സന്ധ്യ കഴിഞ്ഞാൽ ഇവിടെ അടങ്ങി കിടന്നോണം. എനിക്ക് തോന്നുമ്പോൾ ഞാൻ നിന്റെ അടുത്ത് വരും കേട്ടോടി

രചന: Aneesh Manohar

ജിതേഷേട്ടാ നമുക്ക് ഇന്ന് പുറത്തേക്ക് പോയാലോ

ഭർത്താവ് സമ്മതിക്കാൻ സാധ്യതയില്ല എന്നറിഞ്ഞിട്ടും ആര്യ ചോദിച്ചു

ഓഹ് പറ്റില്ലെടി ഞാൻ രണ്ട് പെഗ്ഗ് അടിച്ചിട്ട വരുന്നത് ഇനി ഡ്രൈവ് ചെയ്യാൻ പറ്റില്ല

നിങ്ങളുടെ കുടി കുറച്ച് കൂടുന്നുണ്ട്. കല്ല്യാണം കഴിഞ്ഞിട്ട് അഞ്ച് മാസമായി. ആകെ പുറത്ത് കൊണ്ട് പോയത് ഒരു വയനാട് ടൂറിനും ഒരു സിനിമയ്ക്കും

ഭാര്യയുടെ സംസാരം കേട്ടതും ജിതേഷിനു രോഷം വന്നു

അതേടി ഇങ്ങനെ അടുക്കളയിൽ അടച്ചിടാനുള്ളതാ ഭാര്യമാർ, സന്ധ്യ കഴിഞ്ഞാൽ ഇവിടെ അടങ്ങി കിടന്നോണം. എനിക്ക് തോന്നുമ്പോൾ ഞാൻ നിന്റെ അടുത്ത് വരും കേട്ടോടി

ജിതേഷ് റൂമിൽ നിന്ന് പുറത്ത് പോയതും ആര്യ കണ്ണീരോടെ കട്ടിലിൽ കിടന്നു

നല്ല സ്വഭാവവും വിദ്യാഭ്യാസവുമുള്ള ഒരുത്തനെ കെട്ടിയാൽ മതിയായിരുന്നു.
തറവാട് മഹിമ കണ്ട് പഴഞ്ചൻ ചിന്താഗതിയുള്ള എന്റെ വീട്ടുകാർ തലയിൽ വെച്ച് തന്നതാ ഈ കള്ള് കുടിയനെ. ഇപ്പൊ അനുഭവിക്കുന്നത് ഞാനും

ജിതേഷിനു ആര്യയെക്കാൾ 9 വയസ്സ് കൂടുതലാണ്
ഒരു കമ്പനിയിൽ സൂപ്പർവൈസറായാണ് ജോലി..

അന്ന് രാത്രി ആര്യയ്ക്ക് ഉറക്കം വന്നില്ല
ജിതേഷ് ആണേൽ കൂർക്കം വലിച്ചുള്ള ഉറക്കവും
അവൾ മൊബൈൽ എടുത്ത് ഇൻസ്റ്റാ റീൽ ഹെഡ് സെറ്റ് വെച്ച് കാണാൻ തുടങ്ങി
അപ്പോഴാണ് ഇൻസ്റ്റയിൽ അവൾക്കൊരു മെസേജ് വന്നത്

അയച്ചത് ദീപക് ആണ്. ജിതേഷിന്റെ കസിൻ

എന്താണ് ആര്യ ചേച്ചി ഉറക്കമൊന്നുമില്ലേ

ഹേയ് ഉറക്കം വന്നില്ലെടാ

അതെന്താ..? ജിതേഷേട്ടൻ ഉറങ്ങിയോ

കള്ള് കുടിച്ച് പോത്തുപോലെ കിടന്നുറങ്ങുന്നുണ്ട്

ഇപ്പോഴും കുടിക്ക് ഒരു മാറ്റവും ഇല്ലല്ലേ

ഇല്ല. നിർത്തിക്കണം എങ്ങനെയെങ്കിലും

ഉം നമുക്ക് ശ്രമിക്കാം

ദീപകിന്റെ ചാറ്റ് ആര്യയുടെയും ജിതേഷിന്റെയും പേർസണൽ ലൈഫിലേക്ക് കടന്നു.
എല്ലാ വിഷമവും തുറന്ന് പറയാൻ ഒരാളുണ്ടല്ലോ എന്ന് കരുതി ആര്യ അവനോട് ഓപ്പണായി സംസാരിക്കാൻ തുടങ്ങി

പിറ്റേന്ന് മുതൽ ഫോൺ കാൾ ആയി
അടുത്ത ദിവസം അത് വീഡിയോ കാൾ ആയി പിന്നീട്
പ്രണയമായി
ഭർത്താവിനോടുള്ള ദേഷ്യം അവൾ പ്രകടിപ്പിച്ചത് അങ്ങനെയായിരുന്നു..

അങ്ങനെ ഒരുനാൾ ആര്യ ആര്യ സാരിയുടുത്ത് അണിഞ്ഞൊരുങ്ങി. ഭാര്യയുടെ പതിവില്ലാത്ത ഒരുക്കം കണ്ടതും ജിതേഷ് ചോദിച്ചു

എങ്ങോട്ടാടി പോകുന്നെ

നിങ്ങളോട് ഒരു കാര്യം ആയിരം തവണ പറയണമല്ലോ എന്നാലല്ലേ ബോധമുണ്ടാകു
ഞാൻ ഡോക്ടറെ കാണിക്കാൻ പോകാ

എന്തുപറ്റി

സ്കിൻ പ്രോബ്ലം

ആഹ് ഞാനും വരാം

ജിതേഷിന്റെ മറുപടി കേട്ടതും ആര്യ ഞെട്ടി
ദീപകിനെ കാണാൻ ആണ് പ്രധാനമായും പോകുന്നത്. ഇത്രയും നാൾ എന്റെ കാര്യങ്ങൾക്ക് ഒറ്റയ്ക്കാണ് ഞാൻ പുറത്ത് പോയത്.ഇപ്പൊ വന്നിരിക്കുന്നു ശല്ല്യമായി

ഓഹ് എന്റെ കൂടെ വരാനൊക്കെ നിങ്ങൾക്ക് അറിയുമോ. നിങ്ങൾക്ക് കൂട്ടുകാരും കുപ്പിയുമല്ലേ വലുത്

എങ്ങനെയെങ്കിലും ദേഷ്യം കാണിച്ച് ഭർത്താവ് തന്റെ കൂടെ വരുന്നത് മുടക്കണം അതാണ് അവളുടെ പ്ലാൻ.

എന്നാൽ നീ ഒറ്റയ്ക്ക് പോടീ എനിക്ക് വലുത് കുപ്പിയും കൂട്ടുകാരും തന്നാണ്

ആഹ് പൊക്കോളാം നിങ്ങളുടെ ഒരു സഹായവും എനിക്ക് വേണ്ട കള്ള് കുടിയൻ

ജിതേഷ് ദേഷ്യത്തോടെ അവളുടെ മുഖത്തടിച്ചു.
രണ്ട് തെറിയും പറഞ്ഞ് അയാൾ പുറത്തേക്കിറങ്ങി പോയി
ആര്യ മുഖത്ത് കൈവെച്ചു പല്ല് കടിച്ച് ജിതേഷിനെ നോക്കി

എടൊ തനിക്ക് ഇതിനുള്ള മറുപടി ഞാൻ തരാൻ പോകുന്നത് തനിക് മാത്രം അവകാശ പെട്ട എന്റെ ശരീരം മറ്റൊരുത്തന് കാഴ്ച്ച വെച്ചിട്ടാണ്

അവൾ വേഗം മുഖം തുടച്ച് ബാഗ് തോളിലിട്ട് വീട്ടിൽ നിന്നിറങ്ങി

സാരിയുടുത്ത് ആര്യ അണിഞ്ഞൊരുങ്ങി പോയത്
ദീപകിന്റെ കൂട്ടുകാരന്റെ വീട്ടിലേക്കാണ്.
വീടിന്റെ സ്റ്റെപ്പ് കയറി ദീപക് മുകളിലേക്ക് നടന്നു
പിന്നാലെ ചെറിയൊരു പേടിയോടെ ആര്യയും

ദീപക് ഇത് ആരുടെ വീടാ

പേടിക്കണ്ട എന്റെ കൂട്ടുകാരന്റെ വീടാണ്
ഇവിടെയുള്ള എല്ലാവരും ജോലിക്ക് പോയതാ വരുമ്പോൾ 7 മണിയാകും

ദീപക് വേഗം റൂമിലേക്ക് കയറി
പിന്നാലെ ചുറ്റുപാടും നോക്കി ആര്യയും

എന്നേക്കാൾ 3 വയസ്സിന് ഇളയതാ ചെക്കൻ.
ഇത് ശരിയാകുമോ

ഓരോന്ന് ചിന്തിച്ചു കൂട്ടി ചെറിയൊരു മടിയോടെ ആര്യ റൂമിലേക്ക് കയറി.
കാത്ത് നിൽക്കാൻ ക്ഷമ ഇല്ലാതെ
ദീപക് അവളെ വേഗം കെട്ടിപിടിച്ചു

ഇനി എനിക്ക് കാത്തിരിക്കാൻ വയ്യ ആര്യ ചേച്ചി
ലവ് യു

ആര്യ അവനെയും അമർത്തി കെട്ടിപിടിച്ചു

കാത്തിരിക്കണ്ട ലവ് യു ടു

രണ്ടുപേരും കട്ടിലിലേക്ക് മറയുന്നു

സമയം ഒരുമണിക്കൂർ കഴിഞ്ഞു…

ദീപക് കട്ടിലിൽ നിന്നെഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു. കഴുത്തറ്റം വരെ പുതപ്പ് മൂടി ആര്യ അവൻ പോയതും നോക്കി നിന്നു

ഇനി ഇവനെ വിട്ട് ഞാൻ എവിടേക്കും പോകില്ല
ഞാനെന്നു വെച്ചാൽ അവന് ജീവനാണ്
ഒളിച്ചോടിയാണേലും ഇവനെയും കെട്ടി ദൂരത്തേക്ക് പോയി സന്തോഷത്തോടെ ജീവിക്കണം
എന്റെ ജീവിതം നരകമാക്കിയ എന്റെ കെട്ട്യോനും വീട്ടുകാരും നാണംകെട്ട് ജീവിക്കണം

ദീപക് ബാത്‌റൂമിൽ നിന്ന് പുറത്തേക്കിറങ്ങി

എന്നാലും നിങ്ങളെ പോലെ സുന്ദരിയെ കിട്ടിയിട്ടും കള്ളിനെ സ്നേഹിച്ച അയാളൊരു കെഴങ്ങൻ തന്നെ

പറഞ്ഞിട്ട് കാര്യമില്ല അനുഭവിക്കാൻ യോഗം നിനക്കാണല്ലോ

കള്ള ചിരിയോടെ ആര്യ പറഞ്ഞു

ദിവസങ്ങൾ പിന്നിട്ടു അവരുടെ പ്രണയവും വളർന്നു . ഒരുനാൾ വീട്ടിൽ ആരുമില്ലാത്ത നേരത്ത് ദീപക് കയറി വന്നു
പതിവില്ലാതെ അവനെ കണ്ടതും ആര്യ ഞെട്ടി

എന്താടാ പറയാതെ വന്നത്

അതുശരി എന്റെ മൂത്തമ്മയുടെ വീട്ടിലേക്ക് വരാൻ
എനിക്ക് വിളിച്ചു അനുവാദം ചോദിക്കണോ

ആ ബന്ധം വെച്ച് വന്നതാണെങ്കിൽ അനുവാദം വേണ്ട. പക്ഷെ വേറെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അത് നടക്കില്ല. ജിതേഷേട്ടൻ ഇപ്പൊ വരും

ഞാൻ അതിനല്ല വന്നത്. നിങ്ങൾ പറഞ്ഞില്ലേ ഒരു ജോലി ശരിയാക്കി തരണമെന്ന്

ആഹ് എന്താ കിട്ടിയോ

ആ കിട്ടി. അക്കൗണ്ടന്റ് ആയിട്ടാ. എന്റെ ഫ്രണ്ട്സ് പാർട്നർഷിപ്പിൽ നടത്തുന്ന കമ്പനി ആണ്
അവന്റെ വീട് ആണ് ഓഫീസ്.
അവിടെയിരുന്ന് വേണം വർക്ക് ചെയ്യാൻ

സാരമില്ല. എനിക്ക് ഒരു ജോലി നിർബന്ധമാണ്
ജിതേഷേട്ടനെ കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിച്ചോളാം

അവിടെ മൊത്തം 6 പേരുണ്ട് സ്റ്റാഫ്‌ ആയിട്ട്.
എല്ലാം ബോയ്സ് ആണ്.
മാസം മുപ്പത്തിനായിരം ഞാൻ വാങ്ങിച്ചു തരാം
അക്കൗണ്ട്സ് നോക്കൽ മാത്രമല്ല ജോലി

പിന്നെ

ആര്യയ്ക്ക് എന്തോ പന്തികേട് ഫീൽ ചെയ്തു

ഉള്ളത് പറയാലോ ആര്യ.
നിങ്ങൾ ആഗ്രഹിക്കുന്ന ഒന്നും ജിതേഷിൽ നിന്ന് കിട്ടില്ല
എപ്പോഴും എനിക്ക് തരാനും പറ്റില്ല അപ്പൊ കുറച്ച് സ്മാർട്ട്‌ ആയ ചെറുപ്പക്കാർ ഉള്ളത് നിങ്ങൾക്ക് ഒരു ഗുണമാണ് ക്യാഷ് ഇഷ്ടം പോലെ കിട്ടും
നിങ്ങൾ ആഗ്രഹിക്കുന്നതും കിട്ടും

ആര്യ രോഷത്തോടെ ദീപകിന്റെ മുഖത്തടിച്ചു

എന്താടാ നീ പറഞ്ഞത് ഞാനൊരു വേശി അല്ല
ഇറങ്ങിപ്പോടാ നാണംകെട്ടവനെ

ഞാൻ അങ്ങനെ പറഞ്ഞതല്ല

പോകാൻ

ദീപക് രംഗം വഷളാകും മുൻപ് വീട്ടിൽ നിന്നിറങ്ങി
ആര്യ തകർന്ന മനസോടെ കരയാൻ തുടങ്ങി
അവൻ വേഗം ബൈക്കിൽ കയറി
ആ സമയം ദീപകിന്റെ ഫോൺ റിംഗ് ചെയ്തു
അവൻ വേഗം ഫോണെടുത്തു

എന്തായട

അളിയാ പണിപാളി അവൾ സമ്മതിച്ചില്ല

എടാ പോത്തെ മര്യാദക്ക് സംസാരിച്ചാൽ ഇവറ്റകൾ സമ്മതിക്കില്ല. നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ മൊബൈലിൽ പകർത്താൻ.
അത് കാണിച്ച് ഭീഷണിപെടുത്തി വേണം കാര്യം നേടാൻ

ഞാൻ ഒന്നുകൂടി ഒന്ന് സോപ്പിട്ടു നോക്കട്ടെ

ഇനി അവൾ കോപ്പ് തരും എത്രയും വേഗം അവിടെ നിന്ന് എസ്‌കേപ്പ് ആകാൻ നോക്ക്

ശരി

ദീപക് ഫോൺ കട്ടാക്കി അവിടെ നിന്ന് വേഗം സ്ഥലം വിട്ടു
ആര്യ തകർന്ന മനസ്സോടെ പൊട്ടിക്കരയാൻ തുടങ്ങി
മനസ്സ് കൊണ്ട് ആത്മാർത്ഥമായി സ്നേഹിച്ച ദീപക് തന്നെ ചതിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല

ഇത് തനിക്ക് കിട്ടിയ രണ്ടാമത്തെ ചതിയാണ്.
ശരീരം ലക്ഷ്യം വെച്ച് കൊണ്ടുള്ള രണ്ടാം പ്രണയം
ആര്യയുടെ മനസിലേക്ക് പഴയ ഓർമ്മകൾ പെയ്തിറങ്ങി

ആര്യയുടെ പ്ലസ്ടു വെക്കേഷൻ ടൈം

ഒരു കുടത്തിൽ പായസവും നിറച്ച് അവൾ കോണിപടി കയറി അജിത്തിന്റെ മുറിയുടെ കതകിൽ മുട്ടി

അജിത്തേട്ടാ വാതിൽ തുറക്ക്

ഉറക്ക ചുവടോടെ അജിത് വാതിൽ തുറന്നു

ഇവിടെ ഉള്ളവരെല്ലാം എവിടെ പോയി അജിത്തേട്ടാ

കല്ല്യാണത്തിന് പോയതാ.നീ എന്താ വിശേഷിച്ച്

അച്ഛന്റെ പിറന്നാളിന് പായസമുണ്ടാക്കി
കൊണ്ട് തരാൻ വന്നതാ. താഴെ കുറേ നേരം നിന്നു ആരെയും കാണാനില്ല അവസാനം മുകളിലേക്ക് കയറി വന്നു

നിനക്ക് എങ്ങനെ മനസിലായി ഞാൻ ഇവിടെയുണ്ടെന്ന്

ചെരുപ്പ് കണ്ടു. പിന്നെ ബാംഗ്ലൂരിൽ നിന്ന് വന്നാൽ നിങ്ങൾ അതിക സമയവും റൂമിനകത്താണല്ലോ

ആര്യ റൂമിലേക്ക് കയറി പായസം മേശപുറത്ത് വെച്ചതും അജിത് വേഗം പുറകിൽ കൂടി വന്ന് അവളെ കെട്ടിപിടിച്ചു

ഇതെന്താ അജിത്തേട്ടാ എന്നെ വിട്

എന്തൊക്കെയായാലും നീ എന്റെ മുറപ്പെണ്ണ് അല്ലെ
ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്

അതിന്

അതിന് ഒന്നുമില്ല കല്ല്യാണത്തിന് മുൻപ് ഇച്ചിരി റൊമാൻസ് കൂടിയാലും കുഴപ്പമില്ല

കുഴപ്പമുണ്ട്

അജിത് തന്റെ മുഖകൊണ്ട് ആര്യയുടെ പിൻകഴുത്തിൽ സ്പർശിച്ചു
ആര്യ എതിർക്കാൻ നിൽക്കാതെ അങ്ങനെ തന്നെ നിന്നു
അവൻ വേഗം അവളെ കട്ടിലിൽ പിടിച്ചിരുത്തി
ശേഷം താൻ ധരിച്ച ബനിയൻ ഊരിമാറ്റി

അജിത്തേട്ടാ വേണ്ട

നീ പേടിക്കണ്ട ആരും വരില്ല
പിന്നെ നിന്റെ ഭാവി കെട്യോൻ അല്ലെ ഞാൻ

ആര്യ ഏതെങ്കിലും പറയും മുൻപേ അവൻ അവളുടെ ദേഹത്തേക്ക് ചാടി വീണു…..

സമയം കടന്നുപോയി
അജിത്തിന്റെ നെഞ്ചിൽ വസ്ത്രം ധരിക്കാതെ തല വെച്ച് കിടക്കുകയാണ് ആര്യ

ബാംഗ്ലൂരിൽ പോയാൽ ഒരു മൈൻഡ് പോലുമില്ല
ഇടയ്ക്കൊക്കെ എന്നെ വിളിച്ചൂടെ അജിത്തേട്ടന്

നീ പ്ലസ്ടു പാസ്സായാൽ അവിടെ അഡ്മിഷൻ ശരിയാക്കാം. അമ്മാവനെ കൊണ്ട് ഞാൻ സമ്മതിപ്പിക്കാം പിന്നെ നമുക്ക് ലൗബേർഡ്സ് ആയി കറങ്ങാൻ പോകാം

സത്യം

ഉം

ചെറിയൊരു ശബ്ദം കേട്ടതും ആര്യ ഓർമകളിൽ നിന്നുണർന്നു
അവൾ തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും കിടന്നു

ബാംഗ്ലൂരിൽ പോയ ശേഷം അജിത്തേട്ടന്റെ ഒരു വിവരവുമില്ലായിരുന്നു. പിന്നെ നാട്ടിൽ വന്നത് അങ്ങേരുടെ കല്ല്യാണത്തിനാണ്
എതിർക്കാനുള്ള ധൈര്യവും ശക്തിയും തനിക്കില്ലായിരുന്നു

ആര്യ

പുറകിൽ നിന്നുള്ള വിളി കേട്ടതും ആര്യ തിരിഞ്ഞു നോക്കി
വന്നത് അഞ്ജലിയാണ് അടുത്ത വീട്ടിലെ ചേച്ചിയാണ് എന്റെ ഇപ്പോഴത്തെ ബെസ്റ്റ് ഫ്രണ്ട്

ആര്യയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടതും അഞ്ജലി ഞെട്ടി

എന്താടി എന്തിനാ കരയുന്നെ

ആര്യ കട്ടിലിൽ നിന്നെഴുന്നേറ്റ് അഞ്ജലിയെ കെട്ടിപിടിച്ചു കരഞ്ഞു. നടന്ന കാര്യങ്ങൾ മറച്ചു വെക്കാനുള്ള ശക്തി അവൾക്ക് ഇല്ലായിരുന്നു

************************

അഞ്‌ജലിയും ആര്യയുടെ വീടിന്റെ ടെറസിന് മുകളിൽ നിന്നു.

എന്റെ ആര്യ. ഭർത്താവിനോട് ദേഷ്യം തോന്നിയാൽ അത് കാണിക്കേണ്ടത് മറ്റൊരാളെ ആ സ്ഥാനത്ത് കണ്ട് കൊണ്ടല്ല സ്നേഹം കൊണ്ടാണ്

സ്നേഹിച്ചിട്ടും അയാൾക്ക് ഒരു കുലുക്കവുമില്ല

ഹാ ഭർത്താവിന്റെ സ്വാതന്ത്ര്യത്തിൽ നമ്മൾ ഒരുപാട് കൈകടത്തുന്നത് കൊണ്ടാണ് അവർ നമ്മളെ വെറുക്കുന്നത്. നീ ഇതൊരു ചലഞ്ച് ആയി കണ്ട് ജിതേഷിനെ മാറ്റിയെടുക്കണമായിരുന്നു

എങ്ങനെ

ഒരുപാട് ക്രൂരൻമാരെ വരെ സ്ത്രീകൾ വരച്ച വരയിൽ നിർത്തിച്ചിട്ടുണ്ട്. ജിതേഷ് അത്രയ്ക്ക് ക്രൂരനൊന്നുമല്ല പിന്നെ മദ്യപാനം അതെല്ലാം നീ വിചാരിച്ചാൽ മാറ്റാൻ പറ്റുന്ന കാര്യങ്ങൾ ആണ്
ഡോക്ടറെ കാണിക്കാൻ നിന്റെ കൂടെ അവൻ വരാമെന്ന് പറഞ്ഞതല്ലേ അതെല്ലാം അവനെ നന്നാക്കാൻ കിട്ടുന്ന ചുരുക്കം ചില അവസരങ്ങളിൽ ഒന്നാണ് അത് നീ നശിപ്പിച്ചു

ഉം

ദാമ്പത്യ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം വന്നാൽ അത് സോൾവ് ചെയ്യുകയാണ് വേണ്ടത് അല്ലാതെ വേറെ ഒരുത്തനെ പ്രേമിക്കുകയല്ല

ആര്യ പൊട്ടിക്കരയാൻ ആരംഭിച്ചു

വേറെ ആരും ഇതറിയണ്ട. നീ ആഗ്രഹിക്കുന്ന പോലെയുള്ള ഒരു ഭർത്താവായി ജിതേഷ് മാറും
ഇല്ലേൽ നീ മാറ്റിയെടുക്കും എനിക്ക് ഉറപ്പാ

ചേച്ചി ഞാൻ

ഒന്നും പറയണ്ട കഴിഞ്ഞത് കഴിഞ്ഞു. ഇനി അതോർത്തു ദുഖിക്കേണ്ട
ഞാൻ പോകട്ടെ ടൗണിലൊന്ന് പോകാനുണ്ട്

ഉം

ആര്യയെ തലോടി അഞ്ജലി ടെറസിൽ നിന്ന് പുറത്തേക്കിറങ്ങി.
ആര്യ കരച്ചിൽ നിർത്തി ടെറസിൽ നിന്ന് റൂമിലേക്ക് കയറി
കുറച്ച് നേരം കഴിഞ്ഞപ്പോൾ ജിതേഷ് റൂമിലേക്ക് കയറി വന്നു. ആടികുഴഞ്ഞാണ് വരവ്

എന്താടി ഇന്ന് ചോറിന്റെ കറി

തക്കാളി കറിയാണ്

അത് നിന്റെ

ചേട്ടൻ ഇത്തിരിനേരം കാത്തിരുന്നാൽ ഞാൻ പോയി മീൻ വാങ്ങിക്കൊണ്ടു വന്ന് കറി വെക്കാം

ജിതേഷ് പറഞ്ഞ് മുഴുവിപ്പിക്കും മുമ്പ് ആര്യ ചാടിക്കയറി പറഞ്ഞു
അവളിൽ നിന്ന് അങ്ങനെയൊരു മറുപടി
ജിതേഷ് ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു
അല്പം മിഴിച്ചു നിന്ന ശേഷം ജിതേഷ് പറഞ്ഞു

വേണ്ട. മൊട്ട ഉണ്ടേൽ ഓംലറ്റ് ഉണ്ടാക്കി തന്നാൽ മതി

ആര്യ സന്തോഷത്തോടെ ജിതേഷിനെ നോക്കി
ജിതേഷ് അവളെ നോക്കി കട്ടിലിൽ കിടന്നു
ആര്യ അടുക്കളയിലേക്കും നടന്നു

താൻ ചെയ്തത് തെറ്റാണ് പക്ഷെ അത് ജിതേഷേട്ടനോട് തുറന്ന് പറഞ്ഞാൽ നഷ്ടമാകുന്നത് തന്റെ ജീവിതമാണ്.. തെറ്റ് തിരുത്താനുള്ള അവസരം വരും തുറന്ന് പറയാനും
ആ സമയം വരുമ്പോൾ ഞാൻ ജിതേഷേട്ടനോട് എല്ലാം തുറന്ന് പറയും
ഇപ്പൊ തന്റെ മുൻപിൽ ഒരു വഴിയേയുള്ളു ജിതേഷേട്ടനെ മാറ്റിയെടുക്കൽ അയാളാണ് എന്റെ ജീവിതം

Leave a Reply

Your email address will not be published. Required fields are marked *