നമ്മൾ ചോദിക്കുന്ന പൈസ കിട്ടുമെങ്കിൽ എന്റെ ശരീരം വിൽക്കാൻ ഞാൻ തയ്യാറാണ് ചേച്ചി. ആരും അറിയില്ലല്ലോ അല്ലേ?….

✍️ ഹേര

നമ്മൾ ചോദിക്കുന്ന പൈസ കിട്ടുമെങ്കിൽ എന്റെ ശരീരം വിൽക്കാൻ ഞാൻ തയ്യാറാണ് ചേച്ചി. ആരും അറിയില്ലല്ലോ അല്ലേ?

മിലി തന്റെ മുന്നിലിരിക്കുന്ന സീനിയർ ചേച്ചിയേ നോക്കി.

ആരും അറിയാതെ നോക്കേണ്ടത് നിന്റെ മിടുക്ക് പോലെ ഇരിക്കും. ഞാൻ ഇങ്ങനെ പോകുന്നുണ്ടെന്ന് ഇവിടെ ആർക്കും അറിയില്ലല്ലോ. ഇപ്പോ ഞാൻ നിന്നോട് പറഞ്ഞത് കൊണ്ടല്ലേ നീ അറിഞ്ഞത്.

രേഷ്മ ചിരിയോടെ ചോദിച്ചു.

വീട്ടിൽ നിന്ന് ആവശ്യത്തിന് കാശ് തരാത്തത് കൊണ്ട് മാത്രം ആണ് ചേച്ചി എനിക്കീ പണിക്ക് ഇറങ്ങേണ്ടി വരുന്നത്. അല്ലാതെ മനസ്സോടെ അല്ല. എപ്പോഴും സ്വന്തം ആവശ്യത്തിന് ഫ്രണ്ട്സിനോട് കടം ചോദിക്കുമ്പോൾ അവർക്ക് മുഷിയില്ലേ.

മിലി അല്പം വിഷമത്തോടെ പറഞ്ഞു.

നീ എന്തിനാ മിലി അങ്ങനെയൊക്കെ ചിന്തിക്കുന്നത്. ഒന്ന് സോപ്പ് തേച്ചു കുളിച്ച പോകുന്ന അഴുക്കെ ഉള്ളു. പിന്നെ ഇവിടെ ഉള്ള മിക്കവളുമാരും ഇതൊക്കെ ചെയ്യുന്നവരാണ്. പുറത്ത് അറിയുന്നില്ലെന്നേ ഉള്ളു. പഠിച്ചു നല്ലൊരു ജോലി വാങ്ങി കഴിഞ്ഞാൽ പിന്നെ ഇങ്ങനെ കാശ് ഉണ്ടാക്കേണ്ട ആവശ്യം ഇല്ലല്ലോ. പിന്നെ ഇതൊക്കെ ഒരു നേരംപോക്ക് ആയി കണ്ടാൽ മതി.

പിന്നെ ഹൈ ക്ലാസ്സ്‌ ആളുകളുമായി മാത്രമെ ഇടപെടാവൂ. നക്കാപിച്ച കാശിനു ലോക്കൽ ആളുകളുടെ കൂടെ പോകാൻ നിന്നാൽ വല്ല എയ്ഡ്‌സ്ഉം കിട്ടും. അതുകൊണ്ട് നോക്കീം കണ്ടുമൊക്കെ നിൽക്കണം. ”

രേഷ്മ ഓർമിപ്പിച്ചു.

ഇങ്ങനെ ഉള്ള ആളുകളെ ഞാൻ എങ്ങനെ കണ്ട് പിടിക്കാനാ ചേച്ചി. ചേച്ചി എങ്ങനെയാ ഇതൊക്കെ ചെയ്യണേ.

മിലി ആശങ്കയോടെ അവളെ നോക്കി.

ഇവിടെ ഒരു ഏജന്റ് മാസി ഉണ്ട്. അയാൾക്ക് ഇത്തരം ആളുകളുമായി നല്ല ഡീലിങ്ങ്സ് ഉണ്ട്. നിന്നെ ഞാൻ അയാൾക്ക് പരിചയപ്പെടുത്തി കൊടുക്കാം. ഹൈ പ്രൊഫൈൽ കീപ് ചെയ്യുന്ന കസ്റ്റമർസ് വന്നാൽ നിന്നെ വിളിക്കാൻ പറയാം ഞാൻ. കോളേജ് സ്റ്റുഡന്റസ്ന് ഇവിടെ നല്ല ഡിമാൻഡ് ആണ്.

രേഷ്മയുടെ വാക്കുകൾ കേട്ട് തല കുലുക്കി സമ്മതിച്ചെങ്കിലും താൻ തെറ്റായ വഴിക്ക് പോവുകയാണോ എന്നോർത്ത് മിലിക്ക് ആശങ്ക തോന്നി.
പക്ഷെ പൈസ കിട്ടാൻ വേറെ വഴിയില്ല അതുകൊണ്ട് ആ മാർഗം തന്നെ സ്വീകരിക്കാൻ അവൾ തീരുമാനിച്ചു.

കേരളത്തിലെ ഒരു മലയോരഗ്രാമത്തിൽ നിന്നും നേഴ്സിംഗ് പഠിക്കാനായി ബാംഗ്ലൂർ എത്തിയതാണ് മിലി. ഇപ്പോ മൂന്നാമത്തെ വർഷമാണ് പഠിക്കുന്നത്.
അവളുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. മിലിക്ക് താഴെ രണ്ട് പെൺമക്കൾ കൂടി അവർക്കുണ്ട്. മൊത്തത്തിൽ പ്രാരാബ്ദം നിറഞ്ഞ ഒരു കുടുംബമാണ് അവളുടെത്. അതിനിടയിൽ നഴ്സിംഗ് പഠിക്കണമെന്ന് വാശി പിടിച്ചാണ് മിലി ബാംഗ്ലൂർ വന്നത്.

നാട്ടിൽ എന്തെങ്കിലും ഡിഗ്രി ചെയ്താൽ മതിയെന്ന് അവളുടെ വീട്ടുകാർ പറഞ്ഞെങ്കിലും അവളത് കേട്ടില്ല. നഴ്സിംഗ് പഠിച്ചു എങ്ങനെയെങ്കിലും വിദേശത്ത് പോയി പത്തു കാശ് സമ്പാദിച്ചു രക്ഷപ്പെടണം എന്നതായിരുന്നു അവളുടെ ആഗ്രഹം.

കൈയിൽ കാശില്ലാത്തതു കൊണ്ട് മിലിയുടെ വീട്ടുകാർ അവളെ നഴ്സിംഗ് പഠിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അവൾ അവളുടെ ആഗ്രഹത്തിൽ തന്നെ ഉറച്ചുനിന്നു.

ആദ്യത്തെ രണ്ട് വർഷം ചിട്ടി പിടിച്ചും പലിശയ്ക്ക് കടം വാങ്ങിയും പതിനെട്ടു മണിക്കൂറോളം പണി എടുത്തുമൊക്കെ മിലിയുടെ അച്ഛനും അമ്മയും അവൾക്ക് പഠിക്കാനുള്ള കാശുണ്ടാക്കി അയച്ചു കൊടുത്തു.

കിട്ടാവുന്ന പണിക്കൊക്കെ പോയി മിലിയുടെ അച്ഛൻ വിശ്രമം ഇല്ലാതെ പണി എടുക്കുമ്പോ അവളുടെ അമ്മ തൊഴിലുറപ്പിനു പോയും ബേക്കറികളിൽ പലഹാരം ഉണ്ടാക്കി നൽകിയും ദിവസത്തിന്റെ മുക്കാൽ ഭാഗവും കഷ്ടപ്പെട്ടു.

മിലിയുടെ രണ്ട് സഹോദരിമാർ ഗവണ്മെന്റ് സ്കൂളിൽ ആയത് കൊണ്ട് അവർക്ക് വല്യ ചിലവുകൾ ഒന്നുമില്ല. അതുകൊണ്ട് മാസം മാസം കിട്ടുന്ന കാശിൽ വീട്ട് ചിലവിന് ഉള്ളത് പോയിട്ട് ബാക്കി അവർ മിലിയുടെ ആവശ്യത്തിന് അയക്കും. ആ തുക സെമെസ്റ്റർ ഫീസും ഹോസ്റ്റൽ ഫീസും കൊടുത്ത് കഴിഞ്ഞാൽ കുറച്ചേ ഉണ്ടാവു. അതിൽ നിന്ന് വേണം അവൾക്ക് മറ്റു ചിലവുകൾ നടത്താൻ.

കോളേജിൽ യൂണിഫോം ആയത് കൊണ്ട് ഡ്രെസ്സിന്റെ കാര്യത്തിൽ വിഷമിക്കണ്ട. എന്നാലും പഠനോപകരണങ്ങൾ വാങ്ങാനും അല്ലറ ചില്ലറ ചിലവുകൾ നടത്താനും അവൾക്ക് ബാക്കി പൈസ തികയും. പക്ഷെ കൂടെയുള്ള കുട്ടികൾ അവധി ദിവസം മോഡേൺ ഡ്രസ്സ്‌ ധരിച്ചു പുറത്ത് കറങ്ങാൻ പോവുകയും ഹോട്ടൽ ഫുഡ് കഴിക്കുകയുമൊക്കെ ചെയ്യുമ്പോ അവൾക്കും അതുപോലെ നടക്കാൻ കൊതിയാവും.

അവളുടെ ആഗ്രഹം മനസ്സിലാക്കിയ മിലിയുടെ കൂടെയുള്ള കുട്ടികൾ അവരുടെ ചിലവിൽ അവളെയും കൂടെ കൊണ്ട് പോകുമായിരുന്നു. പക്ഷെ എപ്പോഴും തന്റെ സുഹൃത്തുക്കൾ തന്നെ തനിക്കായി കാശ് ചിലവാക്കുന്നത് മിലിക്ക് നാണക്കേട് പോലെ തോന്നി തുടങ്ങി. അതുകൊണ്ട് പിന്നീട് അവൾ അവർ വിളിക്കുമ്പോ എന്തെങ്കിലും ഒഴിവ് കഴിവുകൾ പറഞ്ഞ് ഒഴിഞ്ഞു മാറും.

അങ്ങനെ രണ്ട് വർഷം കടന്ന് മൂന്നാം വർഷത്തിൽ എത്തിയപ്പോഴാണ് മിലിയുടെ അമ്മ ബാത്‌റൂമിൽ വഴുക്കി വീണ് കാലൊടിഞ്ഞത്. അതോടെ മൂന്നാം വർഷത്തിലെ ആദ്യ സെമെസ്റ്ററിലെ ഫീസ് അടയ്ക്കാനുള്ള കാശ് മിലിക്ക് അയച്ചു കൊടുക്കാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. ഫീസ് അടയ്ക്കാനായി സ്വരുകൂട്ടി വച്ചിരുന്ന കാശൊക്കെ ഹോസ്പിറ്റലിൽ ചിലവായി. അതോടെ മിലി വെട്ടിലായി.
പക്ഷെ കാര്യം അറിഞ്ഞപ്പോൾ അവളുടെ ക്ലാസ്സിലെ കുട്ടികൾ പൈസ ഷെയർ ഇട്ട് അവൾക്ക് ഫീസിനുള്ള കാശ് നൽകി. അത് വലിയ നാണക്കേടായി തോന്നിയെങ്കിലും അവൾക്ക് സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കുക അല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.

വീട്ടിൽ നിന്നും കാശ് കിട്ടാത്തതിനാൽ വട്ട ചിലവിനും മിലി ബുദ്ധിമുട്ടി. അപ്പോഴാണ് അവളുടെ സീനിയർ ആയ രേഷ്മ കാശ് കിട്ടാൻ അവൾക്കൊരു വഴി പറഞ്ഞു കൊടുത്തത്.

എപ്പോഴും ഓരോ ആവശ്യങ്ങൾക്ക് സുഹൃത്തുക്കളുടെ മുന്നിൽ കൈനീട്ടുന്നത് നാണക്കേട് ആയതിനാൽ രേഷ്മ പറഞ്ഞ വഴി പിന്തുടരാൻ അവൾ തീരുമാനിച്ചു. കാശ് അത്യാവശ്യം ആയതിനാൽ അതിലെ ശരി തെറ്റുകളെ കുറിച്ച് ചിന്തിക്കാൻ മിലി കൂട്ടാക്കിയില്ല.

അങ്ങനെ രേഷ്മ അവളെ മാസി എന്ന തമിഴൻ എജെന്റ്നെ പരിചയപ്പെടുത്തി കൊടുത്തു. നല്ല കസ്റ്റമർ വന്നാൽ വിളിക്കാമെന്ന് അയാൾ അവളോട് പറഞ്ഞു.

ഒരാഴ്ച കടന്ന് പോയി. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞ് മിലി കോളേജിൽ നിന്ന് ഹോസ്റ്റലിലേക്ക് രേഷ്മ അവളെ കാണാനായി എത്തിയത്.

“മിലി… മാസി വിളിച്ചിരുന്നു. നിനക്ക് പറ്റിയ ഒരു കസ്റ്റമർ ഒത്തു വന്നിട്ടുണ്ട്. നീ വേഗം കുളിച്ച് ഡ്രസ്സ്‌ മാറി നന്നായി ഒരുങ്ങി നിൽക്ക്. ബ്ലു ഡയമൻഡ് അപാർട്ട്മെന്റിലേക്ക് ആണ് നിനക്ക് പോകേണ്ടത്.” രേഷ്മ പറഞ്ഞു.

“എനിക്ക് ഒറ്റയ്ക്ക് അങ്ങോട്ട് പോകാൻ അറിയില്ല ചേച്ചി. ചേച്ചി കൂടെ വരോ.” പെട്ടന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ അവൾ പരിഭ്രമിച്ച് പോയി.

“എനിക്കും ഇന്ന് അവിടേക്ക് തന്നെയാ വരാനുള്ളത്. ഇന്നും നാളെയും മറ്റന്നാളും നമുക്ക് കിട്ടുന്ന കസ്റ്റമർ നെ നന്നായി സന്തോഷിപ്പിച്ചാൽ നല്ല പോക്കറ്റ് മണിയും നിനക്ക് കിട്ടും.” രേഷ്മ പറഞ്ഞു.

“ഞായറാഴ്ച വരെ അവിടെ താമസിക്കണോ?” മിലി ഞെട്ടലോടെ ചോദിച്ചു.

“ഹൈ പ്രൊഫൈൽ കീപ് ചെയ്യുന്ന ചില കസ്റ്റമർസ് ഇങ്ങനെ ആണ്. ആഴ്ചയിൽ വീണ് കിട്ടുന്ന അവധി ദിവസങ്ങൾ ആഘോഷിക്കാൻ അവർക്ക് ഏതെങ്കിലും കോളേജ് സ്റ്റുഡന്റിനെ വേണം. അവർക്ക് നമ്മളെ ഇഷ്ടപ്പെട്ട ആ ആൾ ഈ ബാംഗ്ലൂർ വിടുന്നത് വരെ നമ്മളെ തന്നെ വിളിക്കും. എനിക്ക് ഫസ്റ്റ് ടൈം കിട്ടിയത് ഒരു സോഫ്റ്റ്‌ വെയർ എഞ്ചിനീയർ നെ ആയിരുന്നു. ആൾക്ക് ഇവിടുന്ന് ഡൽഹിക്ക് ട്രാൻസ്ഫർ കിട്ടുന്ന ആ ഒരു വർഷം വരെ ഞാൻ വീക്ക്‌ എൻഡിൽ ആൾടെ കൂടെ ആയിരുന്നു. നിനക്കും ഭാഗ്യം ഉണ്ടെങ്കിൽ അങ്ങനെ ഒരാളെ കിട്ടട്ടെ.

ഞാൻ കുറച്ചു നാളായി ഇപ്പോ ഒരു ബിസിനസ്‌ മാൻന്റെ കൂടെ ആണ്. ആൾ ഒരു ബിസിനസ്‌ ഡീലുമായി ബന്ധപ്പെട്ട് ഇവിടെ വന്നിട്ട് മൂന്നു മാസം ആയി. ഒരു മൂന്നു മാസം കൂടെ ഇവിടെ ഉണ്ടാവും.. പോകുന്ന വരെ എനിക്ക് തന്നെയാണ് ഡ്യൂട്ടി. നല്ല പോക്കറ്റ് മണി കിട്ടുന്നുണ്ട്. ബ്ലു ഡയമണ്ട് അപാർട്മെന്റിൽ തന്നെയാണ് ആൾ വരുന്നത്. ആ അപാർട്മെന്റ് ഇതിനായിട്ട് ലീസിന് എടുത്തിരിക്കുകയാണ് മാസി. അതുപോലെ വേറെയും അപാർട്മെന്റ് വില്ലകൾ ഒക്കെ അയാൾക്കുണ്ട്. പിന്നെ കാശിന്റെ കാര്യത്തിൽ നൂറു ശതമാനം വിശ്വസിക്കാം. അതുപോലെ ഈ വിവരങ്ങൾ അയാൾ ആരോടും പറയില്ല. മറ്റുള്ളവരെ കണ്ണിൽ മാസി റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണ്. അതുകൊണ്ട് ആർക്കും സംശയമൊന്നും തോന്നുമെന്ന പേടി നിനക്ക് വേണ്ട. എല്ലാംകൊണ്ടും നമ്മൾ സേഫ് ആണ്.’

രേഷ്മ അവൾക്ക് ധൈര്യം നൽകി.

അങ്ങനെ രാത്രി 7 മണിയോടെ അവർ ഇരുവരും അപ്പാർട്ട്മെന്റിൽ എത്തിച്ചേർന്നു.

മിലിയെ റൂമിലേക്ക് അയച്ച ശേഷം രേഷ്മ അവളുടെ കസ്റ്റമറുടെ അടുത്തേക്ക് പോയി.

ഒരു ആവേശത്തിന് ഈ പണിക്ക് സമ്മതിച്ചെങ്കിലും കാര്യത്തോട് അടുത്തപ്പോൾ മിലിക്ക് ശരിക്കും ഭയമായി. ശരീരത്തിൽ ആകെ വിറയൽ പടർന്നിരുന്നു. മിലിയുടെ ആദ്യത്തെ കസ്റ്റമർ ഒരു മലയാളി ആയിരുന്നു. ബാംഗ്ലൂരിലെ ഒരു ഫേമസ് ഐ ടി കമ്പനിയുടെ ഉടമസ്ഥനാണ്. അച്ഛന്റെ മരണ ശേഷം ബിസിനസ്‌ ഏറ്റെടുത്തവൻ. വയസ്സ് മുപ്പത്. പേര് ജെറി.

മിലി കോളിങ് ബെൽ അടിച്ചു കാത്തു നിൽക്കുമ്പോൾ അവൾക്ക് മുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു. വാതിലിനു അപ്പുറം സുമുഖനായ ഒരു യുവാവിനെ കണ്ട് മിലിയുടെ ശരീരം തളരാൻ തുടങ്ങി.

“വരൂ…” പുഞ്ചിരിയോടെ അവൻ അവളെ ക്ഷണിച്ചു.

വിറ കാലുകളോടെ അവൾ അകത്തേക്ക് കയറി.

വെളുത്ത്‌ മെലിഞ്ഞു സുന്ദരിയായ മിലിയെ ആദ്യ കാഴ്ചയിൽ തന്നെ അവന് ഇഷ്ടമായി. ജെറി അടിമുടി അവനെ നോക്കി.

“എന്റെ പേര് ജെറി. ബിസിനസ്‌ ആണ്. ഞാൻ ഇതുവരെ കണ്ടിട്ടുള്ള പെൺകുട്ടികളിൽ വച്ച് എന്തോ ഒരു പ്രത്യേകത തനിക്കുണ്ട്. അതുകൊണ്ട് ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് തന്നെ ഇഷ്ടമായി. എന്താ തന്റെ പേര്.”

“മി… മിലി…” അവൾ മെല്ലെ പറഞ്ഞു.

“ഓക്കേ മിലി. കാര്യങ്ങൾ മാസി പറഞ്ഞ് കാണുമല്ലോ. അതുകൊണ്ട് ഇന്ന് മുതൽ ഞായറാഴ്ച രാത്രി വരെ നമ്മൾ ഇവിടെ ഭാര്യ ഭർത്താക്കന്മാരെ പോലെ കഴിയും. എന്നെ നന്നായി സന്തോഷിപ്പിച്ചാൽ തനിക്ക് തന്നെയാണ് ഗുണം.” മിലിയുടെ കരങ്ങൾ കവർന്ന് അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി കൊണ്ട് അവൻ പറഞ്ഞു.

മിലി വിധേയത്വത്തോടെ തലകുനിച്ചു മിണ്ടാതെ നിന്നു. അവളുടെ മൗനം സമ്മതമായി കണ്ട് ജെറി അവളെ ഇറുക്കി കെട്ടിപിടിച്ചു. അവളുടെ മൃദുലമായ മാറിടങ്ങൾ നെഞ്ചിൽ അമർന്നപ്പോൾ ജെറിയിലെ പൗരുഷം ഉണർന്നു. ആദ്യമായി ഒരു ആണ് തന്നെ കെട്ടിപിടിച്ചതിന്റെ പേടിയും വെപ്രാളവും മിലിയിൽ നിറഞ്ഞു. അവൾക്ക് അവനെ തള്ളി മാറ്റാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മുന്നോട്ടു പഠിക്കാനുള്ള ആഗ്രഹം ഓർത്തപ്പോൾ അവൾ എല്ലാം ഉള്ളിൽ അടക്കി.

ജെറി അവളെ കൈകളിൽ കോരി എടുത്തു ബെഡിലേക്ക് കിടത്തി. ശേഷം ഒട്ടും ധൃതി കൂടാതെ ഒരു പൂവിനെ തലോടുന്ന പോലെ അവളിലെ പെണ്ണിനെ അവൻ തഴുകി ഉണർത്താൻ തുടങ്ങി. അവന്റെ കര ലാളനങ്ങളിൽ മിലി മയങ്ങി പോയില്ല. കാരണം ചെയ്യുന്ന തെറ്റിന്റെ പാപ ഭാരം അവളുടെ ഹൃദയത്തെ കുത്തി നോവിക്കുന്നുണ്ടായിരുന്നു. എങ്കിലും തന്റെ ഇഷ്ടക്കേട് പുറത്ത് കാണിക്കാതെ പരമാവധി അവനോട് സഹകരിച്ച് കിടന്നു.

ജെറി പതിയെ അവളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി. നഗ്നമായ അവളുടെ വെളുത്ത മേനിയെ അവൻ ചുംബിച്ചു ചുവപ്പിച്ചു. മിലിയുടെ കവിളിലും ചുണ്ടിലും മാറിടങ്ങളിലും വയറിലും അവിടുന്ന് താഴേക്കും അവന്റെ അധരങ്ങൾ അലഞ്ഞു നടന്നു. ഒടുവിൽ എപ്പോഴോ അവളെ എല്ലാ അർത്ഥത്തിലും ജെറി സ്വന്തമാക്കി.

പിറ്റേന്ന് രാവിലെ ജെറി ആണ് ആദ്യം ഉണർന്നത്. ഉണർന്ന് എണീറ്റ് ചരിഞ്ഞു കിടക്കുന്ന മിലിയെ അവൻ നോക്കി. അപ്പോഴാണ് വെളുത്ത വിരിയിൽ ഉണങ്ങി കിടക്കുന്ന രക്ത കറ ജെറി കണ്ടത്. അത് കണ്ടതും അവനൊന്നു ഞെട്ടി.

“ഇ… ഇവൾ… വിർജിൻ ആയിരുന്നോ?” ജെറി ഞെട്ടിപ്പോയി.

അവൻ ഇതുവരെ കണ്ടിട്ടുള്ള എല്ലാ പെണ്ണുങ്ങളെയും പോലെ അവളും ഒരു പോക്ക് കേസ് ആണെന്നാണ് അവൻ ധരിച്ചിരുന്നത്. പക്ഷെ അങ്ങനെ അല്ലെന്ന് ബെഡിൽ ഉണങ്ങി പിടിച്ച രക്തകറ കണ്ടപ്പോ ജെറി തിരിച്ചറിഞ്ഞു.

അതോടെ കുറ്റബോധം കൊണ്ട് ജെറിയുടെ മനസ്സ് നീറിപ്പുകഞ്ഞു. ഉടനെ തന്നെ അവൻ അവളെ ഉണർത്തി മിലി ഈ സാഹചര്യത്തിൽ എത്തിപ്പെടാൻ ഉണ്ടായ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നീട് അവളെല്ലാം തുറന്നു പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ജെറി മിലിയെ ചേർത്തുപിടിച്ചു. അവളുടെ പഠിപ്പിനുള്ള മുഴുവൻ ചിലവും അവൻ വഹിക്കാമെന്ന് ഏറ്റു. ഇനി തെറ്റിന്റെ വഴിയെ പോകരുതെന്ന് താനും പോകില്ലെന്നും അവൻ ഉറപ്പിച്ചു. കൂടാതെ ആ സംഭവത്തോടെ ജെറിക്ക് അവളോട് ഒരു അടുപ്പവും തോന്നിത്തുടങ്ങിയിരുന്നു. കോഴ്സ് കഴിഞ്ഞാൽ മിലിയെ കല്യാണം കഴിക്കാമെന്ന് അവൻ അവൾക്ക് വാക്ക് കൊടുക്കുകയും ചെയ്തു.

തന്റെ പ്രശ്നങ്ങളെല്ലാം തീർന്നതിൽ മിലി ആശ്വസിച്ചു. കൂടാതെ തനിക്ക് തെറ്റിന്റെ വഴി ഇനി സഞ്ചരിക്കണ്ടല്ലോ എന്നോർത്ത് അവൾക്ക് സന്തോഷം തോന്നി. പിന്നീട് മിലി ജെറിയുടെ പിന്തുണയോടെ കോഴ്സ് തീർത്തു വീട്ടുകാരെ സമ്മതത്തോടെ അവന്റെ പാതിയായി മാറി.

ഹേര

Leave a Reply

Your email address will not be published. Required fields are marked *