ഒരിക്കൽ തറവാട്ടിൽ എല്ലാവരും കൂടി ഇരുന്ന ദിവസം ആരും കാണാതെ അയാൾ എന്നേ റൂമിലേക്ക് വിളിച്ചു… ന്നിട്ട്….” അത്രയും പറഞ്ഞതും അവൾ മുഖം പൊത്തി പൊട്ടികരഞ്ഞു..

മകൾ
(രചന: അഥർവ ദക്ഷ)

“പെൺകുട്ടി ആയാൽ ഇത്രയും അഹങ്കാരം പാടില്ല… എന്തെങ്കിലും പറഞ്ഞാൽ അനുസരിക്കുമോ…

എന്തിനും തർക്കുത്തരവും..” ടേബിളിലേക്ക് ഫുഡ്‌ എടുത്തു വെയ്ക്കുന്നതിനിടയിൽ മായ ദേഷ്യത്തോടെ പറഞ്ഞു….

“അല്ലാ ഇന്നെന്താവോ തമ്പുരാട്ടി ഒന്നും മിണ്ടാത്തെ… അല്ലേൽ തലയ്ക്കു മീതെ ചാടുകയാണെല്ലോ പതിവ്…..” ഗാഥ Tv കണ്ടു കൊണ്ടിരിക്കുന്ന അനിയത്തിയെ പരിഹാസത്തോടെ നോക്കി…..

“ഇരിപ്പു കണ്ടില്ലേ… അനങ്ങാ പാറ കണക്കെ… ഇനി ഏതേലും കോളേജിൽ സെൽഫ് ആയിട്ട് ഒരു സീറ്റ് കിട്ടുമോ….” മായ മകളുടെ മുന്നിലേക്ക് വന്നു നിന്നു….

“ആ കിട്ടുന്നത് കിട്ടിയാൽ മതി….”അവൾ ഈർഷ്യയോടെ Tv റിമോർട്ട് സെറ്റിയിലേക്ക് വെച്ച് കൊണ്ട് എഴുനേറ്റു….

“എന്തായിരുന്നു… SSLC ക്കു ഫുൾ A+ പെണ്ണ് താഴെ ഒന്നും എല്ലായിരുന്നു… കിട്ടിയല്ലോ അഹങ്കാരത്തിന്…+2 ജസ്റ്റ്‌ പാസ്സ്….” ഗാഥ അമ്മയ്‌ക്കൊപ്പം കൂടി…

“പോടീ… ഒന്ന്…”ചേച്ചിയെ നോക്കി ചിറി കോടി കാട്ടി കൊണ്ട് അവൾ അവിടെ നിന്നും മുകളിലേക്ക് നടന്നു….

“ഇനി നിന്റെ ശബ്ദം ഇവിടെ ഉയർന്നാൽ ആണ്….” മായയ്ക്ക് ദേഷ്യം അടങ്ങിയിരുന്നില്ല….

“ഞാൻ പഠിച്ചതിനും എഴുതിയതിനുമുള്ളത് എനിക്ക് കിട്ടിയിട്ടുണ്ട്… അതും പറഞ്ഞ് ഇനി ആരും എന്റെ തലയിൽ കയറേണ്ട….”

മുകളിൽ നിന്ന് ഉറക്കെ അവൾ വിളിച്ചു പറഞ്ഞു അതിനൊപ്പം ഡോർ വലിയ ശബ്ദത്തിൽ അടയുന്നതും അവർ കേട്ടു….

അത്‌ ജാനി എന്ന് വിളിക്കുന്ന ജാൻവി…. കോൺട്രാക്ടർ ദേവന്റെയും…. ബാങ്ക് അക്കൗഡന്റ് ആയ മായയുടെയും… ഇളയമകൾ മുത്തയാൾ ഗാഥ..

ഗാഥ എഞ്ചിനീയറിങ് സ്റ്റുഡന്റ് ആണ്… ജാൻവി +2 ആയിരുന്നു…. ഇന്നവളുടെ റിസൾട്ട്‌ ആയിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ഗ്രേയ്ഡ് തീരെ കുറവായിരുന്നു അവൾക്ക്…..

ജാൻവി കതക് അടച്ചതിനുശേഷം ഷീണത്തോടെ ബെഡിലേക്ക് ഇരുന്നു…. ഉള്ളിൽ എന്തോ തിളയ്ക്കും പോലെ തോന്നി അവൾക്ക് തലയ്ക്കു വല്ലാത്ത ഭാരം…..

അവൾ ബെഡിലേക്ക് കിടന്നു… നിവർന്നു കിടന്നു കൊണ്ട് കറങ്ങുന്ന ഫാനിലേക്ക് അവൾ വെറുതെ നോക്കി….

പെട്ടന്ന് ആ ഓർമ്മകൾ അവളുടെ മനസിലേക്ക് ഓടിയെത്തി അവൾ കണ്ണുകൾ ഇറുക്കെ അടച്ചു….

ജാനിയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങി….

തന്റെ ആഗ്രഹങ്ങൾ പ്രതീക്ഷകൾ എല്ലാം അസ്തമിക്കുകയാണ്…. ഒന്നിനും തനിക്കിനി ആ കില്ല… താൻ ചെയ്ത തെറ്റ്…. അവൾ സ്വയം ഉരുകി കൊണ്ടിരുന്നു….

അന്ന് രാത്രിയാവോളം സ്വയം നീറി അവൾ ആ റൂമിൽ ഇരുന്നു… പിന്നെ മുഖമൊന്നു കഴുകി താഴേക്ക് ചെന്നു…..

താഴെ ചെല്ലുമ്പോൾ അച്ഛൻ എത്തിയിരുന്നു.. ജ്യൂസ് കഴിച്ചു കൊണ്ട് ഫോണിൽ ആരോടോ സംസാരിക്കുകയാണ്.. അടുത്ത് തന്നെ അമ്മയും.. ഗാഥയും ഇരിക്കുന്നുണ്ടായിരുന്നു….

ജാനി അവരെ ഒന്ന് നോക്കി കൊണ്ട് കിച്ചനിലേക്ക് നടന്നു… ഫ്രിഡ്ജ് തുറന്ന് അതിൽ നിന്നും മായുടെ ചെറിയൊരു ബോട്ടിൽ എടുത്ത് തുറന്ന് വായിലേക്ക് ഒഴിച്ച് കൊണ്ട് ലിവിങ് ഹാളിലേക്ക് ചെന്നു….

“ഡി.. കണ്ടോ എനിക്ക് അച്ഛൻ വാങ്ങി തന്നതാ….”ഗാഥ അവളുടെ കൈയ്യിൽ കിടന്ന ബ്രാസെലിത് പൊക്കി കാട്ടി…

“നൈസ്….”അവൾ അതൊന്നു നോക്കി… വൈറ്റ് ഗോൾഡും… ഗോൾഡും ഇടയ്ക്കിടെയുള്ള കുഞ്ഞി കുഞ്ഞി പൂക്കളുടെ ഭംഗിയുള്ള ചെയിൻ ആയിരുന്നു അത്‌….

“എനിക്ക് മാത്രമേയുള്ളൂ….. നിക്ക് ഫസ്റ്റ് സേം നല്ല മാർക്ക് ഉണ്ടല്ലോ അതിന് പപ്പ വാങ്ങി തന്നതാ… നിനക്ക് ഇല്ല നീ തോറ്റപോലെ അല്ലേ ജയിച്ചേ…”ഗാഥ അവളെ കളിയാക്കി….

അത്‌ കേട്ടതും ജാനിക്ക് ദേഷ്യം നുരഞ്ഞു പൊന്തി….അവൾ ദേഷ്യത്തോടെ ജ്യൂസ് ബോട്ടിൽ ഗാഥയുടെ തലയിലേക്ക് കമഴ്ത്തി….. ബാക്കിയുള്ള ജ്യൂസ് അത്രയും അവളുടെ തല വഴി ഒഴുകി…

“ജാനി….”ഇത് കണ്ട ദേവൻ ദേഷ്യത്തോടെ ചാടിയെഴുനേറ്റു…..

പപ്പയുടെ ശബ്ദം പൊങ്ങിയപ്പോൾ ജാനി ഒന്ന് ഞെട്ടി…. അപ്പോളാണ് താൻ ചെയ്തത് എന്താണെന്ന് അവൾക്ക് ബോധ്യമായത്… ഗാഥ നിന്നു കരയുകയാണ്….

“ഇന്നത്തേയും കൊണ്ട് ഞാൻ തീർക്കും നിന്റെ അഹങ്കാരം….”മായ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് വന്ന് കൈ വീശി തലങ്ങും വിലങ്ങും ത ല്ലി….

ജാനി ഒന്നും മിണ്ടാതെ എല്ലാം നിന്നു കൊണ്ടു ഒരക്ഷരം അവൾ തിരിച്ചു പറഞ്ഞില്ല…. ദേവൻ വന്ന് മായയെ പിടിച്ചു മാറ്റിയപ്പോൾ അവരെ എല്ലാം ഒന്ന് നോക്കി കൊണ്ട് ഒന്നും മിണ്ടാതെ അവൾ അവിടെ നിന്നും നടന്നു പോയി….

“അവളെന്താ ദേവേട്ടാ ഇങ്ങനെ… എന്ത് നല്ല കുട്ടി ആയിരുന്നു…”മായ സങ്കടത്തോടെ പറഞ്ഞു…

“വല്ലാത്ത മുൻകോപം ആണ്… ചെയ്യുന്നത് എന്താണെന്ന് അവൾ അറിയുന്നു പോലും ഇല്ല…”ദേവൻ ആലോചനയോടെ പറഞ്ഞു

“എന്നോട് ഗാഥയേക്കാൾ അടുപ്പം അവൾക്കായിരുന്നു… ” ജാനി കുഞ്ഞായിരിക്കുമ്പോൾ ഉള്ള ഓർമ്മകൾ മായയുടെ ഓർമ്മയിൽ നിറഞ്ഞു….

ചിത്രശലഭത്തെ പോലെ ആയിരുന്നു അവൾ… പിങ്ക് നിറമുള്ള ഒരു മാലാഖ കുഞ്ഞ്.. എല്ലാവരോടും ഒത്തിരി സംസാരിക്കും… എല്ലാവരോടും പെട്ടന്നടുക്കും…..

നിറയെ കുഞ്ഞി… കുഞ്ഞി കുറുമ്പ് കാട്ടുമ്പോൾ… ദേഷ്യത്തോടെ മായ കൈ ഓങ്ങിയാൽ കുഞ്ഞി പെണ്ണ് ഓടി കളയും…. എന്നിട്ട് അതിലും വേഗത്തിൽ ഓടി അമ്മയുടെ അടുത്തേക്ക് തിരികർ വരും…

“എനിക്ക് അമ്മയെ ഇട്ടാണെല്ലോ…” മായയുടെ കാലിൽ വട്ടം പിടിച്ച് നിന്നു കൊണ്ട് അവൾ കൊഞ്ചും…

എന്നും മായയോട് ഒട്ടി നിന്നവൾ… സ്കൂളിൽ പോയി തുടങ്ങിയപ്പോൾ… പഠിക്കാനും…. പാടാനും.. ഡാൻസ് ചെയ്യാനും എല്ലാത്തിനും ഇഷ്ട്ടം… എല്ലാത്തിനും അവൾ തന്നെ ഫസ്റ്റ്….

സ്കൂളിലെ ബെസ്റ്റ് സ്റ്റുഡന്റ്….+1 നു ആയതിനുശേഷം ആണ് ജാനിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്ന് തുടങ്ങിയത്… പെട്ടന്ന് ദേഷ്യം വരും ആരോട് അതികം അടുക്കില്ല… പഠിക്കാൻ പുറകോട്ടായി…..

“ഒരുപാട് പുന്നാരിച്ചത്തിന്റെ കുഴപ്പമാണ് എനിക്കറിയാം ഇനി എന്താ ചെയ്യേണ്ടതെന്ന്…..”മായ സ്വയം പറഞ്ഞു….

“ഒരുപാട് പിടിച്ചിട്ട് തല്ലിയാൽ അവളുടെ വാശി കൂടുകയേയുള്ളൂ….”അത്‌ കേട്ട ദേവൻ ഭാര്യയെ നോക്കി….

“ദേവേട്ടനാ അവളെ വഷളാക്കുന്നെ…. തല്ല് കൊടുക്കേണ്ടതിന് അത്‌ തന്നെ വേണം….”മായ മനസ്സിൽ ഉറപ്പിച്ചിരുന്നു…..

പിറ്റേന്ന് മുതൽ അവർ കൂടുതൽ ശ്രദ്ധ ജാനിക്ക് കൊടുക്കാൻ തുടങ്ങി… പക്ഷേ അവളുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല…..

BBA ചെയ്യണം എന്ന് അവൾ പറഞ്ഞതനുസരിച്ച് അതിനു തന്നെ ചേർത്തെങ്കിലും…. പഠനം കണക്കായിരുന്നു…..

കുറച്ചു മാസങ്ങൾ കടന്നു പോയി… അപ്പോൾ ആണ് മായയുടെ റിലേഷനിൽ നിന്ന ജാനിക്ക് ഒരു വിവാഹ ആലോചന വന്നു….

“ഇതിപ്പോൾ മുത്തയാൾ നിൽക്കുമ്പോൾ അതെന്നെ അല്ല… അവൾ പഠിക്കുവല്ലേ….”ദേവൻ സംശയിച്ചു…

“ഒരു വയസ്സിന്റെ വിത്യാസമല്ലേ ഗാഥയും ജാനിയും തമ്മിലുള്ളൂ….പിന്നെ 2വര്ഷത്തിന് ശേഷം നടത്തുന്ന കാര്യമാ അവർ പറയുന്നേ…പിന്നീട് എത്ര വേണേലും പഠിപ്പിക്കാം എന്ന് അവർ ഉറപ്പ് തരുന്നുമുണ്ട്…..”മായയുടെ സഹോദരൻ മനോജ്‌ താൽപ്പര്യത്തോടെ പറഞ്ഞു…..

“അവൾ സമ്മതിക്കുമോ.. എനിക്ക് തോന്നുന്നില്ല…”ദേവനു സംശയം ആയിരുന്നു…

“കുറച്ചു നാളായി അവളുടെ കാര്യത്തിൽ അവളുടെ താൽപ്പര്യം അല്ലേ നോക്കുന്നുള്ളൂ… ഇനി അത്‌ പറ്റില്ല… അല്ലെങ്കിലേ ഇപ്പോൾ നൈറ്റ്‌ ഫോണിൽ കുത്തി കുറിക്കൽ ഇത്തിരി കൂടുതൽ ആണ്….”

മായ്ക്ക് ടെൻഷൻ ഉണ്ടായിരുന്നു….

“അത്‌ അവൾ… സ്റ്റോറിയും മറ്റും എഴുത്തുന്നതാണ്.. ഞാൻ പലവട്ടം നോക്കി ആയിരുന്നു….”ദേവൻ ഭാര്യയെ രൂക്ഷമായി ഒന്ന് നോക്കി….

“അതൊന്നും അല്ല ഇപ്പോൾ വിഷയം …. ഇത് നല്ല ആലോചനയാ തൽക്കാലം നമുക്ക് ഉറപ്പിക്കാം…2വർഷം കഴിഞ്ഞു മാര്യേജ് എന്താ….. നാളെ അവരോട് വരാൻ പറയട്ടെ….”മനോജ്‌ ദേവനോട് അനുനയത്തിൽ തിരക്കി….

“ഉം… നീ അവളെ ഒന്ന് വിളിക്ക്….”ദേവൻ മായയോടായി പറഞ്ഞു….

“ജാനി…. ജാനി…..”ഒന്ന് രണ്ട് വട്ടം വിളിച്ചപ്പോൾ അവൾ മുകളിൽ നിന്നും ഇറങ്ങി വന്നു….

“എന്താ…”അവൾ എല്ലാവരെയും മാറി മാറി നോക്കി…

ദേവനും… മായായും.. മനോജിനെ നോക്കിയപ്പോൾ അയാൾ അവളോട് കാര്യങ്ങൾ വിശദമായി പറഞ്ഞു….

“അവരോട് നാളെ വരാൻ പറയാലോ അല്ലേ മോളെ…” ശാന്തമായി ഒന്നും മിണ്ടാതെ നിൽക്കുന്ന അവളോടായി അയാൾ തിരക്കി….

“വേണ്ട അങ്കിൾ എനിക്ക് താൽപ്പര്യം ഇല്ല….”അവൾ അതേ നിൽപ്പ് നിന്നു കൊണ്ട് പറഞ്ഞു

“അതെന്താ നിനക്ക് താൽപ്പര്യം ഇല്ലാത്തെ…” മായയ്ക്ക് ദേഷ്യം വന്നു

“അമ്മ എന്നോട് ദേഷ്യപ്പെടേണ്ട… എനിക്ക് പഠിക്കണം… അത്ര തന്നെ….”

“എന്ത് പഠിത്തമാടി…. ചുമ്മാ കോളേജിൽ പോയി വരുന്നതോ അതാണോ നിന്റെ പഠിത്തം…. ന്തായാലും അവർ നാളെ വരും…”മായ ഉറപ്പിച്ച മട്ടിൽ പറഞ്ഞു

“നടക്കില്ലമ്മേ… എനിക്ക് ഇഷ്ട്ടമല്ല…” ജാനി മാറിൽ കൈ ചുറ്റി നിന്നു

“ജാനി മതി സ്വയം തീരുമാനം എടുത്തത്…” അച്ഛൻ അവളെ വിലക്കി…

“പപ്പാ എനിക്ക് മാര്യേജ് വേണ്ട… ഇപ്പോൾ എന്നെല്ല എപ്പോൾ ആയാലും….”അവൾ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു….

“ധിക്കാരം പറയുന്നോടി…. അനുസരിചോളണം നാളെ അവൾ വരും… മറുത്ത് പറഞ്ഞാൽ അമ്മയായി ഞാൻ ഉണ്ടാകില്ല….”അവൾ പറയുന്നത് കേട്ട് മായയൊന്ന് ഞെട്ടിയെങ്കിലും പിന്നെ വീറോടെ പറഞ്ഞു

“എനിക്ക് വേണ്ടി ആരും ഇല്ലാതാക്കേണ്ട…. ഞാനെല്ലേ പ്രോബ്ലം….” അവൾ തിരിഞ്ഞു നിന്ന് അമ്മയെ നോക്കി.. പിന്നെ വാശിയോടെയും ദേഷ്യത്തോടെയും ചുമരിൽ തല ആഞ്ഞ് ഇടിച്ചു…

“ജാനി… എന്താണിത്… ഭ്രാന്ത് കാട്ടുന്നോ…” ദേവനും മനോജും അവളെ ചെന്ന് ബലമായി പിടിച്ചു….

“വിടെന്നെ ചാകട്ടെ ഞാൻ… ചാകട്ടെ….” അവൾ അവരുടെ കൈയ്യിൽ കിടന്നു കുതറി പിന്നെ ബോധം നശിച്ച് ഊർന്നു വീണു…..

പപ്പയും… അങ്കിളും കൂടി അവളെ അടുത്തുള്ള റൂമിലേക്ക് കിടത്തി മുഖത്ത് വെള്ളം തെളിച്ചപ്പോൾ അവൾ മെല്ലെ കണ്ണുകൾ തുറന്നു….

എത്ര നിർബന്ധിച്ചിട്ടും അവൾ ഹോസ്പിറ്റൽ പോകാൻ തയാറായില്ല അവിടെ തന്നെ അങ്ങനെ കിടന്നു….. അവളൊന്നു ശാന്തമാകട്ടെ എന്ന് കരുതി എല്ലാവരും റൂമിൽ നിന്നും ഇറങ്ങി…

മായ ഇടയ്ക്കിടെ ചെന്ന് നോക്കുമ്പോൾ എല്ലാം അവൾ കണ്ണുകൾ തുറന്നു കിടക്കുകയായിരുന്നു… കുറെ കഴിഞ്ഞു നോക്കുമ്പോൾ അവൾ കിടന്നു വിറയ്ക്കും പോലെ തോന്നി മായയ്ക്ക്….

അവർ ഓടി ചെന്ന് നെറ്റിൽ കൈ വെച്ചു നോക്കി… പൊള്ളുന്ന പണി.. വല്ലാതെ വിറയ്ക്കുകയും ചെയ്യുന്നു….

“ദേവേട്ടാ…”അവർ ഉറക്കെ വിളിച്ചു…..

ദേവൻ വന്ന് ജാനിയെ നോക്കി… പിന്നെ ഫോൺ എടുത്ത് ഫാമിലി ഡോക്ടറെ വിളിച്ചു…

“നിക്ക് പറ്റില്ല… പറ്റില്ല…”ജാനി പിറു പിറുക്കുന്നുണ്ടായിരുന്നു…..

Dr. പ്രീതി വേഗത്തിൽ അവിടേക്ക് എത്തി അവളെ നോക്കി… പനി കുറയാനുള്ള ഇൻജെക്ഷൻ കൊടുത്ത് തിരിയുമ്പോൾ ആണ് വീണ്ടും അവൾ എന്തോ പിറു പിറുക്കും പോലെ അവർക്ക് തോന്നിയത്….

“എല്ലാവരും ഒന്ന് പുറത്തേക്ക് ഇറങ്ങാമോ…” dr. പറഞ്ഞിട്ട് വാതൽ അടച്ചു ലോക്ക് ചെയ്ത് അവൽക്കരികിലേക്ക് ഇരുന്നു…..

മൂന്ന് ദിവസം എടുത്തു ജാനിയുടെ പനിയൊന്നു കുറയാൻ…. പനി മാറിയ അന്ന് ഡോക്ടർ അവളെ കാണാൻ എത്തിയിരുന്നു. പ്രീതി അവളെയും കൂട്ടി അവിടത്തെ ഗാർഡനിലേക്ക് നടന്നു….. അവിടത്തെ പുൽത്തകിടിയിൽ ഇരുന്നുകൊണ്ട് അവർ അവളെ നോക്കി…..

“ജാനി ആരാണ് മോളെ ഉപദ്രവിച്ചത്…. എപ്പോളായിരുന്നു അത്‌….”ഡോക്ടറുടെ ചോദ്യം അവളെ ഒന്ന് ഞെട്ടിച്ചു അവൾ തല താഴ്ത്തി നിന്നു…

“മോളെ ഞാൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ കാണുന്നതാണ് നിനക്ക് എന്തും എന്നോട് തുറന്നു പറയാം…”ഡോക്ടർ അവൾക്ക് ധൈര്യം പകർന്നു….

ജാനി തളർച്ചയോടെ അവരുടെ അരികിലേക്ക് ഇരുന്നു അവരുടെ കൈകളിൽ അവൾ മുറുകെ പിടിച്ചു……

“പപ്പയുടെ അങ്കിൾ ആയിരുന്നു അയാൾ… ആന്റിക്ക് അറിയില്ലേ അയാളെ… മൂത്തമ്മാവാന്നാ ഞങ്ങൾ അയാളെ സ്നേഹത്തോടെ വിളിച്ചിരുന്നെ…. എന്നു കാണുമ്പോൾ അയാൾ എന്നെ മടിയിലിരുത്തി കൊഞ്ചിക്കുമായിരുന്നു നിറയെ മിഠായി തരുമായിരുന്നു…..

ഒരിക്കൽ തറവാട്ടിൽ എല്ലാവരും കൂടി ഇരുന്ന ദിവസം ആരും കാണാതെ അയാൾ എന്നേ റൂമിലേക്ക് വിളിച്ചു… ന്നിട്ട്….” അത്രയും പറഞ്ഞതും അവൾ മുഖം പൊത്തി പൊട്ടികരഞ്ഞു.. പ്രീതി അവളെ ചേർത്തു പിടിച്ചു…

“വേദനിക്കണൂ എന്ന് പറഞ്ഞിട്ടും വിട്ടില്ല… മൂത്തമ്മ എന്നേ അന്വേഷിക്കുന്ന ശബ്ദം കേട്ടപ്പോൾ….. ഞാൻ വിളി കേൾക്കാതിരിക്കാൻ അയാൾ എന്റെ വാ അടച്ചു പിടിച്ചു…..

റൂമിൽ നിന്നും ഇറങ്ങും മുന്നേ കുറെ മിഠായി തന്ന് ഇവിടെ ആയിരുന്നൂന്ന് പറയരുതെന്ന് പറഞ്ഞു…. എനിക്ക് അന്നൊന്നും അറിയില്ലായിരുന്നു ആന്റി എന്നേ… ന്താ…” അവൾ വിങ്ങി കരഞ്ഞു….

“കരഞ്ഞോ.. മനസ്സ് ശാന്തമാകട്ടെ….”

“ആന്റി…. അന്ന് എന്താ സംഭവിച്ചതെന്ന് പിന്നീടാണ് ഞാൻ മനസിലാക്കിയത്…. അന്ന് മുതൽ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല ആന്റി…. ഒന്നിനും പറ്റുന്നില്ല…” അവൾ നിസഹായതയോടെ പറഞ്ഞു…

“മോൾ എന്തുകൊണ്ട് ഇത് അമ്മയോട് പറഞ്ഞില്ല….”പ്രീതി അവളെ നോക്കി …

“ഞാൻ എതിർക്കാത്തിരുന്നത് തെറ്റല്ലേ… എന്നേ മോശമായി കാണില്ലേ എല്ലാവരും…. എന്നേ ഉപദ്രവിച്ച ആളും ജീവിച്ചിരിപ്പില്ല…. ഞാൻ എനിക്ക് അറിയില്ല ആന്റി….”

“ജാനി… ഒരു പെണ്ണ് ഏറ്റവും ബഹുമാനം കൊടുക്കേണ്ടത് എന്തിനാണെന്ന് അറിയാമോ…”പ്രീതി അവളുടെ മുഖത്തേക്ക് നോക്കി പിന്നെ തുടർന്നു….

“അവളുടെ ശരീരത്തിന്…. പക്ഷേ മറ്റൊരാൾ അവളെ ബഹുമാനിക്കാത്തത് അവളുടെ തെറ്റുകൊണ്ടോ അവൾ മോശമായത് കൊണ്ടോ ആണോ….”

“അല്ല…. പക്ഷേ എനിക്ക് പ്രതികരിക്കാമായിരുന്നു….”അവൾ വിതുമ്പി

“എത്ര വയസുണ്ട് കുട്ടി നിനക്കന്ന്… നിന്നെ ശ്രെദ്ധിക്കാതെ പോയ… നിനക്ക് വേണ്ടത് പറഞ്ഞു തരാതെ പോയ… നിന്റെ അമ്മയും ഞാനും അടക്കം ഇതിന് ഉത്തര വാദിയാണ്… Sry മോളെ….” അവർ അവളുടെ കവിളിൽ മുത്തം നെൽകി….

“ആന്റി….”

“നീ നിന്റെ ശരീരതിന്നു കൊടക്കുന്ന പ്രാധാന്യം അത്‌ ആണ് മോളെ നിന്നെ ഇത്രയും നാൾ നീറ്റിയത്… അങ്ങനെയുള്ള നീ പൂപോലെ പരിശുദ്ധയാണ്… നിന്റെ മനസും ശരീരവും അങ്ങനെ തന്നെയാണ്…” അവളോടായി അവർ പറഞ്ഞു

“ഞാൻ തെറ്റ്കാരി അല്ലല്ലോ ആന്റി…” അവൾ വീണ്ടും തിരക്കി.

“ഒരിക്കലും നി ഒരു തെറ്റും ചെയ്തിട്ടില്ല…. തിരിച്ചറിവാകാത്ത പ്രായത്തിൽ നിന്നോട് ചെയ്ത തെറ്റിന് അയാൾ അനുഭവിച്ചല്ലേ പോയെ കാൻസർ വന്ന് വേദന തിന്നെല്ലേ ഒടുങ്ങിയേ….”പ്രീതിക്ക് അയാളോടുള്ള ദേഷ്യം മനസ്സിൽ ആളി കത്തി….

“ഞാൻ എന്തു ചെയ്യണം ആന്റി… ഇപ്പോൾ മനസ്സിനൊരു കട്ടി കുറഞ്ഞപോലെ….”അവൾ കണ്ണുകൾ തുടച്ചു….

“മോൾ നന്നായി എഴുതുമെന്ന് ഗൗരി പറഞ്ഞിട്ടുണ്ട്.. പക്ഷേ ഒന്നും ഇത് വരെ പൂർത്തി ആക്കിയിട്ടില്ലെന്നും അവൾ പറഞ്ഞിട്ടുണ്ട്…”ഗൗരി പ്രീതിയുടെ മകളാണ്

“മനസ്സ് ന്തോ പോലെ ആകും ആന്റി അപ്പോൾ…”അവൾ പറഞ്ഞു…

“എന്നാൽ ഇന്ന് നി എഴുതണം…നിനക്ക് പറ്റിയെന്ന് നി വിശ്വസിക്കുന്നത് അക്ഷരങ്ങളിലൂടെ പുറത്തേക്ക് ഒഴുക്കണം….”അവർ അവളെ നോക്കി…

“ഉം…”അവൾ തല കുലുക്കി…

“സത്യം…”

“സത്യം…”

പ്രീതി ജനവിയുടെ കൈയ്യിൽ പിടിച്ച് വീട്ടിലേക്ക് തിരികെ നടന്നും… ദേവനും.. മായയും അവിടെ അവരെ നോക്കി ഇരിപ്പുണ്ടായിരുന്നു….ചെന്ന ഉടനെ ജാനി റൂമിലേക്ക് പോയി…

“അവളെ ഇന്ന് ശല്യപെടുത്തേണ്ട തനിയെ ഇരിക്കട്ടെ…”പ്രീതി പറഞ്ഞു…

റൂമിലെത്തി തല തണുക്കുവോളം കുളിച്ചതിനു ശേഷം ജാനി ഡയറിയും പേനയുമായി എഴുതാൻ ഇരുന്നു….

ഓരോ വരി എഴുതി തീർക്കുമ്പോളും…. അവശേഷിക്കുന്ന മനസ്സിന്റെ ഭാരം കൂടി തന്നിൽ നിന്നും ഒഴിഞ്ഞു പോകുന്നത് അവൾ അറിഞ്ഞു…

വർഷങ്ങൾക്ക് ശേഷം അന്നവൾ ഭാരമൊഴിഞ്ഞ മനസുമായി സുഖമായി ഉറങ്ങി… പിറ്റേന്ന് ഉറങ്ങി എഴുനേറ്റ് ഫ്രഷ് ആയി കൊണ്ട് ജാനി നേരെ താഴേക്ക് ചെന്നു….

പപ്പാ പതിവ് പോലെ ന്യൂസ്‌ കാണുന്നുണ്ടായിരുന്നു… ഗാഥ ഫോണുമായി അരികിൽ ഉണ്ട്….

“Mrng “അവൾ ഗാഥയുടെ തലയിൽ ഒന്ന് കിഴുക്കി..

“ഈ പെണ്ണ്…. Mrng…”അവൾ ചിരിച്ചു…

“പപ്പാച്ചി…. നിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ട.. നിക്ക് ഇവളോട് തല്ലുകൂടി കുറെ കൂടെ ഇവിടെ നിക്കണം… ഞാൻ കിടുവായി പഠിച്ചോളാന്നെ… പ്ലീസ്….” അവൾ കൊഞ്ചലോടെ ദേവന്റെ താടിയിൽ പിടിച്ചു….

“പപ്പയ്ക്ക് അറിയാടി… പപ്പേടെ മോള് പഠിച്ചോ…”അയാൾ കണ്ണീരോടെ ചിരിച്ചു…

“എന്റെ മുത്ത്…”പപ്പയുടെ കവിളിൽ നുള്ളി കൊണ്ട് അവൾ കിച്ചണിലേക്ക് ഓടി.. തിരിഞ്ഞു നിന്ന് കാപ്പി വെയ്ക്കുവായിരുന്ന അമ്മയുടെ പിറകിലൂടെ ചെന്ന് അവൾ കെട്ടി പിടിച്ചു…..

“എനിക്ക്.. അമ്മയെ ഇട്ടാണല്ലോ…..” അമ്മയെ ഇറുക്കെ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു…

“അമ്മേടെ ചക്കരമോള്…”അവർ തിരിഞ്ഞ് അവളെ മുത്തങ്ങൾ കൊണ്ട് മൂടി മായയുടെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു…

സ്വന്തം കുഞ്ഞിന്റെ വേദന അറിയാതെ പോയ ആ അമ്മ മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു…

“സോറി… ഇനി ഞാൻ സങ്കടപോയെടുത്തില്ല..” അവൾ അമ്മയോട് ചേർന്ന് നിന്നു….

മായ തന്റെ മകളെ നോക്കി.. ആ കണ്ണുകളിലെ തിളക്കവും.. ചുണ്ടിലെ പുഞ്ചിരിയും കണ്ടപ്പോൾ അവരുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി…

Leave a Reply

Your email address will not be published. Required fields are marked *