അടികിട്ടിയിട്ട് എതിർക്കാൻ സാധിക്കാത്ത വിധം തളർന്നു കിടക്കുന്ന എന്റെ ശരീരത്തെയും അയാൾ അനുവാധമില്ലാതെ കീഴ്പ്പെടുത്തുമായിരുന്നൂ..”

കാഴ്ചകൾക്കപ്പുറം
(രചന: Aparna Nandhini Ashokan)

“മഹിയുടെ അവസ്ഥ വളരെ മോശമാണ്.. മ ദ്യ പാനം പൂർണ്ണമായും ഒഴിവാക്കാതെ രോഗത്തിൽ നിന്നു രക്ഷയില്ലെന്നു കഴിഞ്ഞ തവണ എന്നെ കാണാൻ വന്നപ്പോൾ അയാളോട് പറഞ്ഞിരുന്നതാണ്..വീണ്ടും കുടിച്ചു കാണുമല്ലേ..”

“അറിയില്ല ഡോക്ടർ…കഴിഞ്ഞ രണ്ടു മാസക്കാലമായി ഞാൻ മഹിയേട്ടന്റെ കൂടെയല്ല താമസിക്കുന്നത്..

അദ്ദേഹവുമായി എനിക്കിപ്പോൾ യാതൊരു ബന്ധവുമില്ല. ഡോക്ടർ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് എന്നെ വിളിച്ചതുകൊണ്ടു ഇത്രേടം വരെ വന്നെന്നു മാത്രം.. ഇനി ഞാൻ പൊക്കോട്ടെ..”

മെഡിക്കൽകോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം അഡ്മിറ്റ് ആക്കിയ കരൾരോഗിയുടെ ഭാര്യയുമായിട്ടാണ് ഡോക്ടറുടെ സംസാരം..

പതിവിലും തിരക്കുള്ള ദിവസമായിരുന്നിട്ടുപോലും ആ സ്ത്രീയോട് അൽപസമയം സംസാരിക്കാതിരിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.

ര ക്തം ഛ ർദ്ദിച്ച് അവശനായി ICU വിൽ മരണത്തോടടുത്ത് കിടക്കുന്നത് അവരുടെ ഭർത്താവാണ്. തീവ്ര പരിചരണത്തിലൂടെ മാത്രം അയാളെ ഇനി ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കൂ..

“ഞാൻ അന്വേഷിച്ചപ്പോൾ മഹിയ്ക്ക് മറ്റു ബന്ധുകളൊന്നുമില്ലെന്നാണ് പറഞ്ഞത്. ഈയൊരു ഘട്ടത്തിൽ നിങ്ങളെയല്ലാതെ വേറെയൊരാളെ മഹിയെ ഏൽപ്പിക്കാനില്ല. അയാളുടെ അവസ്ഥ നിങ്ങൾ മനസിലാക്കണം..

കുറച്ചുനാൾ അയാൾക്കൊപ്പം ഇവിടെ താമസിച്ച് അയാളെ പരിചരിക്കാൻ പറ്റില്ലേ പല്ലവിയ്ക്ക്.. മരണത്തോടടുത്തു കിടക്കുന്നയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള അവസാനശ്രമമാണ് ഇത്..”

“ഓക്കെ ഡോക്ടർ..മഹിയേട്ടന്റെ കൂടെ ഞാൻ നിന്നോളാം..”

പല്ലവി എഴുന്നേറ്റ് ഡോക്ടറുടെ മുറിയ്ക്ക് പുറത്തേക്കു നടന്നൂ..

ഏറിയാൽ ഇരുപത്തിയഞ്ചു വയസ്സുമാത്രം പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി.

തന്റെ ഭർത്താവാണ് ഒരു ചുമരിന് അപ്പുറം മരണത്തോടടുത്ത് കിടക്കുന്നതെന്നു അറിഞ്ഞിട്ട് ഒരിറ്റു കണ്ണീർ വരാതെ വിഷമത്തിന്റെ കണികപോലും മുഖത്ത് പ്രകടമാകാതെ

അവളെങ്ങനെ ഇത്ര പരുക്കനായി സംസാരിക്കുന്നൂ.. എത്ര ആലോചിച്ചിട്ടും ഡോക്ടർക്ക് മനസ്സിലായില്ല

ദിവസങ്ങൾ കടന്നു പോയി. മഹിയെ മുറിയിലേക്കു മാറ്റിയിട്ട് രണ്ടു ദിവസമായിരിക്കുന്നു. ഡോക്ടർ ചെക്കപ്പിനായി കടന്നു ചെല്ലുമ്പോൾ ര ക്ത ത്തിന്റെ രൂക്ഷഗന്ധമാണ് മുറിയിലെല്ലാം..

ഭർത്താവ് ര ക്തം ഛ ർദ്ദിക്കുന്നത് തന്റെ കൈകുമ്പിളിൽ ഏറ്റുവാങ്ങുന്ന ആ പെണ്ണിനെ ഡോക്ടർ കൗതുകത്തോടെ നോക്കി.

ദിവസങ്ങൾക്കു മുൻപേ ഭർത്താവിനെ നോക്കാൻ പറ്റില്ലെന്നു പറഞ്ഞു തന്റെ മുറിയിലിരുന്നു നിർവികാരയായി സംസാരിച്ച പല്ലവി തന്നെയാണോ ഇത്..

“ഡോക്ടർ..പെട്ടന്നു നോക്കൂ. ഇന്ന് പതിവില്ലാതെ രണ്ടാം തവണയാണ് ര ക്തം ഛ ർദ്ദിക്കുന്നത്. മഹിയേട്ടന് ഇത്തിരി വെള്ളം പോലും കുടിക്കാൻ പറ്റിയിട്ടില്ല ഇന്ന്..”

“മരുന്നെല്ലാം കഴിക്കണില്ലേ മഹീ.. കുറച്ചു ദിവസം കൂടി നമുക്ക് നോക്കാം. ടെൻഷനാവേണ്ടതില്ല. മ ദ്യ പാനം കാരണം വന്ന കരൾരോഗത്തിന്റെ ആരംഭത്തിലാണ് നമ്മൾ ചികിത്സ തുടങ്ങിയത്.

കൃത്യമായ വിശ്രമവും ചികിത്സയും ലഭിച്ചാൽ താൻ രക്ഷപ്പെടുമെടോ.. പേടിക്കേണ്ട ഘട്ടത്തിൽ നിന്നെല്ലാം ഇപ്പോൾ ഭേദപ്പെട്ടു കഴിഞ്ഞൂ..”

മഹിയെ നോക്കിയശേഷം ഡോക്ടറുടെ ഒപ്പം പല്ലവിയും മുറിയ്ക്ക് പുറത്തേക്കു നടന്നൂ..

“മഹിയേട്ടൻ രക്ഷപ്പെടുമോ ഡോക്ടർ..”

“തീർച്ചയായും രക്ഷപ്പെടും..തീരെ നിവർത്തിയില്ലെങ്കിൽ ഒരു ഓപ്പറേഷൻ വേണ്ടി വന്നേക്കാം. പക്ഷേ അയാൾ മ ദ്യ പി ക്കാതെ ചിട്ടയായ ജീവിതരീതിയും മരുന്നും പിന്തുടർന്നാൽ ജീവിതത്തിലേക്കു മടങ്ങിവരാൻ സാധിക്കും..”

“ശരി ഡോക്ടർ..ഞാൻ മഹിയേട്ടന്റെ അടുത്തേക്കു പോകട്ടെ.. മരുന്നു കൊടുക്കാൻ സമയമായീ..”

തന്റെയടുത്തു നിന്ന് നടന്നകലുന്ന അവളെ ഡോക്ടർ നോക്കിനിന്നൂ.. ഡോക്ടർക്ക് പല്ലവിയൊരു അത്ഭുതമായിരുന്നൂ.

മ ദ്യം ലഭിക്കാതെ വരുമ്പോൾ മഹി പ്രകടമാക്കിയിരുന്ന അസ്വസ്ഥതകളെ എത്ര നിസാരമായിട്ടാണ് അവൾ നിയന്ത്രിച്ചിരുന്നത്.

പനിചൂടിൽ അവൻ പുളയുമ്പോൾ ഒരു കൊച്ചുകുഞ്ഞിനേ പോലെ അവളവനെ നെഞ്ചോട് ചേർത്തുപിടിക്കുന്നത് കാണാറുണ്ട്.. ഒരറപ്പുമില്ലാതെ മഹിയുടെ ര ക്ത ഛ ർദ്ദിൽ കോരിയെടുത്തു കളയുന്ന പല്ലവി കുറച്ചുനാളായി തന്റെ പതിവു കാഴ്ചയാണ്.

പിന്നീടൊരു ആറുമാസക്കാലം മഹി പൂർണമായും പല്ലവിയുടെ നിയന്ത്രണത്തിലായിരുന്നൂ. ഒരു കൊച്ചു കുഞ്ഞിനേ പോലെ അവളുടെ കരുതലിൽ അവൻ ജീവിച്ചൂ..

“ഡോക്ടർ..മഹിയേട്ടന്റെ റിസൾട്ടിൽ എന്തെങ്കിലും കുഴപ്പമുണ്ടോ.. നോർമലായോ എല്ലാം..”

“പൂർണ്ണമായിട്ടും രോഗമുക്തിയാവില്ല പല്ലവീ.. ചിട്ടയായ ജീവിതരീതിയും മ ദ്യ പിക്കില്ലെന്ന അയാളുടെ ഉറച്ചതീരുമാനവുമാണ് ഇനിയുള്ള മഹിയുടെ ജീവിതത്തെ മുന്നോട്ടു നയിക്കുക.

എന്നാലും പഴയതിനേക്കാൾ പത്തുമടങ്ങ് ആരോഗ്യവാനാണ് മഹിയിപ്പോൾ.. ഒരു ഭാര്യയുടെ കടമ നിർവഹിച്ച് അയാളെ ജീവിതത്തിലേക്ക് കൈപ്പിടിച്ചെത്തിച്ചതിൽ പല്ലവി വിജയിച്ചിരിക്കുന്നൂ..”

“വളരെ സന്തോഷം ഡോക്ടർ.. അടുത്ത ചെക്കപ്പിന് മഹിയേട്ടൻ തനിച്ചായിരിക്കും വരുന്നത്. ഞങ്ങൾ നിയമപരമായി വേർപ്പിരിയാണ്. ഇനി നമ്മൾ തമ്മിൽ കാണാൻ സാധ്യതയില്ല ഡോക്ടർ..

അടുത്ത മാസം ഞാൻ വിദേശത്തേക്ക് പോവാണ്. തുടർപഠനവും അതോടൊപ്പം ജോലിയും ശരിയായീട്ടുണ്ട്. നാല് വർഷമെങ്കിലും കഴിഞ്ഞേ മടക്കമുണ്ടാവൂ..”

തീരെ പ്രതീക്ഷിക്കാത്ത ആ വാർത്തകേട്ട് ഡോക്ടറുടെ മുഖംമങ്ങി..

“താൻ പറയുന്നത് എനിക്ക് വിശ്വസിക്കാനാകുന്നില്ല പല്ലവി.. എത്ര കരുതലോടെയാണ് ഇക്കഴിഞ്ഞ ആറുമാസക്കാലം താൻ മഹിയെ പരിചരിച്ചത്.

ഉള്ളിന്റെയുള്ളിൽ സ്നേഹത്തിന്റെ കണികയില്ലാതെ, വേർപിരിയാനുറച്ച മനസ്സോടെ ഒരിക്കലും തനിക്ക് അയാളെ ഇത്രകാര്യമായി പരിചരിക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല..

മറ്റെന്തെങ്കിലും ഈഗോ പ്രശ്നങ്ങൾ നിങ്ങൾക്കിടയിലുണ്ടെങ്കിൽ സംസാരിച്ച് അവസാനിപ്പിക്ക് കുട്ടീ..”

ഡോക്ടറുടെ സംസാരം കേട്ട് പല്ലവി പുഞ്ചിരിച്ചൂ..

“ഈഗോ പ്രശ്നങ്ങളുടെ പേരിൽ മഹിയേട്ടനെ ഉപേക്ഷിച്ചുപോയ ആളല്ല ഞാൻ. ഡോക്ടർക്ക് ഓർമ്മയുണ്ടോ അദ്ദേഹത്തിനെ ഇവിടെ അഡ്മിറ്റ് ചെയ്ത ദിവസം ഡോക്ടർ എന്നെ വിളിപ്പിച്ചത്.

അന്ന് ഡോക്ടർ എന്താ പറഞ്ഞത്, ഞാനല്ലാതെ മറ്റു ബന്ധുകളൊന്നും അദ്ദേഹത്തെ പരിചരിക്കാൻ ഇല്ലെന്നല്ലേ..

മഹിയേട്ടന്റെ അമ്മയും സഹോദരനും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന്റെ മ ദ്യപാനം കാരണം അവരെല്ലാം ഉപേക്ഷിച്ചു പോയതാണ്..”

“മഹി മ ദ്യത്തിന് അഡിക്റ്റ് ആണെന്ന് അറിയാതെയാണോ പല്ലവി അയാളെ വിവാഹം ചെയ്തത്..??”

“ഞാനൊരു നേഴ്സാണ്..ഞാൻ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ദേഹത്ത് സാരമായ മുറിവുകളോട് കൂടി മഹിയേട്ടനെ അഡ്മിറ്റ് ചെയ്യ്ത ദിവസമാണ് ആദ്യമായി ഞങ്ങൾ കാണുന്നത്..

അഡ്മിറ്റ് ചെയ്ത് ദിവസങ്ങളായീട്ടും ആരും അദ്ദേഹത്തെ കാണാനോ പരിചരിക്കാനോ വരാതായപ്പോഴാണ് ഞാൻ അദ്ദേഹത്തോട് കൂടുതൽ സംസാരിക്കാനും അടുത്തിടപ്പെഴുകാനും ആരംഭിച്ചത്.

മ ദ്യാ സക്തിയിൽ അമ്മയോട് വഴക്കിട്ട് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അതുതടയാൻ വന്ന അനുജനുമായി ഉണ്ടായ അടിപിടിയിലാണ് മുറിവുകൾ പറ്റിയതെന്നും അദ്ദേഹം പറഞ്ഞൂ..

ആ സംഭവത്തോടെ വീട്ടുക്കാർ അദ്ദേഹത്തെ കൈയൊഴിഞ്ഞൂ. അവർ മറ്റൊരു വീട്ടിലേക്കു താമസം മാറി..”

“അക്രമാസക്തനാകുന്ന വിധം മ ദ്യ ത്തിനടിമയായ ഒരാളെ എല്ലാമറിഞ്ഞു കൊണ്ടു താൻ വിവാഹം ചെയതെന്നാണോ പല്ലവി പറഞ്ഞു വരുന്നത്..”

ഡോക്ടറുടെ മുഖത്ത് അതൃപ്തി പ്രകടമായി.

“മ ദ്യ പാനം മൂലം തനിക്കെല്ലാം നഷ്ടമായെന്നും വീട്ടുക്കാരെയുൾപ്പെടെ ഒന്നും തന്നെ വീണ്ടെടുക്കാൻ തനിക്ക് സാധിക്കില്ലെന്നും പറഞ്ഞ് കുറ്റബോധത്തോടെ കരഞ്ഞ മഹിയേട്ടനോട് എനിക്കേപ്പോഴോ സ്നേഹം തോന്നിപ്പോയി ഡോക്ടർ..

മ ദ്യ പാനം നിർത്തണമെന്നു ആഗ്രഹമുണ്ടെന്നും പക്ഷേ തനിക്ക് അതിന് സാധിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞപ്പോൾ അതിൽ ആത്മാർത്ഥതയുണ്ടെന്ന് എനിക്കു തോന്നി.

ഞങ്ങളുടെ വിവാഹം കഴിഞ്ഞാൽ അദ്ദേഹത്തെ പതുക്കെ മ ദ്യ പാനത്തിൽ നിന്നും പിന്തിരിപ്പിക്കാമെന്ന് കരുതിയ എനിക്ക് തെറ്റുപറ്റിപോയി..

വീട്ടുക്കാരുടെ ഇഷ്ടക്കേടൊന്നും വകവെക്കാതെ മഹിയേട്ടനെ ഞാൻ വിവാഹം ചെയ്തു. തെറ്റായി പോയെന്ന് വൈകിയാണ് മനസിലായത്..”

“പിന്നീടെന്താണ് സംഭവിച്ചത്..?? ഡീയഡീഷൻ സെന്ററുകളിലൊന്നും മഹിയേ കൊണ്ടുപോയില്ലേ താൻ..”

“പലതവണ കൊണ്ടുപോയതാണ്. ഓരോ കാരണങ്ങളുണ്ടാക്കിയും ദേഹത്ത് മുറിവുകളുണ്ടാക്കി ആ ത്മ ഹത്യഭീക്ഷണി മുഴക്കിയും അദ്ദേഹം അവിടെനിന്നു വീട്ടിലേക്ക് മടങ്ങിപോകേണ്ട അവസ്ഥയുണ്ടാക്കികൊണ്ടിരുന്നൂ.

ഒരിക്കൽ എന്റെ സഹപ്രവർത്തകനോടൊപ്പം കാറിൽ വന്നെന്നും പറഞ്ഞ് എന്നെ ആദ്യമായി ഉ പദ്രവിച്ചൂ. പിന്നീടതൊരു പതിവാകുകയായിരുന്നൂ.

എന്റെ ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്നാലെങ്കിലും മഹിയേട്ടന്റെ സംശയരോഗം മാറുമെന്ന് കരുതിയ എനിക്ക് തെറ്റി. ഓരോ കാരണങ്ങൾ പറഞ്ഞ് അയാളെന്നെ ഉപദ്രവിക്കാൻ തുടങ്ങി.

അടികിട്ടിയിട്ട് എതിർക്കാൻ സാധിക്കാത്ത വിധം തളർന്നു കിടക്കുന്ന എന്റെ ശരീരത്തെയും അയാൾ അനുവാധമില്ലാതെ കീഴ്പ്പെടുത്തുമായിരുന്നൂ..”

ഒരിറ്റു കണ്ണീർ തുളുമ്പാതെ തന്റെ ജീവിതത്തെ പറ്റി സംസാരിച്ചു കൊണ്ടിരിക്കുന്ന ആ പെൺക്കുട്ടിയെ അതിശയത്തോടു കൂടി ഡോക്ടർ നോക്കിയിരുന്നൂ..

“വീട്ടുക്കാരോടുപോലും ഇതൊന്നും പറയാതെ കൊണ്ടുനടന്നോ താൻ..”

“മനപൂർവ്വം പറയാതിരുന്നതാണ് ഡോക്ടർ. വീട്ടുക്കാരുടെ എതിർപ്പിനെ വകവെക്കാതെ ഞാൻ തിരഞ്ഞെടുത്ത ജീവിതമല്ലേ. ഒറ്റക്ക് അനുഭവിക്കാമെന്ന് ഞാനും തീരുമാനിച്ചൂ.

എന്നെ ഉപദ്രവിക്കാൻ മഹിയേട്ടൻ അതൊരു അവസരമായെടുത്തൂ.. അങ്ങനെയൊരു ദിവസം ഞാനൊരു അമ്മയാകാൻ പോവാണെന്ന് എനിക്ക് മനസിലായി..

എന്റെ ദുരിതത്തിലേക്ക് ഒരു കുഞ്ഞിനെ കൂടി കൊണ്ടുവരാൻ ഒട്ടും തന്നെ ആഗ്രഹമില്ലായിരുന്നൂ. പക്ഷേ വ യറ്റിൽ കൊരുത്ത ജീ വനെ ക ള യാ ൻ എന്റെ മനസനുവധിച്ചില്ല..”

“ഒരു കുഞ്ഞു ജനിക്കാൻ പോകുന്നെന്ന് അറിഞ്ഞിട്ടും തന്നോടുള്ള സമീപനത്തിന് അയാൾക്കൊരു മാറ്റവും വന്നില്ലേ പല്ലവീ..”

ഡോക്ടർ പ്രതീക്ഷയോടെ അവളെ നോക്കി..

“മ ദ്യ പി ക്കാത്ത സമയങ്ങളിൽ വല്ല്യേ സ്നേഹം കാണിക്കും..ആശുപത്രിയിൽ ചെക്കപ്പിന് പോകേണ്ടതിനെ പറ്റിയെല്ലാം സംസാരിക്കും.

അതൊക്കെ കാണുമ്പോൾ എന്റെയുള്ളിൽ മഹിയേട്ടനെ പറ്റിയുള്ള പ്രതീക്ഷകൾ നിറയാൻ തുടങ്ങും.. ഭൂരിപക്ഷം ഭാര്യമാരുടെയും പ്രശ്നം അതാണ് ഡോക്ടർ..

എത്രയൊക്കെ ക്രൂരതകൾ കാണിച്ചാലും ഭർത്താവിന്റെ കുറ്റബോധത്തോടെയൊരു നോട്ടമോ സ്നേഹത്തോടെ രണ്ടുവാക്കോ കേട്ടാൽ അയാളോട് ക്ഷമിച്ച് വീണ്ടും തന്റെ ഭർത്താവിനൊപ്പം ജീവിതം തുടരുന്നവരാണ് ഞാനടക്കമുള്ള പലസ്ത്രീകളും..”

“എന്നിട്ട് നിങ്ങളുടെ കു ഞ്ഞിന് എന്തുപറ്റി..??”

“ഒരു ദിവസം അച്ഛനോട് ഫോണിൽ സംസാരിച്ച് നിൽക്കായിരുന്നൂ ഞാൻ. മഹിയേട്ടൻ അടുത്തേക്കു വന്നത് ഞാനപ്പോൾ ശ്രദ്ധിച്ചില്ല.

സംശയരോഗം ആ മനുഷ്യനെ അത്രമേൽ ഭ്രാന്തനാക്കിയത് ഞാനറിഞ്ഞില്ല ഡോക്ടർ. ന ടുവിന് ച വിട്ട്കൊണ്ട് നിലത്തേക്ക് വീണപ്പോഴും ഞാനെന്റെ വയറിനെ താങ്ങിപിടിച്ചിരുന്നൂ.

കാരണം എന്റെ കുഞ്ഞിനെ നഷ്ടപ്പെടാൻ പാടില്ലെന്ന ആഗ്രഹം എന്നിൽ അത്രയ്ക്കുമുണ്ടായിരുന്നൂ..

എന്നെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിച്ചിരുന്നത് തന്നെ ആ കുഞ്ഞായിരുന്നൂ. പക്ഷേ മഹിയേട്ടൻ എന്നെ അതിനനുവധിച്ചില്ല.

മലർത്തി കിടത്തി എന്റെ മുഖത്ത് ആ ഞ്ഞ ടിച്ചപ്പോഴും അടുത്തത് എന്റെ അ ടിവയറ്റിലേക്ക് അയാളുടെ കാ ലുകൾ നീങ്ങുമെന്ന് അറിഞ്ഞില്ല. ഞാൻ എതിർക്കും മുൻപേ അയാളുടെ കാ ലുകൾ എന്റെ കുഞ്ഞിനെ…”

ഡോക്ടർ തന്റെ കണ്ണുകൾ തുടച്ചൂ. ഒരു രോഗിയുടെയോ അയാളുടെ ബന്ധുകളുടെ മുന്നിലോ കരയേണ്ടവരല്ല ഡോക്ടർമാർ. പക്ഷേ എത്ര നിയന്ത്രിച്ചിട്ടും അവരുടെ കണ്ണുകൾ നിറഞ്ഞുവന്നൂ..

“കാലിനിടുക്കിലൂടെ ചോ ര പടർന്നിറങ്ങുമ്പോൾ എന്റെ കു ഞ്ഞിന്റെ കണ്ണീരും അതിൽ കലർന്നുകാണില്ലേ ഡോക്ടർ.. മൂന്നുദിവസം ആശുപത്രിയിൽ ഞാൻ കിടന്നൂ.

മാതാപിതാക്കളെ കേൾക്കാതെ തന്നിഷ്ടത്തിനു ജീവിതം തിരഞ്ഞെടുത്തു പോയവളാണെങ്കിലും എന്റെ അവസ്ഥയറിഞ്ഞപ്പോൾ അവരോടീ വന്നൂ. അന്നുതന്നെ അവരെന്നെ വീട്ടിലേക്ക് കൊണ്ടുപോയി..”

“മഹി പിന്നീട് തന്നെ കാണാൻ വന്നിട്ടില്ലേ”

“സ്വബോധം വന്നപ്പോൾ ചെയ്തുപോയ തെറ്റുകൾക്ക് മാപ്പ് പറഞ്ഞുകൊണ്ട് എന്നെ കാണാൻ മഹിയേട്ടൻ വന്നിരുന്നൂ. പക്ഷേ കാ ലി ടുക്കിലൂടെ ഒഴുകിപോയ ര ക്തത്തിൽ ഞാനനുഭവിച്ച എന്റെ കു ഞ്ഞി ന്റെ ചൂ ട് ഇപ്പോഴും മറക്കാൻ പറ്റിയിട്ടില്ല ഡോക്ടർ..”

പല്ലവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ സമ്മതിക്കാതെ അവൾ പിടിച്ചു നിർത്തിയേക്കാണെന്ന് ഡോക്ടർക്ക് തോന്നി..

” ഇക്കാര്യങ്ങളെല്ലാം മുൻപേ അറിഞ്ഞിരുന്നെങ്കിൽ പല്ലവിയോടൊരിക്കലും മഹിയുടെ കൂടെ നിൽക്കാൻ ഞാനവശ്യപ്പെടില്ലായിരുന്നൂ. നിന്നോട് ഇത്രയധികം ദ്രോഹം ചെയ്ത ഒരാളെ മരണത്തിൽ നിന്നു രക്ഷിച്ചുകൊണ്ടുവരാൻ നീയെന്തിനാ മോളെ തയ്യാറായത്..”

“മഹിയേട്ടൻ ല ഹരിയുടെ ലോകത്തുനിന്ന് ജീവിതത്തിലെ യാഥാർത്ഥ്യങ്ങളിലേക്കു വരണമെന്ന് എനിക്ക് തോന്നി..

എങ്കിൽ മാത്രമേ സ്വ ന്തം കു ഞ്ഞി നെ കൊ ന്ന തിന്റെ കുറ്റംബോധംപേറി അദ്ദേഹത്തിനു ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കാനാവൂ..

പിന്നെ, ഞാനൊരു നേഴ്സല്ലേ. ഒരു രോഗിയെ പരിചരിക്കാൻ എനിക്കൊരു മടിയും ഉണ്ടാകില്ല ഡോക്ടർ..എന്റെ ഭർത്താവായീട്ടല്ല മരണത്തോടടുത്ത രോഗിയായി കണ്ടിട്ടാണ് മഹിയേട്ടനെ ഞാൻ പരിചരിച്ചത്..

ഒരു നേഴ്സായ എന്നെ ഡോക്ടർ ഏൽപിച്ച ജോലി ഭംഗിയായി ചെയ്യ്തു തീർക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോ എനിക്ക് മടങ്ങാനുള്ള സമയമായി.. ഞാൻ ഇറങ്ങട്ടെ ഡോക്ടർ..”

ഡോക്ടർ എഴുന്നേറ്റു വന്ന് പല്ലവിയുടെ കൈകളിൽ പിടിച്ചൂ..

“നിന്നോട് ഒരുപാട് സനേഹം തോന്നുന്നൂ മോളെ.. പോയീട്ട് നീയാഗ്രഹിച്ച പോലെയെല്ലാം കരിയർ എത്തിക്കൂ.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. ആൾ ദ ബെസ്റ്റ് പല്ലവി..”

പല്ലവി എടുത്തതായിരുന്നൂ മികച്ച തീരുമാനം. തന്നോട് എത്രയൊക്കെ ക്രൂരതകൾ ചെയ്താലും,

ജീവന് ഭീക്ഷണിയായാലും ക്ഷമിച്ചും സഹിച്ചും ഭർത്താവിനൊപ്പം കഴിയേണ്ടതില്ലെന്ന് എന്നാണ് താനടക്കമുള്ള സ്ത്രീകൾ മനസിലാക്കുക.

അർഹതയില്ലാത്തവരോട് ക്ഷമിക്കേണ്ടതില്ലെന്നും, അവർക്ക് രണ്ടാമതും മൂന്നാമതും അവസരം കൊടുത്ത് തന്റെ ജീവിതം പരീക്ഷണവസ്തു ആക്കേണ്ടതില്ലെന്നുമാണ് പല്ലവി പറയാതെ പറഞ്ഞുതന്നത്..

തന്നോടു യാത്ര പറഞ്ഞു കൊണ്ട് വാതിൽ തുറന്നു പുറത്തേക്കു നടന്നു നീങ്ങുന്ന ആ പെൺകുട്ടിയെ പഴയതിനേക്കാൾ ഒരുപാട് സ്നേഹത്തോടെയും ബഹുമാനത്തോടെയും ഡോക്ടർ നോക്കിയിരുന്നൂ..

Leave a Reply

Your email address will not be published. Required fields are marked *