അതിനു ട്രീസയെ കൊണ്ട് ഞാൻ സമ്മതിപ്പിക്കാം ഒരു കണക്കിന് അവൾക് രാജകുമാരിയെ പോലെ ജീവിക്കാമല്ലോ വേറെ കെട്ടിച്ചു വിടാൻ ഒന്നും എന്നെ കൊണ്ട് ആവതില്ല “

ട്രീസ
(രചന: Ahalya Sreejith)

പള്ളിയിൽ നിന്നു കുർബാന കൂടി വരുന്ന വഴിയിലാണ് തോമസ്കുട്ടി ട്രീസയെ കാണുന്നത്. അതി സുന്ദരിയും സമ്മർദ്ധയുമായ ട്രീസ ആ നാട്ടിലെല്ലാവരുടേം പ്രിയപെട്ടവളാണ്.

വയസ്സ് നാല്പത്തിയെട്ടായിട്ടും വിവാഹം കഴിക്കാത്ത തോമസ്കുട്ടിയുടെ മനസ്സിൽ ദുഷ്ചിന്തകൾ ഉടലെടുത്തത് ഈ ട്രീസയെ കണ്ടപ്പോൾ മുതലാണ്.

അവളുടെ വെണ്ണ കടഞ്ഞപോലുള്ള മെയ്യും മാന്പേടക്കണ്ണുകളും അയാളെ ആകൃഷ്ടനാക്കിയിരുന്നു. ഇതൊന്നും പുറത്ത് കാട്ടാതെ തോമസ്കുട്ടി ട്രീസയോട് കൊച്ചു വർത്തമാനങ്ങൾ പറയുന്നത് പതിവായിരുന്നു.

നാട്ടിലെ പലിശക്കാരനായ അയാളിൽ നിന്നു തന്റെ അപ്പനും പണം പറ്റിയിട്ടുണ്ട് എന്നുള്ള കടപ്പാടിന് പുറത്ത് മാത്രമാണ് അവൾ അയാളോട് സംസാരിച്ചിരുന്നത്. ദുഷ്ടനും കർക്കശക്കാരനുമായ അയാളെ ആ നാട്ടിൽ ആർക്കും തന്നെ ഇഷ്ടവുമല്ലായിരുന്നു.

എല്ലാ ഞായറാഴ്ച്ചയും അയാൾ അവളെ കാത്തു നിൽക്കുന്നത് പതിവായി. ഇത്തവണയും അവളോട് മിണ്ടാൻ അയാൾ ചെന്നു.

” അല്ല ട്രീസകുട്ടിയെ നിന്റെ അപ്പനെ ഇപ്പോൾ പള്ളിലോട്ടൊന്നും കാണുന്നില്ലല്ലോ ” അയാളുടെ ചോദ്യത്തിന് ഒരു പരിഹാസം ധ്വനി ഉണ്ടായിരുന്നു.

” അപ്പന് കുറച്ചു ദിവസമായി സുഖമില്ല അതാണ് ” അവൾ അയാളോട് പറഞ്ഞു.
ഊറിയ ചിരിയോടെ അയാൾ അവളെ ഒന്ന് നോക്കി.

” അതെ നിനക്ക് പഠിക്കാൻ എന്തെങ്കിലും സഹായം വേണമെങ്കിൽ ഈ തോമസ്കുട്ടിയോട് ചോദിക്കാൻ മറക്കല്ലു കേട്ടോ ഒരു മടിയും വിചാരിക്കേണ്ട ”

” ഉം ” അവൾ മനസില്ലാമനസോടെ തലയാട്ടി മുന്നോട്ട് നടന്നു.

ഡിഗ്രി പാസ്സായ ട്രീസ അടുത്തൊരു കമ്പനിയിൽ അക്കൗണ്ടന്റാണ് അപ്പൻ അവറാച്ചൻ ആണേൽ ഒരു മുഴുകുടിയനും.

അവൾക്കു താഴെ പറക്കമുറ്റാത്ത രണ്ടു കുഞ്ഞനുജത്തിമാരും അമ്മച്ചിയാണേൽ അടുത്തുള്ള വീടുകളിൽ പോയി ജോലി ചെയ്തും ഒക്കെ വീട്ടിലേക്കുള്ളത് കരുതുന്നു.

അനിയത്തിമാരുടെ പഠിപ്പും ഒക്കെ ട്രീസയുടെ തുച്ഛമായ ശമ്പളത്തിൽ നിന്നും അവൾ കണ്ടെത്തുമായിരുന്നു.

കൂപ്പിൽ പണിക്കാരനായ അപ്പൻ കിട്ടുന്നത് മുഴുവൻ ഷാപ്പിൽ ചിലവഴിച്ചു പോരാത്തതിന് പലിശക്ക് പണം വാങ്ങിയും കുടുംബത്തെ കടക്കെണിയിലേക്കു തള്ളിവിടാൻ വഴിയൊരുക്കുന്നു.

ട്രീസ ആകട്ടെ ഇതിൽ നിന്നെല്ലാം കുടുംബത്തെ കരകയറ്റാൻ രാപകലില്ലാതെ അദ്ധ്വാനിക്കുന്നു.

അങ്ങനൊരു ദിവസം ഷാപ്പിലെ ഒരു ഒത്തു ചേരലിൽ തോമസ്കുട്ടി തന്റെ മോഹം അവറാച്ചനെ അറിയിക്കാൻ തീരുമാനിച്ചു.

പണക്കൊതിയനായ അവറാച്ചനെ എങ്ങനേലും പാട്ടിലാക്കി ട്രീസയെ സ്വന്തമാക്കണം എന്നു മനസ്സിലുറപ്പിച്ചു തോമസ്കുട്ടി അവറാച്ചനെ സമീപിച്ചു.

” അവറാച്ച എനിക്കൊരു കാര്യം സംസാരിക്കാനുണ്ട് ” തോമസ്കുട്ടി പറഞ്ഞു.

” എന്റെ പൊന്നു തോമസ്കുട്ടി എനിക്ക് കുറച്ചു കൂടി സാവകാശം തരണം പണം മൊത്തം ഞാൻ അടച്ചു തീർത്തോളം ” അവറാച്ചൻ കൈ കൂപ്പി പറഞ്ഞു

” എന്റെ അവറാച്ച താൻ എനിക്ക് ആ ക്യാഷ് ഇനി തിരിച്ചു തരേണ്ട പകരം അതിലേറെ ഞാൻ അങ്ങോട്ട് തരാം ”
തോമസ്കുട്ടിയുടെ വാക്കുകൾ കെട്ടു അന്തം വിറ്റിരുന്ന അവറാച്ചനെ നോക്കി അയാൾ തുടർന്നു

” അവറാച്ച താൻ ഇങ്ങനെ അന്തം വിട്ടിരിക്കാതെ ഞാൻ പറഞ്ഞത് സത്യമാടോ താൻ എനിക്ക് ഒരു ചില്ലി പൈസ തിരിച്ചു തരേണ്ട പകരം ഈ ആയുസ് മുഴുവൻ സുഖമായിട്ട് ജീവിക്കാനുള്ളത് തനിക്കു ഞാൻ തരാം ”

” അല്ല തോമസുകുട്ടി തനിക്കു വട്ടായതാണോ? ” അവറാച്ചൻ ഒന്നും മനസ്സില്ലാതെ ചോദിച്ചു.

” അല്ല അവറാച്ച എനിക്ക് നല്ല ബോധമുണ്ട് പിന്നെ തനിക്കു ഞാൻ ചെയുന്ന സഹായത്തിനു താൻ എനിക്ക് ഒരു പ്രത്യുപകാരം ചെയ്യണം ചുമ്മാ ഞാൻ ഒന്നും ചെയ്യില്ലെന്ന് തനിക്കറിയാമല്ലോ ”

” ഞാൻ എന്താ ചെയ്യേണ്ടത് ” അവറാച്ചൻ ചോദിച്ചു.

” ട്രീസയെ എനിക്ക് വിവാഹം കഴിച്ചു തരണം അതിനു പകരം പൊന്നും പണവുമെല്ലാം ഞാൻ നിങ്ങൾക്കു തരാം ”
തോമസ്കുട്ടിടെ ആവശ്യം കെട്ടു ആദ്യം ഒന്ന് പകച്ചു പോയെങ്കിലും അവറാച്ചൻ തുടർന്നു.

” തോമസ്കുട്ടി എന്താ ഈ പറയുന്നേ അപ്പന്റെ പ്രായമുള്ള തന്നെ എന്റെ മോളു കെട്ടാൻ സമ്മതിക്കില്ലടോ ”

” സമ്മതിപ്പിക്കണം അവറാച്ച ഇല്ലാച്ചാൽ എന്റെ പണം മുഴുവൻ താൻ തിരിച്ചു തരണം ഇന്നത്തെ അവസ്ഥേൽ തനിക്കതിനു ആകില്ലല്ലോ അപ്പൊ പിന്നെ ട്രീസയെ എനിക്ക് തരിക” തോമസുകുട്ടീടെ വാക്കുകളിൽ ഒരു ഭീഷണിയുടെ സ്വരം ഉയർന്നു വന്നു.

” തോമസ്കുട്ടി എനിക്ക് പണം വേണം അതിനു ട്രീസയെ കൊണ്ട് ഞാൻ സമ്മതിപ്പിക്കാം ഒരു കണക്കിന് അവൾക് രാജകുമാരിയെ പോലെ ജീവിക്കാമല്ലോ വേറെ കെട്ടിച്ചു വിടാൻ ഒന്നും എന്നെ കൊണ്ട് ആവതില്ല ” അവറാച്ചൻ പറഞ്ഞു

” എങ്കിൽ ആയിക്കോട്ടെ നമുക്ക് അതങ്ങു നടത്തിക്കളയാം ” തോമസ്കുട്ടി ചുണ്ടിൽ ഒരു കള്ള ചിരി പാസ്സാക്കി പറഞ്ഞു.

പിറ്റേന്ന് ജോലി കഴിഞ്ഞെത്തിയ ട്രീസയെ കാത്തു അപ്പൻ നിൽപ്പുണ്ടായിരുന്നു.

” ട്രീസകൊച്ചെ നിന്നോടൊരു കാര്യം അപ്പന് പറയാനുണ്ടടി മോളെ ”

” അപ്പാ കാശിന്റെ കാര്യം വല്ലോം ആണേൽ എന്റെ കൈയിൽ ഇല്ലാട്ടോ ” ഒരു മുൻ‌കൂർ ജാമ്യം എന്നോണം അവൾ പറഞ്ഞു.

” അല്ലടി മോളെ ഇനി അപ്പൻ മോളോട് കാശൊന്നും ചോദിക്കില്ല ” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
കാര്യം മനസിലാകാതെ നിന്ന ട്രീസയെ ചേർത്ത് പിടിച്ചു അവറാച്ചൻ പറഞ്ഞു

” മോളെ നിന്റെ കെട്ടു അപ്പൻ അങ്ങ് ഉറപ്പിച്ചു നമ്മടെ തോമസ്കുട്ടിയുമായി പ്രായത്തിനിത്തിരി മൂപ്പുണ്ടേൽ എന്ന കോടിശ്വരനല്ലേ അയാൾ ”

” അപ്പാ….. ” അവൾ ദേഷ്യത്തോടെ അപ്പന്റെ കൈ തട്ടി മാറ്റി.

” അപ്പൻ എന്ത് പ്രാന്താണീ പറയുന്നത് പണത്തിനു വേണ്ടി അപ്പൻ എന്നെ അയാൾക് വില്കുമാണോ? ഇത് നടക്കില്ല അപ്പ ” അവളുടെ ചുണ്ടുകൾ വിറച്ചു.

” എന്ത് കൊണ്ട് നടക്കില്ല അയാൾ കാരണം നമ്മടെ കുടുംബം രക്ഷപെടും നിന്റെ അനിയത്തിമാരും രക്ഷപെടും പിന്നെ നിനക്ക് മഹാറാണിയെ പോലെ കഴിയുമല്ലോ ”

“അപ്പന് നാണമില്ലേ അപ്പന്റെ പ്രായമുള്ള ഒരാളെ കൊണ്ട് മകളെ കെട്ടിക്കാൻ.. ഞാൻ ചത്താലും സമ്മതിക്കില്ല ” അവൾക്ക് രോക്ഷം ഇരട്ടിച്ചു

” നീ ചാകണ്ടടി ഞാനും എന്റെ പിള്ളേരും ചാത്തോളം ഈ കെട്ടു നടന്നില്ലേൽ എന്റേം അവരടേം ശവം നീ കാണും നോക്കിക്കോടി ” അവറാച്ചൻ കലി തുള്ളി.

അപ്പന്റെ ഭീഷണിക്കു മുൻപിൽ പിടിച്ചു നില്കാനാകാതെ ട്രീസ കരഞ്ഞുകൊണ്ട് മുറിയിലേക്കോടി.

കരഞ്ഞു തളർന്ന ട്രീസ ഫോൺ എടുത്തു ഒരു നമ്പറ് ഡയൽ ചെയ്തു വിളിച്ചു മറു വശത്തു ഒരു ആണ് ശബ്ദം.

” ഹെലോ ട്രീസ പറയു ഇന്ന് വിളി ഒന്നും കണ്ടില്ലല്ലോന്നോർത്തു ഇരിക്കുകയായിരുന്നു ഞാൻ ”
” അഭീ ” അവൾ ഫോണിലൂടെ പൊട്ടിക്കരഞ്ഞു

” എന്താ ട്രീസ എന്തിനാ നീ ഇങ്ങനെ കരയുന്നെ? ” അഭി ആരാഞ്ഞു
” അഭി അപ്പൻ എന്റെ കെട്ടു ഉറപ്പിച്ചു ആ വൃത്തികെട്ട തോമസ്കുട്ടിയുമായി”

” ങേ തോമസ്കുട്ടിയോ? നിന്റ അപ്പന് വട്ടാണോ? ” അഭി ദേഷ്യത്തോടെ ചോദിച്ചു. ” അഭി അപ്പന് പണത്തേക്കാൾ വലുതല്ല സ്വന്തം മകളുടെ ജീവിതം ഞാൻ എന്താ ചെയ്യേണ്ടേ? ” അവൾ കരച്ചിൽ തുടർന്നു കൊണ്ടിരുന്നു.

” ട്രീസ നീ ആദ്യം ഈ കരച്ചിൽ ഒന്നു നിർത്തു ഞാൻ എന്തേലും ഒരു വഴി കണ്ട് പിടിക്കാം ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരൊ? ” അവന്റെ ചോദ്യം കെട്ടു ഒന്ന് പകച്ചു പോയെങ്കിലും അവൾ പറഞ്ഞു

” വരാം പക്ഷെ ഞാൻ പോയാൽ അപ്പൻ വെല്ലോ കടും കൈയും ചെയ്യും ”

” നിന്റെ അപ്പൻ ഒരു കോപ്പും ചെയ്യില്ല നീ റെഡി ആയി നില്ക്കു ഞാൻ എന്തേലും ഒരു വഴി കണ്ട് പിടിക്കട്ടെ ”
” ഉം ശെരി അഭി ” അവൾ സമ്മതിച്ചു

പിറ്റേന്നോരു ഞായറഴ്ച പള്ളിൽ പോയി വരും വഴി ട്രീസയെ കാത്തു തോമസ്കുട്ടി നിൽപ്പുണ്ടായിരുന്നു. അയാളെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകാൻ ഒരുങ്ങിയ അവളെ അയാൾ തടഞ്ഞു നിർത്തി.

” എന്റെ ട്രീസകുട്ടി എങ്ങോട്ടാ തിടുക്കത്തിൽ ഭാവി വരനെ കണ്ടിട്ട് യാതൊരു മൈന്റും ഇല്ലല്ലോ? ”
അയാളുടെ ചോദ്യം കെട്ടു അടിമുടി പെരുത്ത് കയറിയെങ്കിലും അവൾ അതൊക്കെ കടിച്ചു പിടിച്ചു നിന്നു.

“അതെ കെട്ടിങ് അടുത്ത് വരുവാ ഹാ എനിക്ക് കാത്തിരിക്കാൻ വയ്യെന്റെ പെണ്ണെ നിന്നെ സ്വന്തമാക്കാൻ തിടുക്കമായി ” അയാൾ അവൽക്കരികിലേക് നടന്നടുത്തു വൃത്തികെട്ട ഒരു നികൃഷ്ട ജീവിയെ കണ്ടപോലെ ട്രീസ അയാളുടെ അടുത്ത് നിന്നും ഓടി അകന്നു.

പിറ്റേന്ന് രാത്രിയിൽ അഭിയുടെ ഫോൺ വന്നു. ” ഹെലോ ട്രീസ ഞാൻ ജോലി കാര്യത്തിനായി നാളെ കോയമ്പത്തൂർ വരെ പോകുയാകയാണ് കുറച്ചു ദിവസം കഴിഞ്ഞേ വ അപ്പോളേക്കും എന്റെ കൂടെ ഇറങ്ങി വരാൻ നീ റെഡി ആയ്ക്കോണം ”

” ഉം വേഗം വരനെ അഭി ” അവൾ വിഷമത്തോടെ പറഞ്ഞു.
” വരാം നീ ധൈര്യമായിട്ടിരിക് ” അഭി ഫോൺ വെച്ചു.

തോമസുകുട്ടിയിൽ നിന്നു രക്ഷപെടാം എന്ന ശുഭ പ്രതീക്ഷയോടെ അവൾ കിടന്നുറങ്ങി.

അഭി പോയിട്ടു ആഴ്ച ഒന്നായിട്ടും അവന്റെ വിളി ഒന്നും കാണാത്തതുകൊണ്ട് അവൾ അവനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ചഡ് ഓഫ്‌ ആയിരുന്നു. അവൾക്കു ഞെഞ്ചിൽ ഭയത്തിന്റെ കറി നിഴലുകൾ വന്നു തുടങ്ങി.

ഒരാഴ്ച രണ്ടാഴ്ച അങ്ങനെ മാസം ഒന്ന് കടന്നു പോയി അഭിയുടെ യാതൊരു വിവരവും ഇല്ലായിരുന്നു തോമസ്കുട്ടിയുമായുള്ള കെട്ടിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ അവൾ അഭിയെ തിരക്കി അവന്റെ ഫ്രണ്ട്സിനടുത്തെത്തി.

അവർക്കാർക്കും യാതൊരു അറിവും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ആ നാട്ടിൽ മുഴുവൻ കാട്ടു തീ പോലെ ആ വാർത്ത ഉയർന്നത് അഭി ഏതോ പെണ്ണുമായി ഇഷ്ടത്തിലാരുന്നു അവർ ഒളിച്ചോടിയത്രേ.

ട്രീസക്ക് ആ വാർത്ത വിസ്വാസികനായില്ല തന്റെ അഭി അങ്ങനെ ചെയ്യില്ല അഭിക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ട് അവൻ വരും തന്റെ കഴുത്തിൽ ആ വൃത്തികെട്ടവൻ താലി കെട്ടുംമുമ്പേ എന്ന് മനസ്സിൽ സ്വയം പറഞ്ഞവൾ ആശ്വസിച്ചു.

അങ്ങനെ ആ ദിവസം വന്നെത്തി അന്നാണ് ട്രീസ്സയുടേം തോമസ്കുട്ടിടേം കെട്ട് നടക്കുന്ന ദിവസം. തോമസ്കുട്ടി പറഞ്ഞു വിട്ട ബ്യൂട്ടീഷ്യന്മാർ ട്രീസയെ ഒരു മാലാഖയെ പോലെ അണിയിച്ചൊരുക്കി.

ജീവച്ഛവമായ അവൾ ഒന്നിനും പ്രതികരിച്ചില്ല ഇടക് അഭി വരുമോ വരുമോ എന്ന് പുറത്തേക്ക് കണ്ണും നട്ടിരുന്നു. ചാകാനോ ജീവിക്കാനോ പറ്റാതെ നിസ്സഹായയായ അവളുടെ നെഞ്ച് ആളിക്കത്തുകയായിരുന്നു. അങ്ങനെ കെട്ടിനുള്ള സമയം വന്നെത്തി…

അഭി വരുമെന്നുള്ള പ്രതിക്ഷ ട്രീസയിൽ നിന്നു വേരറ്റു പോയിരുന്നു. അപ്പോഴേക്കും മണവാളനായ തോമസ്കുട്ടിയും എത്തി ചേർന്ന് അച്ഛൻ മിന്നു എടുത്ത് തോമസുകുട്ടിയ്ക്കു നൽകി.

ട്രീസയുടെ ഹൃദയം വല്ലാണ്ട് ഇടിക്കാൻ തുടങ്ങി. ആ ഭൂമി പിളർന്നു താൻ ഇല്ലാണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.

മിന്നു ട്രീസയുടെ കഴുത്തിൽ കെട്ടാൻ അച്ഛൻ ആവശ്യപ്പെട്ട നിമിഷം അവൾക്ക് ഇറങ്ങി ഓടാൻ തോന്നി പക്ഷെ അപ്പന്റെ ഭീഷണിക്കു മുൻപിൽ അവൾ നിരുപാധികം അയാളുടെ മുൻപിൽ കീഴടങ്ങി.

കെട്ട് കഴിഞ്ഞു തോമസുകുട്ടി അവളെയും കൊണ്ട് വീട്ടിലേക്കു പോന്നു. എല്ലാ പ്രതീക്ഷകളും തകർന്നടിഞ്ഞ അവൾ ഒരു യന്ത്രം കണക്കെ ചലിച്ചു കൊണ്ടിരുന്നു.

ആദ്യ രാത്രിയിൽ തന്നെ മുഴുവനായി വിഴുങ്ങി സംതൃപ്തി അടഞ്ഞു ക്ഷീണിച്ചുറങ്ങിയ അയാളെ ഒറ്റ വെട്ടിനു കൊ ല്ലാനുള്ള ദേഷ്യം അവൾക്കുമിടയിട്ടും എല്ലാം അടക്കി അവൾ ഇരുന്നു.

അഭിക്കായി താൻ കാത്തു സൂക്ഷിച്ച തനിക്കു വിലപ്പെട്ട പലതും തട്ടി എടുത്ത അയാളെ അവൾ ഒരു പുച്ഛത്തോടെ നോക്കി.

സ്വയം ശപിച്ചും വിധിയെ പ്രാകിയും ആ രാത്രി അവൾ ഉറങ്ങാതെ വെളുപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ആ ദുഷ്ടന്റെ കാ മ പ്രാന്ത് തീർക്കാനുള്ള വെറും കളിപ്പാട്ടം മാത്രമായി മാറിയിരുന്നു അവൾ. കെട്ടിന് ശേഷം അവൾ പുറം ലോകം കണ്ടിട്ടില്ല. വീട്ടിൽ പോലും അയാൾ വിടില്ല.

പള്ളിയിൽ പോകാനാണേൽ അയാൾ കൊണ്ട് പോകും. അതും തലങ്ങും വിലങ്ങും നടക്കുന്ന ഒരു സെക്യൂരിറ്റി പോലെ അയാൾ അവൾക്ക് ഒരു ശല്യം തന്നെ ആയിരുന്നു.

മറ്റുള്ള ആണുങ്ങൾ അവളെ നോക്കാൻ പാടില്ല മിണ്ടാൻ പാടില്ല. ശെരിക്കും അവളെ അയാൾ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു. ദിവസം ചെല്ലും തോറും അവൾ ക്ഷീണിച്ചു അവശയായികൊണ്ടിരുന്നു.

അങ്ങനെ ഒരു ദിവസം പള്ളിയിൽ പോകാൻ ഒരുങ്ങും നേരമാണ് തോമസ്കുട്ടി ആരെയോ ഫോൺ വിളിക്കുന്നത് അവളുടെ ശ്രദ്ധയിൽപെട്ടത്. എന്തോ പന്തികേട് മണത്ത അവൾ ആ സംഭാഷണം ശ്രദ്ധിച്ചു.

” ഡാ ജോർജ് നീ ആ ചെക്കനെ വിട്ടേക്ക് ആ അഭിലാഷിനെ ഇനി അവൻ വന്നാൽ എന്ന ചെയ്യാനാ ട്രീസ ഇപ്പോൾ എനിക്ക് സ്വന്തമായി. ഇനി എച്ചിൽ തിന്നാൻ അവൻ വരില്ല ഇന്ന് തന്നെ വിട്ടേക്ക് ”
ഇത് കേട്ട ട്രീസ ഞെട്ടി പോയി.

തന്റെ അഭിയെ ആ ദുഷ്ടൻ തട്ടിക്കൊണ്ടു പോയതാണെന്ന് അവൾക് ബോധ്യമായി. ദേഷ്യം കൊണ്ട് അവളുടെ ചുണ്ടുകൾ വിറച്ചു. കണ്ണിൽ പൊടിഞ്ഞ കണ്ണുനീര് മറച്ചു വെച്ചു അവൾ ഒന്നും അറിയാത്തവളെ പോലെ അയാൾക്കൊപ്പം പള്ളിയിലേക്ക് പോകുവാനിറങ്ങി.

നെഞ്ചിൽ എരിയുന്ന കനലുമായി അവൾ ദിവസങ്ങൾ മുന്നോട്ട് നീക്കി അങ്ങനൊരു ദിവസം തോമസുകുട്ടീടെ കണ്ണ് വെട്ടിച്ചു അവൾ പുറത്ത് കടന്നു. അഭിയെ ഒരു നോക്ക് എങ്കിലും കാണണമെന്ന് അതിയായ ആഗ്രഹത്തോടെ ഇറങ്ങിയ അവൾക്കു മുൻപിൽ അഭി പ്രത്യക്ഷപെട്ടു.

കണ്ണുകളെ വിശ്വസിക്കാനാകാതെ നിന്ന അവൾക്കു ഓടി ചെന്നു അവനെ കെട്ടിപിടിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഒരു ദുഷ്ടന്റെ എച്ചിലായ തനിക്കു അഭിയെ ഒന്ന് തൊടാൻ പോലുമുള്ള യോഗ്യതയില്ലെന്നോർത് അവൾ പൊട്ടിക്കരഞ്ഞു. അഭി അവളുടെ അടുത്തെത്തി

” ട്രീസ എന്നോട് ക്ഷമിക് എനിക്ക് നിന്നെ രക്ഷിക്കാനായില്ലല്ലോ അയാൾ എന്നെ ഗുണ്ടകളെ വിട്ട് തട്ടിക്കൊണ്ടു പോയി ഏതോ ഒരു സ്ഥലത്ത് പാർപ്പിച്ചു അയാളുടെ ഭീക്ഷണി എന്റെ കുടുംബം തകർക്കും എന്നായിരുന്നു ”

” അഭി എനിക്കറിയാം അയാളാണ് അഭിയെ തട്ടിക്കൊണ്ടു പോയതെന്ന് അയാൾ ദുഷ്ടനാണ് അഭി ” അവൾ തേങ്ങി കരഞ്ഞു.

” ട്രീസ നീ നോക്കിക്കോ അയാളെ ഞാൻ കൊ ല്ലും എന്നിട് നിന്നെ അയാളിൽ നിന്നും മോചിപ്പിക്കും എന്നിട് എന്റെ പെണ്ണാക്കും ” അവന്റെ ദേഷ്യം കണ്ണുകളിൽ നിഴലിച്ചു.

” വേണ്ട അഭി ഇനി എന്തിനാ എന്നെ. അയാളുടെ എച്ചിൽ പാത്രമായ എന്നെ നീ മോചിപ്പിക്കണ്ട എന്നെ നീ സ്നേഹിക്കണ്ട ”

” നീ ശരീരം കൊണ്ടേ കളങ്കപ്പെട്ടിട്ടുള്ളു ട്രീസ മനസ് കൊണ്ട് നീ എന്നും എന്റേതാണ് ”

” അഭി വേണ്ട ” അവൾ പറഞ്ഞു തീർന്നതും ഒരു ബലിഷ്ഠമായ കൈ അവളുടെ മുടി കെട്ടിൽ വന്നു വീണു. അവൾ തിരിഞ്ഞു നോക്കി അത് അയാൾ ആണ് തോമസുകുട്ടി. ദേഷ്യം കൊണ്ട് അയാൾ അലറി

” ഡി ഒരുമ്പെട്ടോളെ ഇവനെ കാണാൻ ആണോടി എന്നെ പറ്റിച്ചു ഇറങ്ങിയേ പഴയെ കാമുകനോടത്തു ജീവിക്കാൻ നീ മോഹിക്കേണ്ടടി ” അവൾ പേടിച്ചരണ്ടു
അയാൾ അവളുടെ മുടി കെട്ടിൽ വലിച്ചുകൊണ്ട് അഭിയെ അഭിമുഖീകരിച്ചു

” ഡാ നിന്നെ കൊല്ലാതെ വിട്ടത് എന്റെ തെറ്റ് അതിനുള്ള പരിഹാരം ഞാൻ ചെയ്യുന്നുണ്ടെടാ ‘”
കലി തുള്ളിയ അയാൾ അവളെ വലിച്ചു കാറിലേക്ക് ഇട്ടു കാർ സ്റ്റാർട്ട്‌ ആക്കി വേഗത്തിൽ പോയി.

ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും അഭിക്ക്‌ നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞൊള്ളു.
വീട്ടിൽ എത്തിയ അയാൾ അവളെ ഉപദ്രവിച്ചു. ക്ഷീണിച്ചവശയായ അവളെ വിട്ടിട്ടു അയാൾ ഫോൺ എടുത്തു.

എന്നിട് അവളോടായി പറഞ്ഞു
” നിന്റെ കാമുകനെ കൊ ല്ലാൻ ഞാൻ ആളെ ഏർപ്പാടാക്കാൻ പോകുകയാടി നിനക്ക് തടയാൻ പറ്റുമെങ്കിൽ തടയു.” അയാൾ ഫോണിൽ ആരുടെയോ നമ്പർ ഡയൽ ചെയ്തു ” ഹലോ ജോർജ് നമുക്കൊരു നിങ്ങൾക്കൊരു കോട്ടെഷൻ ഉണ്ട് നാളെ തന്നെ ചെയ്യണം”

പറഞ്ഞു തീർക്കുന്നതിന് മുൻപേ ഒരു അലറിച്ചയോടെ അയാൾ തന്റെ വയറ്റിലേക്ക് നോക്കി തുളഞ്ഞു കയറിയ കത്തിയിൽ നിന്നു ചോര ഇറ്റിറ്റു വീഴുന്നു വേദന കൊണ്ട് പുളഞ്ഞ അയാൾ തിരിഞ്ഞു നോക്കി പിറകിൽ രോക്ഷാകുലയായി നിൽക്കുന്ന ട്രീസയെ കണ്ട് അയാൾ ഞെട്ടി.

അവൾ വീണ്ടും കത്തി വലിച്ചൂരി അയാളെ ആഞ്ഞു ആഞ്ഞു കുത്തി. അയാളുടെ അവസാന ശ്വാസവും പോയി എന്ന് മനസിലാക്കിയ അവൾ തളർന്നു ഇരുന്നു. ഇത് കണ്ടു ഓടി വന്ന വേലക്കാർ നാട്ടുകാരേ വിളിച്ചു വരുത്തി.

പോലീസ് എത്തി ട്രീസയെ അറസ്റ്റ് ചെയ്തു പുറത്തിറക്കി. ആൾക്കൂട്ടത്തിടയിൽ അഭിയും ഉണ്ടായിരുന്നു ഒന്നും വിശ്വസിക്കാനാകാതെ അവൻ അവളെ ഉറ്റു നോക്കി. ആളുകളെ തള്ളി നീക്കി അവൽക്കരികിലെത്തിയ അവനെ ദയനീയമായി ഒന്ന് നോക്കാനേ അവൾക്കു കഴിഞ്ഞൊള്ളു.

” ട്രീസ നീ എന്താ ഈ ചെയ്തേ? ” അവൻ ചോദിച്ചു വിറക്കുന്ന ചുണ്ടുകളോടെ അവൾ പറഞ്ഞു ” നിന്നെ കൊല്ലാൻ ഏർപ്പാടാക്കിയ അയാളെ ഞാൻ കൊന്നു ”

” ട്രീസ നീ എനിക്ക് വേണ്ടി ” അവനു വാക്കുകൾ ധീർക്കിപ്പിക്കാൻ കഴിഞ്ഞില്ല ” എന്നെ സ്നേഹിച്ച കുറ്റത്തിന് നീ ബലിയാടാകുന്നത് എനിക്ക് സഹിക്കില്ല അഭി ഇത് ചെയ്യേണ്ടത് ഞാൻ തന്നെയായിരുന്നു ”

” വാ നടക്കു ” വനിതാ കോൺസ്റ്റബിൾ അവളെ മുന്നോട്ട് വലിച്ചു
അഭി അവര്ക് പിന്നാലെ ചെന്നു

” ട്രീസ നീ ഇറങ്ങുന്നതും കാത്ത് ഞാൻ ഉണ്ടാകും എനിക്ക് നീ അല്ലാതെ മറ്റൊരു പെണ്ണില്ല ” അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

” ഞാൻ മാത്രമല്ല അഭി ഇപ്പോൾ എന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ തുടിക്കുണ്ട് ആ ദുഷ്ടൻ എനിക്ക് സമ്മാനിച്ചത് നിനക്കതൊരു ബാധ്യത ആകും നിനക്ക് നല്ലൊരു ജീവിതം ഉണ്ട് അത് തേടി പൊയ്ക്കൂടേ? ”

” ട്രീസ ആ കുഞ്ഞു ജീവൻ എനിക്ക് ബാധ്യത ആകില്ല ഒരിക്കലും നീയും.. ആ കുഞ്ഞിനെ ഞാൻ വളർത്തും എന്റെ കുഞ്ഞായിട്ടു ജയിൽ ജനിക്കുന്ന ആ കുഞ്ഞിനെ ഞാൻ കൊണ്ട് പോരും

അയാളുടെ കുഞ്ഞാണെന്നുള്ള തെറ്റ് അത് ചെയ്തിട്ടുള്ളു അത് എന്റെ ട്രീസയുടെ വയറ്റിൽ ആണ് പിറക്കുന്നത് ഞാൻ നോക്കും ട്രീസ അതിനെ”

അവന്റെ വാക്കുകൾ കെട്ട് നിറകണ്ണുകളോടെ അവൾ മുന്നോട്ട് നടന്നു കൈയിൽ വീണ വിലങ്ങിനു പോലും അവളുടെ കണ്ണുനീരിന്റെ ചൂട് തട്ടി തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *