മുടെ ഈ കുറുമ്പിയും ഇല്ലേ…

പിന്നേ എന്താണ് ഇപ്പോൾ ഒരു വിഷമം…

അമ്മയുടെ കാര്യം ആലോചിച്ചു പോയി.. അമ്മയിപ്പോൾ തീരേ അവശതയിലാണ്.. അമ്മ അവർക്കൊരു ബാധ്യതയായി മാറി… ഏട്ടാ നമുക്ക് അമ്മയെ കൂട്ടിയാലോ ഇങ്ങോട്ട്..

ഞാൻ നോക്കിക്കോളാം.. നിനക്ക് ദേഷ്യമൊന്നുമില്ലേ അമ്മയോട്.. ഒരിക്കലുമില്ല.. അങ്ങനെ തോന്നിയിട്ടേയില്ല…

എന്നാൽ നമുക്ക് നാളെ തന്നേ പോകാം എന്റെ നാട്ടിലേയ്ക്ക്.. അങ്ങനെ അഞ്ചു വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ ഭാര്യയെയും മകളേയും കൂട്ടി എന്റെ വീടിന്റെ പടി കടന്നു… അവിടേ കണ്ട കാഴ്ചകൾ ദയനീയമായിരുന്നു..

വീടിനു പുറത്തുള്ള ഒരു മുറിയിൽ ഒരു പഴയ കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന അമ്മ… പഴയ പ്രതാപം ആ മുഖത്തില്ല…

അമ്മേ..

ആരാണ് അത്..

അമ്മേ ഇത് ഞങ്ങളാണ് അമ്മയുടെ മോനും അമ്മ ഇറക്കിവിട്ട എന്റെ ഭാര്യയും.. മോനേ നീ വന്നോ ഒരിക്കലും വരുമെന്ന് കരുതിയില്ല.. വരേണ്ടിയിരുന്നില്ല…

അമ്മ എന്ത് ചെയ്താലും എനിക്ക് വിഷമമില്ല… കാരണം എന്നേ പ്രസവിച്ചു വളർത്തിയ അമ്മയല്ലേ.. പക്ഷേ അമ്മ ഇവളെ പോലെ നന്മയുള്ള ഒരു കുട്ടിയേ മനസ്സിലാക്കിയില്ല…

എന്നും ഇവൾ അമ്മയ്ക്ക് വെറുക്കപ്പെട്ടവൾ ആയിരുന്നില്ലേ..

എന്റെ തെറ്റുകൾ എനിക്ക് മനസ്സിലായി.. നീ ക്ഷമിക്കില്ലേ മോളേ…

അമ്മയോട് എനിക്കൊരു വെറുപ്പുമില്ല ഞങ്ങൾ അമ്മയെ കൂടേ കൊണ്ടു പോകുകയാണ്…

അമ്മയുടെ കൂടേ നിന്നവർ ഒരിക്കലും അമ്മയെ അല്ല സ്നേഹിച്ചതെന്നു മനസിലായില്ലേ… അവർക്ക് സമ്പത്തിൽ മാത്രമായിരുന്നു ചിന്ത… അത് കിട്ടി കഴിഞ്ഞപ്പോൾ അവർക്ക്
അമ്മ ബാധ്യതയായി..

“ഞങ്ങൾക്ക് ഒരു സ്വത്തും വേണ്ടാ എന്നും അമ്മ കൂടേയുണ്ടായാൽ മതി ഞങ്ങൾക്ക്…

മോനേ മാപ്പ്‌, മോളേ മാപ്പ്‌.. “നീ ഇനി ഈ അമ്മയ്ക്ക് വെറുക്കപ്പെട്ടവളല്ല.. എന്റെ മകളാണ്… എന്നും… അമ്മയേയും കൂട്ടി ഞങ്ങൾ ആ പടിയിറങ്ങി… ഏറെ സന്തോഷത്തോടെ…

Leave a Reply

Your email address will not be published. Required fields are marked *