(രചന: ഇഷ)
മഴയുടെ ശക്തി കൂടിയതും ബൈക്ക് പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിന്റെ ഓരം ചേർന്ന് നിർത്തി രഞ്ജിത്ത്…
വീണയേയും കൂട്ടി അതിനുള്ളിലേക്ക് കയറി അവിടെയെങ്ങും ഒരു മനുഷ്യജീവി പോലും ഉണ്ടായിരുന്നില്ല..
പെട്ടെന്നൊരു ഇടിവെട്ടിയതും വീണ രഞ്ജിത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞു… അവൻ അവളെ ചേർത്തുപിടിച്ചു..
അവന്റെ കൈകൾ അവളുടെ ദേഹത്ത് കുസൃതി കാട്ടാൻ തുടങ്ങി…
അവളുടെ സ്ഥാനം മാറി കിടക്കുന്ന ദാവണിക്കുള്ളിലൂടെ ദൃശ്യമായ മാറിടങ്ങളും അണിവയറും അതിലെ പുക്കിൾ ചുഴിയും, അവനെ ആവേശം പരത്തി…
അവളുടെ അണിവയറിൽ തങ്ങിനിന്നിരുന്ന മഴത്തുള്ളികളെ അവൻ ചുണ്ടുകൊണ്ട് ഒപ്പിയെടുത്തു… അവന്റെ മീശ വയറിൽ തട്ടിയതും അവൾ ഒന്നു പൊള്ളി പിടഞ്ഞു .
പിന്നെ അവൻ നിലത്തേക്ക് പടിഞ്ഞിരുന്ന് കൈകൊണ്ട് വലിച്ച് അവളെയും അടുത്തേക്കിരുത്തി അവളിലേക്ക് അവൻ ആവേശത്തോടെ പടർന്നു കയറി…
തന്റേതായുള്ള എല്ലാം അവന് കാഴ്ചവയ്ക്കുമ്പോൾ ഒരേയൊരു സമാധാനം മാത്രമേ വീണയുടെ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ തങ്ങളുടെ വിവാഹം നിശ്ചയിക്കപ്പെട്ടത് ആണല്ലോ എന്ന്..
കല്യാണത്തിന് ഇനിയും ഉണ്ട് മാസങ്ങൾ നിശ്ചയം വേണ്ട എന്ന് രഞ്ജിത്തിന്റെ വീട്ടിൽ നിന്നുള്ള തീരുമാനമായിരുന്നു വെറുതെ എന്തിനാണ് ഒരു പാഴ് ചെലവ് അതിനും ആളുകളെ വിളിച്ച് സദ്യ കൊടുക്കണം അത് കൂടി കൂട്ടി വിവാഹം കേമമാക്കി നടത്തിയാൽ മതി എന്ന് പറഞ്ഞപ്പോൾ പിന്നെ വീണയുടെ വീട്ടുകാർ സമ്മതിച്ചു…
വീണയുടെ അച്ഛൻ, ഒരു ഫിനാൻസ് കമ്പനിയുടെ ഉടമസ്ഥനാണ് ഇപ്പോൾ അതെല്ലാം പൊട്ടിപ്പാളീസായി കൃഷിയും നോക്കി വീട്ടിൽ ഇരിക്കുകയാണ്..
വീണ ഒറ്റ മോളാണ് അതുകൊണ്ടുതന്നെ നല്ലൊരു കുടുംബത്തിലേക്ക് അവളെ കല്യാണം കഴിപ്പിച്ച് അയക്കണം എന്നുള്ളത് അവളുടെ അച്ഛന്റെ വലിയ മോഹമായിരുന്നു രഞ്ജിത്തിന്റെ ആലോചന വന്നപ്പോൾ അത് തന്റെ ഭാഗ്യമായി കരുതി അയാൾ…
ഒന്നുമല്ലാതിരുന്ന കുടുംബത്തെ ദുബായിൽ പോയി എന്തൊക്കെയോ ജോലികൾ ചെയ്ത് ഒരു കരയ്ക്ക് അടുപ്പിച്ചത് രഞ്ജിത്താണ് ഇപ്പോൾ അവർക്ക് നല്ല വീടും അത്യാവശ്യ സ്ഥിതിയും എല്ലാം ഉണ്ട്.
രഞ്ജിത്തിന്റെ പെങ്ങളെ വലിയ സ്ത്രീധനം നൽകി ആണ് കല്യാണം കഴിപ്പിച്ച് വിട്ടത്.
ഇപ്പോഴത്തെ സ്ഥിതിയിൽ രഞ്ജിത്തിന് ഏത് വലിയ കുടുംബത്തിൽ നിന്നും വേണമെങ്കിലും വിവാഹാലോചന കിട്ടും പക്ഷേ എന്നിട്ടും ഈ പെണ്ണിനെ തന്നെ മതി എന്ന് പറഞ്ഞ് വന്നിരിക്കുകയായിരുന്നു അവർ..
അതുകൊണ്ട് തന്നെ എല്ലാവരും അത് വീണയുടെ ഭാഗ്യമായി തന്നെ കരുതി അവളെ കാണാനും നല്ല ഭംഗിയുള്ളതായിരുന്നു അവളെ കണ്ട് ഇഷ്ടപ്പെട്ടിട്ടാവും രഞ്ജിത്ത് വന്നത് എന്നായിരുന്നു എല്ലാവരുടെയും ധാരണ..
വിവാഹം നിശ്ചയിച്ചത് മുതൽ രഞ്ജിത്ത് അവളെ ഓരോ ഇടങ്ങളിലേക്ക് ആയി കൂട്ടിക്കൊണ്ട് പോകും സന്തോഷത്തോടെ അവൾ പുറകെ ചെല്ലും വീട്ടുകാരും എതിർക്കില്ല അങ്ങനെ ഇന്ന് അമ്പലത്തിലേക്ക് ആണ് എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയതായിരുന്നു…
ഒട്ടും പ്രതീക്ഷിക്കാതെയാണ് അസമയത്ത് മഴപെയ്തത് അതുകൊണ്ടുതന്നെ അവർക്ക് അവിടെയുള്ള ഒരു കെട്ടിടത്തിൽ അഭയം തേടേണ്ടിവന്നു ഒരു വൈകാരിക നിമിഷത്തിൽ രണ്ടുപേർക്കും സ്വയം നഷ്ടപ്പെട്ടു എല്ലാ അർത്ഥത്തിലും ഒന്നായി തീർന്നു…
എല്ലാം കഴിഞ്ഞപ്പോൾ വല്ലാത്തൊരു ഭീതി വീണയെ വന്ന് മൂടിയിരുന്നു വീണ കരച്ചിലോടെ ഇരുന്നപ്പോൾ രഞ്ജിത്ത് സമാധാനപ്പെടുത്തി എന്നായാലും നീ എന്റേതാകാൻ ഉള്ളതല്ലേ അതിത്തിരി നേരത്തെയായി എന്ന് കരുതിയാൽ മതി എന്നു പറഞ്ഞപ്പോൾ അവൾക്കും ചെറിയൊരു ആശ്വാസം തോന്നി. എന്തുവന്നാലും രഞ്ജിത്ത് കൂടെ ഉണ്ടാകും എന്ന് കൂടി പറഞ്ഞപ്പോൾ പിന്നെ അത് അവൾ ഒരു പ്രശ്നമായി എടുത്തില്ല…
പക്ഷേ ആ ഒരു സംഭവത്തിനുശേഷം രഞ്ജിത്ത് വല്ലാത്തൊരു മാറ്റം അവർക്ക് കാണാനുണ്ടായിരുന്നു വിളിക്കുമ്പോൾ ഫോൺ എടുക്കില്ല..
അതിനുശേഷം അവളെ തേടി വന്നതും ഇല്ല… അവൾക്ക് പേടിയാവാൻ തുടങ്ങി ഇത്തവണ വരേണ്ട പീരീഡ്സും വരാതെ ആയപ്പോൾ ഏകദേശം അവളെല്ലാം ഉറപ്പിച്ചിരുന്നു…
രണ്ടും കൽപ്പിച്ച് രഞ്ജിത്തിന്റെ വീട്ടിലേക്ക് അവൾ പോകാൻ തീരുമാനിച്ചു…
അവരുടെ വീടിനടുത്തുള്ള കവല വരെ എത്തിയപ്പോൾ കണ്ടു അവന്റെ ബൈക്കിൽ കൊഞ്ചി പോകുന്ന മറ്റൊരു പെണ്ണിനെ..
സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാനാവാതെ തറഞ്ഞുനിന്നു വീണ അവിടെ… രഞ്ജിത്ത് ഇത്തരത്തിൽ അവളെ ചതിക്കും എന്ന് അവൾക്ക് അറിയില്ലായിരുന്നു….
സങ്കടവും ദേഷ്യവും വാശിയും എല്ലാംകൊണ്ടും അവൾ അവിടെ തന്നെ കാത്തു നിന്നു രഞ്ജിത്ത് വരുന്നതുവരെ…
വന്നപ്പോൾ അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് ചോദിച്ചു എന്തിനായിരുന്നു ഇങ്ങനെയൊരു ചതി എന്ന്….
“”” ചതിക്കുക തന്നെയായിരുന്നടി പണ്ടൊരിക്കൽ നിന്റെ തന്ത ഫിനാൻസ് നടത്തി, എല്ലാം നഷ്ടപ്പെടുത്തിയ ഒരു കുടുംബമാണ് എന്റേത്…
അമ്മയുടെ അസുഖം ചികിത്സിക്കാൻ പണം ഇല്ലാണ്ട് ആയപ്പോൾ അച്ഛൻ ചെറിയൊരു തുക നിന്റെ അച്ഛന്റെ ഫിനാൻസിൽ നിന്ന് കടം വാങ്ങി അത് തിരിച്ചടയ്ക്കാതെ വലിയൊരു സംഖ്യയായി നിന്റെ അച്ഛൻ അതിന് ചെയ്തത് എന്താണെന്ന് അറിയാമോ ഞങ്ങളുടെ എല്ലാ സ്വത്തുക്കളും കൈവശപ്പെടുത്തി വീട്ടിൽ നിന്ന് ഞങ്ങളെ ഇറക്കി വിട്ടു അത് താങ്ങാൻ ആവാതെ
എന്റെ അച്ഛൻ ആത്മഹത്യ ചെയ്തു….!!!
അന്നുമുതൽ അമ്മാവന്മാരുടെ അടുക്കളയിൽ ആട്ടുംതുപ്പും കേട്ട് ഞങ്ങൾ ഒരുപാട് കാലം കഴിയേണ്ടി വന്നു പിന്നെ ഞാൻ പോയി ഉണ്ടാക്കിയതാണ് ഇതെല്ലാം നിന്റെ അച്ഛന്റെ ഫിനാൻസ് സ്ഥാപനം തകർത്തതും ഞാൻ തന്നെയാണ്!!”””
രഞ്ജിത്ത് പറഞ്ഞതെല്ലാം കൂടി കേട്ടപ്പോൾ അവൾക്ക് ദേഹം തളരുന്നത് പോലെ തോന്നി..
“” ഇനി കേട്ടോ!!!! മനപൂർവ്വം തന്നെയാണ് നിന്നെ ഞാൻ വിവാഹമന്വേഷിച്ചു വന്നത് ഇതുതന്നെയായിരുന്നു എന്റെ ലക്ഷ്യം!!! നീ പറഞ്ഞല്ലോ ഗർഭിണിയാണ് എന്ന്… മകൾ തന്തയില്ലാത്ത കൊച്ചിനെ പ്രസവിക്കുന്നതിന്റെ എല്ലാ നാണക്കേടും അയാൾ അനുഭവിക്കണം… എന്നാലേ എനിക്ക് തൃപ്തിയാവൂ!!”””
ആ നേരത്ത് അവളുടെ കണ്ണിൽ നിന്ന് ഒഴുകി ഇറങ്ങിയത് ചോരയായിരുന്നു…
അവനെ ചാമ്പലാക്കാനുള്ള ദേഷ്യത്തോടെ അവൾ രഞ്ജിത്തിനെ നോക്കി..
“”” വേണമെങ്കിൽ ഒരു ഫേവർ ഞാൻ ചെയ്യാം നിന്റെ തന്തയോട് വന്നു എന്റെ കാലുപിടിച്ച് മാപ്പ് പറയാൻ പറ അന്നേരം നിന്നെ ഞാൻ സ്വീകരിക്കാം ഒരു വേലക്കാരിയെ പോലെ നിനക്കെന്റെ വീട്ടിൽ കഴിയാം!!!”””
അത് കേട്ടതും പുച്ഛത്തോടെ അവൾ അവനെ ഒന്ന് നോക്കി…
“”” ഞാൻ പ്രസവിക്കുക തന്നെ ചെയ്യും തന്തയില്ലാത്ത ഒരു കുഞ്ഞിനെ നിന്റെ കുഞ്ഞാണെന്ന് ആർക്കും മനസ്സിലാകും…. നമ്മൾ ഒരുമിച്ച് നടന്നിരുന്നത് എല്ലാവരും കണ്ടിട്ടുണ്ടല്ലോ!!!
പക്ഷേ നിന്റെ കൺമുന്നിൽ നിന്റെ ഒരു അവകാശത്തിനും വരാതെ ആ കുഞ്ഞു വളരും!! ഇപ്പോഴത്തെ ഈ ആവേശം ഒന്നും അന്ന് കാണില്ല… അന്ന് ഇതിനെപ്പറ്റി ഓർത്ത് നീ ഖേദിക്കും എന്റെ അച്ഛൻ ചെയ്ത തെറ്റിന് എന്നോട് പകരം വീട്ടീയ നിന്റെ വൃത്തികെട്ട നയം ആളുകൾ ചോദ്യം ചെയ്യും….!!””‘
അതും പറഞ്ഞ് അവൾ അവിടെ നിന്നും പോയി…
രഞ്ജിത്ത് ഒന്നും മിണ്ടാതെ അതെല്ലാം കേട്ടു അവന്റെ ഉള്ളിലെ പക അപ്പോഴും അടങ്ങിയിട്ടുണ്ടായിരുന്നില്ല..
അവൻ മറ്റൊരു വിവാഹം കഴിച്ചു… അവന്റെ കൺമുന്നിൽ തന്നെ വീണ അവന്റെ മകന് ജന്മം നൽകി..
കല്യാണം കഴിഞ്ഞ് അടുത്ത മാസങ്ങളിൽ തന്നെ ഒരു ആക്സിഡന്റ് പറ്റി അവന്റെ കഴുത്തിന് താഴേക്ക് തളർന്നു……
ചെയ്ത തെറ്റുകൾക്കെല്ലാം ഉള്ള ശിക്ഷ പോലെ അതോടെ അവന്റെ ഉള്ളിലെ പക പോയി മറഞ്ഞു പിന്നെ തന്റെ കുഞ്ഞിനെ ഒന്ന് കാണണം എന്ന് മാത്രമായി മോഹം വീണയോട് കുറെ അപേക്ഷിച്ചു ആളുകളെ വിട്ട്…
പക്ഷേ വീണയുടെ മനസ്സലിഞ്ഞില്ല..
അതിന്റെ ഭാര്യ അവനെ ഉപേക്ഷിച്ചു പോയി…
അന്നേരം വീണ കുഞ്ഞിനെയും കൂട്ടി അവന് അരികിലേക്ക് തിരിച്ചെത്തി..
“”” നീ വിചാരിക്കുന്നുണ്ടോ നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ ഇപ്പോൾ വന്നത് എന്ന്??? അല്ല!! നിന്റെ കണ്മണി എന്നെയും നിന്റെ കുഞ്ഞിനെയും കാണുന്ന ഓരോ നിമിഷവും നീറി നീറി ഇല്ലാതാകും എന്ന് എനിക്കറിയാം…!!
ഒരിക്കൽ നീയായിട്ട് ജീവിതം തകർത്തവരുടെ കാരുണ്യത്തിൽ ഇനിയുള്ള കാലം ജീവിക്കണം നീ!!! അതാണ് നിനക്കുള്ള ശിക്ഷ…
അതും പറഞ്ഞ് അവൾ അവനുള്ള കഞ്ഞി കോരി അവന്റെ വായിലേക്ക് കൊടുത്തു..
എല്ലാം കണ്ട് അരികിൽ അവന്റെ മകനും ഇരിക്കുന്നുണ്ടായിരുന്നു…
അന്നേരം മനസ്സിലാക്കുകയായിരുന്നു രഞ്ജിത്ത് പ്രതികാരം എന്നു പറയുന്നത് ഇങ്ങനെയും ചെയ്യാം എന്ന്..
ഒരിറ്റു ചോര പോലും പൊടിക്കാതെ, കാരുണ്യം കാണിച്ച്…
അവന്റെ ഇരുമിഴികളും ഒഴുകിയിറങ്ങി… അത് കണ്ടതും അന്നേരത്ത് വല്ലാത്തൊരു ചിരിയുണ്ടായിരുന്നു വീണയുടെ മുഖത്ത്..
വിജയത്തിന്റെ ചിരി..