(രചന: Charan M)
”പതിവില്ലാതെ എന്താ പിണക്കം അമ്മയോട്?” പന്ത്രണ്ട് വയസ്സുകാരി ചിന്നു പയ്യെ അച്ഛയെ നോക്കി ഇളിച്ചു
”ഒരബദ്ധം പറ്റി അച്ഛ… ടാറ്റൂ അടിച്ചത് അമ്മ കണ്ടു”
”ഞാൻ അന്നേ പറഞ്ഞത് അല്ലെ.. അപ്പൊ എന്തൊക്കെയായിരുന്നു… അമ്മയെ ഞാൻ കയ്യിലെടുത്തോളാം എന്നൊക്കെ പറഞ്ഞിട്ട് ഒന്നും നടന്നില്ലേ?” ചരൺ ആക്കി ചിരിക്കാൻ തുടങ്ങി
”അയ്യോടാ.. അമ്മ എന്നോട് ഒരുപാടൊന്നും പിണങ്ങിയിരിക്കില്ല”
” ആഹ്.. അതൊരു സത്യമാ.. എന്നാലും ഞാൻ ഒരു ഡൌട്ട് ചോദിക്കട്ടെ.. എന്തെ എന്റെ പേര് ടാറ്റൂ ചെയ്യാൻ ചിന്നുന് തോന്നിയില്ല?”
”അമ്മ സ്പെഷ്യൽ അല്ലെ..”
“അപ്പൊ ഞാനോ”
”സത്യം പറഞ്ഞ അമ്മ കഴിഞ്ഞിട്ടേ ഉള്ളു അച്ഛ”
അവൻ പയ്യെ മൂകമായി..
”ചെറിയ കുശുമ്പ് തോന്നുന്നുണ്ടോ അച്ഛയ്ക്ക്?” ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു
”ഇല്ലാതില്ല..”
”കാരണം പറയാവോ?”
”നീ എന്റെ സ്വന്തം ചോ രയല്ലേ? എന്നിട്ടും ഞാനെങ്ങനെ രണ്ടാം തട്ടിലായി?”
”ന്യായമായ ചോദ്യം… വസുമ്മ മരിച്ചത് എങ്ങനാന്ന് ഓർമ്മയുണ്ടോ അച്ഛയ്ക്ക്…
ആറ് വർഷങ്ങൾക്ക് മുൻപ് കളിച്ചുകൊണ്ടിരിക്കെ റോഡിലേക്ക് ഓടിയ എന്റെ പുറകെ വന്നതാണമ്മ… പാഞ്ഞു വന്ന കാറിടിച്ച അമ്മ വീണത്… അപ്പോഴേക്കും എന്നെ സുരക്ഷിതയാക്കാൻ അമ്മയ്ക്ക് കഴിഞ്ഞിരുന്നു…
അന്ന് അമ്മ യാത്രയായത് ഇനി ഒരു മടക്കം ഇല്ലാത്തിടത്തേക്കാണെന്ന് തിരിച്ചറിയാൻ ആറു വയസ്സുകാരിക്ക് കുറച്ചു സമയമെടുത്തു..
ഇടയ്ക്കും തലക്കും കേട്ടിരുന്ന മുറുമുറിപ്പിൽ നിന്ന് ഞാൻ കാരണമാണെന്ന് പലരും പറയുന്നത് കേട്ടു…
ആരെണെങ്കിലും എന്നെ മുറുകെ പിടിച് ഒന്നുല്ലടാ കണ്ണാന്ന് അമ്മ പറയുമ്പോൽ പറഞ്ഞിരുന്നേൽ എന്ന് ഞാൻ കൊതിച്ചായിരുന്നു അഛേ… എല്ലാരും ഉണ്ടാർന്നു ഉണ്ണാനും ഉറക്കാനും…
ആ ആക്‌സിഡണ്ട് നേരിൽ കണ്ട എൻ്റെ മനസ്സിലെ കനൽ മാത്രം ആരും കണ്ടില്ല.. കരഞ്ഞില്ലെന്നേ ഉള്ളു.. നിങ്ങൾ പറയുന്നതൊക്കെ യാന്ത്രികമായി ചെയ്‌തെന്ന് മാത്രം..”
അവൾ ശ്വാസമൊന്ന് ആഞ്ഞു വലിച്ചു.. കണ്ണിൽ നനവ് പടരുന്നുണ്ടായിരുന്നു.. ശബ്ദം ഇടറി..
അവനെ നോക്കിയില്ല അവൾ… നേരെ നോക്കിയിരുന്ന് ചോദിച്ചു..
”എന്നെ ഏറെ വേദനിപ്പിച്ചത് എന്താണെന്ന് അറിയോ?” അവന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങിപ്പോയി…
മറുപടി കാണാഞ്ഞപ്പോൾ അവൾ വീണ്ടും തുടർന്നു
”അച്ഛ എന്നെ മറന്നുപോയിരുന്നു… എന്നോട് മിണ്ടിയില്ല.. തലോടിയില്ല.. ചേർത്തു പിടിച്ചില്ല… കാണുമ്പോ കാണുമ്പോ കണ്ണ് നിറച്ചു തിരികെ നടക്കും..”
”എത്രനാളുണ്ടായിരുന്നെന്ന് അറിയോ ഈ കലാപരിപാടി.. ഏഴ് എട്ട് മാസം…”
ഞാൻ കരുതിയത് അച്ഛക്ക് എന്നെ വേണ്ടാന്ന്.. ദേഷ്യമാണെന്ന്.. ഒടുക്കം ഞാനും കരുതി ഞാനാനമ്മയെ …..”
മുഴുമിപ്പിച്ചില്ലവൾ…
ഉടൻതന്നെ ചരൺ ചിന്നുനെ പിടിച് മടിയിലിരുത്തി… ഇരിക്കെ പുണർന്നു മുത്തിക്കൊണ്ടേയിരുന്നു.. അവളുടെ മുടിയിഴകളിൽ അവന്റെ കണ്ണുനീർ ഓടിയൊളിച്ചു…
പറഞ്ഞു തീർന്നില്ല അഛേ
അച്ഛന്റെ അവസ്ഥ കണ്ടു എന്നെ നോക്കാൻ വേണ്ടി മാത്രം വീണ്ടുമൊരു വിവാഹം… അങ്ങിനെ നമി അമ്മ വന്നു..
എന്നെ ഒരുപാട് ഇഷ്ട്ടമാർന്നു… എന്റെ പുറകെ കാണും ഇരുപത്തി നാല് മണിക്കൂറും… എന്നിട്ടും ഞാൻ അമ്മയോട് മിണ്ടാൻ ഭയപ്പെട്ടിരുന്നു..
പോകെ പോകെ അമ്മ മനസിലാക്കി എന്റെ നെഞ്ചിലെ കനാലിന്റെ ചൂട്…
അമ്മയുടെ സ്നേഹം കൊണ്ട് മാത്രം കരകയറാൻ കഴിയില്ലന്ന് തോന്നിയപ്പോ അമ്മയുടെ ഫ്രണ്ട് ഗീതാന്റിടെ അടുത്ത് പോയിത്തുടങ്ങി… എന്തിനായിരുന്നെന്ന് അറിയോ അച്ഛക്ക്..”
വീണ്ടും നിശബ്ദത… ചരണിന്റെ കണ്ണുകൾ പിടഞ്ഞുകൊണ്ടേയിരുന്നു…
കണ്ണിലേക്ക് ഉറ്റുനോക്കി തന്നെ അവൾ വീണ്ടും തുടർന്നു.. For consulting her.. she is a well known ”psychiatrist”
അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.. ഷർട്ട് നനഞ്ഞൊട്ടിയിരുന്നു…
”എല്ലാരുടേം absence-സിൽ ഞാൻ അല്പം depressed ആയിപോയി.. ചുറ്റുമുള്ളവരെ എല്ലാരേം ഭയത്തോടെ മാത്രം കാണാൻ തുടങ്ങിയിരുന്നു..
അപ്പോഴും അച്ഛ ഒന്ന് വിളിച്ചിരുന്നേൽ ഞാൻ വിളിക്കേട്ടേനെ.. What to do?” അച്ഛ അല്പം സെൽഫിഷ് ആയിപോയി.. ഓടി ഒളിച്ചു എന്റെ മുൻപിൽ നിന്ന്.. എല്ലാം കൊണ്ടും ഞാൻ മടുത്തിരുന്നു…”
ഇതിന്റെ ഇടക്ക് ഒരു രസം കൂടിയുണ്ടായിട്ടോ.. എന്നെ വല്യമ്മാമ വല്ലാണ്ടങ്ങാട് സ്നേഹിക്കാൻ തുടങ്ങി… വേദനിച് വേദനിച് ഞാൻ ഒടുക്കം ഇല്ലാണ്ടായി”
എനിക്ക് ഒന്നും അറിയില്ലാർന്നട്ടോ… ഗീതാന്റി കണ്ടിപിടിച്ചതാ.. അമ്മ വന്നതിൽ പിന്നെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.. പിന്നീട് വല്യമ്മാമ വന്നപ്പോ അമ്മ മുഖമടിച് ഒന്ന് കൊടുത്തു…
ആഹ്…
അന്ന് ഞാൻ ആഘോഷിച്ചു.. അന്നാ ഞാൻ അമ്മയോട് ആദ്യമായി മിണ്ടിയെ.. ഒരുപാട് കരഞ്ഞു കെട്ടിപ്പിടിച്.. ആ മാ റിലെ ചൂടിൽ തീരാവുന്നതേ ഉണ്ടായിരുള്ളൂ എന്റെ ദുഃഖങ്ങൾ…
പിന്നെയും ഉണ്ടാരുന്നു കൗസിലിംഗ് നാല് മാസത്തോളം.. കാരണം ആ സംഭവത്തിന് ശേഷം ആണ് ഞാൻ ഗീതാന്റിയോട് പ്രതികരിക്കാൻ തുടങ്ങിയത് …
ആകെ മൊത്തം പറഞ്ഞ അച്ഛന്റെ സ്വന്തം ചോ രയെ നോക്കാൻ ആരുമല്ലാത്ത നമി അമ്മ വന്നു.. എന്റെ ഇഷ്ടാനിഷ്ടങ്ങൾ എല്ലാം അറിയാം..
എന്റെ മുഖം മാറിയാൽ അറിയും.. എന്തിന് എനിക്ക് പനിക്കുന്നതിന് മുൻപ് അമ്മ അറിയും.. എന്നോട് ചേർന്ന് കിടന്നില്ലേൽ അമ്മക്ക് ഇറങ്ങാനാകില്ല.. ഞാൻ ചെയ്ത ഭാഗ്യാനമ്മ..
വസുമ്മാ എനിക്ക് വേണ്ടി അയച്ച ഏറ്റവും വല്യ ഗിഫ്റ്റ്.. she loves me more than anyone else… അച്ഛയെക്കാളേറെ… എന്തിന് എന്റെ അച്ഛയെ പോലും തിരികെ തന്നത് അമ്മയല്ലേ..
എന്റെ ഒരു കണക്കു പ്രകാരം അച്ഛ ഏതാണ്ട് രണ്ട് വർഷമെടുത്തു വാസുമ്മായുടെ മരണം അംഗീകരിക്കാൻ.. നമിയമ്മ വന്നില്ലായിരുന്നേൽ ഈ രണ്ട് വർഷത്തിനുള്ളിൽ ഞാൻ എന്താകുമാർന്നു?
‘അമ്മയായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വല്യ അനുഗ്രഹം.. അമ്മയെ വിവാഹം കഴിക്കാൻ സമ്മതിച്ചത് കൊണ്ട് മാത്രാ അച്ഛയോട് എനിക്ക് ക്ഷമിക്കാൻ ആയത്…
ആ… കുഴപ്പമില്ല… ഇപ്പൊ എന്റെ കൂടെ ഉണ്ടല്ലോ എല്ലാത്തിനും…
അമ്മയോട് പറഞ്ഞിട്ടോ അച്ഛയുടെ കൂടെയാ ടാറ്റൂ ചെയ്യാൻ പോയെന്ന്… കണ്ടില്ലാരുന്നോ അമ്മയെ…
അവന്റെ ഏങ്ങലടികൾ കണക്കിലെടുക്കാതെ അവൾ വിഷയത്തിൽ നിന്ന് തെന്നിമാറി..
അച്ഛ അറിഞ്ഞിരിക്കണമെന്ന് തോന്നി.. കഴിഞ്ഞ ദിവസം കേട്ടിരുന്നു കുടുംബക്കാരുടെ വാക്ക് കേട്ട് അമ്മയെ വഴക്ക് പറയുന്ന അച്ഛയെ.. എന്റെ അമ്മയാണ് ന്ന് പറഞ്ഞിട് കാര്യമില്ല…
ആരെന്ത് പറഞ്ഞാലും കേട്ടിരുന്നോളും.. എന്നാലും എന്നെ അങ്ങനെ അല്ലാട്ടോ ആൾ വളർത്തിയെ..തല്ലേണ്ടിടത്തു തല്ലാനും താഴുകേണ്ടിടത്തു തഴുകാനും അറിയാം …
അന്നാ പിന്നെ അമ്മയ്ക്കും അങ്ങനെ ആയിക്കൂടെന്ന് ചോദിച്ച അപ്പൊ പറയും ആ അനാഥാലയത്തിന്ന് അമ്മയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരാ… നന്ദികേടു കാണിക്കാൻ പാടില്ലെന്ന്.. ഇനിയൊരിക്കലും അമ്മയെ വഴക്കുപറയാനിടവരരുത്…
അതൊന്നു കൊണ്ട് മാത്രാ അമ്മയറിയാതെ ഈ സാഹസത്തിന് മുതിർന്നേ… എങ്ങനെ തുടങ്ങും ന് അറിയാതെ ഇരിക്കുവാർന്നു… correct ആയിട്ട് അച്ഛ തന്നെ ടോപിക് തന്നു.. അതിൽ പിടിച്ചങ് കയറി.. അറിയണം അമ്മയുടെ സ്നേഹവും കരുതലും..”
ആലോചനയിൽ നിന്ന് ഉണർന്നപ്പോളും അച്ഛ കരച്ചിൽ നിർത്തിയിട്ടില്ല… അയ്യേ മോശം..
കുറെ കളിയാക്കി… ഒടുക്കം അച്ഛയുടെ മുഖത്തു ചിരി വിരിഞ്ഞു..
”ചിന്നു… എന്നോട് ദ്വേഷ്യം തോന്നുന്നുണ്ടോ? അച്ഛ തോറ്റുപോയല്ലേ.. വസു പോയപ്പോ അവളുടെ വയറ്റിൽ ഒരാളുടെ ഉണ്ടാരുന്നെടാ…
അവൾ ഒരുപാട് കൊതിച്ചിരുന്നു നിനക്കൊരു കൂട്ടിനെ.. രണ്ടുപേരും ഒരുമിച്ചങ് പോയപ്പോ തളർന്നു പോയി അച്ഛ”
അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു..
കണ്ണ് നിറഞ്ഞൊഴുകി… കുറച്ചു കഴിഞ്ഞ് കണ്ണ് തുടച്ചു അവന്റെ നെഞ്ചോടു ഒട്ടി കിടന്നു..
“എല്ലാം കഴിഞ്ഞില്ലേ… നമുക്ക് ചുറ്റുമുള്ളവർക്കായി ഇനി ജീവിക്കാം അച്ഛ..”
നെറ്റിയിൽ മുത്തീട്ട് അവളെ തലോടിക്കൊണ്ടിരുന്നു..’ രണ്ടുപേരും ഒന്നും മിണ്ടിയില്ല.. കളിയോടെ അവൻ ചോദിച്ചു
”ചിന്നു… നീ എപ്പൊഴാടി ഇത്ര പക്വത നേടിയത്..എന്നെ ഉപദേശിക്കാൻ മാത്രം വളർന്നോ എന്റെ മോള്….”
“ബുദ്ധി ഉറച്ചുതുടങ്ങീപ്പോ കൂട്ടുകുടിയാത് psychiatrist നോടാ… അതിന്റെയ… ” അവന്റെ മുഖം വാടിയതും കുസൃതിയോടെ അവൾ ചോദിച്ചു
”അഛേ… വസുമ്മ നമിയമ്മയെ തന്നു… കുഞ്ഞാവയെ ഇനി ആര് തരും ന്നാ… എന്തേലും ഉത്തരവാദിത്തം ഉണ്ടോ അച്ഛയ്ക്ക്?””
”ആടി… ഇതാപ്പോ നന്നായെ.. കെട്ടുന്നതിന് മുൻപ് മോൾക്ക് വേണ്ടി മാത്രമാ ഈ കല്യാണം ന്ന അറിയാതെ പറഞ്ഞു പോയി നിന്റെ അമ്മയോട്… അവൾ ഇപ്പോഴും അത് വേദവാക്യം പോലെ കൊണ്ട് നടക്കാ… ഒന്ന് recommend ചെയ്യടി എന്നേം കൂടി പരിഗണിക്കാൻ…”
”നന്നായിപ്പോഴുള്ളൂ… കൊല്ലം ഇത്രയും ആയപ്പോഴാണോ അച്ഛയ്ക്ക് സ്നേഹം പൊട്ടിമുളച്ചത്… കുറച്ച പുറകെ നടക്ക്…”
”U too brutasy”
അവൾ ആർത്തു ചിരിച്ചു അവന്റെ അവസ്ഥ കണ്ട് … നമി അപ്പോഴേക്കും റൂമിലേക്ക് കയറി വന്നു..
അച്ഛന്റെ നെഞ്ചോടൊട്ടി ഇരിക്കുന്ന ചിന്നുമോൾ അവളുടെ ഹൃദയം കവർന്നു.. അറിയാതെ കണ്ണ് നിറച്ചുകൊണ്ടവൾ ചിരിച്ചു പോയി..”
അത് കാണേണ്ട താമസം ചിന്നു എഴുന്നേറ്റു തുള്ളിച്ചാടി ”ഞങ്ങളുടെ വഴക്ക് തീർന്നേ” ന്നും പറഞ്ഞുകൊണ്ട്…