അത്രമേൽ
(രചന: Bibin S Unni)
“ഹെലോ…. വാട്ട്…” ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും പറഞ്ഞ വാർത്ത കെട്ട് അനുപമ വെട്ടിവിയർത്തു….
” ഞാ… ഞാൻ.. പെട്ടെന്ന് വരാം… ” അവൾ ഇത്രയും പറഞ്ഞു വേഗം ഫോൺ കട്ട് ചെയ്തു, മുറിയ്ക്കു പുറത്തേക്കിറങ്ങി…
ഹാളിലപ്പോൾ തലയ്ക്ക് കൈ കൊടുത്തു വിഷമത്തോടെ അനുപമയുടെ അച്ഛനുമമ്മയുമിരുപ്പുണ്ടായിരുന്നു….
” അച്ഛാ… ” അവൾ വെപ്രാളത്തോടെ വിളിച്ചതും അയാൾ തലയുയർത്തി മകളെ നോക്കി…
കരഞ്ഞു കലങ്ങിയ കണ്ണുകളും പാറി പറന്ന മുടിയുമായി ദുഃഖഭാവത്തിൽ നിൽക്കുന്ന മകളെ കണ്ടതും ആ അച്ഛന്റെ കണ്ണുകളും നിറഞ്ഞു വന്നു…
” അച്ഛാ ഉണ്ണി…. ഉണ്ണിയേട്ടന് ഒരു… ആക്‌സിഡന്റ്… സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുവാ… എനിക്ക് പോണം… നമുക്ക് പോകാച്ചാ… ”
അവൾ അയാളുടെ അടുത്തേക്ക് വന്നു കൊണ്ടു ഇതു പറഞ്ഞതും അയാൾ അത്ഭുതത്തോടെ മോളേ നോക്കി…
” മോ…. മോളേ.. ”
” അച്ഛാ വേഗം പോകാം പ്ലീസ്… എനിക്ക്… ഞാൻ… ഞാനിപ്പോൾ വണ്ടി ഓടിച്ചാൽ ശെരിയാവില്ല…
അതാ.. അച്ഛാ.. പ്ലീസ്.. എനിക്ക് പോകണം… വാ.. അച്ഛാ… വന്നു… വണ്ടി.. എടുക്ക്.. അച്ഛാ പ്ലീസ്… ”
അവൾ കേണപേഷിക്കുന്ന പോലെ അയാളോട് പറഞ്ഞു… അപ്പോഴും ഒന്നും മനസിലാകാതെ നിൽക്കുവായിരുന്നു അച്ഛനുമമ്മയും…
” അമ്മേ.. പ്ലീസ് അമ്മേ.. അച്ഛയോട്ന്ന് പറ.. അമ്മ… എനിക്ക്… എനിക്ക് ഉണ്ണിയേട്ടന്റെ അടുത്തേക്ക് പോകണം… എനിക്ക്… കാണണം… ഞാൻ… ഞാൻ കാരണമാ… എന്റെ ഉണ്ണിയെട്ടൻ… ഈശ്വരാ. എന്റെ ഉണ്ണിയേട്ടൻ….
അമ്മേ പ്ലീസ് അമ്മേ .. ”
അവൾ അച്ഛന്റെ അടുത്ത് നിന്നും അമ്മയുടെ അടുത്തേക്ക് വന്നു അപേഷിക്കുന്ന പറഞ്ഞതും… മകളുടെ പെട്ടന്നുള്ള ഈ ഭാവമാറ്റത്തിൽ ആ അമ്മയുടെയുള്ളിലൊരു പേടി നിറഞ്ഞു….
അപ്പോൾ അവരുടെ മനസിലേക്ക് അൽപ്പം മുൻപ് അവിടെ നടന്ന കാര്യങ്ങൾ കടന്നു വന്നു…
രാവിലെത്തെ ഭക്ഷണമെല്ലാം കഴിഞ്ഞു ഹാളിൽ ടീവി കണ്ട് കൊണ്ടിരിന്നപ്പോഴാണ് ഒരു കാർ വീടിന് മുന്നിൽ വന്നു നിന്നത്…
അതിൽ നിന്നും കെട്ടിച്ചു വിട്ട തങ്ങളുടെ ഒരേ ഒരു മകൾ അനുപമ കരഞ്ഞു കൊണ്ടു ഇറങ്ങി വന്നു, അതു കണ്ടതും അമ്മയുടെ മുഖത്തൊരു പേടി നിറഞ്ഞു…
എന്താ കാര്യമെന്നു അവളോട് ചോദിച്ചെങ്കിലും ഒന്നും മിണ്ടാതെയവൾ, അവളുടെ മുറിയിലേക്ക് ഓടി കയറി വാതിലടച്ചു… അതു കണ്ടു അവർ മുറിയുടെ വാതിൽ കുറെ തവണ തട്ടിയെങ്കിലും അനുപമ വാതിൽ തുറന്നില്ല…
അൽപ്പ സമയം കഴിഞ്ഞതും അവളുടെ ഭർത്താവ് ഉണ്ണി മറ്റൊരു കാറിൽ അവിടെയ്ക്കു വന്നു…
അവർ രണ്ടു പേരും മുന്നേയും പുറകെയുമായി വന്നപ്പോഴേ ഒരു പിണക്കം മാത്രമേ അവർ കരുതിയുള്ളൂ.. അത് പതിവുമായിരുന്നു… എന്നാൽ ഇന്ന് ഉണ്ണിയുടെ കണ്ണുകളും നിറഞ്ഞിരുന്നു…
” അമ്മേ അനു എവിടെ… ”
” അവൾ മുറിയിലുണ്ട്… എന്നാ മോനേ… ഇന്നും നിങ്ങൾ തമ്മിൽ പിണങ്ങിയോ… ”
അമ്മയൊരു ചിരിയോടെ ചോദിച്ചതും, അവൻ വിളറിയ മുഖത്തോടെ അവരെയൊന്നു നോക്കി…
” അവൾ വല്ലതും പറഞ്ഞോ അമ്മേ… ”
” ഇല്ലാ… വന്നപാടെ മുറിയിൽ കയറി കതകടച്ചതാ… ഞാൻ കുറെ തവണ വിളിച്ചെങ്കിലു അവൾ മുറി തുറന്നില്ല…
എന്താ മോനേ… നിങ്ങൾ തമ്മിലെന്തെങ്കിലും പ്രശ്നം ”
അമ്മ അവനെ നോക്കി ചോദിച്ചതും….
” മ്മ്… കഴിഞ്ഞ ദിവസം ഞങ്ങൾ അമ്മ പറഞ്ഞു ആ ഡോക്ടറിനെ കാണാൻ പോയിരുന്നു… അതിന്റെ റിസൾട്ട് ഇന്നലേയാണ് വന്നത്… എനിക്ക് ഓഫീസിൽ കുറച്ചു പണിയുണ്ടായിരുന്നത് കൊണ്ടു അനുവാ അതു മേടിക്കാൻ പോയത്…. ”
ഉണ്ണി തല താഴ്ത്തി കൊണ്ടു പറഞ്ഞു…
” എന്നിട്ട്… ”
” ഇന്നലെ വൈകിട്ട് ഞാൻ വീട്ടിലേക്ക് ചെന്നപ്പോൾ റിസൾട്ടിനെ പറ്റി ചോദിച്ചു… കൂട്ടത്തിൽ ഡോക്ടറെന്താ പറഞ്ഞതെന്നും… ”
” എന്നിട്ട് അവളെന്തു പറഞ്ഞു… ”
അമ്മ ചോദിച്ചതും….
” അങ്ങേർക്കു കൊച്ചുണ്ടാകേലാന്നു… ”
ഹാളിലേക്കുള്ള സ്റ്റെയർക്കേസിൽ നിന്നും അനുപമ പുച്ഛത്തോടെ പറഞ്ഞു.. അതു കേട്ട് ഞെട്ടി അമ്മ ഉണ്ണിയെ നോക്കിയതും അവൻ തലതാഴ്ത്തി നിന്നു… അപ്പോഴേക്കും അനുപമയുടെ അച്ഛനും അവിടെയെക്ക് വന്നിരുന്നു…
“എനിക്കൊരു കൊച്ചിനെ തരാൻ ഇയാൾക്ക് കഴിയില്ല… പിന്നെ ഞാനിനി എന്തിനാ ഈ പോഴന്റെ കൂടെ ജീവിക്കുന്നത്.. അതു കൊണ്ടു എല്ലാം അവസാനിപ്പിച്ചു ഞാനിങ്ങു പൊന്നു… ”
ആവൾ പറഞ്ഞു നിർത്തിയതും അച്ഛനുമമ്മയും ഉണ്ണിയെ നോക്കി. അപ്പോഴും അവൻ ഒന്നും മിണ്ടാതെ തലയും താഴ്ത്തിയിരിക്കുവായിരുന്നു…
” നിങ്ങളോട് എല്ലാം പറഞ്ഞു അവസാനിപ്പിച്ചിട്ടല്ലേ ഞാനിറങ്ങി പോന്നത്.. പിന്നെ എന്തിനാ വീണ്ടും വന്നത് നാണമില്ലാതെ… ”
അവൾ ദേഷ്യത്തോടെ തന്നെ ഉണ്ണിയോട് ചോദിച്ചു…
” അനു പ്ലീസ്.. നമുക്ക് സംസാരിക്കാം.. ”
” എന്ത് സംസാരിക്കാൻ… എനിക്കോരു കുഞ്ഞിനെ തരാൻ തനിക്കു പറ്റുവോ…
ഇല്ലല്ലോ…
എനിക്കിനി തന്നോടൊന്നും സംസാരിക്കാനില്ല… നിങ്ങൾക്ക് പോകാം… ഡിവോഴ്സ് നോട്ടീസ് വീട്ടിലേക്കയച്ചേക്കാം… ”
അവൾ ഒരു ഭാവഭേദവുമില്ലാതെ പറഞ്ഞു…
” മോളേ അനു ഒന്നൂടി ആലോചിച്ചിട്ട്… നിങ്ങൾ സ്നേഹിച്ചു കല്യാണം കഴിച്ചവരല്ലേ… ”
അനുവിന്റെ സംസാരവും, അതെല്ലാം കെട്ട് തകർന്നിരിക്കുന്ന ഉണ്ണിയെയും നോക്കി അനുവിന്റെ അച്ഛൻ പറഞ്ഞു…
” ആലോചിക്കാനൊന്നുമില്ലാ അച്ഛാ .. ഈ ഷണ്ടനോടൊപ്പം ജീവിക്കാൻ എനിക്കിനി വയ്യാ… ”
ടപ്പേ….
അവൾ ഇതു പറഞ്ഞു നിർത്തിയതും അനുവിന്റെ അച്ഛന്റെ കൈ അവളുടെ കരണത്തിൽ പതിഞ്ഞിരുന്നു…
” നീ പറഞ്ഞു പറഞ്ഞു.. എവിടെയ്ക്കാ കയറി പോകുന്നെ… വേണ്ടാ വേണ്ടന്ന് വെക്കുമ്പോൾ ”
അച്ഛൻ ദേഷ്യത്തോടെ ചോദിച്ചതും…
” അച്ഛാ വേണ്ടാ… പ്ലീസ് അവ… അവൾ പറഞ്ഞോട്ടേ… ”
ഉണ്ണി അച്ഛനെ തടഞ്ഞു കൊണ്ടു പറഞ്ഞു…
” അച്ഛൻ.. എന്നെ തല്ലിയല്ലെ… അതും ഇയാൾക്കു വേണ്ടി… തനിക്കിപ്പോൾ തൃപ്തിയായല്ലോടോ… എനിക്കൊരു കൊച്ചിനെ തരനും കഴിവില്ല… ഇപ്പോൾ എന്റെ അച്ഛനെ കൊണ്ടും ഇയാൾ.. എന്നേ.. തല്ലിപ്പിച്ചില്ലേ… ”
” അനു നീ അകത്തു പോ… ”
അനു പറഞ്ഞത് കെട്ട് അച്ഛൻ പറഞ്ഞു…
” ഇനി എന്റെ ജീവിതത്തിൽ ഉണ്ണിന്നോരാളില്ലാ… തന്നെ പോലെ ഒരു…. ഒരുത്തനെ സ്നേഹിച്ചതിന് എനികിപ്പോൾ എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.. ഇറങ്ങി പൊക്കോ ഇവിടെന്നു…
ഇനി ഒരിക്കലും എന്റെ കണ്മുന്നിൽ പോലും വരരുത്… എനിക്കൊരു കുഞ്ഞിനെ തരാൻ കഴിയുന്ന തന്നെക്കാൾ നല്ലൊരുത്തനെ തന്നെ ഞാൻ കണ്ടു പിടിച്ചോളാം എനിക്ക് വേണ്ടി ”
ഇത്രയും പറഞ്ഞു അനു തിരിച്ചു അവളുടെ മുറിയിലേക്ക് കയറി പോയി.. അതു കണ്ടു ഒന്നും പറയാൻ കഴിയാതെ നിൽക്കുവായിരുന്നു അനുവിന്റെ അച്ഛനുമമ്മയും…
“ഞാ… ഞാനിറങ്ങട്ടെ… അവ… ൾ.. ഈ.. കുറച്ചു.. സമയം കൊണ്ടു…. എന്നേ ഇത്ര..യും വെ….വെറുത്ത കാര്യം ഞാ…ന… ഞാനറി….. ഞ്ഞില്ല…
അ… അവളോട് പറ… ഞ്ഞെര്… പിരി.. പിരിയാ… നെനിക്കും സമ… സമ്മതമാ… ണെന്ന്… ”
ഉണ്ണി സങ്കടത്തോടെ അവരുടെ മുന്നിൽ കൈ കൂപ്പികൊണ്ടു അനുവിന്റെ അച്ഛനോടുമമ്മയോടും പറഞ്ഞു… ശേഷമവൻ തിരിച്ചു നടന്നു…
” മോനേ ഉണ്ണി… ”
അനുവിന്റെ അമ്മ വിളിച്ചതും….
” അവ… അവളോട് ദേഷ്യം തോന്നല്ലേ അ…മ്മേ… ഒരമ്മയാകാൻ ഏതൊരു പെണ്ണിനും ആഗ്രഹം കാണില്ലേ…
എനിക്ക് അ… അതിന് പറ്റാത്തിട…. ത്തോളം കാലം ഞാ…. ഞാനൊരു തോൽവിയാണ്… അവ…. അവളെ കുറ്റം പറയാൻ പറ്റില്ല…
ഞാൻ… പോട്ടെ….”
ഇത്രയും പറഞ്ഞു ഉണ്ണി അവിടെ നിന്നുമിറങ്ങി പോയത് ആ അമ്മയുടെ കാണുന്മുന്നിൽ തെളിഞ്ഞു നിന്നു..
” അമ്മേ പ്ലീസ് അമ്മേ.. അച്ഛയോട് വണ്ടി എടുക്കാൻ പറ.. ഇല്ലേൽ ഞാനെടുക്കും..”
അനുവിന്റെ വിളിയാണ് അവരെ ഓർമകളിൽ നിന്നും തിരിച്ചു കൊണ്ടു വന്നത്…
” എല്ലാം അവസാനിപ്പിച്ചിറങ്ങി പൊന്നതല്ലേ…
ഇനി അവിടെ ചെന്നു എന്നാ കാണാനാ… മര്യാദയ്ക്ക് അകത്തു കയറി പോ നീ… ”
അമ്മ പെട്ടെന്ന് അതീവ ദേഷ്യത്തോടെ അവളോട് പറഞ്ഞതും …
” അമ്മേ.. അങ്ങനെ പറയെല്ലേമ്മേ… എനിക്ക് ഉണ്ണിയേട്ടനെ കാണണം.. ഞാൻ ഞാൻ കാരണമാ ആ പാവം…. അമ്മേ പ്ലീസ് അമ്മേ… എനിക്ക് തല കറങ്ങുന്ന പോലെ തോന്നുവാ.. പ്ലീസ് അമ്മ… നമുക്ക് പോകാം ”
അനു അമ്മയുടെ കാലിലേക്ക് വീണു കരഞ്ഞു കൊണ്ടു പറഞ്ഞു. തന്റെ മകളെ ഈ അവസ്ഥയിൽ കാണാൻ പറ്റാത്തത് കൊണ്ടും,
ഉണ്ണിയുടെ അവസ്ഥയേ കുറിച്ചറിയാനുള്ള ആതി കൊണ്ടും അനുവിന്റെ അച്ഛൻ അവളെയും കൂട്ടി പുറത്തേക്കിറങ്ങി.. കാറിൽ കയറിയതും അമ്മയം പെട്ടെന്ന് വീട് പൂട്ടി വന്നു കാറിൽ കയറി…
ഹോസ്പിറ്റലിലേക്കുള്ളയാത്രയിൽ അനു തളർന്നു അമ്മയുടെ ചുമലിലേക്കു ചാരിയിരുന്നു… അപ്പോഴും അവളുടെ ചുണ്ടിൽ എല്ലാം താൻ കാരണമാണെന്ന് മാത്രം പറഞ്ഞു കൊണ്ടിരിന്നു….
അൽപ്പ സമയത്തെ യാത്രയ്ക്കു ശേഷം അവർ സിറ്റി ഹോസ്പിറ്റലിലേക്ക് ചെന്നു.. അവിടെ ഓപ്പറേഷൻ തിയറ്ററിന്റെ വാതിലിനു മുൻപിൽ തന്നെ ഉണ്ണിയുടെ അമ്മയും, ഉണ്ണിയെ ഹോസ്പിറ്റലിലേക്കു കൊണ്ടു വന്ന ചിലരുമുണ്ടായിരുന്നു….
” അമ്മേ… ഉണ്ണി.. ഉണ്ണിയേട്ടന്.. എങ്ങനെയുണ്ട്.. കുഴപ്പമൊന്നുമില്ലല്ലോ അല്ലെ… ”
ഓപ്പറേഷൻ തിയറ്ററിന് മുന്നിലിരിക്കുന്ന അമ്മേ കണ്ടു അനു ചോദിച്ചു.. അതിനു മറുപടിയായി ആ അമ്മയുടെ കണ്ണിൽ നിന്നും ചുടു കണ്ണീരാണ് വന്നത്… ആ കണ്ണ് നീര് അവളുടെ കൈയിലെക്ക് വീണതും അവിടം പൊള്ളിയത് പോലെ അനുവിന് തോന്നി…
ഏകദേശം രണ്ടു മണീക്കൂർ കഴിഞ്ഞാണ് ഓപ്പറേഷൻ തീയറ്റിറിന്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്കു വന്നത്…
” ഡോക്ടർ ഉണ്ണിയ്ക്കിപ്പോൾ.. ”
” നിങ്ങൾ.. ”
” ഞാൻ ഉണ്ണിയുടെ വൈഫിന്റെ അച്ഛനാണ്.. ”
” ഓപ്പറേഷൻ സക്ക്കസാണ്… ബട്ട് 24 മണീക്കുർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല…
ആഹ് … നിങ്ങളൊന്നെന്റെ ക്യാബിനിലേക്ക് വരു…”
ഇതും പറഞ്ഞു ഡോക്ടർ തന്റെ ക്യാബിനിലേക്ക് നടന്നു….
” ഡോക്ടർ.. ”
” yes ഇരിക്കു… ”
ഡോക്ടർ പറഞ്ഞതും അനുവിന്റെ അച്ഛനും അനുവും ഡോക്ടറുട മുന്നിലായിരുന്നു…
” ഇത്… ”
” ഉണ്ണിയുടെ വൈഫാണ്… ”
അനുവിനെ ചൂണ്ടി ഡോക്ടർ ചോദിച്ചതും അനുവിന്റെ അച്ഛൻ പറഞ്ഞു…
” ആഹ്.. ഓക്കേ…. ഈ ഉണ്ണിയ്ക്കു എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നു… സാമ്പത്തികമയോ മറ്റൊ… ”
” ഏയ്.. ഇല്ല… എന്താ ഡോക്ടർ… ”
ഡോക്ടർ ചോദിച്ചതിന് അനു മറുപടി പറഞ്ഞു…
” സീ.. ഇത് വെറുമൊരു ആക്‌സിഡന്റല്ല… Its a സൂയിസൈഡ് അറ്റെമ്റ്റ്…
ലോറിയിലേക്ക് ഉണ്ണി മനഃപൂർവം കാറോടിച്ചു കയറ്റുകയായിരുന്നെന്നാണ്.. അയാളെ ഇവിടെ കൊണ്ടു വന്നവർ പറഞ്ഞത്.. ”
ഡോക്ടർ പറഞ്ഞതും അത് കെട്ട് അനുവിലൊരു ഞെട്ടലുണ്ടായി….
” അതാ ഞാൻ ചോദിച്ചത്.. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോന്ന്… ”
ഡോക്ടർ ചോദിച്ചതും അനുവിന്റെ അച്ഛൻ അന്ന് അൽപ്പം മുൻപ് നടന്ന കാര്യങ്ങളും ഉണ്ണിയ്ക്കു അനുവിനോടുള്ള ഇഷ്ട്ടവുമെല്ലാം ഡോക്ടറോട് പറഞ്ഞു… അപ്പോഴെല്ലാം അനു നിശബ്ദമായിരിക്കുവായിരുന്നു….
” ഇത്രയും തന്നെ സ്നേഹിക്കുന്നോരാളെ കുട്ടികളുണ്ടാവില്ലാന്നുള്ള കാര്യത്തിൽ ഉപേക്ഷിച്ചത് ശെരിയായില്ല അനുപമ…
തന്നെ കുറ്റപെടുത്തിയതല്ല…
ഓരോരുത്തർക്കും ഓരോ ഇഷ്ട്ടമാണല്ലോ.. അതായിരിക്കും താൻ നഷ്ടപെടുമുള്ള അവസ്ഥ വന്നപ്പോൾ അയാൾ സ്വന്തം ജീവൻ തന്നെയില്ലാതാക്കാൻ നോക്കിയത്…
അല്ലേൽ താൻ പറഞ്ഞപോലെ ഒരു ഷണ്ടനായി ജീവിക്കാൻ അയാൾ താല്പര്യമില്ലായിരുന്നിരിക്കും…
എന്തായാലും അയാൾക്ക് ബോധം വീഴുന്നത് വരെ കാത്തിരിക്കാം… ”
ഡോക്ടർ അവരോടു പറഞ്ഞു….
” ഉണ്ണിയെട്ടനോടുള്ള ഇഷ്ട്ടം കുറവുകൊണ്ടല്ല… ഇഷ്ട്ട കൂടുതൽ കൊണ്ടു തന്നെയാണ് ഞാൻ ഉണ്ണിയേട്ടന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ നോക്കിയത്… ”
അവൾ കരച്ചിലോടെ പറഞ്ഞു…
” എന്താ… ”
” കുട്ടികളുണ്ടാകാത്തത്… ഉണ്ണിയേട്ടന്റെ കുഴപ്പമല്ല.. എന്റെ… എനിക്കാണ് കുഴപ്പം…. ഇന്നലെയാണ് ആ കാര്യം ഞാനറിയുന്നത്….
കുഞ്ഞുങ്ങളെ ഇഷ്ട്ടമുള്ള… എപ്പോഴും മൂന്നു കുഞ്ഞളെങ്കിലും നമ്മുക്ക് വേണമെന്നു പറഞ്ഞു നടക്കുന്ന ഉണ്ണിയേട്ടനോട്… ഞാനെങ്ങനെ ഈ കാര്യം പറയും….
ഇനി ഈ കാര്യം അറിഞ്ഞാൽ തന്നെ ഏട്ടനെന്നെ ഒരിക്കലും കുറ്റപെടുത്തില്ല.. ഏട്ടന്റെ സങ്കടം മാറ്റി വെച്ചു എന്നേ ചേർത്തു പിടിക്കുക തന്നെ ചെയ്യും…
പക്ഷെ ഏട്ടന്റെ ചോരയിൽ ഒരു കുഞ്ഞിനെ ഏട്ടന് കൊടുക്കാൻ പോലും എനിക്കു കഴിവില്ലാന്ന് തോന്നിയപ്പോൾ ഞാനാകേ തകർന്നു പോയി…. ”
ആവൾ കരച്ചിലോടെ പറഞ്ഞതും…
” അതിനീ വഴിയാണോ കണ്ടെ.. സ്വന്തം കഴിവ്കേട് ഭർത്താവിന്റെ തലയിൽ കെട്ടി വെച്ചു… ”
ഡോക്ടർ അൽപ്പം ദേഷ്യത്തോടെ ചോദിച്ചതും…
” ഏട്ടനെ വെറുപ്പിച്ചാൽ ഉണ്ണിയേട്ടൻ എന്നെ ഉപേക്ഷിച്ചു, എന്നോടുള്ള വാശിയ്ക്കു മറ്റൊരു പെണ്ണിനെ സ്വീകരിച്ചാൽ….. ഏട്ടന്റെ ആഗ്രഹം പോലെ കുട്ടികളുണ്ടാകുമല്ലോ… അത്രേ ഞാൻ വിചാരിച്ചുള്ളു, പക്ഷെ.. ഉണ്ണിയേട്ടൻ….
ഏട്ടൻ എന്നെ തോൽപ്പിച്ചു കളഞ്ഞു ഡോക്ടർ… ”
അവളുടെ കരച്ചിലിന്റെ ആഴം കൂടിയതും അനുവിന്റെ അച്ഛൻ അവളെ ചേർത്തു പിടിച്ചു… അവൾ പറഞ്ഞത് കെട്ട് ഒന്നും പറയാൻ കഴിയാതെ ആ ഡോക്ടറും അവളെ തന്നെ നോക്കിയിരുന്നു….
” ഡോക്ടർ….. എനി…. എനിക്ക് എന്റെ… ഉണ്ണി…. യേട്ടനെയൊന്നു കാണാ…ൻ പറ്റു…വോ.. ”
അനു തന്റെ കരച്ചിലോന്നടക്കി ഡോക്ടറോട് ചോദിച്ചതും….
” ഇപ്പോൾ പറ്റില്ല… ഓപ്പറേഷൻ തിയറ്ററിലേക്ക് മറ്റുള്ളവരെ പ്രേവേശിപ്പിക്കാൻ പറ്റില്ല.. ”
” ഡോക്ടർ പ്ലീസ്…. ”
അവൾ അപേക്ഷയോടെ ചോദിച്ചു…
” i am sory അനു … ഇപ്പോൾ ഉണ്ണിയുടെ കണ്ടിഷൻ തീരെ മോശമാണ്… പെഷ്യന്റിനാദ്യം ബോധം തെളിയട്ടെ.. എന്നിട്ട് നോക്കാം… ”
ഡോക്ടർ തീർത്തും പറഞ്ഞതും അനുവിന്റെ അച്ഛൻ അവളെയും കൂട്ടി ഡോക്ടറുടെ ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങി…
” ഡോക്ടറെന്തു പറഞ്ഞു… ”
അനുവിനെയും അച്ഛനെയും കണ്ടപ്പോൾ ഉണ്ണിയുടെ അമ്മ അവരോടു ചോദിച്ചു…
അത് കെട്ട് അയാൾ മോളേയൊന്നു നോക്കി അവളപ്പോൾ മറ്റൊരു ലോകത്താണെന്ന പോലെ ഓപ്പറേഷൻ തിയറ്ററിന്റെ വാതിലിലേക്ക് തന്നെ നോക്കിനിൽക്കുവായിരുന്നു.. അതു കണ്ടു അച്ഛൻ അവളെ അവിടെയുണ്ടായിരുന്ന ഒരു കസേരയിലേക്കിരുത്തി…
” പേടിക്കാനൊന്നുമില്ലന്നാ ഡോക്ടർ പറഞ്ഞത്.. ”
അനുവിന്റെ അച്ഛൻ പറഞ്ഞതും അയാളുടെ കണ്ണുകളും നിറഞ്ഞു വന്നു.. എങ്കിലും താനിവിടെയിപ്പോൾ തളരാൻ പാടില്ലാന്നു മനസിലാക്കി അയാൾ വേഗം തന്നെ ആ കണ്ണുനീർതുടച്ചുകളഞ്ഞു എല്ലാരേയും ആശ്വസിപ്പിച്ചു…
അപ്പോഴും അനുവിന്റെ കൈകൾ തന്റെ താലിയിൽ മുറകെ പിടിച്ചു പ്രാർത്ഥനയോടെയിരിക്കുവായിരുന്നു… തന്റെ പ്രാണപ്രിയന് ഒന്നും സംഭവിക്കാതിരിക്കാനായി…
കുറച്ചു സമയം കഴിഞ്ഞതും ഓപ്പറേഷൻ തിയറ്ററിന്റെ വാതിൽ തുറന്നു വെള്ളതുണിയിൽ പൊതിഞ്ഞ ഒരു ബോഡി കൊണ്ടു വന്നു… അനുവിന്റെ മുന്നിലായി എത്തിയതും അനുവിന്റെ അച്ഛൻ ആ ബോഡിയുടെ മുഖത്തെ തുണി മാറ്റി… ആ മുഖം കണ്ടതും അനുവൊന്ന് ഞെട്ടി…
” ഉണ്ണിയേട്ടാ…. ”
അവൾ കരച്ചിലോടെ ഇരുന്ന കസേരയിൽ നിന്നുമേണീറ്റ് വന്നു ഉണ്ണിയെ വിളിച്ചു….
” ഉണ്ണിയേട്ടാ… എന്തായിത്… കണ്ണ് തുറക്ക്… ഞാൻ… ഞാൻ… വെറുതെ പറഞ്ഞതാ.. ഉണ്ണിയേട്ടനെ.. വിട്ട് ഈ അനു എങ്ങും പോകില്ല…. ഉണ്ണിയേട്ടനെ വിട്ട് ഈ അനുവിനൊരു ജീവിതമുണ്ടോ ഏട്ടാ…..
ഉണ്ണിയേട്ടാ.. കണ്ണ് തുറക്ക്…. ഉണ്ണിയേട്ടനോരു കുഴപ്പവുമില്ലാ…. ഞാൻ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ… എണീക്കേട്ടാ…. ഏട്ടാ എണീക്ക്…. ദേ ഇങ്ങനെ കിടക്കുന്നത്.. അനുവിനിഷ്ടമല്ലേ…
എണീറ്റേ… ഉണ്ണിയേട്ടാ…. ”
അവൾ കരച്ചിലോടെ ഉണ്ണിയുടെ മുഖത്തു തട്ടികൊണ്ടു അവനെ വിളിച്ചു…
” മോളേ… ”
” അച്ഛേ.. ദേ.. ഉണ്ണിയേട്ടൻ എന്നേ പറ്റിക്കാൻ നോക്കുവാ… വെറുതെ കിടക്കുന്നതാ… ഉണ്ണിയേട്ടന് ഒന്നുമില്ലാ… ദേ കണ്ടോ.. എന്നേ നോക്കി ചിരിക്കുന്നത്…
ദേ കണ്ടോ കള്ളനെ പോലെ ഒളിഞ്ഞു നോക്കുന്നെ… ”
അവൾ അച്ഛന്റെ കൈയിൽ കിടന്നു കൊണ്ടു പറഞ്ഞു…
” ദേ ഉണ്ണിയേട്ടാ.. എണീറ്റോ… ഇല്ലേൽ ഞാൻ പിണങ്ങുവെ… ഉണ്ണിയേട്ടാ… ”
” മോളേ ഉണ്ണി.. ഉണ്ണി പോയി മോളേ.. അവൻ.. അവനിനി തിരിച്ചു വരില്ല… ”
” ഇല്ല… അച്ഛൻ കള്ളം പറയുവാ.. ഉണ്ണി.. ഉണ്ണിയെട്ടന് ഒന്നുല്ലാ…
അയ്യോ… ഉണ്ണിയേട്ടനെ കൊണ്ടു പോകല്ലേ.. കൊണ്ടു പോകല്ലേ….
ഉണ്ണിയേട്ടാആആആ……. ”
അനു അലറികരഞ്ഞു കൊണ്ടു എണീറ്റിരുന്നു…. ശ്വാസം ആഞ്ഞു വലിച്ചു….
” ഉണ്ണിയേട്ടാ….. ”
” എന്താ മോളേ…. എന്തുപറ്റി… ”
അനുവിന്റെ അമ്മ വന്നു അവളെ ബെഡിൽ പിടിച്ചിരുത്തി കൊണ്ടു ചോദിച്ചു…
” അമ്മ.. അമ്മ…. ഉണ്ണി… ഉണ്ണിയേട്ടൻ… ”
” ഉണ്ണിയ്ക്കൊന്നുമില്ലാ മോളേ അവൻ…. അവൻ അപ്രത്തുണ്ട്… ”
അമ്മ അവളുടെ മുഖത്തൂടെ പതിയെ തഴുകികൊണ്ടു പറഞ്ഞു…
” ഇല്ലാ.. ഇല്ലാ… അമ്മ കള്ളം പറയുവാ… എന്റെ… എന്റെ ഉണ്ണിയേട്ടന് എന്തോ…. എന്തോ പറ്റിയിട്ടുണ്ട്…. ”
അവൾ കട്ടിലിൽ നിന്നും ഇറങ്ങാൻ വെപ്രാളപെട്ടുകൊണ്ടു പറഞ്ഞു…
” ഇല്ലാ മോളേ… അവനൊന്നും പറ്റിയിട്ടില്ല…. മോളേന്തോ സ്വപ്നം കണ്ടു പേടിച്ചതാ… ”
” സ്വ… സ്വപനമാണോ… പിന്നെ.. പിന്നെ.. ഞാനെന്താ ഇവിടെ…. ”
” ആഹാ.. അതു സമയത്തു ആഹാരം എന്തെങ്കിലും കഴിക്കണം… ഇന്നലെ പച്ച വെള്ളമെങ്കിലും അനു കുടിച്ചോ…. ഇല്ലല്ലോ അതിന്റെയാണ് ഈ തളർച്ചയും ഷീണവുമൊക്കെ… ”
മുറിയിലേക്ക് കയറി വന്ന ഡോക്ടർ അവളോട് പറഞ്ഞു…
” ഡോക്ടർ.. എന്റെ.. എന്റെ ഉണ്ണിയേട്ടൻ… ഏട്ടന് എന്താപറ്റിയത്… ”
ആവൾ സങ്കടത്തോടെ ചോദിച്ചു…
“തന്റെ ഉണ്ണിയേട്ടന് ഒന്നും പറ്റിയില്ല… രാവിലെ ബോധം വീണു… കൈയിക്കും കാലിനും തലയ്ക്കും കുറച്ചു പരിക്കുണ്ട്… ഒരാഴ്ച കഴിഞ്ഞു ഡിസ്ചാർജും ചെയ്യാം…
പക്ഷെ താൻ സമയത്തു ഭക്ഷണം കഴിച്ചില്ലേൽ തന്റെ ഉണ്ണിയേട്ടൻ ഡിസ്ചാർജാകുന്നയന്ന് തന്നെ, തന്നെ ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരും… ”
ഡോക്ടർ അവളെ നോക്കിയൊരു ചിരിയോടെ പറഞ്ഞു…
” ഡോക്ടർ, എനിക്കിപ്പോൾ ഉണ്ണിയേട്ടനെ കാണാൻ പറ്റുവോ… ഒത്തിരി നേരമൊന്നും ഞാൻ നിൽക്കില്ല.. പെട്ടെന്ന് കണ്ടിട്ടിറങ്ങികോളാം.. പ്ലീസ് ഡോക്ടർ… ഞാനൊന്ന് കണ്ടോട്ടെ… ”
അവൾ പ്രതീക്ഷയോട് ഡോക്ടറോട് ചോദിച്ചു…
” അതിനെന്താ കാണാല്ലോ…. ഈ ഡ്രിപ് തീർന്നു കഴിഞ്ഞു തനിക്കു പോയി തന്റെ ഉണ്ണിയേട്ടനെ കാണാം… ”
ഡോക്ടർ അവളെ നോക്കിയൊരു ചിരിയോടെ പറഞ്ഞ ശേഷം പുറത്തേയ്ക്കു നടന്നു… ഡ്രിപ് തീർന്നതും അനു വേഗം തന്നെ ഓപ്പറേഷൻ തിയറ്ററിന്റെ അടുത്തേക്ക് ചെന്നു ഡോക്ടറുടെ അനുവാദത്തോടെയവൾ ഓപ്പറേഷൻ തിയറ്ററിന്റെയകത്തെയ്ക്കു കയറി….
നേഴ്‌സ് കൊടുത്ത പ്രിത്യേക ഗൗണും ധരിച്ചവൾ ഉണ്ണി കിടക്കുന്നയിടത്തെയ്ക്കു ചെന്നു…
നേഴ്‌സ് പച്ച നിറത്തിലുള്ള ഒരു കർട്ടൻ മാറ്റിയതും കട്ടിലിൽ നെഞ്ചിലും കൈയിലും പല വിധ യന്ത്രങ്ങളും വയറുകളും ഘടിപ്പിച്ചു കിടക്കുന്ന ഉണ്ണിയേ കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി…
അവൾ പതിയേ ഉണ്ണിയുടെ അടുത്തായി ചെന്നിരുന്നു അവന്റെ വലത്തേ കൈയിൽ തന്റെ കൈ ചേർത്തതും..
തന്റെ പ്രിയപെട്ടവളുടെ സാമിപ്യം അറിഞ്ഞപോലെ അവൻ കണ്ണുകൾ തുറന്നു… തനിക്കു മുന്നിൽ നിൽക്കുന്ന അനുവിനെ കണ്ടതും അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീര് ഒഴുകാൻ തുടങ്ങി…
” എന്താ ഉണ്ണി…യേട്ടാ… ഇതു… ഞാ… ഞാനെന്തെങ്കിലും പൊട്ടത്തരം വിളിച്ചു പറഞ്ഞുന്നു പറഞ്ഞു.. ഇങ്ങനെയാ ചെയ്യേണ്ടേ…
എന്നേക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചോ.. പോട്ടേ… ഏട്ടന് എന്തെങ്കിലും പറ്റിയാൽ അമ്മയ്ക്കാരായുള്ളെ.. അതെ കുറിച്ചാലോചിച്ചോ ഏട്ടൻ… ”
അവൾ തന്റെ കണ്ണുകൾ തുടച്ചുകൊണ്ടു പറഞ്ഞു…
” നി… ന്നെ.. കുറിച്ച് മാത്ര… മേ അന്നേ… രം… ഞാനാലോചിച്ചുള്ളൂ… നീയില്ലാത്ത ഒരു നിമിഷം.. അതെ കുറിച്ച് എനി… എനിക്ക് ആലോ… ച്ചിക്കാൻ പോലും പറ്റിയില്ല…
പെട്ടെന്ന് നിനക്ക് എ….ന്നേ വേ…ണ്ടാന്നു പറഞ്ഞപ്പോൾ… മരിച്ചാൽ മതിയെന്ന് തോന്നി പോയി… അതാ ഞാൻ…
അന്നേരം മറ്റാരും എ….ന്റെ ചിന്തയിൽ വന്നില്ല… നിന്റെ മുഖം മാത്രമേ….
ഞാ…. ഞാൻ കാരണം പി… പിന്നെയും നി…. നിനക്ക് ബുദ്ധിമുട്ടായല്ലെ…
മരിച്ചാൽ മതിയായിരുന്നു ”
ഉണ്ണി പറഞ്ഞു നിർത്തുന്നതിന് മുൻപ് തന്നെയവൾ തന്റെ കൈ കൊണ്ടു ഉണ്ണിയുടെ വായോട് കൈ ചേർത്തു അരുതെന്ന് പറഞ്ഞു വിലക്കി…. ശേഷവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു അവനോടൊപ്പം ചേർന്നിരുന്നു….
” അങ്ങനെയൊന്നും പറയല്ലേ ഏട്ടാ.. ഏ…ട്ടൻ പോയാൽ പിന്നെ എ…. എ..നിക്കാരാ…..
ഏട്ടനൊരു കുഴപ്പവുമില്ലാ.. എല്ലാം… എല്ലാം എന്റെ തെറ്റാണ്… കുട്ടികളുണ്ടാകാത്തത് ഏട്ടന്റെ കുഴപ്പം കൊണ്ടല്ല… എന്റെ… എന്റെ കുഴപ്പം കൊണ്ടാണ്…. ”
അനു പറഞ്ഞതും അതു കെട്ട് ഉണ്ണി ഞെട്ടലോടെ അവളെ നോക്കി….
” ഇതു ഞാനറിഞ്ഞാൽ…. ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നു കരുതിയോ മോളേ നീ… ”
” ഇല്ലേട്ടാ.. ഒരിക്കലുമില്ലാ… ഏട്ടൻ എന്നേ ചേർത്ത് പിടിക്കുമെന്നും എനിക്കറിയാം…. പക്ഷെ ഏട്ടനൊരു കുഞ്ഞിനെ പോലും തരാൻ കഴിയാത്ത ഞാൻ…. ഞാനൊരു… വെസ്റ്റാണെന്ന് തോന്നി…
എങ്ങനെയെങ്കിലും ഏട്ടന്റെ ലൈഫിൽ നിന്നും പോയി…. ഏട്ടന് നല്ലൊരു ജീവിതമുണ്ടാകണമെന്നു മാത്രമേ ഞാൻ.. ഞാൻ കരുതിയുള്ളൂ… പക്ഷെ ഏട്ടൻ ഇങ്ങനെ…. ”
അവൾ ഇതും പറഞ്ഞു ഉണ്ണിയേ കെട്ടിപിടിച്ചു കരഞ്ഞു….
” നീയില്ലാതെ.. എനിക്കെന്ത് ജീവിതമാണടി… അല്ലെൽ തന്നെ നമ്മുക്ക് സ്നേഹിക്കാനും ജീവിക്കാനും ഒരു കുഞ്ഞു വേണമെന്നു നിർബന്ധമുണ്ടോ…
എനിക്ക് നീയും നിനക്ക് ഞാനും പോരെ… ഇനി ഒരു കുഞ്ഞു വേണമെങ്കിൽ തന്നെ അതിന് എത്രയോ മാർഗ്ഗങ്ങളുണ്ട്…
അതൊന്നും ശെരിയായില്ലേൽ തന്നെ ഒത്തിരി കുഞ്ഞുങ്ങളില്ലെ മാതാപിതാക്കളുടെ സ്നേഹം കൊതിക്കുന്നവരായി…. അവരിലൊരാൾക്ക് ആ സ്നേഹം കൊടുത്താൽ പോരെ… ”
ഉണ്ണി ചോദിച്ചതും….
” സോറി ഏട്ടാ… ഞാനപ്പോൾ.. അങ്ങനെയൊന്നും ചിന്തിച്ചില്ല… ഏട്ടന്റെ ആഗ്രഹം മാത്രമായിരുന്നു എന്റെ മനസിൽ ”
അനു, ഉണ്ണിയുടെ കൈയിലെക്ക് തന്റെ മുഖമടുപ്പിച്ചു കൊണ്ടു പറഞ്ഞു.. അപ്പോഴും അവളുടെ കണ്ണുകളിൽ നിന്നും കണ്ണ്നീര് ധാരയായി ഒഴികികൊണ്ടേയിരുന്നു.. ഒപ്പം അവൾ ദൈവത്തോടു നന്ദിയും പറഞ്ഞു തന്റെ പ്രാണനെ തന്റെ പാതിയേ തിരിച്ചു തന്നതിൽ….
ഇനി ഉണ്ണിയും അനുവും ജീവിക്കട്ടെ… ചില സ്നേഹങ്ങൾ ഇങ്ങനെയാണ്… തങ്ങൾ സ്നേഹിക്കുന്നവരെപ്പോഴും സന്തോഷത്തോടെയിരിക്കാൻ വേണ്ടി എന്തും ചെയ്യും….
പക്ഷെ തങ്ങൾ തന്നെയാണ് അവരുടെ ഏറ്റവും വലിയ സന്തോഷമെന്നു ചിലപ്പോൾ അവർ ചിന്തിക്കാറില്ല… അല്ലേൽ അവർ മനഃപൂർവം മറക്കുന്നു.. പക്ഷെ അതു മനസിലാക്കി വരുമ്പോഴെക്കും ചിലപ്പോൾ വൈകി പോയിരിക്കും….